Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 41

❤️...ഇശ്‌ഖിൻ പാതി...❤️
💫~~•Ishqin Paathi•~~💫
💢*Part - 41*💢
💌Naaznin✍️
 
💥💥💥💥                                                       💥💥💥💥
 
 
Najila: ഒന്നൂല്യ ഷാഹിത്ത... ഞാൻ ഫ്രഷ് ആയിട്ട് വരാം... 
 
(എന്നും പറഞ്ഞു ബാത്‌റൂമിലേക് ഓടി.. ഉണ്ടായതു ഒന്നുടെ മനസിലേക്ക് വന്നതും.... എന്തൊക്കെയോ ഒരു ചടപ്പ്... വല്ലാത്ത ഒരു വീർപ്പു മുട്ടൽ... എന്തൊരു കഷ്ട്ട റബ്ബേ.. ആ തെണ്ടിന്റെ ഫോൺ എടുക്കേണ്ടായിരുന്നു... ആ കുതര ആണേൽ എന്റെ ചേവിന്റെ അടുത്ത് വെച്ചാൽ പിന്നെ.... ആ ശവത്തിനെ ഞാൻ കൊല്ലും... നിഷുനോട് പറഞ്ഞാൽ ഒറപ്പാ ജുനുക്കനോട് പറയും.. പിന്നെ മൂപ്പരെ കാര്യം പറയേണ്ട... എല്ലാരോടും പറഞ്ഞു നാറ്റിക്കും... നിഷുന്റെ കാര്യത്തിൽ.. റൂട്ട് മാറി കൊണ്ടിരിക്കുന്നുണ്ടോ എന്ന് സംശയം ഇല്ലാതെ ഇല്ല.. ഹാ.. നോക്കാല്ലോ എവിടേം വരെ പോവും എന്ന്... പിന്നെ നിക്കു.. ആ കുരിപ്പോ..അതിലേറെ കഷ്ട്ടം...!! കളിയാക്കി ചിരിക്കും... തെണ്ടി..!! സ്വന്തം പെണ്ണാ ഒന്നും നോക്കില്ല... അങ്ങ് കളിയാക്കി കൊല്ലും... പടച്ചോനെ ഞാൻ ആരോടാ പറയാ...??...ഒരു കഥ... അതൊക്കെ മനസിൽ നിന്ന് കളഞ്ഞു ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോൾ ഒക്കെ എഴുന്നേറ്റിട്ടുണ്ട്.. പിന്നെ എല്ലാരും ചടപടേ എന്ന് പറഞ്ഞു റെഡി ആയി... അങ്ങനെ കോളേജിലേക്ക് നേരെ വിട്ടു...അവിടെ എത്തിയപ്പോൾ സിലുക്ക...അയ്യോ..! എന്തോ മൂപ്പരെ നോക്കാൻ ഒരു ചടപ്പ്...പക്ഷെ സിലുക്ക കണ്ണിമ്മ വെട്ടാതെ ഒരുത്തിയെ നോക്കുന്നുണ്ട്... ഹേ.... ഓ.. ഇവളൊ.. ഷിഫുനെ നോക്കാ..ഷിഫുന്റെ മുഖത്തും ഒരു വെളിച്ചം ഞാൻ കണ്ടു..അപ്പോഴാ ഞാൻ അത് ശ്രദ്ധിചെ..അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ സ്കൈ ബ്ലൂ ആൻഡ് പിങ്ക് കളർ ടോപ്..എനിക്ക് നല്ലോണം ഇഷ്ട്ടായി.. ബട്ട്‌ വൺ ഡൌട്ട്......ഇതെവിടെന്ന...? മുന്നേ എവിടെയും കണ്ടിട്ടില്ലെലോ...ഞങ്ങൾ അപ്പോഴേക്കും അവരുടെ അടുത്തേക്ക് ചെന്ന്..ബ്രദർസ് എല്ലാരും കൂടി അപ്പൊ.. )
 
*Happy Birthday Shifla*
 
(എന്നൊക്കെ പാട്ട് പാടി..പിന്നേം സെൽഫി എടുത്ത്...സിലുക്ക സൂപ്പർ എന്നൊക്കെ അവളോട് ആക്ഷൻ കാണിക്കുന്നുണ്ട്..ഓൾ ഒരു ലോഡ് പുച്ഛം വാരി വിതറി അങ്ങ് കൊടുത്തു..എന്റെ സംശയം അലട്ടി കൊണ്ടിരുന്നതും..... രണ്ടും കല്പ്പിച്ചു ഞാൻ ചോദിച്ചു..)
 
