❣️riyan❣️
Part-27
✍️sinu
Badhri
ഞാൻ എന്ത് ചെയ്യും എന്നറിയാതെ കല്യാണത്തിന്റെ ലഹങ്ക പോലും മാറാതെ ഇരിക്കുമ്പോൾ ആണ് ഫോണിലോട്ട് അജുക്കാടെ call വന്നത്.അജുക്ക പറയുന്നത് കേട്ട് hakeem അങ്കിൾ നോട് എനിക്ക് ദേഷ്യം തോന്നി.ഇത്രയും വൃത്തിക്കെട്ട മനുഷ്യൻ ആയിരുന്നോ hakeem. ഇക്ക ആ സമയത്ത് protect ചെയ്ത കുട്ടിയെ കുറിച്ച് ഞാൻ ചോദിച്ചു. ആ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ ആണ് തമാശ, ഇത്ര നേരം കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ പേര് അറിയില്ലെന്ന് ഞാൻ കുറെ ഇക്കാനെ കളിയാക്കി. അവളെ വിവാഹം കഴിക്കണം എന്നും സന്തോഷം ആയി ജീവിക്കണം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്തോ എന്റെ മിഴി നിറയാൻ തുടങ്ങിയിരുന്നു. പെട്ടനാണ് ആദി അകത്തോട്ടു വന്നത്.
"ആദി , അജുക്ക വിളിച്ചിരുന്നു "-ഞാൻ ആദിയോട് പറഞ്ഞു.
"എന്തിനാ എനിക്ക് എതിരെ പുതിയ പണികൾ മേയാൻ ആണോ കാമുകൻ വിളിച്ചേ "-ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത മറുപ്പടി ആയിരുന്നു ആദിയിൽ നിന്ന് വന്നത്.
"എന്ത് ആദി "-
"ഓ നിനക്ക് ഒന്നും അറിയില്ല. നീ നന്നായി അഭിനയിക്കുന്നുണ്ട് "-
"എന്ത് ആദി പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല "-
"അതെ എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. ഈ letter കൈയിൽ കിട്ടുന്നത് വരെ "-അപ്പോഴാണ് ആദി ഒരു letter നീട്ടി കൊണ്ട് പറഞ്ഞത്. ഞാൻ ഒന്നും മനസിലാവാതെ letter ഉം ആദിയെയും നോക്കി നിക്കുവാണ്.
"മതി നീ അഭിനയിച്ചത് ഞാൻ പറഞ്ഞു തരാം നിനക്ക്. നീ പറഞ്ഞിട്ടല്ലേ ഷാനു ഇന്ന് നിക്കാഹിന്റെ സമയത്ത് ഇവിടെ നിന്ന് മാറി നിന്നത് "
"ഞാൻ പറഞ്ഞിട്ടോ.. ആദി നിന്നെ ആരോ തെറ്റിത്തരിപ്പിച്ചിരിക്കുവാ "-
"മതി നീ പറഞ്ഞത്. ഞാൻ നിന്നെ എന്റെ ഹംന ടെ പോലെ ആണ് കണ്ടത്. ഈ letter കിട്ടിയില്ലായിരുന്നെങ്കിൽ നിന്നെ ജീവനുതുല്യം സ്നേഹിക്കാനും തയാറായതാ. നിനക്ക് ആ പരിഗണന നൽകാനുള്ള അർഹതയില്ല. നീ പറഞ്ഞത് പോലെ ഷാനു letter അവളുടെ വീട്ടുക്കാർ കാണുന്നിടത് വെച്ചു. പക്ഷെ അവൾ ഈ letter ഞങ്ങളുടെ private പ്ലാസിൽ ആണ് വെച്ചത്. അത് കൊണ്ട് നിന്ടെ തനി സോരൂപം എനിക്ക് അറിയാൻ സാധിച്ചു."-
"ആദി ഞാൻ ഷാനുവിനോട് കല്യാണത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞിട്ടില്ല "-ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
"മതി നീ പറഞ്ഞത്. എന്റെ ഭാര്യ ആകാൻ വേണ്ടി അല്ലെ നിന്ടെ കാമുകനും നീയും ഇതെല്ലാം ചെയ്തത്. എന്നാൽ കേട്ടോ ഞാൻ നിനക്ക് എന്റെ ഭാര്യ എന്നാ പരിഗണന തരില്ല. ഈ ചെയ്തതിനു നീ അനുഭവിക്കാൻ ഇരിക്കുന്നെ ഉള്ളു "-ആദി അതും പറഞ്ഞു പുറത്ത് പോയി. ഞാൻ ആദി പറഞ്ഞതും ചിന്തിച്ചു കരഞ്ഞു ബഡിൽ ഇരുന്നു. എന്നാലും ഷാനു എന്തിനാ ഇങ്ങനെ പറയുന്നേ. ദൈവമേ ഇനി എന്നെ നീ പരീക്ഷിക്കാൻ ആണോ..
