Aksharathalukal

മേഘ 🦋 Part 2

മേഘ 🦋

ഭാഗം 2🥀

അയ്യോ ഇത് ഞാൻ ബസിൽ ഇരുന്ന് കേട്ട പാട്ടല്ലേ? ഇതാര ഇവിടെ പാടുന്നേ, അതും ഇത്രെയും ഫീലില് ആർക്കെങ്കിലും പാടാൻ പറ്റുമോ? എന്ത്‌ ഭംഗിയുള്ള വോയിസ്‌ ആ!!!ഇതാരാ പാടുന്നത് എന്ന് കണ്ടുപിടിക്കണമല്ലോ അതിന് എന്താ ഒരു വഴി?

ഐഡിയ!!ദേവൂന്നോട് ചോദിക്കാം, അല്ലെങ്കിൽ വേണ്ട അവൾ കളിയാക്കും ഇനി ഇപ്പോ എന്താ ചെയ്യുന്നേ? ഒരു കാര്യം ചെയ്യാം അപ്പുറത്തെ റൂം ആരുടെ ആണെന്ന് ചോദിക്കാം....

അതും മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മേഘ താഴേക്ക് ഉള്ള സ്റ്റെപ്പുകൾ ഇറങ്ങി... അവൾ ഹാളിലേക്ക് ചെന്നതും കാണുന്നത് അവിടെ ഇരുന്ന് ടീവി കാണുന്ന ദേവൂനെ ആണ്....

ദേവു......
നിന്റെ റൂമിന് അപ്പുറത്തുള്ള റൂം ആരുടേയ?

അതോ അത് ജിത്തൂവേട്ടന്റെ (ഇന്ദ്രജിത്ത്)റൂം ആണടി, കാർത്തിയേട്ടൻ വരുന്ന ദിവസങ്ങളിൽ കാർത്തിയേട്ടനും അവിടെയാ!പിന്നെ രണ്ടും കൂടി പാതിരാത്രി വരെ ബഹളം ആണെന്നെ, അവരുടെ റൂമിന്റെ അടുത്ത് ആയോണ്ട് എനിക്ക് ഒന്ന് സമാദാനം ആയിട്ട് ഉറങ്ങാൻ കൂടി പറ്റില്ല.....!!!

ഓഹ്.... അപ്പോൾ ഇവരിൽ ആരോ ഒരാൾ ആണ് ഞാൻ കേട്ട പാട്ടിന്റെ പ്രൊപ്രിറ്റർ!സാരമില്ല കണ്ടുപിടിക്കാലോ (മേഘ അത്മാ )

ടി ഇവിടെ ആരെങ്കിലും പാട്ട് പാടുമോ.??
(മേഘ )

അല്ല നീ എന്താടി അങ്ങനെ ചോദിച്ചേ?...

ഓഹ് വേറുതേ ചോദിച്ചതാടി മറുതെ!!!

ഉയിരിൽ തൊടും തളിർവിരലാവണേ നീ...
അരികേ നടക്കണേ അലയുംചുടുകാറ്റിനു കൂട്ടിണയായ്.....
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്..

**ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു പറയുമോ....

ഉയിരിൽ തൊടും കുളിർവിരലായിടാം ഞാൻ
അരികേ നടന്നിടാം അലയുംചുടുകാറ്റിനു കൂട്ടിണയായ്.....
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്...
ആരും കാണാ ഹൃദയതാരമതിൽഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു പറയുമോ....**

മുകളിലത്തെ നിലയിൽ നിന്നും വീണ്ടും ഒരു ഗാനം അവരുടെ ചെവികളിലേക്ക് ഒഴുകി എത്തി അതും സ്വർഗ്ഗസമാനമായ സ്വരമാധുരിയിൽ...

സമയം ഒട്ടും കളയാതെ മേഘ പാട്ടു കേട്ട ദിശയിലേക്ക് ഓടി അവൾക്ക് പുറകെ തന്നെ ദേവൂവും വെച്ചു പിടിച്ചു, മേഘ നേരത്തെ പാട്ട് കേട്ട് മുറിയിൽ നിന്നു തന്നെയായിരുന്നു ഈ പ്രാവശ്യവും ഗാനം ഒഴുകിയെത്തിയത്...

