പ്രഭാത സൂര്യന്റെ പൊൻകിരങ്ങൾ ജനാലച്ചില്ലവഴി തന്റെ കണ്ണിലേക്കു അനുവാദം ചോദിക്കാതെ അരിച്ചു കയറിയപ്പോഴാണ് ഉണ്ണി കണ്ണുകൾ തുറക്കുന്നത്. ശരീരം ഏതാണ്ട് പഴയെ പോലെ ആയി വരുന്നു ഇനി അല്പസ്വല്പം പുറത്തേക്കൊക്കെ ഇറങ്ങാം എന്ന് മനസ്സിൽ കരുതി അവൻ എണീക്കാൻ ശ്രമിച്ചു.
" എൻ നെഞ്ചാകെ നീയല്ലേ എൻ ഉന്മാദം നീയല്ലേ "
അവൻ ഞെട്ടി തിരിഞ്ഞു നോക്കി ഫോൺ റിങ് ചെയുന്നു. പ്രിയയോടുള്ള പ്രണയം മൂത്ത സമയത്ത് ഇട്ടിരുന്ന റിങ് ട്യൂൺ ആയിരുന്നു അത്. അത് ഇപ്പോൾ കേൾക്കുമ്പോൾ അവനു തല പെരുത്തു കയറി. കാൾ വിളിച്ചത് ആരാന്നു പോലും അവൻ ശ്രദ്ധിച്ചില്ല. അവൻ പതിയെ എണീറ്റു. പിന്നെയും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ക്ഷമ നശിച്ചു അവൻ ഫോൺ എടുത്ത്. " മഞ്ചു കാളിങ് ". അവൻ കാൾ എടുത്തു.
" ആ മഞ്ചു പറ "
" ഉണ്ണിയേട്ടാ ഉണ്ണിയേട്ടനെ പ്രിയ ചതിക്കുകയായിരുന്നു "
" ഹ അതെനിക് അറിയാവുന്ന കാര്യമല്ലേ " അവൻ ലാഘവത്തോടെ പറഞ്ഞു.
" അതല്ല അവളുടെ ഗര്ഭത്തിന് ഉത്തരവാദി ബാംഗ്ലൂർ ഉള്ള അവളുടെ അച്ഛന്റെ ഫ്രണ്ടിന്റെ മകനാണ് ഒരു ആകാശ് " അവൾ പറഞ്ഞത് കേട്ടു തെല്ലും ഭാവ വ്യത്യാസം ഇല്ലാതെ അവൻ നിന്നു.
" ആകട്ടെ മഞ്ചു പുകഞ്ഞ കൊള്ളി പുറത്ത് എനിക്ക് ഇനി അവളുടെ കാര്യം കേൾക്കാൻ താല്പര്യമില്ല "
അവൻ ഫോൺ കട്ട് ചെയ്ത് ടേബിളിൽ വെച്ചു. അപ്പോഴാണ് പുറത്താരോ അമ്മയുമായി സംസാരിക്കുന്നത് കേട്ടത്. അമ്മയുടെ ഒച്ച ലേശം ഉയർന്നു തന്നെ കേൾക്കാമായിരുന്നു. അവൻ പതിയെ പുറത്തേക്കിറങ്ങി വന്നു. പുറത്ത് നിന്ന അതിഥിയെ കണ്ടു അവന്റെ കണ്ണുകൾ രോക്ഷം കൊണ്ടു തിളച്ചു മറിഞ്ഞു. അത് വേറാരുമല്ല 'സുകുമാരൻ നായർ '.
അവൻ ദേഷ്യം കടിച്ചു പിടിച്ചു മുറ്റത്തേക്കിറങ്ങി. സുകുമാരൻ നായർ ഒരു സഹതാപം നിറഞ്ഞ നോട്ടം അവനു മേൽ ചാർത്തി.
" എന്താ സുകുമാരേട്ടൻ ഇവിടെ ഞാൻ ചത്തൊന്ന് അറിയാനുള്ള വരാവണോ? "
" എന്താ ഉണ്ണി ഈ പറയണേ എനിക്ക് ഒരു അബദ്ധം പറ്റി അത് എന്റെ മോളു കാരണമാ.. നാട്ടുകാര് പറഞ്ഞപ്പോൾ ഞാനും നിന്നെ തെറ്റിദ്ധരിച്ചു അത്രേ ഉള്ളു " അയാൾ നിന്നു വിയർത്തു കൊണ്ട് പറഞ്ഞു.
