Aksharathalukal

CHAMAK OF LOVE 55 (last part (ii)

CHAMAK OF LOVE ✨️

(പ്രണയത്തിന്റെ തിളക്കം )

Part :55 ( Last part (ii)
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________

‼️‼️ഇത് പാർട്ട്‌ വായിക്കുന്നതിന് മുൻപ്...മുഴുവനായിട്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ ഈ പാർട്ട്‌ ഞാൻ രണ്ടായിട്ടാണ് പോസ്റ്റ്‌ ചെയ്തത്.. ദയവ് ചെയ്ത് ഇത് വായിക്കുന്നതിന് മുൻപ് ഈ പാർട്ടിന്റെ തന്നെ ഭാഗം ഒന്ന് വായിക്കുക… ‼️‼️
_________________🌻_________________

ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ലാ.. ഇതിൽ പരാമർശിക്കുന്ന സ്ഥലമോ സ്ഥാപനങ്ങളോ സ്ഥാനങ്ങളിൽ യദാർത്ഥത്തിൽ ഉള്ള ആൾകാരുമായോ ഒരു ബന്ധവുമില്ല… ദയവ് ചെയ്തു അനുകരിക്കരുത്...
_______________🌻_________________
__________________________________

  അഹ്‌ന പറഞ്ഞു തീരുന്നതിനു മുൻപേ അങ്ങോട്ട് ആ ആൾ കയറി വന്നിരുന്നു..

   ""റസീനാ ജമാൽ..""

   അതിൽ ചിലയാളുകളുടെ ചുണ്ടുകൾ മൊഴിഞ്ഞു..

   അവൾ ഒരു പുഞ്ചിരിയോടെ കയറി വന്നു ദിൽ റൗഡിക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു.. കെട്ടിയിട്ട അവളുടെ മുടി അഴിച്ചിട്ടതും ഡൈ യുടെ നിറം പോയി തുടങ്ങിയ അവളുടെ കാപ്പി മുടിഴിയകൾ പാറി കളിച്ചു.. അവൾ മുന്നോട്ട് വന്ന മുടിഴിയകളെ ഒതുക്കി വെച്ചപ്പോൾ നെറ്റിയിലെ പാട് പരസ്യമായി…അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി...

  ""ഹസീനാ ലൈലാ ജൗഹർ..""

   അയാളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു…

  ""ഒന്നും മനസ്സിലാവുന്നുണ്ടാവില്ല അല്ലെ.. നീ കൊന്ന ആൾ എങ്ങനെ ജീവിച്ചിരുപ്പുണ്ടാവും എന്ന് തോന്നുന്നുണ്ടോ..

    കാരണം.. ""മരിച്ചത് ഹസീന ലൈലാ ജൗഹർ അല്ലായിരുന്നു.. റസീനാ ജമാൽ ആയിരുന്നു…""

    അത്‌ പറയുമ്പോൾ അവളുടെ മുഖത്തൊരു രൗദ്ര ഭാവമായിരുന്നു..

  '"അതെങ്ങനെ സംഭവിച്ചു എന്നറിയാൻ 24 വർഷങ്ങൾ പിറകോട്ടു പോവണം… ""

•°•°•°•°•°•°•°•°••

  ""നിന്റെ ഡെലിവറി കഴിഞ്ഞിട്ട് വെറും 18 മണിക്കൂർ ആയിട്ടല്ലേ ഉള്ളു.. ഇപ്പോൾ എന്തിനാ നീ ഇങ്ങോട്ട് വന്നത്..""

   ഹസീനയെ കെട്ടിയിട്ട ആൽ മരത്തിൽ നിന്ന് സൂക്ഷമതയോടെ കയറ് ഊരാൻ ശ്രമിക്കുന്ന റസീനയെ നോക്കി ഹസീന പറയുന്നത് കേട്ടു റസീന അവളെ ഒന്ന് നോക്കി.. രാത്രിയുടെ ഇരുട്ടിൽ റസീനയുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി..

  ""ലീനൂ..എനിക്ക് നിന്നെക്കാൾ വലുതല്ല എന്റെ ആരോഗ്യം""

   അതും പറഞ്ഞു അവൾ മുഴുവൻ കെട്ടുമയിച്ചു കൊടുത്തു അവളെ നോക്കി..

   അവൾ കെട്ടയിച്ച ശേഷം അവിടെ ഇരുന്നു…

   ""ആഹ്.. നീനൂ.. എനിക്ക് വേദനിക്കുന്നു…""

   വയറിൽ തൊട്ട് ഹസീന പറഞ്ഞത് കേട്ടു റസീന വെപ്രാലപ്പെട്ടു…

 (അൽപ സമയത്തിന് ശേഷം..)

