X-ray എടുത്ത് dr കണ്ടു... അപ്പോഴാ dr പറയുന്നേ... കൈയിൽ എന്തോ കേറി ഇരിപ്പുണ്ട് എന്ന സത്യം...
അന്ന് മഴയത്തു ഓടി വീണപ്പോൾ എന്തോ ഒന്ന് ഇടത്തെ കൈത്തണ്ടയിൽ കേറി ഇരുന്നു.
ഓപ്പറേഷൻ പറഞ്ഞു...
ഇടത്തെ കൈതണ്ട അതും ഞരമ്പിന്റെ ഭാഗം...
ആ മൂന്നാം ക്ലാസുക്കാരിക്കുള്ളിൽ മരണം എന്ന ഭയം നിറഞ്ഞു...
അപ്പൊ തോന്നിയ ബുദ്ധിയിൽ അവളെ അവളുടെ ചങ്ങാതിമാർ ഓർത്തിരിക്കാൻ... അവൾ സൂക്ഷിച്ചു വെച്ച ക്രായോൺസ് & കളർ പെൻസിൽ കൊടുത്തു..
എല്ലാവർക്കും ഒരു തമാശ ആയിരുന്നു അത് എന്നാൽ അവൾക്ക് അത് ഏറ്റവും സങ്കടം തോന്നിയ നിമിഷം ആയിരുന്നു..
ഓപ്പറേഷൻ ഡേറ്റ് തീരുമാനിച്ചു...വെള്ള മുണ്ടും ഷർട്ടും ധരിച്ചു... വിളിക്കായി കാത്തിരിന്നു...
ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നുകേറി...
കണ്ണ് മറച്ചു വെച്ചു... ഇൻജെക്ഷൻ ചെയ്തു... ബോധം പൂർണമായും പോയില്ല.. വേദന അറിയുന്നില്ല എന്ന് മാത്രം..
അവൾ അറിഞ്ഞു എന്തോ ഒന്ന് അവളുടെ കൈ തണ്ട നനച്ചതായി...
പിന്നെ എന്തോ കുത്തി വലിക്കുന്നതായി..
അന്ന് വീണ വീഴ്ചയിൽ കൈയിൽ ഇട്ടീരുന്ന കുപ്പിവള ആയിരുന്നു കേറി ഇരുന്നത്..
എന്ന് തിരിച്ചറിഞ്ഞു
കുറച്ചു നാളത്തെ റസ്റ്റ് കഴിഞ്ഞു ചെന്നപ്പോഴേക്കും എക്സാം ഡേറ്റ് അടുത്തീരുന്നു...പിന്നീട് പഠിപ്പിന്റെ തിരിക്ക്.
കുറച്ചു നാൾ കഴിഞ്ഞു... എക്സാം ആയി...അന്നായിരുന്നു സ്റ്റിച് കളയേണ്ട ദിവസം...
സ്റ്റിച് എടുത്ത് ക്ലാസ്സിൽ എത്തുമ്പോഴേക്കും എക്സാം തുടങ്ങീരുന്നു..
ടീച്ചർ ഷാനുവിനെ നോക്കി വാതിൽ പടിയിൽ നിൽപ്പുണ്ട്...
വേഗം ചെന്ന് എക്സാം ഹാളിൽ കേറി...പിന്നെ എക്സാം അടിപൊളി ആയി തീർന്നു..
നാളുകൾ കഴിഞ്ഞു പോയി.. 4വർ സംഘം 3 പേര് ആയി കുറഞ്ഞു..അവരുടെ സ്കൂളിൽ 4 വരെ ഒള്ളു.. അത് കൊണ്ട് ഹാരിസ് മറ്റൊരു സ്കൂളിലേക്ക് മാറി...
ബാക്കി മൂന്നും 4 ലേക്ക്...
അടിപൊളിച്ച് നാളുകൾ പോയി..
ഹിബയിൽ പെട്ടെന്നാണ് വിത്യാസം കണ്ടു തുടങ്ങിയത്..ഷാനുവിന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഷാനു തരിച്ചു പോയി
@@തുടരും @@