Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 28

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 28
💌Naaznin✍️
 
⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️❤️💯❤️💯
 
•[Shahi]•
 
 
~ജാബിർ സാറോ?? 
 
~അതെ 
 
(പടച്ചോനെ ജാബിർ സാർ !!! ഇങ്ങേരു എന്തിനാ എനിക്ക് വിളിക്കുന്നെ??  )
 
Jabir: ഹലോ.... ഷാഹിന.... !! ആർ യു തെർ...?? 
 
(ഞാൻ എന്റെ ചിന്തകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് മറുപടി കൊടുത്തു )
 
Shahina: ഉണ്ട്... ഇവിടെ ഉണ്ട്... സാർ.. 
 
Jabir: ഹ... ഞാൻ കരുതി... താൻ പോയി എന്ന്... 
 
Shahina: ഇല്ല.. പിന്നെ... അത്... സാർ എന്തിനാ വിളിച്ചേ? 
 
Jabir: ഹാ ഇലക്ഷന് ഒക്കെ ആണ് വരുന്നത്.നി... ങ്ങടെ പാർട്ടിയിൽ നിന്ന് എന്തായാലും ഷാസിൽ തന്നെ ഉണ്ടാവു എന്ന് എനിക്ക് അറിയാം.. അതിന് വേണ്ടി അവനെ വിളിച്ചിട്ട് കിട്ടുന്നില്ല.... കൊറേ ട്രൈ ആക്കി.. കിട്ടിയില്ല.. നിങ്ങളെ കൂട്ടത്തിലെ.... നിയാസ്... ജുനൈദ്.... മുബീൻ... റയ്യാൻ... ഇവർക്ക് ഒക്കെ വിളിച്ചു.. കിട്ടിയില്ല..... അതു കൊണ്ട നിന്നെ വിളിച്ചു നോക്കിയെ... അപ്പൊ കിട്ടി... 
 
Shahina: ഓഹ്... !!
 
Jabir: സൊ... ഞാൻ തന്നെ ഒന്ന് റീമൈൻഡ് ആക്കാൻ വേണ്ടിയാ വിളിച്ചേ.... ഷാസിൽന് ഈ വിവരം അറിയിക്കാൻ... ഓക്കേ..?? അവനോട് എന്നെ ഒന്ന് വിളിക്കാൻ പറയണം !!
 
Shahina: ഓക്കേ സാർ... 
 
Jabir: അല്ല..!! ചോദിക്കാൻ വിട്ടു... പണ്ടത്തെ പോലെ ഉള്ള ചാറ്റിംഗ് ഒന്നും ഇല്ലെല്ലോ... ചെക്കനെ കിട്ടിയപ്പോ നമ്മളെ ഫ്രണ്ട്ഷിപ് ഒക്കെ വിട്ടോ?? 
 
(ഇയാളെ ഇന്ന് ഞാൻ.. സാർ ആണാല പോലും... തെണ്ടി... !!)
 
Shahina: ഇല്ല.. ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്... 
 
Jabir: ഹാ... ഞാൻ ചുമ്മാ പറഞ്ഞതാ... !! എന്നാൽ ശെരി.... 
 
Shahina: ഹാ... 
 
