കിടക്കുന്നതിനു മുൻപ് അമ്മയും ഹേമയും കൂടി എന്നെ സെറ്റ് മുണ്ട് ഒക്കെ ഉടുപ്പിച്ചു....
കയ്യിൽ ഒരു ഗ്ലാസ് പാലും ആയിട്ട് ഹരിയേട്ടന്റെ റൂമിലേക്ക് വിടുമ്പോൾ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു........
🧡🧡🧡🧡🧡🧡
സെറ്റ് മുണ്ടുടുത്ത് വലിയ ശീലം ഒന്നുമില്ല....
നടക്കുമ്പോൾ അത് അഴിഞ്ഞ് പോകും എന്നൊരു തോന്നൽ .....
ഒരുവിധത്തില് റൂംന്റെ വാതിൽക്കൽ വരെ എത്തി .....
അകത്തേക്ക് കയറുമ്പോൾ ഇതുവരെ ഇല്ലാത്ത വെപ്രാളം വരുന്നുണ്ട്....
റൂമിൽ നോക്കിയപ്പോൾ ഹരിയേട്ടൻ ഇല്ല...
പാൽ ഗ്ലാസ് അവിടെ മേശപ്പുറത്തുവച്ചു....
മുറിയോട് ചേർന്ന് പുറത്ത് ഒരു വരാന്ത പോലെയുണ്ട്...
ഇപ്പോഴത്തെ ബാൽക്കണി എന്നൊക്കെ പറയുന്ന പോലെ....
ജനൽ തുറന്നിട്ട് അവിടേക്ക് നോക്കിയിരുന്നു...
തണുത്ത കാറ്റ് വീശുന്നുണ്ട്....
സൈഡിൽ മുഴുവൻ മരങ്ങൾ ആണെന്ന് തോന്നുന്നു കാറ്റുവീശുമ്പോൾ ഭയങ്കര ശബ്ദം കേൾക്കുന്നുണ്ട്....
ഈശ്വരാ ഇപ്പോഴെങ്ങാനും കറണ്ട് പോയ...
പ്രേത സിനിമാ കാണുന്ന പോലെ ഇരിക്കും ..
വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്..... ഹരിയേട്ടൻ....
താൻ കുറെ നേരമായോ വന്നിട്ട്....
എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സും കൂടി പോവാൻ ഉണ്ടായിരുന്നു ഞാൻ അവരെ പറഞ്ഞു വിടാൻ നിൽക്കുകയായിരുന്നു.......
ഇല്ല ഞാൻ ഇപ്പൊ വന്നേയുള്ളൂ വന്നപ്പോൾ ഹരിയേട്ടനെ കണ്ടില്ല അതാ പിന്നെ അവിടെ നിന്നത്....
ഹരി അവൾക്കൊപ്പം ജനലിന് അവിടേക്ക് വന്നു നിന്നു....
കണ്ണിലേക്ക് തന്നെ നോക്കി നിന്നു...
ഇന്നത്തെ ഒരു ദിവസം കൊണ്ട് താൻ ആകെ ക്ഷീണിച്ചല്ലോടോ....
താനീ സെറ്റുമുണ്ട് ഒക്കെ മാറ്റി വേറെ ഏതെങ്കിലും എടുത്ത് ഇട്ടോ...
ഇതൊക്കെ ഉടുത്തു എങ്ങനെ കിടന്നുറങ്ങാൻ ആണ്.....
ഞാനും ഇതൊക്കെ ഒന്നു മാറി വരാം.......
അതും പറഞ്ഞ് ഹരിയേട്ടൻ അലമാരിയിൽനിന്നും ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് പോവാൻ തുടങ്ങി.....
ഹരിയേട്ടാ അതെയ്.....
ആള് തിരിഞ്ഞുനോക്കി എന്താനുള്ള ഭാവത്തിൽ...
പാല് കുടിക്കണ്ടേ....
ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു....