Najila: ഷിഫു..ഞാൻ ഈ ഡ്രസ്സ്‌ മുന്നേ എവിടെയും കണ്ടിട്ടില്ലെലോ..ഇതെവിടെന്ന..? 
 
(എന്റെ ചോദ്യം കേട്ട് വല്ലീസും കൂതറാസും.... എന്നെ നോകീട്ടു....അവളെ നോക്കി)
 
Amritha: സത്യം പറയല്ലോ നാജിയെ..ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു....!!
 
(ഹോ..ഇപ്പോഴാ സമാദാനം ആയത്....! ഇതിന് ആണല്ലേ എന്നെ നോക്കിയത്..ഞാൻ പേടിച്ചു പോയി..ഷിഫുനെ നോക്കിയപ്പോ ഇത് വരെ ഉണ്ടായിരുന്ന ചിരി അങ്ങ് ഫറന്ന് ഫോയി...അവളുടെ പരുങ്ങൽ കണ്ടപ്പോ ഞാൻ സിലുക്കാനേ നോക്കിയപ്പോ...മൂപ്പര് ചിരി കടിച്ചു പിടിച്ചു നിക്ക..അപ്പോഴാ എനിക്ക് കത്തിയെ...ഞാൻ അപ്പൊ തന്നേ ലിച്ചുവിനെ നോക്കി...ലിചുക്കും ഏകദേശം കാര്യങ്ങൾ മനസിലായി...എന്നെ നോക്കി തലയിട്ടി ചിരിച്..തിരിച്ചു ഞാനും..)
 
Alisha: അപ്പൊ അത് ശെരി..സിലുക്ക വേടിച് തന്നതാ അല്ലെ..ഈ ഗിഫ്റ്റ്..
 
(എന്ന് പറഞ്ഞതും ഓൾ മുഖം പൊത്തി ഒരൊറ്റ ഓട്ടം ആയിരുന്നു....പാവം...ഞാൻ ആ തക്കം നോക്കി... സിലുക്കനോട് പറയാൻ തന്നേ തീരുമാനിച്ചു... മൂപ്പരെ വിളിച്ചു)
 
Najila: സിലുക്ക...
 
Shazil: എന്ത്യേടി...? 
 
Najila: ഞാനാ...ഇന്ന് രാവിലെ...ഫോൺ എടുത്തത്..
 
(അത് കേട്ട് സിലുക്ക നല്ലോണം ഞെട്ടിയിട്ടുണ്ട്...എന്നെ നോക്കി ചിരിക്കണോ കരയണോ എന്ന് രീതിയിൽ നിൽക്കാ...ഇവിടെ ആർക്കും മനസിലാവതെ വന്നപ്പോൾ ഞാൻ അങ്ങോട്ട് മുഴുവൻ പറഞ്ഞു കൊടുത്തു...കേട്ടതിനു ശേഷം എല്ലാവരും പൊട്ടിച്ചിരിച്..എന്നെയും സിലുക്കനേയും കളിയാക്കാൻ തുടങ്ങി..)
 
Salma: വെറുതെയല്ല..ഇന്ന് രാവിലെ തന്നേ ഇവൾക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടായിരുന്ന്..
 
Shijila: ശരിയാ സലു...ഹ്മ്മ്.. അപ്പൊ അതാണ് കാര്യം..
 
Nihal: പ്യാവം ന്യാജി...
 
