Aksharathalukal

CHAMAK OF LOVE (part 54)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :54
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________

   അല്പസമയം കഴിഞ്ഞതും ലിതിയയും നിഹാലും തോളിൽ കൈയിട്ടു കാര്യമായിട്ട് എന്തോ സംസാരിച്ചു വരുന്നത് കണ്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു..

  ""മാമ് എനിക്ക് ഇന്ന് ലീവ് വേണം..""

   അവൾ അഹ്‌നയെ നോക്കി പറഞ്ഞത് കേട്ടു കാരണം അറിയാവുന്നത് കൊണ്ട് തന്നെ അഹ്‌ന സമ്മതം മൂളി… ഓഫീസിൽ ചെന്ന് വർക്സ് ഒക്കെ കഴിഞ്ഞ ശേഷം അപ്പാർട്മെന്റിലേക് തിരിച്ചു പോയി.. മാഷയെ ബര്ത്ഡേയ്ക്ക് വന്നപ്പോൾ തന്നെ ഇലു നിർബന്ധിച്ചു കൊണ്ട് പോയിരുന്നു.. അവൾ ഡോർ തുറന്നു കയറിയതും അല്ലു അവത്കരികിലേക് ഓടി വന്നു.. അവളൊന്ന് കുനിഞ്ഞു അല്ലുവിനെ എടുത്ത് അതിന്റെ തലയിലൂടെ ഒന്ന് തലോടി.. സാധാരണ എന്നും ലിതിയ ഉണ്ടാവാർ ഉണ്ടായിരുന്നു.. ഇന്ന് അവളും ഇല്ലാത്തത് കൊണ്ട് തന്നെ അവൾ അല്ലുവിനെയും കൊണ്ട് വരാന്തയിൽ ചെന്ന് വെറുതെ പുറത്തേക്ക് നോക്കി നിന്നു…എന്തോ ഉൾ പ്രേരണ തോന്നിയ പോലെ അവൾ അല്ലുവിനെയും കൊണ്ട് അവളുടെ റൂമിൽ ചെന്ന് വാതിൽ വലിച്ചടച്ചു…

   പെട്ടന്ന് ആ മുറിയിലെ ബൾബ് അണഞ്ഞു ചുറ്റും ശക്തമായ കാറ്റ് ആഞ്ഞുവീശി… ജനൽ പൊളി അടഞ്ഞും തുറന്നും കളിച്ചു.. അവളുടെ മടിയിലുള്ള അല്ലുവിന്റെ കണ്ണുകൾ നീലയായി.. കാറ്റിൽ അവളുടെ കാപ്പി മുടിഴിയകൾ പാറി കളിച്ചു.. അതൊന്നും അവളെ തെല്ലും ഭയപ്പെടുത്തിയിരുന്നില്ല.. അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. മുഖത്ത് മനോഹരമായൊരു പുഞ്ചിരിയും തളം കെട്ടിയിരുന്നു.. അവളുടെ മനസ്സിൽ സാലിം പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..അവൾ കണ്ണുകൾ അടച്ചു തുറന്നതും അവൾക് മുന്നിൽ ശരീരം മുഴുവൻ കത്തി കരിഞ്ഞ ആ രൂപം പ്രത്യക്ഷ പ്പെട്ടു..

  ആ രൂപത്തിനെ കണ്ടത് കൊണ്ടോ എന്തോ അല്ലുവിന്റെ നീല കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു…

   അഹ്‌ന ഒട്ടും ഭയക്കാതെ കണ്ണുകൾ അടച്ചിരുന്നു.. അവളുടെ ആത്മാവ് അഹ്‌നയുടെ ഉള്ളിൽ കയറിയതും അവളിൽ ഒരു വിറയൽ പടർന്നു.. പതിയെ അവളുടെ മുഖം മുഴുവൻ പൊട്ടി കീറി കണ്ണിനടിയിൽ കറുപ്പ് നിറം വന്നു.. എങ്കിലും അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു..

   അന്നത്തെ രാത്രിയെ സാക്ഷിയാക്കി അവൾ എല്ലാ സത്യങ്ങളും അറിഞ്ഞു… അതെ അവൾ അറിഞ്ഞു.. അവരുടെ പ്രണയം എന്തായിരുന്നു എന്ന്.. അവരുടെ ജീവിതം എന്തായിരുന്നു എന്ന്...ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷയമായി അന്തരീക്ഷം ശാന്തമായി.. അവളുടെ കണ്ണിൽ നിന്ന് അറിയാതെ ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു..

