𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦♀️
ഭാഗം 19(ii)
ആളെ കണ്ട് കിച്ചു ഞെട്ടി......
അവൾടെ കണ്ണുകൾ നിറഞ്ഞു........!!
""""കു ...കുട്ടേട്ടൻ"""
""""പായലെ....""""
അവനും അവളെ നോക്കി കൊഞ്ചലോടെ വിളിച്ചു......!
അതിന് അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി........
ഓടി ചെന്നവൾ അവൻ്റെ നെഞ്ചില് ചാഞ്ഞു......!
അവൻ്റെ മുഖത്ത് ആകെ അവള് തൊട്ട് നോക്കി......!
എന്തെ ഏട്ടൻ്റെ കിച്ചുന് വിശ്വാസം ആയില്ലേ.......നിൻ്റെ കുട്ടേട്ടൻ തന്നെ ആണ് ഡീ...എനിക്ക് ഒന്നും സംഭവിച്ചില്ല എന്നെ......!
അവരുടെ സംസാരത്തിൽ നിന്നു തന്നെ ബാക്കി ഉള്ളവർക്ക് അവൻ കിച്ചിവിൻെറ ഏട്ടൻ ആണെന്ന് മനസ്സിലായിരുന്നു......!
എന്നാല് മരിച്ചു എന്ന് പറഞ്ഞ ഇവൻ എങ്ങനെ അവിടെ എന്നായിരുന്നു എല്ലാവരുടെയും ചിന്ത......!!
കിച്ചു അവനെ അകത്തേക്ക് കൂട്ടി.....!
അവർ ഏട്ടനും അനിയത്തിക്കും ഇടക്ക് മറ്റാരും പോയില്ല.......
ഒത്തിരി നേരം അവർ രണ്ടും ഒന്നിച്ചിരുന്നു.....
നേരം ഉച്ച ആയതും ഭക്ഷണം കഴിക്കാൻ വേണ്ടി അവരെ വിളിക്കാൻ കാശി ചെന്നു ........!
അപ്പോ...ഇതാണ് എൻ്റെ അളിയൻ....അല്ലേ പായലെ....
നീ പോടാ ഏട്ടാ.....☹️
കാശി അവനെ നോക്കി ചിരിച്ചു.....!
ഹൈ....ഞാൻ കാർത്തിക്ക്...കുട്ടൻ എന്ന് വിളിക്കും....
ഹ....ഞാൻ *ആകേഷ്....കാശി*....
ശെരിക്കും ഞാൻ ഇവൾ എവിടെ എന്നറിയാതെ കുഴഞിരുന്ന് പിന്നെ ആ ദേവൻ വഴി തന്നെ ആണ് ഇവിടെ ആണെന്നും ഇവൾ സുരക്ഷിത ആണെന്നും അറിയുന്നത്.....
അതൊക്കെ പിന്നെ പറയാം ...വാ.......!!
എന്നും പറഞ്ഞ് കുട്ടൻ പുറത്തേക്ക് നടന്നു.......!!
കാശി കിച്ചുവിനേ ഒന്ന് നോക്കി......!
ഏട്ടൻ വന്നപ്പോൾ ഇവിടെ ആരെയും ഓർമ ഇല്ലെല്ലെ.....
അവൻ കളിയോഡെ അവളോട് ചോദിച്ചു.........!
അപ്പോഴേക്കും അവള് ഓടി വന്നു അവൻ്റെ നെഞ്ചില് ചാഞ്ഞു.....അവനെ ഇറുകെ പുണർന്നു......!
എന്നെ....എന്നെ ഇഷ്ടം ആണോ കാശിയേട്ട.....!!!
ഞാൻ...അങ്ങനെ പറഞ്ഞോ.....?!
അപ്പോ എന്തിനാ രാത്രി ഞാൻ ഉറങ്ങി കഴിയുമ്പോള് എനിക്ക് മുത്തം തരുന്നത്....എന്നെ ചേർത്ത് പിടിച്ചു ഉറങ്ങുന്നത്......?!
