❣️riyan❣️
Part-25
✍️sinu
Badhri
നാളെ ആണ് ആ ദിവസം എന്റെയും മിസ്‌രിയുടെയും കല്യാണദിവസം.ഇന്ന് മെഹന്ദി ആണ്. മനസിന് ഇഷ്ടപ്പെട്ടവരും ആയുള്ള കല്യാണം ആയത് കൊണ്ട് ഞാനും മിസ്രിയും വലിയ സന്തോഷത്തിലാണ്. അതിലുപരി ഞങ്ങളുടെ ബാബയും ഉണ്ട് ഞങ്ങളുടെ കല്യാണത്തിന്. അജുക്ക ഇന്നും busy ആണ്. കുറച്ചു മുമ്പ് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല പെട്ടനാണ് ഓഫീസിൽ നിന്ന് call വന്നേ. Police officer alle എന്തും പ്രേതീക്ഷിക്കാണല്ലോ.
"Hallo മണവാട്ടി number one എന്റെ വീടും ഒരു കല്യാണവീട് ആണ് എനിക്ക് ഈ മെഹന്ദി ഇട്ടു തന്നിട്ട് വേണം അങ്ങോട്ട് പോകാൻ."-അപ്പോഴാണ് ഹംന അങ്ങനെ പറഞ്ഞു വന്നത്. അത് ഞാൻ നിങ്ങളോട് പറയാൻ മറന്നു നാളെ ഞങ്ങള്ടെ മാത്രം അല്ല ആദിയുടെയും ഷാനുവിന്റെയും നികാഹ് കൂടിയാണ്.
"വായോ , ഇനി ആദവിന്റെ മമ്മയെ നിർത്തിച്ചു എന്ന് പറഞ്ഞു ആ കുരിപ്പ് എന്നെ പൊരിക്കണ്ടാ "-Adhav Zaman നമ്മടെ ഹംനാടേം അൻഷിടേം പൊന്നോമന പുത്രൻ. കേൾക്കുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ട് തോന്നും പക്ഷെ ഭയങ്കര ഡെയ്ഞ്ചർ ആണ്. അത് ജൂനിയർ അന്ഷി ആണ്. എന്താണ് എന്നല്ലേ,2 വയസ്സുള്ള ആ കൊച്ച് അവന്ടെ പപ്പയെ പോലെ ഒന്നൊന്നര പാര ആണ് തരുന്നത്. നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും 2 വർഷം കഴിഞ്ഞോ എന്ന്. അതെ guys 2 വർഷം കഴിഞ്ഞു.2 വർഷം മുമ്പ് ഞങ്ങള്ടെ angegment നടന്നതാ ഇപ്പഴാ കല്യാണം നടക്കുന്നെ. എന്തായാലും കൊഴപ്പല്ല.
"Hallo മാമി എന്താ ആലോചിക്കണേ, what do you do? എന്റെ മമ്മ എത്ര നേരം ആയി മെഹന്ദി ഇട്ടു തരാൻ കാത്തു നിക്കുന്നു എന്നറിയോ "-ആ വന്നല്ലോ adhav മോൻ.
"എന്നാ വായോ മാമിടെ മോൻ നമുക്ക് മമ്മയുടെ അടുത്ത് പോയി മെഹന്ദി ഇടാം "-ഞാൻ പറഞ്ഞു.
"What say man? Boys മെഹന്ദി ഇടോ. ഞാൻ ഒരു boy അല്ലെ "-Adhav പറഞ്ഞു.
