Aksharathalukal

CHAMAK OF LOVE (part 50)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :50
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________
       
   ഇരുട്ടാൽ മൂടപ്പെട്ട ആ മുറിക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രൂക്ഷ ഗന്ധമായിരുന്നു… ഓരോ മൂലയിലുമുള്ള ചിലന്തി വലകൾ ഇരുട്ടിലും എടുത്ത് കാണിക്കുന്നുണ്ട്… പലഭാഗത്തായി ചിഞ്ഞി ചിതറി കിടക്കുന്ന മദ്യക്കുപ്പികളിൽ ഒന്നിൽ അയാളുടെ കാൽ തറഞ്ഞു.. അയാളുടെ അസുര രക്തം അതിരില്ലാതെ ഒഴുകിയെങ്കിലും അതയാളെ തെല്ലും ഭയപ്പെടുത്തിയില്ല… ആ വിശാലമായ മുറിക്ക് വെളിച്ചമേകാൻ ഒരു മെഴുക് തിരിയുടെ ഉയർന്നു കത്തുന്ന മെഴുക് തിരി നാളം മാത്രമേ ഉണ്ടായിരുന്നുള്ളു…

   മെഴുക് തിരി നാളത്തിന്റെ വെളിച്ചത്തിൽ അയാൾ മേശയിൽ വെച്ച ഇൻവിറ്റേഷൻ കാർഡിലേക് നോക്കി…

   അതിലോട്ടു നോക്കും തോറും അയാളെ കണ്ണുകളിൽ മെഴുക് തിരി നാളത്തേക്കാൾ ഭയാനകമായ അഗ്നി ഉടലെടുത്തു…പകയെരിയുന്ന കണ്ണുകൾ കൊണ്ട് അയാൾ വീണ്ടും അതിലേക് തന്നെ നോക്കി..

 Ahna Lailath weds Dilkhis Akthar

    ഇൻവിറ്റേഷൻ കാർഡിൽ എഴുതിയത് കണ്ടു dilrowdy ദേഷ്യം ഉണ്ട് ചുറ്റുമുള്ള സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു…

   ""ലൈല എന്റെയാ… എന്റെ മാത്രം.. ഒരുത്തനും അവകാശപ്പെട്ടതല്ല എന്റെ ലൈലാ.. ആർക്കും വിട്ടു കൊടുക്കില്ല എന്റെ ലൈലയെ… കൊല്ലും അക്തറിനെ ഞാൻ കൊല്ലും…""

    അയാൾ ഒരു പ്രാന്തനെ പോലെ അതുരുവിട്ട് കൊണ്ട് തന്റെ കൈയിലെ ലൈലാ എന്നെഴുതിയ പച്ച കുത്തിയതിന്റെ വേദന മാറിയിട്ട് പോലുമില്ലാത്ത ടാറ്റുവിലേക് നോക്കി കൊണ്ട് തന്റെ കാലിലെ ഹൃദയത്തിൽ മിന്നൽ തറച്ചത് പോലെയുള്ള ടാറ്റുവിലേക്കും കണ്ണുകൾ പായിച്ചു… ഒരു വില കൂടിയ മദ്യ കുപ്പിയെടുത്തു വായയിലേക് ഒഴിച്ചു...

   ദേഷ്യം ഒന്നടങ്ങിയതും അയാൾ ഇൻവിറ്റേഷൻ കാർഡിലേക് നോക്കി ഗൂഢമായൊരു ചിരി ചിരിച്ചു..

  "" എനിക്കറിയാം അഹ്‌നാ.. നീ മനപ്പൂർവം അയച്ചതാനിത്.. ഇപ്പോയെനിക്ക് മനസ്സിലായി നിനക്കറിയാം ഞാനാരാണെന്ന്...നീയൊന്നും കരുതിയ പോലെ ഞാൻ നിന്റെ വലയിൽ വീയില്ല..അത്രക്ക് വിഡ്ഢിയല്ല dilrowdy..""

   ""അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു… അങ്ങനെ ആദ്യമായിട്ട് ഞാൻ മലയാള മണ്ണിലേക്ക് കാൽ കുത്തുവാൻ പോവുകയാണ്…"""

   അതും മനസ്സിലുറപ്പിച്ചോണ്ട് അയാൾ ഫോണിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു..

  (Nb: മദ്യപാനം ആരോഗ്യത്തിനു ഹാനികരം 🚫)
×××××××××××××××🌻××××××××××××

     (അഹ്‌ന )

""നീയെന്ത് ധൈര്യത്തിലാടി കോപ്പേ.. എന്നോടോ ഐഷുവിനോടോ ഇലുവിനോടോ ചോദിക്കാതെ അയാൾക് കത്തയച്ചത്.. ബാക്കിയുള്ളോൽക് ഒക്കെ അയച്ച പോലെ e കോപ്പി അയച്ചാൽ പോരായിരന്നു.. ഇപ്പോൾ അയാൾക് എല്ലാം മനസ്സിലായിട്ടുണ്ടാവും….""

   മാഷ ശ്വാസം പോലും വിടാതെ പറയുന്നത് കേട്ടു ഞാൻ അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്നു… കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ അവൾക് കൂടുതൽ ഭംഗിയേകുന്നുണ്ട്…

  ""ഡീ… നീയെന്താടി കോപ്പേ എന്റെ സൗന്ദര്യം നോക്കിയിരിക്കാനോ… ഓരോന്നു ഒപ്പിച്ചു വെച്ചിട്ട്… അയാൾ കല്യാണം തുടങ്ങുന്നതിനു മുൻപ് ഇവിടെ ലാൻഡ് ആവും… ഉറപ്പാ.. അയാൾക് നീയെന്ന് വിചാരിച്ചാൽ തന്നെ ലഹരിയാണ് അഹ്‌നാ..""

