❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 32
💌Naaznin✍️
💜💯💜💜💯💜💜💜💯💜💜💜💯💯💜
•[Shifu]•
(രണ്ട് ദിവസായി ഞാൻ ഹോസ്റ്റലിന്റ പുറം ലോകം കണ്ടിട്ട്... അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ എന്നോട് 2 ദിവസം ബെഡ് റസ്റ്റ് നന്നായി എടുക്കണം എന്ന് പറഞ്ഞു.. ഇത് കേട്ട പാതി ആ കോസിൽ എന്നോട് റൂമിൽ നിന്ന് ഇറങ്ങി പോകരുത് എന്ന് പറഞ്ഞു.. ഇനിപ്പോ അവരൊക്കെ ഹോസ്റ്റലിൽ പോയാൽ തന്നെ നമ്മൾക്ക് ഇറങ്ങിയാൽ എന്താ അല്ലെ...?? അവിടെ അല്ലെ രസം.... ഇറങ്ങിയ അപ്പൊ അവന്ക് മെസ്സേജ് കിട്ടും.... പട്ടി.... അവന്റെ ഫോണിൽ എന്തോ ഒരു സെറ്റിങ് വെച്ചിട്ടുണ്ട്.... ഞാൻ ഈ ഡോർ തുറന്നാൽ അപ്പൊ അവൻക്ക് അവിടെ ഇൻഫർമേഷൻ കിട്ടും.... ദജ്ജാൽ.. ഇനിപ്പോ ഈ സാദനം അഥവാ കേട് വന്നാൽ ഇവിടത്തെ വാർഡൻ ഉണ്ട് എന്നെ വാച്ച് ചെയ്യാൻ 🙄🙄എന്റെ ഒക്കെ ഒരു ഗതി കേടു... അല്ലാതെ എന്ത്... പിന്നെ ഏക സമാദാനം നാളെ നമ്മടെ സരിത ടീച്ചറെ കല്യണം ആണ്... അപ്പൊ ഇന്ന് ഒരു ഷോപ്പിങ്ങും ഉണ്ടാകും.... എല്ലാരും കൂടി മാച്ച് ആക്കി ഇടാനാ പ്ലാൻ... മിസ്സ് ഞങ്ങളോട് പറഞ്ഞതാ അങ്ങനെ ചെയ്യാൻ... ശ്യോ... കല്യാണം ഞമ്മൾ പൊളിക്കും...നമ്മൾ അതൊക്കെ ആലോചിച് ഇരിക്കുമ്പോൾ ആണ് റൂമിലേക്ക് യായി വന്നത്... ഏഹ് ഇവൾ എങ്ങനെ ഇവിടെ...?? )
Yaara: ചക്കുടു....
(എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കിസ്സ് തരുന്നതിന്റെ പൂരം ആയിരുന്നു.. ഹോ... ഒരു നിമിഷം ഞാൻ മെഹ്ഫിക്കാനെ കുറിച് ചിന്തിച് പോയി... മൂപ്പർക്ക് അപ്പൊ ഭാവിയിൽ എത്ര പോരാം കിട്ടും.. ചെ ഷിഫു... ഇജ്ജ് എങ്ങിട്ട ചിന്തിച് കൂട്ടുന്നെ... അയ്യേ... )
Yaara: എന്താടി നീ കെടന്നു ആലോചിക്കുന്നത്?
Shifla: ഒന്നൂല്യ... അത് വിട്.. നീ എങ്ങനെ ഇവിടെ..?
Yaara: തലക്ക് അടി കിട്ടി എന്നൊക്കെ പറഞ്ഞു...
Shifla: കിട്ടിയത് കൊണ്ടല്ലേ ആ കൊസിൽ എന്നെ ഈ റൂം വിട്ട് ഇറക്കാത്തത്...
Yaara: വാട്ട്...?? കൊസിലോ...?!!😂😂😂😂നല്ല പേരു...
Shifla: ഓനെ കാണുമ്പോ എനിക്ക് പലതും വിളിക്കാൻ തോന്നും പക്ഷെ അവൻക്ക് കുറച്ചൂടെ മാച്ച് കൊസിൽ തന്നെയാ...
Yaara: ഹഹഹാ...... 😂😂😂😂😂😂പടച്ചോനെ... ഇത് അവനു അറിയോ...??
Shifla: പിന്നേം...
Yaara: ഹഹഹഹ.... ചക്കിക്കൊത്ത ചങ്കരൻ...
Shifla: ഓഹ്....അല്ല നീ എങ്ങനെ വന്ന്?
Yaara: അതില്ലേ...
Shifla: അതില്ലേ.. ചെ..ഏതില്ലേ..??
Yaara: ടി.. അത്... മറ്റേ.. ഹും.. ഹം...
Shifla: ടി കോപ്പേ... ഏതാടി ഈ ഭാഷ?
Yaara: മണ്ണങ്ങട്ട....
Shifla: ഇയ്യ് ഒന്ന് തെളിച്ചു പറയോ..
Yaara: ഞാനും...
Shifla: ഞാനും... ചെ.. നീയും...
Yaara: ഒന്നിച്ചു.. !!
Shifla:നമ്മൾ രണ്ട് പേർ ആണോ ഒന്നിചെ?
Yaara: കോപ്പ്...ടി ബുദ്ധി ഇല്ലാത്ത ഷിഫു കുരിപ്പേ... എടി ഞാനും മെഹ്ഫിയും ഇന്നലെ ഒന്നിച്ചു...
Shifla: ഓഹ് അതാപ്പോ...****ഏഹ്...?? !!!*****
Yaara: ആടി മൂദേവി.. !!
