വൈഗാധ്രുവം ❤️
Part 03
Short story
✍️Dev 💓
രാത്രിയുടെ മൂന്നാം യാമത്തിൽ പുള്ള് കരയുന്നത് കേട്ടാണ് ധ്രുവ് കണ്ണുതുറന്നത്.
പഴയ കാര്യങ്ങൾ ഓർത്തു എപ്പോഴോ ഉറങ്ങി പോയി.
ആരോ വിളിച്കൊണ്ടുപോകുന്നത് പോലെ അവൻ പടിഞ്ഞാറ് പാടത്തേക്കു നടന്നു.
അവന്റെ പാതം പടിഞ്ഞാറ് പാടത്തേക്ക് കാലെടുത്തു വച്ചതും വൈഗമ്മയുടെ കണ്ണുകൾ ജ്വലിച്ചു തുറന്നു . ഈ സമയം രുദ്ര ആർത്തുതാർത്തു ചിരിച്ചു.
" രുദ്രാ ....." ദേഷ്യകൊണ്ട് വൈഗമ്മ അലറി. ആ ദേഷ്യം തിരിച്ചറിഞ്ഞു പ്രകൃതിയുടെ ഭാവവും മാറി.. പെട്ടെന്നുള്ള പ്രകൃതിയുടെ ഭാവമാറ്റത്തിൽ രുദ്രയുടെ പിടിവിട്ടു. ധ്രുവ ഞെട്ടി തന്റെ കാലുകൾ പിന്നോട്ട് വച്ചു.
പിന്നോട്ട് വച്ച തന്റെ കാലുകളിൽ ഒരു തണുപ്പ് പൊതിയുന്നതറിഞ്ഞു അവൻ താഴേക്ക് നോക്കി.
മണ്ണിനടിയിൽ നിന്നും ചീഞ്ഞനളിഞ്ഞ രണ്ടു കൈകൾ തന്റെ കാലുകളിൽ പിടിത്തമിട്ടിരിക്കുന്നു.
അവൻ കാൽ വിടിയിച്ചു അലറി പിന്നോട്ട് വീണു.
വീണനിമിഷം അവന്റെ ശരീരത്തിലൂടെ തണുപ്പരിച്ചു കയറിയുന്നതവൻ അറിഞ്ഞു.
അടുത്താരോ വന്നു നിൽക്കുന്നതും അവനറിഞ്ഞു അപ്പോഴേക്കും കണ്ണുകൾ അടഞ്ഞു .
അവരുടെ കൈകൾ തലോടുന്നതവൻ അബോധാവസ്ഥയിൽ ഒരു സ്വപ്നം പോലെ അറിഞ്ഞു.
++++++++++++++
വൈഗമ്മ തന്റെ വാഹനമായ ഷേറിനെ ഒന്ന് നോക്കി.
അമ്മ ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഷേർ ഒരു മനുഷ്യനായി രൂപം കൊണ്ടിരുന്നു.
അവൻ അമ്മയുടെ മുന്നിൽ വണങ്ങിയവൻ ധ്രുവിനെ കൈയിലെടുത്തു.
" നീ ഇനി എന്റെ മകന്റെ നിഴലായി ഉണ്ടാകണം ..." അമ്മ അവനോട് ആക്ജ്ഞാപിച്ചു.
" അമ്മയുടെ നിർദേശം പോലെ.... " അവൻ പറഞ്ഞു ധ്രുവിനെയും കൊണ്ട് ഇരുട്ടിൽ മറഞ്ഞു.
അവർ പോകുന്നത് അമ്മ നോക്കി നിന്നു.
++++++++++++++
അത്രയും നേരം വാത്സല്യം നിറഞ്ഞൊഴുകിയ മിഴികൾ അടുത്ത നിമിഷം ദേഷ്യംകൊണ്ട് ജ്വലിച്ചു.
" രുദ്രാ ....." അമ്മ അലറി..
