Part:1
വിജനമായ റോഡുകൾ...
അവിടിവിടെയായി വഴിവിളക്കുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്... നിശബ്ദതയെ ഭേദിച്ചുകൊണ്ട് തീവണ്ടിയുടെ ചൂളംവിളി കേൾക്കാം... ആ വഴിയോരത്തുകൂടി മുപ്പതു വയസ്സിനടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചുകൊണ്ട് നടന്നു...അവർ ഉടുത്തിരുന്ന പഴകിയ കോട്ടൺ സാരി തലവഴി പുതച്ചിരുന്നു...പരിഭ്രമം കൊണ്ട് അവരുടെ മുഖം വിയർത്തു ... അവരുടെ നടത്തം അവസാനിച്ചത് ഒരു പള്ളിയങ്കണത്തിലാണ്..അവർ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പലടക്കി. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാതെ അവർ ആ കുഞ്ഞിനേയും എടുത്തുകൊണ്ടു സ്റ്റെപ്പുകൾ ഓരോന്നായി കയറി. ഒരു തവണ ആ കുഞ്ഞിനെറ്റിയിൽ അമർത്തി മുത്തി പള്ളിയുടെ മാർബിൾ തറയിൽ കിടത്തുമ്പോൾ അവരുടെ കണ്ണുകളിൽ നിറഞ്ഞുനിന്നത് നിസ്സഹായയായിപ്പോയവളുടെ വേദനയായിരുന്നു. മാറ്റാരുടെയെങ്കിലും ശ്രദ്ധയിൽ പെടുന്നതിന് മുൻപ് അവർ അവിടെ നിന്നും ഇറങ്ങി നടന്നു.ഒരു തവണ കൂടി പിന്തിരിഞ്ഞു ആ പൈതലിനെ നോക്കിയിട്ട് അവർ നിർവികാരയായി പിന്നെയും എന്തോ ലക്ഷ്യം വെച്ച് നടന്നു. അവരുടെ നടത്തം ഇത്തവണ ചെന്നെത്തിയത് പള്ളിയിൽനിന്നും അധികം ദൂരം ഇല്ലാത്ത റെയിൽവേ സ്റ്റേഷനിലാണ്. ആ സ്ത്രീയുടെ മുഖത്ത് ലവലേശം ഭയം ഇപ്പോൾ തെളിഞ്ഞു കണ്ടില്ല. അവർ ഒരുപാട് തളർന്നിരുന്നു എന്നത് അവരുടെ ഇടറിയ കാൽവെപ്പുകളും കൂമ്പിയടയുന്ന മിഴികളും കാട്ടിത്തന്നു കാട്ടിത്തന്നു. വളരെ ശ്രമപ്പെട്ട് ആ സ്ത്രീ റെയിൽവേ പാളത്തിൽ കയറി നിന്നു. ദൂരെ നിന്നും തീവണ്ടിയുടെ ചൂളമടി ശബ്ദം കേൾക്കുന്നു. തലചുറ്റി അവർ ആ പാളത്തിലേക്ക് തന്നെ വീണു.. പാഞ്ഞുവന്ന തീവണ്ടി ആ ശരീരം ഇടിച്ചുതെറിപ്പിച്ച് അതിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി.
"അമ്മാ....!!"
അലറിവിളിച്ചുകൊണ്ട് അവൾ കിടക്കയിൽ നിന്നും ചാടി എണീറ്റു. ഉറങ്ങാൻ നേരം കെട്ടിവെച്ച മുടി ഇപ്പോൾ മുഖത്താകെ വിയർപ്പിനാൽ പറ്റിപ്പിടിച്ചിട്ടുണ്ട്..
ഇവൾ IVAANA MARIYAM..
MBBS അവസാനവർഷ വിദ്യാർത്ഥി. ഇടയ്ക്കിടെ അവളെ വേട്ടയാടാറുള്ള സ്വപ്നത്തിന്റെ ആഘാതത്തിൽ ആണവൾ.. ഇവ കട്ടിലിൽ നിന്നിറങ്ങി ടേബിളിൽ എടുത്തു വച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു തുടങ്ങിയിരുന്നു.ഒപ്പം അവളുടെ പ്രിയപ്പെട്ടവരുടെ ശബ്ദവും..അവൾ മുഖമൊന്ന് അമർത്തിത്തുടച്ചു ചെന്ന് വാതിൽ തുറന്നു.
