Aksharathalukal

നീ എൻ പ്രിയമാനസം - 3

പ്രിയ വായനക്കാർക്ക്, 
നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ തീർച്ചയായും 
റിവ്യൂ ഇടണം.ഒരുപാട് വായിക്കുന്നുണ്ട് പക്ഷെ റിവ്യൂ ഇടാത്ത  കാരണംആണ് ഇതു പറയുന്നത് , കഥ നന്നായിട്ടില്ലെങ്കിൽ അവസാനിപ്പിക്കാനാണ്. നിങ്ങൾക്കിഷ്ടപെടുന്നില്ലെങ്കിൽ എന്റെ സമയവും നഷ്ടപ്പെടുത്തേണ്ടല്ലോ .തുടക്കകാരിയായതുകൊണ്ട്  നിങ്ങളുടെ സപ്പോർട്ട് വളരെ വിലപ്പെട്ടതാണ്... 

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖


ആ.....



അപ്രതീക്ഷമായതോണ്ട് ഞാനും വീണു. വീണു  കഴിഞ്ഞാണ് മനസിലായത് ഞാൻ ഒരാളുടെ മേലെയാണ് വീണതെന്നും, അത് ഒരു പെണ്കുട്ടിയാണെന്നും...... 
വീഴ്ചയിൽ  തട്ടം അവളുടെ പകുതി  മുഖത്തെ മറച്ചിരുന്നു.  കണ്ണിറുക്കിപൂട്ടിയാണ് കിടക്കുന്നത്.   
പെട്ടെന്നു അവൾ കണ്ണുതുറന്നത്. കടും കാപ്പി മിഴിയുള്ള കണ്ണുകൾ......... 



ന്റെ അള്ളോ .......  അവളൊരു ഞെരക്കത്തോടെ പറഞ്ഞു..... അപ്പോഴാണ് എനിക്കും പരിസരബോധം വന്നത്... 


ഡി............ എവിടെ നോക്കിയാടി നടക്കുന്നത്. രാവിലെതന്നെ ഓരോന്ന് ഒരുങ്ങിക്കെട്ടി കുറ്റീംപറിച്ചോണ്ടു വന്നോളും..... മനുഷ്യനെ ഇടിച്ചു താഴെയിടാൻ..... 


അവള്‌പെട്ടെന്നു എന്നെ ദഹിപ്പിച്ചോരു നോട്ടം നോക്കി.... 

എവിടുന്നാ കുറ്റീംപറിച്ചോണ്ടു വന്നതെന്ന് ഇവിടെ കിടന്നു കൊണ്ടുതന്നെ പറയണോ, അതോ ഇവിടുന്നു എണീറ്റ ശേഷം പറഞ്ഞാൽ മതിയോ? 


ഞാൻ നൈസയൊന്നു ചമ്മി. പെട്ടെന്നു അവളുടെ മേലെന്നു എണീച്ചു നിന്നു.. എങ്കിലും കലിപ്പ് വിട്ടില്ല... ഞാനവളെ തന്നെ ദേഷ്യത്തോടെ നോക്കി നിന്നു. 


യാ റബ്ബീ.....

എന്റെ ഇടുപ്പ്...... അവള് ഇടുപ്പിൽ കൈകുത്തി എണീച്ചുനിന്നു.

ഹാ... ഡോ.......... താനെന്താ വല്ല ഇരുമ്പുമനുഷ്യനാണോ..... എന്റെ നടുവൊടിഞ്ഞു. താനെന്താ പറഞ്ഞത് ഞാൻ ഇടിച്ചിടാൻ വന്നതാണെന്നോ, let me clear onething താൻ എന്റെ മേലെയാണ് വന്നുവീണത് അല്ലാതെ തന്റെ മേലെ ഞാനല്ല. വന്നു വീഴ്ത്തിയിട്ടതും പോരാ തന്റെ വായിലുള്ളതും കൂടി കേൾക്കണോ, ഇരുമ്പ് മനുഷ്യാ...... 


ഇരുമ്പ് മനുഷ്യൻ നിന്റെ...... 


പോടാ...... എന്നും പറഞ്ഞവൾ വേഗം പ്രിൻസിപ്പൽ ക്യാബിനിലേക്കു കയറി.... 

