Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 49

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
പാർട്ട്‌ -49
💌Naaznin✍️
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
•[Shifu]•
 
 
(എന്നും പറഞ്ഞാവൾ അട്ടഹസിച്ചു ചിരിച്ചപ്പോൾ...ഇത്രെയും പറഞ്ഞതു ഒരു മിണ്ടാപൂച്ചയെ പോലെ കേട്ടിരുന്നു...തല ചുറ്റാൻ തുടങ്ങി...അറിയാതെ...ഞാൻ വീണു... എന്റെ കണ്ണുകൾ അടഞ്ഞു...പക്ഷെ അന്ന് ഉണ്ടായത് എന്റെ മനസിലേക്ക് ഓടി വന്ന്.....)
 
💫⭐️💫⭐️💫⭐️💫⭐️💫⭐️💫
 
[-..അന്ന് ഉണ്ടായത്..-]
 
 
 
(അവിടെ പറയുന്ന കാര്യം കേട്ട് എന്റെ റൂഹ് പോയ പോലെ ആയിരുന്നു...)
 
Filza: അവൾ...ആ...ഷിഫലയെ...അവളെ കൊല്ലണം...!!
 
Mirshad: ഹാ...അതും പറഞ്ഞു ഇരുന്നോ...
 
Filza: പിന്നെ..? ഇതൊക്കെ കണ്ട് നിൽക്കാൻ എന്നെ കൊണ്ട് കഴിയില്ല...അവര് ഇനി ഏത് നിമിഷവും ഒന്നിക്കുന്ന മട്ടിൽ ആണ്...
 
Shameel: നീ ഒരു പൊട്ടി ആയല്ലോ ഹിനു...നിനക്ക് ബുദ്ധി ഇല്ലേ..?
 
(ഹിനുവോ...?!!)
 
Filza: നീ എന്താ ഉദേശിച്ചേ..? 
 
Mirshad: SK...ശാരിക്ക് അവളെ വേണ്ടേ...അവൾക്ക് എന്തേലും സംഭവിച്ചാൽ അവന്റെ സ്വഭാവം നിനക്ക് അറിയാല്ലോ...
 
(ആ പറയുന്നത് ഇപ്പൊ ആരാ..? ആളെ കണ്ടു കണ്ണും തള്ളി നിന്നുപോയി ഞാൻ..ഇത്..നമ്മടെ ഷാഹിത്തനെ കെട്ടാൻ നിന്ന ചെക്കൻ അല്ലെ..?? അന്ന് നാജിയെ ആർട്സിന്റെ അന്ന് ശല്യം ചെയ്തവൻ...പക്ഷെ ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...)
 
Filza: എത്രെ എന്ന് വെച്ച ബേബി ഞാൻ ഇത് സഹിക്ക..? 
 
Mirshad: സഹിക്കണം...!
 
Sahad: വെയിറ്റ്..ഷാദേ...നിനക്ക് അറിയില്ലേ ഷിഫലയെ..? 
 
(ഏഹ്... അവൻ എന്നെ കാണെ..എപ്പോ..? )
 
Mirshad: ഒരുപാട്...പെണ്ണ് ഞാൻ ആണ് SK എന്ന് വിചാരിച്ചു നിൽക്കാ..അവളെ അന്ന് കണ്ടത് ഞാനാ....ഞാൻ ഈ MK...അന്ന് അവളെ സിയാനയുമായി എന്റെ അസിസ്റ്റന്റ് ഏറ്റ് മുട്ടിയപ്പോൾ മുന്നില് കേറി വന്നതാ ഷിഫല..അപ്പോഴേ ശാരിക്ക് അവളെ പറ്റി..അതിനാണ് ഞാൻ അവളെ മുന്നില് ഒരുപാട് തവണ എന്റെ ഗസ്റ്റ് ഹൗസിൽ വരാൻ പറഞ്ഞേ..പക്ഷെ പെണ്ണ് വന്നില്ല...അപ്പൊ ശാരിയാ പറഞ്ഞേ സിയാനയെ തീർത്തേക്ക് എന്ന്...അപ്പൊ നൈസ് ആയി കിട്ടിയ അവസരം ഞാനും നീയും ഷമിയും ഫാസിയും തീർത്ത്...
 
(എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി തരിപ്പണമായി ഞാൻ ഒന്നുടെ അവന്റെ മുഖത്തേക്ക് നോക്കി..അതെ..ഇത്രെയും നാളും ഇവനെ പേടിച്ചു നടക്കായിരുന്നു...ആ ഇവൻ എന്റെ മുന്നില് വന്നിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞില്ല...!! അതിനെങ്ങനെയാ..ഒരുപാട് മാറ്റം ഉണ്ട് മുഖത്തു...)
 
Sahad: ഓഹ്..അപ്പൊ അത് അങ്ങനെ ഉള്ള കേസ് ആണ് അല്ലെ...
 