××××××××××××××××🌻

   അവൾ ആകാശത്തെ ചന്ദ്രനെ തന്നെ ഉറ്റ് നോക്കി.. അവളുടെ കണ്ണിൽ നിന്നോഴുകുന്ന കണ്ണുനീരിന്റെ ഉപ്പ് രസം കടൽ ജലത്തിന്റെ ഉപ്പ് ജലത്തിലേക് അലിഞ്ഞു ചേർന്നു.. അവൾ മണൽ തരപ്പിലേക് അമർന്നിരുന്നു മുന്നോട്ട് വന്ന തന്റെ കാപ്പി മുടിഴിയകളെ ഒതുക്കി വെച്ചു..

   ""അഹ്‌നാ… എന്ത്‌ പറ്റി നിനക്ക്.. നിന്റെ കണ്ണുകൾ നിറഞ്ഞതായിട്ട് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും തളർന്നൊരാവസ്ഥയിൽ ഇന്നേ വരേ കണ്ടിട്ടില്ല.. ഇങ്ങനെ ഒരവസ്ഥയിൽ ഇരിക്കാൻ മാത്രം എന്ത്‌ പറ്റി നിനക്ക്…""

  ദിൽഖിസ് അവളെ നോക്കി ചോദിച്ചത് കേട്ടു അവൾ ആകാശത്തു നിന്നു നോട്ടം മാറ്റി അവനെ നോക്കി.. കണ്ണീർ നിറഞ്ഞ അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ അവനിലും ഒരു നോവുണർത്തി…

   ""എല്ലാവരും ചേർന്നെന്നെ ചതിക്കുകയായിരുന്നു ദിൽഖിസ്.. ഇലുവിനും എല്ലാവർക്കും അറിയാമായിരുന്നു സത്യങ്ങൾ.. ഞാൻ മാത്രം ഇതിനിടയിൽ പൊട്ടത്തിയായി.. ജൗഹർ ഉപ്പയും ആരും എന്നോട് സത്യം പറഞ്ഞില്ല.. മരിച്ചതെന്റെ ഉമ്മയാണെന്ന് എല്ലാവരും എന്നേ പറഞ്ഞു പറ്റിച്ചു.. എല്ലാവരും എന്നേ ചതിക്കുകയായിരുന്നു ദിൽഖിസ്…""

   അവൾ അവളുടെ സങ്കടം അവനോട് പറഞ്ഞെങ്കിലും അവന് ഒന്നും മനസ്സിലായിരുന്നില്ല…

    ""നീ എന്താണീ പറയുന്നത് അഹ്‌നാ.. ആരാ നിന്നെ ചതിച്ചത്..""

   അവന്റെ ചോദ്യം കേട്ടു അവൾ ആകാശത്തേക്ക് ഒന്ന് നോക്കി..

   ""നമ്മളിത് വരേ അറിഞ്ഞത് ഒന്നുമല്ല കഥ… യഥാർത്ഥ കഥ മറ്റൊന്നായിരുന്നു.. ""

    എന്ന് തുടങ്ങി അവൾ ആ ആത്മാവിൽ നിന്ന് അവൾക് അറിയാൻ സാധിച്ച ഓരോ കാര്യങ്ങളും അവനോട് പറഞ്ഞു.. അവൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിന്നു..അവൾ തളർന്നു കൊണ്ട് അവന്റെ മടി തട്ടിലേക് തല വെച്ചു കിടന്നു..

  ""നീ എന്നേ തനിച്ചാക്കി പോവുമോ ദിൽഖിസ്.. എല്ലാവരെയും പോലെ എന്നേ ചതിക്കുമോ ദിൽഖിസ്…""

   അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു..

  ""ഒരിക്കലുമില്ല അഹ്‌നാ.. എന്റെ ശരീരത്തിൽ നിന്ന് റൂഹ് പിരിയുന്നത് വരേ ഞാൻ നിന്നെ തനിച്ചാക്കി പോവില്ല… ഇത് അക്തർ ലൈലക്ക് നൽകുന്ന വാക്കല്ല.. പകരം ദിൽഖിസ് അഹ്‌നക്ക് നൽകുന്ന വാക്ക് ആണ്…""

   അവൻ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞതും അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി..