(സാർ ഫോൺ വെച്ചതും ഞാൻ ഒന്ന് നെടുവീർപ്പിട്ട്... അല്ല നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലെ.. പറഞ്ഞു തരാം... അതായത് നമ്മടെ ഈ ജാബിർ സാർ ഉണ്ടല്ലോ... ഷിഫു വെള്ളം ഒഴിച് വീഴുത്തിയെ ഈ മഹാനെ...... നമ്മുക്ക് പെരുത്ത് ഇഷ്ട്ടായിരുന്നു... ഞാൻ പോലും പറയാതെ എനിക്ക് അങ്ങേരെ ഇഷ്ട്ട എന്ന് കോളേജിൽ മുഴുവൻ പാട്ടായി... ഞാൻ അത് അത്ര വലിയ മൈൻഡ് അക്കീല എന്ന് വേണം പറയാൻ... സാർന്റെ പിന്നാലെ നടന്നിട്ടും സാർന് ഞാൻ ഫ്രണ്ട് ആണാല... ഒരു കഥ... അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഉപ്പ എനിക്ക് ഒരു ആലോചന കൊടുന്നത്... എല്ലാ പെണ്ണുങ്ങളെയും പോലെ എനിക്ക് അത് സമ്മതിക്കേണ്ടി വന്നു...!! ഇത്രേം നടന്നിട്ടും സാർ എന്നെ ഒരു ഫ്രണ്ട്നെ പോലെ അല്ലാതെ എന്നെ അങ്ങേരുടെ പെണ്ണായി കണ്ടില്ല... പിന്നെ ഇപ്പൊ ഞാൻ എന്തിനാ അങ്ങേരെ പിന്നാലെ നടക്കേണ്ട ആവശ്യം...???  ഞാൻ അതൊക്കെ മറന്ന് ഈ കല്യാണത്തിന് സമ്മതിച്ചു.... ഇനി 4 മാസം കൂടി ഉള്ളു... എന്തിന്...???  എന്റെ കല്യാണത്തിന് തന്നെ!!... ഹാ...ഞാൻ ഇതൊക്കെ ആലോചിക്കുമ്പോൾ ആണ് ഷാദിക്കാ വിളിച്ചേ.... എന്റെ കെട്ട്യോൻ....!! ഞാൻ അതൊക്കെ മറന്ന് ഞാൻ ഫോൺ എടുത്ത് മൂപ്പരുമായി സംസാരിച്ച ഇരുന്നു...  )
 
😂😂😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️
 
•[Mehfi]•
 
 
Mehfin: സോറി പറഞ്ഞില്ലേ... 
 
Yaara: കൊണ്ട് പോയി ഉപ്പിൽ ഇട്ട് തിന്നള... കൊറേ... എന്നെ നീ പറ്റിച്ചില്ലേ... 
 
Mehfin: സോറി... !!
 
Yaara: എനിക്ക് വേണ്ടേ..
 
 
(എന്നും പറഞ്ഞു പെണ്ണ് വീട്ടിൽ നിന്ന് പോയി.. ഈ പോത്തു എന്നാൽ.... അല്ലേലും എന്നെ പറഞ്ഞാൽ മതിയല്ലോ... !!)
 
Shazil: അനുഭവിച്ചോ രമണ !!!
 
(പത്രത്തിൽ നിന്ന് കണ്ണ് എടുക്കാതെ ആ കോപ്പൻ പറയുന്നത് കേട്ടിട്ട് എനിക്ക് ദേഷ്യം വന്ന്.. )
 
Binshad: കാക്കു തെറ്റിധരിക്കരുത്... അവൾ എന്നെ കാണാൻ വേണ്ടി മാത്രം വന്നതാ.... ട്ടാ....!! 
 
Mehfin: തെണ്ടി അനിയൻ... !!!
 
Binshad: ഈ... 
 
Mehfin: പോടാ തെണ്ടികളെ.... 
 
(അതും പറഞ്ഞു ഞാൻ മേലേക്ക് വിട്ടു... ബാൽക്കണിയിൽ നിന്ന് കൊറേ അങ്ങോട്ട് ദീർഘമായി ചിന്തിച്ചു... കാണുന്നത് ഒന്നും അപ്പാടെ വിശ്വസിക്കരുത് എന്നാ വലിയ പാഠം ഞാൻ പഠിച്ചു...... ഹും.... അപ്പോഴാ സ്റ്റേഷനിൽ നിന്ന് രവി വിളിച്ചേ.. )
 
Mehfin: ഹലോ... രവി പറയു... 
 
Ravi: സാർ... SKയുടെ ഒരു ഇൻഫർമേഷൻ കൂടി കിട്ടിയിട്ടുണ്ട്... 
 
Mehfin: ഹ ഗുഡ് എന്താ കിട്ടിയേ?? 
 
Ravi: അവന്റെ കൂടെ സഹായി ആയി ഒരു പെണ്ണും ഉണ്ടെന്ന് ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്... 
 
Mehfin: ഹ്മ്മ് വേറെ...??? 
 
Ravi: പിന്നെ കോഴിക്കോട് ഉള്ള ഒരു സഫ കോളേജിൽ പഠിക്കുന്ന... വൺ.... ഷമീൽ.... അവനും ഇവന്റെ ഒപ്പം ആണ് എന്ന് അറിയാൻ കിട്ടി... 
 
Mehfin: വാട്ട്‌...??? സഫ കോളേജിലോ??  
 
Ravi: യെസ് സാർ... 
 
