Aksharathalukal

മേഘ 🦋 Part 3

മേഘ 🦋
 

ഭാഗം 3🥀

ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് കാർത്തി ഞെട്ടി ഉണരുന്നത്!!

അവൻ നോക്കുമ്പോൾ ജിത്തു സുഖ ഉറക്കം ആണ്....

ദേഹത്തു നിന്നും പുതപ്പ് വലിച്ചു മാറ്റി കൊണ്ട് അവൻ ഡോറിന് അടുത്തേക്ക് നടന്നു...

തലമുടി കൈകൊണ്ട് ഒന്ന് ഒതുക്കിയിട്ട് ഉറക്കച്ചവടോടെ ഡോർ വലിച്ചു തുറന്നതും കാറ്റ് പോലെ വന്ന് ആരോ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു....!!!

അപ്രതീക്ഷിതമായി എന്തോ വന്ന് നെഞ്ചിലേക് പതിച്ചതുകൊണ്ട് കാർത്തി പുറകിലേക്ക് വേച്ചു പോയി..സ്ഥലകാല ബോധം വീണ്ടെടുത്തതും അവൻ തന്റെ നെഞ്ചിലേക് മുഖം ഒളിപ്പിച്ചു കരയുന്ന പെണ്ണിലേക്ക് നോട്ടം കൊടുത്തു.....

"മ... മരിയ "അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...

കൺ മുൻപിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ അവൻ അവളെ തന്നെ ഉറ്റുനോക്കി നിന്നു....അവളെ ഒന്ന് ചുറ്റിപിടിക്കാൻ പോലും കഴിയാത്ത വിധം അവൻ നിശ്ചലനായി പോയിരുന്നു..തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയാതെ നിൽക്കുകയായിരുന്ന കാർത്തിയുടെ കണ്ണുകൾ പെട്ടന്ന് റൂമിന്റെ വാതിലിനടുത് നിൽക്കുന്ന മേഘയിൽ ഉടക്കി നിന്നു..

കാർത്തിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് അവൾ അവന്റെ മുറിക്കുള്ളിലേക്ക് കയറി.. ബെഡിൽ മൂടി പുതച്ചു കിടക്കുക ആയിരുന്ന ജിത്തുവിന്റെ അടുത്തേക് നടന്നു. നിലത്തേക്ക് ഇരുന്നുകൊണ്ട് അവൻ തലയിലൂടെ പുതച്ചിരുന്ന ബ്ലാങ്കറ്റ് ഉയർത്തിയിട്ട് അതിനുള്ളിലൂടെ തലയിട്ടു....

"പുതപ്പിനുള്ളിലൂടെ സീൻ പിടിക്കാതെ ഇങ്ങോട്ട് എഴുന്നേറ്റ് വാ മനുഷ്യ!"
അവന്റെ ദേഹത്തു നിന്നും ബ്ലാങ്കറ്റ് വലിച്ചു മാറ്റി കൊണ്ട് ജിത്തുവിനെ ബെഡിൽ നിന്നും കുത്തിപ്പൊക്കി മേഘ റൂമിന് വെളിയിലെക് നടന്നു....

പോയപോലെ തിരിച്ചു വന്നിട്ട് അവൾ കാർത്തിയോടായി പറഞ്ഞു
"ദേ ഞങ്ങൾ തിരിച്ചു വരുമ്പോഴേക്കും എല്ലാം പറഞ്ഞു തീർത്തോണം കേട്ടല്ലോ!"

അതും പറഞ്ഞു ഡോറും ചാരിയിട്ട് മേഘ ഇറങ്ങി പോയി. കാർത്തി ഇവിടെ ഇപ്പോൾ ആരാ പടക്കം പൊട്ടിച്ചേ എന്ന സ്റ്റാൻഡിൽ തന്നെ നിൽക്കുവാണെ!!

നിമിഷങ്ങൾ കടന്നു പോയതും കാർത്തിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി മരിയ  ചുവന്നുകലങ്ങിയ കണ്ണുകളോടെ അവനിലേക്ക് നോട്ടം കൊടുത്തു!!

എ.....ന്നോട് ദേ....ദേഷ്യണോ ഇച്ചാ?

കണ്ണുംനിറച്ചു ചുണ്ടും പിളർത്തിയുള്ള പെണ്ണിന്റെ ചോദ്യത്തിന് "അല്ല"എന്ന അർഥത്തിൽ അവൻ തലയാട്ടി...