പറ മോനെ കാശി.....😜
അവൻ ആണേൽ അവളെ പകച്ചു കൊണ്ട് നൊക്കുവാണ്......!!
ഇങ്ങനെ ഞെട്ടണ്ട.... ഒരിക്കേ ഉറക്കം ഞെട്ടിയപോൾ അറിഞ്ഞത് ആണ്....😌
അപ്പോ നിനക്കോ...നിനക്ക് എന്നെ ഇഷ്ടം അല്ലേ കിച്ചു.....അത് കൊണ്ടല്ലേ അന്ന് എന്നെ കേറി കിസിയത്...😌
ഹി..ഹി...അത് പിന്നെ......
ഏത് പിന്നെ....കാശി ഒരു പുരികം പൊക്കി ചോദിച്ചു.....!
ഇത് എങ്ങോട്ടാ ഈ ഇടിച്ചു കയറി വരുന്നേ.....
തനിക്ക് അരികിലേക്ക് ചുവടുകൾ വെക്കുന്ന കാശിയോടായി അവള് ചോദിച്ചു.....
എൻ്റെ ഭാര്യയുടെ അടുത്തേക്ക്....എന്തെ .....
അവളുടെ അരികിൽ എത്തി ഇടുപ്പിലൂടെ കൈ ഇട്ടു അവളെ വെലിച്ചടുപ്പിച്ച് കൊണ്ടവൻ ചോദിച്ചു....
അവള് ഞെട്ടി....അവനെ തന്നെ നോക്കി......!
കിച്ചു.....
അവൻ അവളുടെ മുഖത്തിന് അരികിൽ വന്നു കൊണ്ട് വിളിച്ചു.....
നീ എനിക്ക് തന്ന കിസ്സ് ഞാൻ തിരിച്ചു തരട്ടെ...വാങ്ങിയത് ഒക്കെ തിരിച്ച് കൊടുക്കണം എന്ന കാശിക്കു...😜
ദെ പോന്നു കിച്ചുൻ്റ കിളികൾ കൂടും വിട്ടു പറന്നു പോകുന്നു.....
ആ കിളികളെ തിരിച്ച് പിടിക്കും മുന്നേ കാശി തൻ്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരത്തെ ഭന്ധിപ്പിച്ചിരുന്നു.....
ദീർഗം ആയ ചുംബനം ......!!
തങ്ങളിൽ ഉടൽ എടുക്കുന്ന വികാരങ്ങളെ നിയന്ത്രിക്കാൻ ആവതെ അവൻ അവളുടെ ഇടുപ്പിൽ ഉള്ള പിടി മുറുക്കി കൊണ്ടിരുന്നു.......
കിച്ചു കാശിയുടെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി..........അവൻ്റെ മുടിയിഴകളെ കൊരുത്ത് വലിച്ചു......
അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു വരാം എന്നും പറഞ്ഞ് ഓടി കിതച്ച് വന്നതാണ് കുഞ്ചു......!
അതക്കുള്ള കാഴിച്ച കണ്ട് കൊച്ചിൻ്റെ കിളികൾ പറന്നു.....വാ തുറന്ന് കാറി കൂകാൻ പോയപ്പൊഴേക്കും ഒരു കൈ വന്നവളെ പൊക്കി കൊണ്ടുപോയി......!
അതും നോക്കി നിൽകുവായിരുന്നു അല്ലേ.....🤨
അത്...അത് പിന്നെ...ഇതിൻ്റെ ചെറിയ വേർഷൻ ഞാൻ ഒരിക്ക കണ്ടതാ ഇതിപ്പോ വല്യ വേർഷൻ ആയത് കൊണ്ട് ഞാൻ ഇല്ലെ ഞെട്ടി പോയി.....😁😬
ഓഹോ...😂...അവർ ഭാര്യാ ഭർത്താവ് ഒക്കെ അല്ലേ അപ്പോ അങ്ങനെ ഒക്കെ ഉണ്ടായെന്നു വരും നീ വാ.....😌
ഹ....എന്നാലും എൻ്റെ ബാല്യം...🤧
പോട്ടെ...സരില്ല ട്ടോ...അവൻ അവളെ ആക്കി പറഞ്ഞു....