നിന്നെ ഞാൻ പിന്നെ എടുത്തോളാടി വെള്ളമുളകെ......

പുറകെ പോയി രണ്ടു പറയാൻ അറിയാഞ്ഞിട്ടല്ല 
കേറിയത് പ്രിൻസിപ്പൽ ക്യാബിനിലായതോണ്ട് വെറുതെ വിട്ടു...... പിന്നെ അതുമാത്രല്ല ഞാനല്ലേ അവളുടെ മേലെപോയി വീണത് അതോണ്ട് ഒരു ചെറിയ കൺസെഷൻ....  
ഞാൻ നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി... 


###########################


ഫാദറിന്റെ റൂമിലേക്കു കയറാൻ വേണ്ടി ഡോർ തുറന്നപ്പോഴാണ് എന്തോ വലിയ സാധനം എന്റെ മേലോട്ട് വീണത്. ആദ്യം ഒന്നും മനസിലായില്ല. പെട്ടെന്നു ആരുടെയോ ചീത്തവിളി കേട്ടപ്പോഴാണ് കണ്ണുതുറന്നു നോക്കിയത്. അപ്പോഴുണ്ട് ഒരുത്തൻ എന്റെമേലെ കിടന്നു ഞാനാണ് അവനെ ഇടിച്ചിട്ടെന്ന രീതിയിൽ പൂരചീത്ത..... നടുകുത്തി വീണതോണ്ടാണെന്നു തോന്നുന്നു നല്ല വേദന.ഞാനൊരു വിധത്തിൽ എണീച്ചു നിന്നു.  ഇരുമ്പുമനുഷ്യൻ,നോക്കുന്നത് കണ്ടില്ലേ പണ്ടാരക്കാലൻ..... 
അവൻ എന്നോട് പറഞ്ഞതിനുള്ള മറുപടിയും കൊടുത്തിട്ട് ഞാൻ ക്യാബിനിലേക്ക് കേറി... 

മേ ഐ കമിങ്???? 


യെസ് ,...,... 



ഗുഡ്മോർണിംഗ് ഫാദർ........ 



ഗുഡ്മോർണിംഗ്..... 
(ഒരു പുഞ്ചിരിയോടെ ഫാദർ എനിക്കു തിരിച്ചു വിഷ് ചെയ്തു. 
ഫാദർ. ജോസഫ് ജോൺ.  ഇരു നിറം. ആറടി ഉയരം .45നോടടുത്ത പ്രായം, തീക്ഷണതയുള്ള കണ്ണുകൾ,ഘനഗാംഭീര്യമായ  ശബ്ദം, ആവശ്യത്തിന് താടിയുണ്ട്.   ചുണ്ടിൽ  പതിവ് പുഞ്ചിരി.Devanuncle  പറഞ്ഞത് പോലെത്തന്നെ ഒരു മാറ്റവുമില്ല...    )

ആയിഷ റോഷ്‌നി അല്ലെ, 


അതെ, ഫാദർ. 


മ്മ് ദേവൻ പറഞ്ഞിരുന്നു . താൻ ഇന്നു വരുമെന്ന്. തന്നെ കുറിച്ച് എല്ലാം ദേവൻ എന്നോട് പറഞ്ഞിട്ടുണ്ട്. താമസസൗകര്യം  എങ്ങനാ..... 



അത് ദേവനങ്കിൾ ശരിയാക്കിയിട്ടുണ്ട്. ടൗണിൽനിന്നടുത്തു തന്നെയാണ്... ഒരു രണ്ടു കിലോമീറ്റർ ഉള്ളിലേക്കാണ്.... 


മ്മ് ബസിലാണോ പോക്കുവരവ്. 


അതെ ഫാദർ. 



കുഞ്ഞ്..... ഇപ്പോ 3വയസു ആയല്ലേ..കുഞ്ഞിപ്പോൾ എവിടെയാണ്? 


ടൗണിലെ ഒരു daycare centeril ആക്കിയിട്ടുണ്ട്. 
പിന്നെ വീടിനടുത്തുള്ള രാധികേച്ചി അവിടുതന്നെയാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് ക്ലാസിലിരിക്കുമ്പോൾ കുറച്ചാശ്വാസം aanu.



