Aksharathalukal

നീ എൻ പ്രിയമാനസം - 2

(കഥ ബോറാണെൽ പറയണം  കേട്ടോ. അങ്ങനെയല്ല എങ്കിൽ സപ്പോർട്ട് തന്നു മിന്നിച്ചേക്കണേ വിത്ത്‌ സ്റ്റാർ റേറ്റിംഗ്. തുടക്കകാരി ആയതോണ്ട് നിങ്ങളുടെ സപ്പോർട്ട്  വളരെ ആവശ്യമാണ്... അതോണ്ട് boradikkunel പറയണം ok.ഗയ്‌സ് )

😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

ഞങ്ങൾ നാല് പേരും ക്ലാസിന്നിറങ്ങി ഓഫീസിലേക്ക് നടന്നു.... പെട്ടെന്നു പുറകിൽ നിന്നു ആരോ വിളിച്ചത്.....


എങ്ങോട്ടാ നാലും  ഒന്നു നിന്നേ......... 


ഞങ്ങൾ നാലാളും തിരിഞ്ഞു നോക്കിയതും നാനൊഴികെ ബാക്കി മൂന്നുപേരും   ഞെട്ടിയതും  ഒരു ഏങ്ങലിന്റെ ശബ്ദവും ഉയർന്നതും ഒരേ സമയത്തായിരുന്നു..... 


ഹ്ഹ്ഹ്..... 


എന്താടി നിങ്ങള്‌മൂന്നുപേരും ഭൂതത്തെ കണ്ടപോലെ നിൽക്കുന്നത്, 


മീര  അവരെ നോക്കി കൊണ്ട് പറഞ്ഞു.... ഭൂതങ്ങൾ തന്നെയാടി....... DEVILS.....


ഇവരും നിങ്ങളുമായിട് എന്താ പ്രശ്നo????


പ്രശ്നമൊന്നുമില്ല, ഈ വരുന്ന മൂന്നെണ്ണവും ഞങ്ങൾ മൂന്നു പേർക്കും ഇന്നു ഫ്രഷേഴ്‌സ് ഡേയ്ക്ക് നല്ല എട്ടിന്റെ  പണി തരുമെന്ന് പറഞ്ഞിരുന്നു... അതോർത്തു ഒന്നു ഞെട്ടിയതാ, 




അതിനു നിങ്ങളെന്താ അവരോടു  ചെയ്തത്???? 


ചെയ്തത് ഞങ്ങളല്ല റോഷി, ദേ ഈ നിൽക്കുന്ന മീരയാ. അതും പറഞ്ഞു രാഖിയും ഷെഹ്സായും മീരയെ ദേഷ്യത്തോടെ നോക്കി. മീര ഞങ്ങളെ നോക്കി ഒരു വളിഞ്ഞ ചിരി chirichu.അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്തെത്തി. അതിലൊരാൾ രാവിലെ കണ്ട വരുണായിരുന്നു. ബാക്കി വേറെ രണ്ടുപേർ. 



എങ്ങോട്ടാ വരുണേട്ടന്റെ മീരമോള് പോകുന്നത്.... 


അതോ ഹോം മിനിസ്റ്ററെ കാണാൻ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു. ഇനിയും നിന്നാൽ വൈകും.  അപ്പോ പോകട്ടെ
.... ബൈ..... വാടി പോകാം.....

(ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും.... )



ഹാ... മീരമോള് അങ്ങനങ്ങു പോയാലോ, എന്നു പറഞ്ഞു കൊണ്ട് വരുണേട്ടൻ ഞങ്ങൾക്ക് തടസ്സമായി നിന്നു. നിന്റെ ഹോമിന്റെ മിനിസ്റ്റർ ഞാനില്ലെടി, ഞാനിവിടുണ്ടാകുമ്പോ നീ എന്തിനാ വേറെ ഹോം മിനിസ്റ്ററുടെ അടുത്ത് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത്.?


നല്ല തമാശ ആണുട്ടോ.... കുറച്ചു കഴിഞ്ഞിട്ട് ചിരിക്കാം.... ഓക്കേ..