എല്ലാ കിച്ചു ഏട്ടത്തിയുടെ ഏട്ടൻ്റെ പേര് പറഞ്ഞില്ല.....😌
കാർത്തിക്....കുട്ടൻ....😊
ഹമ്മ്.....!ഏട്ടൻ മരിച്ചു എന്നൊക്കെ ആണെല്ലോ ഏട്ടത്തി പറഞ്ഞെ....!
അതിനെ കുറിച്ചൊക്കെ പിന്നെ പറയാം...ഇപ്പൊ വിശക്കുന്നു.....😌
കുടലും തടവി കൊണ്ട് കുട്ടൻ....
അനിയത്തിടെ അതെ സ്വഭാവം ആണെന്ന് തോന്നുന്നു....😌
മനസ്സിൽ ഓർത്ത് കൊണ്ട് കുഞ്ചു അവനു പിറകെ പോയി....
___________________________________❤️
ഇനി പറ ഏട്ടൻ ഇത്ര കാലവും എവിടെ ആയിരുന്നു....എങ്ങനെ ആണ് ഇവിടെ എത്തിയത്..?
ഭക്ഷണം കഴിഞ്ഞ ശേഷം അവർ ഒക്കെ ഒന്നിച്ച് ഇരിക്കുക ആയിരുന്നു അപ്പോഴാണ് കിച്ചു അത് ചോദിച്ചത്......!
അമ്മുവിന് വയ്യത്തൊണ്ട് അവള് കിടക്കാൻ ചെന്നിരുന്നു......!
ഞാൻ ഒക്കെ പറയാം.....!!!
എൻ്റെ നിരപരാധിത്വം തെളിഞ്ഞത് കൊണ്ട് ആവാം 2വർഷത്തെ ജയില് വാസം കഴിഞ്ഞ് വെറുതെ വിട്ടത്......
അപ്പോഴേക്കും അയാള് "ദേവൻ" എന്നെ കാണാൻ വന്നിരുന്നു.....!സ്വത്ത് മാറ്റി എഴുതാൻ....ഞാൻ സമ്മതിച്ചില്ല....ഒടുവിൽ കൊല്ലാൻ ആയി പറ്റും വിധം ഒക്കെ ശ്രമിച്ചു ....അതിൽ ഒന്നിൽ ജയിച്ചു എന്ന് കണ്ടത് കൊണ്ടാവാം അയാള് പിന്നെ എന്നെ അന്വെഷിക്കാതെ നിന്നത്......!
പിന്നെ അവിടെ നിന്ന് അയാളെ തകർക്കാൻ ഉള്ള പരിപാടി ഞാൻ ആരംഭിച്ചു......!
അതിനായി ഒത്തിരി അധ്വാനിച്ചു.....അയാൾക്ക് എതിരെ കുറച്ചൊക്കെ തെളിവുകൾ ഉണ്ടാക്കി......!
അതിനായി എന്നും ഞാൻ അയാൾക്ക് പുറകെ ഉണ്ടായിരുന്നു......
എനിക്ക് കൂട്ടിന് എൻ്റെ ഒരു സുഹൃത്ത് നിഖിലും....!
അങ്ങനെ ആണ് കിച്ചു അയാളെ അടുത്ത് ഉള്ള വിവരം ഞാൻ അറിയുന്നത്.....!
അവളെ അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു......!
ആ ശ്രമത്തിൽ അയാൾക്ക് ഞാൻ പേര് പുറത്ത് പറയാത്ത വെറും ഒരു "ബോസ്സ്" ആയി.....!