   ""നോക്ക് എന്റെ മക്കളെ… എന്നേ പോലെ തന്നെ സുന്ദരികൾ അല്ലെ..ആദ്യം ജൗഹറിക്കയെ കാണിക്കാൻ ആയിരുന്നു എന്റെ ആഗ്രഹം..""

  ഹസീന റസീനയുടെ കൈയ്യിലുള്ള തന്റെ രണ്ട് പെൺകുട്ടികളെയും നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു..

   ജൗഹറിന് കാണിച്ചു കൊടുക്കാൻ എന്ന് പറഞ്ഞു തന്റെ കൈയ്യിലുള്ള നോക്കിയ ഫോൺ വീഡിയോ എടുക്കാൻ chamak imarat ന്റെ ഒരു തിണ്ടിൽ വെച്ചു..

  ""നീ വേഗം ഇവിടെ അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ചെന്ന് ആ ഡ്രഗ് ശക്തികുറക്കാൻ ഉള്ള ചികിത്സ ചെയ്ത് വാ… ഞാൻ മക്കളെ നോക്കാം…""

   ""ആഹ്.. ഞാൻ പോവാം.. നിന്റെ മോൾക് പേരിട്ടോ…""

   ഹസീന റസീനയോട് ചോദിച്ചത് റസീന ഒന്ന് പുഞ്ചിരിച്ചു..

  ""മാഷാ അന്നത്‌ അലി..മോളേ എന്നേ ഒരു നോക്കെ കാണിച്ചുള്ളൂ.. പിന്നേ ഞാൻ അവിടെ നിന്ന് ചാടി പോന്നു..""

   അവൾ അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു..

   ""ലീനൂ ഒന്ന് നിന്നെ…""

  ഹോസ്പിറ്റലിലേക് പോകാൻ വേണ്ടി തിരിഞ്ഞു നടക്കുന്ന ഹസീനയെ നോക്കി റസീന പറയുന്നത് കേട്ടു ഹസീന തിരിഞ്ഞു നോക്കി..

  ""ലീനൂ.. ഞാൻ അതവാ മരിച്ചാൽ എന്റെ മോളെയും ഭർത്താവിനെയും നീ നോക്കണേ…""

   അവൾ പറയുന്നത് കേട്ടു ഹസീന അവളെ പല്ല് കടിച്ചു നോക്കി…

  ""നിന്നെയൊന്നും ആരും കൊല്ലൂല.. നന്മ മരമല്ലേ…""

   ഹസീന ഒരു കളിയോടെ പറഞ്ഞു ആശുപത്രിയിലേക് പോയി..

   ആശുപത്രിയിൽ നിന്ന് വന്ന ഹസീന കണ്ടത് തീ ആളി കത്തുന്ന ഒരു മനുഷ്യ രൂപത്തെയും അതിനരികിൽ കിടന്നു കരയുന്ന തന്റെ രണ്ട് മക്കളെയും ആയിരുന്നു..

   "'നീനൂ…""

   എന്നലറി വിളിച്ചു അവൾ അവിടെ ചെന്നെങ്കിലും അവളുടെ ശരീരം മുഴുവൻ തീ പടർന്നിരുന്നു..അവൾ കുളത്തിൽ നിന്ന് വെള്ളം എടുത്ത് ഒഴിച്ചെങ്കിലും റസീനയുടെ ശ്വാസം എത്രയോ മുൻപ് നിലച്ചിരിന്നു.

   ഹസീനയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി ഭൂമിയിൽ പതിച്ചു.. അവളുടെ കണ്ണീരിന്റെ ഉപ്പ് രസം ഭൂമിയുമായി അലിഞ്ഞു ചേർന്നു…

   ""നീനൂ… ആരോടും ഒന്നും ചെയ്യാത്ത നിന്നോട് ആരാ ഇത് ചെയ്തത്.. ഒരുമിച്ചു വന്നിട്ട് എന്തിനാ നീനൂ എന്നേ തനിച്ചാക്കി പോയത് .. നീ പോയാൽ നിന്റെ ലീനുവിന് ആരുണ്ട്.. ""

    അവളുടെ ചുണ്ടുകൾ അത്‌ മൊഴിയുമ്പോൾ ശബ്ദം വല്ലാതെ ഇടരുന്നുണ്ടായിരുന്നു…

   അവൾ എന്ത്‌ ചെയ്യുമെന്നറിയാതെ ചുറ്റും നോക്കിയപ്പോൾ ആയിരുന്നു അവൾ വീഡിയോ ഓൺ ചെയ്തു വെച്ച ഫോൺ കണ്ണിൽ ഉടക്കിയത്..

  അവൾ വേഗം അത്‌ ചെന്ന് ഓൺ ചെയ്തു നോക്കി.. അതിൽ dilrowdy വരുന്നതും തീ കൊളുത്തുന്നതുമെല്ലാം ഉണ്ടായിരുന്നു…

   ""ഞാനാണെന്ന് കരുതിയല്ലേ അയാൾ എന്റെ നീനുവിനെ കൊന്നു കളഞ്ഞത്..ശെരിക്കും ഞാൻ കാരണമല്ലേ എന്റെ നീനു മരിച്ചത്..""