അത്രെയും നേരം മേഘയ്ക്ക് പിന്നാലെ ഓടി വന്നിരുന്ന ദേവു മുറിയുടെ മുൻപിൽ എത്തിയതും  വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് ഓടി കയറി....

ഗിറ്റാർ പ്ലേ ചെയ്തുകൊണ്ട് കാർത്തിയും ജിത്തുവും ലയിച്ചിരുന്നു ഗാനആലാപനം ആണ്...

**വഴിയോരങ്ങൾ തോറുംതണലായീ
പടർച്ചില്ല നീ
കുടയായ് നിവർന്നു നീ
നോവാറാതെ തോരാതെ പെയ്കെ

തുഴയോളങ്ങൾ പോൽ നിൻ
കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായിനീ വരൂ..

ഉയിരിൽ തലോടിടും ഉയിരായിടും നാം
നാമൊരുനാൾ കിനാക്കടലിൽ
ചെന്നണയുമിരു നിലാനദിയായ്...

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു തുടരുമോ...**

ഇരുവരും ചേർന്ന് പാട്ട് പാടി മുഴുമിപ്പിച്ചതും ദേവു അവരുടെ അടുത്തേക്ക് ഓടി. അവരുടെ ഇടയിലായി സ്ഥാനം പിടിച്ചു, പിന്നെ അധികാരത്തോടെ രണ്ട് ഏട്ടന്മാരുടെയും കൈക്കുള്ളിലൂടെ കൈകൾ ചേർത്ത് പിടിച് ഇരുന്നു....

ഇവിടെ ആരാ പാട്ട് പാടുന്നത് എന്ന് ഇപ്പോൾ നിനക്ക് മനസിലായോടി മരംകേറി മറിയാമ്മേ?
ദേവു അൽപ്പം ഗാർവോടെ മേഘയെ നോക്കി ചോദിച്ചു....

അതിന് ഒന്ന് ചിരിച്ചു കാണിച്ചിട്ട് മേഘ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു .......

______________________________________

ഡാ...
ജിത്തു ഞാൻ കുളിക്കാൻ പോവാണേ....
നീ വരുന്നുണ്ടോ?

കുറച്ചു മുൻപ് അല്ലേടാ ഞാൻ കുളിച്ചിട്ട് വന്നത് അത് നീയും കണ്ടതല്ലേ? ഇടക്ക് ഇടക്ക് കുളിക്കാൻ എനിക്ക് വട്ട് ഒന്നുമില്ല....

നിന്നോട് ഒക്കെ ചോദിച്ച എന്നെ പറഞ്ഞാൽ മതിയാലോ... ഹും... ഞാൻ പോണ്....

കാർത്തി.... ഡാ... നേരം ഇരുട്ടിയില്ലേ ഇനി കുളത്തിൽ പോയി കുളിക്കണ്ട, നീ ബാത്‌റൂമിൽ കുളിച്ചാമതി....

ഒന്ന് പോടാ ചെർക്ക, നീ നിന്റെ പണി നോക്ക് ഞാൻ ഇന്ന് കുളത്തിലെ കുളിക്കു.....

ഇട്ടിരുന്ന ടി ഷർട്ട്‌ ഊരി ബാസ്കറ്റിലേക്ക് വെച്ചുകൊണ്ട് സ്റ്റാൻഡിൽ കിടന്ന ടവലും എടുത്ത് അവൻ പറഞ്ഞു....

എന്നാ നീ എന്തെങ്കിലും കാണിക്ക്....!!
ജിത്തു കലിപ്പായി...!!