Shameel: അതെ...
 
Ashik: അന്ന് ഞാൻ എവിടെ ആയിരുന്നു..? 
 
Fasil: നീ ഇവിടെ ഉണ്ടായിട്ടില്ല...
 
Filza: ശാരിൽനെ ഓർത്തു മാത്രം...ഇല്ലേൽ ഞാൻ അവളെ കൊന്നേനെ...
 
Sahad: എങ്ങനെ ആയാലും ഷാസിൽ നിനക്ക് ഉള്ളതല്ലേ...
 
Shameel: അതെ...
 
Mirshad: ഹഹ്ഹഹ്ഹ...
 
 
(എന്നും പറഞ്ഞു അവർ പൊട്ടിച്ചിരിച്ചപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു...അപ്പൊ ഇവൾ ആരാ..??? ഹിനു എന്നാണലോ വിളിക്കുന്നെ..? അപ്പൊ ഫിൽസ എവിടെ..? ഒന്നും മനസിലാവുന്നില്ലലോ..മാത്രവുമല്ല ഞാൻ അപ്പൊ ഇത്രയും കാലം ഇവൻ ആണ് SK എന്ന് കരുതി നടന്നെ..ഇവൻ MK ആണേൽ അപ്പൊ SK...അവനാരാ..? ഷിഫു...ഇത് ആലോചിക്കാൻ ഉള്ള സമയം അല്ല...എത്രെയും പെട്ടെന്ന് സിലുനെ അറിയിക്കേണം...ഞാൻ അപ്പൊ തന്നേ ഫോൺ എടുത്തതും എന്നെ പിന്നിൽ നിന്ന് ആരോ ഉന്തിയിട്ടതും ഒപ്പം ആയിരുന്നു...എന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തെറിച്ചു പോയി..ഞാൻ അവിടെ നിന്ന് എഴുനേറ്റ് എന്നെ ഉന്തിയിട്ട ആളെ നോക്കിയപ്പോൾ ലാമിയ ആയിരുന്നു..)
 
Lamiya: ടി...***
 
Filza: **ഷിഫല...!!!!**
 
Ashik: ഏഹ്...? 
 
Lamiya: അവൾ എല്ലാം കേട്ട്..നിങ്ങൾ പറഞ്ഞത് എല്ലാം...
 
Sahad: പിടിക്കെടാ അവളെ...
 
(ഞാൻ അപ്പൊ തന്നേ ഓടി താഴേക്ക്..എനിക്ക് സിലുനെ ഒന്ന് കണ്ടാൽ മതി..റോഡിൽ എത്തി സ്കൂട്ടിയുടെ നേരെ ഓടിയതും എന്റെ മുന്നിലേക്ക് ചീറി പാഞ്ഞു ഒരു വണ്ടി എന്നെ ഇടിച്ച് തെറുപ്പിക്കായിരുന്നു...വേദന കൊണ്ട് പുളയുമ്പോഴും സിലുനെ കാണണം എന്നായിരുന്നു മനസ്സിൽ..ഞാൻ വീണിടത്ത് നിന്ന് വെച് വെച് നടക്കുമ്പോള വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ട് ഫിൽസ എന്റെ മുന്നിലേക്ക് വന്നേ..എന്നിട്ട് എന്റെ മുടി കുത്തിൽ പിടിച്ചു അവളെ നേർക്ക് എന്റെ മുഖം തിരിച്ചു...)
 
Filza: വേണ്ട..വേണ്ട... എന്ന് വിചാരിക്കുമ്പോ തലയിൽ കയറിയാൽ ഇങ്ങനെ ഇരിക്കും...പിന്നെ..നിന്നെ ശാരിൽന് വേണം അതോണ്ട് ഞാൻ നിന്നെ കൊല്ലുന്നില്ല..ഇല്ലേൽ എപ്പോഴേ കൊന്ന് കുഴിച്ചു മൂടിയിരുന്നു...പിന്നെ ഒരു കാര്യം..ഞാൻ ഫിൽസ അല്ല ഹിൻസാ...ആണ്...ഇനി ഷാസിൽനെ കെട്ടാൻ പോവുന്ന പെണ്ണ്..കേട്ടോടി പുല്ലേ..
 