(നിക്കു അങ്ങനെ പറഞ്ഞപ്പോ... ഓനെ തുറക്കനെ നോക്കി.... കൊണ്ട് ഞാനും വിട്ടു... ക്ലാസ്സിലേക്ക്..)
 
💥💯💥💥💯💥💯💥💯💥💯💥💯
 
•[Shifu]•
 
 
(എനിക്കെന്താ പറ്റിയെ..? അവൻ വേടിച് തന്ന ഗിഫ്റ്റ്സ്...അവന്റെ കിസ്സ്..എല്ലാം ഞാൻ വളരെ അധികം ഇഷ്ട്ടപെടുന്നു..എന്ത് കൊണ്ട്... ഞാൻ...?  ഇനി...എനിക്ക്...ഇല്ല..വേണ്ട ഷിഫു..നിനക്ക് ആഗ്രഹിച്ചത് ഒന്നും കിട്ടാറില്ല...വെറുതെ സിലുനു ഓരോ ആഗ്രഹം കൊടുക്കേണ്ട...അത് തന്നേ...ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി വന്ന്..വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ഒരു കാൾ..)
 
Shifla: ഫാരി.....**
 
Faris: ഹോ..ന്റെ ഷിഫു...ഇങ്ങനെ ഒച്ച വെച്ച് വിളിക്കല്ലേ..എന്തൊരു ഒച്ചയാടി..? ചെവി ഫ്യൂസ് ആവും... പോത്തേ... 
 
Shifla: നീ പോടാ...
 
Faris: ഹാ...വിളിച്ചത്...സന്തോഷം ജന്മദിനം കിട്ടിക്...
 
Shifla: കിട്ടിയൊ...? 
 
Faris: ഹാ..നിന്നെ ഒന്നും കുട്ടി എന്ന് വിളിക്കാൻ പറ്റുവോ..
 
Shifla: പോടാ... എന്നാലും ന്റെ ബ്രോയ്ക്ക് ഓർമ ഉണ്ടല്ലേ...
 
Faris: പിന്നേം നല്ലോണം ഉണ്ട്..ഒരു ദുരന്തം ജനിച്ച ദിവസം അല്ലെ....
 
Shifla: നീ പോടാ കുരിപ്പേ...
 
Faris: നീ പോടീ... നീ... ഉമ്മ.. 
 
Umma: മതി ഇന്റെ മോളോട് ഞാൻ സംസാരിക്കട്ടെ.......ഉമ്മാന്റെ മോളുസേ...
 
Shifla: ഉമ്മി...
 
Umma: പിറന്നാൾ ആശംസകൾ...
 
Shifla: താങ്ക്യൂ...ഹല്ല എല്ലാവർക്കും സുഖല്ലേ...
 
(അങ്ങനെ കൊറേ നേരം സംസാരിച്ചു ഇരുന്നു...സന്തോഷം കൊണ്ട് തുള്ളി ചാടാൻ ഒക്കെ തോന്ന...ഹിഹി...ഇന്ന് വല്ലീസും ചോട്ടുസും കൂടി കറങ്ങാൻ പോവാ... !! യോ....യോ... !!..എന്റെ ബര്ത്ഡേ അല്ലെ.. അടിച്ചുപൊളിക്കാൻ... അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.. ബുള്ളറ്റ്ൽ...അതും കൊസിലിന്റെ കൂടെ.. ഞാൻ  പിന്നെ..വെറുതെ തല്ലുണ്ടാക്കാൻ പോയില്ല ഇനാൾത്തെത് നല്ല വെടിപ്പായി ഓർമ ഉള്ളത് കൊണ്ട്.....പാവം ഞാൻ.. അല്ലെ...?! അങ്ങനെ ക്ലബ്ബിലേക്ക് ആണ് ഞങ്ങൾ വിട്ടത്.. ബാർ അല്ലാട്ടോ... നമ്മളെ നിസുക്കന്റെ ഉപ്പാന്റെ ക്ലബ്‌.. അങ്ങനെ ഞങ്ങൾ ജ്യൂസ്‌ ഓർഡർ ചെയ്തു.. ഇരിക്കുമ്പോൾ ആണ് എന്റെ അടുത്തുള്ള ബ്രദർസിനെ കാണാൻ ഇല്ല.. പെട്ടെന്ന് ഉണ്ട് സ്റ്റേജിൽ സിലു കേറി വന്നത്.. )
 
