Aksharathalukal

❤️സിദ്ധയാമി❤️ -4

❤️ സിദ്ധയാമി ❤️ - 4 
@ ✍️ഇതൾ 🌸🍁🍂🍃
 
COPYRIGHT WORK- This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used full or part without the creator ITHAL 's    prior  permission. 
 
ആമി  ആ റൂമിൽ  നിന്ന് നടന്നകന്നു.... സിദ്ധു അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ  നോക്കി നിന്നു.... അവന്റെ ഉള്ളിൽ ഒരേ സമയം ഒരുപാട് സന്തോഷവും ഒരുപാട് ചോദ്യങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..... 
 
 
എവിടെ ആയിരുന്നു പെണ്ണെ നീ ഇത്രയും നാൾ.... 
 
എന്റെ പഴയ ആമിയിൽ നിന്ന് നീ ഒരുപാട് മാറിയിരിക്കുന്നു... എനിക്ക് അറിയണം  നിന്റെ ഈ മാറ്റത്തിനുള്ള കാരണം. ഇത്രയും കാലം നീ എവിടെ ആയിരുന്നു എന്നും.... ഇനി എന്ത് തന്നെ സംഭവിച്ചാലും  നിന്നെ  നഷ്ടപ്പെടുത്താൻ സിദ്ധാർഥ് മാധവ് തയ്യാറല്ല.... 
 
 
 
 ആമി പോയ വഴിയേ നോക്കി ശില കണക്കെ നിന്ന  സിദ്ധു തോളിൽ ഒരു കര സ്പർശം അറിഞ്ഞപ്പോളാണ് സ്വബോധത്തിൽ വന്നത്... ജോ ആയിരുന്നു അത്...
 
 
 
"ജോ ..... അവൾ.... അവൾ  വന്നെടാ.... എന്റെ.... എന്റെ ആമിയടാ  ആ പോയത്.... "
 
 
 
" I  know സിദ്ധു....."
 
 
 
"ഒടുവിൽ അവൾ എന്റെ അടുത്ത് തന്നെ എത്തിയെടാ..... കഴിഞ്ഞ 5 വർഷത്തെ കാത്തിരിപ്പിന് ശേഷം ഈശ്വരൻ  അവളെ എന്റെ അടുത്ത് തന്നെ എത്തിച്ചു...." 
 
 
 
" നിന്റെ പ്രണയം സത്യം ആയിരുന്നെടാ...അഭിരാമി ചന്ദ്ര ശേഖർ  സിദ്ധാർഥ് മാധവിന് വിധിക്കപ്പെട്ടവൾ ആണെന്ന് കാലം തെളിയിച് കൊണ്ടിരിക്കുന്നു.... ഞങ്ങൾ ഉണ്ടെടാ നിന്റെ കൂടെ എന്തിനും ഏതിനും... " 
 
 
 
സിദ്ധു പെട്ടെന്ന് ജോയെ കെട്ടിപിടിച്ചു... കാർത്തിയും അവരുടെ കൂടെ കൂടി..... 
 
 
കാർത്തിയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് മൂവരും വിട്ട് മാറിയത്.... രോഹിത് ആയിരുന്നു വിളിച്ചത്....കാർത്തി ഫോൺ എടുത്തു... 
 
 
 
" ഹലോ ഹിത്തു പറയടാ "
 
 
 
" ടാ... നിങ്ങൾക് പറ്റിയ സിംഗറിനെ കണ്ട് പിടിക്കാൻ പറ്റിയില്ലേടാ "
 
 
 
" it's ok  ഹിത്തു.... നീ ഇനി അന്വേഷിക്കേണ്ട.... ആളെ കിട്ടി "
 
 
 
" really.... thank god.... എടാ എന്നാ നിങ്ങൾ ഇന്ന് തന്നെ റിഹേഴ്സൽ തുടങ്ങിക്കോ.... എല്ലാം അറേഞ്ച് ചെയ്യാൻ ഞാൻ ഹോട്ടലിൽ വിളിച്ച് പറഞ്ഞേക്കാം ".... 
 
 
 
" മ്മ് "
 
 
 
കാർത്തി ഫോൺ വച്ച് കഴിഞ്ഞ് സിദ്ധുവിന്റെ നേരെ തിരിഞ്ഞു.... 
 
