Aksharathalukal

CHAMAK OF LOVE (part 53)

CHAMAK OF LOVE ✨️
 
(പ്രണയത്തിന്റെ തിളക്കം )
 
Part :53
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________
 
  ""എങ്ങനെയുണ്ട്…""
 
കുളിച്ച ശേഷം മുടിയൊക്കെ ഒതുക്കി വെട്ടി ഇഖ്ലാസും ഇലാനിലയും അഹ്‌നയെ നോക്കി ചോദിച്ചത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു…അവരെല്ലാവരും എന്നത്തിനേക്കാൾ സന്തോഷത്തോടെ ഇനുവിനെയും ഇവാനെയും കാണാൻ നിവാസ് കോളേനി യിലേക്ക് വണ്ടി തിരിച്ചു…
 
   വണ്ടി നിവാസ് കോളേനിയുടെ ആർച്ച് കടന്നതും അഹ്‌ന കണ്ണിൽ ലെൻസും മുഖത്ത് മാസ്കും എടുത്തിട്ടു..
 
   ""അഹ്‌നാ.. നീയെന്തിനാ ഇങ്ങോട്ട് വരുമ്പോൾ ഈ കോലം കെട്ടുന്നത്…""
 
   ദിൽഖിസ് അവളെ നോക്കി ചോദിക്കുന്നതഗ് കേട്ടു ഇലുവിന്റെ ചുണ്ടിലൊരു പ്രേത്യേക ചിരി വിരിഞ്ഞു…
 
   ""നിന്റെ ചോദ്യത്തിനുത്തരം നിമിഷ നേരങ്ങൾക് ശേഷം ലഭിക്കും…""
 
   അഹ്‌ന അത്‌ പറയുമ്പോൾ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇറുകുന്ന കണ്ണുകൾ കണ്ടു മനസ്സിലാക്കാമായിരുന്നു…
 
    മൈമൂനയുടെ വീടിന് മുന്നിൽ എത്തിയതും അഹ്‌ന ഒഴികെ ഉള്ളവർ കാറിൽ നിന്നിറങ്ങി…
 
    ചുറ്റുമൊന്ന് വീക്ഷിച്ച ശേഷം അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളൊന്ന് തിളങ്ങി… ചെറിയ രീതിയിലുള്ള കാറ്റിൽ പാറി കളിക്കുന്ന കറുത്ത മുടിയിഴകൾ അവൾ ഒതുക്കി വെച്ച ശേഷം തന്റെ മനോഹരമായ നുണക്കുഴികൾ കാണിച്ചോന്ന് പുഞ്ചിരിച്ചു…
 
   ""എത്ര മനോഹരമാണല്ലേ ഇവിടെ…""
 
   അവൾ അവളെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇഖ്ലാസിനെ നോക്കി ചോദിച്ചതും അവൻ അതെ എന്നുള്ള രീതിയിൽ തലയാട്ടി..
 
   ""നിൽക്കെടാ അവിടെ…."""
 
     ഒരു പയ്യന് പിന്നാലെ അതും അലറി വിളിച്ചു വന്നിരുന്ന ആകാശ് റെഡ്‌ഡി അവളെ കണ്ടു നിശ്ചലമായി.. അവന്റെ ഇരു കണ്ണുകളിലും ഭയം ഉടലെടുത്തു…
 
   ""ഇലാനിലാ സൗദ്ധത്..""
 
    അവൻ വിറയലോടെ മൊഴിഞ്ഞു…
 
   അവൾ അവനെ കണ്ടത് പോലെ നടിക്കാതെ ഇഷ്ടാഖുമായി എന്തോ ഒന്ന് സംസാരിച്ചു…
 
    അവൾ അവനെ കണ്ടില്ലെന്നുള്ള ആശ്വാസത്തിൽ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും പെട്ടെന്നവൻ ദൂരേക്ക് തെറിച്ചു വീണു… അവൻ അൽപ്പം മുൻപ് സംഭവിച്ചത് എന്തെന്ന് മനസ്സിലാവാതെ മുന്നോട്ട് നോക്കിയതും അവന് മുന്നിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഇലുവിനെ കണ്ടു എന്തെന്നില്ലാത്ത ഭയം അവനിൽ ഉടലെടുത്തു… അവളുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.. കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി.. അൽപ്പം മുൻപ് ഇഷ്ടാഖ് പറഞ്ഞ ഓരോ കാര്യങ്ങളും എണ്ണിയേണ്ണി അവൾ അവനെ അടിച്ചു.. കണ്ടു നിന്നവരുടെ എല്ലാവരുടെയും കണ്ണുകൾ തിളങ്ങി..
 
   ""അഹ്‌നാ അവൾ അടിച്ചോട്ടെ…""".
 
  കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്ന അഹ്‌നയെ നോക്കി ദിൽഖിസ് പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി…
 
   ""എന്ത്‌ അടിച്ചോട്ടെന്ന്.. നീ യൊന്ന് ചുറ്റും നോകിയെ.. കണ്ടു നില്കുന്നവരിൽ പലരും അഞ്ച് വയസ്സ് പോലും തികയാത്ത കൊച്ചു കുട്ടികളാണ്.. അവർക് ആകാശ് തെറ്റ് ചെയ്തിട്ടാണ് അവൾ അവനെ അടിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാ.. അവരെ സംബന്തിച്ചെടുത്തോളം അവൾ അവനെ അടിക്കുന്നു.. അത്‌ അവരെ മനസ്സിൽ പതിയും.. നമ്മൾ വലിയവർ ചെയ്യുന്നതിനെ അവർ അനുകരിക്കാൻ ശ്രമിക്കും.. അതവരുടെ ഭാവിയെ ബാധിക്കും..""
 
