Aksharathalukal

എന്നെന്നും നിൻചാരെ - 5

   എന്നെന്നും നിൻചാരെ  
    ✍️  🔥 അഗ്നി 🔥
    ഭാഗം : 5


       അവരെ വണ്ടിയിൽ കയറ്റിയ ശേഷം പ്രകാശൻ തിരികെ വന്നു സാവിത്രിയെ തറപ്പിച്ചൊന്ന് നോക്കികൊണ്ട്‌  വണ്ടിയിൽ കയറി...  വാഹനം മുന്നോട്ടെടുത്തതും സാവിത്രി മുഖം തിരിച്ചു..  പിന്നെ അയ്യാളോടായി ചോദിച്ചു... 

   " അല്ല മോളെ അവിടെ എത്ര നാൾ നിർത്താൻ ആണ് ഉദ്ദേശം...  വയറ്റിൽ ഉള്ളതാ അവൾക്ക് ഒറ്റക്ക് അവിടെ  ശരിയാകും എന്ന് എനിക്ക് തോന്നുന്നില്ല...  നമുക്ക് ഇന്ന് തന്നെ അവളെ തിരികെ കൂട്ടിയാലോ...  "

   "  അവൾ അവിടെ തനിച്ചു ആകുന്നത് എങ്ങനെ...  ആദിയും ആ വീട്ടിൽ അല്ലെ...  പിന്നെ ഒരുമാസത്തോളം അവൾ ഗർഭിണി ആയതു മറ്റാരെയും അറിയിക്കാതെ നോക്കിയത് അവൾ തനിച്ചല്ലേ... അതുകൊണ്ട് ഇനി അതോർത്തു താൻ ആവലാതി പെടേണ്ട... 
ഇനി അവൾക് വീട്ടിൽ വന്നു നിൽക്കണം എന്നാണെങ്കിൽ ആദി അനുവദിച്ചാൽ വന്നു നിൽക്കട്ടെ...  അതും ഏറിയാൽ ഒരാഴ്ച...  അതിൽ കൂടാനും ഞാൻ അനുവദിക്കില്ല... " 


   " ഓഹോ... ഇനി അവൾക്ക് സ്വന്തം വീട്ടിൽ വരണമെങ്കിൽ അവന്റെ അനുവാദവും വേണമെന്നോ...  അവൾ എന്റെ മോളാണ്... അവന്റെ താളത്തിന് ഒത്തൊന്നും തുള്ളാൻ അവളെ കിട്ടില്ല....  " സാവിത്രി തെല്ല് അഹന്തയോടെ പറഞ്ഞു..  

   " എങ്കിൽ നീ ഒരു കാര്യം കൂടി ഓർമയിൽ വെച്ചോ അവൻ എന്റെ അനന്തരവൻ  ആണ്... അവളെ ഏതൊക്കെ താളത്തിൽ തുള്ളിക്കണം എന്ന് അവനും അറിയാം... " അവരുടെ അതെ രീതിയിൽ തന്നെ പ്രകാശൻ മറുപടി നൽകി... 


    " ഈ കണ്ടകാലം എന്റെ മുന്നിൽ നാവടക്കി നിന്നവൻ ആണ് ഈ അനന്തരവൻ..." അവർ വെളിയിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ടു പിറുപിറുത്തു...  ഒപ്പം മനസ്സിൽ മകളെ വീട്ടിൽ തിരികെ എത്തിക്കുവാനുള്ള കുതന്ത്രങ്ങൾ ആലോചിക്കുകയായിരുന്നു മനസ്സിൽ. 


     =================================


    " പറഞ്ഞതത്രയും വാങ്ങിയില്ലേ മോനെ...  " കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ കാറിലേക്ക് കയറുന്നതിനിടയിൽ ലളിത അരുണിനോട് ചോദിച്ചു.  