  '"അതെ ഞാൻ അയാൾക് ഒരു ലഹരി പോലെ ആവണമെന്ന് ഞാനും ആഗ്രഹിക്കുന്നു.. ലഹരി മനുഷ്യൻ താത്കാലിക സുഖങ്ങൾ നൽകിയ ശേഷം ഇഞ്ചിഞ്ചായി ലഹരി മനുഷ്യനെ കൊല്ലും… അത്‌ പോലെ ഞാനും അയാൾ അയാൾ വിജയിച്ചു എന്ന് കരുതുമ്പോൾ ഇടയ്ക്കിടെ തോൽപിച്ചു വിടും…""

 ഞാൻ ലെവളെ നോക്കി പറഞ്ഞു...

   മാഷായെ അറിയാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഞാൻ മൂന്നാമത്തെ തവണയും പരിജയ പെടുത്തി തരാം ഇത് ""മാഷാ അന്നത് അലി "" റസീനുമ്മാന്റെ മോൾ.. എന്റെ സ്വന്തമല്ലെങ്കിലും എന്റെ അനിയത്തി… ഇവൾക്ക് ഞങ്ങളിൽ നിന്നെല്ലാമുള്ള ഏറ്റവും വലിയ വ്യത്യാസം ഇവൾ ഞങ്ങളെ പോലെ ഫൈറ്റ് ചെയ്യില്ല എങ്കിലും ആഭാര ബുദ്ധിയാണ്… ഒരു കൈക്ക് ചെറിയ രീതിയിലുള്ള ചലഞ്ഞ ശേഷി കുറവുണ്ട്…

  ""ഡീ.. നീയവിടെ എന്റെ കുറ്റം പറഞ്ഞിരുന്നോ… ഞാൻ ഇപ്പോൾ തന്നെ ഇലുവിനെ വിളിച്ചു പറയും…""

    കുരിപ്പ് അവസാനം പറഞ്ഞത് കേട്ടു ഞാൻ ഞെട്ടലോടെ അവളെ നോക്കി..

  ""മാഷാ… അയാൾ കേരളത്തിൽ എത്തില്ല… അതിന് ഞാൻ അനുവദിക്കില്ല… അതോർത്താരും ഭയക്കേണ്ടതില്ലാ.. ""

    അവളെ നോക്കിയതും പറഞ്ഞു ഞാൻ എന്റെ വെഡിങ് ഡ്രസ്സ്‌ എടുത്ത് അകത്തേക്ക് കയറി..

××××××××××××××🌻×××××××××××××

    ""Dilkhis weds ahna ""
    ""Jaisa weds Haqin ""

   വീടിന് മുന്നിൽ തന്നെ ക്യാൻവാസ് ബോർഡിൽ ഫ്ലോറൽ ഡെക്കറേഷൻ ഒക്കെയായിട്ട് എഴുതി വെച്ചിട്ടുണ്ട്… ഹാജറ മന്സിലിന്റെ ഓരോ മൂലയിൽ നിന്നും കൊച്ചു കുട്ടികളുടെ ചിരിയും വയസ്സൻ മാരുടെ നാട്ടുവർത്താനങ്ങളു.. കുടുംബശ്രീ ചേച്ചി മാരുടെ പരദൂഷനാവുമെല്ലാം കേൾക്കുന്നുണ്ട്...
 
  ""ആ കൊച്ച് മൂന്ന് വർഷം പ്രേമിച്ചാണ് പോലും കെട്ടുന്നത് .. മൂത്ത മകൻ സമ്മതിക്കാനിട്ടാണ് പോലും.. ഇപ്പോ എന്തായി അവനും പ്രേമിച്ചു കെട്ടാ ..""

   ഈ വിഷയത്തിലാണ് കുടുംബശ്രീ ചേച്ചിമാരുടെ ചർച്ച..

   ദിൽഖിസിന്റെ മുറിയിലോട്ട് എത്തി നോക്കിയാൽ അവിടെ കാര്യമായിട്ടുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.. ഇഫുവും അജുവും ജിയാനും ചേർന്ന് ഓരോന്ന് ചെയ്യുന്നു….

   മറ്റൊരു സ്ഥലത്ത് ജൈസ ഇരുന്ന് പൂട്ടിയടിക്കുന്നു… ദിൽരുബക്ക് ഇപ്പോൾ പരസഹായത്തോടെ എഴുന്നേറ്റു നടക്കും… 

   സമയമാണെന്ന് തോന്നിയതും അവരെല്ലാവരും.. ചേർന്ന് പുറത്തേക്കിറങ്ങി…

××××××××××××××🌻×××××××××××××

   ""The death of Akthar ""

   കമറുദ്ധീൻ അക്തറിന്റെ മുറി മുഴുവൻ അരിച്ചു പെറുക്കിയ ശേഷം പൊടി പിടിച്ച രീതിയിലുള്ള പുസ്തകത്തിന്റെ ചട്ടയിലെ പൊടി മുഴുവൻ തട്ടി മാറ്റിയ ശേഷം സാലിം വായിച്ചു… അവന്റെ മനസ്സിലേക്ക് കമറുദ്ധീൻ അക്തർ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഓടിയെത്തി…