   അവളുടെ കഴുത്തിലെ ""Ahkhis "" എന്നെയുതപ്പെട്ട മഹർ വെട്ടി തിളങ്ങി..

   എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ശേഷം അവൾ അപ്പാർട്മെന്റിലേക് തിരിച്ചു പോയി…

××××××××××××××××🌻

    **പിറ്റേ ദിവസം**

   ""അഹ്‌നാ.. എനിക്കെന്തോ പേടിയാവുന്നു.. നിന്റെ കുടുംബക്കാർ എങ്ങനെ റിയാക്ട് ചെയ്യും..""
 
   ഫ്ലൈറ്റിൽ നിന്നിറങ്ങി അഹ്‌നയുടെ വീട്ടിലേക് പോവുന്നതിനിടയിൽ ഇലു ചോദിക്കുന്നത് കേട്ടു അഹ്‌ന അവളെ തറപ്പിച്ചു നോക്കി..

   ""എന്റെ കുടുംബക്കാർ നിന്റെ ആരുമല്ലേ.. അവരും നീയും തമ്മിൽ ഒരു ബന്ധവുമില്ലേ..""

   അവൾ പുച്ഛത്തോടെ ചോദിച്ചത് കേട്ടു ഇലു പിന്നെയൊന്നും ചോദിക്കാതെ പുറത്തേക് നോക്കി നിന്നു..

   ഇനുവും ഇവാനും മാഷയുടെ മടിയിൽ ഇരുന്ന് പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.. ലിതിയയുടെയും ഇഖ്ലാസിന്റെയും കണ്ണിൽ വർഷങ്ങൾക് ശേഷം തന്റെ ഉറ്റവരെ ഒക്കെ കാണാൻ പോവുന്നതിന്റെ തിളക്കം ആയിരുന്നു..

   അവളുടെ വീടിന്റെ മുന്നിൽ എത്തിയതും അഹ്‌ന അവരോടൊക്കെ കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞു പുറത്തിറങ്ങി കാളിങ് ബെൽ അമർത്തി.. ഡോർ തുറന്നു കൊടുത്ത അവളുടെ ഉമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തു കയറി ആഹ്ഖിലിന് നേരെ തിരിഞ്ഞു..

  ""കാക്കു.. ഇപ്പോൾ തന്നെ നാസിം മാമനോടും കുടുംബത്തോടും അഷ്‌റഫ്‌ മാമനോടും കുടുംബത്തോടും പെട്ടന്ന് തന്നെ ഇങ്ങോട്ട് വരാൻ വിളിച്ചു പറയ്…""

  അവൾ പറഞ്ഞത് കേട്ടു ആഹ്ക്കിൽ കാരണം പോലും അറിയാൻ ശ്രമിക്കാതെ അവരോടൊക്കെ വരാൻ പറഞ്ഞു…

    ഇതൊന്നും മനസ്സിലാവാതെ അവളുടെ ഉമ്മ അവളുടെ കൈയിൽ പിടിച്ചതും അവൾ ആ കൈ തട്ടി മാറ്റി…

   ""ചതിച്ചതല്ലേ എന്നേ…""

   അവളുടെ ആ ചോദ്യത്തിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായിരുന്നു എല്ലാ സത്യങ്ങളും അവൾ അറിഞ്ഞിട്ടുണ്ട് എന്നുള്ളത്…

   ""അഹ്‌നാ… ഞാൻ…""

    അവർ ബാക്കി പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കാതെ അവൾ സോഫയിൽ ചെന്നിരുന്നു.. ഒന്നും മനസ്സിലാവാത്തെ അവളെ തന്നെ നോക്കി നിൽക്കുന്ന ജമാലിനെയും ജൗഹരിനെയും നോക്കി അവളൊരു പ്രത്യേക ചിരി ചിരിച്ചു..

   എല്ലാവരും വന്നെന്ന് കണ്ടതും അവൾ എഴുനേറ്റു എല്ലാരേയും ഒന്ന് നോക്കി…

  ""എല്ലാവരും വന്നല്ലോ.. എനിക്ക് കുറച്ചു ആളുകളെ നിങ്ങൾക്കെല്ലാം പരിജയ പെടുത്തി തരണം എന്നുണ്ട്..""