(എന്നും പറഞ്ഞു അവൾ എന്നെ ഉന്തിയിട്ട്..ഇനി എനിക്ക് ഒരു അടി മുന്നോട്ട് നീങ്ങാൻ കഴിയില്ല..അവൾ പറയുന്ന വാക്കുകൾ എന്നെ വല്ലാണ്ടെ വേദനിപ്പിച്ചു..ഇത് ചിലപ്പോ..ന്റെ സിലുനെ തെറ്റിദ്ധരിച്ചതിന്റെ പേരിൽ പടച്ചോൻ തരുന്ന ശിക്ഷ ആവും...എങ്ങനെ ആയാലും..ഞാൻ മരിച്ചാലും സിലു ഇവളെ കള്ള കളി കണ്ടു പിടിക്കും..ഉറപ്പാ..വേദന സഹിക്കാൻ വയ്യാണ്ട് ആയപ്പോൾ...ഞാൻ പതിയെ എന്റെ കണ്ണുകൾ അടച്ചു..ഞാൻ ചിലപ്പോൾ തിരിച്ചു വരില്ലായിരിക്കും.......)
 
💯💗💯💗💯💗💯💗💯💗💯💗💯
 
(പെട്ടന്ന് ഇതൊക്കെ ചിന്തിച്ചപ്പോഴും ലാമിയ തന്ന അടിയുടെ പവറിൽ എനിക്ക് എന്റെ ഓർമ്മകൾ തിരിച്ചു കിട്ടി..!! പെട്ടന്ന് എന്റെ മുഖത്തേക്ക് ആരോ വെള്ളം ഒഴിച്ചേ..ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ ആ പട്ടി...ഫിൽസ..അല്ല സോറി ഹിൻസാ..അവളെ കണ്ടപാടേ ദേഷ്യത്തോടെ ഒന്ന് പൊട്ടിക്കാൻ നിന്നപ്പോൾ ആണ്..)
 
Filza: അയ്യോ...പ്ലീസ്...പ്ലീസ്...തെറ്റിദ്ധരിക്കലെ...ഞാൻ ഫിൽസയാണ്...അല്ലാതെ ഹിൻസയല്ല...നിങ്ങടെ ശത്രുവിന്റെ ട്വിൻ സിസ്റ്റർ...ഞാൻ ആണ് അജുവിന്റെയും ഫറുവിന്റെയും മെഹ്ഫിന്റെയും സിലുന്റെയും ഫ്രണ്ട്..
 
(എന്നൊക്കെ അവൾ ഒറ്റ ശ്വാസത്തിൽ കണ്ണ് അടച്ചു പറഞ്ഞു...എന്നിട്ട് എന്നെ ഒന്ന് നോക്കി..എന്തായാലും ഇവളുടെ വാക്കുകളിൽ നിന്ന് തന്നേ മനസിലായി..ഇതാണ് ഫിൽസ എന്നാ ഫിലു എന്ന്..പക്ഷെ ഇവൾ..എങ്ങനെ..? )
 
Shifla: നീ..എങ്ങനെ...? 
 
Filza: അന്ന് അഡ്മിഷൻ ഒക്കെ ശെരിയാക്കി ഇങ്ങോട്ടേക്ക് വരാൻ നിൽക്കുന്ന ടൈമിൽ ആണ്... ഹിനു എന്നെ തട്ടി കൊണ്ട് വന്ന് ഈ റൂമിൽ പൂട്ടിയിട്ടേ...കുറെ ശ്രമിച്ചതാ ഇവിടെന്ന് രക്ഷപെടാൻ...പക്ഷെ...പറ്റിയില്ല...
 
Shifla: ഫി...ലു....
 
Filza: ഷിഫല...നീ ഈ വെള്ളം കുടിക്ക്...
 
(നല്ല ദാഹം ഉള്ളത് കൊണ്ട്  ഞാൻ ആ വെള്ളം ആർത്തിയോടെ കുടിച്ചു...)
 
Filza: നീ പേടിക്കേണ്ട ഷിഫല.....ഞാൻ ആഷികിന്റെ ഫോണിൽ നിന്ന് സിലൂക്ക് വിളിച്ചിട്ടുണ്ട്..പേടിക്കാതെ..
 
(സങ്കടം കൊണ്ട് അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...പെട്ടന്ന് വാതിൽ ചവിട്ടി തുറന്ന് ഹിൻസാ കയറി വന്നത്...)
 
Hinza: ടി....നീ...നിനക്ക് അവിടെ വല്ലോം ഇരുന്നൂടെ...
 
Filza: മോളെ ഹിനു...നീ നോക്കിക്കോ...ഷിഫലയെ രക്ഷിക്കാൻ സിലു വരും....
 
Hinza: ഹഹഹഹ...നീയെന്താ കോമഡി പറയാണോ..? 
 
(പെട്ടനായിരുന്നു പുറത്ത് തല്ലുണ്ടാക്കുന്ന ശബ്ദം കേട്ടെ...ഞാനും ഫിലുവും ഹിന്സയും അങ്ങോട്ടേക്ക് പോയി..നോക്കിയപ്പോൾ...സിലു....!)
 