Shazil: ഹലോ ഫ്രണ്ട്‌സ്.. ഇന്ന് ഞങ്ങൾ ഇവിടെ കൂടിട്ടുള്ളത്... ഞങ്ങളുടെ എല്ലാം എല്ലാമായ ഷിഫല ഷെറിന്റെ ബര്ത്ഡേ പാർട്ടിക്ക് ആണ്.. അപ്പൊ എവെരി വൺ.. ക്ലാപ് യുവർ ഹാൻഡ്‌സ്... 
 
(എല്ലാവരും ചെവി പൊട്ടുന്ന രീതിയിലുള്ള കൈ അടി അടിച്ചു.. എന്താപ്പോ ഇവിടെ നടക്കുന്നത്...? )
 
Junaid: അപ്പൊ നിസു.. ലൈറ്റ്സ് ഓഫ്‌.. പ്രൊജക്ടർ ഓൺ.. ഞങ്ങടെ വക ചിന്ന ഗിഫ്റ്റ്.. 
 
(എന്ന് പറഞ്ഞു പ്രൊജക്ടറിൽ ഹാപ്പി ബര്ത്ഡേ എന്ന് സോങ് വെച്ച് എന്റെ ഫോട്ടോസിന്റെ ഒരു വീഡിയോ.. ശരിക്കും എനിക്ക് ഇഷ്ട്ടായി.. ഞാൻ പോലും അറിയാതെ എടുത്ത് പിക്സ്.. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്നു.. )
 
🎵Bulave Tujhe Yaar aaj meri galiyaan..
basaaon tere sang me alag duniya...
na aao kabhi dono bhi zara bhi fasle..
basik tu ho ik main hu aur koi na...🎵
 
(എന്റെ fvrt സോങ് ആരോ പാടുന്നു.. നോക്കിയപ്പോൾ എന്റെ കണ്ണും തള്ളിച്ചു കൊണ്ടുള്ള കാഴ്ചയാണ് കണ്ടത്.. സിലു.. അവൻ പാട്ടു പാടുന്നു.. എന്റമ്മോ.. ഈ ചെക്കന് പാട്ടു പാടാൻ അറിയോ..? ഹോ.. എന്നാ ഒരു ഫീൽ ആണ്.. കേൾക്കാൻ... അവന്റെ പാട്ടിൽ ഇങ്ങനെ അറിയാതെ ലയിച്ചു ഇരുന്നു.. പിന്നെ പെട്ടന്ന് ആരോ എന്റെ മുന്നില് വന്ന് കൈ വീശിയപ്പോൾ ആണ് ഞാൻ അവനെ നോക്കുന്നത് നിർത്തിയെ.. എന്നിട്ട് മുന്നില് ആരാ എന്ന് നോക്കിയപ്പോ വിത്ത്‌ 32 പല്ലും കാണിച്ചു കൊണ്ട് ജുനുക്ക.. അയ്യോ.. എല്ലാം കണ്ട് കാണും.. ശവം.. !!)
 
Junaid: ഞനനൊന്നും കണ്ടിട്ടില്ല.. ഞാനൊന്നും കേട്ടിട്ടില്ല.. എന്റെ മേലിൽ കുറ്റമില്ല... 
 
Najila: 1
 
Nihal: 2
 
Ajmal: 3
 
Alisha: 4
 
(ഹൈവ.. അടിപൊളി സംഘ ഗാനം... !)
 
Amritha: ഹഹഹ... അടിപൊളിയായിട്ടുണ്ട്... 
 
