ചങ്കോട് ചേർന്നു നിന്ന് ചങ്കിലെ തുടിപ്പും നൊമ്പരവും തൊട്ടറിഞ്ഞു താങ്ങായി തണലായി നിന്നവൻ എന്റെ ചങ്ക്.
എന്റെ നൊമ്പരങ്ങൾ എന്നും നിന്റെ കൂടെയായിരുന്നു..
നീയില്ലാത്ത സന്തോഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എനിക്കോരിക്കലും.
എത്രയോ ഇരവുകളെ പകലാക്കി
ആഘോഷിച്ചിട്ടുണ്ട് നമ്മുടെ സൗഹൃദം.
ഊണിലും ഉറക്കത്തിലും നമ്മൾ വേറെയെന്നു തോന്നിയിട്ടില്ലിതുവരെയും.
ജീവിതം നമ്മളെ രണ്ടു വഴിക്കാക്കിയെങ്കിലും തെല്ലും കുറഞ്ഞില്ല നമ്മുടെ സൗഹൃദം.
ബന്ധങ്ങളിൽ ഏറ്റവും ഹൃദ്യമായത്
എന്നും സൗഹൃദമെന്നു പഠിപ്പിച്ചവൻ നീ.
ഒരു നാൾ നീ വിട ചൊല്ലി വിട്ടകന്നപ്പോഴും മറന്നില്ല എന്നോട് ചൊല്ലുവാൻ നിൻ യാത്രാമൊഴി.
ദൂരെത്തെങ്ങോ പോയി മറഞ്ഞാലും ഇന്നും നിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നു എന്നുള്ളിൽ.
ആണ്ടുകൾ പലത് കടന്നുപോയെങ്കിലും
നീ ഇന്നും എന്നുള്ളിൽ ഉണ്ട് ജീവനോടെ..
ഞാനും നീയും പരസ്പരം അറിഞ്ഞപോലെ ആരും അറിഞ്ഞിട്ടില്ല ഇതുവരെ എന്നെയും..
വന്നുപോയി പിന്നെയും സൗഹൃദങ്ങൾ ഏറെ എങ്കിലും നിന്നെ പോലെ നീ മാത്രം.
സൗഹൃദം എന്ന കേൾക്കിൽ എൻ ചിന്തയിൽ ആദ്യമെന്നും നിൻ മുഖം മാത്രം.
സാമ്യങ്ങൾ ഏറെ ഇല്ല തമ്മിലെങ്കിലും
ഹൃദയത്തിൻ ഭാവങ്ങൾ അടുത്തറിഞ്ഞവൻ നീ....
എന്നുമുണ്ടാകും നീ എന്നുള്ളിൽ
കാലത്തിനു മായ്ക്കാൻ പറ്റാത്ത നിറവായ്..
NB.അകാലത്തിൽ വേര്പിരിഞ്ഞുപോയ ഒരു സുഹൃത്തിന്റെ ഓർമ്മയിൽ..... എല്ലാവർക്കും സൗഹൃദ ദിനത്തിന്റെ ആശംസകൾ...