    അവൾ ചുറ്റുമുള്ള കുട്ടികളെ നോക്കി ഒരു തരം ഭയത്തോടെ പറയുന്നത് കേട്ടു അവൻ അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി…
 
   ""നിനക്ക് മുഴുവട്ടാ.. നാട്ടുകാരുടെ മക്കളെ ഭാവിയും നോക്കി നടക്കുന്നു.. നീ നമുക്ക് ജനിക്കാൻ പോകുന്ന മക്കളെ ഭാവിയെ കുറിച്ച് ചിന്തിച്ചോ…""
 
   അവനൊരു കള്ളചിരിയോടെ പറയുന്നത് കേട്ടു അവളുടെ ചുണ്ടിലും അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും ആ കൊച്ചുങ്ങളെ നോകിയൊന്ന് നെടുവീർപ്പിട്ടു…
 
   ""എന്നേ വിട് ഇലാനിലാ.. ഞാൻ നന്നാവാം.. ഇനി ഒന്നും ചെയ്യില്ലാ…""
 
   അവൻ അവളുടെ കാൽക്കൽ വീണുകൊണ്ട് പറഞ്ഞതും അവൾ തന്റെ കണ്ണുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അവന് നേരെ പായിച്ചു ചുറ്റും ആകാംഷയോടെ നോക്കുന്ന കൊച്ച് കുട്ടികളെ നോകിയൊന്ന് പുഞ്ചിരിച്ചു..ഇതെല്ലാം ഒരു പുഞ്ചിരിയോടെ വീക്ഷിക്കുന്ന ഇഖ്ലാസിനോട് ചേർന്ന് നിന്നു…
 
   ""എന്തുവാടി ഇത്.. ഈ നിന്റെ അടുത്തല്ലേ ഞാൻ ഇത്രയും കാലം നിന്നത്… ദയവ് ചെയ്ത് എന്നേ കൊല്ലരുത്…""
 
    ഇഖ്ലാസ് ഒരല്പം അവളിൽ നിന്ന് അകന്നു പറഞ്ഞത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു അവനോട് ഒന്ന് കൂടി ചേർന്ന് നിന്നു…
 
   ""ഇലു മോളേ.. ഞങ്ങള്ക്ക് അറിയാമായിരുന്നു നീ തിരിച്ചു വരുമെന്ന് നിനക്കൊരിക്കലും ഞങ്ങളെ തനിച്ചാക്കാൻ പറ്റില്ലല്ലോ.. നിവാസ് കോളേനി യിലെ ഓരോരുത്തരുടെയും രാജകുമാരിയാണ് ഇലു മോൾ…""
 
   ഒരു സ്ത്രീ അവളുടെ വായയിലേക് മധുരമുള്ളതെന്തോ വെച്ച് കൊണ്ട് പറഞ്ഞതും അവളത് ചവച്ചറക്കുന്നതിനിടയിൽ ഒന്ന് പുഞ്ചിരിച്ചു..
 
   പിന്നീട് അവിടെ ഓരോരുത്തർ ആയി വന്നു വാരി പുണരുന്നതും മധുരം നൽകുന്നതും ഒപ്പം അവളെയും ഇഖ്ലാസിനെയും ആസ്വദിക്കുന്നതും കണ്ടു ദിൽഖിസ് അഹ്‌നയെ നോക്കി..
 
    ""ഇവര് നിന്നെ സ്നേഹിച്ചു കൊല്ലുമെന്ന് പേടിച്ചിട്ടാണല്ലേ നീ ഈ വേഷം കെട്ടുന്നത്…'"
 
   അവനവളെ പരിഹസിച്ചോണ്ട് ചോദിച്ചത് കെട്ട് അവൾ അതേയെന്ന രീതിയിൽ തലയാട്ടി…
 
     പെട്ടന്ന് ഇലു കാറിന്റെ നേരെ വന്നു ഇറങ്ങാൻ പറഞ്ഞതും അവളൊന്ന് നെറ്റി ചുളിച്ച ശേഷം പുറത്തിറങ്ങി…
 
   അവൾ മുഖത്തെ മാസ്കും കണ്ണിലെ ലെൻസും അയിച്ചു വെച്ചു ചുറ്റും നോക്കി പുഞ്ചിരിച്ചു…
 
    അവളെ കണ്ടു ചുറ്റും നിന്നവരൊക്കെ വിശ്വാസം വരാതെ അവർ ഇരുവരെയും മാറി മാറി നോക്കി..അഹ്‌നയുടെ കാപ്പി മുടിഴിയകൾ കണ്ടു പലരുടെയും ചുണ്ടുകളത് മൊഴിഞ്ഞു..
 
   ""ലൈലാ…""
 
     ഇലു അവളെ എല്ലാവർക്കും പരിജയ പെടുത്തി.. ഇനുവിനെയും ഇവാനെയും കാണാനുള്ള ദൃതിയിൽ അവൾ ഇഖ്ലാസിനോടൊപ്പം വേഗം മൈമൂനയുടെ വീടിന്റെ ബെൽ ക്ലിക് ചെയ്തു…
 
   ഡോർ തുറന്ന മൈമൂന ഒരു തരം ഞെട്ടലോടെ അവളെ നോക്കിയ ശേഷം അഹ്‌നയെയും നോക്കി അവളെ വാരി പുണർന്നു..
 