💫⭐️💫⭐️💫⭐️💫⭐️💫⭐️💫⭐️💫
 
•[Silu]•
 
 
(ഏതോ ഒരു പെണ്ണ് വിളിച്ചു ഇതുവരെ ഉണ്ടായത് വിളിച്ചു പറഞ്ഞു...ഞങ്ങളെ മുന്നില് ഫിലു ആയി അഭിനയിച്ചു നടന്നത് ഹിൻസാ ആണെന്ന്...എനിക്കാണേൽ അവളെ പണ്ടേ കണ്ടൂടാ...എന്റെ പിന്നാലെയാണ് എപ്പോഴും...ചെ...ഇത്രെയും കാലം എന്റെ മുന്നില് ഉണ്ടായിട്ടും ഞാൻ തിരിച്ചു അറിഞ്ഞില്ലെലോ..എന്നാലും ഞാൻ ഇപ്പൊ ആലോചിക്കുന്നത് എനിക്ക് ഈ വിവരം വിളിച്ചു അറിയിച്ച ആ പെണ്ണ് ആരാ എന്നാ..അങ്ങനെ അവളുടെ ഉപ്പാന്റെ ബിൽഡിംഗിന് മുന്നില് എത്തി..ബാക്കി വാലുകൾക്ക് ഒന്നും അറിയില്ലെലോ..അവരോട് ഉണ്ടായത് മുഴുവൻ പറഞ്ഞു...കേട്ടപ്പോൾ അവർക്ക് നല്ലോണം ദേഷ്യം വന്ന്...അങ്ങനെ മുകളിൽ കയറിയപ്പോൾ ഈ നായ്ക്കളെ കണ്ടേ പിന്നെ ഒന്നും നോകീല അങ്ങോട്ട് കൊടുത്തു...അങ്ങനെ ഫൈറ്റിന്റെ ഇടയിൽ..)
 
Niyas: ടാ...സിലു അജു നിക്കു റയ്യു...
 
Junaid: പോയി കണ്ടുപിടിക്കെടാ ഷിഫുനെ...
 
Mubeen: പോ..
 
Salma: ഹാ....
 
(ഞങ്ങൾ അപ്പൊ തന്നേ മേലേക്ക് ചെന്ന്..നോക്കിയപ്പോൾ ഹിന്സയും ഫിൽസയും ഇഫുവും നിൽക്കുന്നു...എന്റെ ഇഫുനെ നോക്കിയപ്പോൾ നിറകണ്ണുകളാൽ അവൾ എന്നെ നോക്കി നിക്ക..എന്നിട്ട് എന്റെ അടുത്തേക്ക് ഓടി വന്ന് കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...)
 
Shifla: ***I LOVE YOU SILU***....ഇനിയും വയ്യ നിന്നെ പിരിഞ്ഞു ഇരിക്കാൻ...ചെയ്ത് പോയ തെറ്റുകൾക്ക് എന്നോട് ക്ഷമിക്കില്ലേ...? 
 
(എന്ന് പറഞ്ഞപ്പോൾ... അവൾക്ക് ഓർമ കിട്ടി എന്ന് എനിക്ക് മനസിലായി...എന്റെ ഇഫു എന്നോട് ഇഷ്ട്ടാണ് എന്ന് പറഞ്ഞപ്പോൾ തന്നേ ഈ ലോകം കീഴടക്കിയ പോലത്തെ ഫീൽ ആയിരുന്നു..അത്രക്കും സന്തോഷം ആയിരുന്നു..അവളോട് അവൾ ചോദിച്ചതിന് മറുപടി ആയി പോടീ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് നിറഞ്ഞ മനസാലെ അവളുടെ നെറ്റിയിലും കവിളത്തും മാറി മാറി ചുംബിച്ചു....കെട്ടിപിടിച്ചു നിന്ന്...അപ്പോഴാ മറ്റേ കാര്യം ഓർമ വന്നേ..ഞാൻ ബാക്കിലേക്ക് നോക്കിയപ്പോൾ..ഫിൽസയും ഹിൻസായും ദേ ചിരിക്കുന്നു..മനസിലായില്ല അല്ലെ...ഇവർ ഇരട്ടകൾ ആയത് കൊണ്ട് ഹിൻസാ ആരാ ഫിൽസ ഏതാ എന്ന് മനസിലാവല്ല..പെട്ടന്ന് എന്റെ ടീംസ് കയറി വന്ന്....ഇഫുനെ കണ്ട സന്തോഷവും ഓർമ കിട്ടിയ സന്തോഷവും കൊണ്ട് കെട്ടിപിടിച്ചു നിക്കുമ്പോള...പെട്ടന്നു ഒരു കൈ അടി കേട്ടെ...)
 
~കൊള്ളാം..ഞാൻ നിങ്ങളെ ജീവനോടെ വിട്ടാൽ അല്ലെ നിങ്ങളൊക്കെ ഇവിടെ നിന്ന് പോവു....
 