   എല്ലാവരെയും നോക്കി അത്‌ പറഞ്ഞ ശേഷം അവൾ ഫോൺ എടുത്ത് ആർക്കോ ഒന്ന് വിളിച്ചു.. ഡോർ തുറന്നു അകത്തേക്ക് കയറി വരുന്ന ലിതിയായേ അവരെല്ലാവരും ഞെട്ടലോടെ നോക്കി…

   ""ഇതാണ് നിങ്ങൾ എല്ലാം മരിച്ചു എന്ന് പറയുന്ന ആയിഷ ലിതിയ നവാൽ.. എന്ന നിങ്ങളുടെ എല്ലാം ലിച്ചു.. പലരും ഞാൻ കൊന്നു എന്നും പറയുന്നത് ഇവളെ കുറിച്ചാണ്…""

    അവളുടെ അവസാന വാക്കുകൾക് കാടിന്യം ഏറിയിരുന്നു...അവരെല്ലാവരും ചേർന്ന് ലിതിയായേ വാരി പുണർന്നു..എങ്കിലും മരിച്ച അവൾ എങ്ങനെ അവർക്ക് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.. വീൽ ചെയറിൽ ഇരിക്കുന്ന അഫ്രയെ കണ്ടു ലിതിയയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.. അഫ്രക്ക് ഒപ്പമുള്ള ശിഹാബിനെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു..
 
   ലിതിയ സഹിൽ അവളെ കടത്തി കൊണ്ട് പോയതെല്ലാം അവർക്ക് പറഞ്ഞു കൊടുത്തു...

   അഷ്‌റഫ്‌ നന്ദി സൂചകമായി അഹ്‌നയെ നോക്കിയതും അവൾ കാണാത്ത പോലെ നടിച്ചു..

  ""ഇനിയും കുറച്ചു പേരെ പരിജയപെടുത്താൻ ഉണ്ട്…""

   അവൾ പറഞ്ഞത് കേട്ടു എല്ലാവരും ഇനിയാര് എന്നത് പോലെ അവളെ നോക്കി..

   അവൾ ഒന്ന് പുഞ്ചിരിച്ചു ഫോൺ എടുത്ത് വീണ്ടും ആർക്കോ ഒന്ന് വിളിച്ചു..

   ""മമ്മാ….""

   എന്ന് വിളിച്ചു വാതിൽ തുറന്നു അവളുടെ അരികിലേക് ഓടി വന്ന ഇനുവിനെയും ഇവാനെയും കണ്ടു എല്ലാരും ഞെട്ടിയെങ്കിലും എല്ലാം അറിയുന്നത് കൊണ്ട് തന്നെ ജൗഹറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു..

   ""ഇതാരാ… അഹ്‌നാ…""

   കാണാൻ ഏകദേശം അഹ്‌നയുമായി രൂപ സാദർശ്യമുള്ള ഇനുവിനെ നോക്കി അഹ്‌നയുടെ ഉമ്മ ഇടർച്ചയോടെ ചോദിച്ചത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു..

 "" ഇഖ്ലാസ്…..""

   അവൾ നീട്ടി വിളിച്ചതും ഇഖ്ലാസ് കയറി വന്നു..മൂന്ന് വർഷത്തിന് shebഅവനെ കണ്ടതിൽ ഉള്ള സന്തോഷം ആർക്കും പ്രകടപ്പിക്കാൻ കഴിഞ്ഞില്ല അവരെല്ലാവരും ഇനുവിനെയും ഇവാനെയും കണ്ട ഞെട്ടലിൽ ആയിരുന്നു..

  ""ഇത് നിങ്ങളുടെ മക്കൾ ആണോ.. എങ്കിൽ ദിൽഖിസ്…""

   നാസിമിന്റെ ചോദ്യം കേട്ടു അഹ്‌ന ഒന്ന് പുഞ്ചിരിച്ചു..