(പിന്നെ ഞാൻ അവളെ വെറുതെ വിട്ടിട്ടില്ല... കേട്ടപ്പിടിക്കലും കിസ്സ് കൊടുക്കലും കൊണ്ട് അവളെ അങ്ങ് പൊതിഞ്ഞു... ഹിഹി... )
Shifla: എന്നിട്ട് നീ ഇപ്പോൾ ആണോ പറയുന്നേ..??
Yaara: നിന്നെ നേരിൽ കണ്ടിട്ട് പറയാം എന്ന് കരുതി ഞാൻ ഇന്നലെ രാത്രിയുള്ള ട്രെയിനിൽ കയറി... ഇങ്ങോട്ട് വന്ന്... 😍
Shifla: ഇജ്ജ് മുത്തു മണി ആടി.... വെയിറ്റ്... !!
Yaara: എന്ത്യേ...??
Shifla: നീ അല്ലെ പറഞ്ഞെ.. ഞാൻ ആ ചതിയനെ പ്രേമികൂല.... എന്റെ പട്ടി വരും എന്നൊക്കെ...
Yaara: അത്.. അഹ്.. ഹഹാ.. ഈ.. അതില്ലേ...
Shifla: അന്നേ ഞാൻ... കാണിച്ച തരാടി..
(പിന്നെ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവളെ ഞാൻ ഇക്കിളി ആക്കി കൊന്നു... അപ്പോഴാ )
Najila: ടി.... ടി....
Yaara: അല്ലാഹ്.. ഹഹഹഹ... ന... ഹഹഹ..... ജി.... രക്ഷി... ഹാഹാഹാ... ടി....
Najila: ഇതേതാ ഭാഷ?? !!
Amritha: ടി പോത്തേ.... അവൾ ഇവളെ ഇക്കിളി ആക്കുന്നത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല...അതാണ്...!!
Najila: ഓഹ് അപ്പിടിയാ...
(അപ്പൊ അവര് എന്നെ ഇവളിൽ നിന്ന് അകറ്റി... )
Yaara: ഹോ... ന്റെ പടച്ചോനെ...
Alisha: എന്താടി പ്രശ്നം?
(ഞാൻ അങ്ങോട്ട് പറഞ്ഞു കൊടുത്തു )
Nishila: എന്തായാലും ഇവളെ കയ്യിൽ നിന്ന് കിട്ടിയില്ലേ.... !! തല്ക്കാലം... ഇനി ഇജ്ജ് ചെലവ് ഇങ്ങോട്ട് എടുത്തോ.. !!
Sanoofa: ദാറ്റ് ഈസ് എ ബ്യൂട്ടിഫുൾ ഐഡിയ... !!...
Nishila: ഹാ...
Yaara: തരാം എല്ലാവർക്കും...
(അപ്പോഴാ )
Salma: ഷി... ഫു... യായി.. നീയോ.... എപ്പോ എത്തി??
Yaara: കുറച്ചു നേരം ആയി...
Shahina: ഹഹ.... എന്തൊക്കെ വിശേഷം?
Shifla: ഈ കഴുത സെറ്റ് ആയി !!
Shijila: മെഹ്ഫിക്കാ നീയും...
Yaara: ഈ...
Salma: എടി ഭയങ്കരി...
(പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ച ഇരുന്നു )..
Shijila: ഡേയ്.... റയ്യു... വിളിക്കുന്നുണ്ട്...
Salma: ഹാ..
Yaara: എന്തിനാ?
Sanoofa: ഞങ്ങൾ ഷോപ്പിംഗിന് പോവാ ഞങ്ങളെ ടീച്ചർ മാര്യേജ് ആണ് സൊ മാച്ച് ആക്കി ഡ്രസ്സ് എടുക്കാന..
Yaara: ഹൈവ... ഏതായാലും ഞൻ പോവാ.. എനിക്ക് മെഹ്ഫിയെ കാണണം..
Alisha: അയ്യോടാ...
Yaara: ഈ...
Najila: ഇളിച്ചൂട്...
Yaara: ഹിഹി... അപ്പൊ ശെരി പിന്നെ കാണാം..
Nishila: ഓക്കേ ടാ...
(അവൾ ഇറങ്ങിയപ്പോ ഞാൻ വേഗം ബാത്‌റൂമിലേക് കയറി... )
💖😍😍💖😍💖😍💖😍💖😍💖
•[Shahina]•
(ഞങ്ങൾ അവരോട് റെഡി ആവാൻ പറഞ്ഞു ഞങ്ങളെ റൂമിലേക്ക് വിട്ടു...അപ്പോഴാ സലുക്ക് കാൾ വന്നത്.. )
Salma: "എന്താടാ കോപ്പേ...??.... ഏഹ്... ആണോ.. ഹ്മ്മ്.. എനിക്ക് അറിഞ്ഞൂടാ.. ഹ.. ഞാൻ.. ഞാൻ ചോദിച്ചു നോക്കട്ടെ... "
(അതും പറഞ്ഞു സലു ഫോൺ കട്ട് ആക്കി ഞങ്ങളെ നോക്കി )
Shijila: ആരാടാ??
Salma: ആ തെണ്ടി സിലു...
Shahina: അവൻ എന്തിനാ വിളിച്ചേ??
Salma: അവൻ അവന്റെ മാമന്റെ വീട് ഒഴിഞ്ഞ കിടക്കുന്നുണ്ട്..
Shijila: അയിന്??
Salma: പോടീ കോപ്പേ..
Shahina: ഇജ്ജ് പറ ശെയിത്താനെ...
Salma: ഹാ... അപ്പൊ പറഞ്ഞു വന്നത്..
Shijila: പറഞ്ഞു വന്നത്?