   '"Chamak കുടുംബത്തിന് ദിൽബർ അഥവാ dilrowdy യും ആയിട്ടുള്ള ശത്രുതയ്ക്കുള്ള കാരണം വ്യക്തമാകുന്ന ഒരു ഗ്രന്ഥം മാത്രമേ ഉള്ളു… അവരുടെ മകൾ ഇഷാന ലൈലത്‌ രചിച്ച ""The death of akthar ""

    കാരമറിയാനുള്ള അതീവ ആകാംഷ കൊണ്ട് സാലിം ആദ്യത്തെ താൾ മറിച്ചു…

•°•°•°•°•°•°•°•°••

   തന്റെ ഉമ്മയുടെ മരണ ശേഷവും തന്റെ മകൾക് ഒരു കുറവും വരുത്താതെ അക്തർ വളർത്തി.. ശെരിക്കുമൊരു രാജകുമാരിയെ പോലെ അവൾ വളർന്നു… ദിൽ imarat ന്റെ ഓരോ മുക്കിലും മൂലയിലും അവളുടെ ചിരിയും കളിയും നിറഞ്ഞതായിരുന്നു… പ്രായം കൂടുമ്പോൾ അവളിൽ അതിന്റേതായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി...ആ കൊച്ച് ഗ്രാമത്തിലുള്ള ഒരുവിധം ആൾകാരുമായി അവൾ പരിചയത്തിലായി….നാട്ടുകാരുടെ പ്രിയപ്പെട്ടവളായ അവളെ അവരെല്ലാം സ്നേഹത്തോടെ ഇഷു എന്ന് വിളിച്ചു തുടങ്ങി…

   അങ്ങനെ ഇരിക്കെയാണ് ഒരിക്കൽ അവൾ കാളവണ്ടി ഒരു സ്ഥലത്ത് നിർത്തി വിശ്രമിക്കാൻ ഇറങ്ങിയത്.. പെട്ടെന്നായിരുന്നു അവളുടെ കണ്ണിൽ അതുടക്കിയത്… ഒരു കൂട്ടം കൊള്ളസംഗം എന്ന് തോണിക്കുന്നവർ ഒരു ചെറുപ്പ കാരനെ അടിക്കുന്നത്…

  അവൾ അവർക്കരികിലേക് ഓടി ചെന്ന് അക്തർ പഠിപ്പിച്ചു തന്ന കളരി വിദ്യകൾ പയറ്റി അയാളെ രക്ഷപ്പെടുത്തി തന്റെ കാളവണ്ടിയിൽ കയറ്റി.. അപ്പോയൊന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല.. അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ആണെന്ന്.. പെട്ടന്ന് എല്ലാവരുമായി കൂട്ട് കൂടുന്ന അവൾ അവനുമായി കൂട്ട് കൂടി.. ദിൽബർ അതായിരുന്നു അവന്റെ പേര്.. അങ്ങനെ ഓരോ ദിവസവും അവൻ അവളെ കാണാൻ വരാരൊക്കെയായി.. അങ്ങനെ ഒരിക്കൽ അവൻ അവളോട് അവന്റെ കൂടെ കുതിര വണ്ടിയിൽ പോവാൻ പറഞ്ഞു.. അവനോടുള്ള അതിരുറ്റ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പിൽ അവൾ അവനോടൊപ്പം പോയി.. യാത്രക്കിടയിൽ അവൻ അവൾക്കൊരു പാനീയം നൽകി… പകുതി ദൂരമെത്തിയതും അവളുടെ ബോധം മറഞ്ഞു… അത്‌ കണ്ടതും ദിൽബർ കാമം നിറഞ്ഞ ചിരിയോടെ അവത്കരികിലേക് നടന്നടുത്തു… പെട്ടെന്നായിരുന്നു അവൻ തെറിച്ചു വീണത്…

  തന്റെ മുന്നിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന അക്തറിനെ കണ്ടു അവനിൽ ഒരു ഭയം ഉടലെടുത്തു..

  സ്വയം രക്ഷയ്ക്കു എന്നോണം അവൻ അക്തറിന് നേരെ വെടിയുതിർക്കുകയും അക്തർ അവന് നേരെ അമ്പെയ്യുകയും ചെയ്തു… ഒരേ സമയം അവർ ഇരുവരും രക്തത്തിൽ കുതിർന്നു.. ആ അവസ്ഥയിലും അക്തർ ദിൽബറിനെ നോക്കി..

   """"നീ പുനർജനിക്കും… അന്ന് chamak കുടുംബത്തിലെ ആരുടെ കൈ കൊണ്ടല്ലാതെയും എങ്കിലും അവർ കാരണവും നീ മരിക്കും…"""

 അയാളെ നോക്കി അവസാന നിമിഷം അക്തർ മൊഴിഞ്ഞു..

   ഞാൻ നിന്നരികിലേക് വരികയാണ് ലൈലാ.. ഇനി നമുക്കിരുവർക്കും അവിടെ ജീവിക്കാം…

   തെളിഞ്ഞു നിൽക്കുന്ന നീലാകാശത്തേക് നോക്കി അതും പറഞ്ഞു അക്തർ തന്റെ ദൈവത്തെ സ്തുതിച്ച ശേഷം അന്ത്യ ശ്വാസം വലിച്ചു വിട്ടു…

   ഇതെല്ലാം അല്പമായിട്ട് ബോധം തിരിച്ചു കിട്ടിയ ഇഷാന കണ്ടിരുന്നു… തന്റെ പിതാവ് തന്റെ മാനം രക്ഷിക്കാൻ വേണ്ടിയാണ് മരിച്ചതെന്ന് ഓർത്തതും അവളിൽ ഒരു നോവ് പടർന്നു..