    ""മമ്മ വന്നോ.. ""
 
   എന്ന് ചോദിച്ചോണ്ട് വന്ന ഇനുവും ഇവാനും അഹ്‌നയെയും ഇലുവിനെയും ഒരുമിച്ചു കണ്ടത് കണ്ടു സൂക്ഷ്മതയോടെ അവരെ ഇരുവരെയും നോക്കിയ ശേഷം ഇലുവിന്റെ അടുത്ത് പോയി അവളുടെ കൈയിൽ തൂങ്ങി…
 
   ""ഉമ്മാ….""
 
   അത്‌ മൊഴിയുമ്പോൾ അവരുടെ ഇരുവരുടെയും കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..
 
   അവൾ പോലുമറിയാതെ ഇലുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. അഹ്‌ന ഒരു തരം ഞെട്ടലോടെ മൈമൂണയെ നോക്കി…
 
   ""നീ പോയ ശേഷം ഞാൻ നിങ്ങളെ രണ്ട് പേരുടെയും ഫോട്ടോ കാണിച്ചു പഠിപ്പിച്ചു കൊടുത്തു.. അഹ്‌ന മമ്മയും ഇലു ഉമ്മയും ആണവർക്ക്..""
 
   മൈമൂനായൊരു പുഞ്ചിരിയോടെ പറഞ്ഞു…
 
  ""പപ്പയെവിടെ ഉമ്മാ…""
 
     അവർ ഇലുവിന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചതും ഇഖ്ലാസ് അവരെ മുൻപിലേക് നിന്നു…
 
  ""പപ്പാ…""
 
   അവനെ നോക്കി അത്‌ മൊഴിയുമ്പോൾ അവരുടെ കണ്ണുകൾ വല്ലാതെ വിടരുന്നുണ്ടായിരുന്നു.. ആദ്യമായി കാണുന്നത് കൊണ്ടോ എന്തോ അവർ ഇരുവരും കുറേ നേരം അവനെ വീക്ഷിച്ചു..
 
   ""പപ്പ ഇവാനെ പോലെയാ…""
 
   ഇൻവ മുഖം ചുളുക്കി പറഞ്ഞു..ശേഷം അവനെ തന്നെ ഒന്ന് കൂടി നോക്കി.. അവൻ അവളെ നോക്കി വല്ലാതെ പുഞ്ചിരിക്കുന്നുണ്ട്..
 
   '"എന്നാലും പപ്പക്ക് എന്റേത് പോലത്തെ നുണക്കുഴി ആണ്… ""
 
   അവൾ എന്തോ നേടിയെടുത്ത പോലെ പറഞ്ഞു കൊണ്ട് അവനെ വാരി പുണർന്നു… അവളോടൊപ്പം ഇവാനും..
 
  ഇഖ്ലാസിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു അവർക്ക് രണ്ട് വയസ്സുള്ളപ്പോൾ ആയിരുന്നു അവനവസാനമായിട്ട് അവരെ കണ്ടത്..ഇനി ഒരിക്കലും കാണാൻ പോലും അവരെ പറ്റില്ലേ എന്ന് ഭയന്ന അവന് മുന്നിൽ നിൽക്കുന്ന അവരെ നോകിയൊന്ന് പുഞ്ചിരിക്കാനല്ലാതെ അവനൊന്നും സാധിച്ചിരുന്നില്ല..
 
   ഇലുവും ഇഖ്ലാസും അവരെ ചേർത്ത് നിർത്തി അകത്തേക്ക് കയറി.. ആ കൊച്ച് വീടിന്റെ ഉൾ ഭാഗം മുഴുവൻ ബലൂൺ കൊണ്ട് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്.. അതിന്റെ ഏകദേശം കോലം കണ്ടാൽ തന്നെ മനസ്സിലാവും അത്‌ ഇനുവും ഇവാനും ചേർന്ന് ചെയ്തതാണെന്ന്..
 
   അവർ ഇരുവരും ഉണ്ടാക്കിയ ഗ്രീറ്റിംഗ് കാർഡ് ഒക്കെ കൊടുത്തു ഇലുവിന്റെയും ഇഖ്ലാസിന്റെയും കൂടെ അവരുടെ ലോകത്ത് നിൽക്കുന്ന ഇനുവിനെയും ഇവാനെയും അഹ്‌ന അൽപ്പം കുശുമ്പോടെ നോകിയെങ്കിലും വായിക്കാതെ അവളുടെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി വിരിഞ്ഞു…
 
   ""ഒന്നര മാസം കൊണ്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ഇവർ…""
 
    അവൾ ചിരിയോടെ ഓർത്തിരിക്കുമ്പോൾ ആയിരുന്നു അവളെ ആരോ തോണ്ടുന്നത് പോലെ തോന്നിയത്…
 
   ""നമ്മക്ക് തൃപ്ലെറ്റസ്‌ മതിയല്ലേ…""
 
  ദിൽഖിസ് ഒരു കള്ള ചിരിയോടെ പറയുന്നത് കേട്ടു അവൾ അവനെ പല്ല് കടിച്ചു നോക്കി കാലിനൊരു ചവിട്ട് കൊടുത്തു എഴുന്നേറ്റു അതികം താല്പര്യം ഇല്ലാത്ത പോലെ ഇനുവിനെയും ഇവാനെയും നോക്കി…
 
   ""ഇവിടെയാർക്കും എന്നേ വേണ്ടല്ലേ.. ഞാൻ അപ്പുറത്തെ വീട്ടിലെ ലില്ലി ക്ക് ഗാലക്സി കൊടുത്തോളം.. ""
 
   അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നതും ഇനു ഓടി വന്നു അവളെ കൈ പിടിച്ചു വെച്ചു കടിച്ചു..
 