»»»»»»»»»»»»»»»»»»«»»»»»»»»»»»»»»»»»»»»»»»»
Misri
"Rayan ഭദ്രിക്കും ആദിക്കും ഒരിക്കലും ഈ കല്യാണം accept ചെയാൻ പറ്റില്ല. ഇന്ന് നടന്ന സംഭവങ്ങൾ കാരണം ഒരുപ്പാട് സങ്കടത്തിൽ ആവും രണ്ട് പേരും "-ഞാൻ ഞങ്ങൾ 4പേരും നിക്കണ കല്യാണ ഫോട്ടോ നോക്കികൊണ്ട് rayan നോട് പറഞ്ഞു .
"ആടി അവർ ആഗ്രഹിച്ചത് വേറെയും വിധിച്ചത് വേറെയും ആണ്. അവർക്ക് accept ചെയാൻ പറ്റും എന്നാണ് എന്റെ മനസ് പറയുന്നേ "-rayan പറഞ്ഞു. ഞാൻ എന്റെയും ഭദ്രിയുടെയും ഫോട്ടോ എടുത്ത് അതിൽ നോക്കി ഇരുന്നു.
Badhri എനിക്ക് നല്ല വിഷമം ഉണ്ട് നിന്നെ ഓർത്തു. നികാഹ് സമയത്ത് ഷാനുവിനെയും അജുവിനെയും ഇവിടെ നിന്ന് മാറ്റിയത് ആ hakeem തന്നെ ആവും. അല്ലാതെ ആര് ഇങ്ങനെ ചെയാനാ...
"Rayan ഞാൻ ഒരു കാര്യം പറയട്ടെ എതിർത്തു പറയരുത്."-
"എന്താ misri "-
"ആദിയുടെയും ഭദ്രിയുടെയും പ്രോബ്ലം സോൾവ് ആയി. അവർ ഒന്നിച്ചു ജീവിച്ചു തുടങ്ങാതെ നമുക്ക് പുതിയ ഒരു ജീവിതം തുടങ്ങണ്ടാ "-ഞാൻ അത് പറഞ്ഞപ്പോൾ rayan എന്നെ തന്നെ നോക്കി ഇരിപ്പാണ്.
"അത് misri.." -
"വേണ്ട rayan എതിർത്തു ഒന്നും പറയരുത് "-
"മ്മ്.. ഞാൻ എതിർത്തു പറയാൻ വന്നതല്ല. ഞാൻ ഇതങ്ങോട്ട് പറയാൻ വരുവാർന്നു "-rayan അത് പറഞ്ഞപ്പോൾ ഞാൻ rayan നോട് ചേർന്നിരുന്നു. എന്നാൽ ഭദ്രിയുടെ അവസ്ഥ അവർ അറിഞ്ഞിരുന്നില്ല.
»»»»»»»»»»-»»»»»»»»»»»»»»»»»»»»»»»»»»»»»»»»
( 6 മാസത്തിൻ ശേഷം )
ആദിയും ഭദ്രിയും അത് പോലെ തന്നെ തുടർന്നു.ആദി മദ്യപിക്കാൻ തുടങ്ങി. മദ്യപിച്ചു ഭദ്രിയെ ഉപദ്രവിക്കാൻ തുടങ്ങി. ഷാനു പറഞ്ഞത് പോലെ hakeem തന്ടെ അവസ്ഥ ഓർത്തു വേദനിക്കുണ്ടായിരുന്നു. എന്നാലും അയാൾ തന്ടെ തെണ്ടി തരങ്ങൾ നിർത്താൻ തയാറായിരുന്നില്ല. ആദിയും ഭദ്രിയും അകമേ നല്ല രീതിയിൽ അല്ലെങ്കിലും പുറമേ നല്ല സ്നേഹം ഉള്ളവരെ പോലെ അഭിനയിക്കുവായിരുന്നു. അത് hakeem നും മിസ്രിക്കും അത് മനസിലാവുന്നുണ്ടായിരുന്നു. ഭദ്രിയും ആദിയും kozhikode ഫ്ലാറ്റിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. നമ്മടെ സനയുടെയും അനുവിന്റെയും രഹനയുടെയും കല്യാണം കഴിഞ്ഞു.remya കിച്ചു ഏട്ടനെ കാത്തിരിക്കുവാണ്. പലരും പറഞ്ഞു എങ്കിലും അവൾ കല്യാണത്തിന് തയാറായില്ല. മീനു ആണെങ്കിൽ കല്യാണവും സ്വപ്നം കണ്ടിരിക്കുവാണ്.
