Aksharathalukal

ട്രൂ ലവ് ❤ - 8

Part-8
✍️Remo


ഞാൻ ആദിയെ നോക്കിയപ്പോൾ അവന്റെ പൊടി പോലും അവിടെ ഇല്ല.




'ഇവനാര് മായാവിയോ'(ശാലു ആദ്മ )







എന്തായാലും ഒരു ചായ മിസ്സാക്കണ്ടല്ലോന്ന് കരുതി ഞാൻ തിരഞ്ഞ് നടന്നതും ആദി എന്നെ ഒന്ന് വിളിച്ചു.





"എന്റെ പാവപ്പെട്ട ഭാര്യ ഒന്ന് അവിടെ നിന്നെ..."(ആദി )









 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

(ആദി)







ഗാർഡനിൽ നിന്ന് ഞാൻ റൂമിലേക്ക് വന്നപ്പോഴേക്കും ശാലു ഫ്രെഷാകാൻ പോയിരുന്നു.എനിക്ക് പിന്നെ വർക്ക്‌ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ഞാൻ ഓഫിസ് റൂമിലേക്ക് പോയി. കുറച്ചക്കഴിഞ്ഞപ്പോൾ അവൾ ഫ്രഷായി വന്ന് പാട്ടും വെച്ച് ഡാൻസ് കളിക്കാൻ തുടങ്ങി. എനിക്ക് പിന്നെ ചൂടാകാൻ തീരെ ടൈം ഇല്ലാത്തതോണ്ട് ഞാൻ മൈൻഡ് ചെയ്തില്ല.







കുറച്ച് കഴിഞ്ഞപ്പോൾ പാട്ട് ഓഫായി . ഞാൻ അത്  മൈൻഡ്   ചെയ്യാതെ  ചായ കുടിക്കാൻ വേണ്ടി താഴേക്ക് പോകാൻ റൂമിൽ   നിന്നിറങ്ങിയതും എന്റെ മുമ്പിലേക്ക് ശാലു വന്നതും ഒരു മിച്ചായിരുന്നു. എന്നെ കണ്ടതും അവൾ തിരിഞ്ഞ് നിന്ന് ഒറ്റ അലരാളായിരുന്നു.




 സംഭവം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അലർച്ച സഹിക്കാൻ കഴിയാത്തതോണ്ട് ഞാൻ വേഗം അവളെ വാ പൊത്തി.


ന്റെ സാറെ.... പൊത്തീതെ ഓർമ ഒള്ളു സ്വാർഗവും നരകവും ഒക്കെ ഒരുമിച്ച് കണ്ടു......





പിന്നെ ഉണ്ടായതൊക്ക നിങ്ങളും കണ്ടതല്ലേ.





എനിക്കതല്ല മനസ്സിലാവാത്തത് ഉമ്മ എന്ദ് കണ്ടിട്ടാ ഇവൾ പാവാണെന്ന് പറഞ്ഞതെന്നാണ്....






എന്നിട്ടോ ഇത്രയൊക്കെ ഒപ്പിച്ച് വെച്ചിട്ട് ഒരു സോറി പോലും പറയാതെ പോകണ് 😤. അങ്ങനെയിപ്പോ വിടാൻ ഉദ്ദേശിച്ചിട്ടില്ല അതോണ്ടാ പോകൻ നിന്ന അവളെ വിളിച്ചത്.









~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

(ശാലു ).







ആദി വിളിച്ചതും ഞാൻ അവിടെ തന്നെ നിന്നു.




'ങേ.. ഇവിടെ ഉണ്ടായിരുന്നോ?'(ശാലു ആദ്മ )





ഞാൻ തിരിഞ്ഞ് നോക്കാതെ അവിടെ തന്നെ നിന്നു.കുറച്ച് കഴിഞ്ഞതും ആദി എന്റെ അടുത്തേക്ക് വന്നു.





 ഞാൻ ആദിടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു.