 
 
 
" അപ്പൊ എന്താ മോനെ അടുത്ത പ്ലാൻ "
 
 
കാർത്തി അത് ചോദിച്ചതും സിദ്ധു ചെന്ന് അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ആമിയുടെ നമ്പർ ഡയൽ ചെയ്തു.... 
 
 
" ഹലോ " 
 
 
" ഹലോ  അഭിരാമി  come for  rehearsal at sharp 6 🕕" 
 
 
ആമി തിരിച് എന്തേലും പറയുന്നതിന് മുന്പേ സിദ്ധു കാൾ കട്ട്‌ ആക്കിയിരുന്നു..... 
 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
     ജോയും കാർത്തിയും  റിഹേഴ്സലിന് വേണ്ടി അവർക്കായി ഒരുക്കി കൊടുത്ത  ഹാളിൽ  ഇൻസ്ട്രുമെന്റസ് ഒക്കെ സെറ്റ് ചെയ്യുകയായിരുന്നു...
 
 
 
   കൃത്യം 6 മണിക്ക് തന്നെ  ആമി റിഹേഴ്സൽ ഹാളിൽ ചെന്നു.... 
 
 
  "ഹലോ  ചേട്ടായീസ്.... ഞാൻ ലേറ്റ് ആയില്ലല്ലോ.... "
 
 
 
" ഏയ്യ്  ഇല്ലെടോ  താൻ വാ... "  (- ജോ )
 
 
" അല്ല  എവിടെ നിങ്ങടെ മൂന്നാമൻ  "
 
(ആമി ഹാൾ മുഴുവൻ വീക്ഷിച് കൊണ്ട് ചോദിച്ചു...  ജോയും കാർത്തിയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു... )
 
 
 
ജോ  : അവൻ ഇപ്പോ വരും....
 
 
 
ആമി : മ്മ്... നിങ്ങളൊക്കെ നാട്ടിൽ എവിടെയാ.... 
 
 
 
കാർത്തി  :  ഞങ്ങൾ എറണാകുളം... താനോ... 
 
 
ആമി  : ഞാൻ  ട്രിവാൻഡ്രം.....നിങ്ങൾ ഇത് പോലെ ഒരുപാട് പ്രോഗ്രാം ചെയ്തിട്ടുണ്ടോ... 
 
 
 
ജോ : ഏയ്യ് ഇല്ലെടോ... അധികം ഒന്നും ഇല്ല... actually we are doctors.... മ്യൂസിക് ഞങ്ങടെ പാഷൻ ആണ്... ഇത് പോലെ നല്ല ഓഫർ വല്ലതും വരുമ്പോഴേ പ്രോഗ്രാം ചെയ്യാറുള്ളു....  
 
 
 
ആമി  : അപ്പൊ  നിങ്ങൾ ഡാക്കിട്ടർമാരാണോ  😱😱😱😱
 
 
കാർത്തി  : എന്തെ കണ്ടിട്ട് തോന്നണില്ലേ..... 
 
 
ആമി  : ഇല്ല അതോണ്ടല്ലേ ചോദിച്ചേ 🤭🤭🤭....സത്യം പറയാലോ ചേട്ടായിമാരെ നിങ്ങളെ കണ്ടപ്പോ  ഞാൻ വിചാരിച്ചു ഇ വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ന്യൂ ജെൻ  ചെറുപ്പക്കാർ ആണെന്ന്... ഒരു ഡോക്ടറെ ലുക്ക് ഒന്നും ശെരിക്കും ഇല്ലാട്ടോ 😁😁🤭🤭
 
 
 
ജോ : ഡി  ഡി  വേണ്ടാട്ടാ... 
 
 
 
ആമി  : ഞാൻ കാര്യം പറഞ്ഞതാ.... പ്രേത്യേകിച്  മറ്റേ ആൾ... എന്തായിരുന്നു പേര് 🤔🤔🤔 ആ... സിദ്ധാർഥ്. അങ്ങേരെ കണ്ടാൽ ശെരിക്കും ഒരു കഞ്ചാവ് ലുക്ക്‌... താടിയും മുടിയും ഒക്കെ വളർത്തി.... 
 
 
 
  "  ആരാടി  നിന്റെ  കഞ്ചാവ്  " 🤨😠
 
 
 
പെട്ടെന്ന് ഡോറിന്റെ അടുത്ത് നിന്ന്  ശബ്ദം കേട്ട്  എല്ലാവരും അങ്ങോട്ട് നോക്കി... 
 