ഇന്ന് office ഉം ആയി ബന്ധപ്പെട്ട കാര്യവും ആയി kozhikode വരെ പോയി വരുകയാണ് രമ്യയും മിസ്രിയും.
"എന്താടി misri നിന്ടെ മുഖത്തൊരു മൂകത "-കാർ drive ചെയുന്നതിനു ഇടയിൽ remya ചോദിച്ചു.
"നിങ്ങൾ വിചാരിക്കുന്നത് പോലെ ഭദ്രിയും ആദിയും അത്ര നല്ല രീതിയിൽ അല്ല പോകുന്നെ "-misri പറഞ്ഞു.
"അതെന്താ നിനക്ക് അങ്ങനെ തോന്നാൻ "-remya ചോദിച്ചു.
"ഞാൻ അവളുടെ കൂടപ്പിറപ്പ് അല്ലെ അവളുടെ മാറ്റാങ്ങൾ മറ്റാരേക്കാളും എനിക്ക് മനസിലാവില്ലേ "-എന്ന് പറഞ്ഞു പുറത്തോട്ട് നോക്കിയപ്പോൾ ആണ് അവൾ ആ വ്യക്തിയെ കണ്ടത്.
"Remya ആ സ്കൂട്ടി യുടെ പുറകെ പോ "-
"എന്തിനാടി "-
"അതൊക്കെ പറയാം നീ പോ "-അവർ ആ വണ്ടിയുടെ പുറകിൽ പോയി. ആ വണ്ടി വലിയ വീട്ടിലോട്ട് ആയിരുന്നു പോയത് . misri അവിടുത്തെ വാച്ച് മെൻ നോട് എന്തൊക്കെയോ പറഞ്ഞു അതിന്ടെ അകത്തു കടന്ന്.എന്നിട്ട് calling ബെൽ അടിച്ചു വാതിൽ തുറന്നു.
"Misri"-
"അതെ shahana misri തന്നെ "-
"നിങ്ങൾ എന്താ ഇവിടെ "-ഷാനു ചോദിച്ചു.
"നിന്നെ കാണാൻ നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് "ഷാനു അവരെ അകത്തോട്ടിരുതി.
"Dr. ഷഹാനയുടെ job ഒക്കെ എങ്ങനെ പോകുന്നു "-misri ചോദിച്ചു.
"നല്ല രീതിയിൽ പോകുന്നു "-ഷാനു പറഞ്ഞു.
"നീ ഇപ്പൊ ആദിയെ വിളിക്കാറുണ്ടോ "-
"
"ഇല്ല ആ സംഭവത്തിന് ശേഷം ഞാൻ ആദിയെ വിളിച്ചിട്ടില്ല "-ഷാനു ഇത്തിരി സങ്കടം അഭിനയിച്ചു പറഞ്ഞു. ഇത് വളരെ നല്ല രീതിയിൽ മിസ്രിയും രമ്യയും ശ്രെദ്ധിക്കുണ്ടായിരുന്നു.
"നിന്ടെ husband ഇപ്പൊ എവിടെയാ "-remya ചോദിച്ചു.
"ആ.. ആൾ ഇപ്പൊ ഇവിടെ ഇല്ല പൊറത്താ "-ഷാനു തപ്പി പിടിച്ചു പറഞ്ഞു.
"ഷാനു നീ ഈ പറഞ്ഞത് കള്ളം അല്ലെ "-misri ചോദിച്ചു.
"എന്ത് എന്റെ husband നെ കുറിച്ച് ഞാൻ എന്തിനാ കള്ളം പറയുന്നേ "-ഷാനു പറഞ്ഞു.