   " ഉവ്വ ആന്റി...  പറഞ്ഞതത്രയും ഒന്നു വിടാതെ വാങ്ങി..  "  ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നുകൊണ്ടവൻ മറുപടിയും നൽകി. 

   
    " എന്നാൽ ഇനിയും വൈകിക്കേണ്ട... "  സച്ചിദാനന്ദൻ പറഞ്ഞു..  അത് ശരിവെക്കുംപോലെ അരുൺ വണ്ടി മേലേടത്തു വീട്ടിലേക്ക് ഓടിച്ചു...  


     ===============================


     പ്രകാശന്റെയും സാവിത്രിയുടെയും വണ്ടികൾ അമ്പലത്തിൽ നിന്നു അകലുന്നത് ആദി റിയർവ്യൂ മിററിൽ കൂടി കണ്ടു...  


   " പോവുകയല്ലേ... " മൗനത്തെ ബേധിച്ചുകൊണ്ട് ആദി അവളോട് ചോദിച്ചു...  


    " പോകാതെ വേറെ തരമില്ലല്ലോ... " എടുത്തടിച്ചപോലെ അവൾ മറുപടി പറഞ്ഞു. മറ്റെന്തോ പറയാനായി മുതിർന്ന ആദി അവളുടെ മുഖത്തെ നീരസം മനസ്സിലാക്കി  വണ്ടി സ്റ്റാർട്ട്‌ ചെയ്തു അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക്...  


       കാറിൽ ഇരുവരും പിന്നീട് ഒന്നും സംസാരിച്ചില്ല... ആദിയുടെ നോട്ടങ്ങളെ പുച്ഛഭാവത്തിൽ അവഗണിച്ചു കൊണ്ടിരുന്നു...  ഏറെനേരം ഇതേ പ്രവർത്തി അവളിൽ നിന്നും തുടർന്നതും  ആദി ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി... 

    അപ്രതീക്ഷിതമായി വണ്ടി നിർത്തിയതും പാറു ഒന്ന് മുന്നോട്ട് ആഞ്ഞു...  ക്ഷേത്രപരിസരം അല്ലാത്തതിനാൽ അവൾ സംശയത്തോടെ ആദിയെ നോക്കി  ചോദിച്ചു.  

    " എന്തിന് ഇവിടെ വണ്ടി നിർത്തി...  പെട്ടന്ന് വണ്ടിയെടുക്കു...  ക്ഷേത്രത്തിൽ കയറിയിട്ട് വേണം വീട്ടിലേക്ക് പോകാൻ...  അവരെല്ലാം അവിടെ കാത്തിരിക്കുന്നുണ്ടാവും....  ഇങ്ങനെ അവിടെയും ഇവിടെയും തന്റെ സൗകര്യത്തിന് വണ്ടി നിർത്തിയിടാൻ ഒക്കില്ല...  " അവളുടെ സംസാരത്തിൽ പണ്ട് പറഞ്ഞു  ശീലിച്ച ആജ്ഞാഭാവം ആയിരുന്നു. 

    
    " വണ്ടി ഓടിക്കുന്നത് ഞാൻ ആണെങ്കിൽ  എവിടെയാണോ ചെന്നെത്തേണ്ടത് അവിടേക്ക് കൃത്യമായി പോകാനും അറിയാം...  ആരും നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ചല്ല ആദിദേവിന് സഞ്ചരിച്ചു ശീലം...  എല്ലാം കണ്ടുകേട്ടും  നിന്ന ആദിയല്ല ഇത്...  തള്ളിക്കളഞ്ഞവരെയും ചേർത്ത്നിർത്താൻ അമ്മ പഠിപ്പിച്ച ശീലം ആയതുകൊണ്ട് മാത്രമാണ് നീ സുമംഗലി ആയി എനിക്കൊപ്പം ഇരിക്കുന്നത്... "  ശാന്തമായിരുന്നു അവന്റെ ഭാവം. 


