Aksharathalukal

കബറടക്കപെട്ട കിനാവ്

ഞാൻ തിരികെ പോവുകയായിരിന്നു 
ദുനിയാവില് ജീവിക്കാൻ കഴിയാതെ എന്നോടൊപ്പമുള്ള പല സ്വപ്നങ്ങളും ബാക്കി വച്ചു ആ പള്ളിക്കാട്ടിൽ 6 അടി മണ്ണിൽ ഒറ്റക് കിടക്കുന്ന എന്റെ പ്രിയതമയെ കാണാൻ...
 പഴയ മീസാൻ കല്ലുകൾക്ക് നടുവിൽ
ആ കല്ല് മാത്രം എന്നെ ഉറ്റി നോക്കി കാത്തിരിക്കുന്ന പോലെ എനിക്ക് തോന്നി....
അരികിലേക്കു നടക്കും തോറും..
ഹൃദയമിടിപ്പിന്റെ താളം കൂടി വന്നു..... ഈറനണിഞ്ഞ കണ്ണുമായി അരികിലെത്തിയ അവളുടെ ആ മീസാൻ കല്ലിൽ കൊതിവച്ചത് ഇങ്ങനെ ആയിരിന്നു... 🥺❤
"ആറടി മണ്ണിൽ എനിയ്ക്കൊപ്പം അടക്കംചെയ്യുന്ന രഹസ്യങ്ങളിൽ നീയുമുണ്ടാകും...
വെളിച്ചം കാണാതെയുറങ്ങുന്ന മയിൽപ്പീലിചിറകുപോലെ..."

--------------------------------------------

ഇനി ഒന്നിച്ചിരുന്നു കനവ് കാണാൻ നീ ഇല്ലന്നുള്ള കാര്യം മനസിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും... എന്റെ കാലുകൾ ഇടറാൻ തുടങ്ങി..
മൈലാഞ്ചി ചെടിയുടെ മുന്നിൽ മുട്ട് കുത്തി നിന്നു.......
ആകാശം ഇരുണ്ടു കേറാൻ തുടങ്ങി ഈറനണിഞ്ഞ കണ്ണുകളെ കവജം ചെയ്യുന്ന പോലെ മഴതുള്ളികൾ ഭൂമിയിലേക്ക് പതിച്ചു.
ഓരോ ഇലകളും എന്റെ കൂടെ കണ്ണീർ ഒഴുക്കാൻ തുടങ്ങി......
 ഏകാന്തതകളുടെ തടവറയിൽ അകപ്പെട്ടു.
സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിന്തകൾ എന്നെ അലട്ടി കൊണ്ടിരുന്നു. അപ്പോഴും എന്റെ കണ്ണുകൾ ആ മൈലാഞ്ചി ചെടിക്കു പുറകിലിരിക്കുന്ന അവളുടെ ആ മീസാൻ കല്ലിൽ ആയിരിന്നു...
പതിയെ എന്റെ കണ്ണുകൾ മങ്ങാൻ തുടങ്ങി.
വ്യക്തത ഇല്ലാത്ത എന്റെ കണ്ണുകളെ ഞാൻ ചുറ്റിനും ഓടിച്ചു. 
ഹൃദ്യമിടിപ്പ് കൂടി കൂടി വന്നു.
പതിയെ കണ്ണടഞ്ഞു നിലത്തേക്ക് ചാഞ്ഞു...

ആ മീസാൻ കല്ലിനു അരികിൽ ഒരു മൈലാഞ്ചി ചെടി കൂടെ...അതിനു പുറകിൽ കൊണ്ടിട്ട മീസാൻ കല്ലിൽ "നീ എന്ന നഷ്ട്ടം കുന്നു കൂടിയപ്പോൾ ആ ഭാരം ഞാൻ ഈ ആറടി മണ്ണിൽ ഇറക്കി വച്ചു " എന്ന് കൊതി വച്ചിട്ടുണ്ടായിരിന്നു..