"എന്നാൽ നീ ആദിയെ വിളിക്കാറുണ്ട്. ആദിയോട് ഭദ്രിയെ കുറിച്ച് തെറ്റായത് പറഞ്ഞിട്ടുമുണ്ട്.അവർ നല്ല രീതിയിൽ ജീവിക്കാതിരിക്കാൻ നീ നന്നായി പരിശ്രമിക്കുന്നുണ്ട്.ഇതാണ് സത്യം "-misri പറഞ്ഞു. ഇത് പറയുമ്പോൾ ഷാനുവിന്റെ മുഖത്തുള്ള മാറ്റം remya ശ്രെദ്ധിക്കുണ്ടായിരുന്നു.
"എന്ത് ഞാൻ ആദിയെ ചതിച്ചു എന്നുള്ളത് ശെരിയാ എന്നാൽ ഇതൊന്നും ഞാൻ ചെയ്യില്ല."-ഷാനു പറഞ്ഞു.
"നീ കള്ളമാ ഷാനു പറയുന്നേ "-remya പറഞ്ഞു.
"വഴിയിൽ പോകുന്നവരോട് കള്ളം പറയാൻ ഞാൻ അത്ര ചീപ്പ് അല്ല "-ഷാനു പറഞ്ഞു.
"അതിന് ഞങ്ങൾ വഴി പോകുന്നവർ അല്ല badhri ക്ക് വേണ്ട പെട്ടവരാ "-
*"ഷാനു നീ സത്യം പറയുന്നതാ നല്ലത് ""*-എന്ന് പറഞ്ഞു പെട്ടന്നായിരുന്നു remya ഷാനു വിനു നേരെ തോക്ക് നീട്ടി. അത് കണ്ട് ഷാനു മാത്രം അല്ല misri യും പേടിച്ചിരുന്നു.
"ആ... ഞാൻ സത്യം പറയാം "-ഷാനു പേടിച്ചു കൊണ്ട് പറഞ്ഞു.
"ഉം പറ"-remya പറഞ്ഞു.
"എന്റെ ഇത്തയെ കൊന്നവനോട് പ്രതികാരം ചെയാൻ ആണ് ഞാൻ ഇതെല്ലാം ചെയ്‍തത്."-ഷാനു അവളുടെ ഇത്തയുടെ ഫോട്ടോയിലോട്ട് നോക്കി കൊണ്ട് പറഞ്ഞു.
"ഓഹോ അയാളോടുള്ള പ്രതികാരത്തിന്നാണ് നീ badhri യെയും ആദി യെയും ഉപദ്രവിക്കുന്നത് അല്ലെ "-remya ചോദിച്ചു.
"എന്നാൽ നീ തിരഞ്ഞെടുത്ത മാർഗം തെറ്റി പോയി. നിന്നെ സഹായിക്കുന്നവളെയാ നീ ഇപ്പൊ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത് "-misri പറഞ്ഞപ്പോൾ ഷാനു അവളെ സംശയത്തോടെ നോക്കുവായിരുന്നു.
" എന്താ നിങ്ങൾ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല "-ഷാനു ചോദിച്ചു. അപ്പോൾ അവർ രോഹിണിയെ കുറിച്ചും hakeem നെ കുറിച്ചും അവർ അയാളെ കുടുക്കാൻ ശ്രേമിക്കുന്നതിനെ കുറിച്ചും case നെ കുറിച്ചും എല്ലാം പറഞ്ഞു. അത് കേട്ട് ആകെ സങ്കടപ്പെട്ടിരിക്കുവാണ് ഷാനു.
"അപ്പൊ ഞാൻ badhri യോട് ചെയ്തത് വലിയ തെറ്റല്ലേ.. ഇനി ഞാൻ ഇപ്പൊ എന്താ ചെയാ "-ഷാനു കരഞ്ഞു കൊണ്ട് ചോദിച്ചു.
"ഏയ് കരയാതെ, നീ ആദിയെ വിളിക്കണം. നീ badhri യെ കുറിച്ച് പറഞ്ഞത് അവൻ വിശ്വസിച്ചു എങ്കിൽ ഇതും അവൻ വിശ്വസിക്കും. നീ അവനോട് സംസാരിക്ക് "-misri പറഞ്ഞു.
"ആ ഞാൻ ആദിയോട് സംസാരിക്കാം. ഞാൻ കാരണം badhri വേദനിക്കാൻ പാടില്ല "-
"അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ "-remya ചോദിച്ചു.
"ഒരു മിനിറ്റ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് "-misri പറഞ്ഞു.
"എന്ത് "-remya.
