Aksharathalukal

CHAMAK OF LOVE 55 (last part (i)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :55 ( Last part (i)
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
__________________________________

   ""*Felis domesticus* എന്നാൽ പൂച്ചയുടെ ശാസ്ത്രീയ നാമമാണ്.. ഈ ചിത്രത്തിലെ നീല കണ്ണുകൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നത് നീല കണ്ണുള്ള ഒരു മനുഷ്യൻ എന്നും..*6* felis domesticus* എന്നത് കൊണ്ട് ആറ് പൂച്ചകൾ എന്നുമാണ് ഉദ്ദേശിക്കുന്നത്.. അതവാ നമ്മൾ തേടുന്ന സാധനം ആറ് പൂച്ചകളും ഒരു നീല കണ്ണുമുള്ള മനുഷ്യനുമുള്ള സ്ഥലത്താവാം..""

   അഹ്‌ന ആ കാർഡിലേക് തന്നെ നോക്കിയ ശേഷം അവരോടെല്ലാം പറഞ്ഞു..

    ""ആ സ്ഥലം എവിടെയാവും… നമ്മൾ എങ്ങനെ അവിടെ എത്തും…""

   ഇലുവിന്റെ ചോദ്യം കേട്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു..

  ""ഇത്രയും നമ്മൾക്കു കിട്ടിയില്ലേ.. ബാക്കിയും നമ്മൾ എങ്ങനെ എങ്കിലും അറിയും… ഏതായാലും ഉമ്മ ഇത്രയും വളഞ്ഞ രീതിയിൽ ഇത് എഴുതി വെച്ചിട്ടുണ്ടെങ്കിൽ ഇത് ഏതെങ്കിലും ഒരു പൊട്ടൻ കിട്ടരുതെന്ന് കരുതിയിട്ടുണ്ടാവും…then ഇഖ്ലാസ് നിന്റെ കൈയിലുള്ള ബാബയും അലി അഹമ്മദും തമ്മിലുള്ള ഡീലിന്റെ എവിഡൻസ് നാളെ തരണം.. നാളെ മോർണിങ് ബാബയെ അറസ്റ്റ് ചെയ്യും.. ഒപ്പം അലി അഹമ്മദിനെയും ബാബയെ സ്റ്റേഷനിൽ കൊണ്ടോയ ശേഷം അലി അഹമ്മദിനെ ദിൽ റൗഡി ഉള്ള സ്ഥലത്ത് എത്തിക്കും.. മഹേഷ്വരിനെയും ദേവാദസിനെയും ഹേമന്ത് ന്റെ മരണ സംബന്ധമായ കേസിന് ചോദ്യം ചെയ്യൽ എന്ന് വ്യാജനെ അവിടെ എത്തിക്കും.. ദിൽഖിസ് നീ എല്ലാ അറസ്റ്റ് വാറന്റും റെഡിയാക്ക്.."'

   അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞതിന് അവർ തലയാട്ടി..

  ഇലുവും ഇഖ്ലാസും പോയതിന് ശേഷവും അവളെ തന്നെ നോക്കി നിൽക്കുന്ന ദിൽഖിസിനെ കണ്ണുരുട്ടി ഇറങ്ങി പോവാൻ പറഞ്ഞു..

   ""ഏയ്‌… ദിൽഖിസ്.. ഒന്നവിടെ നിന്നെ…""

   സ്റ്റെപ് ഇറങ്ങി പോവുന്ന അവനെ നോക്കി പിന്നിൽ ninn അഹ്‌ന പറഞ്ഞത് കേട്ടു അവൻ തിരിഞ്ഞു നോക്കി..

   ""നിന്റെ കാറിന്റെ key ഒന്ന് തരുമോ..""

   അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ key അവൾക് എറിഞ്ഞു കൊടുത്തു.. അവർ രണ്ടാളും ഒരുമിച്ചു ഇറങ്ങി അവനെ അവന്റെ ഫ്ലാറ്റിൽ ആക്കി..

   ""മിസ്സിസ് ദിൽഖിസ് അക്തർ അയിട്ട് ഇത് വരേ ഇങ്ങോട്ട് കയറിയില്ല…""

   അവൻ വിളിച്ചു പറയുന്നത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു..

   ""എല്ലാമൊന്ന് കലങ്ങി തെളിയട്ടെ ഡാർലിംഗ്…""

    അവൾ ഒരു പുഞ്ചിരിയോടെ അത്‌ പറഞ്ഞു വാഹനം മുന്നോട്ട് എടുത്ത്… എങ്ങോട്ടെന്നില്ലാതെ എന്തിനെന്നു ഇല്ലാതെ അവൾ എങ്ങോട്ടേക്കോ ഓടിച്ചു പോയി..

   കാറിന്റെ നടുക്കായിട്ട് വന്നു നിൽക്കുന്ന ആ കൊച്ച് പയ്യനെ കണ്ടു അവൾ പെട്ടന്ന് ബ്രേക്ക്‌ ചവിട്ടി.. വേവലാതിയോടെ പുറത്തിറങ്ങി ആ കൊച്ച് പയ്യന് അരികിലേക് ഓടി.. അവന്റെ അടുത്തെത്തിയപ്പോൾ ആയിരുന്നു അത്‌ അക്ഷയ് ആണെന്നുള്ളത് അവൾക് മനസ്സിലായത്..

 ""അക്ഷയ്….മോൻ എന്താ ഇവിടെ..""

   അവനെ നോക്കി ചോദിക്കുന്ന അവളെ കണ്ടു അവൻ ഭയത്തോടെ തിരിഞ്ഞു ഓടി.. അവളെ കാണുമ്പോൾ അവന്റെ മനസ്സിലേക്ക് ഓടി വരുന്നത് പെട്ടന്ന് കണ്ണുകളുടെ നിറം മാറുന്ന അല്ലുവിനെ ആയിരുന്നു..