   അവൾക് അവളുടെ മനസ്സ് നീറി പുകയുന്നത് പോലെ തോന്നി...അവൾ ഫോൺ എടുത്ത് ജൗഹറിന് വിളിക്കുമ്പോഴും അവളുടെ കൈ വിറയ്ക്കുന്നത് പോലെ തോന്നി..

   അവൾ ഇടർച്ചയോടെ ജൗഹറിനോട് കാര്യം പറഞ്ഞു..

  കുറച്ചു കഴിഞ്ഞതും ജമാലും ജൗഹറും വന്നു…

സ്വന്തം ജീവന്റെ പാതി ഹൃദയമിടിപ്പ് നിലച്ച് ശ്വാസം നിലച്ച നിലയിൽ കിടക്കുന്നത് കണ്ടു ജമാലിനു തന്റെ കണ്ണുകൾ നിറന്ഞ്ഞതിനാൽ കാഴ്ചകൾ മങ്ങുന്നതത് പോലെ തോന്നി

അവൻ അവന്റെ പ്രാണനു അരികിലേക്ക് പതിയെ നടന്നടുത്തു

ശരീരം മുഴുവൻ കത്തിക്കരിഞ്ഞെങ്കിലും ഒന്നും സംഭവിക്കാതെ പതിവിലും തിളങ്ങി കിടക്കുന്ന അവളുടെ മഹറിലേക്ക് അവന്റെ ദൃഷ്ടി പതിന്നു. അവൻ അത്‌ കയ്യിൽ എടുത്തു. തന്റെ പ്രാണൻ തനിക്കായി ബാക്കി വെച്ച ആ മഹർ അവൻ തന്റെ കയ്യിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ മഹറിൽ പതിച്ചു.

"എന്തിനാ പെണ്ണേ...എന്നെയും നമ്മുടെ മകളെയും ഒറ്റക്കാക്കി നീ പോയിക്കളഞ്ഞത്. നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് നിനക്കറിയില്ലേ.. പിന്നേ എന്തിനാ നീ എന്നേ വിട്ടു പോയത്?.."

അവൻ അലറികരഞ്ഞു..

ആ രാത്രി പതിവിലും നിശബ്ദമായിരുന്നു..

ഒരു ചെറു തെന്നൽ അവനെ തഴുകി കടന്നുപോയി..

   കരഞ്ഞു തളർന്ന ഹസീനയെ ജൗഹർ തന്നോട് ചേർത്ത് നിർത്തി..

  ""നീ തളരല്ല ഹസീനാ…""

  ""അല്ലാതെ എനിക്കെന്ത് ചെയ്യാനാവും ജൗഹർ.. എന്റെ നീനുവല്ലേ ആ കിടക്കുന്നത്…""

   അവളെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ജൗഹറിന് മനസ്സിലാവുന്നുണ്ടായിരുന്നില്ല..

  ജമാൽ കണ്ണീർ തുടച്ചു ഹസീനക്ക് അരികിലേക് നടന്നു..

 ""ഏതായാലും അവൾ മരിച്ചു.. മരിച്ചത് ഹസീന തന്നെ ആണെന്ന് എല്ലാവരും കരുതിക്കോട്ടെ.. നീ ജീവിച്ചിരിപ്പുള്ളത് അറിഞ്ഞാൽ അവർ നിന്നെയും കൊന്ന് കളയും…""

   ജൗഹറും അതിനെ അനുകൂലിച്ചു.. അങ്ങനെ ഹസീന ലൈലാ ജൗഹർ റസീനയായി മാറി.. അവൾ തന്റെ കുഞ്ഞുങ്ങളിൽ ഒരാളെ ചങ്ക് പിടയുന്ന വേദനയോടെ മൈമൂന എന്ന സ്ത്രീയെ ഏല്പിച്ചു..കാരണം ഹസീനയുടെ കുഞ്ഞു ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ അവരെയും അയാൾ കൊല്ലുമോ എന്ന ഭയം ആയിരുന്നു..ആ വീഡിയോ ഉള്ള ഫോൺ അവൾ ഷെഹാനെ ഏല്പിച്ചു.. ഒരു ബ്യൂട്ടി പാർലർ തുറപ്പിച്ചു അവളുടെ മുടി colour ചെയ്തു..

