Aksharathalukal

അമ്മൂട്ടീ (ഭാഗം3)

" അച്ചുവേ..... "
 
ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് ടി. വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് അച്ഛൻ ഉമ്മറത്തുനിന്നും വിളിച്ചത്. ഞാൻ പെട്ടെന്ന് അച്ഛന്റെ അടുത്തേക്ക് പോയി.
 
" എന്തേ അച്ഛാ.. "
ഞാൻ ചോദിച്ചു.
 
" ആഹ്.. അത് മോളെ ഞാൻ വിനായകിന്റെ  വീട്ടിലേക്ക് പോകുന്നുണ്ട്.. കൂടെ മോളും വരുന്നോ..?? അവരെയൊന്നും അച്ചു കണ്ടിട്ടില്ലല്ലോ.. അപ്പോളൊന്ന് പരിജയപ്പെടാം.. "
 
അച്ഛൻ പറഞ്ഞു.
മ്മ്.. എന്തായാലും ഇന്ന് ജോലിയില്ല. അപ്പോൾ വെറുതെ ഇരിക്കുകയല്ലേ..
 
" മ്മ്.. ഞാനും വരുന്നുണ്ടച്ഛാ.. "
 
" ഹ്മ്മ്.. ശരി.. "
 
അച്ഛൻ മുറ്റത്തേക്കിറങ്ങി. പിറകെ ഞാനും. വീട് ഒരു മതിലിനപ്പുറമാണ്.. എന്നാലും കുറച്ചു നടക്കാനുണ്ട്. അവിടെയെത്തിയപ്പോൾ ആ വായാടി നട്ട് വളർത്തിയ ചുമന്ന റോസ നിറയെ പൂത്തുനിൽക്കുന്നത് കണ്ടു. അവൾക്കേറ്റവും പ്രിയപ്പെട്ടതാണത്.
 
ഉമ്മറത്ത് അച്ഛന്റെ പ്രായമുള്ള ഒരാളിരുപ്പുണ്ട്. ആ അങ്കിലായിരിക്കും വിനായക്... അച്ഛന്റെ സുഹൃത്ത്.
 
" ആഹ്.. ടാ.. അങ്ങോട്ട് വരണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ.. "
 
അങ്കിൾ കസേരയിൽ നിന്നുമെഴുന്നേറ്റുകൊണ്ട് അച്ഛനോടായി പറഞ്ഞു.
 
" ഇത്... മോളല്ലേ.....?? "
(അങ്കിൾ)
 
" അതെ വിനു.... "
( അച്ഛൻ )
 
അങ്കിൾ എന്നെ നോക്കി പുഞ്ചിരിച്ചു   തിരിച്ച് ഞാനും. അങ്കിളിനെ എവിടെയോ മുൻപ് കണ്ടപോലെ.. ഞാൻ ചിന്തിച്ചു.
 
" വാ.. രണ്ടുപേരും കയറി വന്നേ.. ".
ഞങ്ങളെ അങ്കിൾ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് മുമ്പിൽ നടന്നു.
 
" വസന്തേ.. ഇങ്ങോട്ട് വന്നേ.. ദേ ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന് നോക്ക്... "
 
അങ്കിൾ ഹാളിൽ എത്തിയപ്പോൾ ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് അടുക്കളയിൽ നിന്നും ഒരാന്റി ഇറങ്ങിവന്നു. അവരെ കണ്ടപ്പോഴും പരിജയം തോന്നി എനിക്ക്.
 
ആന്റി സന്തോഷത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
 
"ആഹാ.. കിരണേട്ടാണോ..കൂടെ മോള് അശ്വതി അല്ലെ..?? "
ആന്റി എന്നെ നോക്കി.
 
" അതെ വസന്തേ.... "
( അച്ഛൻ )
 
" ഓഹ്.. മോളങ്ങ് മാറി പോയി. കുറേ നാളായില്ലേ കണ്ടിട്ട്.. "
 
ആന്റി എന്റെ അടുത്തേക്ക് വന്നുകൊണ്ട് എന്റെ കവിളിൽ തലോടി. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.
 