(എന്ന് പറഞ്ഞു ഒരാൾ..ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ...ആരാണ് അത് എന്ന് കരുതി ഞങ്ങൾ തിരിഞ്ഞു നിന്നപ്പോൾ ആ ആളെ കണ്ട് പകച്ചു പണ്ടാരമടങ്ങി...എല്ലാവരും ഒരേ സ്വരത്തിൽ...)
 
****...ചപ്പു...****
 
Sharil: ചപ്പു നോട്ട്...ശാരിൽ...ശാരിൽ ഖലീൽ...ദി SK....
 
(എന്നും പറഞ്ഞവൻ പൊട്ടി ചിരിച്ചപ്പോൾ ഞങ്ങൾ എല്ലാം അവനെ ഒരു പകയോടെ നോക്കി...)
 
Mubeen: ഓഹോ...അപ്പൊ കൂടെ നിന്ന് ഇത്രെയും നാളും ഞങ്ങളെ ചതിക്കായിരുന്നു അല്ലെ...
 
Sharil: അതേടാ പട്ടി..!!...നിങ്ങളൊക്കെ എന്താ വിചാരിച്ചേ...? ഞാൻ ഒരു പാവം ക്യാന്റീനിൽ വർക്ക്‌ ചെയ്യുന്ന പയ്യൻ ആണ് എന്നോ...ഹും..ഞാൻ ആണ് ശാരിൽ നിങ്ങളുടെ ഒക്കെ വില്ലൻ..എനിക്ക് ഇവളെ വേണം..ഇവളെ പോലെ ഒരുത്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടുട്ടില്ല അത്രക്കും സുന്ദരിയാണ് ഇവൾ...
 
Shazil: ഡാ..പന്ന മോനെ...
 
Sharil: ഹീ...കൂൾ ഡോൺ ഷാസിൽ...കൂൾ ഡൌൺ...
 
Mehfin: നിന്നെ ഒക്കെ കൂൾ ആക്കാൻ ഞാൻ ഇവിടെ ഉണ്ട്..
 
Sharil: ഓഹ്...ഈസ്‌ ദിസ്‌ മെഹ്‌ഫിൻ ഇഷാൻ IPS ഓഫീസർ...??? ഓഹ് ഗോഡ്...
 
Rayyan: ടാ...വല്ലാതെ കളിക്കേണ്ട...
 
Sharil: ഓഹ് മൈ സിയാനയുടെ എക്സ് ബോയ്ഫ്രണ്ട്...പാവം... ചത്തു പോയി അല്ലെ...? 
 
Rayyan: ഡാ....***
 
(എന്നും പറഞ്ഞു റയ്യു അവന്റെ കോളർ പിടിച്ചു ഒരൊറ്റ കുത്ത് അവന്റെ മുക്കിന്...അവൻ തെറിച്ചു വീണു..)
 
Filza: കലക്കി റയ്യു.....അവൻക്ക് അങ്ങനെ വേണം....
 
(എന്ന് ബാക്കിൽ നിന്ന് ആരോ പറഞ്ഞതും നോക്കിയപ്പോ ഏതോ ഒരാൾ..കാരണം ആരാ ഇത് പറഞ്ഞേ എന്ന് മനസിലാക്കണം എങ്കിൽ ഇതിൽ ഫിൽസ ഹിൻസാ ആരാ എന്ന് വെർ തിരിച്ചു കണ്ടുപിക്കണം..)
 
Filza: എത്ര കാലമായെടാ സിലു...നിന്നെ കണ്ടിട്ട്...
 
Hinza: സിലു...നീ..എല്ലാം അവസാനിപ്പിച്ചു ഒക്കത്തിനെയും കൊല്ല്..
 
Filza: നീ ഇവള് പറയുന്നത് കേൾക്കല്ലേ..ഞാൻ ആണ് ഫിൽസ....
 
Hinza: നോ...ഇവള് പറയുന്നത് കേൾക്കേണ്ട..ഞാൻ ആണ് ഫിൽസ...
 
Filza: അല്ല ഞാനാ...
 
Hinza: ഞാനാ...
 
(ഇതിപ്പോ വല്ലാത്ത കുരിശയല്ലോ...)
 
Najila: നീ വല്ലാതെ ഒളിക്കേണ്ട ഹിൻസാ...മര്യാദക്ക് മുന്നില് വാ..ഹോ..ഈ ചെക്കൻ..അബി..മിണ്ടാതെ ഇരിക്കു...ഹോ...ഷിജുത്താ..അബിനെ പിടിച്ച..
 
Shijila: ഹാ.....
 
Alisha: നിനക്ക് ഞങ്ങളെ മുന്നില് വന്ന് നിന്നാൽ കൊള്ളാം...!!
 
Sharil: കണ്ടു പിടിക്ക്..എന്നിട്ട് നമ്മക്ക് നമ്മളെ കണക്ക് തീർക്കാം..!!
 
