Aksharathalukal

വി ബംഗ്ലാവ് (ഭാഗം-2)

ഇരുവശങ്ങളിൾ കാറ്റാടി മരങ്ങളും, അക്കേഷ് മരങ്ങളും തിങ്ങി നിറഞ്ഞ് നിൽക്കുന്ന  റോഡിലൂടെ ആ ഇന്നോവ വണ്ടി ചുരം കയറി കൊണ്ടിരുന്നു

സൂര്യൻ പൂർണമായും ഉദിച്ചു കഴിഞ്ഞിരുന്നു. എന്തിരുന്നാലും മരങ്ങളുടെ സാന്നിദ്ധ്യം അവിടെ ഒരു നേരിയ ഇരുട്ട് പ്രാപിച്ചു നിന്നു.

ഇടയ്ക്ക് ഇടയ്ക്ക് മഞ്ഞ നിറത്തിലുള്ള സൂര്യ കിരണങ്ങൾ,  മരങ്ങളുടെ മറകളെ കീഴ്പ്പെടുത്തി കൊണ്ട് തന്റെ സാന്നിദ്ധ്യം  അവിടെ അറിയിച്ചു കൊണ്ടിരുന്നു


ആൽബിയുടെ തോളിൽ ചാരി കിടന്നിരുന്ന സ്റ്റെല്ല......  സൂര്യ രശ്മിയുടെ പ്രഹരത്തിൽ ഒന്ന് കണ്ണ് മിഴിച്ചു തുറന്ന്, പുറത്തേക്ക് നോക്കി ഇരുന്നു

വണ്ടി ചുരം കേറുന്ന താളത്തിൽ പ്രാപ്തയായ അവൾ,
തന്റെ അരികിൽ ഡോർ ചാരി മയങ്ങുന്ന തന്റെ പ്രിയപ്പെട്ടവനെ ഇമ വെട്ടാതെ നോക്കി ഇരുന്നു

തനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ ജീവൻ. പക്ഷേ.... തന്റെ പ്രണയം അറിയിക്കാതെ പോയാൽ തനിക്ക് അത് നഷ്ടപ്പെടുമെന്ന ഭയം,  ഒരു നിമിഷത്തേക്ക് അവളെ തളർത്തി കളഞ്ഞു. തനിക്ക് ഭയമാണ് പ്രണയം തുറന്ന് പറയാൻ.  ഒരു പക്ഷെ, തന്റെ പ്രണയം അവൻ നിഷേധിച്ചാൽ......
അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാവും. തന്റെ അവസ്ഥകൾ ഒക്കെയും അവനെ അറിയിച്ചത് ആണ്. പക്ഷേ അതിൽ ഒക്കെ ഒരു സുഹൃത്തിന്റെ ഇടപ്പെടൽ എന്നല്ലാതെ വേറെ ഒന്നും തനിക്ക് തോന്നിയിട്ടില്ല. അവന്റെ ലോകം സിനിമയാണ് അതിലേക്ക് ഉള്ള അവന്റെ പരിശ്രമത്തിന് താൻ ഒരു വിലങ്ങുതടി ആവരുത്. പക്ഷേ ഒരു തവണയെങ്കിലും എനിക്ക് എന്റെ പ്രണയം അവനെ അറിയിക്കണം. അതിന് ദൈവം കാണിച്ചു തന്ന ഒരു വഴിയാണ് ഈ യാത്ര. എങ്ങനെയെങ്കിലും അത് അറിയിക്കുക തന്നെ ചെയ്യണം.
ഇത് വെറും ഒരു യാത്ര അല്ല... എന്റെ പ്രണയത്തിലേക്കുള്ള പ്രയാണമാണ് ഈ യാത്ര.


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്ന സ്റ്റെല്ല, ആക്‌സ്മികമായി ഒന്ന് തിരിഞ്ഞ് പിൻ സീറ്റിലേക്ക് നോക്കിയതും തന്നെ രൂക്ഷമായി നോക്കുന്ന ജെസ്സിയെയാണ് കണ്ടത്. അത് കണ്ട് ഞെട്ടിയപ്പോൾ, പെട്ടെന്ന് ജെസ്സി നോട്ടം മാറ്റുകയും ചെയ്തു. 
ഒരു നെടുവീർപ്പോടെ തിരിഞ്ഞ് സ്റ്റെല്ല നേരെ ഇരുന്നതും, അറിയാതെ അവളുടെ കണ്ണുകൾ central mirror ലേക് പാഞ്ഞു,  നിർവികാരനായി തന്നെ നോക്കി കൊണ്ട് വണ്ടിയോടിക്കുന്ന ആൽവിനെയാണ് അപ്പോൾ കാണുന്നത്. ഒരു നിമിഷത്തേക്ക് രണ്ടു പേരും പരസ്പരം നോക്കി.
പിന്നീട്, സ്റ്റെല്ല കണ്ണുകൾ പിൻവലിച്ചു.

