Aksharathalukal

എന്റെ മാത്രം 6

#എന്റെ മാത്രം 6#
 
അല്ല... ഈ ഇരിക്കുന്നത് ഏട്ടൻ അല്ലെ.?.. പെട്ടെന്നാണ് ഓർമ വന്നത് ..
 
കള്ള കാമുകൻ... രാവിലെ പോയിട്ട് ഇവിടെ എങ്ങിനെ എത്തിയോ ആവോ? 🙄
ഈശ്വരനു അറിയാം...
 
ഏട്ടനെ കണ്ടപ്പോൾ പകുതി സമാധാനം ആയി... ആളുടെ കാമുകി ടെ അടുത്ത് തന്നെ ഇരിക്കുന്നു.. ഇടക്കൊക്കെ എന്നെ പാളി നോക്കുന്നുണ്ട്.. 😜
 
 
ശിവാനി എന്നെ നോക്കിയതേ ഇല്ല.. കുട്ടിയുടെ പനിയുടെ കാരണ ക്കാരി ഈ ഞാൻ ആണല്ലോ.. 😁
 
എല്ലാരും അവളെ നന്നായി care
ചെയ്യുന്നുണ്ട്.. എനിക്കവളോട് ഒന്നും മിണ്ടാൻ തോന്നിയില്ല..
 
എല്ലാരും ഞാൻ വിഷമിച്ചിരിക്കുവാണെന്നു കരുതി
 
 
പിന്നെ ഉള്ള ദിവസങ്ങളിൽ ഞാൻ ബസിനു പോയി.
ഇടക്ക് അമ്മേടെ കൂടെ അവളെ കാണാനും പോയി...
 
അടുത്ത ആഴ്ച്ച തുടങ്ങി. ശിവേട്ടന്റെ ഒപ്പം കോളേജിലേക്ക് പോകാമെന്നു ശിവനിടെ അമ്മ പറഞ്ഞു.. ഞാൻ മൂളി സമ്മതം അറിയിച്ചു..
 
അവളോട് മിണ്ടാൻ പോയിട്ടും എനിക്കെന്തോ കഴിഞ്ഞില്ല.
കുറ്റബോധം ആണോ സന്തോഷം ആണോ?
 
എനിക്ക് തന്നെ അറിയില്ല..
 
,...............................
 
ഇന്ന് തിങ്കൾ..
മുഖത്തു വെള്ളം വീഴുന്നത് അറിഞ്ഞിട്ടാണ് എണീറ്റത്..അല്ലെങ്കി എണീക്കാൻ തോന്നില്ല... അമ്മേടെ ഒരു ട്രിക്ക് ആണ്. 😂
ഇതാവുമ്പോ വേഗം എനിക്കും.
 
 
 
ഏട്ടൻ മിണ്ടാറുണ്ടെങ്കിലും വളരെ കുറവാ...
കുറെ എന്നെ കാണാതെ മുങ്ങി നടക്കുന്നു.
പിന്നെ കോളേജിലും പോവും..
 
കാണുന്നത് വളരെ കുറവായി തോന്നി..
 
...... ഇന്നും പതിവ് പോലെ ഏട്ടൻ വേഗം ഓടി പോയിട്ടുണ്ട്.
 
അച്ഛനും. അമ്മ എല്ലാം റെഡി ആക്കി എന്നെ പറഞ്ഞയച്ചു.
ഉണ്ണിവാവ ആണെ 😁.. ഞാൻ.
 
മുറ്റത് എന്റെ പത്തുമണി ചെടിയിൽ ഇന്ന് ഒരുപാട് മുട്ട് ഉണ്ടായിട്ടുണ്ട്.. വിരിയാൻ ഇനിയും നേരം ഇടുക്കും.
 
റോസ് ചെടി കൊറേ വച്ചിട്ടും പിടിച്ചു കിട്ടിയില്ല. പിന്നെ ആ ശ്രെമം ഒഴിവാക്കി.
ഇപ്പൊ ഒരുപാട് പത്തുമണി ചെടികൾ ഉണ്ട്.
പല പല നിറങ്ങൾ ഇട കലർത്തി വാക്കുന്നതാ എനിക്കിഷ്ട്ടം..
 
വഴിയിൽ നറേ ചെമ്പരത്തി കാണാം.. കാലത്ത് അവക്ക് ഒരു പ്രേത്യേക ഭംഗി തോന്നും. ❤
 
ഓരോന്ന് നോക്കി ചെന്നപ്പോളേക്കും അവള് റെഡി ആയി കാറിൽ കേറി ഇരിക്കുന്നുണ്ട്. 🙄
 
ഇനി ഈ ജന്മത്തിൽ എന്നോട് മിണ്ടില്ല എന്നുള്ള ഭാവം ആണ്.
 
അവിടെ എത്തുന്ന വരെ ഞാനും അവളും ഒന്നും മിണ്ടിയില്ല.
ശിവേട്ടനെ നോക്കാൻ തോന്നിയില്ല.
 
ഇറങ്ങിയപ്പോളും അവൾക്ക് മിണ്ടാൻ പറ്റാത്ത പോലെ എനിക്ക് തോന്നി.
 
അതോണ്ട് ഞാൻ തുടങ്ങി..
ഡീ നിനക്ക് എന്ത് പറ്റി?
അവളൊന്നും മിണ്ടിയില്ല..
 
വീണ്ടും ചോദിച്ചപ്പോ. എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ പൊട്ടി കരഞ്ഞു..
എന്തൊക്കെയോ എണ്ണി പെറുക്കി കരഞ്ഞു.
 
ദേവൂസേ... ക്ഷമിക്കടി.. ഞാൻ.. ഞാൻ..... എനിക്കറിയില്ല..
കുറെ ശ്രെമിച്ചിട്ടും. മനസ്സിൽ നിന്നും മായുന്നില്ലടി...
എനിക്കറിയാം തെറ്റാണെന്നു.
എന്നെങ്കിലും നീ അറിയുമെന്നും അറിയാമായിരുന്നു.. പറ്റാത്തോണ്ടാ.. ക്ഷമിക്ക്...
 
അയ്യേ... ഇത്രേ ഉള്ളൂ എന്റെ ശിവാനി ..
 
നീ എന്ത് കൊണ്ടും എന്റെ ഏട്ടന് പെർഫെക്ട് ആണല്ലോ.
ഞാൻ എന്തിനാ നിന്നെ ഒഴിവാക്കണേ..
ഇനി ഞാൻ സമ്മതിച്ചില്ലെങ്കിൽ. നിനക്ക് മറക്കാൻ പറ്റോ എന്റെ ഏട്ടനെ?..
 
(തുടരും )