Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-6

*റൂഹിന്റെ ഹൂറി_💖*
Part-6
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
"ഡീ... കുരിപ്പേ... നിന്നോടാരാ ഒച്ച വെക്കാൻ പറഞ്ഞെ..."
 
നിലത്ത് കിടക്കുന്ന അവളെ അടുത്തേക്ക് നടന്ന് വന്ന് അവന്‍ ചോദിച്ചു.... 
 
"ദേ... എന്നെ കൊണ്ട്‌ ഒന്നും പറയിപ്പിക്കണ്ടാ...ചവിട്ടി താഴെ ഇടതും പോരാ.. എന്നിട്ടിപ്പൊ ഒച്ച വെച്ചതാ കുഴപ്പം..."അവൾ അവനെ നോക്കി കണ്ണുരുട്ടി... 
 
അപ്പോഴേക്കും ഡോറില് കോട്ട് വീണിരുന്നു... 
 
"മോളെ..... മോനേ വാതിൽ തുറക്ക്.... എന്താ അവിടെ ശബ്ദം കേട്ടത്...."
 
അത് കേട്ടതും അവന്‍ അവളെ കണ്ണ് തുറിച്ച് നോക്കി... 
 
" പോയി.. മാനം പോയി സമാധാനം ആയല്ലോ..."
 
"അയ്യോ ഇനിയെന്ത് ചെയ്യും..."
 
"എന്ത് ചെയ്യാൻ പോയി വാതിൽ തുറക്ക അത്ര തന്നെ...."
 
അവന്‍ ഡോര്‍ തുറക്കാന്‍ നടന്നു....
 
"എന്നെ ഒന്ന് പിടിച്ച് പൊന്തിക്ക് മനുഷ്യാ..." അവൾ അത് പറഞ്ഞപ്പോഴാണ് അവനും അത് ഓര്‍ത്തത്... 
 
അവന്‍ അവളെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു... 
 
" എന്താ ഉണ്ടായേ... എന്തിനാ മോള് ഒച്ച വെച്ചെ..."
 
വാതില്‍ തുറന്ന ഉടനെ അകത്തേക്ക് കയറി ഹാജറ ചോദിച്ചു.... 
 
"ഞാൻ അപ്പഴേ പറഞ്ഞില്ല ഉമ്മി... ഇത് അത് തന്നെ പേടി പനി.. രാത്രി മാത്രം ഉണ്ടാകുന്ന പേടി പനി..." 
 
Amna ഇടം കണ്ണിട്ട് ഹാദിയേയും Aman യും നോക്കി പറഞ്ഞു... 
 
ഹാജറ അവളെ തലക്ക് ഇരു കിഴുക്ക് കൊടുത്തു... 
 
" മിണ്ടാതെ ഇരിയെടി..."
 
Aman അവളെ നോക്കി കണ്ണുരുട്ടി....
 
"അത്....ഞാന്... "
 
" പല്ലി... ഒരു പല്ലിയെ കണ്ടിട്ടാ..." ഹാദി എന്തോ പറയാൻ വന്നത് മുഴുവനാക്കാന് സമ്മതിക്കാതെ aman ഇടയില്‍ കയറി പറഞ്ഞു.... ഹാജറ അവളെ നോക്കിയപ്പോ അവൾ അതേ അതേ.. എന്ന പോലെ തലയാട്ടി.... 
 
ഊര വേദന കാരണം അവളെ മുഖം ചുളിയുന്നുണ്ടായിരൂന്നു... ഒരു ഒരു കൈ കൊണ്ട്‌ പതിയെ അവിടെ തടവി കൊണ്ടിരുന്നു.... 
 
" എന്ത് പറ്റി മോളെ എന്താ വല്ലാതെ ഇരിക്കുന്നെ..."
 