ഉണ്ണിക് കലി ഇളകി.
" നാട്ടുകാർ പറയുന്നതൊക്കെ നിങ്ങൾ വിശ്വസിക്കുമോ? അത് അപ്പാടെ വിഴുങ്ങുന്നതിനു മുൻപ് നിങ്ങള്ക്ക് എനിക്ക് എന്താ പറയാനുള്ളത് എന്ന് കേൾക്കാൻ അല്പം എങ്കിലും ക്ഷമ കാണിക്കാമായിരുന്നു. വെറും പട്ടിയെ പോലെ എന്നെ തല്ലി ചതച്ചിട്ട ഇപ്പോൾ വന്നേക്കുന്നു ".
" ഉണ്ണി എന്നോട് ക്ഷമിക്കു എത്ര ക്യാഷ് വേണേലും നിനക്ക് നഷ്ടപരിഹാരം ഞാൻ തരാം നീ പറഞ്ഞാൽ മതി " സുകുമാരൻ നായർ കെഞ്ചി പറഞ്ഞു.
" എനിക്ക് നിങ്ങളുടെ നക്ക പിച്ച വേണ്ട അത് കൊണ്ടുപോയി നിങ്ങളുടെ മോൾക്ക് കൊടുക്ക് " ഉണ്ണി ദേഷ്യം കൊണ്ട് വിറച്ചു.
സുകുമാരൻ നായർക്ക് എന്ത് പറയണം എന്ന അവസ്ഥയിലായി.
" ഉണ്ണി പ്രിയയുടെ വിവാഹമാണ് ബാംഗ്ലൂർ ഉള്ള എന്റെ സുഹൃത്തിന്റെ മകനുമായി അവനാണ് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ "
ഇതെല്ലാം കേട്ടു ഉണ്ണിക് ദേഷ്യം മൂത്തു മൂത്തു വന്നു കൊണ്ടിരുന്നു അവൻ അലറി.
" അതിനു ഞാൻ എന്ത് വേണം അവൾക്കുള്ള പണി ദൈവം കൊടുത്തോളും അവൾ കാരണം ഞാൻ ഒരു പാവം പെണ്ണിന്റെ കണ്ണ് നനയിച്ചിട്ടുണ്ട് മീരയുടെ ആ പാവം എന്നെ ഒരു പാട് സ്നേഹിച്ചിരുന്നു അവളെ ഞാനും നിങ്ങള്ടെ മോളും ചേർന്നു ഒരുപാട് ദ്രോഹിച്ചു അതിനുള്ള ശിക്ഷയാ ഇത് ഇത് ഞാൻ അനുഭവിക്കണo പിന്നെ നിങ്ങളുടെ മോളുടെ കാര്യം അത് പണി പിറകെ വന്നോളും " ഇത്രയും പറഞ്ഞു അവൻ അകത്തേക്ക് തന്നെ പോയി. ഇളിഭ്യനായ സുകുമാരൻ നായർ തല കുമ്പിട്ടു അവിടെ നിന്നും ഇറങ്ങി.
*******
അക്കിയുടെ വരവ് മീര ക്കു ഒരു ആശ്വാസം തന്നെയായിരുന്നു. മീര ജോലിക്കു പോയി വരുമ്പോളേക്കും അക്കിയും വീട്ടിൽ എത്തും. പഴയ തറവാട്ടിൽ ആണ് അക്കിയും കുടുംബവും താമസമാക്കി. നന്ദന്റെ വീടിനു തൊട്ടടുത്തായതിനാൽ മിക്കപ്പോഴും അക്കി മീരക്കൊപ്പം തന്നെ സമയം ചെലവഴിച്ചിരുന്നു. അധികം താമസിക്കാതെ തന്നെ ടൗണിലെ ഒരു കമ്പനിയിൽ അക്കിക്കു ജോലിയുമായി. ആ ഇടയ്ക്കു അക്കിയുടെ നിർബന്ധപ്രകാരം നന്ദൻ അക്കിയെ ഉണ്ണിക്കു പരിചയപ്പെടുത്തി കൊടുത്തു. പ്രിയയെ പറ്റി അറിയാൻ ആയിരുന്നു അക്കി ഉണ്ണിയെ സമീപിച്ചത്. പ്രിയയുടേം ആകാശിന്റെയും വിവാഹം അപ്പോഴേക്കും കഴിഞ്ഞു പോയതിനാൽ കൂടുതൽ മെനക്കെടണ്ട എന്ന തീരുമാനത്തിലായിരുന്നു അക്കി.