അതുകേട്ടു രുദ്രാ ഞെട്ടി വിറച്ചു...
" എന്റെ മകനെ നിനക്ക് കൊല്ലണം അല്ലെ ... നടക്കില്ല .." ഉറച്ച സ്വരത്തോടെ അമ്മ പറഞ്ഞു.
" നടക്കില്ല വൈഗ .. അവൻ .. അവൻ എന്റെ ആണ് ഈ രുദ്രയുടെ .. അവൻ എന്നെ സ്വതന്ത്ര ആക്കാൻ വന്നതാണ് ... " അതും പറഞ്ഞവൾ അട്ടഹസിച്ചു.
" നടക്കില്ല നിന്റെ ആഗ്രഹം അവനെ രക്ഷിക്കാൻ ഷേർ മാത്രമല്ല ഉള്ളത് അവന്റെ വിധി ഉണ്ട് .. അവനായി വിധിച്ച ഒരു പെണ്ണുണ്ട് അവൾക്കു മുന്നിൽ നീ തോൽക്കും രുദ്രാ .. നിന്റെ മോക്ഷത്തിനായി നീ അവളുടെ മുന്നിൽ കെഞ്ചും .. ഇത് വൈഗമ്മയുടെ വാക്ക് ..." അതും പറഞ്ഞു വൈഗമ്മ മറഞ്ഞു.
തന്റെ മകനെ രക്ഷിക്കാൻ വരുന്ന പെൺകുട്ടിക്ക് രുദ്രയുടെ ദുഷ്ടതക്ക് കാവലായി അമ്മ പോയി .."
+++++++++++++++++
" നീ എന്റെ ഗൗരി ആണ് വസു ... നീ എല്ലാവർക്കും വസു ആണെങ്കിൽ എനിക്ക് നീ എന്റെ ഗൗരി ആണ് .. എന്റെ ഗൗരി .. എന്റെ മാത്രം ❤️"
നീലക്കണ്ണുകൾ ഉള്ള അവന്റെ വാക്കുകൾ അവളിൽ നാണം തീർത്തു..
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുമായി ചേർന്നു ..
അവന്റെ ചുംബനത്തിൽ മയങ്ങി കണ്ണുകൾ തുറന്നയവൾ കണ്ടത് മുന്നിൽ നിൽക്കുന്ന ഭീകര സത്വത്തെ ആണ് ..
അഴുകി വീഴുന്ന ശരീരം ... പുഴുക്കൾ ദേഹംമുഴുവൻ ഇഴയുന്നു... അഴുകുന്ന മണം ചുറ്റും പരന്നു.
സത്വത്തിന്റെ കണ്ണുകൾ പുറത്തേക്ക് ഒഴുകി ഇറങ്ങി..
ഒരു അലർച്ചയോടെ വസുന്ധര എന്ന വസു ചാടി എഴുന്നേറ്റു.
സമയം 4 മണി....
ജഗ്ഗിൽ ഇരുന്ന വെള്ളം മുഴുവൻ എടുത്തവൾ കുടിച്ചു.
ഈ സമയം പൂജാമുറിയിൽ ഇരുന്ന മഹാദേവന്റെ മുന്നിൽ ഒരു അശിരീരി കേട്ടു അയാൾ സ്‌തംധനായി ഇരുന്നു.
" നിളർമാതാ മഠം " ..ആ പേര് അയാളിൽ ഭയം നിറച്ചു.
" രുദ്ര ...." അയാളുടെ ചുണ്ടുകൾ വിറച്ചു.
" ദേവി അമ്മേ .... എന്റെ മകൾ ..."
" അവളുടെ ജന്മ ലക്ഷ്യം പൂർത്തിയാക്കാൻ സമയമായി .... അവൾ രക്ഷിക്കേണ്ടവൻ നിളർമാതായിൽ കാലുകുത്തിയിരിക്കുന്നു ... ഇനി വരേണ്ടത് വസുന്ധര ആണ് ... "
" എങ്കിലും അമ്മേ ..."