ജിത്തൂനെ നോക്കി ഒന്ന് ഇളിച്ചിട്ട് കാർത്തി നിലകണ്ണാടിക്ക് മുൻപിലായി ചെന്നു നിന്നു... ഇടനെഞ്ചിൽ പച്ചകുത്തിയിരുന്ന *MK* എന്ന അക്ഷരങ്ങളിലൂടെ ഒത്തിരി പ്രണയത്തോടെ വിരലോടിച്ച് കൊണ്ടിരുന്നു.......

ഓഹ്....
നിരാശകാമുകൻ പണി തുടങ്ങിയല്ലോ...
നീ ഇങ്ങനെ ഈ ടാറ്റുവും നോക്കി ഇരിക്കത്തെ ഒള്ളു...
അവൾക് നിന്നെ ഓർമ പോലും ഇല്ല...!!അപ്പോഴാ അവന്റെ ഒരു ദിവ്യപ്രേമം!
ജിത്തു കാർത്തിയെ നോക്കി പുച്ഛം വാരി വിതറി...!!

മോനെ ജിത്തുട്ടാ, അവൾക്ക് ഓർമയില്ലെന്ന് നീ അങ്ങ് പറഞ്ഞ മതിയോ?
എന്റെ അറിവിൽ അവൾക് അൽഷിമേഴ്സ് ഒന്നുമില്ല....
മാത്രമല്ല ഇപ്പോൾ അവൾ എന്റെ കൈയെത്തും ദുരത്ത് ഉണ്ടല്ലോ

പിന്നെ പ്രണയത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു unromantic മുരാച്ചി ആയ നീ എന്നെ ഉപദേശിക്കണ്ട....
കേട്ടോടാ മരപ്പട്ടി!!

മരപ്പട്ടി നിന്റെ വല്യപ്പൂപ്പൻ!!

ജിത്തു അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ ബെഡിൽ കിടന്ന ഒരു തലയണ പറന്നു ചെന്ന് കാർത്തിയുടെ പുറത്തേക്ക് ക്രാഷ് ലാൻഡ് ചെയ്തിരുന്നു....

കാർത്തി പോയതും ജിത്തു ഫോൺ എടുത്ത് ആരെയോ വിളിച്ചു....

ഹലോ.....
ടി മറിയാമ്മേ.....
ഇനിയും അവനെ ഇട്ട് വട്ട് കളിപ്പിക്കണോടി?
നിനക്ക് അങ്ങ് സമ്മതിച്ചു കൊടുത്താൽ എന്താ?
അവൻ ഒത്തിരി വേദനിക്കുന്നുണ്ടടി...!!

......................................................

നീ പറഞ്ഞതൊക്കെ ശെരിയാ എന്നാലും!
ദേ ഇപ്പോഴും നിലകണ്ണാടിക്ക് മുൻപിൽ നിന്ന് നെഞ്ചത്ത് പച്ചക്കുത്യേക്കുന്ന പ്രിയസഖിയുടെ പേരിൽ വിരലോടിച്ചു കളിക്കുവാരുന്നു ചെക്കൻ!
നിന്നെ അസ്തിക്ക് പിടിച്ചേക്കുവാടി...!!

........................................................

ഉവ്വ് ഉവ്വേ... ദേ അവനെ കൂടുതൽ വിഷമിക്കാതെ അങ്ങ് പിടികൊടുതേക്കണം പറഞ്ഞേക്കാം..!!!
ആഹ്... ശെരി ശെരി... എന്നാ ഞാൻ വെക്കുവാ..
ഇനിയും സന്ധിക്കും വരെയും വണക്കം!!

_____________________________________________

കാർത്തി കുളത്തിലേക്ക് ചെന്നതും കൈയിൽ കരുതിയിരുന്ന കാവിമുണ്ട് പടവിലേക്ക് വെച്ചുകൊണ്ട് ടവലിൻ അടിയിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ടുവന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ വെളിയിലേക്ക് എടുത്തിട്ട് അതിലേക്ക് കണ്ണും നട്ട് പടവിൽ ചടഞ്ഞിരുന്നു.....

