Aksharathalukal

അകലേക്ക്‌ മാഞ്ഞു നീ 💔

*അകലേക്ക്‌ മാഞ്ഞു നീ....*💔
👉A Short Story👈
Nasu Naaznin✍️💜
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"ദിയ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങീട്ട് എത്ര വർഷം ആയി...?"
 
(എന്ന് ഷിഹാ ഫോണിലൂടെ ചോദിച്ചതും മറുപുറത്തു നിന്ന് ദിയ പുഞ്ചിരിയോടെ അവൾക്ക് മറുപടി നൽകി...)
 
"5 വർഷമായി ഷിഹാ... നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങീട്ട്.."(ദിയ)
 
"എന്തോ...5 വർഷം പെട്ടെന്ന് പോയ പോലെ... അല്ലേടി..?"(ഷിഹാ)
 
"അതെ..."(ദിയ)
 
"ശെരിക്കും ഈ ഓൺലൈൻ ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞു എല്ലാരും എന്നെ കളിയാക്കുമ്പോഴും നീ എനിക്കൊരു തണൽ ആയിരുന്നെടി...ശെരിക്കും നിന്നെ ഞാൻ ഇതുവരെ ഫോട്ടോയിൽ അല്ലാതെ നേരിട്ട് കണ്ടിട്ടില്ലേലും....നീ എന്നും എന്റെ കൂടെ ഉള്ള പോലെയാണ്... അത്രക്ക് നീ സ്പെഷ്യൽ ആണ് ദിയ..."(ഷിഹാ)
 
"എനിക്കും അത് തന്നെ ആണ് ഷിഹാ പറയാൻ ഉള്ളെ.. ആ ഒരു തേപ്പ് കിട്ടി സങ്കടത്തിൽ ഇരിക്കുമ്പോ വെറുതെ അവനിട്ട് കുത്താൻ വേണ്ടി ഇട്ട പോസ്റ്റ്‌ ആയിരുന്നു ആ സാഡ് കൊട്സ്... പക്ഷെ നീ എനിക്ക് പേർസണൽ മെസ്സേജ് അയച് എന്നെ വല്ലാണ്ടെ മാറ്റി... നിന്റെ ഓരോ വാക്കുകളിലും ഞാൻ വീണ്ടും പുനർജനിക്കുകയായിരുന്നു ഷിഹാ...ശെരിക്കും അടുത്തുള്ളവരേക്കാൾ അടുപ്പം അകലെയുള്ളവർ ആണെന്ന് എനിക്കിപ്പോ തോന്നി തുടങ്ങാടാ..." (ദിയ)
 
(എന്ന് ദിയ പറഞ്ഞതും ഷിഹയുടെ മനസ് വല്ലാതെ അനന്ദിച്ചിരുന്നു...)
 
"ശെരിക്കും എനിക്ക് ഇപ്പൊ നിന്നെ കാണാൻ കൊതിയാവാടി....!" (ഷിഹാ)
 
"എനിക്കും...." (ദിയ)
 
"അതിന് നീ പോവല്ലേ ഇറ്റലിക്ക് പഠിക്കാൻ വേണ്ടി..." (ഷിഹാ)
 
"ഹഹ... അതിന് മുന്നേ കാണാല്ലോ.." (ദിയ)
 
"കാണാമോ...?" (ഷിഹാ)
 
(പ്രതീക്ഷയോടെയുള്ള ആ സ്വരം കേട്ട് ദിയക്ക് വല്ലാത്തൊരു ആവേശം പടർന്നു...)
 
"എത്രെ ആയെടി... ഈ ഓൺലൈനിൽ മാത്രമുള്ള നമ്മുടെ ദിനങ്ങൾ.. വിളിക്കുക...വീഡിയോ കാൾ ചെയ്യാ...മെസ്സേജസ് അയക്കാ.. എന്നല്ലാണ്ടെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ഇതുവരെ ലഭിച്ചില്ലല്ലോടി.." (ദിയ)
 
"എടി ദിയ കോയ.... നീ പറഞ്ഞു വരുന്നത് നമ്മുക്ക് മീറ്റ് ചെയ്യാം എന്നാണോ...?"(ഷിഹാ)
 
(വീണ്ടും ഷിഹാ പ്രതീക്ഷയോടെ ചോദിച്ചതും ദിയ ചിരിച്ചു കൊണ്ട് മൂളിയതും... ഷിഹാ സന്തോഷത്തോടെ ബെഡിൽ ചാടി കളിച്ചു...)
 
