Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-30

*റൂഹിന്റെ ഹൂറി_💖*
Part-30
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
Aman കുറച്ചൊക്കെ OK ആയതും സർജറി വേണ്ട വെച്ച് hospital ന്ന് distarge ചെയ്തൂ.... കൈയിലേയും കാലിലേയും plaster ഊരിയിട്ടുണ്ടായിരുന്നില്ലാ...
 
ദിവസങ്ങൾ ശരവേഗം നീങ്ങി....
 
"ഇത് വരെ ഇത് കഴിച്ചില്ലേ....." കുറെ മുന്നേ Aman കൊണ്ട്‌ വെച്ച ഫുഡ് പിന്നെ വന്നപ്പോഴും table ല്‍ ഇരിക്കുന്നത് കണ്ട് ഹാദി അവനെ തുറിച്ച് നോക്കി....
 
"ഞാൻ എങ്ങനെ കഴിക്കാനാ... " അവന്‍ കൈ പൊക്കി കാണിച്ചു... 
 
"അതിന്‌ ഇടത് കൈയിൽ അല്ലെ plaster... ആ കൈ വെച്ചാണോ ഫുഡ് കഴിക്കാ.. "
അവൾ ഊരക്ക് കൈ വെച്ച് അവനെ കൂർപ്പിച്ച് നോക്കി.... 
 
"ആ... അത്.. എന്ന് കരുതി.... അതിന്റെ സൈഡ് effect ഈ കൈയിലും ഉണ്ട്...." 
 
"പിന്നെ side effect അല്ലെ... എന്തിനാ ഇങ്ങനെ നുണ പറയുന്നേ" 
 
"അല്ലങ്കിലും നീ എന്നെ നോക്കാറില്ലല്ലോ.... ഇത്രയും ദിവസം ഉമ്മി ഫുഡ് വാരി തന്നു... നീ ഉണ്ടല്ലോ എന്ന് കരുതിയാണ് ഉമ്മി ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞത്... " അവന്‍ അതും പറഞ്ഞ്‌ ഒരു നെടുവീര്‍പ്പിട്ട് വലത് കൈ വെച്ച് ഫുഡ് table ന്ന് എടുത്ത് മടിയില്‍ വെച്ച് കഴിക്കാൻ തുടങ്ങി... 
 
കാലില്‍ വെച്ച് കഴിക്കുന്നത് കൊണ്ട്‌ അവന്‍ നല്ല ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നു.... അവന്‍ കഷ്ടപ്പെട്ട് കഴിക്കുന്നത് കണ്ട്  അവള്ക്ക് പാവം തോന്നി.... അവൾ അവനടുത്ത് ചെന്ന് plate കൈയിൽ എടുത്ത് ദോഷയുടെ ഒരു പീസ് എടുത്ത് അവന് നേരെ നീട്ടി.... അത് കണ്ട് അവന്‍ മനസ്സിൽ ഊറി ചിരിച്ചു..... 
 
"വേണ്ട ഞാൻ കഴിച്ചോളാം..." അവന്‍ അവളെ മുഖത്ത് നോക്കാതെ പറഞ്ഞു.... 
 
കുറച്ച് സമയം കഴിഞ്ഞിട്ടും മറുപടി ഒന്നും കേള്‍ക്കാതെ ആയപ്പോ അവന്‍ മുഖമുയര്‍ത്തി അവളെ നോക്കി.... കണ്ണ് നിറച്ച് അവനെ നോക്കുന്ന അവളെ കണ്ട് അവന്‍ ഒരു നിമിഷം ഞെട്ടി.... 
അവളുടെ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു... 
 
" ഞാ... ഞാൻ... വെറുതെ പറഞ്ഞതാ... ഞാൻ ശ്രദ്ധി.. ക്കുന്നില്ല എന്നൊന്നും പറയല്ലേ...ഇ...നി ഞാൻ നോക്കിക്കോളാം..." 
 
കുഞ്ഞ് കുട്ടിയെ പോലെ വിതുമ്പി ചുണ്ട് കൂർപ്പിച്ച് നില്‍ക്കുന്ന അവളെ കാണേ അവന്‍ ചിരിയാണ് വന്നത്.... അവന്‍ അറിയാതെ പൊട്ടി ചിരിച്ച് പോയി... 
 