പാൽ എടുത്ത് കയ്യിൽ കൊടുക്കുമ്പോഴും വിറക്കുന്നുണ്ട്...
താൻ ഇങ്ങനെ പേടിച്ച് വിറക്കുക ഒന്നും വേണ്ട ഞാൻ തന്നെ തിന്നാൻ ഒന്നും പോവില്ല...
ഇന്ന് ഇപ്പൊ നമുക്ക് രണ്ടാൾക്കും നല്ല ക്ഷീണമുണ്ട്....
കിടന്നുറങ്ങാം ആദ്യരാത്രി ആഘോഷിക്കുന്നത് നാളെ ആയാലും കുഴപ്പമൊന്നുമില്ല....
താൻ ഒന്ന് ശരിക്ക് ശ്വാസം ഒക്കെ വിട് ആദ്യം....
പകുതി പാലുകുടിച്ചു പകുതി എനിക്കും തന്നു.....
അത് കഴിഞ്ഞു ആള് ഫ്രഷ് ആവാൻ പോയി...
എനിക്ക് എന്തോ അപ്പോൾ ആ മനുഷ്യനോട് ഒരുപാട് ബഹുമാനം തോന്നി.....
ഫ്രഷ് ആയി വന്നു ആൾ ക്കൊപ്പം ആ മുറിയിൽ കിടക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ ടെൻഷനും പേടിയും മാറിയിരുന്നു......
ഉറക്കത്തിൽ എപ്പോഴോ ആ നെഞ്ചോട് ചേർന്നു..
🧡🧡🧡🧡🧡
ഫോണിൽ അലാറം വച്ചിട്ടുണ്ടായിരുന്നു....
അമ്മ നേരത്തെ പറഞ്ഞു ഏൽപ്പിച്ചതാണ് ആദ്യത്തെ ദിവസം ഒന്നും അവർക്ക് മുഷിപ്പ് ഉണ്ടാകരുതെന്ന്....
പക്ഷേ അലാറം അടിക്കുന്നതിനു മുൻപ് തന്നെ എണീറ്റു....
നോക്കുമ്പോൾ ഹരിയേട്ടൻ എന്നെ ചേർത്ത് പിടിച്ചാണ് കിടക്കുന്നത്...
കുറച്ചുനേരം ആ മുഖത്തേക്ക് അങ്ങനെ നോക്കി കിടന്നു....
നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത കുളിക്കാനായി എണീറ്റ് പോയി...
🌹🌹🌹🌹🌹🌹🌹🌹🌹🌹
താഴെ ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്.....
അമ്മയെ മാത്രമേ കണ്ടുള്ളൂ....പണിക്ക് നിൽക്കുന്ന സ്ത്രീ പുറത്തു അടിച്ചു വരുന്ന ശബ്ദം കേക്കാം..
അതെന്തായാലും നന്നായി അമ്മയോട് കാര്യമായിട്ട് ഇതുവരെ ഒന്നും മിണ്ടാൻ പറ്റിയില്ല.....
ആഹാ മോൾ എണീറ്റോ....
ഇന്നലെ ഒക്കെ കുറെ അലച്ചിൽ ഉണ്ടായിരുന്നതല്ലേ നല്ല ക്ഷീണം ഉണ്ടാകും..... മോൾക്ക് കുറച്ചുനേരം കൂടി കിടന്നു കൂടായിരുന്നോ...
അങ്ങനെയൊന്നുമില്ല അമ്മേ നേരത്തെ എണീക്കാർ ഒക്കെ ഉണ്ട് പഠിക്കാൻ ഒക്കെ ഉണ്ടായിരുന്നല്ലോ.....
പിന്നെ ഇത്ര രാവിലെ കുളിച്ച് ശീലം ഒന്ന് ഇല്ല അത്രയേ ഉള്ളൂ....