"നിനക്ക് എവിടെ നിന്നാ തോക്ക് "-misri ചോദിച്ചു . അത് കേട്ടപ്പോൾ remya തോക്ക് എടുത്ത് മുകളിലോട്ട് വെടി വെച്ചു. പക്ഷെ അതിൽ നിന്ന് ഉണ്ടക്ക് പകരം റബർ ബോൾ ആയിരുന്നു വന്നത്.
"കളിതോക്കൊ "-എന്നും പറഞ്ഞു misri യും ഷാനു വും സോഫയുടെ പില്ലോ എടുത്ത് remya യെ തല്ലാൻ തുടങ്ങി.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
ആദി
ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്നു food കഴിക്കാൻ ഇരിക്കുവാണ്. വിളമ്പി തരുന്നത് അവളാണ്. അവളോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എനിക്ക് വിളമ്പി തരാൻ നിക്കരുത് എന്ന്. ഞാൻ പറഞ്ഞതൊന്നും വക വെക്കാതെ എനിക്ക് വിളമ്പി തരുവാണ് അവൾ. ഞാൻ ദേഷ്യം സഹിക്കാൻ പറ്റാതെ അവളുടെ മുടിക്ക് പിടിച്ചു ചുമരിന്നോട് ചേർത്തു. വേദന കൊണ്ട് പിടയുവാണ് അവൾ.
"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി എനിക്ക് വിളമ്പി തരരുത് എന്ന്. എന്നെയും ഷാനുവിനെയും തമ്മിൽ അകറ്റിയ നിന്നെ ഭാര്യ എന്നല്ല ഒരു friend എന്ന രീതിയിൽ കാണാൻ പോലും എനിക്ക് അറപ്പാണ് "-എന്നും പറഞ്ഞു ആദി ഭദ്രിയെ പൊതിരെ തല്ലാൻ തുടങ്ങി.
""നിർത്ത് ഞാൻ അല്ല നിങ്ങൾടെ ഉപ്പയാ നിങ്ങളെ തമ്മിൽ പിരിച്ചത് "-വേദന സഹിക്കാതെ കണ്ട്രോൾ വിട്ടു അവൾ പോലും പ്രതീക്ഷിക്കാതെ ആയിരുന്നു അവൾ അത് പറഞ്ഞത്.
"എന്ത് നീ ചെയ്ത തെറ്റ് എന്റെ ഉപ്പയുടെ തലയിൽ ഇടുന്നോ... നീ മറ്റാരെ പറഞ്ഞാലും എന്റെ ഉപ്പയെ പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. പോയിക്കോ നിന്നെ ഇനി ഈ ഫ്ലാറ്റിൽ കണ്ട് പോകരുത് "-എന്നും പറഞ്ഞു അവൻ വീണ്ടും അവളെ തല്ലാൻ തുടങ്ങി. പെട്ടനാണ് അവന്ടെ ഫോണിലോട്ട് ഷാനു വിന്റെ call വന്നത്. അവൻ തല്ലല്ല് നിർത്തി phone അറ്റന്റ് ചെയ്തു . badhri ചുമരിൽ ചാരിയിരുന്നു കരയാൻ തുടങ്ങി.
ഷാനുവിന്റെ call വന്നത് കാരണമാ ഞാൻ അവളെ വെറുതെ വിട്ടത്. ഇല്ലെങ്കിൽ എന്റെ ഉപ്പയെ പറഞ്ഞതിന് ഞാൻ അവൾക്ക് നല്ല രീതിയിൽ കൊടുത്തേനെ. ഞാൻ അങ്ങനെ ഷാനു meet ചെയാം എന്ന് പറഞ്ഞ സ്ഥലത്ത് എത്തി
"എന്താടി കാണണം എന്ന് പറഞ്ഞെ. അവൾ നിന്നെ വീണ്ടും ഭീഷണി പെടുത്തിയോ... അവൾ ഇന്ന് എന്റെ ഉപ്പയാണ് നമ്മളെ പിരിച്ചത് എന്ന് വരെ പറഞ്ഞു "-ഞാൻ ഷാനുവിനോട് ദേഷ്യത്തോടെ പറഞ്ഞു. എന്നാൽ ഷാനുവിനെ എന്നും കാണുന്നത് പോലെ അല്ല ഇന്ന്. എന്തോ പ്രോബ്ലം ഉള്ളത് പോലെ.
"അവൾ പറഞ്ഞത് ശെരിയാ.. നമ്മളെ തമ്മിൽ പിരിച്ചത് നിന്ടെ ഉപ്പയാ "-പെട്ടന്നായിരുന്നു ഷാനു അങ്ങനെ പറഞ്ഞത്.