***********
മാസങ്ങൾ കടന്നു പോയി ദൈവ കൃപയാൽ മീരയ്ക്കും നന്ദനും ഇടയിലേക്ക് ഒരു മാലാഖ കുട്ടി പിറന്നു വീണു. അവർ അവൾക്കു മീനാക്ഷി എന്ന് പേരുമിട്ടു. പിന്നീട് അവരുടെ സന്തോഷത്തിനു അതിർവരമ്പുകൾ ഇല്ലായിരുന്നു.
**************
നാളുകൾക്കു ശേഷമുള്ള ഒരു സുപ്രഭാതം പുറത്ത് കാളിങ് ബെൽ കേട്ടാണ് ഉണ്ണി വാതിൽ തുറക്കുന്നത്. പുറത്ത് നിൽക്കുന്ന അതിഥിയെ കണ്ടു ഉണ്ണി ഒന്ന് അത്ഭുതപ്പെട്ടു.
" പ്രിയ " അവൻ ആത്മഗതം എന്നോണം പറഞ്ഞു.
അവൾ ആകെപ്പാടെ മാറി പോയിരിക്കുന്നു പഴയ പ്രൗഢിയും പത്രാസുമൊക്കെ അവൾക്കു അന്യമായിരിക്കുന്നു. ആകെ ക്ഷീണിച്ചു എല്ലും തോലും ആയി തന്റെ മുൻപിൽ നിൽക്കുന്ന പ്രിയയെ അവൻ അടി മുടി ഒന്നു നോക്കി. എന്നിട്ട് ചോദിച്ചു.
" നിനക്കെന്താ ഇവിടെ കാര്യം? "
ആദ്യം ഒന്ന് പതറിയെങ്കിലും അവൾ വിറച്ചു കൊണ്ട് മറുപടി പറഞ്ഞു.
" ഞാൻ ഉണ്ണിയേട്ടനെ കാണാനാണ് വന്നത് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് "
" ഉണ്ണിയേട്ടനോ ഇറങ്ങി പോടീ ഇവിടുന്നു ? " അവൻ ദേഷ്യപ്പെട്ടു ഇത് കേട്ടു അവൾ ആകെ ഒന്ന് പരുങ്ങി.
" പ്ലീസ് എനിക്ക് അല്പം സംസാരിക്കാനുണ്ട് അത് പറഞ്ഞിട്ട് ഞൻ പൊയ്ക്കോളാം "
" ആ എന്താ നിനക്ക് പറയാനുള്ളത്? " അവൻ അശ്രദ്ധമായി ചോദിച്ചു.
" ഉണ്ണിയേട്ടാ ആ ആകാശ് എന്നെ ചതിച്ചു ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സ്ഡ് ആണ് അയാൾ വേറെ പെണ്ണും കെട്ടി "
ഇത് കേട്ടു ഉണ്ണിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല അവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരികണ്ടു അവൾ അമ്പരന്നു നിന്നു.
അവൻ ചിരി കടിച്ചമർത്തി പറഞ്ഞു.
" പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന നീ കേട്ടിട്ടില്ലേ അതാണ് നിനക്ക് സംഭവിച്ചത്... ആട്ടെ നിന്റെ കുട്ടി എവിടെ? "
ഉണ്ണിയുടെ ചോദ്യം കേട്ടു ആദ്യം അവൾ ഒന്നും മിണ്ടാതെ തലകുമ്പിട്ടു നിന്നു. പിന്നെ പാതി മുഖമുയർത്തി പറഞ്ഞു.