Salma: പറഞ്ഞു വന്നത് ഇവിടെ കോഴിക്കോട് അവന്റെ മാമന്റെ ഒരു വീട് ഉണ്ട്.. മൂപ്പരും ഫാമിലിയും ഇപ്പൊ ഗൾഫിൽ സെറ്റൽഡ് ആണ്.. അപ്പൊ വീട് ഒഴിഞ്ഞ കിടക്കുന്ന സ്ഥിതിക്ക് നമ്മളോട് അങ്ങോട്ട് മാറാൻ...
Shahina: ഹൈവ... അത് എനിക്ക് ഇഷ്ട്ടപെട്ടു.. അല്ലേൽ തന്നെ ഹോസ്റ്റൽ ഫുഡ് മടുത്തു വരായിരുന്നു...
Shijila: അത് ശെരിയാ...
Salma: അതിന് വേറെ കോമഡി ഉണ്ട്...
Shijila: എന്ത്?
Salma: മറ്റേ നമ്മടെ ചോട്ടുസിനെയും അങ്ങോട്ട് കൊണ്ട് പോവാൻ പറഞ്ഞിട്ടുണ്ട്...
Shahina: ഹൈവ പൊളിച്ചു....
Salma: അതിന് ചോട്ടൂസ് സമ്മതിച്ചാലും ഷിഫു സമ്മതിക്കുമോ??
(അഹ്...അതും ശെരി ആണല്ലോ...ഇനിപ്പോ എന്താ ചെയ്യാ?? )
Shijila: എടി കറക്റ്റ് ആണല്ലോ എന്താ ചെയ്യാ??
Salma: എനിക്കും അറിഞ്ഞൂടാ... ഞാൻ ഇത് പറഞ്ഞപ്പോ എങ്ങനെലും ഒപ്പിക്കാൻ പട്ടി ഹംക്ക്....
Shahina: ഹഹ...
Salma: കിണിക്കേല്ലെടി... എന്തേലും വഴി ഉണ്ടോ എന്ന് ആലോചിക്ക് പോത്തേ...
Shijila: ഇനിപ്പോ....??
Shahina: അതിപ്പോ..... ഹാ ഒരു വഴി ഉണ്ട്...
Shijila: കിട്ടിയ...?? !!!
Salma: എന്താടി..?
Shahina: ഇനി ഞാൻ ചെയ്യും നിങ്ങൾ കൂടെ നിന്നോ...
Salma: ടി ഒന്ന് പറഞ്ഞു താടി..
Shahina: വെയിറ്റ് ആൻഡ് സീ ബേബി...
(എന്നും പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ കയറി... )
😜😜😍😜😍😜😍😜😍😜😍😍😜
•[Salma]•
(ഞങ്ങൾ റെഡി ആയി ബാഗും ഒക്കെ ആയിട്ട് താഴേക്ക് ഇറങ്ങിയപ്പോ അവിടെ ഞങ്ങളെ കാത്തു നിൽക്കുന്ന ചോട്ടൂസ് വിത്ത് ബാഗും... ഞാനും ഷിജുവും ഇത് കണ്ട് ഞെട്ടി ഷാഹിയെ നോക്കി.. ഓൾ ഫോളോ മീ എന്ന് പറഞ്ഞു പോവുന്നുണ്ട്... പടച്ചോനെ എന്തൊക്കെ കാണാൻ കിടക്കുന്നു... )
Shifla: ഷാഹി ഇത്ത.... ഇങ്ങളെ മാമന്റെ വീട് കോളേജിൽ നിന്ന് ദൂരം ഉണ്ടോ?
(ഷിഫുന്റെ ചോദ്യം കേട്ടു ഞെട്ടി എങ്കിലും.... അത് പ്രകടിപ്പിചാൽ ശെരി ആവില്ല എന്ന് അറിയുന്നത് കൊണ്ട് ഞാൻ മിണ്ടിയില്ല... )
Shahina: ഇല്ല അത്ര വലിയ ലോങ്ങ് ഇല്ല...
(അപ്പൊ തന്നെ കാറുമായി ജുനു വന്ന്... )
Junaid: ഹൈ... എന്റെ ഷിഫു കുട്ടിയെ ഇന്നേലും കണ്ടല്ലോ... ഹാവു...
Shifla: ഇങ്ങളെ കൊസിൽ അല്ലെ എന്നെ പൂട്ടി ഇട്ടത്...
Junaid: ഹഹഹ.. അവൻ എന്തേലും തീരുമാനിച്ചിട്ട് ഉണ്ടേൽ തീരുമാനിച്ചു ഉറപ്പിച്ചത് അല്ലെ..
Nishila: ഹാ അത് ശെരിയാ...
(ആ പറഞ്ഞതിന് ഷിഫു ഓളെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു പെണ്ണ് അപ്പൊ തന്നെ ഡിം... ഹഹഹ... )
Junaid: എന്നാലും ഞാൻ ആലോചിക്കുന്നത് നീ എങ്ങനെ അവന്റെ മാമന്റെ വീട്ടിലേക്ക് വരാൻ സമ്മതിച്ചു എന്നാ...??
*******അവന്റെ മാമന്റെ വീട്ടിലേക്കോ....??? *********
(എന്ന് ഷിഫു അലറി വിളിച്ചപ്പോ ഞാൻ ഷാഹിയെ നോക്കി... തീർന്നു... അപ്പൊ ഷാഹി ജുനുനെ നോക്കി പല്ല് കടിച്ചു കാണിക്കുന്നുണ്ട്....)
Shifla: ഓഹോ... എല്ലാരും കൂടി ഇട്ട പ്ലാൻ ആണ് അല്ലെ.. ഞാൻ വരില്ല...