എന്താണ് ഇവിടെ സംഭവിക്കുന്നത്...?!
ഈ മനുഷ്യൻ യാത്രയുടെ തുടക്കം മുതൽ തന്നെ നോക്കുന്നത് താൻ ശ്രദ്ധിച്ചതാണ്. ഇടക്കിടയ്ക്ക് തന്റെ മനസ്സ് പറയുന്നതാണ് അപകടത്തിലേക്കാണ് ഈ പോകുന്നതെന്ന്. പക്ഷേ ഭയമില്ല, കൂടെ തന്റെ പ്രാണനായവൻ ഉണ്ടല്ലോ. ദൈവത്തോട് പ്രാർത്ഥിച്ചു ആൽബിയുടെ കൈകളിലൂടെ തന്റെ കൈ കടത്തി അവന്റെ തോളിൽ ചാരി കിടന്നു

മുൻസീറ്റിൽ തല ചായ്ച്ച് വെച്ച് കുനിഞ്ഞു കിടക്കുവായിരുന്ന കോശി,
ഒരു കോട്ടുവാ ഇട്ട് കൊണ്ട് തലയുയർത്തി പൊക്കി പുറത്തേക്ക് നോക്കി.

മൂടൽ മഞ്ഞിനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ സംഹരിക്കുന്ന സൂര്യ രശ്മികളെ അവൻ കണ്ടു.

അതും നോക്കി തന്റെ രണ്ട് കൈകളും മുകളിലേക്ക് ഉയർത്തി കൈ വിരലുകളുടെ ഞൊട പൊട്ടിച്ചു കൊണ്ട് അവൻ വിളിച്ചു ചോദിച്ചു

"എടാ വിമലെ, നമ്മൾ എവിടെ എത്തി? ഇനി എത്ര ദൂരം ഉണ്ട്?"

അതിന് മറുപടിയായി ഏറ്റവും മുൻസീറ്റിൽ ഇരിക്കുന്ന വിമൽ തന്റെ കണ്ണട ഒന്ന് നേരെയാക്കി പറഞ്ഞു

"എടാ ചുരം കഴിഞ്ഞു.  ചെക്ക്പോസ്റ്റ് ലെ ഉദ്യോഗസ്ഥൻ പറഞ്ഞത് ചുരം കഴിഞ്ഞാൽ അധിക ദൂരമില്ല എന്നല്ലേ. വലതു വശത്തേക്കായി മെറ്റൽ ഇട്ട ഒരു ചെകുത്തായ റോഡ് കാണാനാവും എന്നാണ്. ആ ആരോടെങ്കിലും ചോദിക്കാം"

ഇത് പറയുമ്പോഴും, വിൻസെന്റ് ബംഗാവിലോട്ട്‌ വഴി ചോദിക്കുമ്പോൾ തന്നെ തുറിച്ചു നോക്കിയ പോലീസുകാരന്റെ നോട്ടം അറിയാതെ ഓർമ്മ വന്നു പോയി വിമലിന്.

"അതിന് ആരോട് ചോദിക്കാൻ?! ഒരൊറ്റ മനുഷ്യനെ പോലും കാണാനില്ലാത്ത സ്ഥലം"
കോശി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു

"വല്ല Landmark എന്തെങ്കിലും പറഞ്ഞായിരുന്നുവോ?"
സാറാ ഇടപെട്ടു ചോദിച്ചു

"ആ... വിൻസെന്റ് ബംഗ്ലാവ് എന്ന് എഴുതിയ ഒരു പഴകിയ കല്ല് കാണാം എന്ന് പറഞ്ഞായിരുന്നു "

പെട്ടെന്നായിരുന്നു വണ്ടി വലത് വശത്തേക്കായി ഒരു ചെകുത്തായ റോഡിലേക്ക് തിരിഞ്ഞത്

ചുറ്റും നോക്കിയ വിമൽ കണ്ടൂ താഴെ പുല്ലുകളാൽ  മൂടപ്പെട്ട വിൻസെന്റ് ബംഗ്ലാവ് എന്ന ഒരു പഴകിയ കല്ല്.