അവന്റെ വിരലുകൾ ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്തെ തഴുകി ഈഴഞ്ഞു കൊണ്ടിരുന്നു..... അവന്റെ കണ്ണിൽ നിന്നും രണ്ട് വലിയ നീർമുത്തുകൾ ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്തേക്ക് ശക്തിയായി ചെന്ന് പതിച്ചു ....!!

അവന്റെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി....

ഡീ മത്തക്കണ്ണി! ഇതുംകൂടെ കൂട്ടി നൂറമത്തെ തവണയാ ഞാൻ നിന്നോട് ചോദിക്കുന്നത് നിനക്ക് എന്നെ പ്രേമിക്കാൻ പറ്റുമോ ഇല്ലയോ?

നീ പോ മോനെ ദിനേശാ...!!

ദിനേശൻ അല്ലടി കോപ്പേ, കാർത്തി.... കാർത്തിക്!!

അയ്യേ..... എന്തൊരു ചളിയാടാ നീയ്!

ഓഹ്... എനിക്കിട്ട് ഉണ്ടാക്കാതെ വാ തുറന്ന് പറ പെണ്ണെ നിനക്ക് എന്നെ പ്രേമിക്കാൻ പറ്റുമോ ഇല്ലയോ?

അയ്യാ....
പ്രേമിക്കാൻ പറ്റിയ ഒരു ചള്ക്ക്..!!!

എന്താടി എനിക്ക് ഒരു കുഴപ്പം?
ഈ കോളേജിലെ സകല പെൺപ്പിള്ളേരും എന്റെ പുറകെ ആണ്....
ഇന്ന് ലാസ്റ്റ് ഡേ കൂടി ആയതുകൊണ്ട് എനിക്ക് നാല് ലൗലെറ്റർ ആണ് കിട്ടിയത് അറിയോ നിനക്ക്? എന്നിട്ടും ഞാൻ നിന്റെ പുറകെ തന്നെ അല്ലേടി?

ശെടാ,നിന്നോട് ഞാൻ പറഞ്ഞോ എന്റെ പുറകെ നടക്കാൻ?

ഓഹ്... ഇവൾ.... ഇത് ഒരു നടക്ക് പോവൂല...!!!

ദേ, അവസാനം ആയിട്ട് ഞാൻ ചോദിക്കുവാ നിനക്ക് എന്നെ പ്രേമിക്കാൻ പറ്റുവോ?

മോനെ...
കാർത്തി ....
ചേട്ടൻ വീട് പിടിക്കാൻ നോക്ക്!!!

അതും പറഞ്ഞു ചാടിത്തുള്ളി ഒരു പോക്കായിരുന്നു പെണ്ണ്...!!

ഡാ കാർത്തി അവൾ എന്തോ പറഞ്ഞു?

ന്റെ പൊന്ന് ജിത്തു ഞാൻ മടുത്തു!!
പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ല...!!

വർഷം കുറച്ചു ആയില്ലേടാ, ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ!
ഇത് വേണോടാ?

ഓഹ്....!!
നെഗറ്റീവോളി...
എവിടെ നിന്ന് നെഗറ്റീവ് അടിക്കാതെ ഇങ്ങോട്ട് വാടാ പട്ടി..!!!

______________________________________..

പഴയ കാലം മനസിലേക്ക് ഇരച്ചെത്തിയതും കാർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

"മത്തക്കണ്ണി"കണ്ണീരിന്റെ ഇടയിലും നേർത്ത പുഞ്ചിരി അണിഞ്ഞുകൊണ്ട് അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...

പിന്നെ കൈയിൽ ഇരുന്ന ചിത്രം കുളപ്പാടവിലേക് വെച്ചിട്ട് അവൻ വെള്ളത്തിലേക് ഇറങ്ങി ഒന്ന് മുങ്ങി നിവർന്നു....

_________________________________________

കല്യാണ സാരിയും ആഭരണങ്ങളും ഒക്കെ മേഘയെ കാണിക്കുന്ന തിരക്കിലാണ് ദേവു.. അതിന് ഇടക്ക് എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നും ഉണ്ട് പെണ്ണ്, അപ്പോഴാണ് റൂമിലേക്ക് ജിത്തു കയറി വരുന്നത്..