(എന്നും പറഞ്ഞു ബാഗും ഏറ്റി അവൾ മേലേക്ക് കയറാൻ നിന്നതും ഒരു കാർ അവളെ മുന്നില് വന്നു നിന്നതും ഒപ്പം ആയിരുന്നു...അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടപ്പോ തന്നെ മനസിലായി... ഇവിടെ വല്ലതും നടക്കും എന്ന് )
Shazil: ജുനു നീ അവരെയും കൂട്ടി വീട്ടിലേക്ക് വിട്ടോ... ഞങ്ങൾ വന്നോളാം...
(അതിന് ഞങ്ങൾ ഒന്ന് തലയിട്ടി ബാഗു ഒക്കെ ബാക്കിലെ വെച്ച് വണ്ടിയിൽ കയറി... )
Shazil: വീട്ടിൽ സാധങ്ങൾ ഇറക്കി നേരെ വിട്ടോ ഹൈലൈറ്റ് മാളിലേക്ക്...
Junaid: ഓക്കേ ടാ.. !!
💕💗💕💗💕💗💕💗💕💗💕💗💕
•[Shifu]•
(അത്രെയും പറഞ്ഞു ജുനുക്കാ അവരെയും കൂട്ടി പോയപ്പോ ശെരിക്കും പേടി ആയി... )
Shazil: വണ്ടിയിൽ കയറു ഇഫു...
(നോ ഷിഫു.... നോ.... നീ പേടിക്കാതെ അവനെ ധൈര്യമായി നേരിടു.... അതാ നിന്റെ സ്റ്റാറ്റസിന് നല്ലത് )
Shifla: ഞാൻ കയറില്ല നിന്റെ തുക്കടാ വണ്ടിയിൽ...
(പണ്ട് എവിടെയോ കേട്ടിട്ടുണ്ട്.... ചെക്കമാരെ വണ്ടിയെ കുറിച് കുറ്റം പറഞ്ഞാൽ പൊള്ളും എന്ന്..ടെസ്റ്റ് ചെയ്ത് നോക്കിയത ...... എന്തായാലും ഏറ്റു മക്കളെ..)
Shazil: നീ വണ്ടിയിൽ കയറുന്നുണ്ടോ... ഇല്ലയോ??
Shifla: ഇല്ല എന്ന് പറഞ്ഞീലെ...
(എന്നും പറഞ്ഞ അവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി ഹോസ്റ്റലിലിലേക്ക് നടന്നതും പെട്ടന്ന് ടി എന്ന് വിളിക്കുന്നത് കേട്ട്.. അത് ഉറപ്പാ ആ കൊസിൽ തെണ്ടി ആണ് എന്ന് അതുകൊണ്ട് ഞാൻ ബാഗും എടുത്ത് ഒരു ഓട്ടം ആയിരുന്നു... എങ്കിലും ആ പെറുക്കി അപ്പോഴേക്കും എന്നെ പൊക്കി എടുത്ത് വണ്ടിയിൽ ഇട്ട് )
Shifla: ടാ പട്ടി... എന്നെ വിടെടാ.. നിന്നോട് അല്ലെ പറഞ്ഞത് ഞാൻ വരില്ല എന്ന്...
Shazil: ****ച്ചി... നിർത്തേടി... അവളെ ഒരു.. ഇനി നീ ഒരു അക്ഷരം മിണ്ടിയാൽ തൂക്കി എടുത്ത് വെളിയിൽ ഏറിയും.. കേട്ടോടി..??****
(ഒന്നും മിണ്ടാതെ ബ്ബ ബ്ബ അടിക്കാനെ പറ്റിയു... പക്ഷെ തോറ്റു കൊടുക്കാൻ ഷിഫല വേറെ ജനിക്കണം.. ഹല്ല പിന്നെ..)
Shazil: സീറ്റ് ബെൽറ്റ് ഇട്...
Shifla: ഹും...
(എന്റെ പട്ടി വരും ഇടാൻ.....അല്ല പിന്നെ.. വേണ്ട വേണ്ടന്ന് വിചാരിക്കുമ്പോ കളിക്ക നീയ്... അത്രേ ചിന്തിച്ചതെ ഓര്മയുള്ളു ദേ പോണു റോള്ളേർ കോസ്റ്ററിൽ ഇരുന്ന പോലെ... ഈ ഹംക്ക് പറപ്പിച്ചു വിട്ടു ഞാൻ മറ്റേ.... അവൻ ഒരു വളവ് തിരിച്ചപ്പോ അവന്റെ മടിയിലും ഒരു വളവു തിരിക്കുമ്പോൾ ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിച്ച പോലെയും.... പിന്നെ അടുത്ത വളവിൽ ഓന്റെ നെഞ്ചത്തും... അങ്ങെനെ ഒരു കഥ ആയിരുന്നു...ലാസ്റ്റ് അവൻ ബ്രേക്ക് പിടിച്ചതും മുന്നിലെക്ക് തെറിച്ചെങ്കിലും അവിടെ മേലെ ഉള്ള പിടുത്തത്തിൽ പിടിച്ചത് കൊണ്ട് രക്ഷപെട്ടു.. ഞാൻ എന്നിട്ട് മുന്നിലൂടെ നോക്കിയപ്പോ ഏതോ ഒരു കൊട്ടാരത്തിന്റ മുന്നില് നിർതിയിട്ട പോലെ തോന്നി... ഞാൻ സീറ്റിൽ ഇരുന്നു മിററിലൂടെ എന്റെ മുഖത്തേക്ക് നോക്കിയതും പടച്ചോനെ എങ്ങനെ ഇരുന്നിരുന്ന കുട്ടിയ.... ആ എന്നെ ഈ നാക്കാലി.. എന്റെ കോലം കണ്ടാൽ പെറ്റ തള്ള പോലും സഹികൂല.. ഒരു മാതിരി മുടി ഒക്കെ മുന്നിലേക്ക് വന്നിട്ട് സ്കാഫ് ചെയ്തത് ഒക്കെ ആകെ കൊളായി എന്ന് പറഞ്ഞാൽ മതി.... ഓനെ നോക്കിയപ്പോ പട്ടി ഇരുന്ന് ചിരിക്കാ... ഹംക്ക് ബലാൽ... അവനെ ഒന്ന് തുറക്കനെ നോക്കി കൊണ്ട് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ആ വീട്ടിൽക്ക് ഓടി.... അവിടെ എത്തിയപ്പോൾ എങ്ങോട്ട പോകേണ്ടേ എന്ന് ഒന്നും ഐഡിയ കിട്ടല്ല.. ലാസ്റ്റ് ഞാൻ മേലെക്ക് ഓടി ഒരു മുറിയിൽ കയറി വാതിൽ അടച്ചു... ശ്വാസം ഒന്ന് നേരെ വലിച്ചു വിട്ട് ഞാൻ മുടി ഒക്കെ ശെരിയാക്കി സ്കാഫ് നല്ലമ്പോലെ ചുറ്റി റെഡി ആക്കി... ഞാൻ ഒന്ന് മുഖം കഴുകി താഴേക്ക് ഇറങ്ങി... ഇല്ലേൽ ഓൻ ഇവിടെ കയറി വന്നു എന്നെ പൊക്കി എടുത്ത് കൊണ്ട് പോകും... )
😇💫😇💫😇💫😇💫😇💫😇💫
•[Silu]•
(എനിക്ക് അറിയാം അവൾ വരില്ല എന്ന് അത് കൊണ്ട പൊക്കി കൊടുന്നെ... സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞപ്പോൾ അവളെ അഹങ്കാരം കണ്ടിട്ട് ദേഷ്യം വന്ന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി എങ്കിലും.... പിന്നെ എന്റെ പെണ്ണല്ലേ എന്ന് കരുതി ഞാൻ വിട്ടു... അപ്പൊ അവളെ അങ്ങനെ വെറുതെ വിടാൻ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു കൊണ്ട ഞാൻ സ്പീഡിൽ വണ്ടി ഓടിച്ചെ...പെണ്ണ് ബാലൻസ് കിട്ടാതെ കാട്ടി കൂട്ടിയത് ഒക്കെ കണ്ട് ഞാൻ എങ്ങനെ ഒക്കെയോ ചിരി പിടിച്ചു നിർത്തി... പക്ഷെ വീട്ടിൽ എത്തിയപ്പോ അവളെ കോലം കണ്ട് പിടിച്ചു വെച്ച ചിരി ഒക്കെ പൊട്ടി വന്ന്.. പെണ്ണ് എന്നെ തുറക്കനെ നോക്കി കൊണ്ട് മേലേക്ക് ഓടിയപ്പോ എനിക്ക് പിന്നെയും ചിരിയ വന്നത്.. പിന്നെ ഇത് എന്റെ മാമന്റെ വീട് ആണ് മൂപ്പര് നമ്മക് ഇത് തന്ന സ്ഥിതിക്ക് ഇവിടെ കുറച്ചു ദിവസം നിൽക്കാൻ തീരുമാനിച്ചു ഞങ്ങൾ ഇങ്ങോട്ട് പൊന്നു രണ്ട് വീടാ ഉള്ളത് ഒരു വീട്ടിൽ ഞങ്ങൾ ബോസും മറ്റേതിൽ ഗേൾസും ആണ്.. ഹാ നേരത്തെ നടന്നത്.... അതൊക്കെ ഓർത്തു ചിരിച് കൊണ്ട് തിരിഞ്ഞതും... എന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ജുനുവിനെ ആണ് കണ്ടത്)
Junaid: ഹ്മ്മ്...???
Shazil: എന്ത്യേട??
Junaid: ഇത്രേ പെട്ടന്ന് എത്തിയ? !
Shazil: യെസ് മോനുസേ... അതൊക്കെ വിട് നിങ്ങൾ വേഗം വിട്ടൊളണം ഇഫുനെ വെയിറ്റ് ആക്കേണ്ട...
Junaid: ഓഹ് ചെയ്തോളാമെ...
Shazil: എന്റെ പേര് പറഞ്ഞ മതി... അപ്പൊ അവർ എടുത്ത് തരും ഡ്രസ്സ് !!
Junaid: നീ ഡിസൈൻ ചെയ്യിപ്പിച്ചതോ?
Shazil: ഹാ...
(അത്രയും പറഞ്ഞു തിരിഞ്ഞതും.... കണ്ടത് അവരൊക്കെ ഇറങ്ങി വരുന്നത് ആണ്.. ഇഫു ഞാൻ കാണാതിരിക്കാൻ ലിച്ചുന്റെ ബാക്കിലൂടെ പോവുന്നുണ്ട്....അവൾ വണ്ടിയിൽ കയറാൻ നിന്നതും ഞാൻ അവളെ കയ്യിൽ കയറി പിടിച്ചു വെച്ച് )
Shifla: ടാ കൊസിൽ തെണ്ടി വിട് കഴുതേ...
(പക്ഷെ ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ജുനുവിനെ നോക്കി പോകാൻ പറഞ്ഞു അവൻ പോയതും ഇവിടെ ഒരുത്തി പാട്ടു പെട്ടി ഓൺ ആക്കി )
Shifla: എന്നെ വിട് കൊസിൽ തെണ്ടി
Shazil: നിന്നോട് ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞതാ അത് കൊണ്ട് മോൾ ഇന്ന് എങ്ങോട്ടും പോവില്ല
Shifla: ടാ... കഴുതേ എന്നെ..
