🖤ധീരവ് 🖤 ഭാഗം :3 ""ദേച്ചൂ..... നീ വര്ണ് ണ്ടോ...""" അമ്മയുടെ വിളി കേട്ടതും ദക്ഷ ഞെട്ടി ഉണർന്നു... എന്നിട്ട് രാത്രി ഭക്ഷണതിന് താഴെക്ക് ചെന്നു. അവിടെ എല്ലാവരും ഹാജർ ആയിരുന്നു. എന്നും വയലന്റ് ആവുന്നവൾ സൈലന്റ് ആയി ഇരുന്നപ്പോൾ വീട്ടിൽ ഉള്ളവർ ഒക്കെ അവളെ ശ്രെദ്ധ കൊടുത്തു കഴിക്കാൻ ഇരുന്നു. അവള് എന്നാൽ എന്തോ ചിന്തയിൽ ആണ്. ""നിനക്ക് എന്ത് പറ്റി.. കോളേജിൽ വല്ല പ്രശ്നവും ഉണ്ടാക്കിയോ..."" അവളെ ഇരട്ട സഹോദരനായ **ധ്യാൻ **എന്ന കണ്ണൻ അവളോട് ആയി ചോദിച്ചു. (കണ്ണൻ രണ്ടെണ്ണം ഉണ്ട് ട്ടോ.. അറിയാതെ പറ്റി പോയ ഒരു അബദ്ധമാണ് സാരല്യ ഇങ്ങള് ഒന്ന് ക്ഷമിക്ക