"ഇവാ.., മോളെ Are you alright?"
അത് നിന്നും 50 വയസ്സോളം പ്രായം വരുന്ന ഒരാൾ ചോദിച്ചു.
ഇതാണ് Dr.JOSEPH GREGARY.
ഇവയുടെ പപ്പ. ഒപ്പമുള്ളത് അവളുടെ മമ്മ DAISY JOSEPH പിന്നെ ഒരേയൊരു അനിയത്തി
JEWEL MARIYAM. എല്ലാവരുടെയും ജോ.. അവരെല്ലാം അവളെ ഉത്കണ്ഠയോടെ നോക്കിനിന്നു.
"ഒന്നുമില്ല പപ്പ.. It was just a nightmare "
" പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ.. കുരിശു വരച്ചു കിടക്കണ്ടേ"
ഡെയ്സി ആകുലപ്പെട്ടു.
" ഒരു കാര്യം ചെയ്യ് ജോ ഇന്ന് നിന്നോടൊപ്പം കിടക്കട്ടെ "
" ഒക്കെ പപ്പാ ഞാൻ ഇവളുടെ കൂടെ കിടന്നോളാം..നിങ്ങൾ പൊയ്ക്കോ"
" ശരി മോളെ വാതിലടച്ചു കിടന്നോ"
ഡെയ്സി ചിരിയോടെ പറഞ്ഞു.
"Good night mamma
Good night papa"
"എന്റെ പൊന്ന് ഇവ, ഇപ്പോൾ ഗുഡ് മോർണിംഗ് ആയി വെളുപ്പിന് മൂന്നു മണിക്കാണ് നീ അലറി വിളിച്ചത്.."ജോ കുറുമ്പോടെ പറഞ്ഞു..
ഇവ എല്ലാരെയും നന്നായൊന്നു ഒരു ഇളിച്ചു കാട്ടി.. ജോസഫ് അവളുടെ തലയിൽ ചെറുതായി തട്ടിക്കൊണ്ട് ഡെയ്സിയുമായി റൂമിലേക്ക് പോയി..
ജോ അകത്തുകയറി വാതിലടച്ചു..
" What happened Iva? ഇതിപ്പോൾ രണ്ടുമൂന്നു തവണ ആയല്ലോ.. "
" അത് ജോ,അമ്മ എന്നെ ഉപേക്ഷിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും ഒക്കെ സ്വപ്നത്തിൽ വരുവാണ്.ആകെ tensed ആകുന്നു "
ഇവ തലയിൽ കൈ വെച്ച് ബെഡിലേക്ക് ഇരുന്നു.
" Hey cool manhh.. നീ ഇങ്ങനെ ഓരോന്നും ഓർത്തു കിടന്നിട്ടാണ് ഇതുപോലെ ഒക്കെ കാണുന്നേ.. Leave it yaar.. ഇപ്പോൾ ഇതാണ്,ഞങ്ങൾ ആണ് നിന്റെ കുടുംബം.നീ കിടന്നു ഉറങ്ങാൻ നോക്ക്.നാളെ കോളേജിൽ പോകാനുള്ളതാണ് "
ജോ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ലൈറ്റ് അണച്ചിട്ട് അവൾ ഇവയോടൊപ്പം വന്നു കിടന്നു.ഇവ ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകളടച്ചു..
🦋 🦋 🦋
പുലർവെട്ടം പരന്നു തുടങ്ങി.. ഒരു ആഡംബര ഹോട്ടൽ മുറിയിൽ കംഫർട്ടർ കൊണ്ട് പാതി പുതച്ചു തലചെരിച്ചു കമിഴ്ന്നു കിടക്കുകയാണ് ഒരു രൂപം. ജനാലയിലൂടെ കടന്നുവന്ന സൂര്യകിരണങ്ങൾ മുഖത്ത് പതിച്ചപ്പോൾ ആ നെറ്റി ചുളിഞ്ഞു..
കണ്ണുകൾ പതിയെ ചിമ്മിതുറന്ന് അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു.. ബാൽക്കണി ഡോർ സ്ലൈഡ് ചെയ്ത് പുറത്തേക്കിറങ്ങി.ഒരു ട്രാക്ക് സ്യുട് മാത്രമാണ് വേഷം. ദൃഢമായ പേശി.. ഉറച്ച ശരീരം.. അലസമായി ഇട്ടിരിക്കുന്ന ബ്രൗൺ മുടിയിഴകൾ കട്ടിയിൽ വളർന്ന താടിയും മീശയും.. തീക്ഷണമായ കണ്ണുകൾ..