ഹം..... എന്തുവന്നാലും താൻ പഠിത്തം തുടരണം. അതേ ഉപകരിക്കു. പിന്നെ തന്റെ ഉമ്മ വേഗം സുഗാവും. ഞാനും പ്രാർത്ഥിക്കുന്നുണ്ട്.... 


താങ്ക് യൂ ഫാദർ. ഫാദറിന്റെ പ്രാർത്ഥനയിൽ എന്റെ ദേവനങ്കിളിനെയും ഉൾപെടുത്തണെ ഫാദർ. അദ്ദേഹവും ഫാമിലിയും ഇല്ലായിരുന്നെങ്കിൽ ഇവിടെ ഞാനിരിക്കുമായിരുന്നില്ല. 



അതു പറയണ്ട കാര്യമുണ്ടോ മോളെ. മോൾ സങ്കടപെടണ്ട....... കർത്താവു നിന്നെ രക്ഷിക്കട്ടെ. 


ഫാദർ വിപഞ്ചിക മാം....... 


ഫാദർ ഒന്നു പുഞ്ചിരിച്ചു. ആ കുട്ടി ഇന്നു ലീവാണ് രണ്ടു ദിവസം കഴിയും. താനീ പേപ്പർസിലൊന്നു സൈൻ ചെയ്യ്. 



ഫാദർ തന്ന പേപ്പർസിലോക്കെ ഞാൻ സൈൻ ചെയ്തുകൊടുത്തു. 



ശേഷം ഞാനും ഫാദറും കൂടി ഓഡിറ്റോറിയത്തിലേക്കു പോയി..... 
        ........... 



ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനെ നോക്കി. ലാസ്റ്റ് റൗയിലിരിക്കുന്നുണ്ടായിരുന്നു. ഞാനും അവരോടൊപ്പം പോയിരുന്നു. പ്രോഗ്രാം തുടങ്ങി. പ്രിൻസിപ്പലച്ചൻ പരിപാടി ഉത്ഘാടനം ചെയ്തതായി അറിയിച്ചു... എന്നിട്ടു പ്രിൻസിപ്പലച്ചനും കുറച്ച് ടീച്ചേഴ്സും All the best പറഞ്ഞു കൊണ്ടു പോയി. പിന്നീട് ഓഡിറ്റോറിയത്തിൽ കുറച്ച് ടീച്ചേർസ് മാത്രെ ഉണ്ടാർന്നുള്ളു....... അങ്ങനെ  പരിപാടികൾ ആരംഭിച്ചു.... 



അഭിഷേകേട്ടനാണ് anchor കൂടെ വേറൊരു ചേച്ചിയും ഉണ്ട്. ബോയ്സിന്റെ ആയിരുന്നു ആദ്യത്തെ പ്രോഗ്രം .അവരെക്കൊണ്ടു തിരുവാതിരയും മാർഗംകളിയും ഒപ്പന എന്നിങ്ങനെയുള്ളവ കളിപ്പിച്ചു..... പിന്നെ കയ്പക്ക ജ്യൂസ് കുടിപ്പിക്കുക, കാന്താരി മുളക് തീറ്റിപ്പിക്കുക, പാട്ടുപാടിപ്പിക്കുക, ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലുള്ള സൗന്ദര്യപ്പിണക്കങ്ങൾ അഭിനയിച്ചു കാണിക്കുക,പ്രേമ ലേഖനം എഴുതുക,  couple ഡാൻസ്, പ്രൊപ്പോസ് ചെയ്യുക....... ഇവയെല്ലാം ആയിരുന്നു ഹൈ ലൈറ്റ്.

മീരേടെ പേര് വിളിച്ചപ്പോൾ അവള് ഇതൊക്കെ എന്തു എന്ന പറഞ്ഞു പോയി.. 
സ്റ്റേജിൽ കേറിയപ്പോൾ ആണ് അവൾക് കിട്ടിയ പണിയുടെ വലിപ്പം അവൾക്ക് മനസിലായത്. 
വരുണേട്ടനോട് പ്രൊപ്പോസ് ചെയ്ത് യെസ് പറയിപ്പിക്കുക, അല്ലെങ്കിൽ  രണ്ടാളും കൂടി ഒരു couple dance ചെയ്യുക.  
മീര വരുണേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വരുണേട്ടൻ സുഖസുന്ദരമായി ഒന്നു ചിരിച്ചു koduthu......
അവൾ ശബ്ദമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്...... വരുണേട്ടനെ നല്ലപോലെ സ്തുതിക്കുകയാണെന്നു മുഖം കണ്ടാലറിയാം. 