(പെട്ടെന്നാണ് ബ്രദർസ്...എല്ലാബരും കൂടി ഡാൻസ് കളിക്കുന്നത് കണ്ടേ.. അതും കല ചഷ്മ എന്ന് സോങ്ങിന് ആണ് അവര് കളിക്കുന്നത്... കുർച്ചു കഴിഞ്ഞപ്പോ ഗേൾസും കൂടി കളിക്കാൻ.. നമ്മൾ അവരെ ഡാൻസിൽ ലയിച്ചു പോയി... എന്താ എന്ന് എനിക്ക് അറിയില്ല.. എന്റെ കണ്ണുകൾ സിലുന്റെ മേലിലേക്ക് ആണ് പോവുന്നത്.. ഡാൻസ് കഴിഞ്ഞതും അവർ എല്ലാവരും കൈ കോർത്തു ഹാപ്പി ബര്ത്ഡേ എന്ന് വിഷ് ചെയ്തു... ഞാൻ അവരെ നോക്കി താങ്ക്യൂ എന്ന് അലറി വിളിച്ചു...ഈ സംഭവം എനിക്ക് ഇഷ്ട്ടായി... എന്തായാലും കിടുക്കി... തിമ്മറത്ത്.... കലക്കി....അങ്ങനെ ഫുഡ്‌ ഒക്കെ തിന്ന് പരിപാടി കഴിഞ്ഞ് ഞങ്ങൾ തിരിച്ചും പോകുമ്പോൾ...സിലു വേറെ റൂട്ടിലൂടെ പോവുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.. ഇതെന്താപ്പോ കഥ.. )
 
Shifla: ടാ തൊരപ്പ... ഇതെങ്ങോട്ടാ..? കുരിപ്പേ... നിന്നോട കൊസിലെ ചോദിച്ചത്..? 
 
Shazil: കണ്ടോ... 
 