പിന്നെന്നാ ഇച്ചൻ എന്നെ കെട്ടിപിടിക്കാത്തെ?

മരിയ പറഞ്ഞപ്പോഴാണ് കാർത്തി തന്റെ കൈകളിലേക്ക് നോക്കിയത്. ശെരിയാണ് അവൾ അവനെ ചുറ്റിപ്പിടിച്ചിട്ടുണ്ടെങ്കിലും കാർത്തി അവളെ ചേർത്തുപിടിച്ചിരുന്നില്ല!വേഗം തന്നെ അവന്റെ ബലിഷ്ടമായ കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി...

കാർത്തിയുടെ കണ്ണിൽ നിന്നും നീർമുത്തുകൾ അവളുടെ നെറുകയിലേക്ക് അടർന്നു വീണു... മരിയ ഒന്നുകൂടി അവനിലേക്ക് ചേർന്ന് നിന്നു.....

അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവൾ ചോദിച്ചു....

ഡാ മത്തക്കണ്ണാ ! ഇതുംകൂടെ കൂട്ടി നൂറമത്തെ തവണയാ ഞാൻ നിന്നോട് ചോദിക്കുന്നത് നിനക്ക് എന്നെ പ്രേമിക്കാൻ പറ്റുമോ ഇല്ലയോ?

നീ പോ മോളെ ദിനേശി ...!!

അവൻ അവന്റെ നെറ്റി അവളുടെ നെറുകയിലേക്ക് മുട്ടിച്ചു... ഇരുവരുടെയും മിഴികളിൽ നിന്നും അവസാനത്തെ നിർത്തുള്ളികളും ഒഴുകി ഇറങ്ങി!!

______________________________________

നീ എന്തിനാടി എന്നെ വിളിച്ചിറക്കികൊണ്ട് വന്നത്?
(ജിത്തുവാണേ......)

അയ്യടാ, എന്നാ പിന്നെ സീൻ പിടിക്കാൻ ഞാൻ അവിടെ തന്നെ നിർത്താം..
പൊക്കോണം അവിടുന്ന്.....

അതിന് മേഘയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് ജിത്തു ഹാളിൽ ഇട്ടിരുന്ന ദിവാനിലേക് കയറി കിടന്നു....!!

അല്ല ഇത് എന്ത്‌ ചെയ്യാൻ പോവാ?

ഓഹ് പാതിരാത്രി ഞാൻ ഗാനമേളക്ക് പോകുവാ, എന്തെ?

ഓഹ്, എന്ത്‌ മേള ആണെങ്കിലും ഇന്ന് പറ്റില്ല! ഇയാൾ വേഗം പോയി റെഡി ആവു നമ്മക്ക് വെളിയിൽ പോകാം!

വെളിയിലോ?
ഈ പാതിരാത്രിക്കോ?
നിനക്ക് വട്ടാണോ പെണ്ണെ?
എനിക്കെങ്ങും വയ്യ നാളെ നേരം വെളുത്തിട്ട് കൊണ്ട് പോകാം.....!!

ഇല്ല.... അതൊന്നും പറഞ്ഞാൽ പറ്റില്ല!വിശ്വച്ഛൻ പറഞ്ഞല്ലോ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്തു ബൈക്ക് റൈഡ്ന് പൊക്കോ, കാർത്തിയോടോ ജിത്തുവീനോടോ പറഞ്ഞാൽ മതി അവർ കൊണ്ടു പോകും എന്ന്!

അയിന്?

ആയിനും കുയിനും ഒന്നുല്ല എനിക്ക് ഇപ്പോൾ പോകണം...!!

ഇനി ഇപ്പോൾ പോയാൽ നമ്മുക്ക് കറങ്ങാൻ സമയം കിട്ടില്ല പെണ്ണെ, ഇപ്പൊത്തന്നെ ഒന്നര ആയില്ലേ? ബൈക്ക് റൈഡ്ന് പോകാൻ ആണെങ്കിൽ മിനിമം ഒരു പന്ത്രണ്ട് മണിക്ക് മുൻപെങ്കിലും ഇറങ്ങണം!നിന്നെ ഞാൻ വേറെ ഒരു ദിവസം കൊണ്ട് പോകാം പ്രോമിസ്!!

കുറച്ചു നേരം ഒന്ന് ആലോചിച്ചിട്ട് ജിത്തു പറയുന്നതിനെ ശെരിവെക്കുന്ന വിധത്തിൽ മേഘ തലയാട്ടി കാണിച്ചു...!!