എന്താണ് രണ്ടും കൂടി ഒരു വട്ടമേശസമ്മേളനം?

അതോ, ഇയാളെ പിടിച് അങ്ങ് കെട്ടിച്ചാലോ എന്ന് ആലോചിക്കുവായിരുന്നു.. (ദേവു)

ആദ്യം നിന്റെ കഴിയട്ടെ പിന്നല്ലേ എന്റെ!അല്ല നിന്റെ പ്രാണനാഥൻ ഇന്ന് വിളിച്ചില്ലേ? അല്ലെങ്കിൽ രാത്രി എട്ട് മണി അടിക്കുമ്പോ കൃത്യമായി വിളിക്കുന്നത് ആണല്ലോ!!

ഒ... ഓഹ് പിന്നെ ഞങ്ങൾ എപ്പോഴും ഫോൺ വിളിക്കാറൊന്നുല്ല... ചുണ്ട് കൊട്ടിക്കൊണ്ട് ദേവു പറഞ്ഞു....

ഉവ്വ്... ഉവ്വേ..... (മേഘ അവളെ ആക്കി പറഞ്ഞു )

ഓഹ്  എന്താ രണ്ടാൾക്കും ഒരു പുച്ഛം...
ഞങ്ങൾ ഇപ്പോൾ അങ്ങനെ വിളികറില്ലാ...

ദേവു അത് പറഞ്ഞു നാക്ക് വായിലേക്ക് ഇടുന്നതിന് മുൻപേ അവളുടെ ഫോൺ ബെൽ അടിച്ചു....

*Abhi Ettan *എന്നാ പേര് സ്‌ക്രീനിൽ തെളിഞ്ഞു വന്നു ഒപ്പം അവന്റെ ഒരു ഫോട്ടോയും....!!!

അത് കണ്ടതും മേഘയെയും ജിത്തുവിനെയും നോക്കി ഒരു ചമ്മിയ ചിരിയും നൽകി അവൾ ഫോൺ എടുത്ത് വെളിയിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു....

അവളുടെ മൂട്ടിൽ തീ പിടിച്ച പോലുള്ള ഓട്ടം കണ്ട് ജിത്തുവും മേഖയും പൊട്ടിച്ചിരിച്ചു.....

അവരുടെ ചിരിയുടെ ശബ്ദം കേട്ടുകൊണ്ടാണ് വിശ്വൻ മുറിക്കകത്തേക്ക് കയറി വന്നത്....

ഇതെന്താ നിങ്ങൾ രണ്ടും കൂടെ ചുമ്മാ ഇരുന്നു ചിരിക്കുന്നത്? അല്ല ഈ മേഘപെണ്ണ് വന്നു കേറിയിട്ട് ഇവിടുള്ള വരെ കൂടെ വട്ടു പിടിപ്പിച്ചോ?

ദേ വിശ്വച്ച!ഞാൻ നല്ല ഇടി വെച്ച് തരുമെ!

നീ പൊടി കുഞ്ചുണ്ണുലി!!

ഓഹ്....
വിശ്വച്ഛൻ ഇപ്പോൾ നന്ദപ്പനെ വിളിച്ചു അല്ലേ?ഇന്ന് വൈകിട്ട് വിളിക്കുമ്പോ ഞാൻ കണക്കിന് കൊടുക്കുന്നുണ്ട്!
ഇമ്മാതിരി അവിഞ്ഞ പേര് ഇട്ട് എന്നെ വിളിക്കുന്നതും പോരാ അത് ഫ്ലാഷ് ആക്കുവേം ചെയ്യുന്നു!
കുഞ്ചുണ്ണുലി പോലും ഹും...!!

അതും പറഞ്ഞു മേഘപെണ്ണ് അവടെ വിശ്വച്ഛനെ നോക്കി ചുണ്ടുകൊട്ടി...!!