ഇത് കണ്ടതും വിമൽ ഒന്ന് നെറ്റി ചുളിച്ച് ആൽവിനെ നോക്കി

ഒരു കാരണവശാലും ഏതൊരു  വ്യക്തിക്കും പ്രഥമ ദൃഷ്ടിയിൽ കണ്ട് പിടിക്കാൻ കഴിയുന്നതല്ല ഈ വഴി.
മാത്രമല്ല, വന്ന വഴിയിലൂടെ നോക്കിയാൽ ഇങ്ങനെ ഒരു വഴി ഇവിടെ ഉള്ളതായി തോന്നുകയുമില്ല. കാരണം, അവിടെ മുഴുവനായി മുളകൾ കൊണ്ട് മൂടപെട്ട അവസ്ഥയിലാണ്‌ 


താൻ നോക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ വണ്ടി ഓടിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ, 
മരണത്തിന്റെ പടുകുഴിയിലേക്ക് വലിച്ച് കൊണ്ട് പോവുന്ന ചെകുത്താനെ സാദൃശൃപ്പെടുത്തുന്നത് പോലെയായിരുന്നു തോന്നിയത്

വിമലിന്റെ നെറ്റിയിൽ നിന്ന് ചെറുതായി ഒന്ന് വിയർപ്പ് പൊടിഞ്ഞു.
ഒരുൾ കിടിലത്തോടെ അവൻ അയാളെ നോക്കി ഇരുന്നു

"എടാ കള്ള വിമലെ, നീ ഞങ്ങളെ പറ്റിച്ചത് ആയിരുന്നു അല്ലേ?! നീ ആദ്യം തന്നെ ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുത്തിട്ട് ഉണ്ടായിരുന്നില്ലേ കള്ളാ..."

ഇത് കേട്ട് വിമലിന്റെ മുഖം അരിശം കൊണ്ട് വലിഞ്ഞു മുറുകി...പല്ല് കടിച്ചു, കണ്ണടച്ച് സ്വയം മനസ്സിൽ പറഞ്ഞു 
'ഇൗ കള്ള പന്നിയെ ഞാനാകും ആദ്യം കൊല്ലുന്നത്. ഇത് ഇങ്ങനെ ഒരു മണ്ടൻ'

ഇങ്ങനെ വിചാരിച്ച് mirror ലേക്ക് നോക്കിയ വിമൽ കണ്ടത്,
വളിച്ച ചിരിയോടെ തന്നെ നോക്കുന്ന കോശിയെ ആണ്.

"പുല്ല്" എന്ന് പറഞ്ഞു ആൽവിനെ  നോക്കിയപ്പോൾ....അവന്റെ മുഖത്ത് ഒരു ചിരി വിടർന്നുവോ?! എന്ന് വിമലിന് തോന്നി

'വയ്യ! എനിക്ക് ഇൗ സമ്മർദ്ദം താങ്ങാൻ. ഇയാളെ പറ്റിയുള്ള സംശയം  ആരോടെങ്കിലും ഒന്ന് പങ്ക് വെച്ചേ മതിയാവൂ.... കൂട്ടത്തിൽ കുറച്ച് എങ്കിലും അടുപ്പമുള്ളത് ക്രിസ്റ്റിയോടാണ്. അവൻ ആണെങ്കിലോ, വണ്ടിയിൽ കയറിയത് മുതൽ ഇന്നേവരെ ഉറങ്ങാത്ത മനുഷ്യരുടെ പോലെ ഉറക്കത്തോട് ഉറക്കം. പിന്നെയുള്ളത് ആൽബിയാണ്.  അവൻ ആളൊരു പെടിതൊണ്ടനെ പോലെയുണ്ട്, പോരാത്തതിന് അടുപ്പവും കുറവും. എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഐഡിയയും ഇല്ല.  പിന്നെ ഉള്ളത്....കോശി,
ആഹാ ആ മണ്ടനോട് പറയുന്നതിനേക്കാൾ നല്ലത് ഇൗ കാലമാടനോട് തന്നെ പറയുന്നതാണ്  എനിക്ക് തന്നെ സംശയം ഉണ്ടെന്ന്.
ഓ... ആലോചിച്ചു മനുഷ്യന് തല പെരുക്കുന്നു. ഇനി എന്ത് ചെയ്യും?!