   പിന്നീട് ഹസീന മരിച്ചു എന്ന് എല്ലാവരെയും അറിയിച്ചു.. തന്റെ പ്രാണനായ ജൗഹറിനെ തനിച്ചാക്കി അവൾ ജമാലിനോട് ഒപ്പം പോയി.. അവന്റെ റൂമിൽ ഉള്ള സീക്രെട് റൂമിൽ താമസിപ്പിച്ചു.. അടുത്ത കുടുംബത്തിൽ ഉള്ളവരോട് മാത്രം സത്യം അറിയിച്ചു..മാഷക്ക് ചെറിയ രീതിയിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ അവൾ ഒരു വർഷത്തോളം ആശുപത്രിയിൽ തന്നെ ആയിരുന്നു.. പിന്നീട് ഒരു വർഷം കഴിഞ്ഞു ജമാലും ഹസീനയും മുംബൈയിൽ പോയി.. തിരിച്ചു വരുമ്പോൾ അഹ്‌നയുടെ അനിയത്തി ആണെന്ന് പറഞ്ഞു മാഷയെ കൊണ്ട് വന്നു… എങ്കിലും തന്റെ പ്രാണൻ ആയ ജൗഹറിനെ കാണാൻ മുംബൈയിൽ വരുമായിരുന്നു… Green valley അപ്പാർട്മെന്റിലെ റൂം നമ്പർ 123 റസീനയുടേത് ആയിരുന്നു.. ആ തെളിവ് എടുക്കാൻ അങ്ങോട്ട് കയറാൻ ശ്രമിച്ചെങ്കിലും അവിടെ പ്രേതമാണെന്നും ഒരാൾക്ക് ഒരു സമയം അവിടെ ഒരു റൂം മാത്രമേ പറ്റുമെന്നുള്ള നിബന്ധനയും വെച്ചു..റൂം നമ്പർ 124 ൽ റസീനയുടെ ഓർമകൾ ഉള്ളത് കൊണ്ട് അത്‌ ഒഴിവാക്കാൻ അവൾക് തോന്നിയില്ല...പിന്നീട് അവൾ അഹ്‌ന മുംബയിൽ എത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു.. ""

•°•°•°•°•°•°•°••

  പറഞ്ഞു അവസാനമെത്തിയപ്പോയെക്കും ഹസീനയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

   അവൾ ദേഷ്യത്തോടെ അയാളുടെ കഴുത്തിന് പിടിച്ചു..

  ""എനിക്ക് നിന്നെ കൊന്ന് കളയണം എന്നുണ്ടായിരുന്നു.. പക്ഷേ ഞാൻ അത്‌ ചെയ്യില്ലാ.. കാരണം എന്തെന്ന് അറിയോ.. നിന്റെ ശരീരത്തിൽ നിന്ന് രക്തം പോലും ഒഴുകാത്ത സ്ഥിതിയിൽ എങ്കിലും ശരീരം മുഴുവനും വേദനിക്കുന്ന രീതിയിൽ നിന്നെ നോവിക്കണം.. എന്നിട്ട് adv ഹസീന ലൈലത്‌ കേസ് അന്വേഷിച്ചു നിനക്ക് തൂക്ക് കയറ് വാങ്ങി തരണം.. Its something more entertaining.. ""

   അതും പറഞ്ഞു അവളുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു..

  അവൾ ഇലുവിനെയും അഹ്‌നയെയും തന്നോട് ചേർത്ത് നിർത്തി മഹേഷ്വരിനും ദേവാദസിനും അരികിലേക് നടന്നു..

  ""നിങ്ങൾ രണ്ട് പേരും അല്ലായിരുന്നോ ഇവർ എന്റെ മക്കൾ അല്ലെന്ന് പറഞ്ഞത്.. അതിന്റെ കാരണം എന്തെന്ന് വെച്ചാൽ.. ആ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്റെ പേര് ആണെങ്കിലും പോസ്റ്റ്‌ മോർട്ടം ചെയ്യപ്പെട്ടത് റസീനയെ അല്ലെ.. അവൾക് ഒരു കുഞ്ഞു മാത്രമേ ഉള്ളു.. അത്‌ കണ്ടു നിങ്ങൾ കരുതി അഹ്‌നയും ഇലുവും എന്റെ മക്കൾ അല്ലെന്ന്.. സത്യത്തിൽ നിങ്ങൾക് തീരെ ബുദ്ധിയില്ലേ.. അതിൽ വ്യക്തമായിട്ടുണ്ട് മരിക്കുന്നതിന് 21 മണിക്കൂർ മുൻപേ ആണ് ഡെലിവറി എന്ന്.. അവൾ മരിക്കുന്നതിന് വെറും 6 മണിക്കൂർ മുൻപ് നിങ്ങൾ എന്നേ വന്നു കണ്ടപ്പോൾ ഞാൻ പ്രെഗ്നന്റ് അല്ലായിരുന്നോ…പൊട്ടന്മാർ.. പിന്നേ നിങ്ങൾ പറഞ്ഞത് ശെരിയാ.. മാഷ എന്റെ മകളെ പോലെ തന്നെ ആണ് എനിക്ക്...""