•°•°•°•°•°•°•°•°••

   അത്രയും വായിച്ചതും സാലിമിന്റെ കണ്ണുകൾ എന്തോ നേടിയെടുത്ത പോലെ തിളങ്ങി...

××××××××××××××🌻×××××××××××××

   എത്രയും പെട്ടെന്ന് കേരളത്തിൽ എത്തണം എന്ന ലക്ഷ്യത്തോടെ dilrowdy ചുറ്റും നോക്കാതെ കാർ എയർപോർട്ടിലേക് ശരവേഗത്തിൽ പറത്തിച്ചു വിട്ടു… കാറ്റിനെ പോലും വെല്ലുന്ന രീതിയിലുള്ള അയാളുടെ കാറിന്റെ പോക് ചുറ്റുമുള്ളവരെല്ലാം നോക്കി നിന്നു..

 പെട്ടെന്നായിരുന്നു അയാൾ ഒട്ടും പ്രീതിക്ഷിക്കാതെ അത്‌ സംഭവിച്ചത്…മുന്നിലേക്ക് ഒരു സൈക്കിൾ യാത്രക്കാരൻ വന്നതും അയാൾ ബാലൻസ് കിട്ടാതെ ഒരു മരത്തിൽ ചെന്നിടിച്ചു… എയർ ബാഗ് പുറത്ത് വന്നെങ്കിലും അയാൾക് സാരമായ പരുക്കുകൾ ഉണ്ടായിരുന്നു..

   പെട്ടന്ന് തന്നെ ആ സൈക്കിൾ യാത്രക്കാരൻ വന്നു അയാളെ പൊക്കിയെടുത്തു വഴിയിലൂടെ പോകുന്ന ഒരു വണ്ടിക്ക് കൈ കാട്ടി… വാഹനം ആശുപത്രിയിലേക് എത്തുന്നതിനു മുൻപ് ദിൽ റൗഡി യുടെ ബോധം മറഞ്ഞിരുന്നു… ബോധം പൂർണമായ് മറഞ്ഞതും ആ സൈക്കിൾ യാത്രക്കാരന്റെ ചുണ്ടിൽ നിഗൂഢത നിറഞ്ഞൊരു ചിരി വിരിഞ്ഞു…

   അവൻ ഫോൺ എടുത്ത് അഹ്‌നയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..

  ""നിഹാൽ ഞാൻ പറഞ്ഞത് പോലെ ചെയ്തല്ലോ.. അയാളെ ആശുപത്രിയിലേക് കൊണ്ട് പോവേണ്ട ഞാൻ പറഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയാൽ മതി… ഡോക്ടറെ ഞാൻ അങ്ങോട്ട് പറഞ്ഞു വിടാം..ഡോക്ടറോട് ഒരു ദിവസത്തേക്ക് കൂടി ബോധം മറയാഞ്ഞുള്ള ഇൻജെക്ഷൻ വെപ്പിക്കണം..""

   മറുതലക്കൽ നിന്ന് അഹ്‌ന പറയുന്നത് കേട്ടു അവൻ ഓക്കേ പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തു…

    സിദ്ധാർത്… അഹ്‌ന പറഞ്ഞ ആ വീട്ടിലേക് വണ്ടിയെടുക്ക്.. ഡ്രൈവിംഗ് സീട്ടിലുള്ള തന്റെ സുഹൃത്തിനെ നോക്കി അവൻ പറഞ്ഞു..

   നീണ്ട നേരത്തെ യാത്രക്ക് ശേഷം അവരുടെ വാഹനം ആ വലിയ വീടിന് മുന്നിൽ നിർത്തി…

   ""വിവാഹ ശേഷം ഹസീനമ്മയും ഉപ്പയും റസീനുമ്മയും ജമാലുപ്പയും താമസിച്ച വീടാണിത്..""

   അഹ്‌ന പറഞ്ഞ വാക്കുകൾ ഓർത്തു അവൻ ചുറ്റും നോക്കി.. ഇരുനില വാർപ്പ് കെട്ടിടം ആണെങ്കിലും ചുവര് നിറയെ പായലാണ്… മുറ്റത്തിന്റെ അങ്ങിങായി ലില്ലി പൂക്കൾ വിരിഞ്ഞു കിടക്കുന്നുണ്ട്… കൊച്ച് കൊച്ച് പുല്ലുകളും.. ചില ചട്ടിക്കളിലുള്ള പൂക്കൾ കരിഞ്ഞു പോയിട്ടുണ്ടെങ്കിലും ചിലതിൽ പൂകളുണ്ട്…

    മുറ്റം നിറയെ കരിയിലകളും മറ്റുമാണ്… അവരുടെ കാൽപാതം അവിടെ പതിയുന്നതിന് അനുസരിച്ചു ഇലകൾ നേരിഞ്ജമരുന്ന ശബ്ദം കേൾക്കാം… അവൻ മുന്നോട്ട് നടന്നു വീടിന്റെ മുന്നിലുള്ള പൊടി പിടിച്ച ബോർഡിൽ നിന്ന് പൊടി തട്ടി മാറ്റി..

   ""Jouhas ""&"" jamras ""

   അവനത് വായിച്ച ശേഷം ന്യൂസ്‌ പേപ്പർ ബോക്സിൽ വെറുതെ കൈയിട്ടു നോക്കി… അതിനുള്ളിൽ നിന്നൊരു നിറം മങ്ങിയ പേപ്പർ ലഭിച്ചു….