"സത്യമാണോടി നീ പറയുന്നേ....?" (ഷിഹാ)
 
"അതെ എന്റെ പൊട്ടൂസ് കോഹ..." (ദിയ)
 
(ഒരു ചിരിയോടെ ദിയ പറഞ്ഞതും...ഷിഹാ ആർപ്പ് വിളിച് കൊണ്ട് ബെഡിൽ തുള്ളി ചാടിയിരുന്നു.. ഫോണിലൂടെ ആണേലും കണ്ണ്മുന്നിൽ അവൾ ചാടി കളിക്കുന്നത് ദിയ അറിഞ്ഞിരുന്നു...)
 
"പക്ഷെ വീട്ടുകാർ...?" (ഷിഹാ)
 
(പെട്ടെന്ന് ചാട്ടം നിർത്തി കൊണ്ട് നിരാശയുടെ ശബ്ദത്തിൽ ഷിഹാ പറഞ്ഞതും ദിയ പൊട്ടിച്ചിരിച്ചിരുന്നു... അപ്പോൾ ഷിഹാ ദേഷ്യത്തോടെ അലറിയതും... ചിരി നിർത്തി കൊണ്ട് ദിയ അവൾക്ക് മറുപടി നൽകി...)
 
"എടി ഞാൻ കോഴിക്കോടിലെ എയർപോർട്ടിലേക്കാണ് വരുന്നേ... നീ അവിടെ അല്ലെ... ഫ്ലൈറ്റ് രാത്രി ആണ്... സൊ നാളെ ഒരു ഡേ നിന്റെ കൂടെ ചിലവഴിച്ചിട്ട് മാത്രേ ഞാൻ പോവു... എപ്പിടി...?" (ദിയ)
 
(ദിയയുടെ മറുപടി കേട്ട് അവൾക്ക് സന്തോഷത്തിന് അതിര് ഇല്ലായിരുന്നു ചാടി കളിച് കൊണ്ട് തലേണയെ കെട്ടിപിടിച്ചു ഒരുപാട് കിസ്സ് കൊടുത്തു...)
 
"അയ്യോ...പാവം തലേണ...." (ദിയ)
 
"പോടീ.... ടി...സത്യാണോ നീ പറയുന്നേ... നീ എന്റെ നാട്ടിലേക്ക് വരുമെന്നോ...?" (ഷിഹാ)
 
"നിനക്ക് ഞാനിനി ഒരു മൈക്ക് വെച്ചു പറഞ്ഞു തരാം കുരിപ്പേ..." (ദിയ)
 
"അയ്യോടി വേണ്ട... എനിക്ക് ഒരുപാട് സന്തോഷായി ദിയ... സന്തോഷം കൊണ്ട്.... എന്റെ.... കണ്ണ് നിറയാടി...." (ഷിഹാ)
 
"അയ്യേ... എന്റെ ചട്ടമ്പി ഷിഹാ ഇങ്ങനെ അല്ല... അവൾ നല്ല അസ്സൽ കാന്താരി ആണ്... സൊ കരയല്ലേടാ... നമ്മൾ കാണാൻ പോവാണ്.. സന്തോഷിക്കെടി കുരിപ്പേ..." (ദിയ)
 
(അപ്പോൾ ഷിഹാ കണ്ണീർ തുടച് കൊണ്ട് പുഞ്ചിരിച്ചു...)
 
"നീ ചിരിച്ച..." (ദിയ)
 
"അഹഹഹഹഹഹഹ..." (ഷിഹാ)
 
"അയ്യോ... മതി... ഇത്രക്ക് വേണ്ടായിരുന്നു..." (ദിയ)
 
"എടി... നീ എപ്പോഴാ വയനാട്ടിൽ നിന്ന് ഇങ്ങോട്ട് എത്ത...?" (ഷിഹാ)
 
"ഉച്ചന്റെ നേരത്ത് ഞാൻ നിന്റെ നാട്ടിൽ എത്തും..." (ദിയ)
 