വെള്ളം മാറി കുളിച്ചത് അല്ലേ ജലദോഷം ഒന്നും വരണ്ട അതും പറഞ്ഞ് അമ്മ ഒരു ടിന്നിൽ നിന്നും ഇത്തിരി രാസ്നാദിപ്പൊടി എടുത്ത് എന്റെ നെറുകയിൽ തൊട്ടു....
എനിക്കെന്തോ പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു.....
മോക്ക് രാവിലെ ചായ ആണോ കാപ്പിയോ....
എനിക്ക് അങ്ങനെ നിർബന്ധമൊന്നുമില്ല എന്തായാലും മതി.....
അമ്മ ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് ചായ എടുത്ത് എനിക്ക് തന്നു ......
അമ്മ കുടിച്ചോ....
ഞാൻ രാവിലെ കുടിക്കും മോളെ.....
പിന്നേ അമ്മേ സഹായിച്ചു നിന്നു കുറച്ചു നേരം....
ഇതെന്താ അമ്മേ ഇതിനും മാത്രം വിഭവങ്ങൾ....
ദോശയോ ഇഡലിയോ എന്തെങ്കിലും ഒന്ന് പോരെ...
ഇവിടെ ഇങ്ങനെ ആണ് മോളെ....
അച്ഛന് ഇതൊക്ക നിർബന്ധം ആണ്.....
എല്ലാം എടുത്തു ഹാളിൽ കൊണ്ട് വക്കും.. ആവശ്യക്കാർ വന്നു കഴിച്ചു പോകും...
അച്ഛന് പിന്നേ കൃത്യ സമയം ആണ്...
രാവിലെ 7മണിക്ക് ചായ... പിന്നേ10 മണി ആകുമ്പോൾ എന്തെങ്കിലും പുഴുക്ക്.. അത് കഴിഞ്ഞു ഉച്ചക്ക് കൃത്യം 12.30ന് ഊണ്.. വൈകുന്നേരം ചായ. രാത്രി 8ന് അത്താഴം....
🧡🧡🧡
ഹരിയേട്ടന്റെ കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു....
ശരിക്കും എനിക്ക് അവിടുത്തെ രീതികളോട് വല്ലാത്തൊരു ദേഷ്യം തോന്നി....
എത്രമാത്രം ഭക്ഷണമാണ് വേസ്റ്റ് ചെയ്യുന്നത്...
എന്റെ വീട്ടിലൊക്കെ ആവശ്യത്തിന് മാത്രമേ ഉണ്ടാകുകയുള്ളൂ....
ഒരു തരി ചോറു പോലും കളയുന്നത് അച്ഛന് ഇഷ്ടമല്ല....
ഇവിടുത്തെ രീതികൾ ഒന്നും അല്ല എന്റെ വീട്ടിൽ...
മിക്കവാറും വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക...
അമ്മ അടുക്കളയിൽ എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ അച്ഛൻ സഹായിക്കാൻ ഒക്കെ അവിടെ ചെല്ലാറുണ്ട്...
അമ്മ പക്ഷേ അതിനൊന്നും സമ്മതിക്കാറില്ല പക്ഷെ എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ പറഞ്ഞ് അച്ഛൻ അവിടെ തന്നെ നിൽക്കും....
ഞാനും ചേട്ടനും ഒപ്പം കൂടാറുണ്ട്...
അടുക്കളയിൽ തന്നെ ചെറിയൊരു മേശയും രണ്ട് മൂന്ന് കസേരയും അമ്മ ശരിയാക്കി വെച്ചിട്ടുണ്ട്...
മിക്കവാറും ഞങ്ങളുടെ ഭക്ഷണവും അവിടെ തന്നെയാണ് ആരെങ്കിലും ഗസ്റ്റ് ഉള്ളപ്പോൾ ഡൈനിങ് ഹാളിൽ ഇരിക്കുക യുള്ളൂ....
അതൊക്കെ ഒരു രസമായിരുന്നു...