(അപ്പോഴാണ് വരുണേട്ടൻ എന്നെ ശ്രദ്ധിക്കുന്നത്, )

താൻ ന്യൂ അഡ്മിഷൻ അല്ലെ. രാവിലേ കണ്ട.... 


അതെ, 



താൻ ഇവളുടെ ഫ്രണ്ടാണോ..... 

മ്മ്...... 

ഇതു കേട്ടതും വരുണേട്ടൻ ചിരിക്കാൻ തുടങ്ങി. 


എന്തേയ് അങ്ങനെ ചോദിച്ചത്...... എന്തിനാ ചിരിക്കൂന്നേ...


ഞാനാണേൽ വരുണേട്ടൻ ചിരിക്കുന്നത് കണ്ടിട്ട് അന്തം വിട്ടു നിൽക്കാണ്. 


വന്നു കേറീല അപ്പോഴേക്കും ദൈവം എട്ടിന്റെ പണി ഇവള്ടെ രൂപത്തിൽ തന്നല്ലോ എന്നാലോചിക്കുമ്പോഴേ ചിരി നിർത്താൻ കഴിയുന്നില്ലടോ.... 


ഇതുകേട്ട് രാഖിയും ഷെഹ്സായും വരുണേട്ടന്റെ കൂടെവന്ന രണ്ടുപേരും ചിരിക്കുന്നുണ്ട്..... മീരയണേൽ ദേഷ്യം കടിച്ചമർത്തി നിൽക്കാണ്....


ഡോ...... അതു ഇവള് സഹിചോളും..... താൻ അതോർത്തു സങ്കടപെടണ്ട, ഞാൻ എട്ടിന്റെ പണിയാണേൽ പിന്നെ താൻ എന്തിനാടോ എന്നെ ഇഷ്ടാണെന്നു പറഞ്ഞു പുറകെ നടക്കുന്നത്......   
മീരയുടെ മുഖം ദേഷ്യം കൊണ്ടു നന്നായി  ചുവന്നിട്ടുണ്ട്.... 


അതിനുള്ള ഉത്തരം ഞാൻ മീരമോളോട്  പിന്നെ പറയാം.. മ്മ്.. ഓക്കേ anyway  ഐ ആം  വരുൺ മാധവ് &u??

ആയിഷ റോഷ്‌നി.... 


ഓക്കേ റോഷ്‌നി, ഇത് ഹാരിസ് പിന്നെ ഇത് അഭിഷേക്. കൂടെയുണ്ടായിരുന്നവരെ വരുണേട്ടൻ എനിക്കു പരിചയപ്പെടുത്തി തന്നു. ഞാന് അവരെ നോക്കി ചിരിച്ചു അവർ തിരിച്ചും. 

അല്ല നിങ്ങൾ എങ്ങോട്ടാ ? റാഗിങ്ങിൽ നിന്നു രക്ഷപെടാനായി എങ്ങോട്ടേലും പോകുകയായിരുന്നോ ?

ഹാരിസ്ക്ക ഷെഹ്സായെ നോക്കി കൊണ്ടു ചോദിച്ചു. 

അല്ല, അത് റോഷിയെ  പ്രിൻസിപ്പൽ  കാണണമെന്ന് പറഞ്ഞിരുന്നു. അതോണ്ട് ഞങ്ങൾ അവളേം കൂട്ടി അങ്ങോട്ട് പോകുകയായിരുന്നു. രാഖിയാണ്. 


റോഷിയോ..... മൂന്നാളും ഒരുമിച്ചു ചോദിച്ചു. 

ആ.... റോഷ്‌നിയെ.... 


വന്നുകേറിയില്ലല്ലോ അപ്പോഴേക്കും നിങ്ങളവൾക്ക് പേരിടൽ ചടങ്ങും നടത്തിയോ.... അതെന്തായാലും വിട്, ഞങ്ങൾ ഇവര് മൂന്നാളെയും കൂട്ടി ഓഡിറ്റോറിയത്തിലേക്ക് പോവുന്നു. നീ പോയി പ്രിൻസിപ്പലച്ചനെ കണ്ടിട്ട് നേരെ അങ്ങോട്ടുവായോ..... മ്മ്... അഭിഷേകേട്ടാനാണ്.