  അക്ഷയ്…

  എന്ന് വിളിച്ചു അവന്റെ പിന്നാലെ പോയെങ്കിലും അവൻ ഭയത്തോടെ വിജനമായ ആ സ്ഥലത്ത് കൂടി ഓടി ഒരു വീടിന്റെ വരാന്തയിലേക് കയറി..

   ചുറ്റും കരിയിലകൾ കൂടി കിടക്കുന്നു വീടിന്റെ ചുവര് നിറയെ പായലുകൾ പടർന്നിട്ടുണ്ട്.. അതിനരികിലായി ഒരു പാലമരം.. പാലമരത്തിന്റെ പൂക്കളുടെ സുഗന്ധം അവരുടെ മൂക്കിലേക് തുളച്ചു കേറുന്നുണ്ട്.. ആ വീട്ടിൽ ആൾ താമസമുണ്ടെന്ന് തെളിയിക്കാൻ ഒരു ഫിലമെന്റ് ബൾബിന്റെ മങ്ങിയ വെളിച്ചം പുറത്തു നിന്ന് നോക്കിയാലും കാണാമായിരുന്നു…..

   അക്ഷയ് ചുറ്റുമുള്ള ഭയാനകമായ അന്തരീക്ഷം ഒന്ന് നോക്കിയ ശേഷം അഹ്‌നയെയും നോക്കി…

 "" ചേച്ചീ എനിക്ക് പേടിയാവുന്നു…""

  അവൻ അവളുടെ അടുത്തേക്ക് വന്നു അവളോട്‌ ചേർന്ന് നിന്ന് പറഞ്ഞു..

  അവൾ കുനിഞ്ഞിരുന്നു അവനെ നോകിയൊന്ന് പുഞ്ചിരിച്ചു..

  "" മോന്റെ അമ്മയും അച്ഛനും എവിടെ… ""

   അവൾ പുഞ്ചിരിയോടെ ചോദിച്ചതും അവൻ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു..

  ""അമ്മേം അച്ഛനും ഞാനും മാളിൽ പോയതായിരുന്നു.. അപ്പോൾ ഞാൻ ഇങ്ങോട്ട് ഓടി വന്നു…ചേച്ചി എനിക്ക് ദാഹിക്കുന്നു എനിക്ക് വെള്ളം വേണം...""

   അവൻ പറഞ്ഞത് കേട്ടു അവൾ ചുറ്റും നോക്കിയ ശേഷം ആ വീടിന്റെ വാരാന്തയിലേക് കയറി കാളിങ് ബെൽ ഒന്നുമില്ലായിരുന്നു വാതിൽ പകുതിയായി തുറന്നു കിടക്കുന്നത് കണ്ടു അവൾ ഡോർ തള്ളി തുറന്നു..

   ആ വീടിന്റെ മുക്കും മൂലയും നിറയെ ചിലന്തി വലകൾ നിറഞ്ഞിട്ടുണ്ട്..

   അവൾ ചുറ്റുമോന്ന് വീക്ഷച്ചു…

  ""ഇവിടെ ആരുമില്ലേ….""

   അവളുടെ വിളി കേട്ടു അത്രയും നേരം കണ്ണുകൾ അടച്ചിരുന്ന അയാൾ തന്റെ കണ്ണുകൾ തുറന്നു.. അയാളുടെ നീല കണ്ണുകൾ ചെറുതായിട്ടൊന്ന് തിളങ്ങി..

  ""ആരാ… എന്ന് ചോദിച്ചു അങ്ങോട്ട് വന്ന അയാളുടെ കണ്ണുകൾ അഹ്‌നയെ കണ്ടതും വെട്ടി തിളങ്ങി….

   ""ഹസീനയുടെ മകൾ..."

  അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..

   അയാളുടെ നീലകണ്ണുകൾ കണ്ടു അവളും ഞെട്ടിയിരുന്നു…

   ങ്യാവു… ങ്യാവു…

   എന്ന് ചൊല്ലി കൊണ്ട് അവൾക്കരികിലേക് കൂട്ടമായി വന്ന 5 പൂച്ച കുട്ടികളെ അവളൊന്ന് നോക്കി.. അതെ ആ പൂച്ചകൾക് വെള്ള ശരീരവും മഞ്ഞ കണ്ണുകളുമായിരുന്നു.. തികച്ചും അല്ലുവിനെ പോലെ തന്നെ ആയിരുന്നു..

  ""അതെ നീല കണ്ണുള്ള മനുഷ്യനും 6 പൂച്ചകളും ഉള്ള സ്ഥലം 6 മത്തെ പൂച്ച അല്ലുവായിരിക്കും.. ഇയാളെ കൈയ്യിൽ ആയിരിക്കും തെളിവ് ഉണ്ടാവുക…""

   അവൾ മനസ്സിൽ മൊഴിഞ്ഞു കൊണ്ട് അയാളെ നോകിയൊന്ന് പുഞ്ചിരിച്ചു..

   ഒരു ഗ്ലാസ്‌ വെള്ളം വേണമായിരുന്നു…

  അവൾ പറഞ്ഞത് കേട്ടു അയാൾ വെള്ളം എടുക്കാൻ പോയി റൂമിൽ ചെന്ന് ചാർജിൽ ഇട്ടിരുന്ന ആ സാധനവും എടുത്തു..

   ""കാണാൻ നിന്നെ പോലെ ഒക്കെയുള്ള ഇവളെ കണ്ടു ഞാൻ വിശ്വസിക്കുകയാണ് ഹസീനാ ഇതായിരിക്കും നിന്റെ മകൾ എന്ന്..""

    അയാൾ അത്‌ കൈയ്യിൽ മുറുകെ പിടിച്ചു അവർക്കരികിലേക് ചെന്നു വെള്ളം അക്ഷയ് ക്ക് കൊടുത്ത ശേഷം അഹ്‌നക്ക് നേരെ തിരിഞ്ഞു..