   "'ഇവരെ എല്ലാവർക്കും പരിചയപ്പെടുത്തി തരാം.. ഇത് ""ഇൻവാ ലൈലത്‌"" ആൻഡ് '"ഇവാൻ ഇഖ്ലാസ്.."'.. നിങ്ങളാരും കരുതുന്ന പോലെ എന്റെ മക്കൾ അല്ല.. ഇഖ്ലാസിന്റെയും ഇലാനില സൗദ്ധത്തിന്റെയും മക്കളാണ്… ""

   അവൾ പറഞ്ഞു തീർന്നതും അഹ്‌നയുടെ ഉമ്മയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ തിളങ്ങി.. തന്റെ മുന്നിൽ നില്കുന്നത് തന്റെ ഇളയ മകളുടെ മക്കളാണെന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

   നാസിം അവരെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.. അതെ ഇവാന് അയാളുടെ അതെ വെള്ളാരം കണ്ണുകൾ ആയിരുന്നു.. എങ്കിലും ഇലാനില ആരെന്ന് ഉള്ള സംശയം അയാളിലും ഉണ്ടായിരുന്നു…

   ""ഇലാനില ആരെന്നുള്ള സംശയം എല്ലാവർക്കുമുണ്ടാവും.. അവളെ നേരിട്ട് കണ്ടാൽ തീരാവുന്നതേ ഉള്ളു ഈ സംശയം…'""

   അഹ്‌ന പറഞ്ഞു തീരുന്നതിന് മുൻപ് ഇലു അങ്ങോട്ട് കയറി വന്നിരുന്നു..

   എല്ലാവരും അഹ്‌നയിൽ നിന്ന് ഒരു മുടിയുടെയും നുണക്കുഴി യുടെയും വ്യത്യാസം മാത്രമുള്ള ഇലുവിനെ കണ്ടു ഞെട്ടിയെങ്കിലും ഒരാളുടെ കണ്ണുകൾ മാത്രം തിളങ്ങുന്നുണ്ടായിരുന്നു..

   ""മോളേ…""

   എന്ന് വിളിച്ചു അവർ അവളെ വാരി പുണർന്നു…

   ""ഉമ്മാ…""

   ഇലുവിന്റെ ചുണ്ടുകളും ഇടർച്ചയോടെ മൊഴിഞ്ഞു…

  ""പലർക്കും ഒന്നും മനസ്സിലായി കാണില്ല അല്ലെ.. ഇത് ഇലു എന്ന ഇലാനില.. നിങ്ങളാരും കരുതുന്ന പോലെ എന്റെ ഇരട്ട സഹോദരി മരിച്ചിട്ടില്ല… അവൾ ജീവിച്ചിരിപ്പുണ്ട്…എന്നതിലെല്ലാം ഉപരി അവൾ ഇഖ്ലാസിന്റെ ഭാര്യ ആണ്.. എന്റെ നിർബന്ധം കൊണ്ടാണ് ആരെയും അറിയിക്കാതെ കല്യാണം കഴിച്ചത്.. ജൗഹർ ഉപ്പ അവളെ അവന് നിക്കാഹ് ചെയ്തു കൊടുത്തിരുന്നു..""

   അഹ്‌ന അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു.. പതിയെ ഓരോരുത്തരും സത്യത്തെ അംഗീകരിച്ചു.. അവരെല്ലാവരുടെയും സ്നേഹ പ്രകടനത്തിനിടയിൽ ജൗഹർ അഹ്‌നക്ക് അരികിൽ വന്നിരുന്നു..

   ""നീ പറയുന്നുണ്ടല്ലോ എല്ലാവരും ചേർന്ന് നിന്നെ ചതിച്ചെന്ന്.. അതിന് മുൻപേ നീ അതിനുള്ള കാരണം അറിയണം… ""

   എന്ന് തുടങ്ങി ജൗഹർ പറയുന്ന കാര്യങ്ങൾ കേട്ടു അവൾക് അവരുടെ ഭാഗത്താണ് ശെരിയെന്നു തോന്നി..

   അവൾ അവരോട് മാപ്പ് പറഞ്ഞു.

 ""മോളേ അഹ്‌നാ.. ഞാൻ ഒന്നും അറിയാതെ പറഞ്ഞു പോയതാ..""

    അഷ്‌റഫ്‌ അവളുടെ അരികിലേക് വന്നു പറഞ്ഞത് കേട്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു..