(ബാക്കി പറയാൻ പൂരിപ്പിക്കാതെ ഞാൻ അപ്പൊ തന്നെ അവളെ പൊക്കി എടുത്ത് റൂമിലേക്ക് നടന്നു )
⭐️💥💥⭐️💥⭐️💎💎💎💫⭐️⭐️
•[Shifu]•
(പടച്ചോനെ ഈൗ കുരിപ്പ് എന്താ ഈ കാട്ടുന്നെ??? !!!...അവൻ എന്നെ പൊക്കി എടുത്ത് നടന്നു... ആഹാ പൊക്കി എടുത്തത് കൊണ്ട് സീലിംഗ് ഒക്കെ കാണാൻ പറ്റി.... എന്നിട്ട് അവൻ റൂമിലെ ബെഡിൽ കൊണ്ട് പോയി ഇട്ടു റൂമിന്റെ വാതിൽ അടച്ചു എന്റെ മേലെ കുനിഞ്ഞു നിന്ന്... പടച്ചോൻ ആണേ... ഇൻക്ക് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട്..... അപ്പൊ അവൻ എന്നെ നോക്കി എന്റെ മുഖത്തു ചിത്രം വരയ്ക്കാൻ തുടങ്ങി. ഈ.... ബ്ലാഹ്...... അവൻ അവന്റെ മുഖം എന്നിലേക്ക് അടുപ്പിച്ചതും.... പിന്നെ ഞാൻ ഓൺ ആകീലെ )
Shifla: ഉമ്മ.......... ***
(എന്ന് പറഞ്ഞു ഞാൻ കരയാൻ തുടങ്ങി... അല്ല പിന്നെ... എന്നെ ഇങ്ങനെ ഒക്കെ പേടിപ്പിച്ചാൽ സത്യം ആയിട്ടും എനിക്ക് പേടി ആവും... ഈ..... ഞാനൊരു പാവം അല്ലെ.... അത് ഈ ചെക്കനോട് ഇങ്ങള് എല്ലാവരും ഒന്ന് പറഞ്ഞു നോക്കാ...)
Shazil: നീ എന്തിനാ പോത്തേ കെടന്നു അലറുന്നേ...?
Shifla: ഹ്മ്മ്മാ.... ങ്ങി......
Shazil: ടി.. എടി ഒന്ന് വാ തുറന്ന് പറ...
Shifla: ങ്ങി.......
Shazil: എടി ഒന്ന് കരച്ചിൽ നിർത്തി പറയെടി... നീ എന്നതിന ഇങ്ങനെ പീ എന്നും പറഞ്ഞു കരയുന്നത്...?
Shifla: നീ... എന്നെ കേറി... പിടിച്ചു... ങ്ങി....
Shazil: ഒരൊറ്റ..... ചവിട്ട് തന്നാൽ ഉണ്ടല്ലോ.. ഓളെ കേറി പിടിക്കാൻ നിക്കല്ലേ അല്ല പിന്നെ...
Shifla: ങ്ങി..മ്മ്ഹ്.. ങ്ങി..
Shazil: നിന്റെ തലയിൽ ഒരു കുഞ്ഞു എട്ടുകാലി..
Shifla: പടച്ചോനെ........ *****
(എന്നും പറഞ്ഞു ഓന്റെ മേത്തു ഞാൻ ചാടി... അവനെ മുറുക്കെ കെട്ടിപിടിച്ചു...)
Shazil: അല്ല... ഇപ്പൊ ആരാ ആരെയാ കേറി പിടിച്ചേ??
(ഓന്റെ ഒലക്കമല് ചോദ്യം കേട്ടിട്ട് ഒരു ഒലക്ക എടുത്ത് ഒന്ന് അവന്റെ തലയിൽ കൊടുക്കാൻ തോന്നിയെങ്കിലും ഇവൻ ചത്താൽ ഞാൻ ജയലിൽ പോവേണ്ടി വരും... അത് കൊണ്ട് നടക്കൂല... )
Shifla: അത് പിന്നെ എട്ടുകാലി പോയ?
Shazil: അപ്പൊ അതിനല്ലെടി കുരിപ്പേ അന്റെ മുഖത്തു നിന്നു ഞാൻ തട്ടി ഇട്ടേ...
(അയ്യേ പാവം ചെക്കനെ അങ്ങ് തെറ്റിധരിച്ചു.... ഈ.... ഞാൻ കരുതി ഓൻ എന്റെ മുഖത്തു ചിത്രം വരക്കാ എന്ന്.. ചെ... )
Shazil: ഫുഡ് വേണേൽ താഴേക്ക് വാ..