" സംശയം വേണ്ട .. ... അവളിലെ ശക്തിക്ക് സ്വയം കാക്കാൻ അറിയാം .... അതുമല്ല അവൻ കൂടെ ഉള്ളപ്പോൾ അവളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല രുദ്രക്ക് പോലും ഭയപ്പെടാതെ നാളെ കഴിഞ്ഞു പുലർച്ചെ അവളെ അങ്ങോട്ട് എത്തിക്ക ..."
" ശരി അമ്മേ ..." അയാൾ വൈഗമ്മയെ സാഷ്ടാംഗം പ്രണമിച്ചു.
+++++++++++++++++
ആ സ്വപ്നം അവളെ വല്ലാതെ ഭയപ്പെടുത്തി..
എന്നാൽ അവളുടെ കഴുത്തിലെ ഓം അടയാളം ഒന്നു കൂടി തിളങ്ങി നിന്നു.
+++++++++++
ധ്രുവ പിറ്റേന്ന് എഴുന്നേറ്റപ്പോൾ തലേന്ന് കണ്ടത് സ്വപ്നമോ സത്യമോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു..
അവൻ കണ്ണാടിയിൽ നോക്കി കണ്ണടച്ച് ഇരുന്നു.
+++++++++++
ജാനകിയുടെ കത്ത് കണ്ടു കൃഷ്ണൻ മുറിയിലെ കട്ടിലിൽ തളർന്നിരുന്നു.
""""""""""""ഞാൻ പോകുന്നു ...
അന്നും ഇന്നും അഗ്നിയുടെ സഹോദരി തന്നെ ആണ് ജാനകി അറിഞ്ഞുകൊണ്ടു അറിയാതെയോ ഞാൻ എന്റെ അഗ്നിയുടെ മകനെ ഞാൻ വേദനിപ്പിച്ചു.
നിങ്ങൾ പണ്ടേ ഒരു നികൃഷ്ടജീവി ആണെന്ന് എനിക്ക് അറിയാം .അല്ല , എനിക്കല്ലാതെ ആർക്കാണ് അത് നന്നായി അറിയുന്നത്. 😏
നിങ്ങളുടെ മക്കളെ നിങ്ങൾ വളർത്തു.
ജീവനും ലക്ഷ്മിയും നിങ്ങളുടെ കൂടെ നിൽക്കട്ടെ ..
അല്ലെങ്കിലും എന്നെക്കാൾ നന്നായിട്ട് നിങ്ങളെ അല്ലെ അവർക്കിഷ്ടം ...
അതുകോണ്ട് ഇനി ഞാൻ അവിടേക്ക് ഇല്ലാ ഇനി ജാനകി ജീവിക്കുന്നുണ്ടേൽ
അത്
നിളർമാതയിൽ ആയിരിക്കും ..
നിങ്ങൾ ഇങ്ങോട്ട് വരില്ല എന്ന് എനിക്ക് അറിയാം.
നിങ്ങൾക്ക് ഭയം അല്ലെ രുദ്രയെ ....
എനിക്ക് ഭയം ഇല്ലാ കൃഷ്ണ അവൻ.... എന്റെ മകൻ ആണ് എന്റെ അഗ്നിയുടെയും മഹിയേട്ടന്റെയും മകൻ ...
+++++++++++++++
കാത്തിരിക്കുക .....
എനിക്ക് ഇതിനുമുന്നെ ഇതുപോലത്തെ കഥ എഴുതി പരിചയം ഇല്ലട്ടോ ..
നിങ്ങൾ പറഞ്ഞാലേ എനിക്ക് തെറ്റുകൾ അറിയാൻ പറ്റു 😀
അപ്പൊ 2 വരി കുറിക്കുക ..
Next part വ്യാഴം അല്ലെങ്കിൽ വെള്ളി 💓💓💓💓