   ""ആ….വിടെടി കുരിപ്പേ….""
 
   അവൾ അലറി വിളിച്ചത് കേട്ടു ഇനു കൈ വിട്ടു ദേഷ്യത്തിൽ അവളെ നോക്കി…
 
   ""ആ ലില്ലി ചീത്തയെ… അവളോട് മമ്മ മിണ്ടണ്ട…""
 
   അവൾ പല്ല് കടിച്ചു പറയുന്നത് കേട്ടു അവളിൽ ഒരു ചിരി പൊട്ടി വന്നു…
 
   ""എന്നാൽ രണ്ട് പേരും മമ്മേടെ രണ്ട് കവിളിലും ഓരോ ഉമ്മ തന്നെ…""
 
     അവൾ പറഞ്ഞു തീരുന്നതിനു മുൻപ് അവർ അവളുടെ ഇരു കവിളിലും ഓരോ ഉമ്മ വീതം നൽകി…
 
    അവരുമായി കുറേ നേരം കളിച്ച ശേഷം അഹ്‌ന അപ്പാർട്മെന്റിലേക്കും ദിൽഖിസ് അവന്റെ ഫ്ലാറ്റിലേക്കും യാത്ര തിരിച്ചു..
 
××××××××××××××××🌻×××××××××××××××
 
  ടിങ്… ടിങ്…
 
  12.00 മണിയായെന്ന് അറിയിച്ചു കൊണ്ട് ക്ലോക്കിൽ നിന്ന് ശബ്ദം കേട്ടു..
 
   അഹ്‌ന എന്തോ കണ്ടു ഭയന്നത് പോലെ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു.. അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. അവൾ ഒന്നുമറിയാതെ ഉറങ്ങുന്ന ലിതിയായേ ഒന്ന് നോക്കിയ ശേഷം ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.. അവൾ അൽപ്പം മുൻപ് കണ്ട സ്വപ്നം ഒന്ന് കൂടി ഓർത്തു…
 
    ""ആ പൊട്ടി കരയുന്ന പെൺകുട്ടി ഞാൻ അല്ലെ.. അത്രമാത്രം കരയാൻ എനിക്കെന്താവും സംഭവിച്ചത്.. അപ്പോഴും എന്റെ ചുണ്ടുകൾ ഒരുവിട്ടത് എന്നെ യെല്ലാവരും ചേർന്ന് ചതിക്കുകയായിരുന്നല്ലേ എന്നല്ലായിരുന്നോ…""
 
   അവൾ ഒന്നും മനസ്സിലാവാതെ ഓരോന്ന് ചിന്തിച്ചു ക്ലോക്കിലെക് നോക്കി.. സമയം 12.05..
 
   ""അതെ ഇന്നാണ് എന്റെയും ഇലുവിന്റെയും ജനന ദിവസം.. ഒപ്പം ഞങ്ങളുടെ ഉമ്മാന്റെ മരണ ദിവസവും….""
 
   അതോർത്തു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ റൂമിൽ നിന്ന് പുറത്തിറങ്ങി വരാന്തയിലേക് ചെന്ന് ആകാശത്തേക്ക് തന്നെ നോക്കി നിന്നു.. കണ്ണുകൾ എന്തിനെന്നില്ലാതെ നിറയുന്നുണ്ടായിരുന്നു.. കുറേ നേരം ആകാശത്തേക്ക് തന്നെ നോക്കി നിന്ന അവൾ തായൊട്ട് നോക്കിയതും അവൾ കണ്ടു ആകാശത്തേക്ക് തന്നെ നോക്കി നിൽക്കുന്ന അല്ലുവിനെ.. അപ്പോൾ അതിന്റെ കണ്ണുകൾ നീലയായിരുന്നെങ്കിലും അത്‌ അവളിൽ തെല്ലും ഭയം ഉണ്ടാക്കിയിരുന്നില്ല.. അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു തിരിഞ്ഞു നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടോന്ന് ഞെട്ടി….
 
    ""Happy birthday….""
 
    അവർ എല്ലാവരും അലറി വിളിച്ചു കൊണ്ട് അവൾക് നേരെ ഇലുവിനെ ഉന്തി...അവർ പരസ്പരം കൈ കൊടുത്തു വിഷ് ചെയ്തു.. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റും പരതുന്നുണ്ടായിരുന്നു..
 
   ""ദിൽഖിസ് ഇല്ല.. ഇങ്ങനെ നോക്കണ്ട..""
 
    ഇഖ്ലാസ് പറയുന്നത് കേട്ടു അവളിൽ ഒരു നോവുണർത്തിയെങ്കിലും അവൾ അവരെ ഒക്കെ നോകിയൊന്ന് പുഞ്ചിരിച്ചു കൊടുത്തു..
 
   Happy birthday… അവളുടെ കവിളിൽ ഒരുമ്മ തന്നു കൊണ്ട് മാഷ പറഞ്ഞതും എന്തോ കുഴപ്പമുള്ളത് പോലെ തോന്നിയ അഹ്‌ന മാഷയുടെ ചുണ്ടിലേക് നോക്കി…
 
    ""ഡീ കഞ്ഞീ….""
 