JUDELYNN ALEXANDER
ALEXANDER MARCO യുടെയും
CLARA ALEXANDER ന്റെയും ഇളയ പുത്രൻ.. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ജൂഡ്ലിൻ എന്നാൽ തന്റെതായ മാർഗം വേറെ കണ്ടെത്തി..ബിസിനസ് എല്ലാം നോക്കി നടത്തുന്നത് അവന്റെ ചേട്ടൻ
ALDRIN ALEXANDER..ഇന്ന് ജൂഡ്ലിൻ അലക്സാണ്ടർ ലോകപ്രശസ്തനായ ശാസ്ത്രജ്ഞനാണ്.. കൂടുതൽ ഊന്നൽ നൽകുന്നത് വൈദ്യശാസ്ത്രത്തിലും.. അവൻ നോക്കിക്കാണുകയായിരുന്നു ലണ്ടൻ നഗരം..
"Good morning, sir"
അവന്റെ PA പാട്രിക്ക് കയ്യിൽ ഒരു ഐപാടുമായി വന്നു.ജൂഡ് തിരിഞ്ഞ് നോക്കി..
" Sir, നമ്മുടെ ഇവിടത്തെ പ്രോഗ്രാംസ് കഴിഞ്ഞു.. സൊ, നമുക്ക് ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങാം.. "
" Directing to Banglore?? "
"Yes sir, And day after tomorrow we have an invitation to Banglore Medical College.. Marco group നു ഷെയർ ഉള്ള കോളേജ് ആണ്.. ആ കോളേജിന്റെ 25th അണിവേഴ്സറി സെലിബ്രേഷന് ചീഫ് ഗസ്റ്റ് ആയാണ് ഇൻവിറ്റേഷൻ "
" എപ്പോഴാണ് ഫ്ലൈറ്റ് "
" Morning 10 o ' clock"
" Okay, I'll get ready "
"Sir."
പാട്രിക്ക് തിരിഞ്ഞു നടന്നു. ഒന്നകൂടി കാഴ്ചകളിലേക്ക് ഊളിയിട്ടതിനു ശേഷം ജൂഡ് ഫ്രഷ് ആകാൻ കയറി..
🦋 🦋 🦋
കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവയും ജോയും.. കോളേജിലെ അറിയപ്പെടുന്ന തന്റേടിയാണ് ഇവ.അതുകൊണ്ട് തന്നെ ഇവയുടെ പെങ്ങളെ ഒരുതരത്തിലും ശല്യപ്പെടുത്താൻ ആരും ധൈര്യപ്പെടാറില്ല. ഇവയുടെ സ്വഭാവത്തിന് നേരെ എതിരാണ് ജോ. വളരെ ശാന്തമായ പ്രകൃതം. പലപ്പോഴും ജോ ആണ് അവിടത്തെ ചേച്ചി എന്ന് തോന്നും. ബാഗ്ലൂരിൽ തന്നെ താമസമാക്കിയത് കൊണ്ട് അവർക്ക് ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നില്ല. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ആണ് രണ്ടു പേരും പഠിക്കുന്നത്. അവിടത്തെ തന്നെ പ്രൊഫസർ ആണ് ജോസഫ്. ഡെയ്സി പാചകവിദഗ്ദയാണ്. വീടിനോട് ചേർന്ന് തന്നെ അവർക്ക് റെസ്റ്ററന്റ് ഉണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ഒന്ന്..
ഓർക്കിഡ് എന്നാണ് പേര് കൊടുത്തിരിക്കുന്നത്
" Mammaa, we're leaving "
അതും പറഞ്ഞുകൊണ്ട് ഡെയ്സിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് ഇവ കോട്ടുമായി പുറത്തേക്കിറങ്ങി.. പുറകെ വന്ന ജോയും അതാവർത്തിച്ചു.. ഇരുവർക്കും പുറകെ പടികളിറങ്ങി വന്ന ജോസഫ് ചെറുപുഞ്ചിരിയോടെ ഡെയ്സിയെ ചേർത്തുപിടിച്ച് ഇരുകവിളിലും ചുണ്ട് ചേർത്തുകൊണ്ട് ചെവിയിൽ പറഞ്ഞു..