❣️❣️❣️❣️
ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ഹേമ ക്കൊപ്പം വീടിന്റെ സ്ഥലങ്ങളൊക്കെ കാണാനിറങ്ങി...
വലിയ വീടാണ് എത്ര മുറികളുണ്ട് എന്ന് എണ്ണി പോലും നോക്കിയിട്ടില്ല....
പുറകിൽ ഒക്കെ ധാരാളം സ്ഥലമുണ്ട് അവിടെ ഇഷ്ടം മാതിരി പണിക്കാരും....
ഹേമയും ആകാശും ഇന്ന് വൈകുന്നേരം പോകും...
നാളെ ഞാനും ഹരിയേട്ടൻ കൂടി എന്റെ വീട്ടിലേക്ക്.....
പകൽ വീട്ടിൽ എല്ലാവരുമായി ഒന്ന് ശരിക്കും പരിചയപ്പെട്ടു....
അച്ഛന്റെ പെങ്ങള് ഹേമ പറഞ്ഞ മാതിരി ഒരു പൂതനയാണ്....
ഇവിടുത്തെ അച്ഛന് പെങ്ങൾ എന്നു വച്ചാൽ ജീവനാണ് അത് മുതലാക്കി ഇവിടെ കടിച്ചുതൂങ്ങി നിൽക്കുകയാണ് കക്ഷി......
ഭർത്താവ് ഒരു കുഞ്ഞിരാമനാണ്....
പിന്നെ രണ്ടു മക്കളുണ്ട്...
മകൻ കുഴപ്പമില്ല മകൾ ജാഡ ടീമാണ്....
പുള്ളി കാരിയെ വേണമെങ്കിൽ സഞ്ചരിക്കുന്ന ഒരു ബ്യൂട്ടിപാർലർ എന്ന് തന്നെ വിളിക്കാം....
ഇവരിൽ നിന്നൊക്കെ തീർത്തും വിഭിന്നമാണ് ഹേമയും അമ്മയും.....
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴും ഇതുപോലെ ഒരുപാട് വിഭവങ്ങളുണ്ട് ഏറ്റവും വിഷമം തോന്നിയത് എന്താണെന്നുവെച്ചാൽ പലരും കുറേശ്ശെ എടുത്ത് ബാക്കിയൊക്കെ കളയുകയാണ്...
മിച്ചം വരുന്ന ഭക്ഷണം ഒക്കെ പശുവിന്റെ വെള്ളത്തിലേക്ക് ഇടുന്ന കണ്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു പോയി.....
❣️❣️❣️❣️
രാത്രി നന്നായിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു.....
ആ മഴയുടെ താളങ്ങളിൽ ലയിച്ച് ഞാനും ഹരിയേട്ടൻ ഉം ഒന്നായി തീർന്നു......
❣️❣️❣️❣️❣️❣️
രാവിലെ വീട്ടിലേക്ക് തിരിച്ചു കുറേനാൾ കൂടി തിരിച്ചുപോകുന്ന പോലെയാണ് തോന്നുന്നത്......
വീട്ടിൽ എല്ലാവർക്കും ഡ്രസ്സും അത്യാവശ്യം പലഹാരം ഒക്കെ ആയിട്ടാണ് പോയത്......
അച്ഛനും അമ്മയും ചേട്ടനും വല്യച്ഛനും വല്യമ്മയും എല്ലാവരും ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു.....
അത്യാവശ്യം നല്ലൊരു സദ്യ തന്നെ അമ്മ ഒരുക്കി.....
ആദ്യമൊക്കെ ചേട്ടനും ഹരിയേട്ടൻ തമ്മിൽ മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നെങ്കിലും പിന്നെ അതൊക്കെ മാറി ഗിരി ചേട്ടനും കൂടി വന്നപ്പോഴേക്കും മൂന്നാളും ഭയങ്കര കമ്പനിയായി.....