അത്.... അവൾക് ഓഫീസറീല.. അതോണ്ടാ ഞങ്ങൾ കാണിച്ചുകൊടുക്കാമെന്നു കരുതിയത്...... രാഖി പറഞ്ഞു. 


അതത്ര അറിയാനൊന്നും ഇല്ല....  സ്റ്റെയർ ഇറങ്ങീട്ട് നേരെ പോവുക, ടേൺ ലെഫ്റ്റ്, ഗോ സ്ട്രൈറ്റ്, എഗൈൻ ടേൺ റൈറ്റ്,അവിടുന്ന് നേരെ പോയാൽ മതി. ടീച്ചേർസ് cabinഉം പ്രിൻസിപ്പൽ ഓഫീസൊക്കെ കാണാം. അപ്പൊ താൻ വിട്ടോ, 
നമുക്ക് പോകല്ലേ ഓഡിറ്റോറിയത്തിലേക്ക്...
 വരുണേട്ടൻ അവരെ നോക്കി പറഞ്ഞു.... 


ബൈ എന്നു പറഞ്ഞു അവരെല്ലാം തിരിഞ്ഞു നടന്നു. ഷെഹ്‌സാ ഓഡിറ്റോറിയത്തിലുണ്ടാവും എന്നു ആംഗ്യം കാണിച്ചോണ്ടു പോയി. 


ഞാനും പ്രിൻസിപ്പൽ ക്യാബിൻ തിരഞ്ഞു നോക്കി പോയി. അങ്ങനെ ഇടതും വലതും തിരിഞ്ഞു പ്രിൻസിപ്പൽ ക്യാബിനു കണ്ടുപിടിച്ചു. 


സ്റ്റുഡന്റസ് എല്ലാം ഓഡിറ്റോറിയത്തിൽ ആയതുകൊണ്ട് ആണോ endho പരിസരം നിശ്ചലമായതു പോലെ, 
പെട്ടെന്ന് എന്റെ ഹാർട്ട്‌ ബീറ്റ് വളരെ ഹൈ ആയി...... നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു, ഒരു സെക്കന്റ്‌ ഞാൻ നെഞ്ചിൽ കൈ വച്ചു നിന്നു..... അത് ഇപ്പൊ വെളിയിലേക്കു ചാടും കണക്കെ തുടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നു ഒരു കാറ്റെന്നെ തഴുകി പോയി. 

ഇതെന്താ..., ഇപ്പൊ ഇങ്ങനെ....ഇനി പ്രിൻസിപ്പാളെ കാണുന്നതിന് മുൻപുള്ള വെപ്രാളമാകുമോ..... കൂൾ.... റോഷി.... കൂൾ.... ദേവനങ്കിൾ  പറഞ്ഞിട്ടുണ്ട് പ്രിൻസിപ്പലച്ചൻ പാവമാണ് എന്നു... Relax......... സ്വയം ഇങ്ങനെ പറഞ്ഞുകൊണ്ട്  ഞാൻ ക്യാബിനിന്റെ ഫ്രണ്ടിലെത്തി. 

ഒരു ബ്രീത്അപ്പ്‌ എടുത്ത് ഡോറിന്റെ ഹാൻഡിൽ ഞാൻ പുറത്തേക്ക് വലിച്ചതും അകത്തു നിന്നു ഡോർ ആരോ പുറത്തേക് തള്ളിയതും ഒരുമിച്ചായിരുന്നു.... 


ആാാ....... 


ദേ കിടക്കുന്നു ഞാൻ നടുവുംകുത്തി തലയും തല്ലി താഴെ......അതെ സ്പോട്ടിൽ തന്നെ എന്തോ വലിയ സാധനം എന്റെമേൽ വന്നു വീണു..... 