   അവൾ ഒരു പരിഹാസത്തോടെ പറഞ്ഞതിന് ശേഷം മാഷായെയും അവളോട് ചേർത്ത് നിർത്തി….ബ്ലേഡ് എടുത്ത് അവർ ഓരോരുത്തരുമായി അവരുടെ ശരീരത്തിൽ വരഞ്ഞു.. അവരുടെ ശരീരത്തിൽ നിന്ന് ഒരിറ്റു രക്തം പോലും ഒഴുകിയിട്ടില്ലെങ്കിലും അവർക്ക് അസഹനീയം ആയ വേദന തോന്നി…

  ഇതെല്ലാം കണ്ടു ഏറ്റവും തിളങ്ങിയത് മാഷായുടെയും ജമാലിന്റെയും കണ്ണുകൾ ആയിരുന്നു...

   അവർ എല്ലാവരും അല്ലുവിനെ അവിടെയാക്കി വാതിൽ അടച്ചു പുറത്തിറങ്ങി..

   ഹസീന ഭാസിമിന്റെ അടുത്തേക്ക് ചെന്നു..

   ""ഭാസിം…ഞാൻ..""

  അവൾ ബാക്കി പറയുന്നതിന് മുൻപ് അവളുടെ കവിളിൽ അവന്റെ കൈ പതിഞ്ഞിരുന്നു…

   ""ഒരു വാക്ക് പറഞ്ഞൂടായിരുന്നോ.. ""

  എന്ന് പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു..

  ________________🌻_______________

  അവർ അവിടെ നിന്ന് പോയതും അല്ലുവിന്റെ അരികിൽ ആയി റസീനയുടെ ആത്മാവ് പ്രത്യക്ഷ പെട്ടു..

_________________🌻_______________

  ലോക്കപ്പിൽ ഉള്ള ബാബയുടെ മുഖത്ത് ഭയം കലർന്നു..

   "'മാലാഖ ചെകുത്താന്റെ വേഷമണിഞ്ഞത് അല്ലായിരുന്നു.. വന്നത് ചെകുത്താൻ തന്നെ ആയിരുന്നു…"'

   അയാൾ തന്റെ മനസ്സിൽ മൊഴിഞ്ഞു..
__________________🌻_________________

  (ഒരാഴ്ചക്ക് ശേഷം..)

"" റസീനാ ജമാൽ കൊല കേസിൽ പ്രതി ദിൽബറിനും അൽഫ ഷെഹാൻ കൊല കേസിൽ പ്രതി അലി അഹമ്മദ്ധിനും വധ ശിക്ഷയും.. മഹേഷ്വർ ദേവാദസ് എന്നവർക് ജീവ പര്യന്തവും വിധിച്ചിരിക്കുന്നു.. ആൾ മാറാട്ടത്തിന് കേസ് അന്വേഷണം നടത്തുന്ന adv ഹസീന ലൈലാ ജൗഹറിന് 1 ലക്ഷം പിഴയും ഈടാക്കുന്നു..""

  ജഡ്ജി പറയുന്നത് കേട്ടു അഹ്‌ന ഒരു പുഞ്ചിരിയോടെ വക്കീൽ ഡ്രെസ്സിൽ നിൽക്കുന്ന ഹസീനയെയും അവരുടെ ജൂനിയർ ആയ ഇലുവിനെയും ഒന്ന് നോക്കി തന്റെ അരികിൽ യൂണിഫോമിൽ ഉള്ള ദിൽഖിസിനോട് ഒന്ന് ചേർന്ന് നിന്നു..

  അവൾ പുറത്തിറങ്ങി ഇഖ്ലിയയുടെ കൈയ്യിൽ നിന്ന് അല്ലുവിനെ വാങ്ങി തലോടി.. അപ്പോൾ അല്ലുവിന്റെ കണ്ണുകൾ മഞ്ഞ ആയിരുന്നു...

  **രണ്ട് ദിവസത്തിനു ശേഷം…***

  Dilrowdy യുടെയും അലി അഹമ്മദിന്റെയും കഴുത്തിൽ തൂക്ക് കയർ വീയുന്നത് അവരെല്ലാം ഒരു പുഞ്ചിരിയോടെ വീക്ഷിച്ചു.. അവരുടെ ഇരുവരുടെയും ശരീരത്തിൽ പൂച്ച മാന്തിയത് പോലെ ഉള്ള ഒരുപാട് പാടുകൾ ഉണ്ടായിരുന്നു..

   അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ എല്ലാവരും ആകാശത്തേക്ക് നോക്കി.. രാവിലെ ആണെങ്കിലും അവർക്ക് ആകാശത്തു വെട്ടി തിളങ്ങുന്ന ആ പുതിയ നക്ഷത്രങ്ങളെ കാണാമായിരുന്നു.. അത്‌ കണ്ട ശേഷം അഹ്‌ന ദിൽഖിസിനെ ഒന്ന് നോക്കി അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി.. 