"ഓ ഞാൻ അറിഞ്ഞില്ല. വായോ നമുക്ക് പോകാം "-ഇപ്പൊ മനസിലായോ മുതൽ എങ്ങനത്തെ ആണെന്ന്. കണ്ടാൽ 2 വയസ്സ് ഉള്ളു എന്നാൽ വായിൽ കൊള്ളാത്ത english ഉം നല്ല സംസാരവും ആണ്. ഞാൻ മെഹന്ദി ഇടാൻ ഇരിക്കുവാണ് guys എനിക്ക് ഹംനയും സനയും ആണ് ഇട്ടു തരുന്നത്. സനയും ഞങ്ങളുടെ കല്യാണത്തിന് ശേഷം അവളുടെ കല്യാണത്തിന് wait ചെയ്തിരിക്കുവാണ്. അവളുടെം കല്യാണം 2 വർഷം ആയില്ലേ ഒറപ്പിച്ചിട്ടിട്ടു.മീനു വിന്റെയും angegment കഴിഞ്ഞു. അവളും സച്ചിയേട്ടനും ഇപ്പോൾ പ്രേമിച്ചു നടക്കുവാണ്. അവരുടെ കഥ പറഞ്ഞില്ലല്ലോ പറയാലോ.
അനുവിന്റെയും സച്ചിയേട്ടൻടെയും കല്യാണകാര്യം അവളുടെ വീട്ടിൽ വളരെ കാര്യം ആയി തന്നെ എടുത്തു. അപ്പോൾ അവൾ പറഞ്ഞു.
"എനിക്ക് സച്ചിയേട്ടനെ അല്ല farhan നെ ആണ് ഇഷ്ടം അവനെ അല്ലാതെ വേറെ ആരെയും ഞാൻ കല്യാണം കഴിക്കില്ല" എന്ന് നമ്മടെ anu അങ്ങോട്ട് കാച്ചി. ആദ്യം കുറച്ചു വിസമ്മതിച്ചു എങ്കിലും അനുവിന്റെ വാശിക്ക് മുന്നിൽ സുമിത്രമ്മയും കണ്ണേട്ടനും വീണു. പിന്നെ നമ്മടെ കണ്ണേട്ടന്റെയും ലിയചേച്ചിയുടെയും കല്യാണം കഴിഞ്ഞു ഇപ്പൊ അവർക്ക് ഒരു മോൾ ഉണ്ട് ആതിര. ഞാൻ ടോപിക്കിൽ നിന്ന് പൊന്നുവല്ലേ നമ്മക്ക് കാര്യം പറയാം.
അവർ സച്ചിയേട്ടനോട് കല്യാണത്തിന് സമ്മതം അല്ല എന്ന് വിളിച്ചു പറഞ്ഞു. അതിന്ടെ ദേഷ്യത്തിൽ കണ്ണേട്ടനും ആയി സച്ചിയേട്ടൻ ഒരുപാട് നാൾ മിണ്ടാതെ നിന്നു. അപ്പോഴാണ് നമ്മടെ മീനു അവളുടെ അമ്മായിടെ അതായത് സച്ചിയേട്ടന്റെ വീട്ടിലോട്ട് വരുന്നത്. മീനു വന്നാൽ നമ്മടെ സച്ചിയേട്ടൻ സച്ചിയേട്ടൻ പോലും അറിയാതെ സച്ചിയേട്ടൻ അല്ലാതെ ആകും. ആ ദിവസങ്ങളിൽ സച്ചിയേട്ടൻ മനസിലായി സച്ചിയേട്ടന്റെ പ്രണയിനി ശെരിക്കും അനു അല്ലെന്നും മീനു ആണെന്നും. അങ്ങനെ ഒരു ദിവസം സച്ചിയേട്ടൻ കണ്ണേട്ടനെ കാണാൻ പോയി. എന്നിട്ട് ഒരു card നീട്ടി കൊണ്ട് പറഞ്ഞു.
"സഖാവ് ഋഷികേഷിന്റെ താങ്ങും തണലും ആയി ഉണ്ടായിരുന്ന സഖാവ് സച്ചിധാന്ദന് ഒരു തെറ്റായ തീരുമാനം കാരണം സഖാവും ആയി തെറ്റി നിക്കേണ്ടി വന്നു. ഇപ്പോഴെനിക്ക് ശെരിയായ തീരുമാനം മനസിലായി. സഖാവ് സച്ചിദാനന്തിന്റെ പ്രിയസഖി അനാമിക അല്ല മീനാക്ഷി ആണ് എന്ന്. ഇത് ഞങ്ങളുടെ angegment card ആണ് മറ്റാരേക്കാളും നേരത്തെ ഞാൻ നിന്നെ പ്രേതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്നുണ്ട് എന്നല്ല വന്നിരിക്കണം "-ആ ഡൈലൗഗിൽ കണ്ണേട്ടനും സച്ചിയേട്ടനും വീണ്ടും പഴയത് പോലെ ആയി . ആതിരക്ക് അവളുടെ അച്ഛനെക്കാൾ കാര്യം അവളുടെ സച്ചിപ്പാപ്പാനെ ആണ്.