" കല്യാണത്തിന് മുൻപ് ആകാശിന്റെ നിർദ്ദേശ പ്രകാരം കുഞ്ഞിനെ അബോർഷൻ ചെയ്തു. കുഞ്ഞൊക്കെ പിന്നെ മതിന്നായിരുന്നു ആകാശിന്റെ പ്ലാൻ"
" ആ ബെസ്റ് " ഉണ്ണി പുച്ഛത്തോടെ പറഞ്ഞു
അവൾ ഉണ്ണിയെ ദയനീയമായി ഒന്ന് നോക്കി.
" ഉണ്ണിയേട്ടൻറേം പിന്നെ വേറെ കുറച്ചു പേരുടേം കൂടെ ഞാൻ നിക്കുന്ന സെൽഫിസ് ഒക്കെ ആരോ ആകാശിനു അയച്ചു അതോടെ അവന് എന്നെ ഡൌട്ട് ആയി "
" വേറെ കുറെ ആണുങ്ങൾ അല്ലടി എല്ലാം നിന്റെ കാമുകന്മാർ എന്ന് നീ പറഞ്ഞാൽ മതി ഒരേ സമയം നീ എത്ര പേരെ പ്രേമിച്ചു എന്ന് കൈയും കണക്കും കാണില്ലല്ലോ " ഉണ്ണി അമർഷം കടിച്ചമർത്തികൊണ്ട് പറഞ്ഞു.
" അതെന്റെ തെറ്റാണു ഉണ്ണിയേട്ടാ എനിക്കറിയാം ഇപ്പോൾ ആകാശും പോയി അവൻ പോയതാകട്ടെ എന്റെ അച്ഛന്റെ സ്വത്തും തട്ടി എടുത്ത് കൊണ്ട " അവൾ കരയാൻ തുടങ്ങി.
ഇത് കണ്ടു ഉണ്ണി ചോദിച്ചു
" ഞാൻ ഇപ്പോൾ എന്ത് വേണം? "
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു." അച്ഛൻ അച്ഛന്റെ പ്രായം ഉള്ള ഒരാളെ കൊണ്ട് എന്നെ കെട്ടിക്കാൻ പോകുവാ ഉണ്ണിയേട്ടൻ എന്നെ രക്ഷിക്കണം. എല്ലാം മറന്ന് എന്നെ സ്വീകരിക്കണo പിന്നെ ഞാൻ ഒരിക്കലും ഉണ്ണിയേട്ടനെ ചതിക്കില്ല " ഇത് കേട്ടു ഉണ്ണി ആദ്യം ഒന്ന് അമ്പരന്നു എങ്കിലും അത് വെളിയിൽ കാണിക്കാതെ അവൻ പറഞ്ഞു.
" ആം ഞാൻ നിന്നെ കെട്ടാം പക്ഷെ ഒരാളുടെ കൂടെ സമ്മതം വേണം "
ഉണ്ണി കെട്ടാമെന്നു പറഞ്ഞതും പ്രിയയുടെ മുഖം തെളിഞ്ഞു. എന്നാലും ആരുടെ സമ്മതമാണ് വേണ്ടത് എന്നുള്ള ആകാംഷ അവളിൽ നിറഞ്ഞു.
ഉണ്ണി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു
" ദേ ഒന്നിങ്ങു വന്നേ ഈ വന്നത് ആരാന്നു നോക്കിയേ "
അകത്തുന്നു വരുന്ന ആളെ തിടുക്കത്തോടെ പ്രിയ ഒന്നേ നോക്കിയുള്ളൂ. ആളെ കണ്ടതും അവളുടെ സിരകളിൽ രക്തം കട്ട പിടിക്കുന്നതായി അവൾക്കു തോന്നി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മുഖം അവളെ ഞെട്ടലിന്റെ ഗർദ്ദങ്ങളിലേക്കു തള്ളിവിട്ടു.
" അഖില " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
പ്രിയ അക്കിയെ അടിമുടി നോക്കി. നെറുകിൽ ചുമപ്പിച്ച സിന്ദൂര രേഖ. കഴുത്തിൽ മിന്നി തിളങ്ങുന്ന പൊൻ താലി.
അക്കി വെളിയിയിലേക്കു ഇറങ്ങി വന്നു.