Mehfin: അവന്റെ വല്ലോം പിക്?? 
 
Ravi: ഹ അതാണ് കുഴപ്പം.... അങ്ങനെ ഉള്ള ഒരു എവിടെൻസ് കിട്ടിയിട്ടില്ല.... മെയ്‌ബി അവിടെ ഉള്ള സ്റ്റുഡന്റസിനോട്‌ ചോദിക്കേണ്ടി വരും.. 
 
Mehfin: ഹും... എന്നാൽ ഓക്കേ... 
 
Ravi: ഓക്കേ സാർ.. 
 
(ഹും.... ഫോട്ടോ വേണ്ട.... ഷമീൽ നിന്നെ ഞാൻ കണ്ടുപിടിക്കും കാരണം നീ സഫ കോളേജിൽ അല്ലെ... !! എനിക്ക് ബിനു.... വേണ്ട... അവനെക്കാൾ കോളേജ് പരിജയം സിലുക്ക് ആണ്.... സൊ..... സിലു ഫിക്സ്... !!)
 
Shazil: ഒയ് ബ്രോ !!
 
Mehfin: ഹ ഞാൻ നിന്നെ.. 
 
(പെട്ടന്ന അവന്ക് ഫോൺ വന്നേ ... )
 
Shazil: കരളേ ഒരു മിനിറ്റ് 
 
(എന്നും പറഞ്ഞു അവൻ എന്നെയും ഫോണിനെയും അന്തം വിട്ട് മാറി -  മാറി നോക്കാ.... അതിന് മാത്രം എന്താ ഉള്ളെ..???  ഫോണിൽ നോക്കിയപ്പോൾ അല്ലെ മനസിലായെ... 😂😂)
 
 
🎈💚🎈💚🎈💚💚🎈💚🎈💚🎈💚🎈🎈
 
 
•[Silu]•
 
 
 
"❤️IFU❤️"
 
കാളിങ്... !!
 
(ഇതൊക്കെ കണ്ടാൽ പിന്നെ ഞെട്ടുലെ...!! അധികം ഇങ്ങനെ നിന്നാൽ പെണ്ണ് അവളെ പണി നോക്കി പോവും
... അതും കൊണ്ട് ഫോൺ എടുത്ത് നോക്കി )
 
Shazil: ഹലോ... 
 
Shifla: ഹും... ഹലോ.... സിലു അല്ലെ?? 
 
Shazil: അല്ലേടി അന്റെ കെട്ട്യോൻ.... ഷാസിൽ... 
 
Shifla: ഏഹ്...?? !! അപ്പൊ അത് രണ്ടും വേറെ ആണോ? 
 
Shazil: കോപ്പ് പോടീ അവിടെന്ന്.. 
 
Shifla: ഹഹ... 
 
Shazil: നീ ഇപ്പൊ എന്തിനാ വിളിച്ചേ?? 
 
Shifla: എന്ത്യേ വിളിക്കാൻ പാടില്ലേ.. !?? 
 
Shazil: അങ്ങനെ അന്നേൽ എന്നോട് ഇഷ്ട്ട എന്ന് പറയാൻ വേണ്ടി അന്നോ വിളിച്ചേ?? 
 
Shifla: അയ്യോ വേറെ ആരെയും കിട്ടിയില്ല ഞാൻ എന്റെ ഫ്രണ്ട്നെ വിളിച്ചത...
 
Shazil: ഹോ... !! എന്നാൽ വേണ്ട... ഞാൻ പോവാ... ശെരി എന്നാൽ... 
 
Shifla: വെക്കല്ലേ വെക്കല്ലേ...
 
(മോനെ മനസ്സിൽ ലഡു പൊട്ടി.... !!🎊🎊🥳🥳പുതിയ കാഡ്‌ബറി ഡയറി മിൽക്ക് ഷോട്സ്...!!! എന്ന് പറഞ്ഞ അവസ്ഥ ആയി... അല്ലാതെ എന്ത്..?? ഇവൾ എനിക്ക് വിളിച്ചു... പിന്നെ ഫോൺ വെക്കാൻ തീരുമാനിച്ചപ്പോൾ ദേ കിടക്കുന്നു....  വെക്കല്ലേ എന്ന് പറയാ... പോരെ.... നമുക്ക് ഇന്ന് സുഖം ആയിട്ട് ഉറങ്ങാൻ... )
 
Shifla: ഹലോ.... സിലു പോയ... ഹലോ...?? കൂയ്.. 
 