(എന്ന് പറഞ്ഞു... പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല... വെറുതെ എന്തിനാ എന്റെ വായിലെ വെള്ളം വറ്റിക്കുന്നത്... 😜അങ്ങനെ കുറെ നേരത്തിനു ശേഷം നല്ല ക്ഷീണം വന്നതും ഞാൻ അവന്റെ തോളിൽ ചാഞ്ഞു മയങ്ങി.....പിന്നെ എപ്പോഴോ ബോധം വന്നതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയല്ലായിരുന്നു.....എനിക്ക് ചുറ്റും റോസ് പൂവിന്റെ ഇതളുകൾ... എന്താപ്പോ കഥ...? പിന്നെ പെട്ടെന്നുണ്ട് വലിയ ക്യാൻഡ്‌ൽ ബാൾസ് മെലിലേക് പറക്കുന്നു....അതും നോക്കി ഇരുന്നപ്പോളാ... എന്റെ മുന്നിലേക്ക് ഒരു കൈ നീട്ടി വന്നത്.. നോക്കിയപ്പോ സിലു... ചെക്കൻ ബ്ലാക്ക് ഷർട്ട്‌ വിത്ത്‌ ബ്ലാക്ക് ജാക്കറ്റ് ഇട്ടാണ് നിൽക്കുന്നത്... അവന്റെ മുടി മുന്നിലേക്ക് ചാടി കളിക്കുന്നതിന് അനുസരിച് അവന്റെ കാപ്പി കണ്ണുകൾ നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് കാണാമായിരുന്നു.... അവന്ക് ഞാൻ എന്റെ കൈ കൊടുത്ത് അവിടെന്ന് എഴുനേറ്റ് ഞാൻ അവൻക്ക് ഒപ്പം ചെന്ന്.. രാത്രി ടൈം ആയതോണ്ട് രോമാഞ്ചം വരുന്നുണ്ട്... കൈ കോർത്തു ഞങ്ങൾ നടന്നു എത്തിയത് പുഴയിലേക്ക് ആണ്.. നോക്കുമ്പോ ചിരിച് കൊണ്ട് മേലെ നിൽക്കുന്ന ചന്ദ്രൻ താഴെക്ക് ഞങ്ങക്ക് വേണ്ടി വെളിച്ചം തരുന്ന പോലെ... എന്താണ് എനിക്ക് പറ്റിയത്...? ഇവന്റെ കയ്യിൽ പിടിച്ചപ്പോ ശരീരത്തിലൂടെ കറൻറ് കയറിയ ഫീൽ ആണ്.. ആഹ്.. അങ്ങനെ ഞങ്ങൾ പുഴയ്ക്ക് ചേർന്ന് നിൽക്കുന്ന പാലത്തിൽ ഇരുന്ന്..ഞാൻ എന്റെ കാലു വെള്ളത്തിൽ ഇട്ട് ആട്ടി കളിച്ചു.. എന്നെ കണ്ണിമ്മ വെട്ടാതെ.... എന്റെ കളിയും ചിരിയും സിലു നോക്കുന്നത് ഞാൻ കണ്ടേലും ഞാൻ മൈൻഡ് ആകീല.. കാരണം അതന്നെ...ഡിമാൻഡ്... പെട്ടെന്നാണ് ഇടി വെട്ടുന്ന ശബ്ദം കേട്ടത്... പണ്ടേ എനിക്ക് ഇങ്ങനത്തേത് പേടി ഉള്ളത് കൊണ്ട്... ഞാൻ ഞെട്ടി വിറച്ചു സിലുനെ കെട്ടിപിടിച്ചു... എനിക്ക് അവന്റെ ഹാർട്ട് ബീറ്റ് നന്നായി കേൾക്കുന്നുണ്ടായിരുന്നു... എന്റെ മനസ് എന്നോട് തന്നേ പറഞ്ഞു...ഞാൻ സിലുന്റെ പെണ്ണാണ് എന്ന്.. പെട്ടന്ന് തന്നേ മഴയും പെയ്തു എങ്കിലും അവ്നിലുള്ള പിടിത്തം മുറുക്കിയതേ ഉള്ളു.. അവന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം... അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... ഇനി ഞാൻ സിലുനെ.. സ്നേഹിക്കുന്നുണ്ടോ.. അതെ ഷിഫു... ഇല്ല... ഷിഫു.. സത്യം പറഞ്ഞാൽ എനിക്ക് ഇവനെ പിരിഞ്ഞിരിക്കാൻ വയ്യ... ഞൻ...അതെ.. ഞാൻ സിലുനെ സ്നേഹിക്കുന്നുണ്ട്...*ഐ ലവ് യു കൊസിലെ..* പക്ഷെ ഇപ്പൊ എന്റെ ഇഷ്ട്ടം ഞാൻ പറയില്ല... ഇതുപോലെ അവന്റെ ബര്ത്ഡേയ്ക്കും ഞാൻ സർപ്രൈസ് ഗിഫ്റ്റായി കൊടുക്കുമ്പോൾ പറയാം.. ! ഇനി ഷിഫു സിലുവിന് ഉള്ളതാ..സിലു എന്നും ഷിഫുന്റേത് മാത്രം...!!!!!! മഴ പെയ്യുന്നത് കുറഞ്ഞപ്പോൾ ഞാൻ ആ പാലത്തുൽ കിടന്ന് എന്നിട്ട് സിലുനെ നോക്കി ഒന്ന് ചിരിച്... അറിയാതെ ഞാൻ മയങ്ങി പോയി....)
 