    " ഓഹോ...  അച്ഛനോടുള്ള കടപ്പാട് എന്നൊക്കേ അച്ഛൻ പറയുന്നത് കേട്ടു....  ഇപ്പൊ അമ്മ പഠിപ്പിച്ച ശീലമായോ...."  പുച്ഛം മാത്രമായിരുന്നു അവളുടെ വാക്കുകളിൽ ഒക്കെയും. 


   " ശരിയാണ്...  കടപ്പാട് ഉണ്ട്...  അത് അമ്മാവനോട് മാത്രം... "  പ്രകോപനപരമായ രീതികൾ ഒന്നും അവന്റെ സംസാരത്തിൽ ഉണ്ടായിരുന്നില്ല...  


   " ഇപ്പോൾ കടപ്പാട് പറയാൻ ആണോ വണ്ടി നിർത്തിയത്...  മര്യാദക്ക് വണ്ടി മുന്നോട്ടു എടുക്കു... "  


    " ഞാൻ പറഞ്ഞല്ലോ കടപ്പാട് അമ്മാവനോട് മാത്രമാണെന്ന്...  അതുകൊണ്ട് സ്വന്തം നിലമനസ്സിലാക്കി വേണം സംസാരിക്കാൻ...  ഇനി ഒരിക്കൽ പോലും ആജ്ഞാഭാവം... അത് എന്റടുത്തു വേണ്ട... ഓർമയിൽ ഇരിക്കാൻ ഒരു കാര്യം കൂടി...  ഇനി മേലിൽ താൻ, നീ ഇയാൾ എന്നുള്ള സംബോധനകൾ വേണ്ട..." 


   " പിന്നെ ഞാൻ ഏട്ടാ എന്ന് വിളിക്കണമായിരിക്കും...  നടക്കാത്ത ആശകൾ ഒന്നും വേണ്ട... "  


    " നീ എന്ത്‌ വിളിക്കുന്നോ അത് നീ തീരുമാനിച്ചോ  പക്ഷെ ഞാൻ നേരത്തെ പറഞ്ഞ രീതികൾ എനിക്കിഷ്ടമല്ല..." 

    
    " ഞാൻ എന്റെ ഇഷ്ട്ടങ്ങൾ നോക്കിയാൽ പോരെ... എനിക്ക് ഇഷ്ടം ഉള്ളതെ ഞാൻ വിളിക്കൂ.. "  


    " നീ ഇനിയുള്ള കാലം എനിക്കൊപ്പം എന്റെ വീട്ടിൽ ആണ് കഴിയുന്നതെങ്കിൽ എന്റെ ഇഷ്ട്ടങ്ങൾ കൂടി പരിഗണിക്കേണ്ടി വരും..." സൗമ്യത കുറഞ്ഞിരുന്നു അവന്റെ ശബ്ദത്തിൽ. 


    " കഴിയുന്ന കാലം..  അത് അധികം ഉണ്ടാകില്ലെന്ന് തീർച്ച...  " അവന്റെ സംസാരം അവളിൽ കോപം വർധിപ്പിച്ചു.  

     " അത് എന്നെ ബാധിക്കുന്ന കാര്യമല്ല..." 

          ഇനിയും തർക്കിച്ചാൽ സമയം വൈകും എന്നുള്ളതുകൊണ്ട് ആദി അത്രമാത്രം പറഞ്ഞു സംസാരം അവസാനിപ്പിച്ചു...  അവൻ വണ്ടി ക്ഷേത്രത്തിലേക്ക് എടുത്തു... 