ഒരു മാസമാണ് കരാർ. അത് വരെ
ആ പ്രേത ബംഗ്ലാവിൽ തന്നെ താമസിക്കണം. എനിക്ക് എന്തിന്റെ കേട് ആയിരുന്നു.... ഞാൻ തന്നെ ഇൗ പ്രൊജക്റ്റിന് താൽപര്യം കാണിച്ചതും, അത് മനേജ്‌മെന്റിനെ അറിയിച്ചതും. ഇത് ചെയ്താൽ ഉണ്ടാവുന്ന സൗഭാഗ്യങ്ങളെ കുറിച്ച് മാത്രമേ ആ സമയത്ത് ചിന്തിച്ചുള്ളു.
ഇൗ മഹാഭാഗ്യം ഒരു മഹശാപം ആവുമെന്ന് കരുതിയില്ല.
താൻ തന്നെ തന്റെ കുഴി തോണ്ടി. 
ഇനി താല്പര്യമില്ല എന്ന് പറഞ്ഞു ചെന്നാൽ ആ കിറുക്കൻ മാനേജർ തന്നെ കസേര എറിഞ്ഞു ഓടിക്കും. മാത്രമല്ല, അയാൾക്ക് വൻ ഗുണ്ടാ സംഘങ്ങളുമായി കൈത്താപ്പ്‌ ഉണ്ടെന്നാണ് കേൾവി. അയാൾ മിക്കവാറും തന്നെ ഉടുപ്പിക്കും. ലക്ഷങ്ങൾ നിക്ഷേപ്പിച്ചിട്ടുള്ള പരിപാടിയാണ്. ഇൗ ചാനലിന്റെ TRP പ്രതീക്ഷ മൊത്തം ഇൗ സീരിസ് ആണ്. പോരാത്തതിന് അയാളുടെ സൽപ്പേര് ബാധിക്കും എന്ന് ഒടുക്കത്തെ ചിന്താഗതിയുള്ള ഒരു പോങ്ങനാണ് അയാൾ. എങ്ങനെ ആയാലും
മരണം ഏതാണ്ട് ഉറപ്പായി'

ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുവായിരുന്ന വിമൽ, 
പൊടുന്നനെ ആയിരുന്നു കാർ 
സഡൻ ബ്രേക്ക് ഇട്ട് നിന്നത്.

ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തിൽ വിമൽ, മുൻപിൽ ഉണ്ടായിരുന്ന ഡാഷ് ബോർഡിൽ തല കൊണ്ടിടിച്ചു.

ചിന്തയുടെ ലോകത്തായിരുന്ന വിമൽ,
പരിസര ബോധത്തോടെ ചിന്തിക്കാതെ

"ഫ... പന്ന കഴുവേറി എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത്?"

എന്നും പറഞ്ഞ് നോക്കിയത് ഡ്രൈവിംഗ് സീറ്റിലേക്കായിരുന്നു, അവിടെ ആൽവിന്റെ മുഖം കണ്ടപ്പോഴാണ് തനിക്ക് സ്വബോധം വന്നത്.

"അയ്യോ... സോറി ഞാൻ ഉറക്കത്തിൽ പറഞ്ഞതാണ് കേട്ടോ?!"
എന്നും പറഞ്ഞ് ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി വിമൽ

പക്ഷേ ആൽവിന്റെ നോട്ടം തനിക്ക് നേരെയല്ലെന്ന് മനസ്സിലാക്കിയ വിമൽ, ആൽവിൻ നോക്കുന്നിടത്തേക്ക് തന്റെ ദൃഷ്ടി പായിച്ചു

അവിടത്തെ കാഴ്ച കണ്ടതും,

"അയ്യോ എന്റെ അമ്മച്ചി" എന്ന് അറിയാതെ വിളിച്ചു പോയി

വണ്ടിയുടെ കുലുക്കി നിർത്തവും, വിമലിന്റെ അമ്മച്ചി എന്ന വിളിയും കേട്ടാണ്.... ബാക്കിയുള്ളവർ ഉറക്കചടവും വിട്ട് ഉണർന്നത്

"എന്ത് പറ്റി.....?" എന്ന സാറായുടെ മറുപടിക്ക് വിമൽ മുൻപിലേക്ക്
കൈ ചൂണ്ടി കാണിച്ചു

അവിടേക്ക് നോക്കിയപ്പോൾ എല്ലാവരും ഒരുപോലെ ഭയന്നു.