"അത് വീണപ്പോ..." പറഞ്ഞ ശേഷം ആണ്‌ അവൾ എന്താ പറഞ്ഞത് എന്ന് ഓര്‍ത്തത്.. അവൾ നാവ് കടിച്ച് ഇടം കണ്ണിട്ട് aman നെ ഒന്ന് പാളി നോക്കി 
 
അവന്‍ നശിപ്പിച്ച് എന്ന expression ഇട്ട് നില്ക്കുന്നുണ്ട്..... 
 
ഹാജറ കണ്ണ് കൂർപ്പിച്ച് aman നെ ഒന്ന് നോക്കി... 
 
" സത്യം പറയ്.. എന്താ ഉണ്ടായെ..."
 
"അത് ഒന്നുല്യാ ഉമ്മി.... പെട്ടന്ന് പല്ലിയെ കണ്ടപ്പോ പേടിച്ചു...അപ്പൊ ബെഡ്ഡിൽന്ന് slip ആയി താഴേക്ക് വീണു..."
 
അവന്‍ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ കയറി പറഞ്ഞു... 
 
"റബ്ബേ... ഹോസ്പിറ്റലിൽ പോണോ മോളെ..."
 
"ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല ഉമ്മി...."
 
" ഡാ.. നീ മോള്ക്ക് balm ഒന്ന് തേച്ച് കൊട്ക്ക് നിന്റെ ഡ്രോയറിൽ ഉണ്ട്..."
 
" ആ....അത് ഉമ്മി ഞാനോ... ഉമ്മി തന്നെ ചെയ്ത് കൊടുത്ത മതി...."
 
"നിന്റെ ഭാര്യക്ക് ഞാനല്ലേ ചെയ്ത് കൊടുക്കാ... ഒന്ന് പോയേടാ ചെക്കാ.... "
 
ഹാജറ അതും പറഞ്ഞ്‌ തിരിഞ്ഞ് നടന്നു... Amna അവരെ രണ്ട് പേരെയും ചൂഴ്ന്ന് നോക്കി.... 
 
" എന്താടി..."
 
"എനിക്ക് എല്ലാം മനസിലാവുന്നുണ്ട്...."
 
"എന്ത് മനസ്സിലാവുന്നു എന്ന്..."
അവള് അവരെ ആക്കി മൂളി.... 
 
" പോടീ... "
 
അവന്‍ അതും പറഞ്ഞ്‌ ഡോര്‍ വലിച്ചടച്ച് ഹാദിയെ നോക്കി... അവൾ ഊര ഉഴിഞ്ഞ് വേദന കടിച്ചു പിടിച്ചു നില്‍ക്കാണ്... 
 
അത് കണ്ടപ്പോ അവന്‍ ഒന്നും പറയാൻ തോന്നിയില്ല.... അവന്‍ pillow എടുത്ത് സോഫയിൽ കിടന്നു..... 
 
" ബെഡ്ഡിൽ കുടക്കുന്നില്ലെ...."ഹാദി ചോദിച്ചു.... 
 
 
" അയ്യോ വേണ്ടായേ..."അവന്‍ കൈ കൂപ്പി കൊണ്ട്‌ അതും പറഞ്ഞ്‌ തിരിഞ്ഞ് കിടന്നു.... 
 
അവളും പതുക്കെ ബെഡ്ഡിൽ വന്ന് കിടന്നു.... വേദന കാരണം എങ്ങിനെ കിടന്നിട്ടും അവള്‍ക്ക് ഉറക്കം വന്നില്ല... അവൾ എഴുന്നേറ്റ് ഇരുന്നു.... 
 
 
ഹാദി ഡ്രോയർ തുറക്കുന്ന ശബ്ദം കേട്ട് aman കണ്ണുകൾ തുറന്നു.....
 
Bed lamb കത്തിച്ചു ബെഡ്ഡിൽ തന്നെ ഇരുന്ന് അവൾ കയ്യെത്തിച്ച് ഡ്രോയർ തുറക്കാണ്... 
 
"എന്ത് പറ്റി എന്താ വേണ്ടത്...." 
 