  ""നമ്മൾ കാണുന്നത് എല്ലാം ഒറ്റയടിക്ക് വിശ്വസിക്കരുത് മാമാ.. അതിനെ കുറിച്ച് നല്ലോണം അന്വേഷിച്ച ശേഷം ഒരാളെ തള്ളി പറയാം.. അല്ലെങ്കിൽ അതോർത്തു പിന്നീട് പക്ഷത്താപിക്കേണ്ടി വേണ്ടി വരും…""
 
   അശ്‌റഫിനെ നോക്കി അത്‌ പറഞ്ഞ ശേഷം ഇലുവിനെയും ഇഖ്ലാസിനെയും അവരുടെ മക്കളെയും കൂട്ടി ഹാജറ മൻസിലിലേക് ചെന്നു…

   ""നിങ്ങളെന്താ ഇന്ന്…""

   അവരെ കണ്ടതും ഹാജറ ചോദിച്ചത് കേട്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ച ശേഷം ഇലുവിനോടും ഇഖ്ലാസിനോടും ഇറങ്ങാൻ പറഞ്ഞു.. അവരെ കണ്ടതും ഹാജറയുടെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു..

   ""ഹസീനയുടെ രണ്ടാമത്തെ മകൾ…""

   അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അവൾ ഭാസിമിനെ വിളിച്ചതും ഇലുവിനെ കണ്ടു ഭാസിമിന്റെ കണ്ണുകളും തിളങ്ങി.. അയാൾ തന്റെ റൂമിലേക്കു ചെന്നു ആ കൊച്ച് പെട്ടിയെടുടുത്തു..

  ""നീ എന്നേ ഏല്പിച്ച ദൗത്യം ഞാൻ നിർവഹിക്കാൻ പോവുകയാണ് ഹസീനാ..""

   അത്‌ കൊണ്ട് തായൊട്ട് ഇറങ്ങുമ്പോൾ അയാൾ മനസ്സിൽ മൊഴിഞ്ഞു..

  ""ഇത് ഹസീന എന്നേ ഏല്പിച്ചതായിരുന്നു.. ഇതിന് അർഹരായ ആർകെങ്കിലും നൽകാൻ പറഞ്ഞിരുന്നു.. ഇന്നിപ്പോൾ എനിക്ക് തോന്നുകയാണ് ഇതിന് ഏറ്റവും അർഹതയുള്ളത് അവളുടെ മക്കളായ നിങ്ങൾക് തന്നെയാണേനെന്ന്..""

   അഹ്‌നയുടെ കൈയ്യിൽ അതെല്പിച്ചു കൊണ്ട് അത്‌ പറയുമ്പോൾ നിറഞ്ഞു വരുന്ന ഭാസിമിന്റെ കണ്ണുകൾ മതിയായിരുന്നു അയാൾക് ഹസീനയോടുള്ള സ്നേഹം മനസ്സിലാക്കാൻ..

   ഇലുവും അഹ്‌നയും ചേർന്ന് ആകാംഷയോടെ ആ കൊച്ച് പെട്ടിയുടെ മുകളിലുള്ള പൊടി തട്ടി അത്‌ തുറന്നു.. അവരുടെ ആകാംഷയെല്ലാം കെടുത്തുന്ന രീതിയിൽ ഉള്ള ഒന്നായിരുന്നു അതിലുണ്ടായിരുന്നത്..

   അഹ്‌ന ആ കടലാസ് തുണ്ടെടുത്തു തിരിച്ചു മറിച്ചും നോക്കി.. അതിന്റെ ഇരു മൂലയിൽ ആയി ചെറിയ അക്ഷരങ്ങൾ കൊണ്ടെയിതിയത് അവൾ പ്രയാസപ്പെട്ട വായിച്ചെടുക്കാൻ ശ്രമിച്ചു..

  ""GVA 123""

   അതിൽ എഴുതിയത് കണ്ടു ഇലുവിന് ഒന്നും മനസ്സിലായില്ലെങ്കിലും അഹ്‌നക്ക് പലതും മനസ്സിലായിരുന്നു.. അഹ്‌നയുടെ കണ്ണുകളൊന്ന് തിളങ്ങി..

   ""ഇത് കൊണ്ട് എന്താവും ഉദ്ദേശിക്കുന്നത് അഹ്‌നാ…""

  ഇലുവിന്റെ ചോദ്യം കേട്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു..

  ""GREEN VALLEY APPARTMENT room no:123..അതവാ എന്റെ റൂം..""

   അത്‌ പറയുമ്പോൾ അഹ്‌നയുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..

