Aksharathalukal

ആദിത്യ - 2

part 2

മറുഭാഗത്തു നിന്നുള്ള മറുപടി കേട്ടു അവൻ അലറി

"what"

🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

"ok,  ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ എത്താം "

ഫോൺ കട്ടായി

"മോനെ വല്ലതും കഴിച്ചിട്ടു പൊയ്ക്കോ"

"കഴിച്ചിട്ടേ പോവൂ, ഇന്ന് പരാതി പറയണ്ട "അവൻ ഭക്ഷണം കഴിക്കാനായിരുന്നു.

"എന്താ മോനെ എന്തെങ്കിലും പ്രശ്നം വല്ലതും
ഉണ്ടോ "

"അത് അമ്മേ 10 ദിവസം മുൻപ് കാണാതായ പെൺകുട്ടിയെ അവൾ താമസിച്ചിരുന്ന വീടിനു സമീപത്തുള്ള  പുഴയിൽ നിന്നും  കണ്ടെത്തി, കൂടാതെ മിനിസ്റ്ററുടെ മകൾ  ഇന്ന് രാവിലെ മിസ്സിംഗ്‌ ആണ്, അതുകൊണ്ട് കുറച്ചധികം തിരക്കുണ്ട് "

"ആ കുട്ടി ആത്മഹത്യ ചെയ്തതായിക്കൂടെ "അമ്മ അവനോട് ഒരു സംശയം പ്രകടിപ്പിച്ചു

"അങ്ങനെയാണെങ്കിൽ തന്നെ മരിച്ചു കഴിഞ്ഞു മൂന്നു ദിവസത്തിനു ശേഷം മൃതദേഹം പൊങ്ങി വരേണ്ടതാണ് "

"അല്ല, ഏട്ടാ മരിച്ചത് മൂന്നു ദിവസം മുൻപ് ആയിക്കൂടെ "ആകാശ് ഒരു സംശയത്തോടെ പറഞ്ഞു

"അങ്ങനെ ഒരു സംശയം എനിക്കും തോന്നി, ഏതായാലും body പോസ്റ്റ്മോർട്ടം ചെയ്യാൻ വിട്ട് കൊടുത്തിട്ടുണ്ട്, റിപ്പോർട്ട് വരാതെ ഒന്നും ചെയ്യാൻ സാധിക്കില്ല "അർജുൻ ഭക്ഷണം കഴിച്ചന്ന് വരുത്തി എഴുന്നേറ്റു

"ഏട്ടാ എന്നെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യുമോ "
ആതു ചോദിച്ചു

"അപ്പു നീ ഇവളെയൊന്ന് കോളേജിൽ കൊണ്ട് വിട് "

"ഏട്ടാ ഞാനോ, ഈ കുട്ടിപ്പിഷാജിനെയും കൂട്ടിയോ, എന്നെക്കൊണ്ട് കഴിയില്ല "

"ഡാ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറഞ്ഞത് കേൾക്ക്‌ "അതും പറഞ്ഞു അർജുൻ ജീപ്പെടുത്ത്
കരുവച്ചാൽ റോഡിനു സമീപതുള്ള പുഴയെ ലക്ഷ്യമാക്കി പോയി

💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎

ആകാശ് ആതിരയെ കോളേജിൽ കൊണ്ടുവിട്ടു തിരികെ വീട്ടിലേക്കു വന്നു. ആതു സഞ്ജുവിനെയും അഖിലിനെയും അഭിരാമിയെയും കാത്ത് ലൈബ്രറിയിൽ നിൽക്കുമ്പോഴാണ് കോളജിനു പുറകിലുള്ള കെട്ടിടത്തിൽ നിന്നും ശബ്ദം കേട്ടത്. അവൾ എന്താണ് നടക്കുന്നത് എന്നറിയാൻ താഴേക്ക് നോക്കി. അവൾ അവിടെ നടക്കുന്നത് വ്യക്തമായി ക്യാമറയിൽ പകർത്തി. അനന്ദുവും കൂട്ടുകാരും അവളെ കണ്ട് ലൈബ്രറിയിലേക്ക് പോയി

"എനിക്ക് പണിയുണ്ടാക്കാതെ താൻ ആ ഫോൺ ഒന്ന് തന്നേ "അനന്ദു ആതുവിനോട് പറഞ്ഞ്

"നിങ്ങളുടെ ഈ drugs supply ഞാൻ ഇന്നത്തോടെ
നിർത്തിത്തരാം, കോളേജിൽ വച്ചു  എന്ത് പോക്കിരിത്തരവും ആവാം എന്നാണോ "

"ഡീ പന്ന മോളെ, അത്‌ മര്യാദക്ക് ഞങ്ങളുടെ കയ്യിൽ തരാനാ പറഞ്ഞെ" അനന്ദു ആക്രോശിച്ചു

"ഇല്ലെങ്കിൽ, എന്തുചെയ്യും എന്നെ മൂക്കിൽ വലിച്ചു കേറ്റുമോ "

"നീയായിട്ട് തന്നാൽ നിനക്ക് നല്ലത്, പിടിച്ചു വാങ്ങാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല "എന്ന് പറഞ്ഞ് റോഷൻ അവളുടെ അടുത്തേക്ക് പോയി,
അവൾ കാൽ മുട്ട് മടക്കി അവന്റെ അടി വയറ്റിനിട്ടു തൊഴിച്ചു.

"അമ്മേ... "എന്ന നിലവിളിയോടെ അവൻ തറയിൽ ചെന്നു വീണു
എല്ലാവരെയും അവൾ പെരുമാറിയെങ്കിലും അനന്ദുവിന്റെ പിടുത്തത്തിൽ അവൾക്ക് അനങ്ങാൻ
കഴിഞ്ഞില്ല അവൾ അവന്റ മുഖത്തു ആഞ്ഞു പ്രഹരിച്ചു. അവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു

 

(തുടരും )
 

(mubi )


ആദിത്യ - 3

ആദിത്യ - 3

4.1
2282

അവൾ അവന്റ മുഖത്തു ആഞ്ഞു പ്രഹരിച്ചു. അവൻ ദേഷ്യത്തോടെ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു, അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അവൾ കുതറി മാറാൻ ശ്രമിച്ചു. പിന്നീട് അവൾ അവളുടെ കാൽമുട്ട് ഉയർത്തി അവന്റെ അടിവയറ്റിനിട്ടു ഒന്ന് കൊടുത്തു. "പ്പ, പന്ന #$@%#*& മോളെ എന്ത് ധൈര്യമുണ്ടായിട്ട നീ എന്റെ മേൽ കൈ വച്ചത് "എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് പോയി അവളെ അടിക്കാനായി കൈ പൊക്കിയപ്പോയേക്കും അവൾ മുഷ്ടി ചുരുട്ടി അവനെ അടിച്ചിരുന്നു "ഡീ നിന്നെ ഞാൻ "😡😡 "എന്ത് ചെയ്യും തല്ലുമോ, എന്റെ കൈയെന്താ കഷായം കുടിക്കുവാൻ പോയേക്കുവാണോ തല്ലുമ്പോൾ തിരിച്