വിന്ഡോ ഗ്ലാസിലുട പുറത്തേക്കു നോക്കുമ്പോൾ ചുറ്റും വെള്ള പുതച്ച മേഖരാജികൾ ഒഴുകി നടക്കുന്നു പെട്ടന്ന് ആണ് അത് ഇരുട്ട് മുടിയാ കാർമേഘങ്ങൾ ആയി മാറിയത് അതെ എന്റ ജീവിതത്തില പോലെ എല്ലാം ഇരുട്ടായി മാറിയത്...
അതെ ഞാൻ ഇപ്പോൾ എയർ ഫ്രാൻസിന്റ ബോയിങ് 777 എന്നാ യാത്ര വിമാനത്തിൽ വിൻഡോ സീറ്റിൽ ഇരുന്നു പുറത്തുള്ള മേഘങ്ങള നോക്കി ഇരിക്കുകയാണ്. അതെ ഇത് ഒരു ഒളിച്ചോട്ടം ആണ് എല്ലാം അവസാനിപ്പിച്ചു ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് ഉറപ്പിച്ചു ഉള്ള യാത്ര.
അപ്പോഴേക്കും ഒരു റഷ്യൻ സുന്ദരി എനിക്കുള്ള ഭക്ഷണം ആയി എത്തി അവൾ ഒരു നിറ പുഞ്ചിരിയോടെ എനിക്ക് അത് തന്നെങ്കിലും എനിക്ക് തിരിച്ചു അവൾക്കു ഒരു പുഞ്ചിരി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
എന്നിട്ട് അവൾ തന്ന സാൻവിച്ചും കോൾഡ് കോഫിയും കുടിച്ചു ഞാൻ വാച്ചിലേക്ക് നോക്കിസമയം രാവിലെ 7.45 ഇനി 1 മണിക്കൂറിനുള്ളിൽ പാരീസിലെ ചാൾസ് ഡീ ഗൗല്ലേ എയർപോർട്ടിൽ എത്തും എന്ന് കോക്പിറ്റിൽ നിന്നും അനോൺസ്മെന്റ് വന്നു.
അപ്പോഴാണ് ഒരു നെടുനിളാൻ കൊട്ടുവാ കേട്ടു ഞാൻ ഞെട്ടിയത് തൊട്ട് അടുത്ത സീറ്റീലക്കു നോക്കിയപ്പോൾ... വിൽസൺ ചേട്ടൻ ആ ഉണ്ട കണ്ണുകൾ തീരുമ്മി എഴുനേറ്റ് വരുന്നത് കണ്ടത് ഇന്നലെ കൊച്ചിയിൽ നിന്നും കയറിയപ്പോൾ എന്റ കൈയിൽ പ്ലാസ്റ്റർ ഇട്ടാ കാരണം ചേട്ടൻ ആണ് എന്റ ലഗേജ് എടുക്കാൻ സഹായിച്ചത് ..
എന്റ അടുത്ത സീറ്റിൽ ആണ് പുള്ളി ഇരുന്നത് പക്ഷെ ഒന്ന് സംസാരിച്ചത് ദുബായിൽ ഇറങ്ങി അവിടന്ന് പാരീസിലേക് ഉള്ള വിമാനത്തിൽ കയറിയപ്പോൾ ആണ് ഞാൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് ഇങ്ങോട്ട് വന്നു പരിചയപ്പെട്ടത് ആണ്.
ചേട്ടൻ 20 വർഷത്തോളം ആയി പാരീസിൽ സെറ്റിൽ ആണ് ഒരു 50 ഇനോട് അടുത്താണ് പ്രായം വീട്ടിൽ ഭാര്യയും 2 പിള്ളാരും ആണ് ഉള്ളത് ഒരു ആണും ഒരു പെണ്ണും അത് മാത്രം ആണ് ഇപ്പൊ എനിക്ക് ഓര്മയുള്ളത് ന്തൊക്കെയോ പുള്ളി പറഞ്ഞു പക്ഷെ എന്റ മനസ് എവിടെയൊകയോ ഓടികളിക്കുകയായിരുന്നു ഞാൻ അത് ശ്രദിക്കുന്നില്ല എന്ന് മനസിലാക്കിയത് കൊണ്ട് പിന്നീട് പുള്ളി ഒന്നും പറഞ്ഞില്ല
ആയോ ഞാൻ എന്നാ പരിചയപെടുത്തിയില്ല അല്ല ഞാൻ ജെറി മാളിയാക്കൽ തറവാട്ടിലെ തോമസിന്റയും അനിയുടയും മൂത്ത പുത്രൻ
വയസ് 22 എന്നെ കാണാൻ ആണെങ്കിൽ അത്ര വലിയ ഗ്ലാമർ ഒന്നും ഇല്ല കേട്ടോ പക്ഷ വലിയ കൊഴപ്പം ഇല്ല 5.8 inc പൊക്കം വെളുത്ത നിറം ചെറുപ്പം തൊട്ടു സ്പോർട്സിൽ ആക്റ്റീവ് ആയതു കൊണ്ട് ഉറച്ച ബോഡി ആണ് ഇടക്ക് വീട്ടിൽ തന്നെ വർക് ഔട്ട് ചെയ്യും ചെറിയ ഹോം ജിം സെറ്റപ്പ് ചെയ്തു വച്ചിട്ടുണ്ട് അപ്പച്ചന് നാട്ടിൽ തന്നെ കുറച്ചു ബിസിനസ് റിയൽ എസ്റ്റേറ്റ് ഓക ആയി പോകുന്നു...
അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ചുമ്മാ വിൻഡോയിൽ കൂടാ പുറത്തേക്കു നോക്കിയത് താഴെ ചിത്രകാരൻ വരച്ചു വച്ചതു പോലെ ജർമനിയുടെ ഗ്രാമപ്രദേശങ്ങൾ കടന്ന് ഫ്രാൻസിന്റ മുകളിലക്കു എത്തിയത്...
തുടർന്നു ഏതാനും നിമിഷങ്ങൾക്ക്കം ചാൾസ് ഡീ ഗൗല്ല എയർപോർട്ടിൽ എത്തും എന്ന് അറിയിപ്പ് വന്നു ഞാൻ എന്റ സീറ്ബെൽറ്റ് ഇട്ടു അപ്പോഴേക്കും വിമാനം പയേ തഴക്കു ഇറങ്ങി അതെ ഞാൻ എന്റ സ്വപ്ന നാട് ആയ പാരീസിൽ ഇറങ്ങിയിരിക്കുന്നു.....
ഇനി ഒള്ള ജീവിതം ഒരു ചോദ്യചിഹ്നം പോലെ മുമ്പിൽ കിടക്കുന്നു പക്ഷെ ഒരു കാര്യം മാത്രം അറിയാം ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് അത്ര മാത്രം വെറുത്തു എല്ലാം സ്വന്തം വീട്ടുകാരയും കൂടാ നിന്ന കൂട്ടുകാരയും ഇ ശരീരത്തിൽ ഇണ്ടായ മുറിവുകൾ എല്ലാം ചെറുതായിട്ട് മാറി തുടങ്ങി പക്ഷ ഇ മനസിലെ നീറ്റൽ പെട്ടന്ന് മാറില്ലലോ..
എയർപോർട്ടിൽ നിർത്തിയ വിമാനത്തിൽ നിന്നും ഓരോരുത്തർ ആയി പുറത്തേക്കു ഇറങ്ങി ഞാൻ ഇരുന്ന സീറ്റിൽ നിന്നും പുറത്തേക്കു ഇറങ്ങി...
കൈയിൽ പ്ലാസ്റ്റർ ഒള്ളത്കൊണ്ട് മുകളിലെ ലഗേജ് സ്പേസ്യിൽ നിന്നും ബാഗ് എടുക്കാൻ കഷ്ടപ്പെട്ട് എന്നെ കണ്ട് വിൽസൺ ചേട്ടൻ വന്ന് ബാഗ് എടുത്തു തന്നു പെട്ടെന്നുള്ള യാത്രയായിരുന്നു അതുകൊണ്ട് ആകെ കയ്യിൽ ട്രാവൽ ബാഗ് മാത്രമാണ് ഉണ്ടായിരുന്നുള്ളൂ...
ചേട്ടനും ഞാനും കൂടിയാണ് എയ്റോ ബ്രിഡ്ജ് വഴി പുറത്തേക്കിറങ്ങിയത് അതിവിശാലമായ ടെർമിനലിലേക്ക് ആണ് ചെന്നിറങ്ങിയത് പാരീസിലെ മനംമയക്കുന്ന എല്ലാ തരത്തിലുള്ള കാഴ്ചകളും എനിക്ക് കാണാൻ പറ്റി ഒരുപക്ഷേ ഒരു നിമിഷം എല്ലാം മറന്നു ഞാൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു..
ലോകത്തിൽ ഏറ്റവും കൂടുതൽ സുന്ദരികൾ ഉള്ളത് പാരീസിൽ ആണെന്നാണ് ഞാൻ ചെറുപ്പം മുതൽ കേട്ടത് അതെല്ലാം ശരിയാണെന്ന് ഈ നിമിഷം എനിക്ക് മനസ്സിലായി കാരണം നല്ല മാൻപേട കണ്ണുകളോട് കൂടിയ സ്വർണ തലമുടിയുള്ള ഒരുപാട് സുന്ദരികൾ അവിടെ ഇണ്ടായിരുന്നു അതെല്ലാം കണ്ടു നിൽകുമ്പോൾ ആണ് പെട്ടന്ന് ഒരു കൈ എന്റ പുറകിൽ തട്ടി വിളിച്ചത്..