   അവർ പെട്ടന്ന് തന്നെ എല്ലാവരോടും യാത്ര പറഞ്ഞു...മുംബൈയിലേക്കു ചെല്ലാൻ വേണ്ടി എയർപോർട്ടിലേക് ചെന്നു… അവിടെ നിൽക്കുന്ന ആൾക്കാരെ കണ്ടു അവരെല്ലാം ഞെട്ടി..

 ജൗഹർ അലി,റസീന ജമാൽ, 'ജമാൽ അലി.., ' ഭാസിം,'ഇഫ്തിന് മുഹമ്മദ്‌..
(ദിൽഖിസിന്റെ ഫ്രണ്ട്. ഇഫു..ഇനി ആരാ ഇഫ്തിന് എന്ന് വന്നു ചോദിക്കരുത്...)
ഈ പറഞ്ഞ ആൾകാർ നിങ്ങൾ അല്ലെ…

   ഒരു സ്ത്രീ വന്നു ചോദിച്ചത് അവര് അതെ എന്ന് പരഞ്ഞു… ആ സ്ത്രീ അവരുടെ ടിക്കറ്റ് അവരെ ഏല്പിച്ച ശേഷം അവിടെ നിന്ന് പോയി…

   ""നിങ്ങളൊക്കെ എങ്ങോട്ടാ..""

  ""മുംബൈയിലേക്ക്…""

   അവർ നാല് പേരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടു അഹ്‌ന നെറ്റി ചുളിച്ചു…

  ""നിങ്ങളൊക്കെ വരുന്നത് ഓക്കേ.. ഇഫുക്കാ എന്തിനാ വരുന്നേ…""

   അഹ്‌നയുടെ ചോദ്യം കേട്ടു ഇഫ്തിൻ ഒരു പ്രത്യേക ചിരി ചിരിച്ചു..അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..

    '""Acp അങ്കിൾ… ""

    അവരുടെ അടുത്തേക് വന്നു ഒരു കൊച്ച് കുട്ടി വിളിച്ചതും ദിൽഖിസ് ""എന്ത്‌ പറ്റി മോളേ..""എന്ന് ചോദിച്ചു ആ കുട്ടിയെ നോക്കി..

  ""ഈ അങ്കിൾ അല്ലാ.. ഈ അങ്കിൾ..""

   അവൾ ഇഫുവിന്റെ അടുത്ത് പോയി ഇഫുവിനെ ചൂണ്ടി പറഞ്ഞു..

   ദിൽഖിസ് ഞെട്ടികൊണ്ട് അവനെയും ആ കുട്ടിയേയും നോക്കി..

  ""അങ്കിൾ എന്നേ അന്ന് രക്ഷിച്ചതിന് ഒരുപാട് താങ്ക്സ്…""

   ആ കുട്ടി ഒരു ചോക്ലേറ്റ് ഇഫുവിന് നേരെ നീട്ടി പറഞ്ഞതും ഇഫു ഒരു പുഞ്ചിരിയോടെ അത്‌ വാങ്ങി…ആ കൊച്ചിനോട് എന്തോ ഒന്ന് പറഞ്ഞു..

   ആ കുട്ടി അവിടെ നിന്ന് പോയതും ദിൽഖിസ് ഞെട്ടലോടെ ഇഫുവിനെ നോക്കി…

   ""ഇഫു… നീ തേരപാര അല്ലെ… നീ എങ്ങനെ acp ആയി…""

   ദിൽഖിസിന്റെ ചോദ്യം കേട്ടു അവനൊന്ന് പുഞ്ചിരിച്ചു..

   ""അതെ ഞാൻ കോഴിക്കോട് acp ആണ്.. എന്നതിലെല്ലാം ഉപരി നിന്നെക്കാൾ ഒരു വർഷത്തെ വർക്കിംഗ്‌ എക്സ്പീരിയൻസ് ഉണ്ട്… ഇപ്പോൾ ഒരു സീക്രെട് മിഷനിൽ ആണ്…""

   ഇഫു പറയുന്നത് കേട്ടു ദിൽഖിസ് ഞെട്ടിയെങ്കിലും അഹ്‌നക്ക് ഇഫുവിനെ നേരത്തെ പരിജയം ഉള്ളത് കൊണ്ട് തന്നെ ഇതറിയാമായിരുന്നു..

   മുംബൈയിൽ എത്തി അവർ എല്ലാം വേറെ ലോഡ്ജ് ബുക്ക്‌ ചെയ്തിട്ടുണ്ടെന്നു പറഞ്ഞു പോയി..

