Aksharathalukal

*പ്രണയം* - 23

പാർട്ട് 23


ശരീര ഭാരം കുറയുന്നത് പോലെ....ചുറ്റും ഉള്ളതൊക്കെ നിശ്ചലം ആയ പോലെ....കണ്ണുകൾ പിന്നേം നിറഞ്ഞു തൂവി എങ്കിലും ഒരു തുള്ളി പുറത്തേക്ക് വരുന്നില്ല.................! ഇനിയും പരീക്ഷണം ആണോ..........എന്തിനാണ് ........!!ഓരോന്നും ഓർക്കേ അവൾക് അലറി കരയാൻ തോന്നി....പറ്റുന്നില്ല........തൊണ്ടയിൽ ശബ്ദം തടഞ്ഞു നില്കുന്നു.................



എൻ്റെ ധിച്ചുട്ടിയെ......എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്....... മ്മ്......

അവള് അവരെ ഒക്കെയും നോക്കി.......എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന സന്തോഷം......!

എല്ലാവരും ചേർന്ന് തന്നെ പറ്റിക്കുന്നത് ആകുമോ........എന്തിനാ എന്നോട്.........!


മതിയടി ധിച്ചുവെ....ഇനിയും expression ഇട്ടാൽ നിന്നെ വല്ല സീരിയൽ നടി ആക്കും....പറഞ്ഞില്ല എന്ന് വേണ്ട.......!
ആചി ആയിരുന്നു......


അവള് അവനെ ഉറ്റു നോക്കി....അവൻ്റെ വാക്കിൻ്റെ പൊരുൾ അവൾക് മനസിലായില്ല........അവള് ധയനീയതയോടെ അവനെ നോക്കി ........


നീ എന്താ കൊച്ചെ ഇങ്ങനെ സങ്കടപ്പെടുന്നത.....നിൻ്റെ കണവൻ നിന്നെടുത്ത് നിന്നും അവനെ തട്ടി മാറ്റി....അവൻ ആണേൽ അവിടെ ആണേൽ അവിടെ എന്ന കണക്കെ നിക്കുന്ന്..... നിനക്ക് ഒരു ഷോക്ക് തരാൻ നിന്നത് അല്ലേ ഞാൻ....ഞെട്ടിയില്ലെ കുട്ടു .....😌😌😌😌😌

തറപ്പിച്ച് ഒരു നോട്ടം ആയിരുന്നു........!
നിങ്ങൾക്ക് ഉള്ള പണി ഈ ധിച്ചു തരും തന്നിരിക്കും......

അതോടെ ആചി ഡീസൻ്റ്.....!


വല്ല ആവിശ്യം ഉണ്ടായിരുന്നോ നിനക്ക് എന്ന കണക്കെ ഉണ്ണി അവനെ നോക്കി.........

അതിന് അവൻ വെടിപ്പായിട്ട് ഒന്ന് ഇളിച്ചു........


കണ്ണുകൾ അവനെ തേടി......തൻ്റെ പ്രണയത്തെ......കുറച്ചപ്പുറം മാറി നിന്ന് ഫോണിൽ തോണ്ടി നിൽപ്പാണ്.....അവളിൽ ആശ്വാസം വന്നു നിറയണത് അവള് അറിഞ്ഞു......

എന്നാലും ഞാൻ എന്തെ നേരത്തെ തല പൊക്കി നോക്കാതെ നിന്നെ.... ഒന്നമില്ലെലും ഞാൻ അങ്ങേർക്ക് തന്നെ അല്ലേ ഹാരം അണിഞ്ഞു കൊടുത്തത്...... ഇതിപ്പോ ഉള്ള expression ഓക്കെ വെറുതെ കളഞ്ഞു അല്ലോ.....അങ്ങേർ ആണേൽ ആചിയെട്ടൻ ചോദിച്ച ഉടനെ മാറി കൊടുത്ത് കാണും....കള്ള കണവൻ.......തന്നെ വളച്ച് കുപ്പിയിൽ ആക്കികൊള്ളാട കണ്ണപ്പ..........അവള് അവനെ നോക്കി ഓർത്ത്............


ഡീ.... ഡീ.... മതിയെടി..... അതിനെ ഇങ്ങനെ ഊറ്റി കുടിക്കല്ലെ.....ഉണ്ണി അവൾക് അരികിൽ വന്ന് പറഞ്ഞു.....

ഹി ഹി ഹി.... കണ്ടൂ അല്ലേ.....🙈ഞാൻ നിങ്ങടെ കെട്ടിയോൾ ഡെ ഉറ്റ സുഹൃത്ത് ആണേ..എന്നിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കണം മിച്ചർ കിരൺ😌.....