(എന്നും പറഞ്ഞു അവൻ റൂം തുറന്ന് പോയി... )
😜😝😜😝😜😝😜😜😝😝😜😝😜
•[Silu]•
(അവളെ പൊക്കി എടുത്ത് റൊമാന്റിക് ആയി പേടിപ്പിക്കാം എന്ന് വിചാരിച്ചതാ.... പക്ഷെ പെണ്ണിന്റെ മോങ്ങല് കേട്ടിട്ട് ദേഷ്യം എവിടെന്നൊക്കെയാ വന്നത് എന്ന് എനിക്ക് അറിഞ്ഞൂടാ...പിന്നെ കരഞ്ഞതിന്റെ കാരണം എന്താ എന്ന് ചോദിച്ചപ്പോ ഓളെ മറുപടി കേട്ട് തരിച്ചു വന്നെങ്കിലും ദേഷ്യം അങ്ങ് കണ്ട്രോൾ ചെയ്ത്.. പക്ഷെ ഞമ്മൾ ഉണ്ടോ വിടുന്നത്.... എട്ടുകാലി എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല... ഹാ എന്തായാലും സംഭവം ഏറ്റിട്ടുണ്ട്.. എന്റെ വയർ കിടന്നു ശബ്ദം ഉണ്ടാക്കിയപ്പോൾ അവളോട് വാണേൽ വരാൻ പറഞ്ഞു ഞാൻ നേരെ കിച്ചണിലേക്ക് വിട്ടു... ആകെ പാടെ ഒരു ചായ കോഫി പിന്നെ നൂഡിൽസ് മാത്രം ഉണ്ടാക്കാൻ അറിയുന്ന പാവം ഞാൻ ദേ ഫുഡ് ഉണ്ടാക്കാൻ നിൽക്കാ...ഞാൻ നിസുനോട് പറഞ്ഞിരുന്നു ഫുഡ് ഐറ്റംസ് ഒക്കെ വേടിച് കൊണ്ട് വരാൻ.. അപ്പൊ തന്നെ ഞാൻ ടേബിളിൽ കിടക്കുന്ന കവറിൽ എന്റെ നോട്ടം പോയതും ഞാൻ അത് പൊക്കി അതിൽ നോക്കിയപ്പോ നൂഡിൽസിന്റെ പാക്കറ്റ് ഇല്ലായിരുന്നു.. പകരം ഫ്രൂട്ട്സും പച്ചക്കറിയും മറ്റും പൊടി സാദനങ്ങൾ ആണ് ആ കഴുവേറി വേടിച് വെച്ചത്... എനിക്ക് ആണേല് വിശന്നിട്ടു വയ്യ...ഈ ടൈമിൽ ഉമ്മന്റെ അച്ചപ്പം തിന്നിരുന്ന കുട്ടിയ... ആരോട് പറയാൻ ആര് കേൾക്കാൻ ഞാൻ പിന്നെ ഒന്നും നോക്കാതെ കിട്ടിയ സാധങ്ങൾ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കൻ തീരുമാനിച്ചു...യൂട്യൂബിൽ നോക്കി ആണ് കളി.... ഹിഹി... അങ്ങനെ എങ്ങനെ ഒക്കെയോ ഉണ്ടാക്കി..... ഞമ്മൾ പ്ലേറ്റും ഗ്ലാസും ഒക്കെ ടേബിളിൽ കൊടുന്നു വെച്ച്.... എല്ലാം സെറ്റ് ആക്കി ആ പോത്തിനെ വിളിച്ചു. അപ്പോ ഓൾ ഉണ്ട് എല്ലാ സ്ഥലവും നോക്കി വരുന്നു... )
Shifla: ആഹാ.... നിനക്ക് ഫുഡ് ഉണ്ടാക്കാൻ അറിയോ??
(അവളെ ചോദ്യം കെട്ടി പല്ല് ഞെരിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി വളിഞ്ഞ ചിരി ചിരിച്ചു കൊടുത്തു... )
Shifla: ഹോ..... അന്റെ ഫുഡ് തിന്നാൻ ഭാഗ്യം ഉണ്ടായി...
(എന്നും പറഞ്ഞു പെണ്ണ് കസേര വലിച്ചു നീട്ടി.... അതിൽ ഇരുന്ന് സാധങ്ങൾ ഒക്കെ എടുത്ത് വെച്ച് വെട്ടി വിഴുങ്ങാൻ തുടങ്ങി....ഇതൊക്കെ കണ്ട് വായും പൊളിച്ചു ഞാൻ നിന്ന്... പിന്നെ ഒന്ന് തല ഒന്ന് കൊടഞ്ഞു അവളെ അടുത്ത് ഉള്ള സീറ്റിൽ ഇരുന്നതും എന്റെ മുഖത്തേക്ക് അവൾ തുപ്പിയതും ഒപ്പം ആയിരുന്നു.... )
Shifla: എന്ത് ഫുഡ് ആട പട്ടി ഉണ്ടാക്കിയെ...??
(അവളെ ചോദ്യം കേട്ടിട്ട് എനിക്ക് ദേഷ്യം വര.... അവള് എന്റെ ഫുഡിനെ കുറിച് കുറ്റം പറഞ്ഞാൽ കുഴപ്പമില്ല... ഇതിപ്പോ അവൾ എന്റെ മുഖത്തേക്ക് തുപ്പില്ലേ... !!)
Shifla: വായിൽ വെക്കാൻ കൊള്ളത്തില്ല...
(അപ്പോഴാ അവൾ എന്റെ മുഖത്തേക്ക് നോക്കിയേ എന്നിട്ട് വെടിക്കെട്ടിന് തിരി കൊളുത്തിയ പോലെ ഇരുന്ന് ചിരിയോടെ ചിരി.... ഷെയ്ത്താൻ...ദജ്ജാൽ... ഇതിനെ ഒക്കെ ആണല്ലോ പടച്ചോനെ പ്രേമിച്ച പോയത്... ഞാൻ അപ്പൊ തന്നെ കസേരയിൽ നിന്ന് എഴുനേറ്റ് അവളെ നോക്കി. അവൾ അന്നേൽ ചിരി നിർത്തിയില്ല..... അപ്പൊ ഞാൻ ഒന്നും നോകീല ഞാൻ അവളെ മുഖം പിടിച്ചു എന്റെ മുഖത്ത് ഉള്ളത് അങ്ങോട്ട് ഉരസി തേച് കൊടുത്തു.... ഹല്ല പിന്നെ... അപ്പൊ തന്നെ പെണ്ണ് ഛർദിക്കാൻ വന്നപോലെ വായും പൊത്തി ഒരു ഓട്ടം ആയിരുന്നു..... ഹഹഹ... ഞാൻ അപ്പൊ തന്നെ അപ്പുറത്തെ വാഷ് ബേസിൽ നിന്ന് മുഖം കഴുകി വന്ന് )
Shifla: പോടാ പട്ടി.... അറിയാവുന്ന പണിക്ക് പോയ പോരെ...
Shazil: ഈ...
Shifla: ഇളിക്കല്ലേ പല്ല് കൊഴിഞ്ഞു പോവും.ശവമേ...