"എന്റെ പാവപ്പെട്ട ഭാര്യ ഒന്ന് മുഖത്തേക്ക് നോക്കിയേ..."(ആദി )












'പാവപ്പെട്ട ഭാര്യയോ 🤔🤔...  ആക്കിയതാണെന്ന് തോന്നുന്നു . 😌'(ശാലു ആദ്മ )




പാവം ഉമ്മ ചൂടായ ദേഷ്യം ഒക്കെ മുഖത്ത് കാണുന്നുണ്ട് 🤭.







"നീ പോകണോ "(ആദി )






"അത് പിന്നെ ഉമ്മ ചായകുടിക്കാൻ വിളിച്ചു....."(ശാലു )







"ഓ.... കഷ്ട്ടം 😏..... എന്റെ കയ്യ് കടിച്ച് മുറിയാക്കീട്ട് ഒരു സോറി പോലും പറയാതെ പോകുന്നത് കണ്ടില്ലേ.ഇതൊക്കെ എങ്ങനെ സാധിക്കുന്നു "(ആദി )





'ഇതൊക്ക എന്ദ് 😎'(ശാലു ആദ്മ )




ഞാനൊരു വളിച്ച ഇളി പാസാക്കി കൊടുത്തു.





"അത് പിന്നെ സോറി പിന്നെയും പറയാലോ ചായ അങ്ങനെ അല്ലല്ലോ സമയത്തിന് പോയില്ലെങ്കിൽ എന്റെതും അഫി കുടിക്കും....അതിന് മുൻപ് അങ്ങോട്ട് ചെല്ലണം എന്നാ ശെരി "(ശാലു )






അതും പറഞ്ഞ് താഴേക്ക് പോകൻ നിന്ന എന്നെ ആദി പിടിച്ച് വെച്ചു.




"അങ്ങനെ അങ്ങ്  പോയാലോ "(ആദി )





അതും പറഞ്ഞ് ആദി ചെന്ന് ഡോർ ക്ലോസ് ചെയ്ത് എന്റെ അടുത്തേക്ക് വന്നു.





"🧐"


ആദി എന്റെ കയ്യിൽ പിടിച്ച് അവനിലേക്കടുപ്പിച്ച് ഞാൻ ഒരു നിമിഷം എന്താണെന്ന് മനസ്സിലാകാതെ ആദിയെ തന്നെ നോക്കി നിന്നു. ആദിയുടെ മുഖത്താണെങ്കിലോ ഇതു വരെ കാണാത്ത ഒരു കള്ള ചിരിയും ഉണ്ട്.





കുറച്ച് നേരം എന്നെ നോക്കി നിന്ന് ആദി എന്നെ അവന്റെ അടുത്തേക്  അടുപ്പിച്ചു. ഞാൻ മെല്ലെ ആദിയുടെ ആരെയും മയക്കാൻ കഴിവുള്ള കാന്താ കണ്ണിലേക്കും അനുസരണയില്ലാതെ പാറി പറക്കുന്ന മുടിയിഴകളിലേക്കും നോട്ടം തെറ്റിച്ചു.... പതിയെ പതിയെ ഞങ്ങൾക്കിടയിലുള്ള അകലം കുറഞ്ഞ് വന്നു ❤.. ആദി എന്റെ മുഖത്തോട് മുഖമടുപ്പിച്ചതും ഞാൻ എന്റെ കണ്ണുകൾ പതിയെ പൂട്ടി.....ആദിയുടെ ചുടു ശ്വാസം എന്നിൽ പതിച്ചതും ഞാൻ ഒന്ന് പുളഞ്ഞ് പൊന്തി.






പെട്ടന്ന് ആദി എന്നെ ഒന്ന് കറക്കി എന്റെ തോളിലേക്ക് അവന്റെ മുഖമടുപ്പിച്ചു വെച്ചു. ഞാൻ എന്താണെന്ന് മനസ്സിലാകാതെ ആദിയെ നോക്കിയപ്പോൾ ആദി ഒന്ന് കോട്ടി ചിരിച്ച് എന്റെ വാ പൊത്തിപ്പിടിച്ചു.ശേഷം അവന്റെ മറ്റേ കൈ കൊണ്ട് എന്റെ കൈ രണ്ടും പിടിച്ച് വച്ചു...ഞാൻ ഒരു അന്താളിപ്പോടെ ആദിയെ നോക്കിയപ്പോഴേക്കും ആദി എന്റെ കഴുത്തിൽ അവന്റെ പല്ല് പൂഴ്ത്തിയിരുന്നു.....