   എന്നലറി വിളിച്ചു അവളെ പിന്നാലെ പോയി അവളെ പൊതിരെ തല്ലി… മുഖത്തുള്ള കരി കൈ കൊണ്ട് തുടച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് അവളെ കണ്ണുരുട്ടി നോക്കി…
 
     അവൾ അവരോടൊപ്പം കേക്ക് കട്ട്‌ ചെയ്തു… ഇനുവും ഇവാനും വന്നു അഹ്‌നക്ക് ഒരു പെട്ടി ഗാലക്സി കൊടുത്തു…
 
   ""പപ്പ പറഞ്ഞു മമ്മക്ക് ഇത് തരാൻ…. എന്നിട്ട് ഒരു 30 വയസ്സാവുമ്പോൾ ഷുഗർ പിടിച്ചു കിടന്നോട്ടെ എന്നും.. പിന്നേ മമ്മാന്റെ പ്രാന്ത് കുറയും എന്നും പറഞ്ഞു…""
 
   ഇനുവും ഇവാനും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടു അഹ്‌ന പല്ല് കടിച്ചു ഇഖ്ലാസിനെ നോക്കി…
 
   അവരെല്ലാം വന്നു ഇങ്ങനെ ഒരു സംഭവം കഴിഞ്ഞു പോയിട്ടും ലിതിയ ഉറക്കത്തിൽ നിന്ന് ഒണ്ണെഴുനേറ്റിട്ട് പോലുമില്ലാ എന്നത് കണ്ടു അഹ്‌ന ഒരു തരം അത്ഭുതത്തോടെ അവളെ നോക്കിയ ശേഷം വരാന്തയിലേക് തന്നെ ഇറങ്ങി…
 
    ""ഹാപ്പി birthday ഭാര്യേ….""
 
   അവൾക് പിന്നിൽ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല.. പെട്ടന്ന് അവൻ അവളെ പിടിച്ചു തിരിച്ചു അവളുടെ കണ്ണുകളിലേക് തന്നെ ഉറ്റ് നോക്കി.. അവളുടെ മനോഹരമായ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ അവനെ അവളിലേക്കു വലിച്ചെടുപ്പിക്കുന്നത് പോലെ തോന്നിയതും അവൻ മുഖം തിരിച്ചു അവളുടെ കഴുത്തിലേക് ഒരു ബോക്സിൽ നിന്നൊരു നെക്‌ളേസ്‌ അണിയിച്ചു കൊടുത്തു…
 
    അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി..
 
   അവനോടൊപ്പം കുറേ നേരം സ്പെൻഡ്‌ ചെയ്ത ശേഷം അവൾ ഉറങ്ങാൻ പോയി….
 
×××××××××××××××🌻××××××××××××××
 
  അർദ്ധ രാത്രിയുടെ ഇരുട്ടിനെ പോലും തെല്ലും ഭയക്കാതെ അയാൾ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു.. അവിടെയുള്ള കരിയിലകൾ എല്ലാം അയാളുടെ കാൽ പതിയുമ്പോൾ നെരിഞ്ഞമരുന്ന ശബ്ദം കിളികളുടെ മനോഹര ഗീതത്തിന്റെ ശബ്ദം കാരണം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. അയാളുടെ കണ്ണിൽ നിന്ന് പൊഴിയുന്ന കണ്ണുനീർ പതിയുന്ന മണ്ണിന് പോലും അയാളുടെ നൊമ്പരം മനസ്സിലാക്കാൻ കഴിയുമായിരുന്നു… ചുറ്റുമോന്ന് നോക്കിയ ശേഷം അയാൾ അയാളുടെ പ്രിയതമയുടെ ഖബറിന് അരികിൽ മുട്ട് കുത്തിയിരുന്നു… ഖബറിന് മുകളിലെ മൈലാഞ്ചി ചെടിയുടെ ഇലകൾ പറിച്ചെടുത്ത ശേഷം അയാൾ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് അത്‌ പിച്ചി ചീണ്ടി.. അപ്പോഴും ഒഴുകുന്ന അയാളുടെ കണ്ണീർ അവളുടെ ഖബറിൽ പതിഞ്ഞു… ഒരു കുളിർ കാറ്റ് അയാളെ തഴുകി പോയി…
 
   ""നീ പോയിട്ട് ഇന്നേക്ക് ഇരുപതിനാല് വർഷമായെന് പ്രിയതമേ… നിന്നെയോർത്തു കരയാത്ത ഒരു ദിവസം പോലും അതിന് ശേഷം എൻ ജീവിതത്തിൽ നിന്ന് പൊഴിഞ്ഞു പോയിട്ടില്ലാ..ഞാൻ നിന്നെ അതിരില്ലാതെ സ്നേഹിച്ചതിനു പ്രതിഫലം ആയിരുന്നോ ഇത്.. എന്തിന് നീയെന്നെയും നമ്മുടെ മകളെയും തനിച്ചാക്കി പോയി.. അവൾക്കൊരു നോക്ക് കാണാൻ പോലും നിൽക്കാതെ എന്തിന്…""
 
   അത്‌ പറയുമ്പോൾ അയാളുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു… നിറഞ്ഞു വരുന്ന കണ്ണുനീർ തുടച്ചു മാറ്റാൻ പോലും ഉയരാത്ത വന്നം അയാളുടെ കൈകൾ അവളുടെ ഖബറിൽ ആയിരുന്നു..
 
   എന്തോ ഓർത്തത് പോലെ അയാൾ തന്റെ കണ്ണിൽ നിന്ന് കണ്ണീർ തുടച്ചു കളഞ്ഞു…
 
   ""ഇല്ലാ….മരണത്തിന് പോലും തടുക്കാനാവാത്ത അത്രയും അനശ്വരമായ •*കാലം കാത്തു വെച്ച പ്രണയം*• ആണ് നമ്മുടേത്..""
 