" ആഹാ ഇതാര് പ്രിയയോ എന്താ ഇവിടെ? "
അക്കിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഉണ്ണിയായിരുന്നു.
" അക്കി പ്രിയക്ക് എന്നെ കെട്ടണം എന്ന് നിനക്കു സമ്മതമാണോ? "
" അതെ ഞാൻ സമ്മതിച്ചാലും എന്റെ വയറ്റിൽ കിടക്കുന്ന ആള് സമ്മതിക്കില്ല " അക്കി പറഞ്ഞു.
ഉണ്ണി ചിരിച്ചു കൊണ്ട് അക്കിയെ ചേർത്തു നിർത്തി എന്നിട് പ്രിയയുടെ മുഖത്തോട്ട് വിജയ ഭാവത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
" ഇത് എന്റെ ഭാര്യ അക്കി എന്ന അഖില നിനക്ക് അറിയാമെന്നു വിശ്വസിക്കുന്നു നീ കാരണം ചതിക്കപ്പെട്ട ഞാനും ഇവളുമാണ് ചേരേണ്ടതെന്നു ഞങ്ങൾക്ക് തോന്നി അങ്ങനെ ഞങ്ങൾ ഒന്നായി ഇപ്പോൾ ഇവൾ 3 മാസം പ്രെഗ്നൻറുമാണ് " ഇതെല്ലാം കണ്ടും കെട്ടും ഞെട്ടൽ മാറാതെ നിൽക്കുകയായിരുന്നു പ്രിയ. അതിനിടയിലേക്കു അക്കിയുടെ ശബ്ദം ഉയർന്നു.
" ഇനി നിനക്ക് ഇറങ്ങി പൊയ്ക്കൂടേ പിന്നെ ആ ഫോട്ടോസ് ആകാശിനു അയച്ചത് ദൈവം തന്നെയാണ് നിന്നെ കുടുക്കാൻ ഇനി നിനക്ക് എന്ത് വേണം "
പ്രിയയുടെ മുഖം അപമാന ഭാരത്താൽ താഴ്ന്നു. അവൾ പതിയെ അവിടെ നിന്നും ഇറങ്ങി നടന്നു.
അവൾ പോയ ഉടനെ ഉണ്ണി അക്കിയുടെ മുഖത്തേക്ക് ഒരു കള്ളച്ചിരിയോടെ നോക്കി ചോദിച്ചു.
" ആ ആകാശിനു ഫോട്ടോസ് അയച്ച ദൈവം നീ തന്നെയല്ലേ "
ഇത് കേട്ടു അക്കി ഒന്ന് കുലുങ്ങി ചിരിച്ചു.
" അതേലോ ഉണ്ണിയേട്ടൻ അടക്കമുള്ള അവളുടെ കാമുകന്മാരുമായുള്ള മെസ്സേജസും ഫോട്ടോസ്ഉം ഒക്കെ കഷ്ടപ്പെട്ടു കുത്തി പൊക്കി ആകാശിനു അയച്ച ആ ദൈവം ഞാൻ തന്നെയാ."
ഉണ്ണിക് ചിരിസഹിച്ചില്ല. ഇരുവരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
******
പൂവിളികളും പൂക്കളങ്ങളുമായി ഒരു പൊന്നോണം കൂടി വന്നെത്തി... മീരയുടേം നന്ദന്റെയും പൊന്നുമോൾക്കു ഒരു വയസായി. മോൾക്കും ബാക്കി ഉള്ളവർക്കും ഓണക്കോടി എടുക്കാൻ നന്ദനും മീരയും തീരുമാനിച്ചു കൂട്ടത്തിൽ ഉണ്ണിയെയും അക്കിയെയും അവർ മറന്നില്ല. നാലു പേരും ടൗണിൽ എത്തി ഇപ്പോൾ അക്കിക്കു മാസം ആറായി നടക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ടും അക്കിയെ ഒരു സ്ഥാനത് അടക്കി ഇരുത്തി മൂവരും ഡ്രസ്സ് സെലക്ട് ചെയ്യാൻ തുടങ്ങി. ചുരിദാർ സെക്ഷനിൽ ആയിരുന്നു മീര. ഇഷ്ടപെട്ടത് ഓരോന്നായി നോക്കുമ്പോൾ ആണ് അവൾ ആ കാഴ്ച കാണുന്നത്. പ്രിയ അവളുടെ അച്ഛനാകാൻ പ്രായമുള്ള ഒരാൾക്കൊപ്പം അവിടെ നിന്നു ഡ്രസ്സ് നോക്കുന്നു. അവളുടെ നെറുകിൽ സിന്ദൂരക്കുറിയും കഴുത്തിൽ താലിയും കിടക്കുന്നത് മീരയുടെ ദൃഷ്ടിയിൽപെട്ടു. അവൾ അവിടെ നിന്നും ഓടി നന്ദന്റെയും ഉണ്ണിയുടെയും അരികിലെത്തി കാര്യം പറഞ്ഞു മൂവരും അക്കിയെയും കൂട്ടി പ്രിയ നിൽക്കുന്നിടത്തേക്കു പോയി.