മീരേടെ കയ്യിൽ ഒരു ചേച്ചി മൈക്കും ഒരു റെഡ് റോസും  കൊടുത്തു ..... 


മീര വരുണിനെയും കയ്യിലുള്ള റോസിനെയും മാറി മാറി നോക്കി... 


അപ്പൊ തുടങ്ങല്ലേ..... 


മീര വരുണിനു മുന്നിൽ മുട്ടുകുത്തി നിന്നു എന്നിട്ട്...... 

വരുണേട്ടാ..... ഐ ലവ് യൂ.,



ഇതാർക്കു വേണം.... കുറച്ചൂടെ പ്രണയാർദ്രമാകട്ടെ മീരമോളെ.... 



അവന്റെ ഒരു പ്രണയം.... 


എന്തേലും പറഞ്ഞാരുന്നോ? 


മീര ചിരിച്ചോണ്ട്...ഇല്ല എന്നു പറഞ്ഞു... 

ആ എങ്കിൽ പറഞ്ഞോളൂ.. അല്ലെങ്കിൽ  നമുക്കൊരു ഡാൻസ് കളിക്കാo... 


അവൾ എഴുന്നേറ്റു നിന്നു കൊണ്ടു ഞങ്ങളെയൊക്കെ ഒന്നു നോക്കി രാകേന്ദു  കൈ മലർത്തി കാണിച്ചു . 


പ്രാണേശ്വര.......  കൃഷ്ണ രാധ പോലെ ലൈലയും മജ്നുവും പോലെ റോമിയോ ജൂലിയറ്റ് പോലെ നമ്മുടെ പ്രണയം.......


....നിർത്തു... നിർത്തു.... 
വരുൺ ഇടയിൽ കേറി നിർത്താൻ പറഞ്ഞു. 


മീര ധ്യേഷ്യത്തിൽ.....
ഇനി എന്താ..... ഇതിനെന്താ കുഴപ്പം...?


ഇതിനെന്താ കുഴപ്പം എന്നോ.... കുഴപ്പമേ ഉള്ളു.... ഇവരുടെയൊക്കെ കഥ  ഫുൾ ട്രാജഡിയാണ് മോളെ.... സൊ നീ സാഹിത്യം പറഞ്ഞു ബുദ്ധിമുട്ടണ്ട.....നിനക്കിപ്പോ തോന്നുന്നത് പറഞ്ഞാൽ മതി. പ്രണയത്തോടെ.... അല്ലെ മക്കളെ. എന്നു ഓഡിയന്സിന്റെ നോക്കികൊണ്ട്‌ പറഞ്ഞു.... 


ആ സമയത്ത് എല്ലാവരും അതേ എന്നു പറഞ്ഞു നിലവിളിച്ചു.... 


മീര വേഗം വരുണിനടുത് ചെന്നു വരുണിന്റെ കയ്യിൽ പിടിച്ചു എന്നിട്ട് വരുണിന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.. 


വരുണേട്ടാ..... ഞാൻ നിങ്ങളെ  ആദ്യമായ് കണ്ടപ്പോൾതന്നെ എന്റെ ഹൃദയം എന്നോട് പറഞ്ഞു ഇതാണ് നിന്റെ ജീവന്റെ പാതി എന്നു. എനിക്കു വേണം ഈ നെഞ്ചിലെ  പ്രണയo,ആ പ്രണയത്തിൽ അലിഞ്ഞു എനിക്കു ജീവിക്കണം. പ്രണയിച്ചുകൊണ്ടു  ഒരു മീരമാധവം നമുക്ക് തീർക്കാം ....
ഐ ലവ് യൂ വരുണേട്ടാ..... do u love me????