"balm ഒന്ന് എടുത്തു തരുവോ..."
 
അവൾ ചമ്മലോടെ പറഞ്ഞു.... 
 
അവന്‍ എഴുന്നേറ്റ് വന്ന് ഡ്രോയറിൽ നിന്ന് balm എടുത്തു.... 
 
"ഞാൻ help ചെയ്യാം..."
 
"ഏയ് അതൊന്നും വേണ്ട..."
 
"ഞാൻ ഒന്നും നോക്കില്ലടോ ഞാൻ കണ്ണടച്ച് പിടിച്ചോളാം..." 
 
'' ഏയ് അതൊന്നും ശരിയാവില്ല...."
 
"എന്താ എന്നെ വിശ്വസം ഇല്ലേ...."
 
"അല്ലാ.... "
 
 
" പിന്നെന്താ... കിടക്ക് ഞാൻ തേച്ച് തരാ..."
 
"വേ.. വേണ്ട..."
അവൾ വിക്കലോടെ പറഞ്ഞു..... 
 
"കിടക്ക്..."
 
അവൾ ഇല്ലെന്ന് തലയാട്ടി.... 
 
"നിന്നോട് കിടക്കാന പറഞ്ഞത്...." 
 
അവൾ പെട്ടന്ന് അവളുടെ shall എടുത്ത് അവന്റെ കണ്ണ് കെട്ടി വെച്ചു... ആ പ്രവര്‍ത്തി കണ്ട് അവന്റെ ചുണ്ടിലും ഒരു ചെറു ചിരി മിന്നിമാഞ്ഞു.... 
 
ശേഷം അവൾ ബെഡ്ഡിൽ കിടന്നു.... 
 
അവന്‍ അവളുടെ ഇടുപ്പിലെ ടോപ്പ് കുറച്ച് പൊന്തിച്ചു.. അവളിലൂടെ ഒരു വിറയൽ പാഞ്ഞ് കയറി.... Balm കുറച്ച് കൈയിൽ എടുത്തു.... അവളുടെ വയറില് ചുറ്റി പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണത്തിലാണ് അവന്റെ കൈ വന്ന് പതിച്ചത്... അവളുടെ ഇടുപ്പിന്റെ മ്രുതുലത അറിഞ്ഞതും അവനില്‍ വികാരത്തിന്റെ ചെറു കണികകള്‍ ഉടലെടുത്തു....അവന്റെ സ്പര്‍ശനം അറിഞ്ഞതും... അവളിലൂടെ ഒരു കറന്റ് പാസ് ചെയ്തു....ഉമിനീര് ഇറക്കാന് പോലും കഴിയാതെ അവൾ steck ആയി...ശ്വാസം പോലും എടുക്കാൻ അവൾ മറന്ന് പോയിരുന്നു.......
 
അവന്റെ കൈകൾ അവളുടെ ഇടുപ്പിന്റെ മ്രുതുലതയിൽ ഓടി നടന്നു.... ആ സ്പര്‍ശനത്തിൽ അവളും മറ്റേതോ ലോകത്ത് എത്തി ചേർന്നിരുന്നു...പെട്ടന്ന് അവൾ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് ഇരുന്നു.. 
 
"മ.. മതി..."അവൾ വിക്കലോടെ paranj അവന്റെ കണ്ണിലെ കെട്ട് അഴിച്ചു മാറ്റി......അവനും വല്ലാതെ ആയിരുന്നു.... അവനൊന്തോ അവളെ നോക്കാന് ചടപ്പ് തോന്നി അവളുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു...... 
 
അവന്‍ ഒന്നും മിണ്ടാതെ സോഫയിൽ പോയി കിടന്നു.... അവൾ ബെഡ്ഡിലും കിടന്നു.... 
 
എന്തോ അവന്റെ കൈ ഇപ്പോഴും തന്റെ ദേഹത്ത് ഉണ്ട് എന്ന് തോന്നി പോയി അവള്‍ക്ക്..... 
 