   സാധാരണ തിളക്കമല്ലായിരുന്നു അത്‌.. പ്രണയത്തിന്റെ തിളക്കമായിരുന്നു.. The CHAMAK OF LOVE..

   അഹ്‌ന പുറത്തിറങ്ങി കാറിൽ കയറി ഇരുന്നപ്പോൾ ആയിരുന്നു അവളുടെ കണ്ണിൽ ആ വൃദ്ധ്യായ സ്ത്രീയെ ഉടക്കിയത്.. അവൾ ഡോർ തുറന്നു അവർക്കരികിലേക് നടന്നു… അവളെ കണ്ടതും അവരുടെ കണ്ണുകൾ തിളങ്ങി..

   ""അതെ ലൈലയും അക്തരും അവരുടെ കടമ നിർവഹിച്ചിരിക്കണം…""

   അവരുടെ ചുണ്ടുകൾ മൊഴിയുന്നത് കേട്ടു അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..

   അവൾ അഫ്തബിനോട് ചേർന്ന് നിൽക്കുന്ന ഐഷുവിനെയും എമിയെയും ഒന്ന് നോക്കി അവർക്ക് അരികിലേക് നടന്നു..

  ""ഞാൻ പറഞ്ഞത് പോലെ നിന്റെ ഐഷുമ്മയെ തിരിച്ചു തന്നില്ലേ…""

    അവൾ ചോദിച്ചത് എമി ഒന്ന് പുഞ്ചിരിച്ചു അവളുടെ കവിളിൽ ഒരുമ്മ നൽകി..

  ""എന്നാലും നീ എങ്ങനെ ഇവളെ പുറത്തിറക്കി.. ഇവൾക്കൊരു ദിവസം ഭക്ഷണം കൊടുത്ത ശേഷം എനിക്കങ്ങോട്ട് പോകാൻ പോലും സാധിച്ചിട്ടില്ല…""

   അഫ്താബ് അവളെ നോക്കി ചോദിച്ചു..

  ""അത്‌ ഞാൻ ഇഖ്ലിയ യുടെ കൈയ്യിൽ നിന്ന് key അടിച്ചു മാറ്റി ഇവളെ തുറന്നു കൊടുത്തു..""

   അവൾ പറഞ്ഞു തീരുന്നതിനു മുൻപ് ആരോ അവളുടെ ചെവി പിടിച്ചു വലിക്കുന്നത് പോലെ തോന്നിയതും അവൾ അവൾക് അരികിൽ പല്ലും കടിച്ചു നോക്കുന്ന ഇഖ്ലിയ യും ഇഫ്യൂവിനെയും നോക്കി..

  ""ഡീ കുരിപ്പേ.. മിണ്ടി പോവരുത്.. ആ ദിൽറുബയെ കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് അടിച്ചിരുന്നു.. അവളും ഐഷുവും ഏകദേശം ഒരു പോലെ അല്ലെ…""

   അവൾ പറയുന്നത് കേട്ടു അഹ്‌ന ഇളിച്ചു കൊടുത്തു…

  "" നിനക്ക് Ai ഗ്രൂപ്പിന്റെ ഒരു പാർട്ണറും acp യും ആയ ഇഫ്തിൻ മുഹമ്മദ്‌ എന്ന നിന്റെ നീല കണ്ണനെ കിട്ടിയില്ലേ ഇനി മിണ്ടി പോവരുത്… ""

   അവൾ പറയുന്നത് കേട്ടു ഇഫുവിന്റെ നീല കണ്ണുകൾ വെട്ടി തിളങ്ങി..

  ""ദിൽഖിസ് എവിടെ പോയി…""

   അവർ ചോദിക്കുന്നത് കേട്ടു അവൾ ദിൽഖിസിനെ ചുറ്റും നോകിയെങ്കിലും കണ്ടില്ലാ…

  എല്ലാവരും പോയിട്ടും ദിൽഖിസ് വന്നില്ലായിരുന്നു…

  രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ഒരു പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ദിൽഖിസിനെ അവൾ ഒന്ന് നോക്കി അവനോടൊപ്പം കാറിൽ കയറിയപ്പോൾ ആയിരുന്നു അവളുടെ ഫോൺ ring ചെയ്തത്…

  ""മാമ് ജയിലിൽ ഉള്ള ദേവാദസും അയാളുടെ മകനും കൊല്ലപ്പെട്ടു..""

   മറുതലക്കൽ നിന്ന് ഒരു പോലീസ് ഓഫീസർ പറയുന്നത് കേട്ടു അവൾ ഒരു പ്രേത്യേക ചിരിയോടെ വണ്ടി ഓടിക്കുന്ന ദിൽഖിസിനെ നോക്കി..