"ഹ്മ്മ്.. സെറ്റ്... കാപ്പാട് ബീച്ച്ലേക്ക് വന്ന മതി... ഞാൻ അങ്ങോട്ടേക്ക് വരാം..." (ഷിഹാ)
 
"ഓക്കേ ടി..." (ദിയ)
 
"എന്നാ ഓക്കേ ലബ് യു... ത്രീ യു... ഫോർ യു... ഫൈവ് യു...." (ഷിഹാ)
 
"മതിയെടി കൊരങ്ങി..." (ദിയ)
 
"ഈൗ... എന്നാ ഗുഡ് നൈറ്റ്‌..." (ഷിഹാ)
 
"ഗുഡ് നൈറ്റ്‌...." (ദിയ)
 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"ഈ പോത്ത് ഇതെവിടെ...?" (ദിയ)
 
(വാച്ചിൽ നോക്കി റോഡ് സൈഡിൽ തന്റെ കാറിൽ ഇരുന്ന് കൊണ്ട് എല്ലാ ഇടവും അവൾ തിരഞ്ഞു നോക്കി... വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു ദിയക്ക്...
 
കൂടപ്പിറപ്പിനെ പോലെ കണ്ടിരുന്ന തന്റെ കൂട്ടുകാരിയെ നേരിൽ കാണാൻ പോവുന്നതിന്റെ ആഹ്ലാദം...പതിയെ ഫോണിൽ നിന്ന് മെസ്സേജിന്റെ ശബ്ദം വന്നതും...അവൾ ആകാംഷയോടെ ഫോൺ എടുത്ത് നോക്കി...)
 
•°കോപ്പേ... വലിയ വണ്ടിയിൽ കയറി ഇരിക്കാതെ ഈ പാവപെട്ടവന്റെ യമഹ സ്കൂട്ടിയിൽ ഇരിക്കുന്ന ഷിഹാ കരീമിനെ ഒന്ന് നോക്കിയാലും...•°
 
(എന്നുള്ള ഷിഹയുടെ മെസ്സേജ് കണ്ട് സന്തോഷത്തോടെ അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ട് ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയതും... തന്നെ നോക്കി വാ പൊത്തി നടു റോഡിൽ നിന്ന് ചാടി കളിക്കുന്ന ഷിഹയെ കണ്ട് ദിയയുടെ കണ്ണുകളിൽ നിന്ന് ഒരിറ്റ് ആനന്ദ കണ്ണീർ തുളുമ്പിയിരുന്നു....)
 
"ദിയ... "
 
(റോഡിൽ നിന്ന് തന്നെ നോക്കി അലറി വിളിക്കുന്ന ഷിഹയെ കണ്ട് കണ്ണീർ തുടച് കൊണ്ട് അവൾ ചിരിച്ചതും... ഷിഹയും ചിരിച് കൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് വരുമ്പോൾ ആയിരുന്നു... അവളെ നേർക്ക് ലക്ഷ്യം വെച്ചു ഒരു വണ്ടി അവളെ ഇടിച്ചതു...)
 
*"ദിയ....."*
 
(തന്നെ നോക്കി അലറി വിളിച്ചു അവൾ വീഴുമ്പോളും കണ്ണ് മുന്നിൽ വെച്ചു തന്റെ കൂട്ടുകാരിയെ ഇടിച്ചു വീഴ്ത്തുന്നത് കണ്ട് ഒന്ന് അനങ്ങാൻ കഴിയാതെ എന്താണ് സംഭവിച്ചേ എന്ന് മനസിലാക്കാത ദിയ അവിടെ നിന്ന് പോയിരുന്നു...
 
അപ്പോഴേക്കും ഉയർന്നു പൊങ്ങിയിരുന്ന ഷിഹാ പെട്ടെന്ന് തന്നെ നിലത്തേക്ക് നെറ്റി ഇടിച്ചു വീണിരുന്നു... ഒപ്പം തന്നെ നെറ്റിയിൽ നിന്നും തലയിൽ നിന്നും എല്ലാം ചോര ഒഴുകി പോകുന്നത് എല്ലാം ഓപ്പോസിറ്റ് സൈഡിൽ നിന്ന് ദിയ കണ്ട് കൊണ്ട് നിന്ന്... പെട്ടെന്ന് എവിടെന്നോ വെളിവ് വന്നതും അവൾ...)
 