"അതെ നിന്ടെ ആലോചന ഒക്കെ കഴിഞ്ഞ ഞങ്ങള്ടെ മെഹന്ദി ഇടൽ കഴിഞ്ഞൂട്ട "-അപ്പോഴാണ് അനു അങ്ങനെ പറഞ്ഞത്. മെഹന്ദി ഫങ്ക്ഷൻ അങ്ങനെ അടിപൊളി ആയി കഴിഞ്ഞു. നാളത്തെ നിക്കാഹിനു ഒരു പ്രേതെകത ഉണ്ട്. ഡൽഹി രാജ്യസ്ഥാന സൈഡിയിൽ നടക്കുന്ന പോലെ ആണ് നികാഹ് നടത്തുന്നത്. അതിന്ടെ ഒരു ത്രില്ലിൽ ഞാൻ ഉറക്കത്തില്ലേക്ക് വീണു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»«
Ajmal
മെഹന്ദി അറ്റന്റ് ചെയുമ്പോൾ ആണ് പെട്ടന്ന് ഓഫീസിൽ നിന്നും call വന്നത്. നമ്മടെ case ന്ടെ കാര്യം ഏകദേശം അവസാനത്തോളം ആയി. Case ലെ പ്രധാന പ്രതികളിൽ 5 പേരിൽ 3പേരെ നമ്മൾ പിടിച്ചു കഴിഞ്ഞു. 4 ആമനെ പിടിക്കാൻ ആണ് ഞങ്ങൾ ഇപ്പോൾ പോകുന്നത്.5 ആമൻ നിങ്ങൾ വിചാരിക്കുന്നത് പോലെ hakeem തന്നെയാണ്. അയാൾക്ക് എതിരെയുള്ള തെളിവുകൾ അയാൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അയാൾ എന്ത് ചെയ്താലും എന്റെ പിടിയിൽ വീണിരിക്കും. ആദ്യത്തെ 2 പ്രതികളുടെ കോലാപ്പാതകത്തിന് പിന്നിൽ ആരാണ് എന്ന് ഇത് വരെ തെളിങ്ങിട്ടില്ല. എന്നാലും അയാൾ എന്തിനാവും അങ്ങനെ ഒരു പ്രവർത്തി ചെയ്തത്. ഇപ്പോൾ 4 ആമൻ തമിഴ്നാട് ഒരു കോളനിയിൽ ഒളിച്ചു താമസിക്കുന്നു എന്ന് വിവരം ലഭിച്ചിരുന്നു. ഇന്ന് പോകണം എന്ന് വിചാരിച്ചതല്ല അത്രക്കും സീരിയസ് ആയത് കൊണ്ട് മാത്രം ആണ് ഇന്ന് പോകുന്നത്.
"Sir നമ്മൾ സ്ഥലത്തെത്തി "-ഹരി അങ്ങനെ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്ന് പുറത്ത് വന്നത്.
"ഹരി നിങ്ങൾ 4 പേര് ആ സൈഡിൽ search ചെയ്, ഞങ്ങൾ ഇവിടെ search ചെയാം "-ഞങ്ങൾ അങ്ങനെ 2 ആയി പിരിഞ്ഞു. അനേഷണത്തിനിടയിൽ 4 പേരും 4 ദിശയിൽ അനേഷിക്കാൻ തുടങ്ങി. ഏറ്റവും അവസാനം ഞാൻ ഒരു ആളില്ലാത്ത പ്രതേശത്തെത്തി. ഞാൻ ചുറ്റും നോക്കി.