അവിടെ  ഡോറിൽ ചാരി കൈകെട്ടി നിക്കുവായിരുന്നു സിദ്ധു.... അവനെ കണ്ടപ്പോൾ ജോയും കാർത്തിയും ശെരിക്കും ഞെട്ടി.... അവൻ ആകെ മാറിയിരിക്കുന്നു  മുടി വെട്ടിയൊതുക്കി തടിയൊക്കെ ട്രിം ചെയ്തിട്ടുണ്ട്.....ഇപ്പോൾ മുന്നിൽ നിക്കുന്നത് 5 വർഷം മുൻപുള്ള തങ്ങളുടെ പഴയ സിദ്ധു ആണെന്ന് തോന്നിപോയി അവർക്ക്.... അവന്റെ കണ്ണിലെ പഴയ കുസൃതി തിരിച് വന്നപോലെ തോന്നി... 
 
ശ്.. ശ്... കാർത്തിയേട്ടാ... ഇതാരാ 
 
 
(   ആമി  കാർത്തിയോട്  പതിഞ്ഞ സ്വരത്തിൽ  ചോദിച്ചു.... )
 
 
"നിനക്ക് ആളെ മനസ്സിലായില്ലേ... നീ നേരത്തെ പറഞ്ഞ കഞ്ചാവ് ആണ്  ദോ ആ  നിക്കുന്നത് "  - കാർത്തി 
 
 
" ഏഹ്ഹ്  ആ ആളാണോ ഈ നിക്കുന്നത്... 😱😱😱😱😱...നേരത്തെ കാണുമ്പോ ഇങ്ങനെ അല്ലായിരുന്നല്ലോ "....( - ആമി )
 
 
 
 
" ആരാണ്  കുഞ്ഞേ  ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് "- ജോ 
 
 
 
" ഇത് വല്ലാത്ത ചേഞ്ച് ആയി പോയി "- ആമി 
 
 
സിദ്ധു അവരുടെ അടുത്തേക്ക് ചെന്നു.... അവൻ കാർത്തിയെയും ജോയെയും നോക്കി ഒന്ന് ചിരിച്ചിട്ട് ആമിയുടെ മുന്നിൽ ചെന്ന് നിന്നു.... 
 
 
 
" പറയെടി ആരാടി കഞ്ചാവ് " - സിദ്ധു 
 
 
 
"അയ്യോ തന്നെയല്ല... ഞാൻ ആ റിസെപ്ഷനിസ്റ്റിന്റെ കാര്യമാണ് പറഞ്ഞത്... അയാൾ കണ്ടാൽ കറക്റ്റ് കഞ്ചാവ് ആണെന്നെ പറയുളു...തന്റെ മുഖത്ത് നോക്കി ആർക്കെങ്കിലും അങ്ങനെ പറയാൻ തോന്നുവോ " - ആമി 
 
 
 
" കള്ളം പറയുന്നോ "
 
 
 
" അയ്യോ  അല്ല  സംശയം ഉണ്ടെങ്കിൽ ദേ ഇവരോട് ചോദിച്ച് നോക്കിക്കോ... അല്ലെ ചേട്ടായിമാരെ " 
 
 
ആമി കാർത്തിയോടും ജോയോടും ചോദിച്ചു.....അവർ പകച് നിക്കുവായിരുന്നു... ആമി അവരോട് ഒന്നും പറയല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ച് പറഞ്ഞു.... സിദ്ധു ശ്രദ്ധിക്കുമ്പോൾ അവൾ നിഷ്കു ആയി നിക്കും... അവന് അവളുടെ ഭാവം കണ്ട് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു പക്ഷെ സമർത്ഥമായി അവനത് മറച്ചു വച്ചു... 
 
 
 
" ശെരിയാടാ അവൾ പറഞ്ഞത് " - ജോ 
 
 
 
" മ്മ്.... മരിയാതിക്ക് വന്ന് റിഹേഴ്സൽ ചെയ്യാൻ നോക്കെടി..."- സിദ്ധു 
 
 
 
" കടുവ  😏" - ആമി 
 
 
 
" എന്തേലും പറഞ്ഞോ " - സിദ്ധു 
 
 
 
" അയ്യോ  ഇല്ല  വേഗം  തുടങ്ങാം എന്ന് പറയുവായിരുന്നു ".... 
 
 
" മ്മ് "
 
 
തുടരും......