Shazil: പോടീ പുല്ലേ .....
(അവൾ എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് അടുക്കളയിലേക്ക് വിട്ട്.. ഹോ ഭാഗ്യം ഞാൻ കഴിക്കാഞ്ഞത്... ഹഹഹ.... !! അങ്ങനെ അതൊക്കെ കഴിഞ്ഞു ഞാൻ അവിടെ ഹാളിൽ ഇരുന്ന് ടിവി കണ്ട് ഇരുന്നു... ഇതൊക്കെ കാണുമ്പോൾ വല്ലോം ഞാൻ അവളെ കെട്ടി ഒരേ വീട്ടിൽ താമസിക്ക എന്നൊക്കെ ഫീൽ.... ചെയ്യാ എന്താല്ലേ... ഹിഹി... )
Shifla: ഫുഡ് റെഡി...
(അപ്പൊ ഞാൻ പോയി നോക്കിയപ്പോ ഫുഡ് റെഡി ആയി അവൾ ടേബിളിൽ വെച്ച് എന്നെ ഒന്ന് കാത്തു നിൽക്കാതെ ഭദ്രകാളി വെട്ടി വിഴുങ്ങ.... ഹംക്ക്... പിന്നെ ഞാനും നോകീല ഞാനും അവളെ മൈൻഡ് ആക്കാതെ ഫുഡ് വലിച്ചു വാരി കയറ്റി... പടച്ചോനെ ഈ കുരിപ്പിന്റെ ഫുഡ് എന്ത് ടേസ്റ്റ.... വെറുതെ വേണ്ടാത്ത പണിക്ക് പോയി പണി കിട്ടി.... അങ്ങെനെ ഫുഡ് ഒക്കെ കഴിച്ചു അവൾ എല്ലാം കഴുകി വെച്ച് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ മേലേക്ക് കയറി...ആഹാ അവൾക്ക് മാത്രേ അങ്ങനെ ചെയ്യാൻ അറിയൂ.... എനിക്കും അറിയാം ഞാനും മൈൻഡ് ചെയ്തില്ല.... അല്ല പിന്നെ... അങ്ങനെ കുറെ നേരം ഫോണിൽ കുത്തി കളിച് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല.... പെണ്ണിന്റെ വിവരവും ഇല്ല.... റൂമിൽ പോയി നോക്കിയപ്പോ കെടന്നു ഉറങ്ങിയിട്ടുണ്ട്.... ഞാനായിട്ട് പിന്നെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല.... തിരിച്ചു താഴേക്ക് വന്നപ്പോൾ എല്ലാവരും വന്ന്... ഞാൻ അവരെ ഒക്കെ ഒന്ന് നോക്കി അവിടെന്ന് ഇറങ്ങി നേരെ ഞങ്ങളെ വീട്ടിലേക്ക് വിട്ടു..ഒന്ന് ഫ്രഷ് ആയി ബെഡിൽ കിടന്ന് ഇന്ന് ഉണ്ടായത് ആലോചിച് ചിരിച് കൊണ്ട് ഞാൻ നിദ്രയെ മാടി വിളിച്ചു ഉറങ്ങി... )
😍😜😍😜😍😜😍😜😍😜😍😜
•[Shifu]•
(ഇന്ന് രാവിലെ തുടങ്ങിയതാ എന്റെ ചെവി തിന്നൽ..ഇന്നലെ എന്തൊക്കെ ഉണ്ടായി എന്നൊക്കെ പറഞ്ഞു.... ഞാൻ എല്ലാത്തിനെയും നോക്കി തെറി വിളിച്ചപ്പോ അവര് കണ്ടം വഴി ഓടി പോയി അല്ല പിന്നെ... ഹാ പിന്നെ... ഇന്നാണ് സരിത ടീച്ചറെ മാര്യേജ്.ഞ.. ങ്ങൾ എല്ലാവരും റെഡി ആയി... ബോയ്സ് നേരത്തെ വിട്ട്... ഞങ്ങളെ കൊണ്ട് പോകുന്നത് മുബി കാക്കു ആണ്... അങ്ങനെ ഞങ്ങൾ എല്ലാവരും കല്യാണ വീട്ടിലേക്ക് വിട്ട്...
അവിടേ എത്തി ഞങ്ങൾ എല്ലാരും ഒന്ന് മൊത്തത്തിൽ വീക്ഷിച്ചു.. ഹൈവ.... സെറ്റപ്പ് ആയിട്ടുണ്ട്... ടീച്ചറെ കണ്ട് വിഷ് ചെയ്തു ഫോട്ടോ ഒക്കെ എടുത്തു അവിടെ ഒരു സീറ്റിൽ ഇരുന്നു. അല്ല കുട്ടികളെ ഞമ്മൾ ഇങ്ങളോട് എന്താ ഡ്രസ്സ് എന്ന് പറഞ്ഞില്ലല്ലോ...റെഡ് ആൻഡ് ബ്ലൂ കളർ ഗൗൺ... ബോയ്സും ബ്ലൂ ആൻഡ് റെഡ് കളർ ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം... എല്ലാം കൊസിലിന്റെ ഐഡിയ ആണാല... ഏതായലും ആ പിശാചിന്റെ സെലെക്ഷൻ കൊള്ളാം.... ഹിഹി... അപ്പോഴാ )
~ടി...
(അതിപ്പോ ആരാ എന്നും കരുതി തിരിഞ്ഞു നോക്കിയതും ആളെ കണ്ടു കണ്ണും തള്ളി നിന്ന്... )
💯😁😁💘💎💎💘😉💜😉💘😉💯😁😁😉💘😁💯💎💘😁💘💘💖💯💎💝💝💎😝🔥😝⭐️💜😝💜💯💎