എന്നാൽ ഒക്കെ ഇപ്പോൾ നമ്മുക്ക് കത്തിയടിക്കാം കം ഓൺ.. ജിത്തു കിടക്കുന്ന ദിവാനിന്റെ ഹാൻഡ് റെസ്റ്റിൽ ഇരുപ്പുറപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു....

"അതെ.... "അവൾ ജിത്തുവിനെ തോണ്ടി വിളിച്ചു...

ജിത്തു പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചു....

ഞാൻ എന്തുവാ വിളിക്കുന്നെ?

അതോ 🤔.....
മ്മ്മ്...... ഹ... എല്ലാവരും ജിത്തു എന്ന് വിളിക്കും നീ എന്നെക്കാൾ ഇളയത് അല്ലെ ജിത്തൂവേട്ടാ എന്ന് വിളിച്ചോ!!

അയ്യേ, എല്ലാരും വിളിക്കുന്നത് ഞാൻ വിളിക്കില്ല...!!!

അതെന്താ? (ജിത്തു )

Because I am different!!

വൗഹോ, എന്നാ നിനക്ക് ഇഷ്ട്മുള്ളത് വിളിച്ചോ!

ഓക്കേ then let me  think something new for you!

പെണ്ണ് താടിക്കും കൈ കൊടുത്തിരുന്നു ചിന്ത തുടങ്ങി...

ആഹ്ഹ....
കിട്ടി പോയി ഇന്ദപ്പൻ!!

*ഇന്ദപ്പൻ* അത് കൊള്ളാം....!!!
എനിക്ക് ഇഷ്ടപ്പെട്ടു..!!!

അതെ ഇന്ദപ്പാ...!!!
എവിടെ ദേവു ഉണ്ടായിരുന്നല്ലോ പിന്നെ എന്തിനാ ഈ പാതിരാത്രിക്ക് എന്നെ വിളിച്ചുണർത്തി മരിയ ചേച്ചിക്ക് ഡോർ തുറന്ന് കൊടുക്കാൻ പറഞ്ഞെ? അല്ലെങ്കിൽ ഇന്ദപ്പന് തന്നെ അങ്ങ് തുറന്നാൽ പോരാരുന്നോ?

(Nb:മേഘയെ വിളിച്ചത് ജിത്തു ആണ് )

ഞാൻ പോയി ഡോർ തുറന്ന് കൊടുക്കാം എന്ന് തന്നെയാ വിചാരിച്ചിരുന്നത് പക്ഷേ ഞാൻ അപ്പോൾ റൂമിൽ നിന്നും എഴുന്നേറ്റിരുന്നു എങ്കിൽ ഉറപ്പായും കാർത്തിയും ഉണർന്നേനേം.. ഇനിയിപ്പോ അവന്റെ കണ്ണിൽപ്പെടാതെ എഴുന്നേറ്റ് പോയി ഡോർ തുറന്ന് കൊടുത്തിരുന്നു എങ്കിലും  അവൻ എഴുന്നേൽക്കുമ്പോ ആദ്യം നോക്കുന്നത് എന്നെ ആയിരിക്കും അത് കൊണ്ട് ഞാൻ ദേവൂനെ വിളിക്കാം എന്ന് തീരുമാനിച്ചു.... അവളെ വിളിച്ചപ്പോ ഫോമേ സ്വിച്ച് ഓഫ്‌. അതാ നിന്നെ വിളിച്ചു ഡോർ തുറക്കാൻ പറഞ്ഞെ!

അല്ല ഇന്ദപ്പാ!
കാർത്തിയേട്ടനും ചേച്ചിയും ഇപ്പോഴാണോ സെറ്റ് ആവുന്നേ?

ആഹ്ടി..!

അപ്പോൾ ചേച്ചി ഇപ്പോഴാണോ യെസ് പറയുന്നത്?

ആഹ്....
ഞാനും കാർത്തിയും കോളേജിൽ പഠിക്കുന്ന സമയത്ത് ഞങ്ങടെ ജൂനിയറായിരുന്നു 
*Madona Kristopher * എന്ന മരിയ. അവൾ ഞങ്ങടെ ജൂനിയർ ആയിരുന്നുവെങ്കിലും ഞങ്ങളുമായി വേഗം തന്നെ കമ്പനിയായി...

അങ്ങനെ കാർത്തിയും ഞാനും മരിയയും ഒരു ഗാങ് ആയി..!!