ന്റെ അള്ളോ... 


@@@@@@@@@@@@@@@@@@@@@@@@@@

റോഷൻ നിസാം അഹമ്മദ്‌, 

ഇന്നു കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആണ്. ഞങ്ങളുടെ കോളേജ് ലൈഫിന്റെ അവസാന വർഷവും aanith.സൊ അടിച്ചു പൊളിച്ചു കുപ്പിയിലാക്കണം ഈ വർഷം. ഒരാളെ പോലും മിസ്സാവാതിരിക്കാനാണ് ഫസ്റ്റ് യേർസ് വന്നതിനു ഒരു മാസം കഴിഞ്ഞു ഫ്രഷേഴ്‌സ് ഡേ വക്കുന്നത്. സംഭവം കളറാക്കണം. പിന്നെ ഞാൻ കോളേജ് ചെയര്മാനുകൂടി ആയ സ്ഥിതിക്ക് ഒന്നിനും ഒട്ടും കുറവ് വച്ചില്ല. അങ്ങിനെ വല്ല കുറവും വന്നാൽ പിന്നെ ഡെവിൾസ് ഗാങ്ങിന്റെ ലീഡർ എന്നുപറഞ്ഞു നടന്നിട്ട് വല്ല കാര്യവുമുണ്ടോ ?

നമ്മടെ ഗാങ്ങിൽ ഞങ്ങൾ ആറു പേരാണ്. ഞാൻ. വരുൺ മാധവ് എന്ന വരുൺ. റോയ് സെബാസ്റ്റ്യൻ എന്ന റോയിച്ചൻ, അനസ്, പിന്നെ ഹാരിസ്, പിന്നെ അഭി എന്ന അഭിഷേകും.ഇതിൽ അനസ് എന്റെ കുഞ്ഞുനാൾ മുതലുള്ള ചങ്കാണ്, കൂടാതെ മാമന്റെ മോനും. 
പിന്നെ ഗാങ്ങിന്റെ  പേരിലുമാത്രമല്ല.... ഞങ്ങളുടെ വേറൊരു വെറൈറ്റി ഞങ്ങളുടെ ബുള്ളറ്റ്‌സ് ആണ്...... ബാക്കിയുള്ളവരുടെ അടുത്ത് നാല് ബ്ലാക്ക് ബുള്ളറ്റ്‌സ്  ബട്ട്‌  എന്റെ മാത്രം ഹാഷ് കളരാണ് .  നമ്മൾ എപ്പോഴും വേറിട്ടു ചിന്തിക്കുന്നത് കൊണ്ടൊന്നുമല്ല. എനിക്ക് endho ഹാഷ് കളർ ആണിഷ്ടം. ആ ബ്ലാക്ക് ബുള്ളറ്റ്സിന്റെ നടുവിൽ നമ്മടെ ഹാഷ് കളറുള്ള മൊഞ്ചൻ നില്കുമ്പോ  കാണാനൊരു രസം. 


രാവിലെ കോളേജിലേക്ക് അനസിന്റെ ഒപ്പമാണ് പോയത്. അവനും വണ്ടിയുണ്ട്. ബട്ട്‌ ഞങ്ങൾ  കോളേജിലെക് ഒരുമിച്ചാണ് പോക്കും വരവും. എത്തിയപ്പോൾ തന്നെ കണ്ടു വരുൺ ജൂനിയർസ് പിള്ളേരെ ഇട്ടു പൊരിക്കുന്നത്..... പിള്ളേരെല്ലാം കൂടി നിക്കുന്നത് കൊണ്ട് ആരെയാ എന്നു മനസിലായില്ല, മിക്കവാറും മീരയെ ആയിരിക്കും. അവൻ അവളേം കൊണ്ടേ പോകു സോറി.... അവള്ടെടുത്തൂന്നും കൊണ്ടേ പോകൂ....പക്ഷെ ചെക്കൻ സീരിയസ് ആണ് കേട്ടോ . 
അനസ് വരുണിനോട് ഓഡിറ്റോറിയത്തിലേക്ക് വരാൻ പറഞ്ഞു. 