വരുണേട്ടന്റെ ഉള്ള കിളിയെല്ലാം ഓട്ടോ പിടിച്ചു ദേശാടനത്തിനു പോയെന്ന തോന്നുന്നത്..... ആൾടെ നിൽപ്പുകണ്ടാലറിയാം സ്വപ്നലോകത്താണെന്ന്....... വരുണേട്ടനെ മാത്രം പറഞ്ഞിട്ടുകാര്യമില്ല.... ഹാളിലുള്ള എല്ലാവരും വണ്ടറടിച്ചു നിൽക്കാണ്..... 


ഓഫ്‌കോഴ്സ്..... ഐ ലവ് യൂ ടൂ.....  എന്നു പറഞ്ഞു അവളുടെ കയ്യിൽ നിന്നും റോസ്‌വാങ്ങി. ആൾടെ കണ്ണിപ്പോഴും അവളുടെ മുഖത്താണ്. 


പെട്ടെന്നു മീര   ഡൺ    എന്നു പറഞ്ഞു വരുണേട്ടന്റെ കയ്യിൽ നിന്നും പിടി  വിട്ടു അകന്നു നിന്നു.... 

ഹാളിൽ  വിസിലടിയും കരഘോഷവും ഉയർന്നു.... രാകേന്ദു ഷോക്കീന്നു ഇപ്പോഴും വെളിയിൽ വന്നിട്ടില്ല. ഷെഹ്‌സാ അവളുടെ തലേലൊരു തട്ടു കൊടുത്തപ്പോഴാണ് അവൾക് സ്ഥലകാല ബോധം vannath.
ലവൾ നമ്മടെ meeru തന്നെ ആണോടാ..... 
ഇനി... വല്ല... ഫ്രേതവും..... എന്നെ ഒന്നു നുള്ളിയെ..... 

അതിനെന്താ.. ഇപ്പൊ ശരിയാക്കിത്തരാലോ... 
കിട്ടിയ ചാൻസ് ഷെഹ്‌സാ ശരിക്കും മുതലാക്കി. 


അവള്ടെ പിച്ചലിന്റെ ശക്തിയും രാകേന്ദുവിന്റെ 
അലർച്ചയിലും ഹാൾ നിശബ്ദമായി.... അതു കൊണ്ടു പെട്ടെന്നു തന്നെ രാകേന്ദുവിനെയും ഷെഹ്സായെയും പിടിച്ചു   കൊണ്ടു പോയി ടാസ്ക് ചെയ്യിപ്പിച്ചു. രാഖിയെ കൊണ്ടു ഒരു പാട്ടും ഷെഹ്‌സായും ഹാരിസ്ക്ക തമ്മിൽ ഒരു ഡാൻസും ആയിരുന്നു.. അതിലെനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി..... സാരല്ല, കണ്ടു പിടിച്ചോളാം. 

പിന്നീട് കുറച്ച് പിള്ളേരുടെ കൂടി ടാസ്കുകളുണ്ടായിരുന്നു. പരിപാടികളൊക്കെ അവസാനിക്കാറായി.... പെട്ടെന്നാണ് എന്റെ പേര് അനൗൺസ് ചെയ്തത്.... ഞങ്ങൾ നാലാളും ഒരേപോലെ ഞെട്ടി. 
മുഹ്‌സിയെ നോക്കിയപ്പോ ഇപ്പൊ എങ്ങനുണ്ട് എന്നഭാവത്തിൽ നോക്കുന്നു. ഞാൻ മീരയെ നോക്കിയപ്പോൾ അവള് പറയാ... 

പൊയ്ക്കോ... പൊയ്ക്കോ കിട്ടുന്നതൊക്കെ വയറുനിറയെ വാങ്ങിയിട്ടുവാ...... മംഗളം ഭവധു:



ഞാൻ സ്റ്റേജിനു നേരെ നടന്നു... ഞാനൊരു നിമിഷം നിന്നു  സീനിയർസിനിടയിൽ പരിചയമുള്ള മുഖം പോലെ ആരുടെയോ.....  എനിക്കു തോന്നിയതാവും എന്നുകരുതി. 
പിന്നെയും പേര് അന്നൗൻസ് ചെയ്തപ്പോൾ ഞാനങ്ങോട്ടു പോയി .....

⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺⏺

ഹായ് റോഷിനി...
 അഭിഷേകേട്ടാനാണ്.

hi..... 