പ്രിയയും ഭർത്താവും കാണാതെ അവർ ഒളിഞ്ഞിരുന്നു അവരെ ശ്രദ്ധിക്കാൻ തുടങ്ങി. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം അയാൾ ഒരു ദുഷ്ടൻ ആണെന്ന് സംശയ രോഗിയും. കാരണം ഒരു പത്തു നൂറു വട്ടം അയാൾ അത് വഴി പോകുന്ന ആണുങ്ങളെ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആരെങ്കിലും പ്രിയയെ നോക്കുന്നുണ്ടോ എന്നായിരുന്നു അയാളിൽ ഉണർന്ന സംശയം. പ്രിയ എന്ത് ഡ്രസ്സ് എടുത്താലും അയാൾ അതിനൊക്കെ ഓരോ പോരായ്മകൾ പറഞ്ഞു തിരിച്ചു വെപ്പിക്കും ഒടുക്കം അയാൾ തന്നെ അവൾക്കു ഒരു സാരീ സെലക്ട് ചെയ്ത് കൊടുത്തു.ഇത് കണ്ടു അവളുടെ മുഖം കറുത്തിരുണ്ടു അവൾ അയാളോട് പറഞ്ഞു.
" ഞാൻ സാരീ ഉടുക്കില്ല എനിക്ക് ഇഷ്ടല്ല"
അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
" നീ എന്ത് ഉടുക്കണം ഉടുക്കണ്ടന്നൊക്കെ ഞാൻ തീരുമാനിക്കും അത് നീ അങ്ങട് അനുസരിച്ചാൽ നിനക്ക് കൊള്ളാം "
പിന്നെ അവൾ ഒന്നും മിണ്ടിയില്ല.ഇതെല്ലാം കണ്ടു നിന്ന മീരയും കൂട്ടരും മറ നീക്കി അവൾക്കു മുൻപിൽ പ്രക്ത്യക്ഷപെട്ടു. അപ്രതീക്ഷിതമായി അവരെ കണ്ടു പ്രിയ ആകെ ചൂളി ഇല്ലാണ്ടായി. എങ്കിലും അവൾ അവരെ നോക്കി പുഞ്ചിരിച്ചു. പെട്ടെന്ന് തന്നെ അവളുടെ നോട്ടം തന്റെ ഭർത്താവിന്റെ മുഖത്തേക്ക് ചെന്നുടക്കി നിന്നു.
അയാൾ തീക്ഷ്ണമായ അവളെ തുറിച്ചു നോക്കുന്നത് കണ്ടു അവളുടെ നെഞ്ചിൽ ഒരു പെരുമ്പറ മുഴങ്ങി. സംശയത്തിന്റെ നിഴലുകൾ കണ്ണിൽ ആവാഹിച്ചു അയാൾ ചോദിച്ചു.