  ""എങ്ങനെ പറ്റുന്നു ദിൽഖിസ്.. ഉള്ളിലെ ചെകുത്താനെ ഒളിപ്പിച്ചു എല്ലാവർക്കും മുൻപിൽ ഒരു പാവം ആവാൻ.. ഏതായാലും അവരെ കൊന്നത് എനിക്കിഷ്ടപ്പെട്ടു.. ചിലപ്പോൾ നീതി മനുഷ്യൻ നടപ്പിലാക്കേണ്ടി വരാറുണ്ട്…""

   അവൾ പറയുന്നത് കേട്ടു ദിൽഖിസിന്റെ ചുണ്ടിലെ ചിരിക്ക് ഒന്ന് കൂടി മാറ്റ് കൂടുക മാത്രമേ ചെയ്തിട്ടുള്ളുവായിരുന്നു….

××××××××××××××××🌻××××××××××××××××

   ~~ രണ്ട് വർഷങ്ങൾക് ശേഷം.~~

   *Mumbai central jail.*

   മുന്നിലെ ആർച്ചിൽ എഴുതിയത് വായിച്ച ശേഷം ഇഫ്തിൻ കവാടത്തിലൂടെ കുനിഞ്ഞു ഒരു പുഞ്ചിരിയോടെ ഇറങ്ങി വരുന്ന സജയെ വാരി പുണർന്നു..

  ഇതെല്ലാം നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ അഹ്‌നയും ദിൽഖിസും അവരുടെ മകൻ "johan " നും… ഇലുവും ഇഖ്ലാസും ഇനുവും ഇവാനും.. ഐഷുവും അഫ്ത്താബും ഉണ്ടെങ്കിലും എമി ഇല്ലായിരുന്നു.. നിഹാൽ, ലിതിയ.. ആഹ്ക്കിൽ, ദിൽറുബ… ഇവരുടെ ഒക്കെ കല്യാണം കഴിഞ്ഞത് കൊണ്ട് അവരും ഉണ്ടായിരുന്നു…

×××××××××××××××××🌻×××××××××××××××

  (7 ദിവസങ്ങൾക് ശേഷം )

   ""ഇവിടെ ആരുമില്ലേ…""

   ഹാജറ മന്സിലിന്റെ മുൻപിലുള്ള സെക്യൂരിറ്റിയോട് അയാൾ ചോദിച്ചു..

  ""ഇല്ലാ അവരെല്ലാം അല്പം മുൻപ് വെപ്രാളത്തോടെ എവിടേക്കോ പോയി..""

   സെക്യൂരിറ്റി പറയുന്നത് കേട്ടു അയാൾ ഗേറ്റ് തുറന്നു അകത്തു കയറി ഇൻവിറ്റേഷൻ കാർഡ് അവിടെ വെച്ച ശേഷം നിലത്ത് വീണു കിടക്കുന്ന പത്രത്തിലേക് ഒന്ന് നോക്കി..

  ""സജ സിയാം മരണപ്പെട്ടു…"'

   ഹെഡിങ് ഒന്ന് വായിച്ചു സാധാരണയായി വായിക്കാറുള്ള ന്യൂസ്‌ എല്ലാം പോലെ അയാൾ അതിനെ തള്ളി കളഞ്ഞു പുറത്തിറങ്ങി…

   അയാൾ അവിടെ നിന്ന് പോയതും ജനാലക്ക് ഉള്ളിലൂടെ ഇതെല്ലാം വീക്ഷിച്ചിരുന്ന അല്ലുവിന്റെ മഞ്ഞ കണ്ണുകൾ നീലയായി…

   ആ കണ്ണുകൾ വെട്ടി തിളങ്ങി…

        **THE END**
   but it's a beginning 

 അത്രയും എഴുതിയ ശേഷം അവൾ ആ പുസ്തകം മടക്കി വെച്ചു അതിന്റെ പുറം ചട്ടയിൽ എഴുതിയത് വായിച്ചു..

  CHAMAK OF LOVE.

   രാത്രി ആയത് കൊണ്ട് തന്നെ അവൾ തന്റെ ബെഡിൽ കിടക്കുന്ന തന്റെ കസിനെ ഒന്ന് നോക്കി കിടന്നുറങ്ങി….

   ""സൽവാ…എണീക്ക്..""

   അവളെ തട്ടി വിളിച്ചു കൊണ്ട് അവളുടെ കസിൻ വിളിച്ചത് കേട്ടു അവൾ കണ്ണും തുറന്നു മുന്നിൽ ബൂകുമായി ഇരിക്കുന്ന ജിനുവിനെ നോക്കി…

   ""എന്താടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…"'

   അവൾ ജിനുവിനെ നോക്കി പല്ല് കടിച്ചു പറയുന്നത് കേട്ടു അവൾ ഇളിച്ചു കാണിച്ചു..