ഞാൻ നന്നായി ഒന്ന് അലറാൻ നോക്കിയെങ്കിലും വായ് പോത്തിപിടിച്ചത് കാരണം എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല....







ഹാവൂ.... സുഖം കൊണ്ട് കണ്ണീന്ന് പൊന്നീച്ച അല്ല പൊട്ടനീച്ച വരെ പാറി 🥺😭. കുറച്ച് കഴിഞ്ഞതും ആദി എന്റെ തോളിൽ നിന്ന് പതിയെ മുഖമുഴുർത്തി കൈ വിട്ടു..






ഇപ്പൊ ഒരു ഇരട്ട പെറ്റ സുഖം ഒക്കെ ഉണ്ട്.





ഞാൻ നിറഞ്ഞ കണ്ണുകളോടെ ആദിയെ നോക്കി.
ആദി എന്നെ നോക്കി ഒരു വളിച്ച ഇളി പാസാക്കി🥺.






" ഹൗ... ഇപ്പോഴാ മനസ്സമാധാനം ആയത്. ഇനി പറ നേരത്തെ എന്തിനാ അലറിയത് "(ആദി )







'തെണ്ടി '(ശാലു ആദ്മ )







"ഹെലോ... ഒന്നും പാടി തന്നാലേ പറയുള്ളു "(ആദി )






"ഏയ്..."(ശാലു )








ഞാൻ നിറഞ്ഞ കണ്ണുകളോട് കൂടി തന്നെ പറഞ്ഞ് കൊടുത്തു.






പറഞ്ഞ് കൊടുത്തതെ ഓർമ ഒള്ളു തുടങ്ങി യിലെ ചിരിക്കാൻ.എനിക്കാണെങ്കിൽ കേറി വരുന്നുണ്ട് 😤...ഇനിയും ഇവിടെ നിന്നാൽ ഞാൻ ചെലപ്പോ ആദിയെ കൊല്ലും ന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വേഗം താഴേക്ക് ചെന്നു....







കയ്യാണെങ്കിൽ അനക്കാൻ പോലും വയ്യ...ഞാൻ നേരെ താഴേക്ക് ചെന്ന് ചായകുടിച്ചു അഫി എന്നെ നല്ലോണം നിരീക്ഷിക്കുന്നുണ്ട് ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല.








നേരം രാത്രി ആയി ഇതു വരെ ഞാൻ ആദീടെ കൺവെട്ടത്തിലേക്ക് വരെ ചെന്നിട്ടില്ല. അവന്റെ ആ ആക്കിയ രീതിയിലുള്ള ചിരി കണ്ടാൽ തന്നെ എന്റെ കണ്ട്രോൾ പോകും... പിന്നെ വെറുതെ എന്തിനാ അവന്റെ കൈക്ക് പണി ഉണ്ടാക്കുന്നത് എന്നോർത്തിട്ട് ഞാൻ ഉമ്മാന്റെകൂടെ ചുറ്റി പറ്റി നിന്നു....







കുറച്ച് കഴിഞ്ഞ് ഞാൻ സിറ്റ് ഔട്ട്‌ ലേക്ക് പോയപ്പോൾ ആദി ഉണ്ടായിരുന്നു അവിടെ. എന്നെ കണ്ടതും അവൻ എന്നെ ഒന്ന് വിളിച്ച് എന്റെ അടുത്തേക്ക് വന്നു but ഞാൻ അവനെ മൈൻഡ് ആക്കിയില്ല.... അവൻ പറയാൻ വന്നത് കേൾക്കാതെ ഞാൻ നേരെ ഉമ്മാന്റെ അടുത്തേക്ക് ചെന്നു....