  ""മോൾ ഹസീനയുടെ മോൾ ആണെന്ന് അറിയാം… ഇത് ഇരുപത്തിനാല് വർഷങ്ങൾക് മുൻപ് ഒരു രാത്രി അവൾ എന്നേ ഏല്പിച്ചു പോയതായിരുന്നു.. ഒരിക്കൽ അവളുടെ മകൾ വരും അപ്പോൾ അവളെ ഏൽപ്പിക്കണം എന്ന് പറഞ്ഞു.. ഇന്ന് ഞാനിത് നിനക്ക് തരാം..""

   എന്ന് പറഞ്ഞു അയാൾ അത്‌ അവളുടെ കൈയ്യിൽ കൊടുത്തു.. അവളത് തിരിച്ചും മറിച്ചും നോക്കി.. ക്യാമറ ഉള്ള പഴയ ഒരു നോക്കിയ ഫോൺ ആയിരുന്നു.. അവൾ അതിന്റെ സ്വിച്ച് ഓൺ ചെയ്തു ആൽബം എടുത്തു അതിൽ dilrowdy അന്ന് രാത്രി അവൾക് തീ കൊളുത്തുന്നതും അതിന് മുൻപുള്ളതുമായ ഓരോ കാര്യങ്ങളുടെയും വീഡിയോ ഉണ്ടായിരുന്നു…

   ""അതെ ഇത് തന്നെയാണ് ഞാൻ തേടിയത്…""

   അവൾ മനസ്സിൽ അത്‌ മൊഴിയുമ്പോൾ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു…

   ""നിങ്ങൾ ആരാ.. നിങ്ങളും ഉമ്മയും ആയി എന്താ ബന്ധം…""

    അവളുടെ ചോദ്യം കേട്ടു ആയാലൊന്ന് പുഞ്ചിരിച്ചു..

  ""അൽഫാ ഷെഹാന്റെയും അലൈക്കാ ഷെഹാന്റെയും ഉപ്പ...അൽഫയും അലൈകയും ഞങ്ങളെ വിട്ടു പോയി.. അന്നും എനിക്ക് താങ്ങും തണലും ആയ്യിട്ട് ഹസീന മാത്രമേ ഉണ്ടായിരുന്നുള്ളു… അങ്ങനെ ഒരിക്കെ ആണ് ഹസീന വന്നു ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും ഇത് എന്റെ മകളെ എന്ത്‌ വിലകൊടുത്തും ഏൽപ്പിക്കണം എന്നും പറഞ്ഞു പോയത്.. അതിന്റെ പിറ്റേ ദിവസം എന്നേ തേടിയെത്തിയത് ഹസീനയുടെ മരണ വാർത്തയായിരുന്നു.. പിന്നീട് എനിക്ക് ഭയം തോന്നി.. എല്ലാവർക്കും ഒപ്പം ജീവിച്ചാൽ എന്നെ ആരെങ്കിലും കൊന്നാലോ എന്ന് കരുതി.. അങ്ങനെ സംഭവിച്ചാൽ എനിക്ക് നിന്നെ ഇത് ഏല്പിക്കാൻ ആവില്ലെന്നുള്ള ഭയം എന്നിൽ ഉടലെടുത്തു...അങ്ങനെ ഒരിക്കൽ ഒരു രാത്രി ഞാൻ വീട് വിട്ടു ഇറങ്ങി.. പിന്നീട് 2 വർഷങ്ങൾക് ശേഷം എന്റെ ഭാര്യ മൂത്ത മകൾക്കും കുടുംബത്തിനുമൊപ്പം ദുബൈയിൽ പോയി എന്നറിഞ്ഞു.. അതിന് ശേഷം ഞാൻ ഇവിടേക്ക് തന്നെ തിരിച്ചു വന്ന് എല്ലാവരിൽ നിന്നും അകന്നു ജീവിക്കുന്നു..""

   അത്‌ പറഞ്ഞു തീരുമ്പോയേക്കും ഷെഹാന്റെ നീല കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

   ""നിങ്ങൾ എന്റെ കൂടെ വരുമോ…"'

   അയാൾ പറഞ്ഞു തീർന്നതും അഹ്‌ന ചോദിച്ചത് കേട്ടു അയാൾ ഒന്ന് മടിച്ച ശേഷം അതെ എന്ന് പറഞ്ഞു തലയാട്ടി….

  അന്ന് തിരിച്ചു പോവുമ്പോൾ അവൾക്കൊപ്പം അയാളും ഉണ്ടായിരുന്നു.. അഹ്‌ന അക്ഷയ് യെ അവന്റെ അമ്മയെ ഏല്പിച്ചു..

***പിറ്റേ ദിവസം..**

 ""മുംബൈയിലെ ഏറ്റവും അറിയപ്പെടുന്ന ബാബ അറസ്റ്റിൽ.. കോടികളുടെ ലഹരി മരുന്ന് കച്ചവടത്തിനാണ് അറസ്റ്റ് ചെയ്തത്… കൂട്ട് പ്രതി അൽഫോൻസ് എന്നറിയപ്പെടുന്ന അലി അഹമ്മദ്‌ ഒളിവിലാണ് എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ട്‌..""

  ഒരു സൈഡിൽ നിന്ന് റിപ്പോർട്ടർ പറയുന്നത് കേട്ടു അഹ്‌നയൊന്ന് പുഞ്ചിരിച്ചു.. തന്നെ തന്നെ ദേഷ്യത്തോടെ നോക്കുന്ന തന്റെ ഭക്തർക്ക് മുൻപിൽ അയാൾ തല കുനിച്ചു കൈകൾ കൊണ്ട് മുഖം മറച്ചു നടന്നു… കൈകളിലെ വിലങ്ങിലേയ്ക്കും അഹ്‌നയിലേക്കും ഒന്ന് നോക്കി..