    ആകാശത്തേക്ക് നോക്കി കൊണ്ട് അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
 
 ×××××××××××××××🌻××××××××××××××
 
  ജനലിന് ഉള്ളിലൂടെ അവൾ തന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ കൊണ്ട് ആകാശത്തേക്ക് നോക്കി.. ചെറുതായി അവളെ തഴുകി പോയ കാറ്റിൽ പാറി കളിക്കുന്ന കറുപ്പ് മുടിയിഴകളെ ഒതുക്കി വെച്ചു.. കണ്ണിൽ നിന്ന് പൊഴിയുന്ന കണ്ണുനീർ ജനൽ കമ്പികളിൽ ചെന്ന് പതിച്ചു…
 
   ""ഇന്നാണാ ദിവസം എന്റെ രണ്ട് മക്കളുടെയും ജന്മദിനം… അവരെ വിളിച്ചു ആശംസകൾ അറിയിക്കാൻ പോലും എനിക്ക് കഴിയുന്നില്ല.. കാരണം ഈ ദിവസം എനിക്ക് സന്തോഷത്തേക്കാൾ ഏറെ തന്നത് സങ്കടമല്ലേ… എന്നോടൊപ്പം ജനിച്ച എന്റെ ഇരട്ട സഹോദരി..എന്റെ നീനു.. അവൾ എനിക്ക് വേണ്ടി തന്റെ ജീവിതത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപതിനാല് വർഷം.. എല്ലാം ഞാൻ ഒരുത്തി കാരണമല്ലേ എന്നോർക്കുമ്പോൾ എനിക്കൊരുപാട് നീറുന്നത്….""
 
   വെട്ടി തിളങ്ങുന്ന ഒരു നക്ഷത്രത്തെ നോക്കി അവൾ ഉരുവിട്ട് തന്റെ റൂമിലെ ഹസീനയും റസീനയും ചേർന്നുള്ള ചിത്രങ്ങളിലേക് കണ്ണുകൾ പായിച്ചു…
 
××××××××××××××××🌻××××××××××××××
 
  അഹ്‌ന രാവിലെ എഴുന്നേറ്റു ഓഫീസിൽ ചെന്ന്… അവിടെ അവൾക് വമ്പിച്ച സ്വീകരണമായിരുന്നു… ഉച്ചക്ക് കൺവെൻഷൻ സെന്ററിൽ വെച്ച് എല്ലാവർക്കും ഒരു പാർട്ടി പ്ലാൻ ചെയ്തു.. Works ഒക്കെ കഴിഞ്ഞു ചെയ്ത് break ടൈം ആയതും അവരെല്ലാവരും കൺവെൻഷൻ സെന്ററിലേക് ചെന്നു.. കൺവെൻഷൻ സെന്റർ മുഴുവൻ മനോഹരമായ പൂക്കൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിക്ക പെട്ടിരുന്നു.. അതൊക്കെയൊന്ന് വീക്ഷിച്ച ശേഷം മുഖത്തൊരു പുഞ്ചിരി വിരിയിച്ചു അവൾ അകത്തേക്ക് കയറി..
 
   Happy birthday എന്ന് തുടങ്ങുന്ന സോങ് അവിടെ മുഴുവൻ അലയടിച്ചു കേട്ടു.. ഓരോരുത്തർ ആയി കൊണ്ട് വന്ന ഗിഫ്റ്റുകൾ സ്വീകരിച്ചു അവൾ ഇരുന്നു.. ലിതിയ യുടെ കാര്യം ആദ്യമേ സൂചിപ്പിച്ചത് കൊണ്ട് തന്നെ ദിൽഖിസ് അവളോട് തികച്ചും അപരിചിതമായി അഭിനയിച്ചു…
 
   കേക്ക് കട്ട്‌ ചെയ്ത് എല്ലാർക്കും കൊടുക്കുന്നതിനിടയിൽ അഹ്‌നയുടെ കൈയിൽ നിന്ന് ഒരു പീസ് കേക്ക് ദിൽഖിസിന്റെ ഡ്രസ്സിലേക് വീണു…
 
   ""ഞാനിപ്പോൾ വരാവേ…""
 
   അതും പറഞ്ഞു അവൻ വാഷ് റൂമിലേക്കു ചെന്നു.. ഇരു കൈകളും കഴുകി വെള്ളം കൈ കുമ്പിളിൽ എടുത്ത് മുഖം കഴുകാൻ വേണ്ടി തുണിഞ്ഞപ്പോൾ ആയിരുന്നു കണ്ണാടിക്ക് പിന്നിൽ പ്രണയം തുളുമ്പുന്ന നോട്ടവുമായി നിൽക്കുന്ന ലിതിയായേ അവന്റെ കണ്ണിൽ ഉടക്കിയത്… അവൻ എന്ത്‌ ചെയ്യുമെന്നറിയാതെ പരുങ്ങി കളിച്ചു.. തിരിഞ്ഞു നടന്നതും അവൾ അവനെ തടഞ്ഞു നിർത്തി..
 
   ""എനിക്കൊരു കാര്യം പറയാനുണ്ട്…""
 
   അവളൊരു ചിരിയോടെ പറഞ്ഞത് കേട്ടു അവൻ അവളെ മറികടക്കാൻ ശ്രമിച്ചു…
 
   ""പ്ലീസ് ഖിസ് കേൾക്കണം.. എനിക്ക് ഖിസിനെ ഒരുപാട് ഇഷ്ടമാണ്.. ഐ ലവ് you…""
 
   അവൾ അവന്റെ കണ്ണുകളിലേക് തന്നെ നോക്കി പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ മുഖത്ത് അടി വീണിരുന്നു...
 