അവന്‍ ചിരിക്കുന്നത് കണ്ടതും അവൾ പുറം കൈ കൊണ്ട്‌ കണ്ണ് തുടച്ച് അവനെ നോക്കി.. 
 
അവന്‍ പാട് പെട്ട് ചിരി നിർത്തി അവളെ കൈയിൽ നിന്ന് plate വാങ്ങി ടി പോയിൽ വെച്ച് അവളെ കൈ പിടിച്ച് വലിച്ച് അവന്‍ മുന്നിലായി ബെഡ്ഡിൽ ഇരുത്തി.....  അത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട്‌ അവൾ ഞെട്ടിയിരുന്നു..... 
 
അവൾ അനങ്ങാതെ ഒരു പാവ പോലെ ഇരുന്നു.. Aman ഒരു കൈ അവളെ കഴുതിലൂടെയും മറു കൈ വയറിലൂടെയും ഇട്ട് ചേർത്ത് പിടിച്ചു..... അവൾ ഇരുന്ന ഇരുപ്പില്‍ ഒന്ന് പൊങ്ങി പോയി..... കണ്ണുകൾ നാലുപാടും ചലിച്ചൂ.... 
 
"ഇത്ര തൊട്ടാവാടി ആയല്ലോ പെണ്ണ് നീ.... '" അവനിലേക്ക് ഒന്ന് കൂടെ അവളെ അടുപ്പിച്ച് കൊണ്ടവന് പറഞ്ഞു..... പിന്‍ കഴുത്തിനെ മറച്ചിരുന്ന അവളുടെ മുടി അവന്‍ മുന്നിലേക്കിട്ടു.... അവന്റെ ശ്വാസം അവിടെ പതിക്കുന്തോറും അവള്‍ക്ക് ശരീരം പൊള്ളും പോലെ തോന്നി.... അവളുടെ ശ്വാസം വല്ലാതെ വേഗത്തിലായിരുന്നു.... അവന്റെയും..... 
 
അവൾ പോലുമറിയാതെ അവന്റെ ഹൃദയമിടിപ്പ് കാതോർത്ത് അവനിലേക്ക് ഒന്ന് കൂടെ ചേര്‍ന്നിരുന്നു.... ഇരുവരും അവരുടേതായ പ്രണയത്തിന്റെ ലോകത്തായിരുന്നു..... 
 
"ഉറങ്ങിയോ നീ...." 
 
അവനിലേക്ക് ചാഞ്ഞിരിക്കുന്ന അവളെ നോക്കി അവന്‍ ചെറു ചിരിയോടെ ചോദിച്ചു.... 
അപ്പോഴാണ് അവൾ സ്വബോധത്തിൽ വന്നത്.... അവൾ പെട്ടന്ന് അവന്റെ കരവിലയത്തില് നിന്ന് മാറി എഴുന്നേറ്റു.... 
 
"ആ.. അത്.. ഞാൻ.. സോ.. റി..." 
 
എങ്ങനെയോ അത് പറഞ്ഞൊപ്പിച്ചു അവനെ നോക്കാതെ അവൾ ടീ പോയിൽ നിന്ന് plate എടുത്ത് ദോശടെ പീസ് അവന്‍ നേരെ നീട്ടി.... അവളെ വെപ്രാളം കാണേ അവന്‍ ചിരി വന്നിരുന്നു... 
ഓരോ തവണ Aman ന്റെ വായിലേക്ക് വെച്ച് കൊടുക്കുമ്പോഴും രണ്ട് പേരുടെയും ചുണ്ടിന്റെ കോണില്‍ മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നു നിന്നു... 
 
                               🦋🦋🦋🦋
 
"I miss you..." മൊബൈൽ ന്റെ സ്ക്രീനിലേക്ക് നോക്കി അയാൾ മെല്ലെ മൊഴിഞ്ഞു.... 
 