   ""അതില്ലേ.. ഇത്രയും കാലം ഹസീന ആയിരുന്ന പ്രേതം പെട്ടെന്നെങ്ങനെ റസീന ആയി….""(jinu )

    ""അതിന് ഞാൻ ആ പ്രേതം ഹസീന ആണെന്ന് പറഞിട്ടില്ല.. ശരീരം മുഴുവനും കത്തി കരിഞ്ഞ ആ രൂപം എന്നാണ് പറഞ്ഞത്.. ഏതെങ്കിലും കഥാപാത്രങ്ങളുടെ ഭാഗത്തായിട്ടാണ് പറഞ്ഞത്…അവരെ സംബന്തിച്ചടുത്തോളം മരിച്ചത് ഹസീന അല്ലെ..."'(സൽവ..)

   ""അപ്പൊ ജൗഹർ പറഞ്ഞതോ…""

  ""ജൗഹർ എന്നിൽ നിന്ന് എന്റെ ഭാര്യ അകന്നു എന്നല്ലാതെ മരിച്ചു എന്ന് പറഞ്ഞിട്ടില്ല.. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത് അകൽച്ച അല്ലെ 😌😌😌""

   ""അപ്പോൾ ഒരിക്കൽ ജമാലും ഹസീനയും തമ്മിൽ പറഞ്ഞതോ.."'

   ""അതിൽ കറുത്ത മുടികളും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുമുള്ള ആൾ ഉണ്ടെങ്കിൽ എന്നാണ് പറയുന്നത്.. അതിൽ റസീനയായി അഭിനയിക്കുന്ന ഹസീന ഇനി വേഷം കേട്ടൽ അവസാനിപ്പിക്കും എന്നുള്ള ഉൾ അർത്ഥം വരും…""

   ""എന്നാലും ഒരു ക്ലൂ തരാമായിരുന്നു…!"

   Jinu പറഞ്ഞത് കേട്ടു സൽവ ഒന്ന് പുഞ്ചിരിച്ചു..

   ""ഞാൻ ക്ലൂ തന്നിട്ടുണ്ട്.. ലൈലക്ക് ആരെയും കൊല്ലാനാവില്ല എന്ന് ഇതിന് മുൻപ് പറഞ്ഞു.. പിന്നീട് ഒരിക്കൽ അഹ്‌നയുടെ ഉമ്മ എന്ന് പറഞ്ഞു..""എനിക്കാരെയും കൊല്ലാനാവില്ല എന്നും പറയുന്നു.."" ഹസീന ആണല്ലോ ലൈലാ.. അപ്പോൾ ജീവിച്ചിരിക്കുന്നത് ലൈല ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു… "'

  ""സജക്ക് എന്താവും സംഭവിച്ചിട്ടുണ്ടാവുക…""

   അവളുടെ ചോദ്യം കേട്ടു സൽവ മറ്റൊരു ബുക്ക്‌ എടുത്ത് പേനയും കൈയ്യിൽ എടുത്തു…

  ""CHAMAK OF LOVE 2"""

   എനിക്ക് പറ്റുമെങ്കിൽ ഞാൻ ഇത് എഴുത്തും.. എനിക്കതിനു കഴിഞ്ഞില്ലെങ്കിൽ സജ മരണപ്പെട്ടു എന്നുള്ളത് നിങ്ങൾ അങ്ങ് മറന്നേക്കണം 😌😌😌😌…

  ****** THE END******

×××××××××××××××🌻××××××××××××××

   ഹായ്.. ഇത് വരേ സപ്പോർട്ട് ചെയത എല്ലാവർക്കും നന്ദി… അവസാനം നന്നായോ എന്നറിയില്ല.. ഇങ്ങനെ ഒരു end കൊടുത്തത് നെക്സ്റ്റ് സീസൺ എഴുതുക ആണെങ്കിൽ അതിൽ നിന്ന് തുടങ്ങാലോ എന്ന് കരുതി ആണ്..ഈ അവസാന പാർട്ടിന് എങ്കിലും വായിച്ച എല്ലാവരും കമന്റ്‌ ചെയ്യണം.. ഈ പാർട്ടിന്റെ കമന്റ്‌ പോലെ ഇരിക്കും എന്റെ നെക്സ്റ്റ് സ്റ്റോറി.. അപ്പോൾ ഒരു ബ്രേക്ക്‌ ന് ശേഷം ഞാൻ എനിക്ക് പറ്റുമെങ്കിൽ വീണ്ടും തിരിച്ചു വരും..

  With "BEHIND THE TITALEE OF LOVE ""

  ഒന്നൊരു വെറൈറ്റി ത്രില്ലെർ സ്റ്റോറിയുമായി… ❤️❤️❤️