Aksharathalukal

വൈഗാധ്രുവം ❤️ - 1

വൈഗാധ്രുവം  💓

Short story

 

"ധ്രുവ എന്താ നിന്റെ ഭാവം ...?? ഇങ്ങനെ ജീവിതകാലം മുഴുവൻ ഇരിക്കാൻ ആണോ ...??"
ലച്ചുവിന്റെ ചോദ്യം കേട്ടവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി.

" നിയെന്നെ ഇങ്ങനെ രൂക്ഷമായി നോക്കുവൊന്നും വേണ്ട ... നീ ഇങ്ങനെ നിൽക്കുമ്പോൾ എങ്ങനെ ആണ് ജീവന് നല്ലൊരു ജീവിതം കിട്ടുന്നത്. അവനെ കാത്തൊരു പെൺകുട്ടി ഉണ്ട് അവൾക്കേ വയസു കുറയുവല്ല കൂടുവാ ... "

ലച്ചു പറഞ്ഞതെല്ലാം കേട്ട് ഒന്നും മിണ്ടാത്തെ ധ്രുവ അകത്തേക്ക് കയറി പോയി.....

" അമ്മക്കെങ്കിലും പറഞ്ഞൂടെ അവനോട് ... " ലച്ചു അമ്മയുടെ നേരെ തിരിഞ്ഞു.

" നിങ്ങളെല്ലാം കൂടി അവനെക്കൊണ്ട് ഒന്ന് കെട്ടിച്ചതല്ലേ എന്നിട്ട് എന്തായി ... ?? എന്റെ മോന്റെ ജീവിതം തീർത്തു ... എന്തൊക്കെ അവൻ അനുഭവിച്ചു .. അവളൊരു പെണ്ണായിരുന്നോ ..??"
പുച്ഛത്തോടെ ജാനകി പറഞ്ഞു.

" അതിന് ഞാനല്ലല്ലോ അമ്മേ .. അച്ഛൻ അല്ലെ .. കൂടെ അമ്മയും അന്ന് നിർബന്ധിച്ചിരിന്നു ... അത് മറക്കണ്ട .."

" അതേടി .. ഇനി എല്ലാം എന്റെ തലക്ക് വെച്ച് താ ... അതാണല്ലോ ശീലവും .. "

" ഒന്ന് നിർത്താവോ ... എന്റെ life നോക്കാൻ എനിക്കറിയാം ... ലച്ചു നീ നിന്റെ വീട്ടിൽ പോകാൻ നോക്ക് .അമ്മേ നിങ്ങൾ അകത്തോട്ടു പോയെ ..😡" ദേഷ്യപ്പെട്ടവൻ അകത്തേക്ക് കയറി .

ആ അമ്മ വിഷമത്തോടെ അകത്തേക്ക് കയറി പോയി.

+++++++++++++++++++++

വാതിലടച്ചവൻ തറയിലേക്ക് ഊർന്നിറങ്ങി അവന്റെ കണ്ണുകളിൽ നിന്നും നീര്തുള്ളികൾ ഷർട്ടിലേക്ക് ഒഴുകി ഇറങ്ങി ...💔

+++++++++++

' സമാധാനം ആയല്ലോ നിനക്ക് .. " ലച്ചുവിന് നേരെ ജാനകി ചോദിച്ചു ..

" സമാധാനം എനിക്കല്ല ... ദേ നിൽക്കുന്ന ജീവക്ക് ആണ് വേണ്ടത് .. അവനും അവൻ സ്നേഹിക്കുന്നവൾക്കും വയസു കുറയുവല്ല കൂടുവാണ് അത് അമ്മ ഓർമ്മിക്കുന്നത് നല്ലതാ ..." അതും പറഞ്ഞവൾ വെട്ടി തിരിഞ്ഞു പോയി.

.ജാനകി നിസ്സഹായായി വാതിൽക്കൽ നിൽക്കുന്ന ജീവയെ നോക്കി.

" അവൾ പറഞ്ഞതിലും കാര്യമില്ലേ അമ്മേ ... എത്ര നാൾ ഇങ്ങനെ തുടരും ... അവന്റെ ലൈഫും നോക്കി ഇരുന്നാൽ എന്റേത് പോവുകയേ ഉള്ളു . അവൻ ഉള്ളപ്പോൾ എനിക്ക് സ്വസ്ഥമായ ഒരു ജീവിതം ഉണ്ടാകുമോ ... അവളുടെ വീട്ടിൽ നിന്നു വരുമ്പോൾ അവൻ ഇങ്ങനെ ഇരിക്കുന്നത് എനിക്ക് നാണക്കേടാ അമ്മേ ..അവനോട് ഒന്ന് പറ ... ഒന്നുകിൽ  അച്ചൻ പറഞ്ഞ ആ പെണ്ണിനെ കെട്ടുക ഇല്ലേൽ ..??" പാതിക്ക് വച്ചവൻ നിർത്തി ജാനകിയെ നോക്കി.