ഹരിയേട്ടന് ലീവ് കുറവ... പിന്നേ അവരുടെ കുറെ ആൾക്കാരെ വീട്ടിലൊക്കെ പോവാൻ ഉള്ളതുകൊണ്ടും പിറ്റേന്ന് തന്നെ വീട്ടിൽ നിന്നും പോന്നു......
പോരുന്ന വഴിക്ക് വല്യച്ചന്റെയും വല്യമ്മയുടെയും ഒക്കെ വീട്ടിൽ കയറിയിട്ട് ആണ് വന്നത്....
പിന്നെ മൂന്നാല് ദിവസം ഹരിയേട്ടന്റെ സ്വന്തക്കാരുടെ വീട്ടിലേക്കുള്ള പോക്ക് ആയിരുന്നു....
കുറെ പൊങ്ങച്ചം ടീംസ്...
വീട്ടിൽ കൂടെ നടക്കുമ്പോഴും മൂന്നാലു മാലയും വളയും ഒക്കെ ഇട്ടു നടക്കുന്ന ആൾക്കാർ....
സത്യത്തിൽ എനിക്ക് ഈ സമയത്ത് എന്റെ അമ്മയെ ഓർത്ത് വളരെ ബഹുമാനം തോന്നി...
ആവശ്യത്തിനുള്ള സ്വർണ്ണവും വസ്ത്രവും ഒക്കെ അമ്മയ്ക്ക് ഉണ്ടായിട്ടും അമ്മ വളരെ സിമ്പിൾ ആയിട്ട് നടക്കുകയുള്ളൂ....
ഇന്നുവരെ അമിതമായി ആർഭാടം കാണിച്ച് എന്റെ അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടില്ല....
ഹരിയേട്ടന്റെ അമ്മയുടെ വീട്ടുകാരും ആകാശ്ന്റെ വീട്ടുകാരും ഒക്കെ അതുപോലെ തന്നെയാണ്...
ഒരാഴ്ച കൊണ്ട് വിരുന്ന് പോക്ക് കഴിഞ്ഞ് സ്വസ്ഥമായി....
❣️❣️❣️❣️❣️
ഹരിയേട്ടാ എനിക്ക് രണ്ടാഴ്ച ആണ് ലീവ് ഉള്ളത്...
ഇപ്പോ ഒന്നര ആഴ്ച കഴിഞ്ഞു....
ഇവിടുന്ന് പോയി വരാൻ ബുദ്ധിമുട്ടാണ്......
തൽക്കാലം ഞാനവിടെ ഹോസ്റ്റലിൽ തന്നെ നിൽക്കട്ടെ ആഴ്ചയിൽ ഹരിയേട്ടൻ വരുന്ന സമയത്ത് ഞാനും വരാം......
രാത്രിയിൽ ഭക്ഷണം ഒക്കെ കഴിഞ്ഞ് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്ന ഹരിയേട്ടന്റെ അടുത്തുവന്നു ചോദിച്ചു...
പക്ഷേ ആള് ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ല....
ഓഫീസിലെ എന്തെങ്കിലും തിരക്കായിരിക്കും എന്ന് വിചാരിച്ച് ഞാൻ അവിടെ നിന്നും എണീറ്റ് പോകാൻ തുടങ്ങി.....
നിന്റെ ആഭരണങ്ങൾ ഒക്കെ എവിടെ.......
പെട്ടെന്നാണ് ഹരിയേട്ടൻ ചോദിച്ചത്...
അത് അലമാരിയിൽ വച്ചിട്ടുണ്ടല്ലോ എന്തേ ഹരിയേട്ടാ എന്തെങ്കിലും ആവശ്യമുണ്ടോ....
നീ അതൊക്കെ എടുത്ത് രാവിലെ അച്ഛന്റെ കയ്യിൽ കൊടുക്കണം ഇവിടെ അങ്ങനെയാണ് പതിവ്....