പകയോടെ ചുവന്ന കണ്ണുകളില്‍ ആ നേരം കണ്ണീര് തിങ്ങി നിറഞ്ഞു.... ശര വേഗം അത് മാറി പകയുടെ അഗ്നി എരിഞ്ഞു.... കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞ് മുറുകി ആര് കണ്ടാലും പേടിച്ച് പോവന്ന ഭാവമായിരുന്നു അപ്പോൾ.... 
 
" എന്റെ നഷ്ടങ്ങള്ക്ക് എല്ലാം ഞാൻ കണക്ക് ചോദിച്ചിരിക്കും.... നീ ഒരാൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവനെ ആയിരുന്നു..." 
 
വെള്ള പുതച്ച് കിടക്കുന്ന ഒരു ശരീരം കണ് മുന്നില്‍ തെളിഞ്ഞതും അവന്‍ കണ്ണുകൾ ഇറുകെ അടച്ചു... 
 
                            🦋🦋🦋🦋
 
"നീയിന്ന് എന്താ collage ല്‍ പോവാതെ ഇരുന്നെ..."
 
Food കൊടുത്തു കഴിഞ്ഞതും മരുന്ന് എടുക്കാന്  നിന്ന ഹാദി യെ നോക്കി aman ചോദിച്ചു.. 
 
"അത്.... ഇന്ന്‌..." 
 
" നുണ പറയാൻ കഷ്ടപ്പെടണ്ട... ഇന്നലെ പറഞ്ഞു hospital ന്ന് വന്ന ക്ഷീണം ആണെന്ന്... ഇനി ഇന്ന്‌ എന്ത് നുണ പറയും നീ... മടിച്ചി..."
 
അവൾ അവനെ നോക്കി നന്നായി ഒന്ന് ഇളിച്ച് കാണിച്ചു..... 
 
"ഇളിക്കണ്ടാ.... നാളെ മര്യാദക്ക് collage ല്‍ പോയികോണം.." 
 
'അത് നാളെ അല്ലെ അപ്പൊ ആലോചിക്കാ...' 
 
" എന്തെങ്കിലും പറഞ്ഞായിരൂന്നൊ തമ്പുരാട്ടി.... "
 
" ആ... അല്ല... നാളെ അല്ലെ.. പോവാം എന്ന് പറഞ്ഞതാ.... "
 
"ഞങ്ങള്‍ക്ക് അകത്തേക്ക് പ്രവേശിക്കാമോ..." door ല്‍ നിന്ന് amna ന്റെ ശബ്ദം കേട്ടതും രണ്ടാളും അങ്ങോട്ട് തിരിഞ്ഞു..... 
 
" നീയും ഇന്ന്‌ collage ല്‍ പോയില്ലേടി... " Aman amna യോടായി ചോദിച്ചു..... 
 
" അത് പിന്നെ ബാബി പോവാതെ ഞാൻ പോവുന്നത് മോശം അല്ലെ.... "
 
" ആ best രണ്ടും കണക്കാ.... " aman ഹാദി യെ നോക്കി 
 
 
അപ്പോഴാണ് Amna ന്റെ പിന്നാലെ വരുന്ന ആളെ അവർ രണ്ട് പേരും കണ്ടത്.... ആളെ കണ്ട് ഹാദി ഞെട്ടി.... Aman സംശയത്തോടെ ഹാദി യെ നോക്കി... 
 
"Anas sir..." 
 
അവൾ അതും പറഞ്ഞ്‌ aman നെ ഇടം കണ്ണിട്ട് നോക്കി.. 
 
അവന്റെ മുഖം വീർക്കുന്നതും ദേഷ്യത്തോടെ അവളെ നോക്കുന്നത് കണ്ടതും അവൾ ചിരി കടിച്ച് പിടിച്ച് അവനില്‍ നിന്ന് നോട്ടം മാറ്റി anas നെ നോക്കി...... 
 
"sir ഇരിക്ക്..." 
 
അടുത്തുള്ള chair വലിച്ചിട്ട് കൊടുത്തു...... Anas ചിരിച്ചു കൊണ്ട്‌ അതിൽ ഇരുന്നു..... 
 