      യാത്രയിൽ ഉടനീളം പാറുവിന്റെ മനസ്സിൽ ആദിയെകുറിച്ചുള്ള ചിന്തകൾ ആയിരുന്നു... ആദ്യമായിട്ടാണ് ആദി അവന്റെ ഭാഗം അവൾക്ക് മുന്നിൽ സംസാരിക്കിന്നത്...  താൻ എന്ത് തന്നെ പറഞ്ഞാലും മറുത്തൊന്നും ഇന്നുവരെ അവൻ പറഞ്ഞിട്ടില്ല... പക്ഷെ ഈ മാറ്റം അത് തന്റെ ഇനിയുള്ള നിലനിൽപ്പിനെ സാരമായി ബാധിക്കും.. പഴയപോലെ ആദി തനിക്ക് മുന്നിൽ ഒന്നും മിണ്ടാതെ  നിൽക്കുന്ന ആദിയിലേക്ക് അവനെ തിരികെ എത്തിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയായിരുന്നു അവൾ...  അവസാനം ഇതിനുള്ള പരിഹാരം പറയാൻ അമ്മയ്ക്ക് മാത്രമേ സാധിക്കു... അതുകൊണ്ട് അമ്മയോട് ഇതിനെ പറ്റി സൂചിപ്പിക്കണം എന്ന തീരുമാനത്തിൽ അവൾ എത്തി നിന്നു...  


   " ഇറങ്ങുന്നില്ലേ...  ബാക്കി ആലോചന വീട്ടിൽ ചെന്നിട്ടാകാം... " ആദിയുടെ സംസാരം ആണ് പാറുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്... അവൾ ചുറ്റും നോക്കി...  ക്ഷേത്രം എത്തിയിരുന്നു... അവൻ കാറിനു പുറത്തു ഇറങ്ങിയശേഷമാണ് തന്നെ വിളിക്കുന്നത്... അവൾ മറുത്ത് ഒന്നും പറയാതെ അവളും ഇറങ്ങി... ചിന്തകൾ മറ്റെവിടെയോ കുടുങ്ങി കിടന്നതുകൊണ്ടവൾ യാന്ത്രികമായി അവനൊപ്പം തൊഴുതു പുറത്തേക്കിറങ്ങി...               

          നെറ്റിയിൽ തണുപ്പ് പടർന്നതറിഞ്ഞു അവൾ ഞെട്ടി നോക്കി...  പ്രസാദം നെറ്റിയിൽ ചാർത്തി വിരലുകൾ പിൻവലിക്കുന്ന അവനെ അവൾ കൂർപ്പിച്ചു നോക്കി.. അവന്റെ പ്രവർത്തി അവൾക്ക് ഇഷ്ടമായില്ലെന്ന് പറയാതെ പറയുകയായിരുന്നു ആ നോട്ടത്തിലൂടെ...  


     " സ്വപ്നലോകത്ത് നിന്ന് പുറത്തു വന്നിട്ട് എപ്പോ പ്രസാദം തൊടുവാൻ ആണ്... അതുകൊണ്ടാണ് അല്ലാതെ നിനക്ക് തൊട്ട് തരാനുള്ള കൊതികൊണ്ടല്ല.. " അത്രയും പറഞ്ഞവൻ മുണ്ടിന്റെ ഒരറ്റം കൈകൾ പിടിച്ചു ഉയർത്തി അതിവേഗത്തിൽ കാറിനരികിലേക്ക് നടന്നു...  


    അവളും പിന്നീട് ഒന്നും പറയാൻ നിന്നില്ല..  പിന്നാലെ വണ്ടിയിൽ കയറി...  വീട്ടിലേക്കുള്ള യാത്രയിൽ മൗനം തളം കെട്ടി നിന്നു... പാറു പുറത്തേ കാഴ്ചകളിൽ മിഴികളൂന്നി ചിന്തകൾ മറ്റെവിടെയോ ആയിരുന്നു...  ആദി പൂർണമായും ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു.  


        ==============================


          ആദിക്കും പാറുവിനും മുന്നേ പ്രകാശനും സാവിത്രിയും അവിടെ എത്തിയിരുന്നു. പാറുവിന്റെ കുറച്ചു ഡ്രസ്സ്‌ അടങ്ങുന്ന ബാഗ് എടുത്തു പ്രകാശൻ അകത്തേക്ക് കയറി, പിന്നാലെ സാവിത്രിയും  

  " അവർ എത്തിയില്ലേ അരുണേ... " പ്രകാശൻ തിരക്കി.  