എപ്പോഴോ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു.... 
 
രാവിലെ അവൾ നേരത്തെ തന്നെ എഴുന്നേറ്റു... fresh ആയി നിസ്കാരം കഴിഞ്ഞ് ആഷിയുടെ ഫോണിലേക്ക് dial ചെയതു.... രണ്ട് പ്രാവിശ്യം അവന്‍ കട്ട് ആക്കി എങ്കിലും മൂന്നാം തവണ attend ചെയ്തു..  
 
"വെച്ചിട്ട് പോടീ കൂരിപ്പേ.... അനക്ക് പനി പിടിച്ച് കിടക്കുന്നത് തന്നയാ നല്ലത്..."എടുത്ത പാടെ അവന്‍ പറഞ്ഞു.... 
 
"എനിക്ക് പനി വന്നത് നീ എങ്ങനെ അറിഞ്ഞു...."
 
"ഇന്നലെ എനിക്ക് സമാധാനം ഉണ്ടായപ്പോ മനസ്സിലായി അനക്ക് എന്തോ പറ്റീട്ട്ണ്ട് ന്ന്.. അളിയന്‍ വിളിച്ച് നീ ജീവിച്ചിരുപ്പുണ്ടോ എന്ന് ഞാൻ അന്വേഷിച്ചിരുന്നു.."
 
"ഓഹ്... എന്നിട്ട് വയ്യാ എന്ന് പറഞ്ഞിട്ട് നീ ഒന്ന് കാണാൻ വന്നോ... അല്ലെങ്കിൽ ഒന്ന് വിളിച്ചോ... എന്ത് കാക്കുവാണ് നീ"
 
" ഏയ്... അതിന്റെ ഒന്നും ആവശ്യം ഇല്ല്യ..."
 
"പോടാ"
 
എന്നും പറഞ്ഞ്‌ ഫോൺ കട്ട് ആക്കി..   
 
എന്നിട്ട് aman ന്റെ അടുത്തേക്ക് ചെന്നു.... മുടിയിലെ വെള്ളം അവന്റെ മുഖത്തേക്ക് തെറാപ്പിച്ചു...അവന്‍ കണ്ണ് തുറക്കുന്നു എന്ന് കണ്ടതും അവൾ റൂമിൽ നിന്ന് പുറത്തേക്ക്‌ ഓടി.. നേരെ amna ന്റെ റൂമിലേക്ക് ചെന്നു... അവിടെ ചെന്ന് ac ന്റെ റിമോട്ട് നോക്കിയപ്പൊ അത് അവിടെ കാണാനില്ല.. 
 
'കുരിപ്പ് മനപ്പൂർവം ഒളിപ്പിച്ച് വെച്ചതാണ്' 
 
ക്ലോക്ക് എടുത്ത് alarm ന്റെ sound on ചെയ്ത് ചെവിയുടെ അടുത്തായി വെച്ച് താഴേക്ക് ചെന്നു...
 
ഹാജറ kitchen കയറിയിട്ടേ ഉണ്ടായിരുന്നൊള്ളൂ...
 
ഹാദി യെ കണ്ടതും അവർ ചിരിയോടെ ടീ കപ്പ് നീട്ടി....
 
ഹാദി അതും കുടിച്ച് ഹാജറയോട് ഓരോന്ന് സംസാരിച്ച്  അവിടെ ഇരിക്കുമ്പോഴാണ് ഉറക്കച്ചടവോടെ സ്റ്റയര്‍ ഇറങ്ങി വരുന്ന amna യെയും aman യും ഹാജറ കണ്ടത്.., 
 
രണ്ടാളും വന്ന ഉടനെ ഉമ്മി ടീ...എന്ന് വിളിച്ച് പറഞ്ഞ്‌  ഹാദി യെ തുറിച്ച് നോക്കുന്നുണ്ട്.... 
 