" ആരൊക്കെയാ പ്രിയ ഇത്? "
അവൾ വിക്കി വിക്കി മറുപടി നൽകി
" എന്റെ നാട്ടുകാരാണ് "
അവളുടെ മറുപടി അയാൾക്കത്ര ദഹിച്ചില്ലാന്നു തോന്നുന്നു. കനത്തിൽ ഒന്ന് മൂളികൊണ്ട് അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു. മുന്നോട്ട് നടന്നെങ്കിലും പ്രിയ അറിയാതൊന്നു ഉണ്ണിയെ തിരിഞ്ഞു നോക്കി. ഉണ്ണിയിൽ നിന്നു കണ്ണ് പറിച്ചതും അവൾ കണ്ടത് രോക്ഷാകുലനായ അവളുടെ ഭർത്താവിനെ ആയിരുന്നു. അയാൾ ദേഷ്യത്തോടെ അലറി.
" നീ നോക്കുന്നത് ആരെയാണ് എന്ന് എനിക്കറിയാമെടി നിന്റെ പഴയ കാമുകനെ അല്ലെ? "
ഇത് കേട്ടു അവൾ അമ്പരന്നു. പൊടുന്നിനെ അയാൾ അവളുടെ കൈയിൽ ബലമായി പിടിച്ചു വലിച്ചിഴച്ചു പുറത്തേക്കിറക്കി. എല്ലാം കണ്ടു നില്കാൻ മാത്രമേ ഉണ്ണിക്കും കൂട്ടർക്കും ആയുള്ളൂ. അവർ പിന്നാലെ ഓടി എത്തിയപ്പോൾ കണ്ടതു അയാൾ പ്രിയയെ വലിച്ചിഴച്ചു കാറിൽ കയറ്റുന്ന രംഗമായിരുന്നു. അവൾ ആകട്ടെ അയാളുടെ കൈയും കാലും പിടിച്ചു എന്തൊക്കെയോ പറയുന്നുമുണ്ട്. അതൊന്നും വക വെക്കാതെ അവളെ കാറിലേക്ക് വലിച്ചിട്ടു സ്റ്റാർട്ട് ചെയ്തു അതി വേഗത്തിൽ അവിടെ നിന്നും അപ്രത്യക്ഷമായി. ഇതെല്ലാം കണ്ടു നാൽവർ സംഘം മുഖത്തോടു മുഖം നോക്കി നിന്നു . ഉണ്ണി നന്ദോനോടായി പറഞ്ഞു " അവൾ മാത്രമല്ല ഞാനും തെറ്റുകാരൻ ആയിരുന്നല്ലോ നന്ദ.. മീരയെ എത്രമാത്രം ദ്രോഹിച്ചു ഞാൻ "
ഇത് കേട്ടു നന്ദൻ പറഞ്ഞു.
" ഉണ്ണി താൻ ചെയ്ത തെറ്റിന് താൻ പശ്ചാത്തപിച്ചിട്ടുണ്ട് ശിക്ഷയും ഏറ്റു വാങ്ങിട്ടുണ്ട് സ്വന്തം തെറ്റ് മനസിലാക്കി താൻ നല്ല വഴിക് വന്നല്ലോ എന്നാൽ പ്രിയ തെറ്റുകളിൽ നിന്നു തെറ്റുകളിലേക്ക് തന്നെ സഞ്ചരിച്ചവളാണ് "
ഇത്രയും പറഞ്ഞു നന്ദൻ ഉണ്ണിയുടെ തോളിൽ തട്ടി.
" ആയ്യോ നന്ദേട്ടാ മോളു വഴക്കിടും കേട്ടോ വേഗം പോകാം " മീര ധൃതി കൂട്ടി.
" ആം പോകാം അക്കിക്കും ഉണ്ണിക്കും വല്ലതും വാങ്ങാനുണ്ടോ? " നന്ദൻ ചോദിച്ചു.
" ഏയ് ഇല്ല നമുക്ക് പോകാം " ഉണ്ണി പറഞ്ഞു.
" എങ്കിൽ കേറിക്കോ"
നന്ദൻ പറഞ്ഞു
" എല്ലാവരും കാറിൽ കയറി. നന്ദൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. കളിയും ചിരിയും തമാശകളുമായി അവർ യാത്ര തുടർന്നു.
ശുഭം
നന്ദന്റെയും മീരയുടെയും കഥ മാത്രമേ ഇവിടെ അവസാനിക്കുന്നുളളു കഥാപാത്രങ്ങൾ അവരുടെ ജീവിത യാത്ര
തുടർന്നു കൊണ്ടു തന്നെയിരിക്കുന്നു.