   ""നിന്റെ കൈയ്യിൽ വിലങ് വെച്ചു ജനങ്ങൾക് മുൻപിലൂടെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോയിരിക്കും ബാബാ.. ഇത് ഹസീനാ ലൈലാ ജൗഹറിന്റെ വാക്കാണ്…""

   വർഷങ്ങൾക് മുൻപ് ഹസീന അയാളോട് പറഞ്ഞ വാക്കുകൾ അയാളോർത്തു..

   ""അത്‌ ഇന്നത് സംഭവിച്ചു… നിനക്ക് പകരം നിന്റെ മകൾ ആണെന്ന് മാത്രം…""

   സംസാരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അയാൾ മനസ്സിൽ മൊഴിഞ്ഞു….

   ദിൽഖിസ് അയാളെ ജീപ്പിലേക് തള്ളിയ ശേഷം ജീപ്പ് മുന്നോട്ട് എടുത്തു…..

   ""മോൾ അയാളെ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു…'"

   സുജാത്തമ്മ അഹ്‌നയുടെ തലയിലൂടെ തലോടിക്കൊണ്ട് പറഞ്ഞതും അഹ്‌നയൊന്ന് പുഞ്ചിരിച്ചു…

×××××××××××××××××🌻×××××××××××××××

   ആരാ…..

  നിർത്താതെ ഉള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു മഹേഷ്വർ ഡോർ തുറന്നതും തന്റെ മുന്നിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന നിഹാലിനെ കണ്ടു അയാൾ ഒന്ന് ഭയന്നു..

  ""നിങ്ങളുടെ അച്ഛനിവിടെ ഇല്ലേ…""

   നിഹാൽ ചോദിച്ചത് കേട്ടു മഹേഷ്വർ അച്ഛനെ വിളിച്ചു..

 "" എന്താ..""

    എന്ന് ചോദിച്ചു സ്റ്റെപ് ഇറങ്ങി വരുന്ന ദേവാദസിനെയും നിഹാൽ ഒന്ന് നോക്കിയ ശേഷം അവന്റെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു..

  ""നിങ്ങളുടെ മകൻ അല്ലായിരുന്നോ പത്തു ദിവസം മുൻപ് മരിച്ച ഹേമന്ത്.. ആ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിങ്ങളെ ഒന്ന് ചോദ്യം ചെയ്യണം…""

   അവൻ പറഞ്ഞത് കേട്ടു അവർ ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് അവന്റെ കൂടെ ഇറങ്ങി..

    വാഹനം സ്റ്റേഷനിലേക് ഉള്ള വഴിയിലേക്കു പോവാതെ മറ്റൊരു വഴിയിലൂടെ പോവുന്നത് കണ്ടു രണ്ട് പേരും ഞെട്ടികൊണ്ട് നിഹാലിനെ നോക്കി..

  ""ഇതെങ്ങോട്ടാ പോവുന്നത്…""

   അവരുടെ ചോദ്യം കേട്ടു നിഹാലിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു…

   ""എങ്ങോട്ടാ എന്ന് പറഞ്ഞു തരില്ലാ… പകരം ആര് പറഞ്ഞിട്ടാ എന്ന് പറഞ്ഞു തരാം…""

   നിഹാൽ പറഞ്ഞത് കേട്ടു അവർ ആകാംഷയോടെ ആരാണ് എന്ന് ചോദിച്ചു..

  ""അഹ്‌നാ ലൈലത്‌ ആൻഡ് ഇലാനില സൗദ്ധത്…""

   അവരുടെ ഇരുവരുടെയും പേര് കെട്ട് അവർ ഭയത്തോടെ പരസ്പരം നോക്കി…

   ""The day is near to we …""

   അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു..

××××××××××××××××🌻××××××××××××××××

  ദേ….ഈ വഴി ആണ് പോവേണ്ടത്…

  മുൻ സീറ്റിൽ ഇരുന്ന് അൽഹിന പറയുന്ന വഴിയിലൂടെ ദിൽഖിസ് വണ്ടിയൊടിച്ചു.. വാഹനം ഒരു ഉൾ ഗ്രാമത്തിലൂടെ പോയി..

   ""ഇതാ ഇതാണ് അലി അഹമ്മദിന്റെ താവളം…""

   അൽഹിന പറഞ്ഞത് കേട്ടു അവർ പുറത്തിറങ്ങി ചുറ്റും നോക്കി.. ഒറ്റനിലയിൽ ഒരുപാട് സ്‌ക്വാർ ഫുട്ട് ഉള്ള ഒരു കെട്ടിടമായിരുന്നു..

    അവർ തുറന്നു വെച്ച ഡോറിലൂടെ അകത്തേക്ക് കയറിയതും അവർക്ക് മുന്നിലുള്ള കാഴ്ച കണ്ടു ഞെട്ടി..

  നിലത്ത് വീണു കിടക്കുന്ന അലി അഹമ്മദിന്റെ ശരീരത്തിൽ നിന്ന് നിർത്താതെ രക്തം ഒഴുകുന്നുണ്ടായിരുന്നു.. അയാളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ അയാൾക് മുന്നിൽ കത്തിയും പിടിച്ചു നിൽക്കുന്ന ഇഫ്തിൻ നോടുള്ള ഭയം പ്രകടമായിരുന്നു..

  ""ഇഫു നീ എന്താണീ ചെയ്യുന്നത്..""

   ദിൽഖിസ് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറയുന്നത് കേട്ടു ഇഫു അവന്റെ കൈ തട്ടി മാറ്റി..