"ഇപ്പൊ എങ്ങനെ ഉണ്ട്....." avan aman നെ നോക്കി ചോദിച്ചു. ... 
 
 
"I perfectly OK.... പിന്നെ ഇവരെ സമദാനത്തിന് ഇങ്ങനെ കിടക്കുന്നു എന്നെ ഒള്ളു....." aman ഹാദി യെ നോക്കി പറഞ്ഞു..... 
 
"hadiya... തനിക്ക് പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ...." 
 
"ഏയ്.. ഇല്ല Sir...." 
 
"അന്ന് hospital ന്ന് പോയതിനു ശേഷം കുറച്ച് തിരക്കില്‍ പെട്ട് പോയി... അത്കൊണ്ട് പിന്നീട് ഒന്നും അന്വേഷിക്കാന്‍ പറ്റിയില്ല.... കഴിഞ്ഞ ദിവസം ഞാൻ ഹോസ്പിറ്റല്‍ ല്‍ വന്നിരുന്നു അപ്പോഴാ അറിഞ്ഞത് നിങ്ങൾ ഡിസ്ചാര്‍ജ് ആയെന്ന്.... ഇന്നലെ തന്റെ കൂട്ടുകാരികളാണ് വീട് പറഞ്ഞ്‌ തന്നത്... " 
 
അവർ ഓരോന്ന് സംസാരിച്ച് ഇരുന്നു .. അപ്പോഴേക്കും amna അനസിന് ജ്യൂസ് കൊണ്ട്‌ വന്നു..... 
 
" എന്ന ഞാൻ പോട്ടെടോ... "
 
" സർ പോകുവാണോ... ഒന്നും കഴിച്ചത് കൂടി ഇല്ലല്ലോ.... കുറച്ച് കഴിഞ്ഞ് പോയ പോരെ... "
 
'' ഏയ് ഇല്ല.... എനിക്ക് ഇനി collage ല്‍ പോവണം... അപ്പൊ ശെരി Aman... പിന്നെ എപ്പോഴെങ്കിലും കാണാം.... "
 
Anas പോയതും amna വീണ്ടും റൂമിലേക്ക് വന്നു.. 
 
'' ഇതല്ലേ നിന്റെ സുന്ദരന് sir.... "
 
" ആഹ്.... നല്ല ലുക്ക് ഇല്ലേ.... മൂപ്പരെ ഒക്കെ കെട്ടുന്ന ആളെ ഭാഗ്യം...." അവൾ അവനെ ആക്കി കൊണ്ട്‌ പറഞ്ഞു.... 
 
"ഓടടീ..." അവന്‍ കൈയിൽ കിട്ടിയ എന്തോ എടുത്ത് അവളെ എറിഞ്ഞു... അപ്പോഴേക്കും അവൾ ഓടി റൂമിന് പുറത്ത്‌ കടന്നിരുന്നു...... 
 
" നിങ്ങൾ എന്താ തൊട്ട് കളി കളിക്കാണോ... എന്നെയും കൂട്ടോ... " ഓടി വന്ന ഹാദി യെ കണ്ട് amna കളിയാക്കി ചോദിച്ചു..... 
 
പോടീ.... അവൾ amna യെയും പുച്ഛിച്ച് താഴേക്ക് പോയി.... 
 
amna Aman ന്റെ റൂമിലേക്ക് എത്തി നോക്കി.... 
 
"എന്താടീ...." 
 
"എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്.. "
 
" എന്ത്.... "
 
" ഹമ്ഹ്മ്ഹ്മ്മ്.... "
 
" നീയവിടെ വന്നേ..." 
 
"അടുത്ത് വാ..... "
 
അവൾ അടുത്തേക്ക് വന്നതും അവന്‍ അവളുടെ ചെവി പിടിച്ച് തിരിച്ച്...... 
 
"allloohh.... കാക്കൂ വിട്..." 
 
"നിനക്ക് എന്ത് മനസ്സിലാവുന്നുണ്ട്..." 
 
"എനിക്ക് ഒന്നും മനസ്സിലായില്ല.... ഞാൻ ഇവിടുള്ള ആളെ അല്ല....." 
 