കുറച്ചു കഴിഞ്ഞ്എല്ലാവരും food കഴിക്കാൻ വന്നപ്പോ ആദിയെയും അഫിയെയും കാണാൻ ഇല്ല.





"ആദിയും അഫിയും എവിടെ. "(ഉപ്പ )







"അവര് പുറത്തുണ്ട് ചോദിച്ചപ്പോൾ food വേണ്ടന്ന് പറഞ്ഞു "(ഉമ്മ )






"ആദിക്ക് എന്ധെങ്കിലും പ്രശ്നം ഉണ്ടോ. ഇന്ന് അവൻ ഒന്ന് മൂഡ് ഓഫ് ആയത് പോലെ. മോളെ നിങ്ങൾ തമ്മിൽ എന്തങ്കിലും പ്രശ്നം ഉണ്ടോ? (ഉപ്പ )







അത്‌ പറഞ്ഞതും ഉമ്മ എന്നെ ഒന്ന് നോക്കി. നേര്ത്തെ ഞാൻ അലറിയപ്പോ ഉപ്പ ഇല്ലായിരുന്നു. ഉപ്പാനോട് പറയണ്ടാന്ന് ഞാൻ ഉമ്മനോടും പറഞ്ഞിരുന്നു ഉപ്പ അറിഞ്ഞാൽ എന്തായാലും ആദിയോട് ചൂടാകും അങ്ങനെ വന്നാൽ എനിക്ക് ഒരു കടി കൂടി ഉറപ്പാ.... അതോണ്ട് ഞാൻ ഉമ്മാനെ സോപ്പിട്ടു.പിന്നെ ആദിടെ വിരലിന് എന്ദ് പറ്റി എന്ന് ചോദിച്ചപ്പോ വാതിലിൽ കുടുങ്ങിയതാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.







"മോളെ..."(ഉപ്പ )





"ഹ.. ഉപ്പാ.... ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല ഉപ്പാക്ക് തോന്നിയതാവും "(ശാലു )





ഉപ്പ ഒന്ന് പുഞ്ചിരിച്ചു





'എന്നാലും ആദിക്ക് എന്തായിരിക്കും പ്രശ്നം🤔...
ഞാൻ മൈൻഡ് ചെയ്യാത്തത് ആദിക്ക് ഫീൽ ആയിട്ടുണ്ടകൊ... ചെ ഞാൻ ഒരിക്കലും അവനെ അവോയ്ഡ് ചെയ്യാൻ പാടില്ലായിരുന്നു അവൻ ചെലപ്പോ എന്റെ അടുത്തേക്ക് എന്ധെങ്കിലും ആവശ്യത്തിന് വന്നതാണെങ്കിലോ '(ശാലു ആദ്മ )





ഓരോന്ന് ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.






'എന്താ ശാലു ഇത്.... നീ കാരണം ആദി അവിടെ food കഴിക്കാതെ ഇരിക്കുമ്പോൾ നിനക്ക് എങ്ങനെ കഴിക്കാൻ തോന്നുന്നു '(ശാലു ആദ്മ )






ഞാൻ വേഗം എന്റെ പ്ലേറ്റ് എടുത്ത് കിച്ചണിലേക്ക് പോയി. എനിക്ക് നല്ല വിശപ്പുണ്ട് but എന്ദോ കഴിക്കാൻ തോന്നുന്നില്ല.....





 ഉമ്മാന്റിo ഉപ്പാന്റിo food അടി ഒക്കെ കഴിഞ്ഞ് ചോറ്റിൽ വെള്ളവും പാർന്ന് ഞാൻ വന്നപ്പോൾ സിറ്റ് ഔട്ടിൽ അഫിയും ആദിയും ഉണ്ടായിരുന്നു ഉമ്മയും ഉപ്പയും ഇന്ന് നേരത്തെ കിടക്കാൻ പോയിരുന്നു. അഫിയെ എങ്ങനെയെങ്കിലും ആട്ടി പായിപ്പിച്ച് ആദിയോട് അവോയ്ഡ് ചെയ്തതിന് ഒരു സോറി പറയാന്ന് ഒക്കെ കരുതി ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി .







ഞാൻ അങ്ങോട്ട് ചെന്നതും മുറ്റത്ത് നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഡെലിവറി വണ്ടി ആയിരുന്നു അത്‌.ഞാൻ ഇതിപ്പോ എന്താന്ന് വിചാരിച്ച് നിന്നപ്പോഴേക്കും അഫി അയാളെ അടുത്ത് നിന്ന് ഒരു കവറും കൊണ്ട് വന്നു.ഞാൻ ആദിയെ നോക്കിയപ്പോൾ അവനൊന്ന് കോട്ടിച്ചിരിച്ചു അഫി ആണെങ്കിലോ വേഗം കിച്ചണിലേക്കോടി. ഞാൻ പതിയെ ടേബിളിൽ ഉള്ള കവറിലേക്ക് നോട്ടം തെറ്റിച്ചു.








"നോക്കണ്ട ഫ്രെഡ് റൈസ് ആണ്. നിനക്ക് വേണോന്ന് ചോദിക്കാൻ വന്നപ്പോ എന്ധോരു ജാടയായിരുന്നു. അതോണ്ട് രണ്ടെണ്ണം വാഗിച്ച്ചിട്ടുള്ളു "(ആദി )








🎶Mohabhanga Manassile.. Shaapa Pankila Nadakalil..
Thozhuthu Ninnu Pradoshamaay...Akalumaathma Manohari..🎶








അഫി ഒരു ജഗിൽ വെള്ളവും കൊണ്ട് വന്ന് ഇരുന്ന് തിന്നാൻ തുടങ്ങി.







എനിക്കാണെങ്കിൽ ആകെ കരച്ചിലൊക്കെ വരുന്നുണ്ട്. ഞാൻ വേഗം മുകളിലേക്ക് പോയി....
വിശന്നിട്ട് നിക്കാനും വയ്യ.....







'പട്ടി... ഇതിനായിരുന്നല്ലേ food വേണ്ടന്ന് പറഞ്ഞത്. ചെ... കോപ്പിലെ ഒരു മനസാക്ഷി...
എന്നാലും എന്റെ ശാലു അഫി food കഴിക്കാതിരിക്കണം എങ്കിൽ എന്തങ്കിലും ഒരു കാരണം ഉണ്ടായിരിക്കും എന്ന് നിനക്കറിയില്ലേ.... അതുപോലും ചിന്തിക്കാതെ....'(ശാലു ആദ്മ )







അങ്ങനെ ആദിയെയും അഫിയെയും പഴിച് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.









~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~




(ശാലു )







പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ എന്നീട്ടിരുന്നു.
വേറ ഒന്നും കൊണ്ടല്ല വിശന്നിട്ട്. നേരെ താഴേക്ക് പോയി ചായയും ബ്രെഡും ജാമും കഴിച്ചു. Uff എങ്ങനെയാ നേരം വെളുപ്പിച്ചത് എന്ന് എനിക്ക് മാത്രമേ അറിയൂ...പോരാത്തതിന് കയ്യും നല്ല വേധനയുണ്ട്...







ഇന്ന് ഞാൻ കോളേജിലേക്ക്നേരത്തെ ഇറങിയിരുന്നു എന്തിനാണെന്ന് ചോദിച്ചാൽ അങ്ങനെ പ്രേതേകിച് ഒന്നൂല്ല്യതില്ലാതില്ലാതില്ല 😌. ഞാനും അച്ചുവും ക്ലാസിലെത്തിയപ്പോഴേക്കും സൽമായും റിസ്‌വാനയും വന്നിരുന്നു.




"നിങ്ങളെന്താടി ഇത്രക്ക് നേര്ത്തെ "(അച്ചു )







എന്ന് അച്ചു സൽ‍മയോടും റിസ്‌വാനയോടുമായി ചോദിച്ചു.