Shazil: ഇവിടെ ഉണ്ട്... !!
 
Shifla: ഹാ... ഫുഡ്‌ കഴിച്ച?? 
 
Shazil: സത്യം പറഞ്ഞോ.... ഇഫു.... നീ എനിക്ക് എന്തിനാ വിളിച്ചേ?? 
 
(അപ്പൊ ഓൾ ഒന്നും മിണ്ടല്ലേ.. മനസിലായി... ഇവൾക്ക് എന്നെ ഇഷ്ട്ടപെട്ടു തുടങ്ങി എന്നാതിന്റെ സ്റ്റാർട്ടിങ് ആണ് ഇത്... ഹും.... നീ ഇങ്ങനെ ഒളിച്ചും പാത്തും കളിക്കെടി.... എന്തായാലും.... ഈ സിലു നിന്നെയും കൊണ്ടേ പോവു...)
 
Shifla: അതെ... ഇയ്യ് പിന്നേം ചത്ത..?? 
 
Shazil: ഇല്ലെടി നിന്റെ കുഞ്ഞമ്മ പെറ്റു.. 
 
Shifla: ഈ.... ഹിഹി... ആ...ദ ഇപ്പൊ വരാം.. 
 
Shazil: നീ ഇത് ആരോടാ പറയുന്നേ..?? 
 
Shifla: അതു ഉമ്മ വിളിക്കുന്നുണ്ട്...  എന്നാൽ ശെരി.... ഞാൻ പോയി... പിന്നെ വരാം.. 
 
Shazil: പിന്നെ വരും എന്നോ..... എപ്പോ?? 
 
Shifla: ഞാൻ വരുന്നില്ല... !!
 
(എന്നും പറഞ്ഞു പെണ്ണ് ഫോൺ വെച്ച്.. ചെ!! )
 
Mehfin: എന്തായി?? 
 
Shazil: എന്ത് ആവാൻ..?? 
 
(അപ്പോഴാ ഷാഹി വിളിച്ചേ )
 
Shazil: എടാ ഒരു മിനിറ്റ്.. !!
 
Mehfin: ചെക്കൻ ഫാൻസെ... 
 
Shazil: പോടാ.. 
 
Mehfin: ഹും... ഞാൻ താഴെ ഉണ്ടാവും.. 
 
Shazil: ഹ.. 
 
(അതും പറഞ്ഞു അവൻ പോയപ്പോ ഞാൻ കാൾ എടുത്തു... )
 
Shazil: ഹലോ ഷാഹി.. !!
 
Shahina: എടാ........... പെറുക്കി.... ശവമേ.... ശെയിത്താനെ.... എവിടെ കിടക്കയിരുന്നു.... ബലാലെ നീ?? 
 
Shazil: ഇത്രെയും തെറി നിന്റെ ദുബായക്കാരനെ വിളിച്ച മതി ട്ടാ.. 
 
Shahina: പോടാ തെണ്ടി.. 
 
Shazil: നീ എന്തിനാ വിളിച്ചേ?? 
 
Shahina: ഞാനോ ജാബിർ വിളി.. സോറി ജാബിർ സാർ വിളിച്ചിരുന്നു... 
 
Shazil: അനക്ക...?? !!!.... എന്തിനു? 
 
Shahina: നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു.. 
 
Shazil: ഹോ... നേരത്തെ സൈലന്റിൽ പ്ലസ് ഇഫുക്ക് വിളിക്കയിരുന്നു.. 
 
Shahina: ഹ്മ്മ്.. നിന്നോട് വിളിക്കാൻ പറഞ്ഞു..
 
Shazil: എന്തിന്? 
 
(നടന്ന ഫോൺ സംഭാഷണം അവൾ പറഞ്ഞു തന്നു.. )
 
Shazil: എന്ത്യേ ഷാഹി മോളെ ദുബായ്ക്കാരനെ വേണ്ടേ...??? 
 
Shahina: പോടാ കുരിപ്പേ... 
 
Shazil: ഹഹ.. 
 
Shahina: അവിടെ ഇരുന്ന് ചിരിച്ചോ... 
 
Shazil: ഓഹ്... 
 
Shahina: എന്നാൽ ശെരി... 
 
