Aksharathalukal

MONJANDE MALAGA❤️ part-2

❤️Part-2❤️
✍️FIDUZzz


"ഡോ, തനിക്കൊക്കെ നാണമുണ്ടൊ?ഉപ്പാ എന്ന് വിളിച്ച എന്നെ മറ്റൊരു രീതിയിൽ കാണാൻ...ഒരു മാനിനെ കണ്ടാൽ അതിന്റെ മാംസത്തെ കൊതിച്ച് പാഞ്ഞടുക്കുന്ന ചെന്നായയെ പോലെ ഒരു പെണ്ണിനെ കണ്ടാൽ അവളുടെ മാനം ഇല്ലാതാക്കൻ കഴുകന്റെ കണ്ണുകളും ആയി പാഞ്ഞടുക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ...
 തന്റെ മുമ്പിൽ തല കുനിക്കുന്നവരെ നീ കണ്ടിണ്ടാവും....
എന്നാൽ തനിക്കൊക്കെ തെറ്റി ....
ഇത് നീയൊക്കെ പറഞ്ഞ മരണത്തിനു മുൻപിൽ പോലും തല കുനിക്കാത്തവരുടെ മകളാട.... നീയൊന്നോർത്തൊ,വരും ഞാൻ, ഇന്നല്ലേൽ നാളെ.എന്റെ ഉപ്പനെയും ഉമ്മാനെയും ഈ ലോകത്തിൽ നിന്ന് പറഞ്ഞയക്കാൻ തന്റെ കൂടെ നിന്നവർ ആരാണെന്ന് ഞാൻ ചോദിക്കുന്നില്ല..
എന്നാൽ താനൊക്കെ ആഞ്ഞ് വലിക്കുന്ന അവസാന ശ്വാസം അതെന്റെ ഔദാര്യമായിരിക്കും.......
 കാത്തിരുന്നോ...."
അതും പർഞ്ഞ് അവൾക്ക് വേണ്ടതെല്ലാം എടുത്ത് അവൾ ആ വീടിന്റെ പടി ഇറങ്ങി.........
അവളുടെ കണ്ണുകൾ കാലം തെറ്റി പെയ്യുന്ന മഴ പോലെ പെയ്തു കൊണ്ടേയിരുന്നു........


                     തുടരും.......


                      Part2

സൂർത്തുക്കളെ ഇവളാണ് 
❤️AISHA MEHARIN❤️
ഇന്നെ വരെ അവൾ ഉമ്മയും ഉപ്പയും എന്ന് വിശ്വസിച്ചവരിൽ നിന്ന് തന്നെ തന്റെ മാതാപിതാക്കളെ ഇല്ലാതാക്കിയത് അവരാണെന്ന് അറിയുമ്പോൾ ഏതൊരാളും തകർന്ന് പോകും...ആൾ +2വിൽ പഠിക്കുന്നു..

