Aksharathalukal

കടലാസ്സിൽ തീർത്ത ലോകം

പണം എന്ന ലഹരി മനുഷ്യരെ  മൃഗം ആക്കി കഴിഞ്ഞിരിക്കുന്നു....
 
പണത്തിനുമേൽ  ഒന്നുമില്ലെന്ന്  വാക്യം മനുഷ്യന്റെ കാതുകളിൽ മുഴങ്ങുകയാണ്.....
 
 ദേവൻമാരെ പോലും  അസുരന്മാരെ ആകാൻ കഴിയുന്ന ഒന്നാണ് പണം.....
 
 വെറും ഒരു തുണ്ടു കടലാസിൽ  ലോകം പണിയുമ്പോൾ.... അവന്റെ ഉറ്റവർ ഒരുനേരത്തെ ഭക്ഷണത്തിനായി അവിടെ കെഞ്ചുകയാണ്.....
 
പടു കൂറ്റൻ കെട്ടിടങ്ങളും ആഡംബര ജീവിതവും അവൻ നയിക്കുമ്പോൾ  അവന്റെ ഉറ്റവർ  കീറി മുറിഞ്ഞ  വിഷർപ്പിന്റെ ഗന്ധം മണക്കുന്ന  വസ്ത്രം പോലും മാറ്റിയെടുക്കാൻ  ഇല്ലാതെ അലയുകയാണ്....
 
എങ്കിലും അവൻ സന്തോഷവാനാണ് കാരണം പണമെന്ന് ലഹരി അവനിൽ കുത്തി നിറച്ചിരിക്കുകയാണ്.....
 
ഒരു നാൾ  ആവാൻ ഒന്നു  ചലിക്കാൻ പോലും കഴിതാവണ്ണം  കെടുപ്പിലാവുമ്പോൾ അവൻ ഓർക്കും പണം എന്നാ ലഹരി അവനെ എത്രെത്തോളം ഒരു മൃഗം ആക്കിയിരുന്നു......
 
ആ  നാളുകകളിൽ അവന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ തീ നാംബുകൾ പൊട്ടി മുളയ്ക്കും..... അപ്പോൾ അവനവനോട് തന്നെ ചോദിക്കും  ഇപ്പോൾ എന്റെ കയ്യിൽ പണമില്ല  പക്ഷേ എന്റെ ഉറ്റവർ എന്റെ കൂടെയുണ്ട്  ഇതിലും വലിയ സ്വത്ത് ഒന്നും എനിക്ക് ലഭിക്കാനില്ല......
 
"അതവൻ മനസ്സിലാക്കുമ്പോൾ  അവൻ ഒരു പച്ചയായ മനുഷ്യൻ ആയി മാറുന്നു...."