*"ഷിഹാ...."*
 
(എന്ന് അലറി കൊണ്ട് അവളുടെ അടുത്തേക്ക് ഓടി ചെന്ന്...റോഡ് ക്രോസ് ചെയ്ത് അവളെ തന്റെ മടിയിലേക്ക് കിടത്തിയപ്പോഴേക്കും ആളുകൾ എല്ലാം തിങ്ങി കൂടി നിന്നിരുന്നു...)
 
"ഷിഹാ... ഷി... ഷിഹാ... കണ്ണ്... തുറക്കെടി... നിന്റെ ദിയ ആടി വിളിക്കുന്നെ... ഷിഹാ..." (ദിയ)
 
(എന്ന് അലറി തേങ്ങി കൊണ്ട് ദിയ മൊഴിഞ്ഞതും പെട്ടെന്ന് തന്നെ ഒന്ന് പിടഞ്ഞു കൊണ്ട് ഷിഹാ ദിയയുടെ കൈകളിലിൽ തന്റെ കരങ്ങൾ കോർത്തതും... ഒരു ഞെട്ടലോടെ ദിയ ഷിഹയുടെ മുഖത്തേക്ക് നോക്കി... ചോരയിൽ മുങ്ങി കൊണ്ട് തന്നെ നോക്കി ഇളം പുഞ്ചിരിയോടെ നോക്കുന്ന ഷിഹായെ കണ്ട് അവളുടെ കണ്ണുകൾ വീണ്ടും ചതിച്ചിരുന്നു...)
 
"ഷിഹാ..." (ദിയ)
 
"ദിയ... i am.... lu... cky... to... have... you... as... my friend... ഇത്രെയും... കാല...ത്തിന് ശേഷം... ഞാൻ...നിന്നെ കണ്ടെടി..." (ഷിഹ)
 
"ഷിഹാ......" (ദിയ)
 
"നമ്മുടെ....ആദ്യ...ത്തെയും...അവസാന...ത്തെയും.... കാഴ്ച.... ലവ് യു.... ദിയ...."(ഷിഹാ)
 
(അതും പറഞ്ഞു കൊണ്ട് ഷിഹാ അവളുടെ കൈയ്യിലെ പിടുത്തം അഴിഞ്ഞതും... ദിയ ഞെട്ടി കൊണ്ട് ഷിഹയെ നോക്കി...തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഈ ലോകം വിട്ട് ഷിഹാ പോയതറിഞ് ദിയക്ക് തല പൊട്ടുന്ന പോലെ തോന്നി...)
 
*"ഷിഹാ........."*
 
(അവൾ അലറി വിളിച്ചെങ്കിലും ഷിഹാ ദിയയെ വിട്ട് അകലേക്ക്‌ മാഞ്ഞിരുന്നു....)
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"അപ്പൊ ആന്റി മരിച് അല്ലെ...?"
 
(തന്റെ മകൾ അവളോട് ചോദിച്ചതും ദിയ വേദനയാർന്ന പുഞ്ചിരി നൽകി കൊണ്ട് തലയാട്ടിയതും....ആ കുഞ്ഞു മോൾ ചിരിച് കൊണ്ട് ദിയയുടെ കവിളിൽ പിച്ചി...)
 
"അതിനെന്താ ഉമ്മച്ചി... ഉമ്മച്ചിക്ക് ഉമ്മിയുടെ *ഷിഹാ* മോൾ ഉണ്ടല്ലോ..."
 
(എന്ന് തന്റെ മകൾ ഷിഹാ മറുപടി നൽകിയതും ദിയ പുഞ്ചിരിച്ചു കൊണ്ട് ഷിഹയുടെ തലയിൽ തലോടിയതും... കുട്ടി ഷിഹാ ചിരിച് കൊണ്ട് പുറത്തേക്ക് ഓടി...
 
അപ്പോൾ ഒരു ഇളം തെന്നൽ അവളുടെ തലയിൽ തലോടിയതും തന്റെ ഷിഹയാണ് അതെന്ന് മനസിലാക്കി കൊണ്ട് അവൾ ആകാശത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു...)
 
 
•അവസാനിച്ചു...!•
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
dedicated to those online friendship😍