കുതിരയും കുതിരക്കാരിയും ഏകദേശം ഇരുനൂറ് വർഷങ്ങൾക്കപ്പുറം കുതിര, കാള, ആന എന്നിവരുടെ മുതുക്കത്തിരുന്നു, ഇവ വലിച്ചുകൊണ്ട് പോകുന്ന വണ്ടിയിലിരുന്നുമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്.മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത കാലം. ആനകൾ വലിച്ചുകൊണ്ടുപോകുന്ന ആന വണ്ടിയുള്ള കാലം. ഇനിതെല്ലാം ഭാവനയിലേ ഓർക്കാൻ പറ്റൂ. സമ്പത്തുള്ളവർ കുതിര വണ്ടിയിലാണ് സവാരി നടത്തിയിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും ഉള്ളത് കൊണ്ട് ഗ്രാമങ്ങളിൽ കുതിര വണ്ടി എത്തിയാൽ ആരും പുറത്തിറങ്ങാറില്ല. അവർ കണ്ടാൽ അയിത്ത മായിപ്പോകും. രാജാവ് സവാരി നടത്തുന്ന കുതിരക്കും രാജാവിനെപോലെ തന്നെ പ്രൗടി ഉണ്ട്. രാജാവിന്റെ