" ഇല്ലേൽ അവൻ ഈ വീട് വിട്ടു പോകണമായിരിക്കും അല്ലേടാ ..നന്ദി ഇല്ലാത്തവനെ ... " തിളച്ചുമറിഞ്ഞ ദേഷ്യത്തോടെ ജാനകി ജീവനോട് പറഞ്ഞു.

" അമ്മയെന്തൊക്കെ പറഞ്ഞാലും ഞാൻ പറഞ്ഞത് നടക്കണം ... ഇല്ലേൽ ....?? അമ്മക്ക് അറിയാലോ ... "

" നീ ഭീഷണിപെടുത്തുവോന്നും വേണ്ട ..നിന്റെ ഒക്കെ അമ്മയ ഞാൻ അതുകൊണ്ട് ..."

" അമ്മേ ഞാൻ ..."

" മിണ്ടരുത് ..എങ്ങോട്ടാ വച്ച നീ പൊക്കോണം ... അവനെ ഭരിക്കാൻ നീ ആയിട്ടില്ല ..കേട്ടോടാ .... പൊന്നു മോനെ .." ജാനകിയുടെ വേറെയൊരു ഭാവം കണ്ടു ജീവൻ ഞെട്ടി നിൽക്കുകയായിരുന്നു.

അവൻ തലകുനിച്ചു നിന്നു .

" അമ്മേ നാളകഴിഞ്ഞു സ്വാതിയുടെ വീട്ടുകാര് വരും .. " പതിഞ്ഞ സ്വരത്തിൽ അവരോടു അവൻ പറഞ്ഞു.

" ഉം ..." ഉറച്ചവർ മൂളുകമാത്രം ചെയ്തു .

തലകുനിച്ചവൻ അകത്തേക്ക് കയറി പോയി ..

++++++++++++

ജാനകിയുടെ ഞെഞ്ചു പിടയുന്നുണ്ടായിരുന്നു ...

അവന്റെ ഈ അവസ്ഥക്ക് ഞാനും കാരണമാണ് അത് അവരെ മഥിച്ചുകൊണ്ടിരുന്നു...

അവർ അവരുടെ ഭർത്താവിനെ കാത്തിരുന്നു ..

"+++++++++++

" ഏട്ടാ .... ഇന്ന് ജീവൻ ..." കൃഷ്‍ണൻ വന്നു കയറി കുളിച്ചിറങ്ങിയപ്പോൾ ജാനകി സംസാരിക്കാൻ തുടങ്ങി .

" ജീവൻ എന്താടോ കാണിച്ചേ ..."

" അത് അവൻ ......" അവർ പറഞ്ഞു ..

അത് കൃഷ്‌ണനിൽ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് അത്ഭുതത്തോടെ അവർ നോക്കി നിന്നു.

" ഏട്ടാ ... ധ്രുവ നിൽക്കുമ്പോൾ എങ്ങനെയാ ജീവ????"

" അതിനു ധ്രുവയുടെ കല്യാണം കഴിഞ്ഞതല്ലേ ... " നിസ്സാരത്തോടെ അയാൾ പറഞ്ഞു.

" ഏട്ടാ .... അത് എങ്ങനെ ആണെന്ന് നമുക്കറിയില്ലേ .... "

" അത് അവന്റെ പിടിപ്പുകേട് അല്ലാണ്ട് എന്താ .. അല്ലേലും അത് അവൻ ആയിട്ട് ഉണ്ടാക്കി വച്ചതല്ലേ .."

" അത് അവർ  നടത്തിയ നാടകം ആണെന്ന് തെളിഞ്ഞതല്ലേ ഏട്ടാ ... നമ്മടെ  കണ്ണൻ നിരപരാധി ആണെന്ന് ... പിന്നെന്നതാ ഏട്ടൻ ഈ പറയണേ ..."

" നീ എന്തൊക്കെ പറഞ്ഞാലും അവന്റെ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല.. നീയും പറയണ്ട ..."ആജ്ഞ സ്വരത്തിൽ അയാൾ ജാനകിയോട് പറഞ്ഞു പുറത്തേക്കിറങ്ങി.