" I'm too leaving Mamma😘"
ഇത് പതിവായത് കൊണ്ട് ഇവയും ജോയും പ്രേത്യേകിച്ചു ഭാവഭേദങ്ങൾ ഒന്നും ഇല്ലാതെ പുറത്തേക്കിറങ്ങി.. ഡെയ്സിയുടെ കവിളുകളെ അതിന്നും ചെഞ്ചുവപ്പണിയിച്ചിരുന്നു.. അവർ മൂവരും കാറിൽ പോകുമ്പോഴും ഡെയ്സി മനസ്സ് കൊണ്ട് അവർക്ക് വേണ്ടി ഒരുനിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു.....
കോളേജിലെ പാർക്കിംഗ് ഏരിയയിൽ അവർ വന്നിറങ്ങി..സ്ക്രാചെഡ് ഐസ് ബ്ലു സ്ലിം ഫിറ്റ് ജീൻസും സ്ലീവ്ലെസ് വൈറ്റ് ക്രോപ് ടോപ്പും ആയിരുന്നു ഇവയുടെ വേഷം.. ജോ ഒരു പലാസോ പാന്റും ക്രോപ് ടോപ്പും ആണ് ധരിച്ചിരുന്നത്. രണ്ടുപേരും കോളേജിലേക്ക് നടന്നു..
" ജോ.. "
പുറകിൽ നിന്നും വിളി വന്നു..
HARSH MALHOTRA.ജോയുടെ അടുത്ത സുഹൃത്ത്.ആൾ പകുതി മലയാളി ആണ്. അമ്മ കേരളത്തിൽ നിന്നും അച്ചൻ ഒരു ഹിന്ദിക്കാരനും.
" ആ.. ഹർഷ് എത്തിയോ.. Then you guys carry on.. എനിക്ക് കുറച്ചു ബുക്സ് എടുക്കാനുണ്ട് "
" ഓക്കേ ദീദി "
ഇരുവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഇവ നടന്നകന്നു. അവൾക്ക് അങ്ങനെ അധികം സുഹൃത്തുക്കൾ ഒന്നും ഇല്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പുഞ്ചിരിയോടെ മറുപടി പറയും എന്നല്ലാതെ ആരോടും കൂട്ടുകൂടാൻ അവൾ ശ്രമിച്ചിരുന്നില്ല.കൂട്ടാവാൻ വന്നവരെ ഒഴിവാക്കി വിടുകയും ചെയ്യും. അതുകൊണ്ട് ജാഡ എന്ന വിളിപ്പേരുകൂടി അവൾക്ക് ഉണ്ട്.
ലൈബ്രറിയിൽ നിന്ന് ആവശ്യമുള്ള പുസ്തകങ്ങൾ എടുത്തിട്ട് അവൾ ക്ലാസ്സിലേക്ക് നടന്നു. പഠനത്തിൽ അവൾ എന്നും മുന്നിൽ ആയിരുന്നു. തന്റെടി എന്ന നാമകരണം ഉണ്ടെങ്കിലും നന്നായി പഠിക്കുന്നത് കൊണ്ടുള്ള മതിപ്പ് അധ്യാപകർക്ക് അവളോട് ഉണ്ട്.പതിവ് പോലെ തന്നെ അന്നത്തെ ദിനവും പഠനവും വായനയുമായി കഴിച്ചുകൂട്ടി. അവസാനത്തെ പീരിയഡ് കഴിഞ്ഞ് ടീച്ചർ പോകുന്നതിന് മുൻപ് ഇവയോട് വന്നു കണ്ടിട്ട് പോകാൻ പറഞ്ഞിട്ടുള്ളത് കൊണ്ട് അവൾ സ്റ്റാഫ് റൂമിലേക്ക് നടക്കുകയായിരുന്നു.
" ഇവ.. "
Anand Chaudary പെൺകുട്ടികളുടെ ആരാധനാപാത്രം.. ഒരു കോളേജ് ഹീറോ പരിവേഷമാണ് അവന്.. അച്ഛൻ സ്ഥലത്തെ MLA ആണ്.
ഇവ തിരിഞ്ഞു അവനെ ചോദ്യഭാവത്തിൽ നോക്കി.
