Aksharathalukal

തെമ്മാടിചെക്കന്റെ പ്രണയം❤️ ( ഭാഗം5)

തെമ്മാടിച്ചെക്കന്റെ പ്രണയം....❤️❤️
 
 
ആരോ തന്റെ തലയിൽ തലോടുന്നത് അറിഞ്ഞിട്ടാണ് ഹൃദ്യ രാവിലെ കണ്ണുകൾ തുറന്നത്. അത് അവളുടെ അമ്മയായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഹൃദ്യ ശ്രെദ്ധിച്ചു. അവൾ ഒന്നും പറയാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു.
പിന്നെ ഹൃദ്യ ടേബിളിൽ ഇരിക്കുന്ന തന്റെ ഫോൺ കയ്യെത്തി എടുത്തുക്കൊണ്ട് സമയം നോക്കി. 
 
"അയ്യോ.. സമയം എത്രയായോ.. എന്നിട്ടെന്താ അമ്മേ എന്നെ വിളിക്കാതിരുന്നെ??  എനിക്ക് കോളേജിൽ പോകേണ്ടത് അല്ലെ.. "
 
അവൾ അമ്മയോട് ചോദിച്ചു. 
 
" അത്.. മോള് ഇന്ന് കോളേജിൽ പോകുന്നുണ്ടോ.. "
 
"മ്മ് പിന്നെ..  പോകുന്നുണ്ട് അമ്മേ.. "
 
ഹൃദ്യ കട്ടിലിൽ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. 
 
"ഇന്ന് പോകണോ മോളെ.. നിന്റെ മനസ്സ് ആകെ വിഷമിച്ചിരിക്കുകയല്ലേ.. "
 
അമ്മ അവളെ നോക്കി വിഷമത്തോടെ ചോദിച്ചു. അതിന് ഹൃദ്യ മറുപടിയൊന്നും പറയാതെ അവരെ ഒന്ന് നോക്കിയിട്ട് ബാത്‌റൂമിലേക്ക് നടന്നു. പിന്നെ അമ്മ ഒന്നും  പറഞ്ഞില്ല... 
 
 
    ✨️✨️✨️✨️✨️
 
ഹൃദ്യ കുറച്ചു താമസിച്ചാണ് വീട്ടിൽ നിന്നുമിറങ്ങിയത്. അവൾ എന്നത്തേയും കണക്ക് കെസിയയെയും കൂട്ടി. 
കെസിയയോട് ആ കാര്യമൊക്കെ ഹൃദ്യ നേരുത്തെ തന്നെ വിളിച്ചുപറഞ്ഞായിരുന്നു. 
 
സൂര്യയെയും സംഘത്തെയും കോളേജിൽ എത്തിയപ്പോൾ തന്നെ അവർ കണ്ടു. അവനെ കണ്ടപ്പോൾ ഹൃദ്യക്ക് കണ്ണുകൾ നിറഞ്ഞു വന്നു. അത് മനസ്സിലാക്കിയ കെസിയ അവളെ സമാധാനിപ്പിച്ചു. 
 
 
   💚💛💜💚💛💜💚💛
 
 
ഹൃദ്യയും കെസിയയും ഉച്ചക്ക് ക്ലാസ്സിൽ ഇരിക്കുബോഴാണ് അവിടേക്ക് സൂര്യയുടെ ഫ്രണ്ട്‌സ് ആയ കർത്തിക്കും ക്രിസ്റ്റിയും കയറിവന്നത്. 
 
"ഹൃദ്യ...നിന്നെ അവനൊന്ന് കാണണമെന്ന്..
കുറച്ച്  സംസാരിക്കാനുണ്ട്.. നീ ഞങ്ങളുടെ കൂടെ ഒന്ന് വരണം.. "
 
ക്രിസ്റ്റി പറഞ്ഞു. അത് കേട്ട് ഹൃദ്യക്ക് ദേഷ്യം വന്നു. 
 
"ഇല്ല.. ഞാൻ വരില്ല... "
 
അവൾ പറഞ്ഞു. 
 
"അതെന്താ വരാത്തത്.. "🤨
(കാർത്തിക്ക്)
 
"ഇല്ല.. വരുന്നില്ല അത്രതന്നെ... "
 
ഹൃദ്യ പിന്നെയും പറഞ്ഞു. 
 
"ശരി.. നീ വന്നിലെങ്കിൽ അവൻ ഇങ്ങോട്ട് വരും.. അവനെ ദേഷ്യം പിടിപ്പിക്കുന്നതിനേക്കാൾ നീ അങ്ങോട്ട്‌ ചെല്ലുന്നതല്ലെ.. "
(കാർത്തിക്ക് )
 
ഹൃദ്യ ഒന്നും മിണ്ടിയില്ല. 
 
"നീ വരുന്നുണ്ടോ ഹൃദ്യ.... "
 
ക്രിസ്റ്റി അവസാനമായി ചോദിച്ചു. അത് കേട്ട് അവൾ കെസിയയെ നോക്കി.അവൾ പോകാനായി ഹൃദ്യയോട് കണ്ണ്ച്ചിമ്മി കാണിച്ചു. 
 
 
"മ്മ്..  ഞാൻ വരാം.. "
 
ഹൃദ്യ തലകുലുക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ട് ക്രിസ്റ്റിയും കാർത്തിക്കും തിരിഞ്ഞു നടന്നു. പിറകെ ഹൃദ്യയും... 
🚶🚶🚶
 
കാത്തിരിക്കുക....... ❤️❤️
 
എഴുതിയപ്പോൾ അങ്ങ് ഇട്ടതാനൂട്ടോ.. ചെറിയ part anu..
Kadha എത്ര  ശരിയാവുന്നു എന്നറിയില്ല.തെറ്റുണ്ടങ്കിൽ ക്ഷമിക്കണേ..