അയാൾ പറഞ്ഞതൊന്നും വിശ്വാസംവരാത മട്ടിൽ  ജാനകി പാവപോലെ ഭിത്തിയിലേക്ക് ചാരി നിന്നു.

++++++++++++++

നിർവികാരഭാവത്തോടെ ജാനകി എല്ലാവർക്കും ഭക്ഷണം വിളമ്പി അവരുടെ manasinullil.ഒരു കടൽ  ഇരമ്പുന്നുണ്ടായിരുന്നു ...

എല്ലാവരും കഴിച്ചതിന്റെ കഴിഞ്ഞു ബാക്കിയുള്ളത്  ജാനകി ഒരു പ്ലേറ്റിൽ ആക്കി കഴിക്കാൻ എടുത്തിട്ടും തൊണ്ടക്ക് താഴോട്ടു ഇറങ്ങുന്നില്ല.

അവർ അത് ടേബിളിലേക്ക് വച്ചു കസേരയിലേക്ക് ചാഞ്ഞിരുന്നു. മനസ് വല്ലാതെ അസ്സ്വാസ്ഥമാകുന്നു ...

എപ്പോഴോ കണ്ണൊന്നു മയങ്ങി ...

ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണുതുറന്നത്.

" ധ്രുവ ...."

" റൂമിൽ പോയി കിടക്കു ... " അത്രമാത്രം പറഞ്ഞവൻ തിരിഞ്ഞു നടന്നു.

അവൻ പോകുന്നത് കണ്ടവരുടെ കണ്ണു നിറഞ്ഞു തൂവി 💔

കണ്ണുകൾ അമർത്തി തുടച്ചവർ എന്തോ തീരുമാനിച്ചുറപ്പിച്ചു റൂമിലേക്ക് നടന്നു.

+++++++++++

അലമാരി തുറന്നു തന്റെ ഡ്രെസ്സിനിടയിൽ വച്ചിരുന്ന കാലങ്ങൾ പഴക്കമുള്ള 2 ഡയറിയും ഒരു വീടിന്റെ കീയും  അത്യാവശ്യം സാധനങ്ങളും എടുത്തവർ പുറത്തേക്ക് നടന്നു.

ജാനകി പോയത് ധ്രുവയുടെ റൂമിനു നേരെ ആണ്.

ഒന്ന് മുട്ടി.

പതിയെ തുറന്ന വാതിലിലൂടെ കലങ്ങിയ കണ്ണുകൾ അവർ കണ്ടു.

" നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട .. വന്നു വണ്ടി എടുക്ക് എനിക്ക് ഒരു സ്ഥലം വരെ പോകണം . അതിനു കൂടെ നീ തന്നെ വരണം .. ആ പിന്നെ .. അത്യാവശ്യം ഡ്രെസ്സുകളും എടുത്തോ ." അത്രയും പറഞ്ഞു ജാനകി തിരിച്ചു നടന്നു ഹാളിലെ സോഫയിൽ പോയിരുന്നു. ഒരിക്കലും കാണാത്ത ഒരു തിളക്കം അവരിൽ പ്രതിഫലിക്കുന്നുണ്ട് എന്തിനാണെന്നറിയതൊരു തിളക്കം.

10മിനിറ്റിനകം ഒരു ബാഗുമായവൻ പുറത്തേക്ക് വന്നു.

" പോയി വണ്ടി എടുക്ക് .." അവർ പറഞ്ഞു. ആ സ്വരത്തിൽ എങ്ങും ഇല്ലാത്തൊരു ആജ്ഞ അവനു ഫീൽ ചെയ്തു. ഒന്നും മിണ്ടാത്തെ അവൻ പോയി കാറെടുത്തു.

ഒരു പേപ്പർ മടക്കിലൈ ജാനകി അയാളുടെ ടേബിളിൽ വച്ചു.മുകളിൽ താലിമാലയും ...

അവർ തിരിച്ചിറങ്ങി കാറിൽ കയറി ഇരുന്നു.

ചോദ്യഭാവത്തിൽ ധ്രുവ അവരെ നോക്കി

"നിളർമാത മഠം "   വഴി ഞാൻ ജാനകി പറഞ്ഞു.   അത് പറയുമ്പോൾ അവരുടെ കണ്ണിലെ തീഷ്ണത ധ്രുവ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്.

കാത്തിരിക്കുക ...

ചെറിയ story ആണ് ..

അഭിപ്രായം പറയണേ 💓