" Mujhe thumse kuch bathaani he"
" Kya? "
അവന്റെ ആ പൂച്ചക്കണ്ണുകളുടെ തിളക്കത്തിൽ നിന്ന് തന്നെ ഇവ കാര്യം എന്തെന്ന് ഊഹിച്ചിരുന്നു.
" Woh me idhar nahi batha saktha. Kahi aur jagah par?? Bath tho kuch personal hey"
"Kyaa pyaar vaar koy he?"
പുഞ്ചിരിയോടെ തന്നെ അവൾ ചോദിച്ചു. അവൻ ചെറുതായി പതറിയ പോലെ.
"Woh... Me.."
" Enough Anand.. "
ഇവ അവനെ കൈകൾ ഉയർത്തി തടഞ്ഞു.
" I'm not interested. Dobaara is baath kehke mujhe parishaan math karna."
അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു നിർത്തി.
" Par kyu? "
അവൻ ചോദിച്ചത് ശ്രദ്ധിക്കാതെ അവളുടെ ദൃഷ്ടി അവൻ പിടിച്ചു വെച്ചിരുന്ന കൈത്തണ്ടയിൽ ആയിരുന്നു. വലിഞ്ഞുമുറുകിയ അവളുടെ മുഖം കണ്ട് അവൻ കൈ എടുത്തു. അവൾ കണ്ണടച്ച് ഒന്ന് ശ്വാസം എടുത്തു വിട്ടു. എന്നിട്ട് അവന്റെ മുഖത്തുനോക്കി പറഞ്ഞു.
"Because I love someone else"
അവളുടെ മറുപടി അവൻ സ്തബ്ധനായി നിന്നു.തിരിഞ്ഞു നടന്നു പോകുന്ന അവളെ നോക്കി വേദന കടിച്ചമർത്തി പുറം കയറിയാൽ കണ്ണുകൾ അമർത്തി തുടച്ചു.
ഇതേസമയം ഇവയുടെ മനസ്സിൽ നിറഞ്ഞ് നിന്നത് അവളുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവന്ന് അവളുടെ ഓരോ നിശ്വാസത്തിലും നിറഞ്ഞുനിൽക്കുന്നവനായിരുന്നു..
🦋 🦋 🦋
രാത്രി ഹെഡ് റെസ്റ്റിൽ ചാരി ഇരുന്നു കൊണ്ട് ലാപ്പിൽ ടൈപ്പ് ചെയ്യുകയായിരുന്നു അവൾ. നാളത്തെ പ്രോഗ്രാമിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ടീച്ചർ സ്റ്റാഫ് റൂമിലേക്ക് വിളിച്ചത്. നാളത്തെ പ്രോഗ്രാമിന് ചീഫ് ഗസ്റ്റുമായി ഒരു ഇന്റർരോഗറ്റീവ് സെഷൻ ഉണ്ട്. അതിനു വേണ്ടി ചോദ്യങ്ങൾ തയ്യാറാക്കുകയാണ് ഇപ്പോൾ. അവളുടെ ചിന്തകളും ആ വ്യക്തിയെ ചുറ്റിപ്പറ്റിയായിരുന്നു.
'ഒരുപാട് കേട്ടിട്ടുണ്ട് ലോകപ്രശസ്തനായ ശാസ്ത്രജ്ഞൻ ജൂഡ്ലിൻ അലക്സാണ്ടറിനെ പറ്റി. പല മൾട്ടിനാഷണൽ കമ്പനീസും ഇവന്റെ പുറകെയാണ്. അതുമാത്രമല്ല പപ്പയുടെ ഒരു ഫോർമർ സ്റ്റുഡന്റ് കൂടെയാണ്. അതുകൊണ്ടുതന്നെ അയാളെ നേരിട്ട് കാണുന്നതിനുള്ള ഒരു എക്സൈറ്റ്മെന്റ് ഒക്കെ തോന്നുന്നുണ്ട് '
പലതും മനസ്സിൽ ഓർത്തുകൊണ്ട് അവൾ കുറച്ചു മുൻപ് അവനെ പറ്റി ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ സേവ് ചെയ്തു വെച്ചിരുന്ന അവന്റെ ഒരു ചിത്രത്തിൽ വിരലുകൾ ഓടിച്ചു. പിന്നെ ലാപ് അടച്ചുവെച്ച് കിടന്നു.