അവൾ വേദന കൊണ്ട്‌ തുള്ളി..... 
 
"ദുഷ്ട്ടന് കാക്കു...." Aman ചെവിയിലെ പിടിത്തം അയച്ചതും അതും പറഞ്ഞ്‌ അവൾ പുറത്തേക്ക്‌ ഓടി..... 
 
Aman അവൾ പോയത് നോക്കി ചിരിച്ച് പോയി.... ശേഷം headboard ലേക്ക് ചാരി കണ്ണടച്ച് കിടന്നു.... 
എന്തൊക്കെയോ ഓര്‍മകളിലേക്ക് വന്നതും അവന്റെ ചുണ്ടില്‍ വശ്യമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....... 
പെട്ടന്ന് അത് മായുകയും ചെയ്തു..... 
 
                                  🦋🦋🦋🦋
 
വൈകുന്നേരം പണി കഴിഞ്ഞ് ഫ്രീ ആയതോടെ റിച്ചുവും ഇച്ചുവും Aman ന്റെ വീട്ടിലേക്ക് വന്നു... രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞാണ് അവർ തിരിച്ച് പോയത്.......
 
ഒന്നുറങ്ങി എഴുന്നേറ്റ് വെള്ളം കുടിക്കാന്‍ നോക്കിയപ്പോഴാണ് amna കാലിയായ jug കണ്ടത്.... 
 
അതും എടുത്ത് തിരിഞ്ഞ് നടന്നതും balcony door തുറന്ന് കിടക്കുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്നു... അവള്‍ക്ക് ആഷിയെ ആണ്‌ ഓര്‍മ വന്നത്.... അവൾ പോലുമറിയാതെ അവളെ ചുണ്ടില്‍ ഒരു ചിരി മൊട്ടിട്ടു.... 
 
പെട്ടന്ന് balcony ല്‍ ഒരു കറുത്ത രൂപം കണ്ടതും അവളുടെ കൈയിൽ jug താഴേക്ക് വീണ്...ചില്ല് കഷ്ണങ്ങൾ നാലുപാടും ചിന്നിചിതറി....... 
 
*"ആാാാാ.."*
 
അവളെ കാറിച്ച കേട്ടതും ആഷി തലയില്‍ കൈ വെച്ചു....
 
"എല്ലാം പോച്ച്..."
 
അപ്പോഴേക്കും Aman ന്റെ റൂമിലെ ലൈറ്റ് കത്തിയിരുന്നു......
 
 
....തുടരും🦋
 
എത്ര എഴുതിയിട്ടും ഒരു സംതൃപ്തി വരുന്നില്ല... ചെറിയ പോരായ്മകളുണ്ട്... തെറ്റുകൾ ഉണ്ടെങ്കില്‍ തിരുത്തി വായിക്കണം..... ആരും പേടിക്കണ്ട...
എത്രയും പെട്ടന്ന് എപ്പോ വേണമെങ്കിലും റൂഹിന്റെ രംഗ പ്രവേശനം ഉണ്ടായിരിക്കും....
 
അഭിപ്രായം പറയണേ plz.... Cmnt കുറഞ്ഞ nxt part വൈകും😁😉

റൂഹിന്റെ ഹൂറി_💖 Part-31

റൂഹിന്റെ ഹൂറി_💖 Part-31

4.6
3936

*റൂഹിന്റെ ഹൂറി_💖* Part-31 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   ഹാദി Aman നെ തട്ടി വിളിച്ചു.....   "എന്താ ഹാദി..."   "അത് അ... Amna..."   "Amna ക്കെന്താ..." Aman എഴുന്നേറ്റ് ഇരുന്നു....   "അറിയില്ല അവൾ നിലവിളിച്ച പോലെ..."   "പോലെ അല്ലെ ഒള്ളു... നിലവിളിച്ചില്ലല്ലോ... നിനക്ക് തോന്നിയത് ആകും പെണ്ണെ.."   "തോന്നിയത്‌ ഒന്നും അല്ല... ഞ... ഞാൻ കേട്ടതാ..."   "എന്നിട്ട് ഞാൻ കേട്ടില്ലല്ലോ...." &nbs