" Any buddie hear"-പെട്ടനാണ് എന്റെ പുറകിൽ നിന്ന് ഒരു അടി തലക്ക് കിട്ടിയത്. ഞാൻ തിരിഞ്ഞു അയാളെ പിടിക്കാൻ ശ്രേമിച്ചതും പിറകിൽ നിന്ന് എനിക്ക് വീണ്ടും അടി കിട്ടി. അടിയുടെ ആകാദത്തിൽ ഞാൻ ബോധരഹിധനായി താഴെ വീണു.
ഉണർന്നു നോക്കിയപ്പോൾ ഞാൻ ഒരു ഇരുട്ട് മുറിയിൽ ആയിരുന്നു.
"Hallo ആരെങ്കിലും ഉണ്ടോ ഇവിടെ "-ഞാൻ കുറെ ഒച്ചവെച്ചു നോക്കി യാതൊരു റെസ്പോൺസും ഉണ്ടായില്ല. ഞാൻ ചുമരിൽ തപ്പിനോക്കിയപ്പോൾ ഒരു swooch ബോർഡ് കണ്ടു. Swooch എല്ലാം ഓൺ ആക്കി നോക്കിയപ്പോൾ ലൈറ്റ് ഓൺ ആയി. അപ്പോഴാണ് ഞാൻ ചുമരിന്നോട് ചേർന്നു ഒരു പെൺകുട്ടി മഴങ്ങി കിടക്കുന്നത് കണ്ടത്. ഞാൻ അവളുടെ അടുത്തോട്ടു ചെന്ന് തട്ടി വിളിക്കാൻ തുടങ്ങി. ഞാൻ വെള്ളത്തിനായി ചുറ്റും പരതി. അപ്പോഴാണ് ഒരു ജഗ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അതെടുത്തു. ഭാഗ്യത്തിന് അതിൽ വെള്ളം ഉണ്ടായിരുന്നു. ഞാൻ കുറച്ചു വെള്ളം എടുത്ത് അവളുടെ മുഖത്ത് കുടങ്ങു. ഒരു നേര്ക്കത്തോടെ അവൾ ഉണ്ണർന്നു.
"വെള്ളം.. വെള്ളം "-ഞാൻ ജെഗിൽ നിന്ന് കുറച്ചു വെള്ളം അവൾക്ക് കൊടുത്തു. അപ്പോഴാണ് അവൾ എന്നെ ശ്രേദ്ധിച്ചത്.
"Officer ajmal അല്ലെ "-ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അവൾ ചോദിച്ചത്.
"Sir എങ്ങനെ ഇവിടെ "-ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു.
"Sir നമുക്ക് ഇവിടെ നിന്ന് രക്ഷപെടാൻ പറ്റില്ല "-
"എന്ത് "
"Yes sir ഞാനും നിങ്ങളെ പോലെ എന്റെ ഇത്തയെ കൊന്ന ആളെ കണ്ടെത്താൻ വന്നതാ.ആ ഞാൻ ഇവിടെ പെട്ടിട്ട് 2 ദിവസം ആയി. And I am a CID officer. ഇവിടെ നിന്ന് രക്ഷപ്പെടാൻ ഞാൻ ഒരുപ്പാട് വഴികൾ നോക്കി യാതൊന്നും ഫലം കണ്ടില്ല "-അവൾ അത് പറഞ്ഞപ്പോൾ ആണ് അവർ എന്നെ ട്രാപ്പിൽ ആക്കിയതാണ് എന്ന് എനിക്ക് മനസിലായത്. പെട്ടനാണ് പുറത്ത് നിന്ന് ബഹളങ്ങൾ കേൾക്കാൻ തുടങ്ങിയത്. ഞങ്ങൾ രണ്ടുപേരും door ന്ടെ അടുത്തോട്ടു ചെന്നു. പെട്ടന്ന് ആരോ door തുറന്നു. അവിടുത്തെ ദൃശ്യങ്ങൾ കണ്ട് ഞാൻ ആ പെണ്ണ് കുട്ടിയെ മറച്ചു പിടിച്ചു.
തുടരും.......