Aksharathalukal

ധനുമാസരാവ് -promo

കാടിന് നടുവിൽ ഒരു വള്ളിക്കുടിൽ... മുന്നിൽ അലതല്ലിയൊഴുകുന്ന പുഴ....ചുറ്റും മലനിരകൾ...
കളകളാരവം മുഴക്കി പറന്നു പോകുന്ന പക്ഷികൾ... കോടമഞ്ഞ് മൂടിയ താഴ്‌വര...

ആ വള്ളിക്കുടിലിനുള്ളിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി ഇറങ്ങി വന്നു.. സാരിയിൽ അവൾ അതിമനോഹരിയായിരുന്നു... അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ കാറ്റിലാടിയുലയുന്നു.. പിറകെ സുന്ദരനായൊരു യുവാവ് പുറത്തേക്കിറങ്ങി.. അവൻ പിറകിൽ നിന്നും അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു.. അണിവയറിലേറ്റ അവന്റെ വിരലുകളുടെ മാന്ത്രികസ്പർശത്താൽ അവളുടെ കവിളുകൾ അരുണാഭമായി... നാണത്തോടെ ചിരിച്ചുകൊണ്ടവൾ തിരിഞ്ഞ് അവനെ മുറുകെപുണർന്നു...പതിയെ,വളരെ പതിയെ അവനവളുടെ മുഖം പിടിച്ചുയർത്തി... ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു.ശ്വാസങ്ങൾ ഒന്നായ് കലർന്നു. ചുണ്ടുകൾ തമ്മിൽ പിണഞ്ഞു....പ്രണയാതുരമായി...
ദീർഘമായി.....

പെട്ടെന്ന് എവിടെനിന്നോ ശക്തമായി കാറ്റുവീശി.. മരങ്ങൾ ആടിയുലയാൻ തുടങ്ങി..ശക്തമായൊരു ഇടിമിന്നലിൽ ഇരുവരും ഞെട്ടി അകന്നു മാറി......
പൊടുന്നനെ ആ പെൺകുട്ടി അവനിൽ നിന്നും ദൂരേക്ക് ഓടി മറഞ്ഞു. നിസ്സഹായതയോടെ അവൻ അത് നോക്കി നിന്നു........