പണവും സ്വർണവും ഒക്കെ അച്ഛനാണ് സൂക്ഷിക്കുന്നത് ആവശ്യം വരുമ്പോൾ അച്ഛൻ തരും....
എനിക്ക് മനസ്സിലായില്ല ഹരിയേട്ടാ എന്റെ സ്വർണ്ണം എന്തിനാണ് അച്ഛന്റെ കൈയിൽ കൊടുക്കുന്നത്...
എന്റെ അച്ഛനും അമ്മയും എനിക്ക് സ്വർണം ഒക്കെ തന്നത് എന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആണ് അല്ലാണ്ട് ഇവിടുത്തെ അച്ഛന്റെ കയ്യിൽ സൂക്ഷിച്ചുവയ്ക്കാൻ അല്ല.....
നിന്റെ സ്വർണ്ണം ഒന്നും എടുത്തു ഇവിടെ ആരും വിക്കാൻ ഒന്നും പോണില്ല.. അത് അച്ഛൻ സൂക്ഷിച്ചു വച്ചോളും എന്നാ പറഞ്ഞത്....
അത് പറ്റില്ല എന്നാണ് ഞാനും പറഞ്ഞത്...
എനിക്ക് പെട്ടന്ന് ഒരു ആവശ്യം വന്നാൽ പോയി അച്ഛനോട് ചോദിക്കാൻ നിൽക്കണ്ടേ .. അതിന്റെ ആവശ്യം ഇല്ലല്ലോ..
ഞാൻ പറഞ്ഞത് നീ അനുസരിച്ചാൽ മതി.. വെറുതെ ഒച്ച എടുക്കണ്ട.. ഇവിടെ സ്ത്രീകളുടെ ശബ്ദം പുറത്തേക്ക് കേൾക്കാറില്ല...
ഇത്രയും ദിവസം കണ്ടഭാവം അല്ലായിരുന്നു ഹരിക്ക് അപ്പോൾ.....
തിരിച്ച് എന്തെങ്കിലും പറഞ്ഞ് തല്ലു പിടിക്കാൻ അപ്പോൾ ആഗ്രഹിച്ചില്ല....
മിണ്ടാതെ മാറിയിരുന്നു.....
അവിടുന്ന് തൊട്ട് അങ്ങ് തുടങ്ങുകയായിരുന്നു....
ഇത്രയും ദിവസം കണ്ട് ഹരി അല്ല ശരിക്കും ഉള്ളതെന്ന് പിന്നീടുള്ള ദിവസങ്ങൾ കൊണ്ട് മനസ്സിലായി....
എന്തിനും ഏതിനും നിയന്ത്രണം....
അത് ചെയ്യാൻ പറ്റില്ല ഇത് ചെയ്യാൻ പറ്റില്ല അങ്ങോട്ട് പിരിയാൻ പാടില്ല ഇങ്ങോട്ട് ചെയ്യാൻ പാടില്ല ആകെ ഭ്രാന്ത് പിടിച്ചു.....
മനസ്സ് തുറന്ന് ആരോടും സംസാരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ...
വീട്ടിലേക്ക് വിളിച്ചു പറയാം എന്ന് വിചാരിച്ചു.....പിന്നെ ഉണ്ടാകുന്ന അച്ഛന്റെ അവസ്ഥ ആലോചിച്ചപ്പോൾ പറയേണ്ട എന്ന് തോന്നി...
പക്ഷേ അതായിരുന്നു ജീവിതത്തിലേക്ക് ചെയ്ത വലിയ തെറ്റ്.....
താന്ന് കൊടുക്കുമ്പോൾ തലയിൽ കയറി നിരങ്ങാൻ തുടങ്ങി....
ആഗ്രഹിച്ചു നേടിയ ജോലിക്ക് പോലും വിടുന്നില്ല...
ഫോൺ മേടിച്ചു വെച്ചു...
ഒരുതരം സംശയരോഗികളുടെ പെരുമാറ്റം പോലെയാണ് തോന്നുന്നത്....
തുടരും