മുൻപിൽ വഴി മുടക്കിയായി ഒരു കാട്ടാന നിൽക്കുന്നു

എല്ലാവരും പരിസരം മറന്നു ശബ്ദം ഉണ്ടാക്കാൻ പോവുന്നതിന് മുൻപേ ആൽവിൻ ചുണ്ടിൽ കൈ വെച്ചു മിണ്ടരുത് എന്ന് ആഗൃം കാട്ടി.

"ഇനി എന്ത്ചെയ്യും, വിമൽ?"
കോശി വിളിച്ചു ചോദിച്ചു

"ഇനി ഒന്നും ചെയ്യാനില്ല, കോശി....
ഇനി അവൻ ചെയ്തു കൊള്ളും"
വിമൽ ആക്കിയത് പോലെ പറഞ്ഞു

(എങ്ങനെ ആയാലും ഒരു മരണത്തിന്റെ മണം അടിക്കുന്നുണ്ട് അത് ആനയെങ്കിൽ ആന)
പ്രതീക്ഷയറ്റവനെ പോലെ വിമൽ മനസ്സിൽ ചിന്തിച്ചു

എല്ലാവരും ശ്വാസം അടക്കി പിടിച്ചു നിന്നു

ആൽവിയുടെ കൈ ഗിയറിലേക്ക് പോവുന്നതും, ഗിയർ റിവേഴ്സിൽ ഇടുന്നതും വിമൽ ശ്രദ്ധിച്ചു

ആൽവി പതുക്കെ പറഞ്ഞു
"ശരിയാണ്, ഇനി എല്ലാം അവന്റെ കയ്യിലാണ്. നമ്മളെ ഉപദ്രവിക്കണമോ, വേണ്ടയോ എന്ന് അവൻ തീരുമാനിക്കും, അവനെ പ്രകോപിപ്പികാത്ത ഇടത്തോളം അവൻ നമ്മളെ ഉപദ്രവിക്കില്ല. അത്കൊണ്ട് എല്ലാവരും സംയമനം പാലിക്കണം"

എല്ലാവരും അവന്റെ ചെയ്തികൾ ഭീതിയോടെ നോക്കി നിന്നു. 
പ്രാണൻ പോയത് പോലെയുള്ള നിമിഷങ്ങൾ. 
പലരും പ്രാർത്ഥനയിൽ മുഴങ്ങി.
ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ചില വാക്കുകൾ പലരിൽ നിന്നും മുഴങ്ങി കേട്ടു.



പ്രതീക്ഷയുടെ ഫലമായി അവൻ വഴിമാറി ഇടത്ത് വശത്തുള്ള കുന്നിൻ മുകളിൽ കയറി മറഞ്ഞു.

എല്ലാവരും ശ്വാസം വിട്ടു. സന്തോഷത്തിന്റെ നാളങ്ങൾ കണ്ഠങ്ങളിൽ നിന്ന് പുറപ്പെട്ടു.


"കണ്ടോ... കണ്ടോ... എന്റെ പ്രാർത്ഥനയുടെ ഗുണമാണ്"
കോശി ഉറക്കെ പറഞ്ഞു


ഇത് കേട്ട് വിമൽ പല്ല് കടിച്ചു. പക്ഷേ കണ്ണാടിയിൽ നോക്കാൻ തയ്യാറായില്ല.
ഒരു വട്ടം കൂടി അവന്റെ ആ വളിഞ്ഞ ചിരി കാണാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ.


റിവേഴ്സിൽ നിന്ന് ഫസ്റ്റ് ലേക്ക് മാറ്റിയിട്ടു വണ്ടി മുൻപോട്ട് പോവാൻ തുടങ്ങി.

വിമൽ പരിസരം ശരിക്കും ഒന്ന് നോക്കി വിലയിരുത്തി. ഇരുവശത്തും പൈൻ മരങ്ങളും, കാറ്റാടി മരങ്ങളും കാണാം.
അത്കൊണ്ട് തന്നെ അധികം വെളിച്ചം കടന്നു വരാത്ത ഒരു പ്രതീതി ആയിരുന്നു.  പക്ഷേ വിമലിനെ ഞെട്ടിച്ചത് അവിടെ നില നിൽക്കുന്ന ഒരു വരണ്ടത് പോലെയുള്ള പ്രകൃതിയാണ്.

