Aksharathalukal

ലയ 🖤-13

തന്റെ നേർക്ക് വരുന്ന ആ ചെറുപ്പകാരൻ അടുത്തെത്തിയപ്പോൾ നിന്നു..

അയാൾ വിയർത്തു മുഖത്താകെ പരിഭ്രമം ഉണ്ടായിരുന്നു...

ഒന്ന് സംശയിച്ചാണെങ്കിലും സ്മൃതി അവനോട് എന്തെ എന്ന് ചോദിച്ചു..

അയാൾ എന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു...

അപ്പോഴാണ് കുറച്ചു മാറി സീനിയർസ് എന്ന് തോന്നിക്കുന്നവർ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്...

അപ്പോൾ അവൾക് കാര്യം പിടികിട്ടി..

ആവൾ അവനോട് ചോദിച്ചു.. ഫസ്റ്റ് ഇയർ ആണോ..

അവൻ അതേയെന്ന് തലയാട്ടി..

"സീനിയർസ് വല്ല പണിയും തന്നോ..."

അവന്റെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് കണ്ടു..

"ആ... അവർ തന്നോട് വന്ന് ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു.."

ഹാ.. അത്രേ ഒള്ളു.. എനിക്കും ഇഷ്ടമാ...

അവൻ ഞെട്ടി പോയി 😳..

എന്തെ ഫ്രണ്ട്സിനെ ഇഷ്ടപ്പെട്ടൂടെ...😉..

എന്തുകൊണ്ടോ... അവന് ആശ്വാസം തോന്നി...

ഞങ്ങളുടെ ചിരി കണ്ടിട്ടാവണം.. അവർ ഞങ്ങളുടെ അടുത്തേക് വന്നു..

അതെ. ഞങ്ങൾ ചുമ്മാ ഇവനെ പേടിപ്പിച്ചതാ..പക്ഷെ ഇപ്പോ നിങ്ങൾ ശെരിക്കും..🧐...

അതിനൊരു പൊട്ടി ചിരി ആയിരുന്നു അവളുടെ മറുപടി..

അങ്ങനെ അവിടെ നിന്ന് അവൾക്കൊരു നല്ല സുഹൃത്തിനെ ആണ് റാഗിങ് എന്ന പേരിൽ അവർ സമ്മാനിച്ചത്..

അവർ ഒരേ ക്ലാസ്സായിരുന്നു...
രാഹുൽ എന്നാണ് പേര്... വീട് കോളേജിനടുത്തു..

ക്ലാസ്സിൽ കയറിയപ്പോൾ ലാസ്റ്റ് ബെഞ്ചിലും ഫസ്റ്റ് ബെഞ്ചിലും കുറെ പേർ സ്ഥാനം പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു...

അപ്പോഴാണ് നടുവിലെ ബെഞ്ചിലായി ഒറ്റക്ക് ഇരിക്കുന്ന ഒരാളെ കണ്ടത്...

സ്മൃതി അടുത്ത് പോയി ഇരുന്നു...

ആരറിയാൻ... എന്തോ ചിന്തയിൽ ആണ്ടിരിക്കുകയായിരുന്നു...

അതെ... എന്ന് പറഞ്ഞു അവളെ തട്ടിയതും അവൾ ഞെട്ടിപിടഞ്ഞു.. സ്‌മൃതിയെ കണ്ടതും ശ്വാസം നേരെ വിട്ടു...

എന്തെ.. എന്ത് പറ്റി...

അല്ല.. ഞാൻ എന്തോ ആലോചിച്ചിരിക്കയിരുന്നു... അതാ.. 😁..
എന്താ പേര്...

ഞാൻ ആമിയ... അമ്മുന്ന് വിളിക്കും.. അവിടെ നിന്ന് തുടങ്ങിയില്ലേ...

അങ്ങനെ താൻ ഒരു കത്തിയുടെ മുന്നിൽ പെട്ടതാണ് എന്ന സത്യം അവൾ തീരിച്ചറിഞ്ഞു...

എന്റെ പൊന്നമ്മു.. ഒന്ന് മയത്തിൽ സംസാരിക്കു.. ഞാൻ വന്നപ്പോ തൊട്ട് തുടങ്ങിയതല്ലേ.. നിന്റെ സൗണ്ടൊക്കെ പോയി തുടങ്ങി..

ഇത് കണ്ടാണ് രാഹുൽ അങ്ങോട്ട് വന്നത്...

അങ്ങനെ അവിടെ വെച്ച് അവർ മൂന്ന് പേരും നല്ലൊരു കൂട്ട്കെട്ടിനു തുടക്കമിടുകയായിരുന്നു...