   ""ഇയാളെ കൊല്ലുകയല്ലാതെ ഞാൻ എന്ത്‌ ചെയ്യണം.. എന്റെ ഉമ്മാനെ കൊന്നത് ഇയാളാ.. ഇയാളെ എനിക്ക് കൊല്ലണം…""

   ഇഫു കത്തി ഉയർത്തി പിടിച്ചു പറയുന്നത് കേട്ടു ദിൽഖിസ് ഒന്നും മനസ്സിലാവാതെ അവനെ നോക്കി.. അഹ്‌നയുടെ ചുണ്ടിൽ നിറഞ്ഞൊരു പുഞ്ചിരിയും കണ്ണുകൾക്ക് വല്ലാത്ത തിളക്കവും ആയിരുന്നു …

   ""നീ എന്താണീ പറയുന്നത് ഇഫു..നിന്റെ ഉമ്മ നാട്ടിലില്ലേ…""

    ദിൽഖിസ് ചോദിച്ചത് കേട്ടു ഇഫുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. അവൻ അവന്റെ കണ്ണിൽ നിന്ന് ലെൻസ്‌ എടുത്ത് മാറ്റി.. അവന്റെ യദാർത്ഥ നീല കണ്ണുകൾ വെട്ടി തിളങ്ങി..

  ""അവർ എന്റെ ഉമ്മയല്ല.. എന്റെ ഉമ്മ മരിച്ചു..ഇയാൾ എന്റെ ഉമ്മയെ കൊന്നു.. അതെ ഞാൻ *അൽഫാ ഷെഹാന്റെയും സിയാം മുഹമ്മദിന്റെയും മകനാണ്.. അതവാ സജ സിയാമിന്റെ ഏക അനിയൻ…""

    അവൻ പറഞ്ഞത് കേട്ടു അലി അഹമ്മദ്‌ അടക്കം എല്ലാവരും അവനെ ഞെട്ടലോടെ നോകിയെങ്കിലും.. അഹ്‌നക്ക് അത്‌ ആദ്യമേ അറിയാവുന്നത് കൊണ്ട് മുഖത്തെ പുഞ്ചിരിക്ക് മാറ്റ് കൂടുകയായിരുന്നു ചെയ്തത്….

  ""എനിക്കിയാളെ കൊല്ലണം ദിൽഖിസ്..""

  എന്നും പറഞ്ഞു അവൻ അയാൾക് നേരെ കത്തി കുത്താൻ നിന്നതും പെട്ടെന്നാരോ വന്ന് കത്തി മുറുകെ പിടിച്ചു.. അവൻ ആ കത്തിയിലേക്കും അതിൽ നിന്നോഴുകുന്ന രക്തത്തിലേക്കും നോക്കിയ ശേഷം മുന്നിലുള്ള ഇഖ്ലിയ യെ നോക്കി…

   ""എനിക്കൊരു കൊലപാതകിയെ ഭർത്താവ് അയിട്ട് വേണ്ട.. നീ ഇയാളെ കൊല്ലരുത് ഇഫു…""

   സജക്ക് ശേഷം അവൻ ഏറ്റവും ഇഷ്ടപ്പെട്ടായാൽ ഇഖ്ലിയ ആയത് കൊണ്ട് തന്നെ അവളുടെ വാക്ക് കേട്ടു അവൻ കത്തി തായതി അവളെ നോക്കി..

  ദിൽഖിസ് പെട്ടന്ന് തന്നെ ഇഫുവിന്റെ തല്ല് കൊണ്ട് അവശനായ അലി അഹമ്മദിനെ പിടിച്ചു വണ്ടിയിലിട്ട്…

   🌻***അൽപ സമയത്തിന് ശേഷം…**🌻

  Dilrowdy ഒരു ഭയത്തോടെ തന്റെ മുന്നിലുള്ള അലി അഹമ്മദിനെയും മഹേഷ്വരിനെയും ദേവാദസിനെയും നോക്കി..

  ""നിങ്ങളാണോ എന്നേ ഇങ്ങോട്ടി തട്ടി കൊണ്ട് വന്നത്…""

   അയാൾ അവരെ നോക്കി ചോദിച്ചത് കേട്ടു അവരെല്ലാം ഭയത്തോടെ അല്ലെന്ന് തലയാട്ടി….

  ""പിന്നേ…""

  അയാൾ ബാക്കി ചോദിക്കുന്നതിന് മുൻപ് അവിടമാകെ വെളിച്ചം പടർന്നിരുന്നു…

   അവർ നാല് പേരും ഒരു തരം ഭയത്തോടെ അവർക്ക് മുന്നിലേക്ക് നോക്കി..

   അവർക്ക് മുന്നിലുള്ള അഹ്‌നയും ഇലുവും അവരെ നോക്കി ഗൂഢമായൊരു ചിരി ചിരിച്ചു…

   അവർക്ക് പിന്നിൽ നിന്ന് ഇഖ്ലാസും ദിൽഖിസും ഇഖ്ലിയ യും അൽഹിനയും ഇഫുവും മുന്നോട്ട് വന്നു…

   പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു എല്ലാവരും വാതിലിന്റെ അരികിലേക് നോക്കി.. അത്‌ വഴി അകത്തേക്ക് കയറി വരുന്ന ഭാസിമിനെയും ജൗഹരിനെയും ജമാലിനെയും അവർ നാല് പേരും ഒരു തരം പകപ്പോടെ നോക്കി… അവരുടെ നാല് പേരുടെയും കണ്ണുകളിൽ ഭയം ഉടലെടുത്തു…

   അഹ്‌നയും ഇലുവും dilrowdy യെ നോകിയൊന്ന് പുഞ്ചിരിച്ച ശേഷം മഹേഷ്വറിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു..

  "ഇലു അതിങ് തന്നേ…""

   അഹ്‌ന പറഞ്ഞത് കേട്ടു ഇലു സിറിഞ്ച് എടുത്ത് അഹ്‌നയുടെ കൈയ്യിൽ കൊടുത്തു..