എന്തോ വല്ലാത്ത ഒരു നെഗറ്റീവ് എനർജി നില നിൽക്കുന്ന പോലെയുള്ള ഒരു പ്രവണത.

ഇടവിട്ട് കാണുന്ന ആന പിണ്ടങ്ങൾ വിമലിനെ ചെറിയ രീതിയിൽ ഭീതിപെടുത്തി.
ആ ആന ഇനിയും വരുന്നുണ്ടോ എന്ന് അറിയാൻ അവൻ തല ചെരിച്ചു പിന്നിലേക്ക് ഒന്ന് നോക്കി

വണ്ടി ഏതാണ്ട് ഒരു 2 km മുൻപിലോട്ട് പോയി. അതാ കുറച്ച് ദൂരെ ആയി ഒരു ഭീമൻ ഗേറ്റ് കണ്ട് തുടങ്ങിയിരിക്കുന്നു.

അവിടെ ഇരുവശങ്ങളിലുമായി നല്ല ഭംഗിയുള്ള യൂക്കാലിപ്സ്റ്റ് മരങ്ങളും, പൈൻ മരങ്ങളും കണ്ടു. അവിടെ ഭയങ്കരമായ തെളിഞ്ഞ ഒരു അന്തരീക്ഷം രൂപാന്തരപ്പെട്ടത് പോലെയായിരുന്നു. 

പക്ഷേ, ഞങ്ങളുടെ വണ്ടി അങ്ങോട്ട് അടുക്കുന്തോറും,  ഒരു പ്രത്യേക രീതിയിൽ ഉള്ള ഇരുട്ട് കടന്നു വരുന്നുണ്ടോ എന്ന് സംശയിച്ചു.

മാത്രമല്ല, നേരത്തെ തോന്നിയത് പോലെയുള്ള ഒരു വരണ്ട പ്രതീതി അവിടെയുള്ള മരങ്ങൾക്കും കൈവരിച്ചു തുടങ്ങിയോ എന്ന് തോന്നി തുടങ്ങി.

ഞങ്ങൾ ആ ഭീമൻ ഗേറ്റിന്‌ മുൻപിൽ എത്തിയതും,  വല്ലാതെ ഒരു ഇരുട്ട് അവിടെ മൂടപെട്ടത് പോലെയായി.

വാച്ചിലേക്ക്‌ നോക്കി,
സമയം 12:59 ൽ  നിന്ന് കൃത്യം 1:00 മണിയിലേക്ക്‌ കടന്നിരിക്കുന്നു.
നട്ടുച്ച സമയത്തുള്ള ഇൗ പ്രകൃതി മാറ്റം എന്നെ കുറച്ച് ഒന്നുമല്ല ഞെട്ടിച്ചത്.

"മഴ ക്കാർ ഉണ്ടല്ലോ... നല്ല മഴക്കുള്ള കോളുണ്ട്"
പിന്നിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു

ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് അവിടെ വീശി തുടങ്ങിയിരുന്നു.

ഇപ്പൊ മൊത്തത്തിലുള്ള അന്തരീക്ഷം, എന്നെ പല ഹൊറർ സിനിമകളിലെയും ഭാഗങ്ങളെ ഓർമ്മ പെടുത്തും വിധമായിരുന്നു. എനിക്ക് വല്ലാത്ത രീതിയിൽ ഉള്ള ഭയം തോന്നി തുടങ്ങി.

ആൽവിൻ ഗേറ്റിന്റെ തൊട്ട് മുൻപിൽ നിർത്തി കൊണ്ട് വണ്ടിയുടെ ഹോൺ മുഴക്കി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഗേറ്റ് തുറന്നു വന്നു.....

വണ്ടി മുന്നോട്ട് ചലിച്ചു.

ഗേറ്റ് കടന്നതും അത് താനെ അടഞ്ഞു തുടങ്ങി

ആകാശത്തിൽ വലിയ രീതിയിൽ ഉള്ള ഇടി മിന്നൽ വെട്ടി.


എന്തോ വലിയ ആപത്തിനെ വരവേൽക്കാൻ എന്ന പോലെ.....

     

                                               ( തുടരും )