പെട്ടെന്നു endho പോലെ ഒരു strange ഫീലിംഗ്.... 

ആരോ ഉള്ളത് പോലെ.... എന്നെ നോക്കി... ഞാൻ വണ്ടി സ്ലോ ആക്കി മിററിലൂടെ നോക്കി..... വരുൺ പിള്ളേരെ പിരിച്ചു വിട്ടയക്കുകയായിരുന്നു.
ആരുമില്ല......... എന്നിട്ടും എന്തോ...... 
ആാാ..... 
തോന്നിയതാവും എന്നു കരുതി വണ്ടി ഓഡിറ്റോറിയത്തിലേക്കു വിട്ടു. 
അവിടെപ്പോയി ജൂനിയർസിനായി ഒരുക്കി വച്ചിരിക്കുന്ന അറേൻജ്മെൻസൊക്കെ നോക്കി എല്ലാം ഓക്കേ യാണ്..... കുറച്ചു നേരം അവിടെ നിന്നു പിന്നെ പ്രിൻസിപ്പലച്ചനെ വിളിക്കാൻ പോകാൻവേണ്ടി വരുണിനെ വിളിച്ചപ്പോൾ ആ തെണ്ടി പറയാ ...... അവനുക്ക് അവന്റെ മീരമോളെ വിളിക്കാൻ പോണമെന്നു...... വായ്നോക്കി.. 😈. അവന്റെ പുറത്ത് ഒന്നു കൊടുത്തിട്ട് വേറെയുള്ളവന്മാരെ നോക്കിയപ്പോ  ഒരെറ്റ നാറികൾ ഉണ്ടായിരുന്നില്ല അവിടെ..... 


ഡാ അവൻമ്മാരെവിടെ.... 


അവന്മാരൊക്ക നിന്നെപ്പോലെ പ്രേമിക്കാതെ നടക്കല്ല.... എവിടേലും കുറുകി കൊണ്ടു നിൽക്കുന്നുണ്ടാകും...വരുൺ ഞെളിഞ്ഞു നിന്നു മുതുക് തടവി കൊണ്ടു പറഞ്ഞു. 


നി വരില്ല എന്നുറപ്പാണോ വരുൺ? 



ഉറപ്പാ.... ഒരു പെണ്ണിനെ പ്രേമിക്കാത്ത നിനക്ക് അതിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല..... 


ഡാ........... 


പോടാ..... എന്നും പറഞ്ഞു അവൻ അവിടുന്ന് തടി തപ്പി. 


ഞാൻ പ്രിൻസിയച്ചന്റെ റൂമിലേക്ക് പോയി. അവിടെ ചെന്നു. ഫ്രഷേഴ്‌സ് ഡേ inagruate ചെയ്യാൻ അച്ഛനെ ക്ഷണിച്ചു പുറത്തേക്ക് പോകാൻ വേണ്ടി  ഡോറിൽ തള്ളിയപ്പോൾ ആണ് പുറത്തുനിന്നും ആരോ വാതിൽ വലിച്ചതും വീണതും ഒരുമിച്ചായിരുന്നു.... 

ആ.....



അപ്രതീക്ഷമായതോണ്ട് ഞാനും വീണു....വീണു കഴിഞ്ഞാണ് മനസിലായത് ഞാൻ ഒരാളുടെ മേലെയാണ് വീണതെന്നും, അത് ഒരു പെണ്കുട്ടിയാണെന്നും...... 


...........തുടരും.......... 




(തെറ്റുകൾ ക്ഷമിക്കുക എന്ന അപേക്ഷ മാത്രേ നിക്ക് പറയാനുള്ളു.. ആദ്യമായാണ് ഒരു നോവൽ ട്രൈ ചെയ്യുന്നത്. അതും പ്രണയം..... 
അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്...... സൊ കമന്റ്‌ ആൻഡ് സ്റ്റാർ റേറ്റിംഗ്.... )