  ""ഇതെന്താ എന്നറിയുമോ മിസ്റ്റർ മഹേഷ്വർ.. മറന്നു പോയെങ്കിൽ ഞാൻ ഓർമിപ്പിച്ചു തരാം.. ഈ ഡ്രഗ് അല്ലായിരുന്നോ നിങ്ങൾ എന്റെ ഉമ്മയുടെ ശരീരത്തിൽ ഇൻജെക്ട് ചെയ്തത്…""

   അതും പറഞ്ഞു അയാൾ ആ സിറിഞ്ച് കൊണ്ട് അയാളുടെ ശരീരത്തിലേക് അത്‌ ഇൻജെക്ട് ചെയ്തു..

   ""മതി അയാൾ മരിച്ചു പോവും…""

   പകുതിയായതും ഒരു തരം പരിഹാസത്തോടെ ഇലു പറയുന്നത് കേട്ടു അഹ്‌ന സിറിഞ്ച് അയാളെ ശരീരത്തിൽ നിന്ന് വലിച്ചെറിഞ്ഞു.. അത്‌ ചുവരിൽ തട്ടിയിട്ടുണ്ടാവുന്ന നേരിയ തോതിലുള്ള ശബ്ദം അവിടെ മുഴുവൻ അലയടിച്ചു കേട്ടു….

   അപ്പോയെക്കും അയാൾ ഏകദേശം അവശനായിരുന്നു..

   അഹ്‌നയും ഇലുവും തന്റെ മകന്റെ അവസ്ഥ കണ്ടു കരയുന്ന ദേവദാസിനെ ഒന്ന് നോക്കിയ ശേഷം dilrowdy യുടെ അരികിലേക് നടന്നു…

  ""ഹലോ മിസ്റ്റർ ദിൽബർ… സോറി സോറി.. മിസ്റ്റർ ഡേവിഡ്.. അങ്ങനെ അല്ലായിരുന്നോ എനിക്ക് പരിചയപ്പെടുത്തി തന്നത്.. ഈ കഥയിൽ ഒരുപാട് വില്ലന്മാർ ഉണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നിന്നെയാണ് കാരണം ഈ കഥയിലെ ഏറ്റവും വലിയ പൊട്ടൻ നിങ്ങളായിരുന്നു..ഒന്നും മനസ്സിലായില്ല അല്ലെ.. എല്ലാം പതിയെ മനസ്സിലാക്കാം…""

  ഇലു dilrowdy yebഅതും പറഞ്ഞു അഹ്‌നയെ നോക്കി എഴുന്നേറ്റു നിന്നു…

   ""നിങ്ങൾക്കെല്ലാവര്കും ഉണ്ടാവുന്ന ഒരു സംശയം ആയിരിക്കാം ആരാണ് team lia യിൽ ഉള്ളതെന്ന്.. ഞങ്ങൾ ഒന്ന് പരിചയപ്പെടുത്തി തരാം….""

  ""L from lia.. അതവാ ലൈലാ..""

    അതും പറഞ്ഞു അഹ്‌ന മുന്നോട്ട് നിന്നു..

   ""I from lia.. അതവാ ഇലാനില…""

   അതും പറഞ്ഞു ഇലു മുന്നോട്ട് നിന്നു..

  ""മാഷാ…""

   അഹ്‌ന നീട്ടി വിളിച്ചതും മാഷ അങ്ങോട്ട് കയറി വന്നു..

   "" A from lia… അതവാ.. അന്ന.. ""

   അതും പറഞ്ഞു മാഷയും അവരോട് ചേർന്ന് നിന്നു..

   ""ഇനിയുള്ളത് ആരാന്ന് എന്നുലാതാണ് എല്ലാവര്കുംയുള്ള സംശയം എന്നറിയാ…. ഐശൂ..""

   അഹ്‌നാ ഐഷു എന്ന് നീട്ടി വിളിച്ചതും ആരോചകമായ രീതിയിലുള്ള വാതിൽ തുറക്കുന്ന ശബ്ദം ചെവിയിലേക് കുത്തി കയറിയതും അവരെല്ലാം അതാരെന്ന് അറിയാൻ ആകാംഷയോടെ അങ്ങോട്ട് നോക്കി..
 
  അവശ ആണെങ്കിലും ഒരു പുഞ്ചിരിയോടെ അങ്ങോട്ട് കയറി വരുന്ന ആളെ കണ്ടു എല്ലാവരുടെയും മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു…

  ""റഹിനാ…""

  Dilrowdy യുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു..

   റഹിന ഒരു തരം പുച്ഛത്തോടെ ദിൽ റൗഡിക്ക് മുന്നിൽ ചെന്ന് നിന്നു..

 ""വെറും റഹിന അല്ല മിസ്റ്റർ ദിൽബർ…*Ayisha Rahina*...""

   അയാളെ നോക്കി അത്‌ പറയുമ്പോഴും അവളുടെ മുഖത്ത് പുച്ഛം തന്നെ ആയിരുന്നു..

  ""നീ എന്തിനാ റഹിനാ എന്നേ ചതിച്ചത്.. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ ഉപ്പയല്ലേ.. ""

   Dilrowdy ദയനീയ ഭാവത്തിൽ പറയുന്നത് കേട്ടു റഹിന പൊട്ടി ചിരിച്ചു..

  ""അതിന് നിങ്ങൾ എന്റെ ഉപ്പയുമല്ലാ.. ഞാൻ നിങ്ങളുടെ മകളുമല്ലാ… എന്റെ ഉപ്പയുടെ പേര് ഭാസിം എന്നാണ്.. ഉമ്മയുടെ പേര് ഹാജറ എന്നും..""