"മോള് വന്നാ ശേഷമാ എന്റെ മക്കള്‍ ക്ക് സുബഹി 
ഉണ്ടായത് അല്ലെങ്കിൽ രണ്ടിനും നാല് വക്ത്തേ ഒള്ളൂ..."ഹാജറ ചിരിയോടെ ഹാദി യെ നോക്കി പറഞ്ഞു..... 
 
                                   🦋🦋🦋🦋
 
"നാളെ നിങ്ങള്‍ മോളെ വീട്ടില്‍ പോവില്ലേ..'" food കഴിക്കുന്നതിന് ഇടയില്‍ ഹാജറ aman നോടായി ചോദിച്ചു... 
 
" നാളെയോ...."
 
"പിന്നെ എന്നാ... കല്യാണം കഴിഞ്ഞ രണ്ടിന്റെ അന്ന് പെണ്‍ വീട്ടില്‍ പോകുന്നത് ഒരു ചടങ്ങ് ആണ്‌.... അവര് വിരുന്ന് വച്ചത്‌ നമ്മൾ തന്നെ അല്ലെ വേണ്ടാന്ന് വെച്ചത്... നാളെ എന്തായാലും നിങ്ങൾ പോണം....'" 
 
"ഉമ്മി എനിക്ക് ഓഫീ...."
 
"ഒഴിവ്കഴിവ് ഒന്നും പറയേണ്ടാ നാളെ ഓഫീസിൽ പ്രത്യേകിച്ച് meeting ഒന്നും ഇല്ല.... ഞാൻ നേഹ യെ വിളിച്ച് ചോദിച്ചതാ... "
 
 
അത് കേട്ടതും അവന്‍ പിന്നെ ഒന്നും മിണ്ടാതെ food ൽ concentrate ചെയ്തു.... 
 
ഹാദി ക്ക് ഹാജറ യെ കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കാനാണ് തോന്നിയത്‌....സാഹചര്യം പന്തി അല്ലാത്തത് കൊണ്ട്‌ അവളും അതിന്‌ മുതിർന്നില്ല... 
 
 
 
......തുടരും🦋
 
ഞാൻ പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട് ദേ ഒരു part കൂടി.... ഇതിൻ പകരം ആയിട്ട് ഇങ്ങള് comments വാരി കോരി തന്ന മതി.... 
Length കുറവാണ്‌ ന്ന് പരാതി പറയരുത് pls... ഇതെന്നെ രാത്രി എഴുതിയതാണ്.. എഴുതുന്നതിന്റെ ഇടയില്‍ ഉറങ്ങി പോയി.... എന്തോ ഭാഗ്യത്തിന് ടൈപ്പ് ചെയ്ത് വെച്ചത് പോയില്ല എന്നെ ഒള്ളു.... 
അപ്പൊ എല്ലാരും comment ചെയ്യണേ...ഇല്ലെങ്കില്‍ രണ്ട് ഈ വഴിക്ക് നോക്കണ്ട.... 
 
Okay bei🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-7

റൂഹിന്റെ ഹൂറി_💖 Part-7

4.7
4591

*റൂഹിന്റെ ഹൂറി_💖* Part-7 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°     "*ഹാദീ...*"  താഴെ നിന്ന് Aman ന്റെ വിളി കേട്ട് ഹാദി ക്ക് അത്ഭുതം തോന്നി....ഈ രണ്ട് മൂന്ന്‌ ദിവസത്തിന് ഇടക്ക് ഇന്നാണ് ആദ്യമായി അവന്‍ അവളെ പേര്‌ വിളിച്ചത്...   അവൾ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി സ്കാർഫ് ശെരിയാക്കി....     'ഇന്നലെ ഉമ്മി നാളെ വീട്ടില്‍ പോണം എന്ന് പറഞ്ഞപ്പോ മുതലുള്ള എക്സേയ്റ്റ്മെന്റ് ആണ്‌... പോരാത്ത