💯🔥💯🔥💯🔥💯🔥💯🔥🔥💯
 
•[Silu]•
 
 
(കഷ്ടപ്പെട്ട് അവളെ ഇവിടെ എത്തിച്ചതും പോരാ... പെണ്ണ് എന്നോട് ഹലാക്കിലെ റൊമാൻസ്... എന്നാൽ അവൾക്ക് ഇഷ്ട്ടാണ് എന്ന് പറയാ...എവുടെ......ഹാ....എന്തായാലും പെണ്ണ് എന്നെ കെട്ടിപിടിച്ചപ്പോൾ എന്തെന്നില്ലാത്ത ഫീൽ ആയിരുന്നു... അപ്പൊ ആ ഇടി വെട്ടിയ ശബ്ദം കെട്ടില്ലായിരുന്നെങ്കിൽ...ഞാൻ എന്റെ കൈ കൊണ്ട്  പുണരുമ്പോൾ ആയിരുന്നു മഴ പെയ്തത്.. യാ ഖുദ... എന്റെ അള്ളോഹ്... ഇങ്ങള് ഒരു സംഭവം ആണ്.. കറക്റ്റ് ടൈമിൽ അല്ലെ മഴ പെയ്തേ...ഞാൻ അവളെ വാരി പുണർന്നു കണ്ണടച്ചു നിന്ന്.. മഴ പെയ്യുന്നത് കുറഞ്ഞപ്പോൾ..ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ... അവൾ അവിടെ കിടന്ന് എന്നെ നോക്കി ചിരിച് കൊണ്ട് മയങ്ങി... അവളെ ഈ നിലാവിന്റെ വെളിച്ചത്തിൽ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ എന്താ രസം എന്നോ..തുടിച്ച കവിളും...ഇളം പിങ്ക് നിറത്തിൽ ഉള്ള ചുണ്ടും...അള്ളോഹ്....വേണ്ട സിലി കണ്ട്രോൾ.... നനഞ്ഞു കുതിർന്ന അവളുടെ മുടിയിഴകൾ ഞാൻ മെല്ലെ ഒരു സൈഡിൽ ഒതുക്കി.. എന്റെ ജാക്കറ്റ് എടുത്ത് അവൾക്ക് ഇട്ട് കൊടുത്ത് ഞാൻ അവിടെ കിടന്ന്...കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുനേറ്റ് നോക്കിയപ്പോൾ അവൾ നല്ല മയക്കത്തിൽ ആണ്... സമയം ഏറെ വൈകിയത് കൊണ്ട്.... അവളെ എടുത്ത് പൊക്കി ഹോസ്റ്റലിലേക്ക് വിട്ടു... നേരത്തെ നാജിക്ക് വിളിച്ചത് കൊണ്ട്... അവൾ ഗേറ്റിന്റെ പുറത്ത് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു...അവളെ കയ്യിൽ ഇഫുനെ ഏൽപ്പിച്ചു അവളോട് ബൈ പറഞ്ഞു... ഞാൻ ഹോസ്റ്റലിലേക്ക് വിട്ടു...അവിടെ ചെന്നപ്പോൾ എന്തൊക്കെ ഉണ്ടായത് എന്ന് ചോദിച്ചു വീർപ്പു മുട്ടിച്ചപ്പോൾ...സഹിച്ചു കേട്ട് ഞാൻ ഒക്കെ പറഞ്ഞു...)
 
Junaid: എന്നാലും ഒരു കിസ്സ് കൊടുതൂടയിരുന്നോ...? 
 
Niyas: ആദ്യം നീ പോയി നിഷുനോട് അന്റെ ഇഷ്ട്ടം പറ...
 
Mubeen: നിസു പറഞ്ഞതിലും കാര്യം ഉണ്ട്.. 
 
Junaid: പോടാ പെറുക്കീസ്...
 
Rayyan: നീ പോടാ കച്ചറെ...
 
Nihal: എന്തായലും മിസ്റ്റർ ഷാസിൽ മിക്കവാറും അവൾ നിന്റെ വലയിൽ വീഴും...
 
Ajmal: അല്ലേടാ വീണ് കാണും...
 
Mubeen: മമ്മു പറഞ്ഞതിലും കാര്യം ഉണ്ട്...
 
Niyas: അങ്ങനെ അല്ലേടാ വീണിട്ടുണ്ടവും...
 
Junaid: അത് തന്നേ അല്ലേടാ ഇവൻ പറഞ്ഞത്...
 
Shazil: അതല്ലെടാ...
 
(അന്ന് ഇലക്ഷന്റെ അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞത് ഞാൻ ഇവരോട് പറഞ്ഞു)
 
Arjun: അപ്പൊ...? അവൾക്ക് നിന്നെ ഇഷ്ട്ട..? 
 
Shazil: ആട അനു...അവൾക്ക് എന്നെ ഇഷ്ട്ട...പക്ഷെ അവൾ പറയുന്നില്ല...
 