(എന്ന് പറഞ്ഞു ആ നായി അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്ന് കലുമകാല് കയറ്റി വെച് ഇരുന്നു...)
 
🔵💜🔵💜🔵💜🔵💜🔵💜🔵💜
 
•[Shifu]•
 
 
Nishila: ഷിഫു...
 
Shifla: നിഷു...സലുത്ത..
 
Salma: ടി...
 
Shifla: ഷിജുത്ത...
 
Shijila: ഷിഫു...
 
Yaara: ഷിഫുട്ടി...
 
(ഞങ്ങൾ കെട്ടിപിടിച്ചു നിന്ന്...അല്ലാഹ്ക്ക് ഒരുപാട് നന്ദി..ഇവരെ എനിക്ക് തിരിച്ചു തന്നതിൽ...പതിയെ എന്റെ കണ്ണ് കുഞ്ഞിന്റെ മേലിൽ ആയി...)
 
Shijila: നീ വിചാരിച്ചത് പോലെ...ഇതാ..നിന്റെ നാജിന്റെ..
 
Salma: നിക്കുന്റെ കുട്ടി...ചുണ കുട്ടൻ...
 
Nishila: സാനിഷ് അബ്സിൻ...ഞങ്ങളുടെ...അല്ല... നമ്മടെ അബി മോൻ...
 
(മാഷല്ലാഹ്..നല്ല രസമുള്ള കുട്ടി...ഇവരെ ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ റബ്ബേ...നീ തൗഫീഖ് നൽകണേ..ആമീൻ...കുഞ്ഞിനെ കയ്യിൽ എടുത്തപ്പോഴാ)
 
Shahina: ആയിക്കോട്ടെ..എന്റെ കുട്ടിയെ വേണ്ട.... അല്ലെ..? 
 
Shifla: അള്ളോഹ്...
 
(എന്നും പറഞ്ഞു ആ കുട്ടിയേയും എന്റെ മറ്റേ കൈ കൊണ്ട് പിടിച്ചു..)
 
Shifla: ജൂനിയർ ജാബിർന്റെ നെയിം..? 
 
Shahina: അൽഫിദ് നെഹാൻ...
 
Sanoofa: ഞമ്മടെ അല്ലു കുട്ടൻ..
 
Amritha: യായ..വികൃതി ബോയ്സ്...
 
Shifla: അല്ലു ആൻഡ് അബി...
 
(എന്നും പറഞ്ഞു ഞാൻ രണ്ടിന്റെയും കവിളിൽ ചുംബിച്ചു..അവരും എനിക്ക് തിരിച്ചു തന്ന്...)
 
Shijila: ഷാഹി... കുട്ടിയെ വാങ്..രണ്ടിനെയും കൂടി താങ്ങാൻ അവൾക്ക് എപ്പോളും പറ്റൂല..
 
Shahina: ഹാഹാ...
 
(ചിരിച്ചു കൊണ്ട് അല്ലുനെ എന്റെ കയ്യിൽ നിന്ന് വാങ്ങി..എന്നിട്ട് പതിയെ അവരെ ഞങ്ങൾ നോക്കി...ശാരിൽ എന്നെ നോക്കി ഫ്ലയിങ് കിസ്സ് തരുന്നുണ്ട്..ഒരു അറപ്പോടെ ഞാൻ അവനെ നോക്കി തുപ്പി കൊണ്ട് മുഖം തിരിച്ചു..എന്നിട്ട് അബിയെ ഷിജുത്താക്ക് കൊടുത്തു...)
 
🔴💯🔴💯🔴💯🔴💯🔴💯🔴💯🔴
 
•[Silu]•
 
 
Shazil: അജു...ഇതിൽ...
 
Ajmal: എനിക്കും സെയിം കൺഫ്യൂഷൻ..
 
Jabir: ഇതിൽ ഏതാ ആ മൊതല്...
 
Nihal: റൈറ്റ്.
 
Najila: ലെഫ്റ്റ്...
 
Alisha: ഒലക്ക ഒന്ന് ഉറപ്പിക്ക്...
 
Rayyan: ഇതിലിപ്പോ ഏതാ..? 
 
Arjun: എന്നാലും ഏതാവും...? 
 
(ശരിയാ...ഇതിലിപ്പോ..പെട്ടന്നു എന്റെ കണ്ണിൽ അത് ഉടക്കിയേ അപ്പൊ തന്നേ എനിക്ക് മനസിലായി ആരാണ് എന്നൊക്കെ..)
 
Shazil: ഇതാണ്....മിസ്സ്‌ ഹിൻസാ സനീൻ...
 
(എന്ന് അവളെ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ അവൾ ഞെട്ടി തരിപ്പണമായി...ഞാൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് ഫിലുനെ ചേർത്ത് നിർത്തി..)
 