അപ്പോൾ ടാസ്കിലേക്കു കടക്കാം. 



ഓക്കേ.. 


മൂന്നു ചോദ്യങ്ങൾ ആണ് ഈ ടാസ്കിലുള്ളത്. ഈ ടാസ്കിനൊരു സ്പെഷ്യലിറ്റി ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട ചെയർമാൻ തയ്യാറാക്കിയതാണ്.പിന്നേ ഒരു കണ്ടിഷൻ  ഇതിനുള്ള ഉത്തരങ്ങൾ വളരെ സിംപിൾ ആയിരിക്കണം. ഉത്തരം എന്താണെങ്കിലും കാരണസഹിതം വ്യക്തമാക്കണം. അതും സിമ്പിൾ ആയി. 


Are u ready???



Ya, am  ready.



ok.ഒന്നാമത്തെ ചോദ്യം. 

ദൈവത്തിന്റെ അനുഗ്രഹവും സ്നേഹവും എന്നും നമ്മുടെ കൂടെയുണ്ട്?എങ്കിൽ അതെന്താണ്??? 



അമ്മ.... നമ്മുടെയൊക്കെ അമ്മമാരുടെ രൂപത്തിലാണ് ദൈവത്തിന്റ അനുഗ്രഹവും സ്നേഹവും കരുതലും ഉള്ളത്... 
.ഈ ഉത്തരത്തിനുള്ള കാരണവും അതുതന്നെയാണ് അമ്മ. 


അഭിഷേകേട്ടൻ ഒന്നു പുഞ്ചിരിച്ചു.....

വെൽ.... 


അടുത്ത ചോദ്യം പ്രിയ  ചേച്ചിയാണ് ചോദിച്ചത്. 
നമ്മൾ തെരെഞ്ഞെടുക്കുന്നതിൽ ഏറ്റവും മികച്ച ബന്ധം ഏതാണ്??? 


ദൈവം നമ്മൾ ജനിക്കുമ്പോൾ തന്നെ നമുക്ക് തരുന്ന ബന്ധങ്ങളാണ്. അച്ഛൻ, അമ്മ, കൂടപ്പിറപ്പുകൾ, ബന്ധുക്കൾ ഇവരൊക്കെ. പക്ഷെ നമ്മൾ തിരഞ്ഞെടുക്കുന്ന  ബന്ധങ്ങൾ ആണ് നമ്മുടെ സൗഹൃദങ്ങൾ . അതു നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കേണ്ടതും നമ്മൾ തന്നെയാണ്.    നമ്മുടെ ഉയർച്ചയിൽ കൂടെയുണ്ടാവുന്നതല്ല സൗഹൃദo.നമ്മുടെ പരാജയങ്ങളിൽ നമുക്ക് താങ്ങായി,...., "ഞാനുണ്ട് കൂടെ പേടിക്കണ്ട, നമുക്കെല്ലാം ശരിയാക്കാം"......
എന്നു പറയാൻ മനസ്സുകാണിക്കുന്ന ഒരു സുഹൃത്തിനെ കിട്ടുന്നവിടെയാണ് നമ്മൾ തിരഞ്ഞെടുക്കുന്നതിൽ നല്ല ബന്ധം കണ്ടെത്തുന്നത്. നല്ല സുഹൃത്താണ് നമ്മൾ തിരഞ്ഞെടുക്കുന്ന നല്ല ബന്ധം.... 


വൗ ആയിഷ റോഷ്‌നി..... R u ready 4next question? 



ya... Fire. 


വാട്ട്‌ ഈസ്‌ ലവ്? 



what????




പ്രണയം എന്നു പറഞ്ഞാൽ എന്താണ് എന്നു.... 




ഇതുവരെ പ്രണയിക്കാത്ത എന്നോടാണോ റബ്ബേ പ്രണയത്തെ കുറിച്ച് ചോദിക്കുന്നത്.....എന്താ പറയുക...... 
കൂൾ റോഷി കൂൾ...... ടേക്ക് എ ബ്രീത്.... 

according to me, it is the most extreme version of understanding. 