   ""നിന്നോർമയിൽ ഇവിടെ ജീവിക്കാൻ എനിക്ക് പറ്റുന്നില്ല പെണ്ണെ….ഇവിടമുള്ള വായുവിന് പോലും നിൻ ഗന്ധമാണ്…""

   അവനത് വായിച്ചു കൊണ്ട് സ്റ്റെപ് കയറിയതും ഒരു തണുത്ത കുളിർ കാറ്റ് അവനെ താഴുകിപ്പോയി…

   ""സിദ്ധാർഥ് അയാളെ കൊണ്ട് വാ…""

   അവൻ വിളിച്ചു പറഞ്ഞാത് കെട്ട് അവന്റെ സുഹൃത്തു dilrowdy യെ അകത്തേക്ക് കൊണ്ട് വന്നു…

××××××××××××××🌻×××××××××××××

  അച്ഛാ.. ഇനിയൊന്ന് കൂടിയേ അറിയാനുള്ളു.. അവർ എന്തിന് ഇങ്ങനെയൊരു നാടകം കളിച്ചു.. ഹസീനയുടെ മകളുടെ കൈക്ക് ചലഞ്ഞ ശേഷി കുറവുള്ളത് കൊണ്ടായിരിക്കുമോ അവർ അഹ്‌ന യാണ് അവറുടെ മകൾ എന്ന് പറഞ്ഞത്…

   മഹേഷ്വറിന്റെ ചോദ്യം കേട്ടു ദേവദാസ് ഒന്ന് പുഞ്ചിരിച്ചു…

   ഈ നാടകത്തിന് ഒക്കെ പിന്നിൽ ഒരൊറ്റ കാരണമേ ഉള്ളു.. ""ഹസീനയുടെയും റസീനയുടെയും ആത്മാർത്ഥ സ്നേഹം…""

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു…

××××××××××××××××🌻××××××××××××

   നിക്കാഹിന് സമയം ആയതും ജൗഹർ അലി വന്നു ദിൽഖിസിന് എതിർ വശത്തു ഇരുന്നു… ജൗഹർ അലിയെ കണ്ടു അവന്റെ കണ്ണുകളൊന്ന് തിളങ്ങി.. എവിടെയൊക്കെയോ അവനുമായി സാമ്യതകൾ ഉണ്ട്… കാപ്പി കണ്ണ് അവന്റെ യതേ നുണക്കുഴി.. എങ്കിലും മുഖഛായം വ്യത്യസ്തമാണ്…

   നിക്കാഹ് ഭംഗിയായി അവസാനിച്ചു..ശേഷം haqin ന്റേതും ജൈസയുടെതും കഴിഞ്ഞു.. ദിൽഖിസ് വന്നവരോടൊക്കെ സംസാരിച്ചിരുന്നു അഫ്ത്താബും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...പെട്ടന്ന് കൺവെൻഷൻ സെന്ററിലെ മുഴുവൻ ലൈറ്റ്സും ഓഫ് ആയി.. എൻട്രി ഭാഗത്തേക് മാത്രമായി ചെറിയൊരു വെളിച്ചം വന്നു…

    ചുറ്റും വയലിൻ വായനക്കാർ വയലിൻ വായിക്കുന്നത് മനോഹര ഗീതം അലയടിച്ചു കേള്കുന്നുണ്ട്… ഓരോരുത്തരും ആകാംഷയോടെ അങ്ങോട്ട് നോക്കി… കടും നീല നിറമുള്ള ലഹങ്കയിൽ അതീവ സുന്ദരിയായി അഹ്‌ന അങ്ങോട്ട് കയറി വന്നു.. ഒരു സൈഡിൽ മാഷായും മറു സൈഡിൽ നാചുവുമുണ്ട്..ദിൽഖിസിന്റെ കുടുംബത്തിലുള്ള ഓരോ കുട്ടികളും വന്നു അവൾക് ഒരു റോസും ഗാലക്സി യും കൊടുത്തു… അവൾ നെറ്റി ചുളിച്ചു ദിൽഖിസിനെ നോക്കിയതും അവൻ അവളെ തന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു… അവൾ ഗാലക്സി എല്ലാം നാച്ചുവിനെ ഏല്പിച്ചു ഇളം പിങ്കും മഞ്ഞയും വെള്ളയും നിറമുള്ള പൂക്കൾ എല്ലാം കൂട്ടി പിടിച്ചു.. ഒരു പുഞ്ചിരിയോടെ തന്നെ എല്ലാവരെയും നോക്കിയ ശേഷം സ്റ്റേജിന്റെ അടുത്തേക് ചെന്നു.. ആദ്യത്തെ സ്റ്റെപ്പ് വെക്കുന്നതിന് മുൻപ് തന്നെ ദിൽഖിസ് അവളെ പിടിച്ചുയർത്തിയിരുന്നു…

   വീണ്ടും അതെ പോലെ തന്നെ യുള്ള അഗമ്പടിയിൽ ജൈസയും കയറി വന്നു… ഇഖ്ലിയയും നാട്ടിൽ എത്തിയിരുന്നു… കൂടി നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ദിൽഖിസ് അഹ്‌നയുടെ കഴുത്തിലേക് മഹറണിഞ്ഞു… അവൾ കണ്ണുകൾ അടച്ചായിരുന്നു നിന്നത് മഹറിന്റെ നേരിയ തോതിലുള്ള തണുപ്പാനുഭവപ്പെട്ടതും അവൾ തന്റെ കഴുത്തിലേക് നോക്കി.. മഹറിൽ അവന്റെ പേരാവുമെന്ന് കരുതിയ അവൾക് തെറ്റി… ""Ahkhis "" എന്നായിരുന്നു… അവൾ തലയുയർത്തി അവനെ നോക്കി.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. അവളുടെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…