Rayyan: ഒക്കെ ശരിയാവുമെടാ...
 
Niyas: ശെരിയാവണം...
 
Nihal: ഷാസിൽ...ഷിഫല... നിങ്ങൾ ഒന്നിക്കും... അല്ലാഹുവിന്റെ കിത്തബിൽ ഷിഫലക്ക് നേരെ എഴുതിയ പേരു ഷാസിൽ ആണ്...
 
Ajmal: അതിൽ എനിക്കും വിശ്വാസം ഉണ്ട്...
 
*അവരുടെ വിശ്വാസം സഫലമാവട്ടെ..*
 
⭐️💯⭐️⭐️💯⭐️💯⭐️💯⭐️💯⭐️⭐️💯
 
•[Silu]•
 
 
(അങ്ങനെ ആഴ്ചകൾ ചടപടെ എന്ന് പറഞ്ഞു പോയി...ഇപ്പൊ ഞങ്ങൾ ആർട്ട്‌സിന്റെ തിരക്കിൽ ആണ്..പിന്നെ ഞാൻ ഷിഫുന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ട്...അവർക്ക് ഒക്കെ സമ്മതം ആണ്...ആ കാര്യവും കഴിഞ്ഞ് ഇനി ഈ പോത്തു ഒന്ന് സമ്മതിച്ചാൽ എല്ലാം സബാഷ്.. എബിടെ...മിക്കവാറും മൂന്നാം ലോകം മഹാ യുദ്ധം കഴിഞ്ഞാൽ പോലും ഈ കുരിപ്പ് പറയൂല...കാണിച്ചു കൊടുക്കുന്നുണ്ട്...ഞാനും ജുനുവും ഫറുനോട്‌ പ്രോഗ്രാം ഡീറ്റൈൽസിനെ കുറിച് ചർച്ച ചെയ്യുമ്പോൾ ആണ് ഞങ്ങളെ ലക്ഷ്യമായി ഒരു കാർ മുന്നില് വന്ന് നിന്നത്... ഞങ്ങൾ മൂന്നാളും വണ്ടിയെ സംശയ രൂപെണ നോക്കിയപ്പോൾ അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിപ്പണമായി..)
 
Shazil: ഫി......ൽ.....
 
 
❤️💯❤️💯❤️💯❤️💯❤️💯❤️
 
തുടരും....
 
💫💯💫💯💫💯💫💯💫💯💫💯💫💯💫💯💫💯💫💯💫💯💫💫💫💫💫💫💫💫💫💫💯

❤ഇഷ്‌ഖിൻ പാതി❤ - 42

❤ഇഷ്‌ഖിൻ പാതി❤ - 42

4.9
2335

✨️❤️ഇശ്‌ഖിൻ പാതി❤️✨️ 💫~~•Ishqin Paathi•~~💫 ❣️.....സിലുന്റെ വായാടി.....❣️ Part - 42 💌Naaznin✍️   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥     •[Silu]•     (ഞങ്ങൾ മൂന്നാളും വണ്ടിയെ നോക്കിയപ്പോൾ അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് ഞങ്ങൾ ഞെട്ടി പോയി...)   Shazil: ഫി....ൽ.....   (എന്റെ ഞെട്ടൽ കണ്ട് ഫറുവും നോക്കിയപ്പോൾ അവനും അതിനെ കണ്ട് ഞെട്ടി നിൽക്കാ...ഞങ്ങളുടെ ഈ ജിൻജർ കടിച്ച കുരങ്ങനെ പോലെ ഉള്ള നിർത്തം കണ്ട് ജുനുവിന് കാര്യം മനസിലായിട്ടില്ല...പ്യാവം...)   Shazil: ഫിലു....   Farhan: ഫിലു...നീ....   Filza: അതെ....ഫിൽസ ഈസ് ബാക്ക്...!!   Junaid: (ഇതേതാ സാദനം...? )   Shazil: എത്ര കാലമായെടി...   Filza: എന്നെ മി