Shazil: ഹ ഓക്കേ.. 
 
(ഫോൺ വെച്ചതും കോളേജിൽ നിന്ന് മെസ്സേജ് വന്ന്.... മറ്റേന്നാൾ കോളേജ് തുറക്കും എന്ന് പറഞ്ഞു അതു എനിക്ക് ഇഷ്ട്ടായി... ഹൈവ!! )
 
🎊🎊🎊🎊🎊💖💖💖💖💖🎊🎊🎊🎊💖💖💖🎊🎊
 
•[Shifu]•
 
(അല്ല പെണ്ണെ ഇയ്യ് എന്തിനാ അവന്ക് വിളിച്ചേ?? ആവോ.... ഇനി അന്റെ മനസ്സിൽ... യെ... അങ്ങനെ ഒന്നും തന്നെ ഇല്ല.... ഇല്ല എന്ന് പറഞ്ഞാൽ ഇല്ല.... എത്രെ ഒക്കെ അങ്ങനെ ഉറപ്പിച്ചലും മനസ്സിലേക്ക് ആ ഫോൺ സംഭാഷണം ഓർമ വരുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വരുന്നുണ്ട്... ആകെ പാടെ വട്ട്.... അല്ലാതെ എന്ത്......എന്നൊക്കെ പറഞ്ഞു തലക്ക് ഒരു കോട്ടും കൊടുത്ത് തിരിഞ്ഞതും മുന്നില് നിൽക്കുന്ന ഫാരിയെ കണ്ട് ചെറുതായി ഒന്ന് പേടിച്ചു.... വലുതായി പേടിച്ചാൽ ഈ തെണ്ടി തലയിൽ കയറി നിരങ്ങും... )
 
Faris: ആരോട് ആയിരുന്നു കുറുകൽ?? 
 
Shifla: എന്റെ കെട്ട്യോനോട്‌.....
 
Faris: തന്നെ... 
 
Shifla: ഹും.. 
 
(ഓനെ ഒന്ന് പുച്ഛിച്ചു കളഞ്ഞു ഞാൻ അങ്ങ് താഴേക്ക് പോയി.. )
 
Shifla: 🎶ഉമ്മച്ചി.....ക്രിസ്മസ് ഉമ്മച്ചി.....
ക്രിസ്മസ് കേക്കുമായി.... വരില്ലേ ഉമ്മി... 🎶
 
Umma: ഏതു ക്രിസ്മസ് കേക്ക്...??  
 
Nehala: അത് അപ്പുപ്പ ക്രിസ്മസ് അപ്പുപ്പ എന്നല്ലേ?? 
 
Shifla: ഇത് എന്റെ വേർഷൻ... !!
 
Umma: പോയി ആ മീൻ മുറിക്കേടി അവൾ കെടന്നു പാട്ട് പാടാൻ നിൽക്ക...
 
Shifla: മീൻ.... അത് പിന്നെ.... ഉമ്മി... എനിക്ക് 
...ഹലാക്കിലെ വേദന.. 
 
Umma: അനക്ക് ഉള്ളത് തന്നെയാ ഇത്... പോയി മുറിക്കേടി... 
 
Nehala: പോരെ ഷിഫു... 
 
Shifla: ഈ... !!!😁😁
 
Nehala: ഇളിക്കാതെ പണി എടുത്തുട്... 
 
Shamna: ഹാ.... എന്നാ ഉമ്മ ഞാൻ പോയിട്ട് വരാം.. 
 
Umma: ഹ..
 
Shifla: അല്ല ഇത്ത ഇങ്ങൾ എങ്ങോട്ടാ? 
 
Shamna: ഞാൻ എന്റെ വീട്ടിലെക്ക്.. ഉമ്മാക് തീരെ വയ്യ... പോയി ഒന്ന് കണ്ടിട്ട് വരാം.. 
 
Shifla: ഓക്കേ ഇത്തുസെ... 
 