×××××××××××××××🌻××××××××××××××

   അഹ്‌നയുടെയും ദിൽഖിസിന്റെയും വിവാഹാനന്ത പ്രകടനം എന്നോണം chamak imarat ൽ ചെറിയ രീതിയിൽ കുളിരെക്കുന്ന മഴ പെയ്തു… Chamak imarat ലെ മണി സ്വയം അടിഞ്ഞു കൊണ്ടിരുന്നു.. Chamak കുടുംബത്തിലെ ചരിത്ര ഗ്രന്ഥത്തിലെ താളുകൾ സ്വയം മറിഞ്ഞു.. The വെഡിങ് of laikthar എന്ന് താളിൽ തങ്ങി നിന്നു… പനിനീർ ഇതളുകൾ എവിടെ നിന്നെന്ന് അറിയാതെ chamak imarat ൽ വാർഷിക്കപ്പെട്ടു.. ചുറ്റുമുള്ള പൂക്കളുടെ സുഗന്ധം പതിഞ്മടങ് വർധിച്ചു..

  ""The wedding of Laikthar ""

   അതിനകത്തുള്ള ഇലുവിന്റെയും ഇഖ്ലാസിന്റെയും ചുണ്ടുകൾ മൊഴിഞ്ഞു.. അവരുടെ കണ്ണുകൾ വെട്ടി തിളങ്ങി.. മുഖത്ത് മനോഹരമായൊരു പുഞ്ചിരി ഉടലെടുത്തു…

   ""ദിൽ imarat ലും അതെ രീതിയിലുള്ള മാറ്റങ്ങൾ കണ്ടു…""

  പലയിടങ്ങളിൽ ആയി പലരുടെയും ചുണ്ടുകൾ അത്‌ മൊഴിഞ്ഞു…

   ""The wedding of Laikthar ""

××××××××××××××🌻×××××××××××××

  ജൈസയുടെ മഹർ അണിയിക്കൽ കൂടി കഴിഞ്ഞതും ഓരോരുത്തർ ആയി ഡാൻസ് ചെയ്തു തുടങ്ങി.. അഹ്‌ന അതൊന്നും മൈൻഡ് പോലും ചെയ്യാതെ തന്റെ നിർബന്ധം കൊണ്ട് വീൽ ചെയറിൽ ഇരിക്കുന്ന അഫ്രയെ തന്നെ നോക്കി നിന്നു.. അവരൊക്കെ ഡാൻസ് കളിക്കുന്നത് അഫ്ര പുഞ്ചിരിയോടെ നോക്കുന്നുണ്ടെങ്കിലും അവളെ മനസ്സിലെ നോവ് കണ്ണുകളിൽ പ്രകടമായിരുന്നു…

  ആദ്യം പ്ലേ ചെയ്ത സോങ് അവസാനിച്ചതും കൺവെൻഷൻ സെന്ററിലെ ലൈറ്റ് മുഴുവൻ ഓഫ്‌ ആയി.. ഓരോരുത്തരും ആകാംഷയോടെ മുന്നിൽ നടക്കുന്നത് എന്തെന്ന് അറിയാൻ നോക്കി നിന്നു… തന്റെ മുന്നിൽ നടക്കുന്ന സംഭവം കണ്ടതും അഹ്‌നയുടെ കണ്ണിൽ നിന്ന് ആനന്ദ കണ്ണുനീർ പൊഴിഞ്ഞു.. അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി…

   ''"അഫ്രാ….""

   ചുറ്റും കൂടി നിന്നവരെല്ലാം ഒരേ ശബ്ദത്തിൽ അലറി വിളിച്ചു…

   അഫ്രയെ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചു കൊണ്ട് ദിൽഖിസ് സ്റ്റേജിലേക് കയറ്റി… പാട്ട് പ്ലേ ചെയ്തതും അവൾ തന്റെ ഒരൊറ്റ കാല് കൊണ്ട് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ഡാൻസ് കളിച്ചു… പാട്ട് തീരുന്നത് വരേ അവൾ വിശ്രമമില്ലാതെ ചുവടുകൾ വെച്ചു.. പാട്ട് പൂർണമായും തീർന്നതും അവൾ അവനെ വാരി പുണർന്നു… അവളുടെ കണ്ണുനീർ തന്റെ തോളിൽ പതിയുന്നത് അറിഞ്ഞിട്ടും അവൻ തടഞ്ഞില്ല… കുറച്ചു കഴിഞ്ഞതും അവൾ തലയുയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു… അവൾ അവന്റെ സഹായത്തോടെ ഒരു സോഫയിൽ ചെന്നിരുന്നു…

   അവൻ അഹ്‌നക്ക് അരികിലേക് നടന്നു അവളുടെ കൈ പിടിച്ചു.. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവനോടൊപ്പം ചുവടുകൾ വെച്ചു തുടങ്ങി..പകുതിയായതും ജൈസയും ഹാഖിനും കൂടി ചുവടുകൾ വെച്ചു… അവസാനമായി എല്ലാവരും എണീറ്റു നിന്ന് തുള്ളി ചാടി…

