കല്യാണത്തിന്റെ അവസാനഘട്ട മിനുക്കു പണികൾ നടക്കുകയാണ്. എല്ലാവരിലും സന്തോഷം മാത്രം. എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴും ഗായത്രിയുടെ മനസ്സിൽ വല്ലാത്തൊരാശങ്കയുണ്ടായിരുന്നു. പുറത്തു വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ഋതുവിനെ കണ്ട് സന്തോഷത്തോടെ ഗൗരി പുറത്തേക്കൊടി. എന്നാൽ അപ്രതീക്ഷിതമായുള്ള അവളുടെ വരവിൽ ഗൗതമിനെന്തോ പന്തികേട് തോന്നി. "അല്ല ആരിത്? ഋതുമോളോ വാ..... അകത്തേക്കു വാ മോളെ." ഹേമയവളെ സ്വീകരിച്ചിരുത്തുമ്പോഴും ആ മുഖത്തു പതിവായി കാണാറുള്ള തെളിച്ചമില്ലെന്ന് ഒരു നോവോടെ ഗൗതം തിരിച്ചറിഞ്ഞു. "അങ്കിൾ...... എനിക്ക്....... ഒരു കാര്യം പറയാനുണ്ട്." "എന്താ മോള