Aksharathalukal

ഉൻ നിനൈവുകൾ💘 - 1

ഉൻ നിനൈവുകൾ..💘


Part 1


കുരാ കൂരിരുട്ട് പടർന്ന വഴിയിലൂടെ തന്നെ തേടി നടക്കുന്ന തൻ്റെ പ്രിയപ്പെട്ടവൻ്റെ അരികിലേക്ക് അവള് ഓടി അടുക്കുക ആയിരുന്നു........ എത്ര ശ്രമിച്ചിട്ടും അടുത്ത് എതാത്തപോൽ...മുമ്പിൽ അവൻ ഉണ്ടായിരുന്നിട്ടും പെട്ടന്ന് അവനെ കാണാതപോൽ....

പെട്ടന്ന് ആണ് അവർ അവൾക് മുമ്പിൽ തടസ്സം ശൃഷ്ടിച്ചത്...അവള് പേടിച്ച് പുറകോട്ട് കാലുകൾ ചലിപ്പിച്ചു...

പിന്നോട്ട് നടന്നു നടന്നു അവള് ഒരു കൊക്കയിലേക്ക് മറഞ്ഞ് വീണു...!



✨✨✨✨✨✨✨✨✨✨





അമ്മേ....!എന്നും വിളിചവൾ
ഞെട്ടി ഉണർന്നു ...!
മുഖത്താകെ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു...!സ്വപ്നത്തില് വന്ന ആൾക്ക് അവൻ്റെ മുഖം ആയിരുന്നു! അവളുടെ അച്ചു ഏട്ടൻ്റെ!പെൺകുട്ടി അവളും!സ്വപ്നത്തിൻ്റെ പൊരുൾ അറിയാതെ അവള് കുരുങ്ങി കിടന്നു...!
അവള് ഫോൺ എടുത്ത് സമയം നോക്കി...! പുലർച്ചെ 4:30...!

നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ചു വിട്ടു...........!

ടേബിളിൽ നിന്നും വെള്ളം എടുത്തവൾ മട മടാന്ന് കുടിച്ചു.....

ഒക്കെയും വെറും സ്വപ്നം മാത്രം ആണെന്ന് ചിന്തിച്ച് അവള് വീണ്ടും കിടക്കയിലേക്ക് മറിഞ്ഞു........




ദേവു...ഡീ ദേവു......!

ഈശ്വരാ ഈ പെണ്ണ് ഇത് എന്തുറക്ക....ഇത്ര നേരം ആയി വിളിക്കണ്.....

ലക്ഷ്മി തലക്ക് കൈ കൊടുത്ത് കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു......


ടേബിളിൽ ഉണ്ടായിരുന്ന വെള്ളം എടുത്തവർ അവളുടെ മേലേക്ക് ഒഴിച്ചു.....


അമ്മേ.......എന്നും വിളിച്ചവൾ ചാടി എഴുനേറ്റു.....

ആ...അതെ അമ്മ തന്നെ ആണ്....

ഈ😁...അമ്മ എന്താ ഇവിടെ...എല്ലാ നേരം ഒക്കെ വെളുത്തതോ......!

സൂര്യൻ തലക്ക് മേലെ ഉദ്ധിച്ചിട്ട് മണിക്കൂർ കുറെ ആയി....എണീറ്റ് പോക്കോണം..........


അമ്മുട്ടി....ഞാൻ ഇച്ചിരി നേരം കൂടെ....☹️

ദെ...പെണ്ണേ കൊഞ്ചല്ലേ....... ഇന്ന് നിനക്ക് ക്ലാസ് തുടങ്ങില്ലേ.....


അയ്യോ ...നേരത്തെ വിളിക്കൽ അല്ലേ അമ്മാ....ഇപ്പൊ അ അനു വന്നെന്നെ പഞ്ഞിക്കിടും....😤😤


എന്നും പറഞ്ഞവൾ ബാത്ത്റൂമിലേക്ക് ഓടിയിരുന്നു......

ഇങ്ങനെ ഒരു പെണ്ണ്....
ലക്ഷ്മി അവള് പോയ വഴിയെ നോക്കി പറഞ്ഞു ...


_______________________________

ഇതാണ്* ദേവാംശി* എന്ന "ദേവു"....
രാജശേഖരൻ്റെയും ലക്ഷ്മി രാജശേഖരൻ്റെയും ഒരേ ഒരു പുത്രി.....
ദേവാംശി രാജശേഖർ......

രാജശേഖരൻ ഒരു സ്കൂൾ മാഷാണ്....

2nd ഇയർ Mcom വിദ്യാർഥിനി ആണ് പുള്ളി.....

ഇപ്പൊ ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് കോളേജിൽ പോകാൻ നോക്കുവാണ് ആൾ.......!



___________________________________

അമ്മാ അച്ഛൻ പോയോ.....!

മ്മ്...ഇന്ന് നേരത്തെ ഇറങ്ങി.......


 ആ...അതല്ല ...അമ്മാ.....എൻ്റെ മഞ്ഞ ഷാൾ കാണാൻ ഇല്ല.....☹️

അവിടെ എവിടേലും കാണും പെണ്ണേ...നീ നേർക്ക് നോക്ക്.....


മ്മ്...😑


അയ്യോ സമയം 8:30 ആയോ.....ഞാൻ ഇറങ്ങട്ടെ....അനു അവിടെ ബസ് സ്റ്റോപ്പിൽ കാത്ത് നിൽപ്പുണ്ടാകും.....


വായിൽ ദോശ കഷ്ണം തിരുകി വച്ച് അത് ചവരച്ച് കൊണ്ടവൾ വിളിച്ച് പറഞ്ഞു.....

ഒന്ന് പതിയെ തിന്നിട്ട് പോടി.......

അതിനവൾ ഒന്ന് ഇളിച്ചു കൊടുത്തു.....
ദാറ്റ് ബസന്തി ഇളി....

മുറ്റത്ത് ഇറങ്ങി അവിടത്തെ പൈപ്പിൽ നിന്നും വായ കഴുകി അവള് നടന്നു.......!


അവള് പറഞ്ഞപോലെ ബസ്സ്റ്റോപിൽ അവളെയും കാത്ത് അനുശ്രീ എന്ന അനു ഉണ്ടായിരുന്നു..... അവൾടെ ഉറ്റ സുഹൃത്ത്............!

ഡീ.... എത്ര നേരം ആയി എന്നോ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്.....😤(അനു)


സോറി...മുത്തെ... ശേച്ചി ഇത്തിരി ലൈറ്റ് ആയി പോയി...ഒന്ന് ക്ഷമിക്കൂ....😌


ഇത്തിരിയൊ.... എടി മൂദേവി....ഇന്ന് ക്ലാസ് 9 മണിക്ക് തുടങ്ങും......😤

ഇനി ബസ് കിട്ടി അവിടെ എപ്പോൾ എത്തുമോ എന്തോ😤😤

നീ ഇങ്ങനെ ഹീറ്റ് ആകല്ലേ മോളെ.....😌


ഓ..😬😬😬😬

രണ്ടും കൂടെ ബസ്സും കിട്ടി കോളജിൽ എത്തിയപ്പോൾ സമയം 9:15 ആയിരുന്നു.......!

ഓടി പിടിച്ച് രണ്ടും ക്ലാസിൽ എത്തിയപ്പോൾ അവിടെ മാഷ് നിന്ന് ക്ലാസ് എടുപ്പ് തുടങ്ങിയിരുന്നു.......!

ഡീ...അനു....ആൾ പുതിയത് ആണെന്ന് തോന്നുന്നു.....

മ്മ്...ക്ലാസ്സിൽ കയറ്റിയാൽ മതിയായിരുന്നു.......


May I come in sir........,

തിരിഞ്ഞ് നോക്കിയാളെ കണ്ട് ദേവു ഞെട്ടി........

അച്ചുവെട്ടൻ....."""""""


(തുടരും)
©
മേഘ രാജീവൻ
 


ഉൻ നിനൈവുകൾ - 2

ഉൻ നിനൈവുകൾ - 2

4.8
7575

ഉൻ നിനൈവുകൾ..💘 Part 2 May I come in sir........, തിരിഞ്ഞ് നോക്കിയാളെ കണ്ട് ദേവു ഞെട്ടി........ അച്ചുവെട്ടൻ.....""""""" എന്താ late ആയത്..... അച്ചു വന്നു മുന്നിൽ നിന്ന് കൊണ്ട് ചോധിപ്പോഴാണ് ദേവു അവനെ കണ്ട അമ്പരപ്പ് മാറിയത്..... അത് ...സർ...ബസ്സ് കിട്ടിയില്ല..... ഹമ്മ്...get in and dont repeat this..... ഓ...ഇനി ഇവൾ എങ്ങനെ വൈകാന....ഇവിടുത്തെ ഗേറ്റ് തുറക്കും മുന്നെ ആൾ ഇവിടെ എത്തിക്കൊള്ളും...(അനു മോൾ ആത്മ) Ok..sir.... വിനയം വാരി വിതറി കൊണ്ട് ദേവു .... Ok...students... നിങൾ എല്ലാർക്കും ഞാൻ എന്നെ പരിചയപ്പെടുത്താം.... Iam "ADHRIK.KESHAV"നിങ്ങളുടെ പുതിയ ക്ലാസ് സർ ...അപ്പോ ഞാൻ ആണ് നിങ്ങൾക്ക് ഇനി കമ്പ്യൂട്ടർ അപ്ലിക്കേഷൻ എടുക്കുന്നത്...... So,,,its your t