 പ്രോഗ്രാം കഴിഞ്ഞു രണ്ട് പേരും കണ്ണീറൊന്നുമില്ലാതെ ഇറങ്ങി.. അവരവരുടെ ഭർത്താവിന്റെ വീട്ടിലേക് പോയി…

 ദിൽഖിസ് ഫ്രഷ് ആയിറങ്ങി… തായൊട്ട് ഇറങ്ങി.. അവൻ ചുറ്റും നോക്കിയ ശേഷം തന്റെ കണ്ണിലുടാക്കിയ സംഭവം കണ്ടു അത്ഭുതത്തോടെ അങ്ങോട്ട് വീണ്ടും നോക്കി.. കുടുംബത്തിലെ തന്നെ ഏറ്റവും വലിയ കലിപ്പനും ആരോടും അതികം സംസാരിക്കികാത്ത മെസിൻ എന്ന അവന്റെ കസിനുമായി കത്തിയടിക്കുന്ന അഹ്‌നയെ.. അവൻ എല്ലാം ഒന്ന് നോക്കിയ ശേഷം ടെറസിൽ അവന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി ഫോൺ തുറന്നു…

   ""The ellaah and afra is back ""

   എന്ന ക്യാപ്ഷനോട് കൂടി അഹ്‌നയും അഫ്രയും ചേർന്നുള്ള thumbnail ഉള്ള വീഡിയോ ആയിരുന്നു ട്രെൻഡിംഗ്… മൂന്ന് വർഷമായി കുത്തനെ കുറഞ്ഞിരുന്ന ജൈസയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ്ർസ് കുത്തനെ കൂടി.. അവനതെല്ലാം പുഞ്ചിരിയോടെ വീക്ഷിച്ച ശേഷം അവന്റെ ഫ്രണ്ട്സുമായിട്ട് സംസാരിച്ചിരുന്നു…

   ""ദിലുക്കാ… ദിലുക്കാ… ഇങ്ങളെ ബാബിയെ കാണുന്നില്ല.. ഈ വീട്ടിൽ എവിടെയും കാണുന്നില്ല…""

   അവന്റെ കസിന്റെ ഒരു ചെറിയ മകൻ വന്നു പറഞ്ഞത് കേട്ടു അവനൊരു തരം ഞെട്ടലോടെ എഴുന്നേറ്റു…

   അവൻ ഓടി ചെന്ന് ആ വീട് മുഴുവൻ അവളെ തിരഞ്ഞു… എത്ര വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യുന്നില്ല… അവൻ പരിഭ്രാന്തിയോടെ ആരേ വിളിക്കണം എന്നറിയാതെ ഇരുന്നു… അവളെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് അറിയാമെങ്കിലും അവനിൽ ഭയമുണ്ടായിരുന്നു…

   ""ആ കൊച്ച് ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാവും.. മുംബൈയിൽ ഒക്കെ ജീവിക്കുന്ന പെണ്ണല്ലേ.. അങ്ങനെ ഒക്കെയേ ഉണ്ടാവുള്ളു..""

   ചുറ്റും കൂടി നില്കുന്നതിൽ നിന്ന് ഒരു സ്ത്രീ പറഞ്ഞതും അവൻ അവരെയൊന്ന് കല്പിച്ചു നോക്കി…

××××××××××××××🌻×××××××××××××

   ""അഹ്‌നാ ഇതേതാ സ്ഥലം… ഇവിടെയാരാ ഉള്ളത്..""

   ചുറ്റുമുള്ള ഭയാനകമായ അന്തരീക്ഷം നോക്കി മാഷ ചോദിച്ചത് കേട്ടു അഹ്‌നയൊരു പ്രേത്യേക ചിരി ചിരിച്ചു…

    അവൾ വാതിൽ തള്ളി തുറന്നു ഫിലമെന്റ് ബൾബിന്റെ നേരിയ വെളിച്ചത്തിൽ തളർന്നു കിടക്കുന്ന അവനെ നോക്കി… അവൻ ഭയത്തോടെ കണ്ണ് തുറന്നു അവളെ നോക്കി… അവന്റെ കണ്ണിൽ കാണുന്ന ഭയം അവൾ ഒന്നാസ്വദിച്ച ശേഷം മാഷായെ നോക്കി..

   അവൾ അവനെയും അഹ്‌നയെയും മാറി മാറി നോക്കി…അഹ്‌നയുടെ മുഖത്തുള്ള പുഞ്ചിരി കണ്ടു അവളിൽ ചെറിയ ഭയം ഉടലെടുത്തു…

   അഹ്‌ന ആ പുഞ്ചിരിയോടെ തന്നെ അവനരികിലേക് നടന്നടുത്തു…

   ""എന്നെയൊന്നും ചെയ്യരുത്.. ഞാനല്ല.. ഞാനല്ല ആ ആക്സിഡന്റിന് പിന്നിൽ…""

   അവൻ ഇരു കൈകളും മുഖത്തേക്ക് മറച്ചു കൊണ്ട് അവളോട് പറഞ്ഞത് കേട്ടു അവൾ മുട്ട് കുത്തിയിരുന്ന ശേഷം അവനെ നോക്കി..

  ""ശിഹാബ് നീ പറയുന്നത് ശെരിയായിരിക്കും.. പക്ഷേ എനിക്ക്കുത്തരം വേണ്ടത് ഇതിനാണ്.. നീയല്ലെങ്കിൽ പിന്നേ ആരാണ് അഫ്ര ദീദിയുടെ ആക്സിഡന്റിന് പിന്നിൽ…""

   അവൾ പുരികം ഉയർത്തി അവനോട് ചോദിച്ചതും അവൻ ശ്വാസം നേരെ വലിച്ചു വിട്ട ശേഷം അവളെ നോക്കി..