    " ഇല്ലാ സമയം ആകുന്നതല്ലേ ഉള്ളു... "  


    " ഇത്ര സമയം വേണോ അമ്പലത്തിൽ നിന്ന് ഇവിടേക്ക്...  അവൻ വേറെ ഏതിലേക്കും പോയെന്നു വിളിച്ചു ചോദിക്ക്... "  സാവിത്രി പ്രകാശനോട് പറഞ്ഞു.  


     " ഗൃഹപ്രവേശസമയം ആകുന്നതേ ഉള്ളു സാവിത്രി...  നിലവിളക്ക് ശരിയാക്കുന്നതിനിടയിൽ അരുണിന്റെ അമ്മ മറുപടി പറഞ്ഞു...   


    അവരുടെ മറുപടി ഇഷ്ടപെടാത്ത രീതിയിൽ സാവിത്രി മുഖം തിരിച്ചു... ജോലിയിൽ ശ്രദ്ധകൊടുത്തിരുന്നത് കൊണ്ട് അവർ അത് കണ്ടതുമില്ല...   


    " ആ അവർ എത്തിട്ടോ...  സമയം ആകുന്നു... പെട്ടെന്ന് ആകട്ടെ... " സച്ചിദാനന്ദൻ പുറത്തുനിന്ന് വിളിച്ചു പറഞ്ഞു.  


     സാവിത്രി അവർ വന്നെന്ന് അറിഞ്ഞു പുറത്തേക്ക് പായാൻ ഒരുങ്ങിയതും പ്രകാശൻ അവരെ പിടിച്ചു നിർത്തി...  


     അരുണിന്റെ അമ്മ നൽകിയ നിലവിളക്ക് വാങ്ങി  പ്രാർത്ഥന ആ വീടിന്റെ മരുമകളായി പടികൾ കയറി... 


                                 തുടരും...  


      ആദിയെയും പാറുവിനെയും ഏറ്റെടുത്ത എല്ലാ വായക്കാരോടും ഒരുപാട് സ്നേഹം.. വായനക്കാർ കുറിക്കുന്ന അഭിപ്രായങ്ങളാണ് തുടർന്നു എഴുതുവാൻ ഊർജം നൽകുന്ന ഘടകം..  അപ്പൊ വായിച്ചിട്ട് കമന്റ്‌ ഇടാൻ മറക്കല്ലേ...   


        


എന്നെന്നും നിൻചാരെ...  - 6

എന്നെന്നും നിൻചാരെ... - 6

4.7
4896

എന്നെന്നും നിൻചാരെ   ✍️  🔥 അഗ്നി  🔥 ഭാഗം : 6           ഒരുപക്ഷെ തനിക്കു ഈ വീടൊരു ഇടക്കാല ആശ്വാസം മാത്രമായിരിക്കും...  ഇവിടെ നിന്നൊരു മടക്കവും അനിവാര്യമാണ്...  പലചിന്തകളിൽ നിന്നുകൊണ്ടവൾ പടികൾ കയറി...        ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും പാറു നന്നേ ക്ഷീണിച്ചിരുന്നു...  അടിവയറ്റിൽ കൊളുത്തിപിടിക്കുന്ന പോലെ തോന്നി അവൾക്ക്,  തുടർച്ചയായുള്ള യാത്രയും...  ഒരുപാട് നേരത്തെ നിൽപ്പും കാലുകൾക്കും കടച്ചിൽ അനുഭവപെട്ടു... അല്പനേരം കിടക്കണം എന്ന് തോന്നി...  ആശ്രയത്തിനായി അവൾ അമ്മയെ നോക്കി...  പക്ഷെ അവർ വീടിന്റെ മു