Shamna:😀
 
(ഇത്ത ഒന്ന് ചിരിച് തന്ന് പോയി ഞാൻ പിന്നെ പണിയിൽ ഏർപ്പെട്ടു... നോക്കി ചിരിക്കേണ്ട തെണ്ടികളെ... എല്ലാ പെണ്ണുങ്ങൾക്കു ഇത് സർവ സാദാരണയാണ്... അങ്ങനെ എല്ലാ വിധം കലാപരിപാടികൾക്ക് ശേഷം എങ്ങനെ ഒക്കെയോ ഈ ദിവസം തള്ളി നീക്കി.. രാത്രി ഞാൻ പൊക്കിരീസിന്റെ റൂമിൽ അവരെ കൂടെ കളിക്കുമ്പോൾ ആണ് )
 
Umma: അല്ല ഇങ്ങൾക്ക് ഒന്നും ഉറങ്ങാൻ ഇല്ലേ..?? 
 
Anisha: ഹ ഉമ്മാമ ഇപ്പൊ ഉറങ്ങാം.. 
 
Umma: വേഗം ആയാൽ കൊള്ളാം 
 
(എന്നും പറഞ്ഞു ഉമ്മ പോയി )
 
Ayaash: മാമി ഇങ്ങളെ കല്യാണം എന്നാ? 
 
(അവന്റെ ചോദ്യം കേട്ട് ഞാൻ പന്തം കുഴിച്ച പെരുച്ചായിയെ പോലെ ആയി എന്റെ അവസ്ഥ എന്ന് പറഞ്ഞാൽ മതിയല്ലോ )
 
Ayaash: പറ.... മാമി.... 
 
Anisha: അതെ പറഞ്ഞു മാമി... പറഞ്ഞൂട്... 
 
Shamna: അവളെ കല്യാണം വന്നോളും...  കിടന്ന് ഉറങ്ങാൻ നോക്ക്. 
 
(ഇത്ത എന്നെ നോക്കി ഒന്ന് ആക്കി ചിരിച് കുട്ടികളെ ബെഡിൽ കിടത്തി ഉറക്കാൻ..... ഞാൻ അപ്പൊ തന്നെ എന്റെ മുറിയിൽ പോയി കിടന്ന് ഉറങ്ങി. )
 
*******#######*********
 
(എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരല്ല...ഞാൻ പുറത്തേക്ക് ഇറങ്ങി രണ്ടും വട്ടം റൗണ്ട് ചുറ്റുമ്പോൾ ആണ് ഫാരിന്റെ റൂമിൽ നിന്ന് ഒരു സൗണ്ട് കേട്ടെ... പിന്നെ ഒളിഞ്ഞു നോട്ടം പ്ലസ് ഒളിഞ്ഞു കേൾക്കൽ ഒക്കെ ഞമ്മടെ ഹോബി ആയത് കൊണ്ട് ഞാൻ ഡോറിനോട്‌ ചാരി നിന്ന് എന്താ പറയുന്നത് കാതോർത്തു നിന്ന് )
 
Faris: ഞാൻ അന്റെ കെട്ട്യോൻ ആണ്... 
 
Nehala: അല്ല എന്ന് ഞാൻ പറഞ്ഞ !!
 
Faris: ഹോ..!! എടി ഞാൻ ഒരു കിസ്സ് അല്ലെ ചോദിച്ചേ?? അനക് എന്താ ഒന്ന് തന്നാൽ...?? 
 
Nehala: പോ മനുഷ്യ... കെടന്നു ഉറങ്ങാൻ നേരത്ത് ആണ് ഇങ്ങളെ റൊമാൻസ്.. 
 
Faris: അന്നേ ഞാൻ വിടമാട്ടെ..... !!
 
Nehala: നോക്ക് ഇക്ക...... ആരേലും കേട്ട് വരും ട്ടാ... 
 
Faris: അതിന് ഇജ്ജ് സൗണ്ട് ഉണ്ടാക്കാതെ... ഞാൻ ചോദിച്ചത് തന്നാൽ..... ഞമ്മക്കും സന്തോഷം എന്റെ കുട്ടിക്കും സന്തോഷം.. 
 
Nehala: ഹോ ഈ മനുഷ്യനെ കൊണ്ട് ഞാൻ... എവിടെയാ തരേണ്ടത്?? 
 
Faris: ഇവിടെ... 
 