" അച്ചു മോൾക്ക് ഞങ്ങളെ ഓർമ്മയുണ്ടോ..?? "
 
" അത് ആന്റി..എവിടെയോ കണ്ടപോലെ.."
 
" ആഹ്.. അറിയാം ഞങ്ങളെ ഓർമകാണില്ലാന്ന്.. "
ആന്റി ഒന്ന് നിശ്വസിച്ചു.
 
" ആ അത് വിട്.. നിങ്ങൾ വന്ന കാലിൽ നിൽക്കാതെ അങ്ങോട്ട് ഇരിക്കൂ.. "
 
ആന്റി എന്തോ പറയാനായി വന്നപ്പോഴാണ് അങ്കിൾ പെട്ടെന്ന് പറഞ്ഞത്. അപ്പോൾ ഞാനും അച്ഛനും അവിടെത്തെ സോഫയിലേക്കിരുന്നു.
 
കുറച്ചു നേരം അങ്കിളും അച്ഛനും ഓരോന്ന് ചോദിച്ചും പറഞ്ഞുമിരുന്നു. ഇടക്ക് ആന്റി കുടിക്കാനായി ജ്യൂസ്‌ കൊണ്ട് തന്നു. എന്നിട്ട് അവരുടെ കൂടെ കൂടി. ഞാൻ അവർ സംസാരിക്കുന്ന കാര്യങ്ങൾ പുഞ്ചിരിയോടെ കേട്ടിരുന്നു.
 
" മോനിന്തേ വിനു.. അവനെ
കണ്ടില്ലല്ലോ..?? "
 
അച്ഛനാണ്.
 
" അത്‌ ശെരിയാണല്ലോ.. വസന്തേ.. നീ അവനെയൊന്ന് വിളിച്ചേ.. "
( അങ്കിൾ )
 
"മ്മ് "
 
ആന്റി ഒന്ന് മൂളിയിട്ട് കോണിപ്പടികൾ കേറി മുകളിലേക്ക് കയറിപോയി. അവിടെന്നിന്ന് " മഹി.. മഹീ.. " എന്ന് വിളിക്കുന്നത് കേട്ടു. 
 
കുറച്ചു കഴിഞ്ഞപ്പോൾ ആന്റി ഇറങ്ങി വന്നു. പിറകെ അയ്യാൾ കോണിപ്പടികൾ ഇറങ്ങിവരുന്നതിന്റെ ശബ്‌ദം കേൾക്കാം. അത്‌ കേട്ടപ്പോൾ എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി. ആകെ ഒരു വെപ്രാളം.. എന്താണ് എനിക്ക് സംഭവിക്കുന്നത്..???
 
 
 
 
കാത്തിരിക്കുക.....
 

അമ്മൂട്ടി❤️ (ഭാഗം4)

അമ്മൂട്ടി❤️ (ഭാഗം4)

4.7
7538

എന്റെ കണ്ണുകൾ ആ കോണിപടികളിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നയാൾ പടികൾ ഇറങ്ങി പുഞ്ചിരിയോടെ താഴേക്ക് ഇറങ്ങി വന്നു. നല്ല പൊക്കമുണ്ട്.. കട്ടി മീശയും പിന്നെതാടിയും.. ആ കരിനീല മിഴികളിലേക്ക് നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടിപോയി. അയാളെ എവിടെയോ വെച്ച് കണ്ടപോലെ.. പക്ഷെ എവിടെയാണ്..?? ഞാൻ ഓർമ്മകൾ ചിതഞ്ഞെടുക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് തലയിൽ എന്തുകൊണ്ടോ കുത്തുന്ന വേദന തോന്നി. " ആഹ്ഹ... " ഞാൻ തലയിൽ കൈവെച്ചുകൊണ്ട് കുനിഞ്ഞിരുന്നു. " അയ്യോ... എന്താ മോളേ.. " അച്ഛൻ പെട്ടെന്നെഴുന്നേൽറ്റ് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പേടിയോടെ ചോദിച്ചു. " അത്‌ അച്ഛാ.. പെട്ടെന്തോ