    അവൾ ഭാസിം അടക്കം എല്ലാവരും ഞെട്ടി.. ദിൽഖിസിനും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല…

   ""ആർക്കും ഒന്നും മനസ്സിലാവുന്നുണ്ടാവില്ല അല്ലെ.. ഞാൻ പറഞ്ഞു തരാം.. അതിന് മുൻപ് എനിക്ക് ഭാസിം അങ്കിൾനോട് ഒരു കാര്യം ചോദിക്കാനുണ്ട്…""

   അഹ്‌ന ഭാസിമിന് നേരെ തിരിഞ്ഞു ചോദിച്ചത് കേട്ടു ഭാസിം എന്താണെന്നുള്ള അവളെ നോക്കി..

 അഹ്‌ന ഭാഗിൽ നിന്നൊരു ഫോട്ടോ എടുത്ത് ഭാസിമിന് നേരെ പിടിച്ചു..

  ""ഈ ഫോട്ടോ കാക്കു ജനിക്കുന്നതിനൊക്കെ മുൻപ് എടുത്ത ഫോട്ടോ ആണ്.. ഇതിൽ വ്യക്തമായി കാണാം ഹാജറ ആന്റി പ്രെഗ്നന്റ് ആണ്.. അത്‌ ദിൽഖിസിനെ ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.. കാരണം ദിൽഖിസ് കാകുവിനെക്കാൾ ഇളയതാണ്.. ഇനി പറയ് അങ്കിൾ ആ കുഞ്ഞെവിടെ…""

   അവൾ ചോദിക്കുന്നത് കേട്ടു ഭാസിമിന് വിറയ്ക്കുന്ന പോലെ തോന്നി..

  ""ആ കുഞ്ഞു ജനിച്ചപ്പോൾ തന്നെ മരിച്ചു പോയി.. ഒരു ആൺകുഞ്ഞു ആയിരുന്നു..""

   അത്‌ പറയുമ്പോൾ ഭാസിമിന്റെ കണ്ണിൽ നിന്ന് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ നിലത്തെ ചുംബിച്ചു..

  ""അതെ അവിടെ ആയിരുന്നു നിങ്ങൾക് തെറ്റിയത്.. അവിടെ വെച്ചായിരുന്നു പ്രതികാരത്തിന്റെ ഈ കഥ തുടങ്ങിയത്..

   1993 ൽ മുംബൈയിലെ ഒരു പ്രശസ്ത ആശുപത്രിയിലേക്ക് വേദന കിട്ടിയ ഹാജറയെ ഭാസിം വെപ്രാളത്തോടെ കയറ്റി… അൽപ സമയത്തിന് ശേഷം ഹാജർക്കൊരു പെൺകുഞ് ജനിച്ചു.. കാണാൻ അതീവ സുന്ദരി ആയിരുന്നു..

   ഇതിന് തൊട്ട് അടുത്തുള്ള വാർഡിൽ കിടക്കുന്ന മായാവതിയുടെ കുഞ്ഞു മരണപ്പെട്ടു.. എത്ര ദുഷ്ട മനസ്സ് ആണെങ്കിലും അവർക്കുമില്ലേ ഒരു മാതൃഹൃദയം.. അവർ കരഞ്ഞു നിലവിളിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ കണ്ണിൽ ഭാസിമിന്റെ കുഞ്ഞിനെ ഉടക്കിയത്.. കാണാൻ അതീവ സുന്ദരിയായ ആാ കുഞ്ഞിനെ അവൾക് തന്റെ മകളായി വേണമെന്ന് തോന്നി...അവിടെ ഉള്ള ഒരു നഴ്സിനെ കൊണ്ട് അവൾ വാശി പിടിച്ചു ആ കുഞ്ഞിനെ എടുപ്പിച്ചു..അവൾ ആ കുഞ്ഞിന് തന്റെ ഭർത്താവിന്റെ മതത്തിൽ പെട്ടെ പേര് നൽകി.."AYISHA RAHINA "

   അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി.. അതിനിടയിൽ മായാവതിയെ തൂക്കി കൊന്നു….ആ കുട്ടിക്ക് 17 വയസ്സുള്ളപ്പോൾ അതെ ആശുപത്രിയിൽ ഒരാവശ്യത്തിന് വേണ്ടി പോയപ്പോൾ അന്നത്തെ ആ നേഴ്സ് അവളെ കാണാൻ ഇടയാവുകയും.. ചെറുതായി ഹാജറയും ആയി മുഖസാമ്യമുള്ള അവളെ മനസ്സിലാക്കുകയും ചെയ്തു.. അന്ന് അവൾ അറിഞ്ഞു അവളുടെ ഉമ്മയും ഉപ്പയും ഭാസിമും ഹാജറയും ആണെന്ന്.. പിന്നീട് അവൾ അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.. ദിൽബർ നോട്‌ ഒപ്പമുള്ള ജീവിതം അവൾക് അസ്വസ്ഥത തോന്നി.. അങ്ങനെ അവൾ പഠിക്കാൻ എന്ന വ്യാജേനെ ദുബൈയിൽ പോയി.. അവിടെ വെച്ച് നീല കണ്ണുകൾ ഉള്ള ഒരാളെ ഇഷ്ടപ്പെട്ടു.. AI ഗ്രൂപ്പിന്റെ രണ്ട് ഓണർ മാരിൽ ഒരാൾ ""അഫ്താബ് ആഷിക്.."" എന്ന അൽഫ യുടെയും അലൈകയുടെയും മൂത്ത സഹോദരി അലീശ ഷെഹാന്റെ മകനെ വിവാഹം ചെയ്യുകയും ചെയ്തു….അവർക്കൊരു മകനും ജനിച്ചു "എമിൽ അക്താർ "".. പിന്നീട് അവൾ നാട്ടിലേക് വരികയും team lia യെ പരിചയപ്പെടുകയും അതിൽ പങ്ക് ചേരുകയും ചെയ്തു…'"