"അത്‌ ഇന്ന് first ഇംഗ്ലീഷ് അല്ലേ അപ്പൊ നേരത്തെ വരാന്ന് കരുതി "(സൽമ )





 അതും പറഞ്ഞ് അവൾ ഒരു വളിച്ച ഇളി പാസ്സാക്കി.







ഞങ്ങൾ ഓരോന്ന് സംസാരിച്ച് നിന്നപ്പോഴേക്കുo ബെല്ലടിച്ചു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ആദി ക്ലാസ്സിലേക്ക് കടന്ന് വന്നു.ആദിയുടെ കോലം കണ്ടിട്ട് എല്ലാവരും ആദിയെ തന്നെ നോക്കുന്നുണ്ട്. ആദി എന്നെ ഒന്ന് ഉറ്റു നോക്കി ടേബിളിൽ ചാരി നിന്നു. ഇന്നലെ കണ്ട ചിരി ഒന്നും ഇന്ന് കാണാൻ ഇല്ല.... ഉണ്ടെങ്കിലേ അത്ഭുതമൊള്ളൂ 😜... ചെറിയ ഒരു പണി കൊടുത്തിട്ടാ വീട്ടിൽ നിന്നിറങ്ങിയത്.




എന്താണന്നല്ലേ വേറ ഒന്നുല്ല ആദീടെ ഡ്രസ്സുകൾ ബെൽറ്റ്‌ ചീർപ്പ് etc.... അങ്ങനെ അണിഞ്ഞു ഒരുങ്ങി വരാൻ സഹായിക്കുന്ന ഒക്കെ അലമാരയിൽ ഇട്ട് പൂട്ടി ജയൻ ന്റെ പാന്റിന്റെ പോലുള്ള ഒരു പാന്റും പ്രേമം നസീർന്റെ കുപ്പായം പോലുള്ള ഒരു കുപ്പായവും പുറത്ത് വെച്ച് 
ഞാഞ്ഞിങ് പോന്നു......






ആഹാ.... എന്തോരു look ഇന്നലെ എങ്ങനെ വന്ന ചെക്കനാ....ഒരു പാലം ഇട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വാണ്ടേ...






ആദിടെ കോലം കണ്ട് സൽമ വായും പൊളിച്ച് നിക്കുന്നുണ്ട്. അച്ചു ആദിയെ ഒന്ന് ഉഴിഞ്ഞ് നോക്കി എന്നെ നോക്കി അവളെ നോട്ടം മനസ്സിലാക്കിയ ഞാൻ ബാഗിൽ നിന്നും കാബോർഡിന്റെ കീ അവക്ക് കാണിച്ച് കൊടുത്തു.....






സൽമ ആദിയെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്. കുറച്ച് നേരം അവൾ നോക്കി നിന്ന് പതിയെ എണീറ്റുനിന്നു.








"സാർ.... സാറിന്റെ കയ്യിനെന്തുപറ്റി?"(സൽമ )








"അത്‌... അത്‌ ഒരു പട്ടി കടിച്ചതാ "(ആദി )






എന്നെ ഒന്ന് ഉറ്റു നോക്കി ആദി അങ്ങനെ പറഞ്ഞു.....







'പട്ടി നിന്റെ മറ്റവൾ '(ശാലു ആദ്മ )









പിന്നെ ആദി ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി....ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ ശ്രേദ്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്ലാസിലേക്ക് ഒരു പെണ്ണ് കയറി വന്നത് സാരിയാണ് വേശം കണ്ടിട്ട് ഒരു ടീച്ചർ ആണെന്ന് തോന്നുന്നു. അവൾ വന്ന് ആദിയെ വിളിച്ചതും അവളെ കണ്ടിട്ട് ആദിയുടെ ചുണ്ടിൽ ഇതുവരെ കാണാത്ത ഒരു തരം എക്സൈറ്റ്‌മെൻടോടുകൂടിയ ഒരു ചിരി വിരിഞ്ഞു.....




തുടരും.........