ഞങ്ങൾ ഇങ്ങനെ വൻ അടിച്ചുപൊളിയിൽ പൊക്കൊണ്ടിരുന്ന സമയത്താണ് നമ്മടെ കാർത്തിക് അവളോട് പ്രണയം തോന്നുന്നത്.. ആദ്യം infactuation ആണെന്ന് കരുതി അവൻ അതിനെ തള്ളി കളഞ്ഞു...

പക്ഷെ ഞങ്ങൾ BBA ഫൈനൽ ഇയർ എത്തിയപ്പോഴേക്കും ഇത് infactuation അല്ല എന്ന തിരിച്ചറുവിൽ കാർത്തി എത്തി.... അവൻ അന്ന് തന്നെ മരിയയോട് പോയി കാര്യം പറഞ്ഞു.... അവൾക്ക് ആണെങ്കിൽ എന്ത്‌ ചെയ്യണം എന്ന് അറിയാൻ വയ്യ... Actually പുള്ളിക്കാരിക്കും കാർത്തിയോട് ഒരു ചെറിയ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നെ....

അങ്ങനെ എന്താണ് ചെയ്യണ്ടാത് എന്ന് ഒരു പിടിയും ഇല്ലാണ്ട് ഇരുന്ന സമയത്ത് ഞാനും മരിയായും കൂടി കാർത്തിയെ അറിയിക്കാതെ ഞങ്ങടെ ഒഫീഷ്യൽ problem solver ആയ ക്രിസ്റ്റോഫർ അങ്കിൾനെ (മരിയയുടെ പപ്പാ ) പോയി കണ്ടു...

അങ്കിൾ ആണ് പറഞ്ഞാത് കർത്തോയോട് മറുപടി ഒന്നും പറയണ്ട എന്ന്... ഒരു ഉറപ്പും ഇല്ലാതെ തന്നെ അവൻ മരിയ്ക്ക് വേണ്ടി കാത്തിരുന്നാൽ അത് പ്രണയം ആണ് എന്നും പറഞ്ഞു. അങ്കിൾ പറഞ്ഞത് കുറച്ചു നാളത്തേക്ക് മരിയ്ക് കാർത്തിയോട് ഉള്ള ഇഷ്ടം മറച്ചു വെക്കാൻ ആയിരുന്നു എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് അഞ്ചു വർഷത്തോളം നീണ്ടു പോയി...!!!

ഞങ്ങൾ BBA കഴിഞ്ഞ് MBA ക്ക് ആ കോളേജിൽ തന്നെ ചേർന്ന്.. അപ്പോഴും ഇടക്കിടക്ക് കാർത്തി മരിയയോട് അവന്റെ ചോദ്യം ആവർത്തിച്ചു... BBA കഴിഞ്ഞ് അവൾ MBA ചെയ്യാൻ ചെന്നൈക് പോയി.... അങ്ങനെ അവളുമായി ഉള്ള കോൺടാക്ട് കുറഞ്ഞു... കാർത്തി അവളെ കുറിച് മിണ്ടാതെ ആയി... അവൻ അവളെ മറന്നു കാണും എന്ന് ഞാനും വിശ്വസിച്ചു...

അങ്ങനെ ഇരിക്കെ ആണ് രണ്ട് വർഷങ്ങൾക് മുൻപ് അവൻ നെഞ്ചിൽ അവൾടെ പേരിന്റെ ആദ്യക്ഷരങ്ങൾ (MK) ടാറ്റൂ ചെയ്യുന്നത്...അന്ന് അവൻ എനിക്ക് ഒരു അത്ഭുതം ആയിരുന്നു മേഘ... ഒരാൾക്ക് മറ്റൊരാളെ ഇങ്ങനെ പ്രണയിക്കാൻ കഴിയുമോ? അതും ഒന്നും പ്രതീക്ഷിക്കാതെ ഒന്നും ആഗ്രഹിക്കാതെ...!!!

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മേഘയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.....
അല്ല ഇന്ദപ്പാ, മരിയ ചേച്ചി ക്രിസ്ത്യൻ അല്ലെ? കാർത്തിയേട്ടന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിക്കുമോ?

ആ ഒരു കാര്യത്തിൽ ഞങ്ങടെ ഫാമിലി പൊളിയാ!
ലൈഫ് പാട്ണർസിനെ തിരഞ്ഞെടുക്കൻ ഉള്ള പൂർണ സ്വാതന്ത്ര്യം ഞങ്ങടെ പേരെന്റ്സ് തന്നിട്ടുണ്ട്.... ജാതിയും മതവും ഒന്നും ഇവിടെ ആർക്കും ഒരു പ്രശ്നമല്ല! ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് വിശ്വസിക്കുന്നവരാ ഇവിടുള്ളവർ...!!!