  ലിതിയ കണ്ണും നിറച്ചു തന്റെ മുന്നിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന അഹ്‌നയെ നോക്കി…
 
   ""മാമ് ഇത് ഞങ്ങളുടെ പേർസണൽ കാര്യമാണ്.. ദയവ് ചെയ്ത് അതിൽ ഇടപെടരുത്…""
 
   അവൾ പറഞ്ഞത് കേട്ടു അഹ്‌നയുടെ മുഖത്ത് പുച്ഛം നിറഞ്ഞു..
 
   ""ഇത് എന്റേത് കൂടി പേർസണൽ കാര്യമാണ്.. കാരണം ""അവൻ എന്റെ ഭർത്താവാണ്..""
 
   അവൾ പറയുന്നത് വിശ്വസിക്കാനാവാതെ അവൾ ദിൽഖിസിനെ നോക്കി.. അവൻ അതെ എന്നുള്ള രീതിയിൽ തലയാട്ടി..
 
   ""അവൻ എന്റെ ഭർത്താവാണ്..""
 
 അഹ്‌നയുടെ ആ വാക്കുകൾ അവൾക് ചുറ്റും അലയടിച്ചു കേൾക്കുന്ന പോലെ തോന്നി.. തല വെട്ടി പൊളയുന്ന പോലെയുള്ള വേദന തോന്നിയതും അവൾ തന്റെ കൈകൾ തലയോട് ചേർത്ത് വെച്ചു.. കണ്ണുകൾ മുറുകെ അടച്ചു… തന്റെ പിന്നാലെ ആയിഷ എന്ന് വിളിച്ചു വരുന്ന ചെക്കൻ അവളുടെ മുന്നിലൂടെ വീണ്ടും പോവുന്നത് പോലെ തോന്നി.. അവളുടെ വേദന വീണ്ടും അധികരിച്ചു..
 
   ആാാ….
 
   ഒരലർച്ചയോടെ അവൾ ബോധം മറഞ്ഞു നിലത്ത് വീയുന്നതിന് മുൻപേ അഹ്‌ന അവളെ താങ്ങി പിടിച്ചിരുന്നു.. അവൾ കണ്ണീരോടെ അവളെയും താങ്ങി പിടിച്ചു കാറിൽ കയറി ആശുപത്രിയിലേക് വിട്ടു..
 
  """ലിതിയാ കണ്ണുതുറക്ക്..ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്ത് പോയതാ.. പ്ലീസ് ലിതിയാ കണ്ണ് തുറക്ക്.. നിന്റെ ലാലൂട്ടി യാ വിളിക്കുന്നെ..""
 
   യാത്രയിൽ ഉടനീളം അഹ്‌ന അവളെ തട്ടി വിളിച്ചു കരഞ്ഞെങ്കിലും ലിതിയയിൽ നിന്ന് റിയാക്ഷനും ഉണ്ടായിരുന്നില്ല…
 
   ****2 മണിക്കൂറിന് ശേഷം****
 
 "" പേഷ്യന്റിന് ബോധം വന്നിട്ടുണ്ട്…ഒരാൾക്ക് കയറി കാണാം ""
 
   ഡോക്ടർ വന്നു പറഞ്ഞതും നിഹാലിനെ ഒന്ന് നോക്കിയ ശേഷം അഹ്‌ന റൂമിലേക്കു കയറി..ലിതിയ കണ്ണുകളടച്ചായിരുന്നു കിടന്നത്..
 
  ""ലിതിയാ…""
 
  അഹ്‌ന ഇടർച്ചയെറിയ സ്വരത്തിൽ വിളിച്ചതും അവൾ കണ്ണുകൾ തുറന്നു അഹ്‌നയെ നോക്കിയ ശേഷം ഒന്ന് പുഞ്ചിരിച്ചു..
 
   ""ലാലൂട്ടി..""
 
   ലിതിയ അവളെ നോക്കി പറഞ്ഞത് കേട്ടു അഹ്‌നയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.. അവളുടെ ആ ഒരു വിളി മതിയായിരുന്നു അവൾക് ലിതിയ്ക്ക് ഓർമ തിരിച്ചു കിട്ടി എന്നറിയാൻ….
 
  ""നിന്റെ ഭർത്താവ് ആണ് അവൻ എന്ന് ആദ്യമേ പറഞ്ഞു കൂടായിരുന്നോ.. നിന്റേതൊന്നും ഞാൻ തട്ടിയെടുക്കില്ലായിരുന്നല്ലോ.. എന്റെ വീട്ടുകാർ എവിടെ..എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ വരുന്ന എന്റെ പിന്നാലെ ആയിഷാ എന്ന് വിളിച്ചു വരുന്ന ചെക്കൻ എന്റെ സ്വന്തം സഹോദരൻ അഫ്രാസ് ആയിരുന്നെന്നു ഞാൻ എന്ത്‌ കൊണ്ട് മനസ്സിലാക്കിയില്ല.. ശെരിക്കും എനിക്കെന്താ സംഭവിച്ചത്..""
 
   അവളുടെ ചോദ്യം കേട്ടു അഹ്‌ന അന്നത്തെ ദിവസം ഓർത്തെടുത്തു..
 