ഇലുവും ഇഖ്ലാസും ദിൽഖിസും അഹ്‌നയും ചേർന്ന് അഹ്‌നയുടെ റൂമിൽ ചെന്ന് ഓരോ മുക്കും മൂലെയും പരതി…

   ""ഇവിടെയെങ്ങും ഒന്നുമില്ലാ അഹ്‌നാ…""

    അതും പറഞ്ഞു ഇലു അഹ്‌നയെ നോക്കിയതും അഹ്‌ന നിലവും അയിട്ട് അറ്റാച്ഡ് ആയിട്ടുള്ള കട്ടിലിനടിയിൽ എന്തോ ഒന്ന് കാര്യമായി നോക്കുന്നുണ്ടായിരുന്നു..

   ""ഇഖ്ലാസ് ആ സ്ക്രൂ ഡ്രൈവർ ഒന്നെടുത്തെ…""

   അവൾ പറഞ്ഞത് കേട്ടു ഇഖ്ലാസ് സ്ക്രൂ ഡ്രൈവർ എടുത്ത് അവൾക് കൊടുത്തു..

   അവൾ അത്‌ കൊണ്ട് ആ കട്ടിലിന്റെ സ്ക്രൂ അയിച്ച ശേഷം അത്‌ ഒരു സൈഡിലേക് തള്ളി…

   അതിന് ചുവട്ടിൽ ഉള്ള ഫയൽസും പേപ്പർസും കണ്ടു അവരുടെ എല്ലാവരുടെയും കണ്ണുകളൊന്ന് തിളങ്ങി… അവരാതെല്ലാം എടുത്ത് ഒന്ന് മറിച്ചു നോക്കി…

   ""അൽഫാ ഷെഹാൻ നെ കൊല ചെയ്തത് അലി അഹമ്മദ്‌ ആണെന്നുള്ളതിന്റെ എല്ലാ തെളിവുകളും ഇതിലുണ്ട്.. പക്ഷേ ഞാൻ തേടിയത് മാത്രമില്ല…""

   അഹ്‌ന ഒരുതരം നിരാശയോടെ അതെല്ലാം അവിടെ വെച്ച് ഒന്ന് കൂടി ചുറ്റും നോക്കിയപ്പോൾ ആയിരുന്നു ഒരു മൂലയിൽ ഉള്ള കാർഡ് പോലത്തെ ഒന്ന് അവളുടെ കണ്ണിൽ ഉടക്കിയത്..

   അവൾ അത്‌ കൈയ്യിൽ എടുത്തു.. അതിൽ""** ഒരു നീല കണ്ണിന്റെ ചിത്രമുണ്ടായിരുന്നു അതിന് തായത്ത് അയിട്ട് *6* എന്നും അതിന് തായേ ആയി *Felis domesticus* എന്നും എഴുതിയിരുന്നു…

   ""Felis domesticus എന്നാലെന്താ…""

   ഇലുവിന്റെ ചോദ്യം കേട്ടു അഹ്‌ന felis domesticus എന്താണ് എന്നുള്ളതും ആ കാർഡിൽ ഉള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും അവർക്ക് പറഞ്ഞു കൊടുത്തു..

    തുടരും……

  Written by salwa Fathima🌻

   ലെങ്ത് കുറവാണെന്ന് അറിയാം.. ☺️

❤️


CHAMAK OF LOVE 55 (last part (i)

CHAMAK OF LOVE 55 (last part (i)

4.6
2526

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :55 ( Last part (i) _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________ __________________________________    ""*Felis domesticus* എന്നാൽ പൂച്ചയുടെ ശാസ്ത്രീയ നാമമാണ്.. ഈ ചിത്രത്തിലെ നീല കണ്ണുകൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നത് നീല കണ്ണുള്ള ഒരു മനുഷ്യൻ എന്നും..*6* felis domesticus* എന്നത് കൊണ്ട് ആറ് പൂച്ചകൾ എന്നുമാണ് ഉദ്ദേശിക്കുന്നത്.. അതവാ നമ്മൾ തേടുന്ന സാധനം ആറ് പൂച്ചകളും ഒരു നീല കണ്ണുമുള്ള മനുഷ്യനുമുള്ള സ്ഥലത്താവാം..""    അഹ്‌