അപ്പോൾ നിങ്ങൾ പറയുന്നത് ഒരാളെ മനസിലാക്കാതെ അയാളെ പ്രണയിക്കാൻ പറ്റില്ല എന്നാണോ? 


തീർച്ചയായും.
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അതൊരു വാക്യപ്രയോഗമാണ്. ആദ്യകാഴ്ചയിൽ നമുക്കിഷ്ട്ടപെടുന്നതെൻതും അട്ട്രാക്ഷൻ മാത്രമാണ് ഭംഗിയുള്ളതിനോട് നമുക്ക് തോന്നുന്ന ഇഷ്ട്ടം. നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു,  ഇഷ്ട്ടപെടുന്നു, പ്രൊപ്പോസ് ചെയ്യുന്നു, പ്രണയിക്കുന്നു,ബ്രേക്ക്‌ അപ്പ്‌ സംഭവിക്കുന്നു. breakup സംഭവിക്കുന്നത് ഒരാളെ  മനസിലാകാതെ വരുമ്പോഴാണ്  . പിന്നെ ഒരാളെ നമ്മൾ ആത്മാർത്ഥമായി പ്രണയിക്കുകയാണെങ്കിൽ അവിടെ misunderstanding എന്ന പ്രോബ്ലം വരില്ല. കാരണം പ്രണയം ജീവിതത്തിൽ ഒരിക്കൽ ഒരു പ്രാവശ്യം ഒരാളോട് മാത്രമേ  തോന്നു.ബാക്കിയെല്ലാം നമുക്ക് തോന്നുന്ന മനസ്സിന്റെ ഇഷ്ട്ടങ്ങളാണ്. 



എല്ലാവരും എന്നെ തന്നെ നോക്കികൊണ്ടിരുന്നു...... പെട്ടെന്നാണ് വരുണേട്ടൻ ക്ലാപ്പ് ചെയ്തത്.. പിന്നെ അങ്ങോട്ട്‌ നല്ല കരഘോഷമായിരുന്നു. അപ്പോഴാ എനിക്കും 
ഒന്നാശ്വാസമായത്...

ഹാവു ഭാഗ്യം. 


നീ വളരെ മനോഹരമായാണ് മൂന്നു ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത്.... abhishekettanan.... 



മെർസലിൽ വിജയ് പറഞ്ഞതുപോലെ " നല്ല ചോദ്യങ്ങൾക് ലഭിക്കുന്ന സമ്മാനങ്ങളാണ് നല്ല ഉത്തരങ്ങൾ ".........ഈ വിജയ് ഡയലോഗും പറഞ്ഞതോടു കൂടി കയ്യടിയുടെ അഭിഷേകമായിരുന്നു. 



സൊ ഫ്രണ്ട്സ് മനോഹരമായി ഉത്തരം പറഞ്ഞ ആയിഷക്ക് ഒരു കുഞ്ഞ് സമ്മാനം.സമ്മാനം കൊടുക്കാനായിരുന്നു നമ്മുടെ കോളേജ്  ചെയർമാനെ ക്ഷണിക്കുന്നു ...അപ്പോൾ തന്നെ സീനിയർസ്..... റോഷി..... റോഷി.... എന്നു ഒരേ ശബ്ദത്തിൽ കിടന്നു അലറാണ്... ഞാൻകരുതി ചെയർമാനെ വിളിച്ചാൽ ഇവരെന്തിനാ എന്റെ പേര് വിളിച്ചു കൂവുന്നതെന്നു... ഞാൻ  അവരുടെ ഇടയിലേക്ക് നോക്കി. ആരും മുന്നോട്ടു വരുന്നില്ല. പെട്ടെന്നു എല്ലാരും നിശബ്ദരായി. 

ആരെയും കാണാനുമില്ല... പെട്ടെന്ന് ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി, പിന്നിലാരോ ഉള്ളതുപോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കിയതും മുന്നിൽ നിന്ന ആളെക്കണ്ടു ചെറുതായൊന്നു ഞെട്ടി. കയ്യിൽ മൈക്കുണ്ടെന്ന ബോധംപോലുമില്ലാതെ എന്റെ ചുണ്ടുകൾ ..... ആ പേര് മന്ത്രിച്ചു..... 


ഇരുമ്പുമനുഷ്യൻ...... 


...........തുടരും.........