  ""അന്ന് നിങ്ങളെ രണ്ട് പേരെയും കാണാതെ ഞാൻ വാഷ് റൂമിലേക്കു ചെന്ന് നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിന്നെയും നിഹാലയെയും ആണ്.. ഞാൻ ആരെയെങ്കിലും കൂട്ടി വന്ന ശേഷം നീ കിടന്നിരുന്ന സ്ഥലം ശൂന്യമായിരുന്നു.. പിന്നീട് നിനക്ക് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു.. അങ്ങനെ ഒരു ദിവസം രാവിലെ എഴുന്നേറ്റ അഫ്ര ദീദി കാണുന്നത് ഒരു ചാക്ക് ആണ്.. അൽപ്പം ഭയത്തോടെ അവരത് തുറന്നു നോക്കിയപ്പോൾ ഒരു കൈ പുറത്തേക്ക് വന്നു.. ദീദി പേടിച്ചു അലറി വിളിച്ചതും കുറേ ആൾകാർ വന്നു.. ആ ചാക്കിൽ കണ്ണുകൾ പോലും ചൂയന്നെടുക്കപ്പെട്ട രീതിയിലുള്ള ഒരു ശവ ശരീരം ആയിരുന്നു.. നിനക്കുള്ള അതെ സ്ഥാനത്തുള്ള ഒരു മറുക് കണ്ടു നിന്റെ വീട്ടുകാർ അത്‌ നീയാണ് എന്നുറപ്പിച്ചു.. എന്റെ മോൾ ഇനിയും വേദന അനുഭവിക്കേണ്ട എന്ന് പറഞ്ഞു നിന്റെ ഉമ്മ പോസ്റ്റ്മോർട്ടം ത്തിന് അനുവദിച്ചില്ല.. നിന്റെ മരണ ശേഷം നീ മരിക്കാൻ കാരണം ഞാൻ ആണെന്ന് പറഞ്ഞു അഷ്‌റഫ്‌ മാമൻ എന്നേ ഒരുപാട് കുറ്റം പറഞ്ഞു.. അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം പാലക്കാട് വെച്ച് ഞാൻ നിന്നെ കാണാൻ ഇടയായത്.. പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞു നിനക്ക് ഞങ്ങളെ ഒന്നും ഓർമയില്ലെന്ന്.. ഈ അവസ്ഥയിൽ നിന്നെ തിരിച്ചു കൊണ്ട് പോയാൽ അതെല്ലാവര്ക്കും ഒരു വേദന ആവുമെല്ലോ എന്ന് കരുതി ഞാൻ അത്‌ ചെയ്തില്ല.. അങ്ങനെ ഇന്ന് ഈ സ്ഥിതിയിൽ എത്തി…ഇതിനിടയിൽ എന്ത്‌ സംഭവിച്ചെന്ന് നിനക്കെ അറിയുള്ളു… ""
 
   അവൾ ലിതിയായേ നോക്കി പറഞ്ഞത് കേട്ടു ലിതിയ ബാക്കി ഓർത്തെടുത്തു പറഞ്ഞു തുടങ്ങി…
 
  ""ഞാൻ പറഞ്ഞില്ലേ അന്നത്തെ angel അഥവാ നിന്റെ ഉമ്മാന്റെ സംഭവം അതിന് ശേഷം എന്ത്‌ ചെയ്യണം എന്നറിയാതെ നിന്ന എന്നേ നിഹാലിന്റെ ഉമ്മയും ഉപ്പയും കൊണ്ട് പോയി.. അങ്ങനെ ഇരിക്കെയാണ് ഞാൻ ഖിസ് എന്ന പാട്ടുകാരന്റെ സ്വരത്തെ പ്രണയിച്ചു തുടങ്ങിയത്.. ഇപ്പോയാണ് അറിഞ്ഞത് ഖിസ് നിന്റെ husband ആണെന്ന്.. ഇനി അവൻ എന്റെ സഹോദരൻ ആണ്..""
 
  ലിതിയ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞതിന് അഹ്‌നയും അതെ രീതിയിൽ ഒന്ന് പുഞ്ചിരിച്ചു…
 
   ""ഇന്ന് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ ഉണ്ട് നിഹാൽ...സഹിൽ വേറെ കല്യാണം കഴിച്ചു..""
 
   അവൾ പറഞ്ഞതിന് ലിതിയ ഒന്ന് പുഞ്ചിരിച്ചു…
 
  വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് അന്ന് തന്നെ ഡിസ്ചാർജ് ആയിരുന്നു..
 
   ""നവാൽ എവിടെ….""
 
   ദിൽഖിസ് അഹ്‌നയെ നോക്കി ചോദിച്ചപ്പോൾ ആയിരുന്നു അഹ്‌ന നവാൽ അവരോടൊപ്പം ഇല്ലാ എന്നുള്ളത് ശ്രദ്ധിച്ചത്..അവൾ ഒന്ന് കൂടി നോക്കിയ ശേഷം മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…
 
    തുടരും…. 
 
Written by Salwa Fathima 🌻

CHAMAK OF LOVE (part 54)

CHAMAK OF LOVE (part 54)

5
2036

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :54 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________ __________________________________    അല്പസമയം കഴിഞ്ഞതും ലിതിയയും നിഹാലും തോളിൽ കൈയിട്ടു കാര്യമായിട്ട് എന്തോ സംസാരിച്ചു വരുന്നത് കണ്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു..   ""മാമ് എനിക്ക് ഇന്ന് ലീവ് വേണം..""    അവൾ അഹ്‌നയെ നോക്കി പറഞ്ഞത് കേട്ടു കാരണം അറിയാവുന്നത് കൊണ്ട് തന്നെ അഹ്‌ന സമ്മതം മൂളി… ഓഫീസിൽ ചെന്ന് വർക്സ് ഒക്കെ കഴിഞ്ഞ ശേഷം അപ്പാർ