Shazil: ഇതാണ് ഫിലു...നമ്മടെ ഫിൽസ...
 
(നിറഞ്ഞ കണ്ണാലെ അവൾ എന്നെ നോക്കിയപ്പോ എനിക്ക് ഒന്നുടെ ഉറപ്പായി...)
 
Filza: നിനക്ക്...
 
Shazil: ഓർമ്മയുണ്ടോടി..നിന്റെ ബര്ത്ഡേയ്ക്ക് നിന്റെ പേരിൽ ഒരു മാല ഉണ്ടാക്കി തന്നത്...അത് നിന്റെ കഴുത്തിൽ ഇന്നും ഉണ്ട്...നീ ഇത് ഊരില്ല എന്നാ വാക്കും തന്നത്...അപ്പൊ അങ്ങനെ കണ്ടുപിടിച്ചു...
 
(അപ്പോൾ തന്നേ ബാക്കിയും എത്തി...ഫാരിയും ഫാദുവും അബിയെ കയ്യിൽ എടുത്ത്...അവരെല്ലാം ഇഫുനെ കണ്ട സന്തോഷത്തിൽ നിറഞ്ഞ് നിൽക്കുമ്പോള അട്ടഹാസിച്ചു ചിരിച്ചു കൊണ്ട് ഹിൻസാ..)
 
Hinza: കൊള്ളാം...
 
(എന്ന് പറഞ്ഞു ഹിൻസാ ശാരിൽന്റെ അടുത്തേക്ക് നടന്നു..അപ്പോഴേക്കും അവന്റെ കിങ്ങന്മാരും... മിർഷാദും ഷമീലും സഹദും ഫാസിലും ആഷിക്കും മേലേക്ക് കയറി വന്നേ...ഇവർക്ക് ഇനിയും കിട്ടിയത് പോരാ എന്ന് തോന്നുന്നേ...)
 
Sharil: അടിക്കെടാ ഈ നായിന്റെ മക്കളെ...
 
(എന്ന് പറഞ്ഞപ്പോൾ എല്ലാം ഞങ്ങളെ അടിക്കാൻ വന്ന്..ഞാൻ നേരെ ഓടിയത് ശാരിൽന്റെ അടുത്തേക്ക് ആയിരുന്നു...എന്റെ പെണ്ണിനെ ഉപദ്രവിച്ചതിന് ഓരോന്നും എണ്ണി എണ്ണി ഞാൻ അവനു കൊടുത്തു...അവ്ൻക്ക് ഇനി എന്നെ അടിക്കാൻ ഉള്ള ശക്തി ഇല്ല..അത്രക്കും ഞാൻ എന്റെ ദേഷ്യം തീരുവോളം കൊടുത്തിരുന്നു....ഞാൻ അവനെ നോക്കി പുച്ഛിച്ചപ്പോൾ അവൻ ചോര തുപ്പി കൊരച് നിക്ക..എന്നിട്ട് ചിരിച്ചു കൊണ്ട്..)
 
Sharil: ഇത് ഇവിടേം കൊണ്ട് അവസാനിക്കില്ല..മോനെ ഷാസിൽ...തു...പിന്നെ...തു...നിന്നെ സന്തസ്ഹത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല...തു..
 
(എന്ന് അവൻ ചോര തുപ്പി കഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞപ്പോൾ ദേഷ്യവും പുച്ഛവും ആണ് എനിക്ക് തോന്നിയെ ഞാൻ അപ്പൊ തന്നേ ഒരു ചവിട്ടും കൂടി അവന്റെ നെഞ്ചിന്നിട്ടു കൊടുത്തു..)
 
Shazil: ചാവാൻ ആവുമ്പോഴേലും നല്ലത് പറയാൻ നോക്കെടാ പുല്ലേ...
 
(അവൻ അതിന് ചിരിച്ചു തന്നത്തെ ഉള്ളു...ബാക്കി എല്ലാം ഫൈറ്റിൽ മുഴുകി നിൽക്ക....അപ്പൊ റയ്യു ഉണ്ട് മിർഷാദിനും ഷമീലിനും സഹദിനും ഫാസിൽനും ചവിട്ടി ഒരു വിധം ആക്കുന്നുണ്ട്..അപ്പൊ തന്നേ ഞാനും ഫറുവും മെഹ്ഫിയും അവനെ പിടിച്ചു വെച്..) 
 
Mehfin: മതിയെടാ...
 
Rayyan: വിടെടാ..ഇവര്..എന്റെ സിയുനെ..
 
(എന്ന് പറഞ്ഞു വീണ്ടും ചവിട്ടാണ്..)
 
Farhan: മതി റയ്യു..നിനക്ക് ഇപ്പൊ...നിന്റെ കൂടെ ഒരു പെണ്ണ് ഉണ്ട്..അതോർത്തോ..
 