"എന്ത് "
"ഞാൻ നിന്നോട് വലിയ ഒരു തെറ്റ് നിന്നോട് ചെയ്തു ആദി "-എന്നും പറഞ്ഞു ഷാനു hakeem നെ കുറിച്ച് എല്ലാം പറയാൻ തുടങ്ങി. ഒപ്പം ആ video യും ഫോട്ടോയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് ആകെ നെട്ടി നിക്കുവാണ് ആദി. അവൻ അവന്ടെ ഉപ്പയെ കുറിച്ച് കേട്ടത് ഉള്ള് കൊള്ളാൻ കഴിഞ്ഞിരുന്നില്ല.അവൻ കാർ ലേക്ക് ചാരി നിന്നു.
"ആദി നിനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ "-
"ഇല്ല ഷാനു "-
"നീ badhri യോട് ചെയ്തതിന് എല്ലാം sorry പറയണം. അന്ന് നിക്കാഹിന്റെ അന്ന് അവൾ പറഞ്ഞിട്ടല്ല ഞാൻ അങ്ങനെ ഒരു letter എഴുതിയത്. നിന്ടെ ഉപ്പയോടുള്ള ദേഷ്യത്തിൽ ചെയ്തതാ "-ഷാനു അത് പറഞ്ഞതും ആദി അവളെ ഒരു നോട്ടം നോക്കി. എന്നിട്ട് ഒരു പൊട്ടിക്കൽ ആയിരുന്നു മുഖത്തു.
"നീ എന്താ പറഞ്ഞെ.. നീ കാരണം ഞാൻ എത്ര ബുദ്ധിമുട്ടിച്ചു എന്ന് അറിയോ ആ പാവത്തിനെ "-പെട്ടന്ന് ആയിരുന്നു ആദിക്ക് ഇന്ന് ഫ്ലാറ്റിൽ വെച്ചു ഭദ്രിയോട് പറഞ്ഞത് ഓർമ വന്നത്.
"ഷാനു.. വാ "-എന്നും പറഞ്ഞു അവർ രണ്ടു പേരും ഫ്ലാറ്റില്ലോട്ട് വന്നു.
"Badhri..... Badhri"-ഷാനുവും ആദിയും അവളെ ഫ്ലാറ്റിൽ മൊത്തം തപ്പി എന്നാൽ അവളെ അവിടെ ഒന്നും കണ്ടില്ല. വീട്ടിൽ വിളിച്ചു നോക്കി എന്നാൽ അങ്ങോട്ട് വരുന്നു എന്നൊന്നും വിളിച്ചു പറഞ്ഞിട്ടില്ല. അവൾ പോകുന്നിടത്തെല്ലാം ആദിയും ഷാനുവും അനേഷിച്ചു എന്നാൽ ഫലം ഉണ്ടായില്ല. ആദിയും ഷാനുവും മടങ്ങി ഫ്ലാറ്റില്ലോട്ട് പോന്നു. ആദി സോഫയിൽ വന്നിരുന്നു. ഷാനു അടുത്ത് വന്നിരുന്നു.
"Sorry ആദി എന്റെ തെറ്റാ... ഞാൻ കാരണമാ ഇതെല്ലാം ഉണ്ടായത്."-ഷാനു പറഞ്ഞു. ആദിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. പെട്ടനാണ് table ൽ ഒരു paper അവന്ടെ ശ്രെദ്ധയിൽ പെട്ടത്. അവൻ അതെടുത്തു.
"ആദി ഞാൻ പോകുവാ... നിങ്ങൾക്ക് ഇടയിൽ ഒരു കരടായി ഞാൻ ഇനി ഉണ്ടാവില്ല. അനേഷിക്കണ്ടാ എന്നെ കണ്ടെത്താൻ കഴിയില്ല. മരിക്കുവോന്നുമല്ല ഈ ഭൂമിയിൽ തന്നെ ഉണ്ടാവും. അനേഷിക്കരുത് "-എന്നതായിരുന്നു അതിൽ.
"Badhri... Sorry... നീ എവടെയാ "-ആദി നിലത്തിരുന്നു ഉറക്കെ കരയാൻ തുടങ്ങി.. ഷാനു വിനു താൻ കാരണം അല്ലെ ഇതെല്ലാം എന്ന കുറ്റബോധം ഉണ്ടായിരുന്നു.
തുടരും.......