(ശ്യെട.. അത് ഇപ്പൊ എവിടെയാ..?? !! ഷിഫു നോക്കി നിൽക്കാതെ നല്ല അടിപൊളി കിസ്സ് സീൻ കൊളമാക്ക്...ഞാൻ പിന്നെ ഒന്നും നോകീല അങ്ങോട്ട് വാതിൽ തുറന്ന്. ഭാഗ്യത്തിന് ഡോർ പൂട്ടിയിട്ടില്ല.. പൊട്ടൻമാര്... ഡോർ പുട്ടാതെ ആണ് പരിപാടി. ഞാൻ മെല്ലെ തുറന്ന് നോക്കി അപ്പൊ നെഹുത്ത കൊടുക്കാൻ നോക്കാ... അയ്യെടി മനമേ...!! ഞാൻ ഇവിടെ ഉണ്ടാവുമ്പോ സമ്മതിക്കില്ലാ... എന്നും മനസ്സിൽ ധ്യാനിച്ചു ഡോർ ഫുൾ ആയി തുറന്ന്.... എന്നെ അവര് ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവരെ മുഖ ഭാവം കണ്ടിട്ട് മനസിലായി... )
 
Nehala: ഷി..... ഫു....... 
 
Faris: നീ.. നീ എന്താ ഇവിടെ?? 
 
Shifla: എന്ത്യേ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ.....??? 
 
Faris: ടി..... പോയി കിടന്ന് ഉറങ്ങേടി.... 
 
Shifla: ഞാൻ ഉറങ്ങൂല.... ഞാൻ ഇവിടെ കിടക്കും... 
 
(എന്നും പറഞ്ഞു ഞാൻ ബെഡിൽ പോയി കെടന്നു )
 
Faris: ടി ഞാൻ ഇപ്പോ എല്ലാവരെയും വിളിച്ചു വരുത്തും ട്ടാ 
 
Shifla: വരുത്തിക്കോ നാറാൻ പോവുന്നത് നീ ആണ് !!!
 
Faris: ടി... 
 
Shifla: നീ വിളിച്ചു വരുത്ത് ഞാൻ അവരോട് പറയാം നിങ്ങൾ ഇവിടെ ലൈവ് കിസ്സ് സീൻ നടത്തുക ആയിരുന്നു.... അപ്പൊ ഞാൻ കാണാൻ വന്നത് ആയിരുന്നു എന്ന്.. 
 
Nehala: മതി... !! വന്നു കിടക്കാൻ നോക്ക് മനുഷ്യ... 
 
Faris: നെഹു... !!
 
(നെഹുത്താ ഫാരിയെ മൈൻഡ് ആക്കാതെ എന്റെ അടുത്ത് വന്നു കിടന്ന്. അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി ഇത്തന്റെ അടുത്ത് കിടക്കാൻ നിന്നതും.. ഞാൻ സെന്ററിലെക്ക് നീങ്ങി... )
 
Faris: എന്താടി?? 
 
Shifla: മോനുസ്... അവിടെ കിടന്നാൽ മതി !!
 
(അവൻ എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും അതൊക്കെ പിടിച്ചു വെച്ച് അവൻ എന്റെ മറ്റേ സൈഡിൽ കിടന്ന് അപ്പുറം നോക്കി കിടന്ന്... നെഹുത്താനെ നോക്കിയപ്പോൾ ഇത്തയും ആ സൈഡിലെക്ക് നോക്കി കിടക്ക... ഹഹഹ.... !! എന്തൊരു സന്തോഷം ഇവരെ കിസ്സ് സീൻ ഞാൻ കോളാക്കി കൊടുത്തപ്പോൾ.... ആഹാ..... എന്തൊരു സുഖം... കൊറേ നേരത്തിനു ശേഷം ഞാൻ രണ്ടിനെയും നോക്കിയപ്പോ രണ്ടും ഉറങ്ങിട്ടുണ്ട്.... അപ്പൊ ഞാൻ എഴുനേറ്റ് അവരെ റൂമിലെ വാതിൽ അടച്ചു എന്റെ മുറിയിൽ പോയി പുതപ്പ് മുഴുവൻ വാരി ഇട്ട് കിടന്ന് ഉറങ്ങി )
 
😝😝😝😝😝😇😇😝😝😇😝😇😝😝😝
 
•[Naji]•
 
(ഒയ് അവളെ മാത്രം മതിയ...??? നമ്മളെ ഒന്നും വേണ്ട അല്ലെ ആയിക്കോട്ടെ... ഹിഹി ഞാൻ ചുമ്മാ പറഞ്ഞതാ.... !! നാളെ കോളേജ് തുറക്കുമല്ലോ !!! ഞാൻ അതിന്റെ സന്തോഷത്തില... പിന്നെ ഇന്ന് രാത്രി പോകും ഞാൻ കോഴിക്കോടിലെക്ക്.. നമ്മൾ ബ്രേക്ഫാസ്റ്റ് വെട്ടി വിഴുങ്ങുമ്പോൾ ആണ് ഒരു സാധനം എന്നെ തുറിച്ചു നോക്കി പോക...ഞമ്മൾ ഉണ്ട വിട്ട് കൊടുക്കുന്നത്.... ഹല്ല പിന്നെ
... ഞാൻ അവനു ഒരു ലോഡ് പുച്ഛം വാരി വിതറി...... 
 