അയാൾക്ക് പെൺകുട്ടികളെ കടത്തി കൊണ്ട് പോകുന്ന പരിപാടി ഉള്ളത് കൊണ്ട് തന്നെ അതിൽ കേറി പിടിചു.....!!
അങ്ങനെ പണം ഞാൻ അയാൾക്ക് അഡ്വാൻസ് നൽകി....ഞാൻ എല്ലാ എൻ്റെ സുഹൃത്ത്.....!!
പണം വാങ്ങിയിട്ടും അയാള് ഇവളെ വിട്ടു തരാതെ ആയപ്പോൾ ഞാൻ ഒന്ന് ഭയന്നു എന്നത് നേരാണ്.......!!
അയാളെ. വിളിച്ച് പെട്ടന്ന് തന്നെ ഇവളെ എത്തിച്ചില്ല എങ്കിൽ എന്നൊക്കെ പറഞ്ഞ് ഭീഷണി ഉയർത്തി.......!!!
എങ്കിലും ഇവളെ ഓർത്ത് എനിക്ക് അടങ്ങി ഇരിക്കാൻ പറ്റിയില്ല.....
അന്വേഷിച്ചു....പിന്നേം...അങ്ങനെ ഇവനെ കണ്ടു.... കാശിയെ ചൂണ്ടി കുട്ടൻ പറഞ്ഞു.......
അപ്പോ.... കാശിയെട്ടന് അറിയുവോ....😳
മ്മ്....അവനും എനിക്കും അയാളോട് പകരം ചോദിക്കണം അല്ലോ.....!!കൂടെ പാർത്തിയും ഉണ്ടായിരുന്നു.......!!
അപ്പോ ദേവൻ""" അയാളുടെ മിസ്സിങ്ങിന്
പിന്നിൽ നിങൾ ആണോ....?
അതിന് അവർ ഒന്ന് വെളുക്കെ. ചിരിച്ചു.....
എടാ ദുഷ്ടന്മാരെ.....!
എന്താ കിച്ചു.... അയാള് ഇത്രേം ചെയ്തിട്ടും നിനക്ക് അയാളോട് സഹതാപം ആണോ.....?!
പിന്നെ അതിന് ഞാൻ കണ്ണീർ സിരീൽ നായിക ഒന്നും അല്ല.....!
അയാൾക്ക് ഇട്ട് ഒന്ന് കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു...അത് നടന്നില്ലല്ലോ എന്ന് ഓർത്ത.....😌
എല്ലാ അപ്പോ എങ്ങനെ അ അയാളെ....?
ഇനി വല്ല അന്വേഷണം.....?,
ചെയ്യാത്ത കുറ്റത്തിന് കുറച്ച് കാലം ഞാൻ ജയിലിൽ കിടന്നില്ലെ അത് കൊണ്ട് ഇത് അതിൽ അങ്ങ് പോകും....
എന്തൊന്നെൻ്റെ ഏട്ടാ ...ഒന്ന് നേർക്ക് പറ.....!
ഹമ്മ്...ഇവിടുന്ന് എന്നെ കാണാൻ എന്നും പറഞ്ഞ് ഇറങ്ങിയത് ആണ് അയാള്.....പക്ഷേ വണ്ടിയുടെ ബ്രേക്ക് ഇല്ലായിരുന്നു......വളഞ്ഞും പുളഞ്ഞും കൊക്കയുടെ അടുത്ത് കൂടെ പാസ് ചെയ്തിട്ട് ആയിരുന്നു അയാൾക്ക് എൻ്റെ അരികിൽ വരേണ്ടി ഇരുന്നത് ......
ജസ്റ്റ് ഒന്ന് കണ്ണ് തെറ്റിയത നിയന്ത്രണം വിട്ടു കാർ കൊക്കയിലേക്ക്. .......!ഇപ്പൊ അതിൻ്റെ പൊടി പോലും ഉണ്ടാകില്ല......!സോ ഹി ഈസ് നോ മോർ..... !