അതൊക്കെ പോട്ടെ... ദേവൂന്റെ കല്യാണ സാരിയും ആഭരണങ്ങളും ഒക്കെ ഇങ്ങനെ ഉണ്ട് മോളെ? നിനക്ക് ഇഷ്ട്ടയോ?

ഇഷ്ടായി വിശ്വച്ച!എല്ലാം സൂപ്പർ!!

ഇതിൽ ഒരു മാല വിശ്വച്ഛൻ പറഞ്ഞു പണിയിപ്പിച്ചതാ അത് ഏതാണ് എന്ന് പറയാവോ നിനക്ക്?

അതൊക്കെ പറയാം പക്ഷെ പറഞ്ഞാൽ എനിക്ക് എന്ത്‌ തരും?

ഓഹ്.... ആ അപ്പന്റെ മോള് തന്നെ!!
നിനക്ക് എന്നതാ വേണ്ടേ എന്ന് പറ അത് തരാം...!!

ഓഹ്.... നിക്ക് ആലോചിക്കട്ടെ....
ആഹ്... കിട്ടിപ്പോയി.....
ഒരു ബൈക്ക് റൈഡ് അതും ഞാൻ പറയുന്ന സമയത്ത് എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ട് പോണം!സമ്മതമാണോ?

ഓഹ്... സമ്മതം..
ജിത്തുവിനെയോ കാർത്തിയേയോ കൂട്ടി വിടാം...
ഇനി പറ ആ മാല ഏതാ?

മേഘ ബെഡിൽ നിരത്തി വെച്ചിരുന്ന ആഭരണങ്ങളിലൂടെ കണ്ണോടിച്ചു...
എല്ലാംകൂടെ കണ്ടതും പെണ്ണിന് കൺഫ്യൂഷൻ ആയി....
പണി പാലുവെള്ളത്തിൽ ചോദിച് വാങ്ങി എന്ന് മനസിലായതും മേഘ അവസാന പിടിവള്ളി എന്നാ പോലെ ജിത്തുവിനെ നോക്കി...
ജിത്തു ആണേൽ മുഖം കൊണ്ട് കഥകളി കളിച് അവൾക് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് വിശ്വച്ഛന്റെ കൈ അവന്റെ ചെവി പൊന്നാക്കിയത്......
പിന്നെ അവിടെ നിൽക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണെന്ന് മനസിലാക്കിയ ജിത്തു അവിടെ നിന്നും നൈസ് ആയിട്ട് എസ്‌കേപ്പ് അടിച്ചു!!

പിന്നെ വേറെ വഴിയില്ല എന്ന് മനസിലായതും പേര് അറിയുന്നതും അറിയാത്തതും ആയ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് അഷ്ടലക്ഷ്മിമാരുടെ രൂപം മനോഹരം ആയി കൊത്തിയ അവിടിവിടായി കുഞ്ഞു രത്‌നങ്ങൾ പതിപ്പിച്ച ഒരു മാല അവൾ കൈയിലെടുത്തു....!!

ഇതാണോ വിശ്വച്ഛാ?

അതേ...!!!

ഒട്ടും പ്രതീക്ഷിക്കാതെ വിശ്വച്ഛൻ അതെ എന്ന് പറഞ്ഞതും ലോട്ടറി അടിച്ച പ്രതീതി ആയിരുന്നു പെണ്ണിന്....!!

അവൾ സന്തോഷം കൊണ്ട് തുള്ളിചാടി വിശ്വനെ പോയി കെട്ടിപിടിച്ചു...

ദേ ഇനി വാക്ക് പാലിക്കണം കേട്ടോ, എനിക്ക് തോന്നുന്ന സമയത് എന്നെ പുറത്ത് കൊണ്ട് പോണം...!!

ഓഹ്... ശെരി ശെരി....
എന്റെ കുഞ്ഞു കാർത്തിയോടോ ജിത്തുവീനോടോ പറഞ്ഞാൽ മതിട്ടോ ....!!