    അഹ്‌ന അത്രയും പറഞ്ഞു തീർന്നതും റഹിന ഒരു തരം പുച്ഛത്തോടെ ദിൽ റൗഡി യെ നോക്കി…

   ""നിങ്ങളോട് ഞാൻ ദിൽഖിസ് അക്തറിനെ ഇഷ്ടമാണെന്ന് പറഞ്ഞത് എന്തിനായിരുന്നു എന്നറിയുമോ… എന്റെ ആങ്ങളയുടെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മുഖത്ത് വരുന്ന ഞെട്ടൽ കാണാൻ.. എന്നും അഫ്താബ് ആശിക്കിന്റെ ഭാര്യ എന്നറിയപ്പെടുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെട്ടത് ദിൽഖിസ് അക്തറിന്റെ പെങ്ങൾ എന്നറിയപ്പെടാൻ ആയിരുന്നു…""

  അവൾ ഒരു അഹങ്കാരത്തോടെ ദിൽഖിസിനോട് ചേർന്ന് നിന്നു പറഞ്ഞു.. അവൻ അവളെ മുറുകെ പിടിച്ചു...

  ഇതെല്ലാം കേട്ടു ഞെട്ടി തരിച്ചു നിൽക്കാൻ മാത്രമേ dilrowdy ക്ക് കഴിഞ്ഞുള്ളു… ഭാസിം തന്റെ മകളെ കണ്ടതിലുള്ള ആഹ്ലാദം കണ്ണീർ ഒഴുക്കി പ്രകടിപ്പിച്ചു….

  ""എന്റെ പേരമകൻ എവിടെ ഐശൂ..""

   ഭാസിം കരച്ചിലോടെ തന്നെ പറയുന്നത് കേട്ടു അവൾ ഭാസിമിന്റെ അടുത്ത് പോയി…

   ""അവൻ ആ നഴ്സിന്റെ അടുത്തുണ്ട്… ഞാൻ കേട്ട ഭാസിം ഇതല്ലാ.. എനിക്ക് പഴയ ആ സ്ട്രോങ്ങ്‌ ഉപ്പയെ മതി…""

   അവൾ പറഞ്ഞത് കേട്ടു ഭാസിം കണ്ണീർ തുടച്ചു അവളെ അയാളോട് ചേർത്ത് നിർത്തി..

  അഹ്‌ന ഒരു തരം പുച്ഛത്തോടെ അലി അഹമ്മദിനെ നോക്കി..

   ""ഇപ്പോൾ നിങ്ങൾക് ഏകദേശം നിങ്ങളെ പ്രാണനായ മായാവതിയെ മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു… അവൾ നിങ്ങളെ കൊണ്ട് അൽഫ ഉമ്മയെ കൊല്ലിപ്പിച്ചതിന്റെ കാരണം എന്താണെന്നോ എന്റെ ഉമ്മക്കും അൽഫ ഉമ്മക്കും ആ കുഞ്ഞു ഭാസിമിന്റേത് ആണെന്ന് അറിയാമായിരുന്നു.. അതവർ ഭാസിമിനോട് പറയുമെന്ന് അവളെ ഭീഷണി പെടുത്തിയിരുന്നു.. ഇതിന് മായാവതി കണ്ട ഏക പോം വഴി അൽഫയുടെ മരണമായിരുന്നു.. അത്‌ നിന്നിലൂടെ ആയെന്ന് മാത്രം…"""

  അലി അഹമ്മദിനെ നോക്കി അത്‌ പറയുമ്പോൾ അഹ്‌നയുടെ മുഖത്ത് പരിഹാസമായിരുന്നു..

  ""എന്നാൽ തുടങ്ങല്ലേ…""

  ഇലു ഒരു കൂട്ടം ബ്ലേഡ് എടുത്ത് പറഞ്ഞതും അഹ്‌ന ആയില്ലാ എന്ന് രീതിയിൽ തലയാട്ടി…

   ""അതിന് മുൻപ് ഒരാൾ കൂടി വരാനുണ്ട്…""

  അഹ്‌ന പറഞ്ഞു തീരുന്നതിനു മുൻപേ അങ്ങോട്ട് ആ ആൾ കയറി വന്നിരുന്നു..

   ""റസീനാ ജമാൽ..""

   അതിൽ ചിലയാളുകളുടെ ചുണ്ടുകൾ മൊഴിഞ്ഞു..


    തുടരും…..

  ഈ പാർട്ട്‌ ഒരുമിച്ചു മുഴുവനായിട്ട് പോസ്റ്റാൻ കഴിയാത്തത് കൊണ്ട് തന്നെ ഈ പാർട്ടിന് ഒരു പാർട്ട്‌ കൂടി ഉണ്ട്.. ദയവ് ചെയ്തു അത്‌ വായിക്കുക..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


CHAMAK OF LOVE 55 (last part (ii)

CHAMAK OF LOVE 55 (last part (ii)

4.4
2216

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :55 ( Last part (ii) _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ‼️‼️ഇത് പാർട്ട്‌ വായിക്കുന്നതിന് മുൻപ്...മുഴുവനായിട്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ ഈ പാർട്ട്‌ ഞാൻ രണ്ടായിട്ടാണ് പോസ്റ്റ്‌ ചെയ്തത്.. ദയവ് ചെയ്ത് ഇത് വായിക്കുന്നതിന് മുൻപ് ഈ പാർട്ടിന്റെ തന്നെ ഭാഗം ഒന്ന് വായിക്കുക… ‼️‼️ _________________🌻_________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ലാ.. ഇതിൽ പരാമർശിക്കുന്ന സ്ഥലമോ സ്ഥാപനങ്ങളോ സ്ഥാനങ്ങളിൽ യദാർത്ഥത്തിൽ ഉള്ള ആൾകാരുമായോ ഒരു ബന്ധവുമില്ല