🦋 🦋 🦋
വീടിനോടു ചേർന്നുള്ള തന്റെ ലാബിൽ ആയിരുന്നു ജൂഡ് അപ്പോൾ.നഗരത്തിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് ആയിട്ടാണ് വീട് പണിതിരിക്കുന്നത്. ആധുനികരീതിയിൽ പണികഴിപ്പിച്ച വീടിനുചുറ്റും പലതരത്തിലുള്ള മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാൻ ജൂഡ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലാബിൽ വെള്ള കോട്ടണിഞ്ഞ് പല കെമിക്കൽ മിശ്രിതങ്ങളുടെ ഇടയിൽ പണിയിലായിരുന്നു അവൻ.കയ്യിലെ വാച്ചിൽ സമയം നോക്കിയിട്ട് കോട്ട് ഊരി അവിടെ വെച്ച് ജൂഡ് പുറത്തേക്കിറങ്ങി. റൂമിലേക്ക് ചെന്ന് ബാൽക്കണിയിലുള്ള ബീൻ ബാഗിൽ ഇരുന്നു. പിന്നെ ഫ്രിഡ്ജിൽ നിന്നെടുത്ത ബിയർ പതിയെ കുടിച്ചുകൊണ്ട് ആ ഇരുണ്ട ആകാശത്തിലേക്ക് മിഴി നട്ടു. ആ ഇരുട്ടിൽ അങ്ങിങ്ങായി ഒറ്റപ്പെട്ടു നിൽകുന്ന കുഞ്ഞു നക്ഷത്രങ്ങൾ..
' ഇവയിലൊന്ന് പോലെയല്ലേ ഞാനും എന്റെ ജീവിതവും. ഒരുപാട് പ്രകാശിക്കുന്നുണ്ട്.. അതിന്റെ പ്രകാശത്തിൽ ആകൃഷ്ടരായ പലരും ഉണ്ടാവും.. എന്നാൽ അതിന്റെ ഒറ്റപ്പെടൽ മാറ്റാൻ ആരുണ്ട്? എനിക്കും ആരുണ്ട്? പണവും സ്റ്റാറ്റസും മാത്രം ഉന്നം വെച്ച് ജീവിക്കുന്ന ഡാഡിയോ? അതോ മമ്മിയോ? പിന്നെ ആര്? ഒരു ചേട്ടൻ ഉണ്ട്.. ഒരു കൂടപ്പിറപ്പ് തനിക്ക് ഉണ്ടെന്ന് പോലും മറക്കുന്നൊരുവൻ.. ഇതാണോ കുടുംബം? എനിക്കാകെ കൂട്ടിനുള്ളത് കുറച്ചു ലക്ഷ്യങ്ങളാണ്.. എന്റേതായ സ്വപ്‌നങ്ങൾ. അവയില്ലായിരുന്നു എങ്കിൽ എന്റെ ഈ ജീവിതം തന്നെ പാഴായേനെ..'
ഇടയ്ക്കിടെ സ്വയം ചോദിക്കാറുള്ള കുറച്ചു ചോദ്യങ്ങൾ അവനിന്നും ആവർത്തിച്ചു.. പിന്നെ കയ്യിലുള്ള ബീറിന്റെ ബാക്കി കൂടി വായിലേക്ക് കമിഴ്ത്തി. അവന്റെ മുഖത്ത് തെളിഞ്ഞു നിന്നത് നിർവികാരതയാണ്. ഇടയ്ക്കെപ്പോഴോ അടഞ്ഞുപോയ മിഴികൾ ഏതോ സുന്ദരസ്വപ്നം അവനുവേണ്ടി ഒരുക്കിനൽകി..
🦋 🦋 🦋
ആ വിശാലമായ കോളേജ് നിറയെ തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. കോളേജിലെ വലിയ ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷങ്ങൾക്ക് വേണ്ടി എല്ലാം ഒരുക്കിയിരുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം അതിന്റെ തിരക്കിലാണ്.സ്റ്റേജിന്റെ പുറകിൽ തയ്യാറാക്കിയ ചോദ്യങ്ങൾ ഒന്നുകൂടി വായിക്കുകയായിരുന്നു ഇവ.അവളുടെ ഒപ്പം തന്നെ ജോ ചെറുതായി പേടിച്ച് നിൽക്കുന്നുണ്ട്..കൂടെ അവൾക്ക് എന്തൊക്കെയോ പറഞ്ഞു കൊടുത്തു കൊണ്ട് ഹർഷും.ഇന്ന് ജോയുടെ ഒരു സ്പീച് കൂടെ ഉണ്ട്.