   ""എന്റെ ഉപ്പ… ഉപ്പാക്ക് ഒരിക്കലും അഫ്രയുടെ സ്വഭാവം ഇഷ്ടമുണ്ടായിരുന്നില്ല.. അവളെ ഇഷ്ടമല്ലെന്ന് പറഞ്ഞു അവളുമായുള്ള സകല ബന്ധവും അവസാനിപ്പിച്ചില്ലെങ്കിൽ അവളെ കൊന്ന് കളയുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി… ഉപ്പ പറഞ്ഞാൽ അത് തന്നെ ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു.. അതിനാൽ തന്നെ ഹൃദയത്തിൽ അവളോടുള്ള ആത്മാർത്ഥ സ്നേഹം മറച്ചു വെച്ചു ഞാൻ അവളെ ഇഷ്ടമല്ലെന്ന് പറഞ്ഞു… എങ്കിലും അതിന് മുൻപേ ഉപ്പ അവളെ കൊല്ലാനുള്ള ശ്രമം നടത്തി.. അതായിരുന്നു അന്നത്തെ ആക്‌സിഡന്റ്.."""

   ശിഹാബ് ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി അവളെ നോക്കി..

  ""നിന്റെ ഉപ്പായിപ്പോൾ എവിടെയുണ്ട്..""

   ""ഉപ്പ അതിന് ശേഷം ഹാർട്ട്‌ അറ്റാക്ക് വന്നു മരണപ്പെട്ടു..""

   അവന്റെ മറുപടി കേട്ടു അവളൊന്ന് അമർത്തി മൂളി..

   ""നിനക്കിപ്പോഴും ദീദിയെ ഇഷ്ടമാണോ..'"

   അവളുടെ ചോദ്യം കേട്ടു അവനൊന്ന് പുഞ്ചിരിച്ച ശേഷം അവന്റെ ഒരു കൈ ഹൃദയത്തോടെ ചേർത്ത് വെച്ചു…

  ""അന്നും ഇന്നും എന്നും.. ഈ ഹൃദയത്തിൽ എന്റെ ഉമ്മാക്ക് ശേഷം ഒരൊറ്റ പെണ്ണിന് മാത്രമേ സ്ഥാനമുള്ളു അത്‌ അഫ്രക്കാണ്… അവളുടെ കാൽ എനിക്കൊരു കുറവല്ല.. കാരണം ഞാൻ പ്രണയിച്ചിരുന്നത് അവളുടെ മനസ്സിനെയാണ്… പക്ഷേ ഞാൻ അവളുടെ മുന്നിൽ പോകുന്നത് പോലും അവൾക് ഇഷ്ടമുണ്ടാവില്ല..""

   അവൻ സങ്കടത്തോടെ അവളെ നോക്കി പറഞ്ഞു…

   അവളൊന്ന് പുഞ്ചിരിച്ച ശേഷം പിന്നോട്ട് നോക്കി…

   ""ദീദീ…""

   അവൾ നീട്ടി വിളിച്ചതും അഫ്ര വീൽ ചെയർ സ്വയം ഉന്തി കൊണ്ട് അങ്ങോട്ടേക്ക് വന്നു…

  അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..

  ""ശിഹാബ്…""

   അത്‌ വിളിക്കുമ്പോൾ അഫ്രയുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു…

 "" ഇങ് വന്നേ… നിങ്ങൾക് പിന്നേ സ്നേഹം പങ്കിടാം.. ""

  അവൾ അഫ്രയുടെ വീൽ ചെയർ ഉരുട്ടി കൊണ്ട് പറഞ്ഞു ഡോർ ക്ലോസ് ചെയ്യാതെ കാറിൽ കയറി… അഫ്രയെ വീട്ടിലാക്കിയ ശേഷം വണ്ടി മുന്നോട്ട് എടുത്തു..

 ഒരു പള്ളിയുടെ മുന്നിലെത്തിയതും അഹ്‌ന വണ്ടി നിർത്തി…അവൾ മാഷെയോടൊപ്പം പുറത്തേക്കിറങ്ങി..

   ""ഇവിടെ എന്താ…""

   മാഷായുടെ ചോദ്യത്തിന് അഹ്‌ന നൽകിയ മറുപടി കേട്ടു മാഷായുടെ കണ്ണുകൾ വെട്ടി തിളങ്ങി…

   തുടരും…..

Written By Salwa Fathima 🌻

 


CHAMAK OF LOVE (part 51)

CHAMAK OF LOVE (part 51)

4.9
2175

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :51 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________ __________________________________               മാഷായുടെ ചോദ്യത്തിന് അഹ്‌ന നൽകിയ മറുപടി കേട്ടു മാഷായുടെ കണ്ണുകൾ വെട്ടി തിളങ്ങി… "" വേഗം വാ.. ആരെങ്കിലും കണ്ടാൽ പിന്നേ അത്‌ മതി.."""    അഹ്‌ന ആദ്യ ചുവടുകൾ വെച്ചു മാഷെയോട് പറഞ്ഞു…   അവർ ഇരുവരും ചുറ്റും കാണുന്ന കബറുകളെല്ലാം നോക്കി… ആകാശത്തെ പൂർണ ചന്ദ്രന്റെ വെളിച്ചത്തിൽ അവർക്ക് സ