അത്രെയും പറഞ്ഞു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് മുത്തിയിട്ട് വിശ്വൻ വെളിയിലെക് നടന്നു...

വിശ്വൻ പോയതും മേഘ നേരെ കിച്ചണിലേക്ക് വെച്ചു പിടിച്ചു....
അവിടെ ചെന്നപ്പോൾ കാര്യമായ എന്തോ പാചകത്തിലാണ് നിർമല...
അവൾ നിർമലയെ പുറകിലൂടെ ചുറ്റി പിടിച്ചു....

ന്റെ നിർമലാമ്മ വലിയ പാചകത്തിൽ ആണല്ലോ? എന്താ ഡിന്നറിന് സ്പെഷ്യൽ?

എന്റെ മേഘകുട്ടീടെ favorite ചപ്പാത്തിയും gopi Manchurian ഉം....!!!

ഔ!യു ആർ സൊ സൊ സ്വീറ്റ് നിർമലാമ്മേ!!

ഓഹ്.....!!മതി സോപ്പ് ഇട്ടത് നീ ദേവൂന്റെ അടുത്തേക്ക് ചെല്ല്, നിർമലാമ്മ ഇതൊക്കെ ചെയ്യട്ടെ....

അയ്യോ, അതിന് അവൾടെ പ്രാണനാഥൻ അഭിറാം മും ആയി കൊഞ്ചുവല്ലേ? ഞാൻ എന്തിനാ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നേ....!!!

ഡീ കാ‍ന്താരി!!!
നിർമല അവൾക്ക് നേരെ കൈ പൊക്കിയതും പെണ്ണ് ഉള്ള ജീവനും കൊണ്ട് റൂമിലേക്ക് ഓടി കയറിയിരുന്നു .....!!!!

_____________________________________

നമ്മുടെ ദേവൂവും മേഘയും കൂടി ചക്ക വെട്ടിയിട്ടപോലെ കെട്ടിപിടിച് കിടന്ന് ഉറങ്ങുമ്പോഴാണ് മേഘയുടെ ഫോൺ റിങ് ചെയ്യുന്നത്...

ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടതും മേഘ ഞെട്ടി പിടഞ്ഞു എഴുന്നേറ്റ് ക്ലോക്കിലെക് നോക്കി, നേരം പന്ത്രണ്ട് മണി ആയി...!!

*ഓഹ്.... ഈ പാതിരാത്രി ആരാ ഇത്?
മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട് *

ഫോണിന്റെ മറുതലക്കൽ ഉള്ള ആളിന്റെ മുത്തിയെയും മുത്തിടെ മുത്തിയെയും സ്മരിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത് ചെവിയിലേക് ചേർത്തു......

കുറച്ചു നേരം ഫോണിൽ ഉള്ള ആളോട് സംസാരിച്ചിട്ട് എന്തോ ഉറപ്പിച്ച പോലെ അവൾ  റൂമിന് വെളിയിലേക്ക് നടന്നു.....

_________________________________________
 

ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് കാർത്തി ഞെട്ടി ഉണരുന്നത്!!

അവൻ നോക്കുമ്പോൾ ജിത്തു സുഖ ഉറക്കം ആണ്....

ദേഹത്തു നിന്നും പുതപ്പ് വലിച്ചു മാറ്റി കൊണ്ട് അവൻ ഡോറിന് അടുത്തേക്ക് നടന്നു...

തലമുടി കൈകൊണ്ട് ഒന്ന് ഒതുക്കിയിട്ട് ഉറക്കച്ചവടോടെ ഡോർ വലിച്ചു തുറന്നതും കാറ്റ് പോലെ വന്ന് ആരോ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു....!!!

തുടരും

©copyright protected

അഗ്നി 🌼

ആ വന്നത് ആരാന്ന് അറിയോ 🤔
അപ്പോൾ എല്ലാരും കമന്റ്‌ ബോക്സിൽ അണിനിരക്കു.... വരൂ നമ്മുക്ക് guess അടിച്ചു കളിക്കാം....🙈🙈