(എന്ന് പറഞ്ഞപ്പോൾ നാലിനും ഒരു ചവിട്ടും കൂടി കൊടുത്തു റയ്യു എന്നെ കെട്ടിപിടിച്ചു കരഞ്ഞു..അവന്റെ ഉള്ളിലെ വിഷമം അത് മറ്റു ആരെക്കാളും എനിക്ക് അറിയാം..)
 
Shazil: സാരമില്ലെടാ...
 
(അപ്പോഴാ ലിച്ചു ഒരു വലിയ കല്ലും പിടിച്ചു കൊണ്ട് വന്ന് അവരുടെ മേലിൽ എറിയാൻ നിന്നതും അജു അവളെ പിടിച്ചു വെച്..)
 
Alisha: വിട് അജു..എന്റെ കുടുംബത്തെ..എന്റെ സിയുനെ..ഇല്ലാതാക്കിയ ചെറ്റകൾ ആണ്..
 
Ajmal: അവർക്ക് കൊടുക്കാൻ ഉള്ളത് കൊടുത്തില്ലേ..കൂൾ ആവു..
 
(എന്ന് പറഞ്ഞപ്പോൾ ലിച്ചു നിലത്തേക്ക് വീണ് പൊട്ടി കരഞ്ഞു..)
 
Alisha: എന്ത് തെറ്റാടാ..നാറികളെ..എന്റെ ഉപ്പയും ഉമ്മയും...എന്റെ സിയുവും നിങ്ങളോട് ചെയ്തേ...
 
(എന്ന് പറഞ്ഞു പൊട്ടി കരയുന്ന ലിച്ചുനെ കണ്ടപ്പോൾ ഞങ്ങൾ അവളെ സഹതാപത്തോടെ നോക്കി..അജു അവളെ വാരി പുണർന്നു..അപ്പൊ ഞാൻ വെറുതെ ഇഫുനെ നോക്കിയപ്പോൾ അവൾ കണ്ണും നിറച് ഇവരെ... നിലത്ത് കിടക്കുന്ന നായ്ക്കളെ പകയോടെ നോക്കുന്നുണ്ട്..എന്റെ പൊന്നോ...ഇനി നിന്റെ കുറവ് കൂടി ഉള്ളു..അപ്പോഴാ ഒരു ഭ്രാന്തിയെ പോലെ..അവൾ ഹിൻസാ..ഒരു ഇരുമ്പ് വടിയെടുത്ത് ഇഫുന്റെ നേർക്ക് വരാൻ നിക്കുമ്പോൾ..ഇത് കണ്ടപാടേ ഞാൻ..)
 
Shazil: ഇഫു...****
 
(എന്ന് അലറി വിളിച്ചു അവളെ നേർക്ക് ഓടിയതും അവിടെ നടന്നതും... പ്രതീക്ഷിക്കാത്ത മറ്റൊന്ന് ആയിരുന്നു...)
 
🙈💯🙈💯🙈💯🙈💯🙈💯🙈💯🙈💯🙈💯🙈🙈🙈💯🙈💯🙈💯🙈💯🙈💯🙈💯🙈💯🙈🙈💯🙈💯💯🔵💯🔵💯🙈💯🔵💯🔵🔵💯🔵💯🔵💯🔵💯🔵💯🔵🙈💯🙈💯🙈
 

❤ഇഷ്‌ഖിൻ പാതി❤ - 50 (Last part)

❤ഇഷ്‌ഖിൻ പാതി❤ - 50 (Last part)

4.9
2368

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 💗Last Part💗 🔵Part-50🔵 💌Naaznin✍️   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   •[Silu]•     (അപ്പോഴാ ഒരു ഭ്രാന്തിയെ പോലെ..അവൾ ഹിൻസാ..ഒരു ഇരുമ്പ് വടിയെടുത്ത് ഇഫുന്റെ നേർക്ക് വരാൻ നിക്കുമ്പോൾ..ഇത് കണ്ടപാടേ ഞാൻ..)   Shazil: ഇഫു...****   (എന്ന് അലറി വിളിച്ചു അവളെ നേർക്ക് ഓടിയതും അവിടെ നടന്നതും...)   Hinza: വിട് എന്നെ...എനിക്ക് കിട്ടാത്തത് അവൾക്കും കിട്ടേണ്ട...   (സംഭവം അവൾ ഇഫുന്റെ അടുത്തേക്ക് ഓടിയപ്പോ ലിച്ചു അവളെ പിടിച്ചു വെച്ചതാ....അത് കണ്ട് തെല്ലോന്ന് സമദനിച്ചതാ...പക്ഷെ പ്രതീക്ഷിക്കാത്ത മറ്റൊന്ന് ആയിരുന്നു അവിടെ സംഭവിച്ചേ...ഹിൻസാ അവളെ കയ്യിൽ ഉ