ഉവ്വെ....സരി തമ്പ്രാട്ടി........🙏


കണ്ണൻ ആണേൽ ഇന്ന് തൻ്റെ കല്യാണമേ എല്ലാ കഴിഞ്ഞത് എന്ന ഭാവം ആയിരുന്നു..........


ഈ മരതലയാനെ പ്രേമിക്കാൻ പൊന്ന നേരം നിനക്ക് വേറെ ആരേലും പ്രേമിച്ച പോരായിരുന്നോ ദിച്ചുവെ.........ഉണ്ണി അവൾടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു........കണ്ണനും കേൾക്കുന്നുണ്ട് ആയിരുന്നു............


പറ്റി പോയി........പിന്നെ കെട്ടിയ സ്ഥിതിക്ക് ഇനി വളച്ച് കയ്യിൽ ആക്കിട്ടെ ബാക്കി ഉള്ളൂ...................😌


അതാണ്.....നമ്മക്ക് എപ്പോഴും നല്ല സ്പോർട്സ് മാൻ സ്പിരിറ്റ് ഉണ്ടാകണം......!  

യായ... ഉണ്ണിയെട്ട.....!എല്ലാ നിങ്ങടെ ഭാര്യ എവിടെ പോയി...........!


ഞാൻ ഇവിടുണ്ട് ധിച്ചുമ്മ.......

എല്ലാ ഉണ്ണിയെട്ട അവർ എന്താ വരാൻ വൈകിയേ........?

റോഡിൽ ഒരു ആക്സിഡൻ്റ് അവരെ ആശുപത്രിയിൽ എത്തിച്ചു വരുമ്പോഴേക്കും വൈകി....കണ്ണൻ ആണേൽ ഫോൺ എടുത്തില്ല.......ആചിൻ്റെ ഫോണിൽ വിളിച്ചിട്ട് ആണേൽ കിട്ടിയതും ഇല്ല....

കുറച്ച് നേരം അവിടെ നിന്ന് വർഥാനം ഒക്കെ പറഞ്ഞ്.....കുറച്ച് ഫോട്ടോസും എടുത്ത് നേരെ ഫുഡ് അടിക്കാൻ പോയി......


പരസ്പരം വാരി കൊടുക്കാൻ ഉണ്ണിയും ആചിയും പിന്നെ ക്യാമറ സെട്ടൻമാരും ആവശ്യപ്പെട്ട പ്രകാരം ആ പരിപാടിയും ഭംഗി ആയി കഴിഞ്ഞു.........


അച്ഛനേം അമ്മേം വിട്ടു പിരിയണ ഓർത്ത് അവള് വിങ്ങുന്നുണ്ട് എങ്കിലും പുറത്ത് കാട്ടാതെ അവള് പിടിചു നിന്നു...

താൻ കരഞ്ഞാൽ അതവരിലും ഒത്തിരി നോവുണർത്തും....ഇപ്പൊ തന്നെ എന്നെ ഓർത്ത് ഒത്തിരി ഒത്തിരി നീറുന്നുണ്ട്......!


ഇവൾക്ക് ഒരു തരി പോലും സങ്കടം ഇല്ലെ.........?!
വിഷമങ്ങൾ ഏതും ഇല്ലാതെ ചിരിച്ചു സംസാരിക്കുന്ന അവളെ കണ്ണൻ തെല്ലൊരു സംശയത്തോടെ നോക്കി.....


 എന്നാല് അവൾടെ ഉള്ള് പിടയുന്നത് സാച്ചുവിന് മനസ്സിലായിരുന്നു..............
അവള് ദ്ധിച്ചുനെ ചേർത്ത് പിടിച്ചു........!


വണ്ടിയിൽ കയറി പുറപെടുന്ന വരെ മാത്രമേ അവൾക് പിടിച്ച് നിൽക്കാൻ പറ്റിയുള്ളു...............അത്രേം വരെ പിടിചു വച്ച കണ്ണുനീർ അവള് അപ്പോഴേക്കും സ്വാതന്ത്രം ആയി വിട്ടിരുന്നു.........!

കണ്ണൻ ആണേൽ ഒന്നും പറയാൻ പറ്റാതെ അവളെ നോക്കി .....പിന്നെ മുഖം മാറ്റി.........!

അവരടെ കൂടെ തന്നെ ആയിരുന്നു ഹിമ ഏട്ടത്തി ഉണ്ടായിരുന്നത്..........

അവർ അവൾക് വല്യ ഒരാശ്വാസം തന്നെ ആയിരുന്നു................!


****************************************
അവർക്ക് പിറകെ തന്നെ ഉണ്ണിയും സച്ചുവും പുറപെട്ടിരുന്ന്.......!

അവിടെ ചെന്ന് ഇത്തിരി നേരം അവർ ഒന്നിച്ച് ചിലവിട്ടു..........
കണ്ണൻ പറഞ്ഞത് കൊണ്ട് reception ഒന്നും ഉണ്ടായിരുന്നില്ല .............