ഹല്ല ഈ തെണ്ടി ആരാ എന്ന് അല്ലെ... ഇത് എന്റെ അനിയൻ നാസിൽ അംജദ്... നാസു എന്ന് വിളിക്കും കുരിപ്പ് 10ൽ ആണ്... ഈ തെണ്ടി ഇപ്പൊ ഫുഡ്‌ തിന്ന് അവന്റെ കമ്പനിക്കാരെ അടുത്തേക്ക് പോയതാ... തിരിച്ചു വരൽ ചോർ കഴിക്കാൻ നേരത്ത...  ഇവൻ മാത്രം അല്ലാ എനിക്ക് ഒരു ഇത്തയും ഉണ്ട്. കല്യണം കഴിഞ്ഞിട്ടുണ്ട് ഒരു മകളും ഉണ്ട്. അവരു ഒക്കെ ഇന്ന് ഇങ്ങോട്ട് വരും... അപ്പൊ വിശദീകരിച്ചു പറഞ്ഞു തരാം ട്ടാ.... )
 
Umma: ടി ഫോൺ അടിക്കുന്നത് കേട്ടുടെ?? 
 
Najila: ദേ വന്നു... 
 
(ഫോൺ നോക്കിയപ്പോൾ നിക്കു ആണ്...അങ്ങനെ അവനെറ്റ് സംസാരിച്ച ഇരുന്നു അങ്ങനെ സമയം അങ്ങോട്ട്‌ കളഞ്ഞു.... ഉച്ച ആയപ്പോ ഞമ്മൾ ഹാളിൽ ഇരുന്നു ബുക്ക്‌ വായിക്കുമ്പോൾ ആണ് ദേ വരുന്നു ഒരു കാർ.... ഇതിപ്പോ ആരാ.......?? അപ്പൊ അതിൽ നിന്ന് ആ ആള് ഇറങ്ങി വന്നു എന്നെ കെട്ടിപ്പിടിച്ചതാ പക്ഷെ ഈ മൊതല് എന്നെയും കൊണ്ട് നിലത്തേക്ക് വീണു...വണ്ടര്ഫുള്...  എന്റെ നടുന്റെ കാര്യത്തിൽ തീരുമാനം ആയി !!)
 
 
തുടരും..... 💜❤️
 
 
💫💫💫💫💫💫💫💫💫💫
 

❤ഇഷ്‌ഖിൻ പാതി❤ - 29

❤ഇഷ്‌ഖിൻ പാതി❤ - 29

4.9
2766

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 29 💌Naaznin✍️   ⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️     •[Naji]•     (അപ്പൊ അതിൽ നിന്ന് ആ ആള് ഇറങ്ങി വന്നു എന്നെ കെട്ടിപ്പിടിച്ചതാ.... പക്ഷെ...... ഈ മൊതല് എന്നെയും കൊണ്ട് നിലത്തേക്ക് വീണു...വണ്ടര്ഫുള്.. !!! എന്റെ നടുന്റെ കാര്യത്തിൽ തീരുമാനം ആയി !!)   Najila: അള്ളോഹ്... !!   Naziha: ഹഹ...പണി കിട്ടിയല്ലോ നിനക്ക്...    Najila: നിന്ന് ചിരിക്കാതെ കൈ താ..    Naziha: ഇതാ...    Najila: ഹോ എന്റെ മന്ദപ്പെ... ആദ്യം അന്റെ ഈ മൊതലിനെ എടുക്ക് എന്റെ മേത്തു നിന്ന്...    Naziha: ഓഹ് സോറി....    (എന്ന് പറഞ്ഞു നാസി അവളെ എന്റെ മേത്തു നിന്ന് എടുത്തു.. )   Fayra: മേമ... ഇങ്ങളെ കാണ