ഹമ്മ്....അമ്മു... അമ്മുവേച്ചിക്ക്.....പാവം ഒത്തിരി ഇഷ്ടം ആയിരുന്നു അയാളെ......!!എങ്കിലും ചേച്ചിയോടും ദ്രോഹം ചെയ്യാൻ മാത്രം ആയിരുന്നില്ലേ അയാള് ശ്രമിച്ചത്.......!!അയാൾക്ക് അങ്ങനെ തന്നെ വേണം......
മ്മ്ഹ്......ഇത്ര പോര....അയാൾക്ക് എതിരെ ഉള്ള തെളിവുകൾ ഒക്കെ കിട്ടിയിട്ടുണ്ട്..... അയാള് കടത്തിയ കുറച്ച് പെൺകുട്ടികളും രക്ഷപെട്ടു....അപ്പോ അതൊക്കെ ഇനി പോലീസിന് ഏൽപ്പിക്കണം.....മരിച്ചാലും ആർക്കും അയാളോട് ഒരിറ്റ് സഹത്താപമോ സ്നേഹമോ തോന്നരുത്........!
മ്മ്.........!!
_________________________________❤️
എന്താ കിച്ചുസ്സെ....എന്നോട് ദേഷ്യം ആണോ......?!!
പോടാ പട്ടി...കാശി....ഒരു വാക്ക് ഏട്ടൻ ഇപ്പോഴും എൻ്റെ അരികിൽ ഉണ്ടെന്ന് പറയാരുന്നില്ലെ......☹️ഓ എന്തൊരു അഭിനയം ആയിരുന്നു രാവിലെ....
ഹൈ ഞാൻ കാർത്തിക് അതപ്പോ തിരിച്ചും പരിചയപ്പെടുത്തുന്നു...🤧🤧
പോട്ടെ..ഒന്ന് ഷമിക്ക്...ഇപ്പൊ ഫുൾ ഹാപ്പി അല്ലേ.....😌
പിന്നെ ഡബിൾ ഹാപ്പി......!
എന്ന പിന്നെ എങ്ങന ശോഭമ്മ പറഞ്ഞ ആഗ്രഹം വേം സാധിച്ചു കൊടുക്കണ്ടേ.....?😜
Oh my kadavule ഇത് എനിക്ക് ഉള്ള മരണമണി ആണല്ലോ......!!
കിച്ചു.....എന്തോ ധാ വരണ്.....
എൻ്റെ കിച്ചു ഇതൊക്കെ ഓൾഡ് ആണ്.....വേറെ വല്ലോം പറ....
ഏറ്റില്ല അല്ലേ....😬😁
ഇല്ലാ.....😌
നീ ഇങ്ങോട്ട് വന്നെ.....!😌
അമ്പട....അതാണ് മനസ്സിൽ ഇരുപ്പെങ്കിൽ കയ്യിൽ വച്ച മതി.....ചവിട്ടി ഞാൻ നിലത്ത് ഇടും.....പറഞ്ഞില്ല എന്ന് വേണ്ട....😌
ഓഹോ..അതൊന്നു കാണണം അല്ലോ ....
എന്നും പറഞ്ഞ് അവൻ അവൾടെ അരികിൽ ചെന്നു.......
ഒന്നും നോക്കിയില്ല ഒറ്റ ചവിട്ട് വച്ച് കൊടുത്ത് .....
കാശി മൂടും താങ്ങി ദെ നിലത്ത്....😌
ഇതിനെ ഒക്കെ പ്രേമിക്കാൻ തോന്നിയ നേരം....🤦🏼♀️
ഹി..ഹി...ഹി...അതിനൊക്കെ അതിൻ്റേതായ സമയം ഇല്ലെ ധാസ......!ഇതിപ്പോ എന്നോട് ഒന്നും പറയാത്ത കൊണ്ട് പ്രതികാരം...😜
ഹമ്മ്...ഞാൻ ഇങ്ങനെ നരച്ചു പോകാത്തെ ഉള്ളൂ...🤧
(തുടരും)
മേഘ രാജീവൻ ✍️