നിനക്ക് അവളെ അംഗീകരിക്കാൻ ഇച്ചിരി സമയം എടുക്കും......അത് ഞങ്ങൾക്ക് അറിയാം.....എങ്കിലും അതുവരെ അതിനെ കുത്തി വേദനിപ്പിക്കരുത്........
ആചി പറഞ്ഞു.......


നീ അവളെ വേധനിപ്പി ക്കില്ല എന്ന് തന്നെ വിശ്വാസം....പാവം ആണ് അവള്...നിനക്ക് ഒരു നാൾ ആ *പ്രണയം* മനസ്സിലാകുക തന്നെ ചെയ്യും.......
ഉണ്ണിയും കൂട്ടിച്ചേർത്തു...........!

ഒക്കെയും അവൻ മൗനമായി കേട്ടത് അല്ലാതെ മറുത്തൊന്നും പറഞ്ഞില്ല......!

കുറച്ച് കഴിഞ്ഞതും അവർ മടങ്ങി.......


അന്നത്തെ ദിവസം ഉണ്ണിയും സ്വരയും സ്വരയുടെ വീട്ടിൽ തന്നെ താമസിക്കാൻ ആയിരുന്നു തീരുമാനം........!

**************************************
ആദ്യ രാത്രിയുടെ ഒരു ചടങ്ങും ഇല്ലാതെ അവള് അവൻ്റെ റൂമിൽ ചെന്നത്......

അത് പോലും അവന് ബുദ്ധിമുട്ട് ആകണ്ട എന്നു മാത്രം ആയിരുന്നു അവൾക്.............


റൂമിൽ ചെന്നപ്പോൾ ഫോണിൽ കാര്യമായി നോക്കുക ആയിരുന്നു കണ്ണൻ......ഡോര് അടക്കുന്ന ശബ്ദം കേട്ടതും അവൻ തല ഉയർത്തി നോക്കി....പിന്നെ വീണ്ടും ചെതൊണ്ട് ഇരുന്ന പണിയിലേക്ക് തന്നെ തിരിഞ്ഞ്......


ദക്ഷിണ....താൻ ഇവിടെ കിടന്നോ ഞാൻ നിലത്ത് ഒരു പായ വിരിച്ച് കിടന്നോലാം.....ഫോണിൽക്ക് തന്നെ കണ്ണിട്ട് ആണ് പറിച്ചിൽ......

ഇയാളുടെ ഭാര്യ അതിൽ പെറ്റു കിടക്കുക ആണോ എന്തോ....😤

എന്തെങ്കിലും പറഞ്ഞോ.......?!

ആ...പറഞ്ഞു....എനിക്ക് പകർച്ച വ്യാധി ഒന്നും ഇല്ല..........🤧


അതിന് ഞാൻ ഉണ്ടെന്ന് പറഞ്ഞോ.....

വോ... ഇല്ലായേ....നിങൾ എന്താനച്ച ചെയ്യ്.....🤧😤 ഞാൻ കെടക്കുന്ന്......!


അവൻ തറയിലും അവള് കട്ടിലിലും കിടന്ന് അങ്ങനെ ഉറക്കത്തെ പുൽകി...........!

ഇല്ലഇല്ല....കണ്ണൻ ഉറങ്ങി... ദ്ധിച്ചൂ അവൻ ഉറങ്ങണത് കാത്ത് നിന്നു.........
അവൻ ഉറങ്ങി എന്ന് ഉറപ്പാകിയത്തും അവള് അവൻ്റെ അരികിൽ വന്ന് ഇരുന്നു..........!

ഹൊ....നിങ്ങളെ എനിക്ക് കിട്ടും എന്ന് പോലും ഞാൻ വിചാരിച്ചില്ല ..ഒക്കെ വിട്ടു കളയാൻ തയ്യാർ ആയിരുന്നു....എങ്കിലും വിധി നമ്മെ കൂട്ടി ചേർത്തു.....ഇനി ആരാലും ഓന്നിനാലും നമ്മളെ പിരിക്കാൻ കഴിയില്ല....ഞാൻ ഇയാളെ വിട്ടു പോവത്തും ഇല്ല........
അവള് അവൻ്റെ തലയിൽ തഴുകി കൊണ്ട് മനസ്സിൽ ഓർത്തു..............!

****************************************

സചുവും ഉണ്ണിയും അവൾടെ വീട്ടിലേക്ക് ആയിരുന്നു ചെന്നത്......

കുളിച്ച് കേടക്കാൻ വേണ്ടി നൽകുക ആയിരുന്നു സച്ചു.....
പെട്ടന്ന് ആയിരുന്നു അവൾടെ പുറകിലൂടെ ഒരു കൈ അവളെ ചുറ്റിയത്........!