ആ വലിയ കോളേജ് കവാടം കടന്ന് ഒരു വൈറ്റ് ഓഡി കാർ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. അതിന്റെ മുന്നിൽ നിന്ന് പാട്രിക് ആദ്യം ഇറങ്ങി. വിദ്യാർത്ഥികൾ എല്ലാം ചുറ്റും കൂടി. അവരുടെ എല്ലാ മുഖത്ത് ആകാംക്ഷ നിറഞ്ഞു. പിന്നീട് നിന്നും ഒഫീഷ്യൽ ഡ്രസ്സിൽ ജൂഡ് ഇറങ്ങി. അവരുടെ പ്രിൻസിപ്പൽ വന്ന് ബൊക്കെ നൽകി അവനെ സ്വീകരിച്ചു.അവർ നേരെ സ്റ്റേജിലേക്ക് കയറി.. സ്റ്റേജിൽ ജോസഫിനെ കണ്ട് അവൻ അദ്ദേഹത്തെ ഒന്ന് പുണർന്നു.അതിനുശേഷം ജൂഡിനെ അവർ സ്പീച്ചിനായി ക്ഷണിച്ചു. അവിടെ പരിപാടികൾ പുരോഗമിച്ചുകൊണ്ടിരുന്നു.
തിരക്കുകളുടെ ഇടയിൽ പെട്ട് ജൂഡ്ലിൻ അലക്സാണ്ടറിനെ ഇതുവരെ കാണാൻ സാധിക്കാഞ്ഞതിന്റെ വിഷമത്തിലായിരുന്നു ഇവ. അപ്പോഴാണ് അവൾക്കായുള്ള വിളി വന്നത്.ഇതുവരെ ശാന്തമായി പ്രവർത്തിച്ച അവളുടെ ഹൃദയം ദ്രുതഗതിയിൽ ആയി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കാൻ ഉള്ള വിഷമം ആയിരുന്നില്ല അത്.. മറിച്ച് ലോകപ്രശസ്തനായ ഒരു വ്യക്തിയുമായി സംസാരിക്കാനുള്ള ഭയമാണ് അവളിൽ നിറഞ്ഞത്. ഇതുവരെ ഇല്ലാതിരുന്ന ഒരു പേടി. ഒന്ന് ശ്വാസമെടുത്തു വിട്ട് കയ്യിലെ ഫയലുമായി അവൾ സ്റ്റേജിലേക്ക് കയറി. മറ്റുള്ളവരെല്ലാം സ്റ്റേജിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. ജൂഡിനോട് ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളിൽ നിന്നും ഒരു പ്രതിനിധി എന്നപോലെയാണ് ഇവയെ തെരഞ്ഞെടുത്തത്. അവർക്ക് രണ്ടുപേർക്കും മാത്രമായി അവിടെ ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചിട്ട് അവനെതിരെ വന്നുനിന്നു. ഒരു നിമിഷം അവർ പരസ്പരം കണ്ണിൽ നോക്കി പുഞ്ചിരിച്ചു.
ജൂഡ് അതേ ചെറുപുഞ്ചിരിയോടെ എണീറ്റ് അവൾക്ക് നേരെ കൈ നീട്ടി. അവളുടെ മുഖം മാറി..കൈകൾ വിയർത്തു.. സദസ്സിൽ നിന്ന് മുറുമുറുപ്പുകൾ ഉയർന്നു. ഇതുകണ്ടു നിന്ന ജോ ആശങ്കയിലായി. ഇവ തന്റെ പതർച്ച മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അതിന് നേരെ കൈകൂപ്പി എതിരെ ഇരുന്നു. അവന്റെ നെറ്റി ചുളിഞ്ഞു. കൈ പിൻവലിച്ചു കൊണ്ട് അവളെ ഒന്നു കൂർപ്പിച്ചു നോക്കി അവൻ ഇരുന്നുഅവനോട് സംസാരിക്കാനുള്ള ഭയത്തിൽ ആയിരുന്നു ഇവ എങ്കിൽ അവളിൽ തന്നെ ആകർഷിക്കുന്നത് എന്താണ് എന്ന് തിരയുകയായിരുന്നു ജൂഡ്....
തുടരും...