ഫസ്റ്റ് അവർ ആരും തന്നെ ക്ലാസ്സെടുക്കാൻ വന്നില്ല.. അങ്ങനെ അമ്മുവിന്റെ കത്തിയും കേട്ട് രാഹുലും സ്‌മൃതിയും ഇരിക്കുമ്പോഴാണ് ഒരു കൂട്ടം സീനിയർസ് ക്ലാസ്സിലേക്ക് കയറി വന്നത്...

"നമസ്കാരം ഉണ്ട് എല്ലാവർക്കും... ഞങ്ങൾ റാഗിങ് ചെയ്യാൻ വേണ്ടി വന്നതൊന്നുമല്ല ഒന്ന് പരിചയപ്പെടാൻ ആണ്..

പക്ഷെ ഒരു വ്യത്യസ്ത പരിചയപ്പെടൽ ആണ്... ഞങ്ങൾ ഒരാളെ വിളിക്കും ആ വ്യക്തി വന്ന് ഞങ്ങൾ പറയുന്നത് പോലെ ചെയ്യണം.. അങ്ങനെ അവരും എന്തൊക്കെയോ പറഞ്ഞു...

ഇതൊക്കെ കേട്ട് ആ പഷ്ട് എന്നും പറഞ്ഞു രാഹുലും അമ്മുവും ഇരിപ്പുണ്ട്...

സ്‌മൃതിയായിരുന്നു അവരുടെ മുന്നിൽ ആദ്യം പെട്ടത് അതുകൊണ്ടുതന്നെ അവർ അവളെ വിളിച്ചു.. പേടിയുണ്ടായിരുന്നെങ്കിലും അത് മറച്ചു വെച്ച് അവൾ അവരുടെ അടുത്തേക്ക് പോയി..

അപ്പോ താൻ ഇത്കൊണ്ട് കണ്ണ് കെട്ടിക്കോളൂ.. എന്നിട്ട് ഞങ്ങൾ അങ്ങോട്ട് മാറി നിൽക്കും താൻ ആരെ വന്നാണോ പിടിക്കുന്നെ അയാൾ പറയുന്നത് പോലെ ചെയ്യണം..

ലളിതമായതും രസകരമായതുകൊണ്ടും അവൾ സമ്മതിച്ചു.. അവർ മാറി നിന്നു.. അവൾ കണ്ണ് കെട്ടി. നടന്നു വാതിക്കൽ എത്തിയപ്പോൾ ആരെയോ തട്ടി വീഴാൻ പോയി  അയാൾ അവളെ നേരെ നിർത്തി.. അവൾ കണ്ണ് കെട്ടിയത് അഴിച്ചപ്പോൾ അവൾ മാത്രമല്ല.. അവൾ തട്ടിയ ആ വ്യക്തിയും ഞെട്ടിപ്പോയി..

തുടരും..
നിലാവ് 🖤


ലയ 🖤-14

ലയ 🖤-14

4.8
7892

"ആദിയേട്ടൻ..." അവളുടെ ഉള്ളം മന്ത്രിച്ചു... ഒരിക്കൽ തന്റെ ജീവിതത്തിലെ പ്രിയപെട്ടവരിൽ ഏറെ പ്രിയപ്പെട്ട വ്യക്തി... പിന്നീടെപ്പോഴോ ആ ബന്ധം അറ്റുപോയി..3 വർഷത്തിലേറെ ആയി അവർ സംസാരിച്ചിട്ട്.. രണ്ട് പേരും ഒരു നിമിഷം സ്തബ്ദരായി പോയി... അവരുടെ കൂട്ട കയ്യടി ആണ് അവരെ ഉണർത്തിയത്... അപ്പോ ആദിയെ ആണ് തൊട്ടിരിക്കുന്നത് അപ്പോ അവൻ പറയുന്ന ടാസ്ക് ചെയ്യണം.. അത് കഴിഞ്ഞ് തന്നെ കുറിച്ച് പറയണം... അവൾ സമ്മതിച്ചു... തന്നെ അറിയാവുന്നത് കൊണ്ടായിരിക്കണം ആദിയേട്ടൻ ഒരു പാട്ട് പാടാനെ ആവശ്യപ്പെട്ടുള്ളു... "മാർഗഴി പൂവേ... മാർഗഴി പൂവേ.... ഉണ്മടി മേലെ....🎼" അങ്ങനെ ഓരോരുത്തരും വന്ന് ഓരോ കലാപരിപാടിയും സ