ആരാണ് എന്ന് മനസ്സിലായത് കൊണ്ടവൾ അനങ്ങാതെ നിന്നു...........

ചിപ്പി....* കാതിൻ അരുകിൽ പ്രിയപ്പെട്ടവൻ്റെ സ്വരം..........!

മ്മ്.....
അവള് ഒന്ന് മൂളി.....

അവൻ അവളെ ഓന്നുടെ ചേർത്ത് നിർത്തി........!

മുടി വകഞ്ഞ് മാറ്റി മുൻപിലേക്ക് ഇട്ടു......!
അവൻ്റെ നിശ്വാസം അവൾടെ പിൻ കഴുത്തിൽ തട്ടിക്കൊണ്ട് ഇരുന്നു..........

അവളിൽ ഒരുതരം തരിപ്പ് അനുഭവപ്പെട്ടു.......

അവൻ അവളുടെ പിൻ കഴുത്തിൽ അധരങ്ങൾ പതിപ്പിച്ചു........!

അവള് ഒന്നുയർന്ന് പൊങ്ങി..........

അവളെ തിരിച്ചു നിർത്തി അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി......

അധരങ്ങൾ തമ്മിൽ കോർത്തിണക്കിയ ധീർഗമായ ചുംബനം.........!

അവനും അവളും അതിൽ അലിഞ്ഞു ചേർന്നു........!

അവള് അവൻ്റെ തലമുടിയിൽ കൈകൾ കോർത്ത് വലിചു

തുടക്കം ഇട്ടത്ത് അവൻ ആണേലും അവള് അതിലും ഭ്രാന്തമായി അവൻ്റെ ചൊടികളെ പുൽകി കൊണ്ടിരുന്നു........

രണ്ട് പേരുടെയും മനസ്സ് മറ്റെന്തിനോക്കെയോ കൊതിക്കാൻ തുടങ്ങി............

ചുംബനത്തിനു അപ്പുറം മറ്റെറെന്തോക്കെയോ..........!

ശ്വാസം വിലങ്ങ് തടിയായപ്പോൾ ചുണ്ടുകൾ തമ്മിൽ മോചിപ്പിച്ചു.......!

രണ്ടുപേരും കിതപടക്കൻ നന്നേ പാുപെട്ടു.........

അവൻ്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അലഞ്ഞു നടന്നു..........!.

ഒടുവിൽ അവളെ കൈകളിൽ കോരിയെടുത്ത് അവൻ ബെഡ് ലക്ഷ്യമാക്കി നടന്നു.............

അവളെ അവിടെ കിടത്തി.... ആ കണ്ണുകളിൽ തന്നെ ഉറ്റു നോക്കി.......

ചിപ്പി....* സ്വന്തം ആക്കിക്കോട്ടെ നിന്നെ ഞാൻ എല്ലാ അർത്ഥത്തിലും.......❤️

അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു....മൗനമായി അനുവാദം നൽകും പോൽ........!


നിശയുടെ യാമങ്ങളിൽ അവൻ അവളിൽ അലിഞ്ഞു ചേർന്നു............!


മനസ്സുകൊണ്ടും ശരീരം കൊണ്ടും അവരുടെ* പ്രണയം* പൂത്തു.................!

(തുടരും)

മേഘ രാജീവൻ ✍️
 

 

 


*പ്രണയം* - 24

*പ്രണയം* - 24

4.5
9497

പാർട്ട് 24 ഡീ............! അത് ചെറിയ ഒരു അലർച്ച ആയിരുന്നു... എ..എന്താ...... നിന്നോട് ആരാടി നിലത്ത് എൻ്റെ അടുത്ത് കിടക്കാൻ പറഞ്ഞത്.....അതും പോര കൈയും കാലും എൻ്റെ മെത്തും.... ഏഹ്.... അ...അത് ..അത്പിന്നെ എനിക്കെ കട്ടിലിൽ നിന്ന് ഉരുണ്ട് താഴെ പോകുന്ന ശീലം ഉണ്ട്....അങ്ങനെ വീണത് ആവും....ഞാൻ സ്വദവെ തലയണ അല്ലേൽ പാവയെ പിടിച്ച ഉറങ്ങാൻ അത് ആണെന്ന് വച്ച നിങ്ങളെ കേറി പിടിച്ചേ.......ധിച്ചു ഒരിളി ഓടെ പറഞ്ഞു..... ഓഹോ... തമ്പുരാട്ടിക്ക് അങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടോ...അപ്പോ ഇന്ന് മുതൽ ഒരു കാര്യം ചെയ്യാം ഞാൻ കാട്ടിൽ കിടക്കാം നീ താഴെ കിടന്നോ........ ഏയ്....അതൊന്നും പറ്റൂല്ലാ........ അതൊക്കെ പറ്റും.......മെത്തിന