💕എൻ പ്രാണനിലലിയാൻ💕 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പാർട്ട് 2.... അർജുന്റെ മനസ്സ് ആ ഡയറിയുടെ ബാക്കി പേജുകൾ വായിക്കാനായി വല്ലാത്ത ആകാംഷയോടെ തുടിച്ചു. പതിയെ ആ ചിത്രത്തിൽ നിന്ന് കണ്ണുകൾ പിൻവലിച്ച അവൻ ആ ഡയറിയുടെ താളുകൾ വീണ്ടും പതിയെ മറിച്ചു. ആമുഖമെന്നോണം താൻ വായിച്ചു തീർത്ത വരികൾക്കപ്പുറം സിദ്ധുവിന്റെയും നിഹയുടെയും പ്രണയത്തിന്റെ താളുകൾ അവന് മുൻപിൽ അവിടെ തുറക്കപ്പെടുകയായിരുന്നു. ഞാൻ ഈ വരികൾ കുറിച്ചുതുടങ്ങിയത് നിനക്കായി മാത്രമാണ് നിഹാ നീ എൻറെ ജീവിതത്തിലേക്ക് വന്ന ആ നിമിഷം ഇന്നും എത്ര സുന്ദരമായാണ് അത് എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്?? അതേ .... ആ ദിവസ