Aksharathalukal

 🔥കൃഷ്ണാസുരം 🔥 - 1                                                             

                
                                                Part-1
 
 
ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനും,മിന്നി തിളങ്ങുന്ന നഷത്രങ്ങളെയും നോക്കി നിൽക്കുകയായിരുന്നു അവൾ...ഇടക്ക് എപ്പോഴോ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു...തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ആയിരുന്നിട്ടു കൂടി ഒന്ന് മനസ്സ് തുറന്ന  സന്തോഷിക്കാനോ,
ചിരിക്കാനോ കഴിയാത്ത അവസ്ഥ ആയിരുന്നു അവൾക്ക്...ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു അവൾ ഒന്ന് നിശ്വസിച്ചു...
 
"ഡീ...."
 
പുറകിൽ നിന്നും ഒരലർച്ച കേട്ടപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്... ആദ്യരാത്രിയിൽ തന്നെ കുടിച്ചു നാലു കാലിൽ കയറി വന്നവനെ കണ്ടതും അവളുടെ മനസിൽ ഭയം കുമിഞ്ഞു കൂടി അറിയാതെ തന്നെ അവളുടെ നാവുകൾ മന്ത്രിച്ചു....
 
              "അസുരൻ "
 
നിമിഷം നേരം കൊണ്ട് അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു അടുത്തിരുന്നു... വന്ന പാടെ അവളുടെ അവന്റെ കൈ പതിഞ്ഞിരുന്നു.. മുടിയിൽ കുത്തി പിടിച്ചു കൊണ്ടു അവളെ ചുമരിനോട് ചേർത്തു..
 
"ഡീ... നാശം പിടിച്ചവളെ ആരോട് ചോദിച്ചിട്ട് ആടി എന്റെ മുറിയിൽ കയറി ഇരുന്നത്... നിന്നെ പോലെ ഉള്ളവൾമാർക്ക്  കയറി ഇരിക്കാനുള്ളത് അല്ല എന്റെ മുറി.. ഇപ്പോ ഇറങ്ങിക്കോണം ഈ മുറിയിൽ നിന്നും എന്റെ വീട്ടിൽ നിന്നും "
 
അതും പറഞ്ഞു അവൻ അവളെ പിടിച്ചു മുറിയുടെ പുറത്തേക്ക് തള്ളി... വീണു പോകുന്നതിനു മുമ്പ് അവളെ രണ്ട് കൈകൾ താങ്ങിയിരുന്നു... അവർ അവളെ നേരെ നിർത്തി അവന്റെ അടുത്തേക്ക് ചെന്ന് മുഖം മടച്ചു ഒന്ന് കൊടുത്ത്....
 
"അമ്മേ... അമ്മ ഇവൾക്ക് വേണ്ടി എന്നെ തല്ലിയല്ലേ 😤"
 
"അതേടാ തല്ലി... ഇത്രനാളും നിന്നെ ഒന്ന് തല്ലി നോവിക്കാതെ വളർത്തിയതിന്റെ ബലം ആണ് ഇത്.. ഈ പാവപെട്ട പെണ്ണിനെ ഇങ്ങനൊക്കെ ചെയ്യാൻ നിനക്ക് എങനെ തോന്നിയെടാ.."
 
"പാവം പെണ്ണോ... അമ്മക്ക് അറിഞ്ഞുടെ ഇവൾ കാരണം 😤.. ചീ "
 
"മതി നിർത്തു... കൂടുതൽ ഒന്നും പറയണ്ട.. ഇവൾ നിന്റെ ഭാര്യയാണ്.. ആ ഒരു അവകാശം ഇവൾക്ക് ഈ വീട്ടിൽ ഉണ്ടാകും... ഇനി ഇവളേ ഇവിടെ നിന്ന് ഇറക്കി വിടാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ ഇവളുടെ ഒപ്പം ഞാനും ഇറങ്ങും... മോളെ 'കൃഷ്ണേ ' പോയി കിടന്നോ "
 
"അമ്മേ 😤"
 
കൂടുതൽ ഒന്നും  പറയാതെ അവർ അവിടെ നിന്ന് ഇറങ്ങി പോയി... അവൻ പോയി ഡോർ ലോക്ക് ആക്കി അവൾക്ക് നേരെ തിരിഞ്ഞു.. ചുവന്നു... ചുവന്നു തുടുത്ത അവന്റെ കണ്ണുകളും ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ അവന്റെ മുഖവും അവളെ വല്ലാതെ ഭയപ്പെടുത്തി.... അവൻ അവളുടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവൾ പുറകിലോട്ട് നടന്നു ചുമരിൽ തട്ടി നിന്ന്... പെട്ടന്ന് അവൻ കൈ ഉയർത്തിയതും അവൾ രണ്ടു കണ്ണുകളും അടച്ചു പിടിച്ചു... എന്തോ ഉടയണ സൗണ്ട് കേട്ട് കണ്ണ് തുറന്ന് നോക്കിയതും അടുത്തുള്ള കണ്ണാടി ചിന്നി ചിതറി കിടക്കുന്നു... അവനെ നോക്കിയതും കയ്യിൽ നിന്നും രക്തം ഒലിക്കുന്നുണ്ട്.. അത് കണ്ട് അവന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൻ അവളെ കത്തുന്ന നോട്ടം നോക്കി...
 
"എങ്ങോട്ടാ.. എനിക്ക് എന്ത് സംഭവിച്ചാലും അത് അന്നെഷിക്കനോ, എന്റെ കാര്യത്തിൽ ഇടപെടണോ നിനക്ക് ഒരു അവകാശവും  ഇല്ല.. ഈ  'ദ്രുവ് ദേവ് "ന്റെ ഭാര്യയായി കഴിയാം എന്നാ ചിന്ത വല്ലതും ഉണ്ടേൽ ഇപ്പോഴേ കളഞ്ഞേക്ക് "
 
അതും പറഞ്ഞു അവൻ ബെഡിലേക്ക് മറിഞ്ഞു.. എന്ത് ചെയ്യണം എന്നറിയാതെ അവൾ അവിടെ തന്നെ ഇരുന്നു പോയി.. കണ്ണുകൾ പതിയെ അടച്ചു.. ഇത് വരെ സംഭവിച്ച കാര്യങ്ങൾ അവളുടെ മനസിലേക്ക് ഓടി വന്നു....
 
 
 
                                               തുടരും.....