ZEENATH......
7 ആങ്ങളമാർക്കിടയിലെ പുന്നാര പെങ്ങൾ.അറക്കൽ തറവാട്ടിലെ കിരീടമില്ലാത്ത രാജകുമാരി. പാവപ്പെട്ടവർക്കിടയിലെ കനിവുള്ള ദേവത.ശത്രുക്കൾക്കിടയിലെ സിംഹം..
ഭൂമിയിലെ മാലാഖ തന്നെ......ഉപ്പ ഉസ്മാൻ ഹാജിക്കും ഉമ്മ ഉമ്മു കുൽസുവിനും ഏറെ പ്രിയപ്പെട്ടവൾ....
അവൾ ഒന്നെ വാശി പിടിച്ചിരുന്നൊളളു.തന്റെ കഴുത്തിൽ മഹർ ചാർത്താൻ താൻ കൊതിച്ചവന്റെ നല്ല പാതിയാവാൻ സമ്മതിക്കണമെന്ന്....അറക്കൽ തറവാടിന്റെ ശത്രു ഭാഗത്ത് നിന്നവരായിരുന്നു 
മാളിയേക്കൽ തറവാട്..........
നീജ കർമ്മങ്ങളുടെ തറവാടാണത്.
ഉപ്പയും ഉമ്മയും ഉള്ള കാലം അവിടെ സ്വർഗ്ഗം ആയിരുന്നു.........
ഉസ്മാൻ ഹാജിയുടെ പ്രിയ കൂട്ട്ക്കാരൻ അബ്ദുല്ല ഹാജിയുടെ തറവാട്..ശത്രുക്കൾക്കെല്ലാം പേടി സ്വപ്നമായിരുന്ന മറിയുമ്മുമ്മാന്റെ രാജ കൊട്ടാരം.. 
ZEENATH ,AKBARൻ ആണെന്ന് പണ്ടേ ഉറപ്പിച്ചതായിരുന്നു അന്ന് മുതലെ അവരുടെ പ്രണയം പൂത്തുലഞ്ഞ് തുടങ്ങിയിരുന്നു..അബ്ദുല്ല ഹാജിയുടെ മരണത്തെ തുടർന്ന് മറിയുമ്മുമ്മാനെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കുകയായിരുന്നു...
ഉമ്മുമ്മായും പോയതോടെ തറവാടിന്റെ ഗതികൾ കീഴ് മേൽ മറിഞ്ഞു....ആധിപത്യം രണ്ടാനുപ്പയായ അബ്ദുറഹ്മാന്റെ കഴ്കളിലായി..മാളിയേക്കലും അറക്കലും രണ്ട് യുഗങ്ങളായി..
മാളിയേക്കൽ തറവാട്ടിൽ അഞ്ച് ആൺ മക്കൾക്കും രണ്ട് പെൺ മക്കൾക്കും ഇടയിൽ മനുഷ്യതം ഉള്ള ഒരേ ഒരു ആളായിരുന്നു അക്ബർ..
സീനത്തിനെ അബ്ദുറഹ്മാൻ മോഹിച്ച് തുടങ്ങി.എന്നാൽ അക്ബർ വിലക്കി.എന്നാൽ അവളിലേക്കെത്തുന്ന അയാളുടെ നോട്ടം കാരണം അക്ബർ അയാളുടെ ജീവിതത്തിൻ വിലക്കിട്ടു.വീട്ട്ക്കാരുടെ എതിർപ്പ് മൂലം അവർ നാട് വിടുകയായിരുന്നു..പിന്നീട് അവരെ കുറിച്ച് ഒരറിവുമില്ല.എന്നാൽ ഐഷു ഇവരുടെ മകളാണ്.
സ്നേഹം എന്ന ചിഹ്നമുദ്ര താങ്ങിയ 
സീനത്തിന്റെയും അക്ബറിന്റെയും 
സിംഹകുട്ടിയാണ്
                             ♥️AISHA MEHARIN❤️

വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോൾ തന്നെ നേരം നന്നേ വൈകിയിരുന്നു..
എന്നാലും ഐഷക്ക് പേടി തോന്നിയില്ല...എന്നാലും ഈ രാത്രിയിൽ പോവാനൊരിടമില്ല..
അപ്പോഴാണ് ഒരാൾ റോഡ് മുറിച്ച് കടക്കാൻ നന്നെ കഷ്ടപ്പെടുന്നതായി ഐഷു കാണുന്നത്. വേഗം അവൾ 
അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.ആരുടെയൊ സാമിപൃം അറിഞ്ഞ അദ്ദേഹം തിരിഞ്ഞ് നോക്കി. അവൾ ഒരു പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു
"ഉപ്പുപ്പാക്ക് റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നു.. ഇന്റെ കൂടെ പോന്നോളി ഞാൻ അങ്ങോട്ടു കൊണ്ടാക്കി തരാം.."
അദ്ദേഹത്തിനും അത് തന്നെയായിരുന്നു വേണ്ടത്..
ഐഷു അദ്ദേഹത്തെ റോഡ് മുറിച്ച് കടത്തിച്ചു.ശേഷം അദ്ദേഹം ചോദിച്ചു
"മോളെ പേരെന്താ?"
"ഐഷ മെഹറിൻ" അവൾ മറുപടി നൽകി.
"ഉപ്പുപ്പാന്റെ പേര്?"
അവൾ ചോദിച്ചു.. 
"എന്റെ പേര് കരീം ഹാജി. ഇവിടെ അടുത്ത വീട്. ആട്ടെ മോളെ വീട് എവിടെയാ?"
അദ്ദേഹം ചോദിച്ചു. ഒരു നേരത്തെ മൗനത്തിൻ വിരാമമിട്ട് കൊണ്ട് അവൾ പറഞ്ഞു.......
"എനിക്ക് ആരും ഇല്ലെന്ന സത്യം ഞാൻ ഇന്നാണ് അറിഞ്ഞത്.ഉമ്മാനെയും ഉപ്പനെയും ഈ ലോകത്തിൽ നിന്ന് കുറച്ചു പേർ ചേർന്ന് തുടച്ച് നീക്കി. ഞാൻ ഒരു അനാഥയാണ്."
അവളുടെ മറുപടി കേട്ടു ചിരിയോടെ ഹാജി പറഞ്ഞു....
"ഇവിടത്തെ നാട്ടുകാർ രാജാക്കന്മാരുടെ സ്ഥാനം കൊടുക്കുന്ന ഒരു തറവാടുണ്ടിവിടെ.ആവശ്യം പറഞ്ഞു ചെന്ന വെറും കയ്യോടെ മടക്കാറില്ലവിടെ.ഇന്നവിടെ ഒരു പരിപാടി ഉണ്ട്.മോൾ വാ.അവർ എന്തെങ്കിലും സഹായം ചെയ്ത് തരാതിരിക്കില്ല."
അവൾ അദ്ദേഹത്തിന്റെ കൂടെ പോയി. ഒരു വലിയ ഗേറ്റിന് മുൻപിലായി അവർ നിന്നു.അവൾ അറിഞ്ഞിരുന്നില്ല. തന്റെ കുടുംബമാണിതെന്ന്.തന്റെ ഉമ്മാന്റെ കൊട്ടാരമാണിതെന്ന്.
അതിന്റെ മതിലിൽ സ്വർണ നിറത്തിൽ എഴുതി വച്ചിരുന്നു.

                  "അറക്കൽ തറവാട്"


                            തുടരും.......




Cmnt ponnotte...nannayinno enn areela.endayalum cmnt mukyam bigile..
Ellarum sprt cheyyane plz..
Pinne pakkalam..tata..by..seeu️️️️


MONJANDE MALAGA❤️ part 3

MONJANDE MALAGA❤️ part 3

4.8
2974

❤️PART3❤️  ✍️FIDUZzz "മോൾ ആ വഴി ഉള്ളിലേക്ക് പോയിക്കോ..ഞാൻ പറഞ്ഞോണ്ട് ഹാജിയോട്." അടുക്കള ഭാഗത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ച് കൊണ്ട്‌ അദ്ധേഹം പറഞ്ഞു..അദ്ധേഹം അതും പറഞ്ഞ് പോയി.അദ്ധേഹം നിർദ്ദേശിച്ച വഴിയിലൂടെ ചെന്ന് തറവാടിന്റെ പിന്നാമ്പുറത്ത് അവൾ എത്തി.ആരുമില്ലാതെ ശൂന്യമാണവിടെ..തറവാടിന്റെ അകത്തളങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ അവിടമാകെ നിറഞ്ഞ് നിന്നു. കരീം ഹാജി മുന്നിലൂടെ ചെന്നു. അവിടെ ധാരാളം പ്രമാണിമാർ ഉണ്ടായിരുന്നു. അവർ എല്ലാം സംസാരത്തിലാണ്.ഉസ്മാൻ ഹാജിയും അവരുടെ സംസാരത്തിൻ പങ്കാളിയായി അവിടെ ഉണ്ടായിരുന്നു. കരീം ഹാജിയെ കണ്ട് എല്ലാവരും സലാം കൊടുക്കലും