പിന്നെയും ഏറെ നേരം മേഘയും അവടെ ഇന്ദപ്പനും കൂടി സംസാരിച്ചിരുന്നു.... സംസാരത്തിന് ഇടക്ക് ക്ലോക്കിലെക് നോക്കിയപ്പോൾ രണ്ടിന്റെയും കണ്ണ് തള്ളി പോയി... സമയം മൂന്നു മണി കഴിഞ്ഞു....രണ്ടും കൂടി കാർത്തിയുടെയും മരിയയുടെയും അടുത്തേക്ക് ചെന്നു.... അവർ ചെല്ലുമ്പോൾ രണ്ടെണ്ണവും ബെഡിൽ കെട്ടിപിടിച് കിടന്ന് ഉറങ്ങുന്നുണ്ട്......!!

അത് കണ്ടതും ജിത്തുവിന്റെ കണ്ണ് തള്ളി പോയി...!!
ന്റെ മഹാദേവ ഈ പരട്ടകളെ കൊണ്ട്...!രണ്ടും കൂടി സൊള്ളിക്കോട്ടെ എന്ന് വിചാരിച് അൽപ്പം പ്രൈവസി ഒപ്പിച്  കൊടുത്തപ്പോ രണ്ടും കിടന്ന് ഉറങ്ങുന്നോ? അമ്മയും അച്ഛനും കണ്ടോണ്ട് വന്നാൽ അടിപൊളി ആയിരിക്കും...!!!

മേഘ നീ ഒരു കാര്യം ചെയ്യ് മരിയയുടെ bag ഒക്കെ എടുത്തു കൊണ്ടു നിങ്ങടെ റൂമിലേക്കു പൊക്കോ...
ഇവിടെ വരുമ്പോൾ ഇവൾ ദേവൂന്റെ കൂടെയ ഉറങ്ങുന്നേ....
ഞാൻ ഇവളെ എടുത്തോണ്ട് വരാം...നീ നടന്നോ....

അത് കേട്ടതും മേഘ മരിയയുടെ ബാഗുകളും എടുത്ത് റൂമിലേക്കു നടന്നു....

ജിത്തു ആണെങ്കിൽ മരിയയെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്ന കാർത്തിയുടെ കൈകൾ എടുത്ത് മാറ്റിയിട്ടു അവളെ കാർത്തിയുടെ നെഞ്ചിൽ നിന്നും കോരി എടുത്ത് കൊണ്ട് ജിത്തു വെളിയിലെക് നടന്നു....അവളെ ദേവുവിന്റെ അടുത്തായി കൊണ്ട് കിടത്തിയിട്ട് മരിയയുടെ മേലേക്ക് പുതപ്പും വലിച്ചിട്ടിട്ടു ജിത്തു വെളിയിലേക്ക് ഇറങ്ങാൻ ആയി തിരിഞ്ഞു നിന്നപ്പോൾ ആണ് അവനെ തന്നെ നോക്കി നോക്കി നിൽക്കുന്ന മേഘയെ കാണുന്നത് ...!!

മേഘ ചെല്ല് ഉറങ്ങിക്കോ.... ഒരുപാട് വൈകി....

അവളുടെ കവിളിൽ ഒന്ന് കിള്ളി വലിച്ചിട്ടു അവൻ റൂം വിട്ട് ഇറങ്ങിയതും മേഘ ഡോർ അടിച്ചിട്ട് അവരുടെ അടുത്തായി പോയി കിടന്നു...!!

തുടരും

©copyright protected

അഗ്നി 🌼

അപ്പോൾ നമ്മുടെ കഥ ഇവിടെ തുടങ്ങുകയാണ്...
ഇന്ദ്രജിത്തിന്റെയും മേഘയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ..!!
ഇനി അങ്ങോട്ട് വലിയ twist and turns ഒന്നും കാണില്ല, മരുന്നിനു ചിലപ്പോൾ ഞാൻ ഒരു twist കൊണ്ട് വരുമെ 😁ഒരു ഫീൽ ഗുഡ് സ്റ്റോറി ആണ് ഞാൻ ഉദ്ദേശിക്കുന്നത്!!ഈ പാർട്ട്‌ എങ്ങനെ ഉണ്ടെന്ന് പറയണേ...!!