തിരിഞ്ഞ് നോക്കുമ്പോൾ ആണ് ഒരു ആക്കിയ ചിരിയോടു കൂടെ വിൽസൺ ചേട്ടൻ എന്നാ വിളിച്ചത് ഞാനും ഒരു ചെറു പുഞ്ചിരി സമാനിച്ചു ഇങ്ങനെ വായ നോക്കി നിക്കാതെ എന്റ കൂടാ വാ എന്നാ ഒരു പറച്ചിലും...
കാര്യം എനിക്ക് ദേഷ്യം ആണ് വന്നത് എങ്കിലും പുറത്തേക് പോകാൻ വഴി അറിയാത്ത നിന്നാ എനിക്ക് പുള്ളിടെ കൂടാ പോവാന്വ വഴി ഉണ്ടായിരുന്നുള്ളൂ പുറത്തേക്കു ഇറങ്ങിയതും ശരീരം കോച്ചുന്ന തണുപ്പ് ആണ് എന്നെ സ്വീകരിച്ചത്...
ശരീരം ആകെ കിടുകിടെ വിറയ്ക്കാൻ തുടങ്ങി കയ്യിൽ പ്ലാസ്റ്റർ ഉള്ളത് കാരണം കൊണ്ട് ബാഗ് പിടിക്കാൻ കഷ്ടപ്പെട്ടു എന്നതാണ് സത്യം..
ഞാൻ എന്റ ബാഗിൽ നിന്നും എൽ മൌണ്ടിന്റ ആർമി ഗ്രീൻ ജാക്കറ്റ് എടുത്തു ഇട്ടു. പെട്ടന്ന് ഉള്ള യാത്ര ആർന്നുഎങ്കിലും ഇവിടത്തെ തണുപ്പിനെ കുറിച്ച് അറിയാവുന്നതും കൊണ്ട് ജാക്കറ്റ് എടുക്കാൻ മറന്നില്ല...
പക്ഷെ സ്വന്തം ഡ്രെസ്സും സർട്ടിഫിക്കറ്റുസും ഏതൊക്കെയാണ് എടുത്തത് എന്ന് പോലും ഓർമയില്ല അത് എങ്ങനാ ആണ് കിട്ടിയത് എല്ലാം എടുത്തു ഒരു ഓട്ടം എല്ലാർന്നോ എയർപോർട്ടിലേക്കു എല്ലാം എടുക്കാൻ നിന്നാൽ നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടി കിട്ടിയേനെ ഇനി ഇടി കൊള്ളാൻ ഒരു സ്ഥലം ബാക്കി ഇല്ല എന്നുള്ളത് വേറെ ഒരു സത്യം
അപ്പോഴേക്കും വിൽസൺ ചേട്ടൻ ഫോൺ ചെയ്യുകയായിരുന്നു സംസാരം കേട്ടട്ട് മോളെ ആണ് വിളിക്കണേ എന്ന് തോന്നണു കാൾ കട്ട് ചെയ്ത് പുള്ളി എന്റ അടുത്തേക്ക് വന്നു അപ്പോഴാണ് എന്നോട് ചോദിച്ചത് ഇവിടെ ന്താ പരുപാടി പഠിക്കാൻ വന്ന ആണോ അതോ വേറെ ന്തലും പരുപാടി ആണോ എന്ന്
ഇവിടെ പാരീസ് യൂണിവേഴ്സിറ്റിയിൽ പിജി ചെയ്യാൻ വന്നതാണ് എന്ന് പറഞ്ഞു ഞാൻ.
അപ്പോഴാണ് ഒരു ബ്ലാക്ക് കളർ ബി. എം. ഡബ്ല്യൂ എം 3 ഞങ്ങളുടെ അടുത്ത് വന്നു നിന്നത് അതിൽ നിന്നും മുട്ട് വര ഇറക്കം ഉള്ള ഒരു ബ്ലൂ കളർ ടോപ് മാത്രം ഇട്ട് ഒരു ടോമി ഹിൽഫിഗറന്റ കൂളിംഗ് ഗ്ലാസും വച്ചു ഒരു 20 വയസിനോട് അടുത്ത് പ്രായം പ്രായം വരുന്ന കൊച്ചു സുന്ദരി ഞങ്ങളുടെ അടുത്തേക് വന്നത് ..
വിൽസൺ ചേട്ടന്റ അടുത്തേക്ക് ഓടി വന്നു അവൾ ചേട്ടനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു അവളുടെ പ്രവർത്തി നോക്കി നിന്നാ എനിക്ക് മനസിലായി അത് ചേട്ടന്റ മോൾ ആണ് എന്ന്..
എന്റെ അടുത്തേക്ക് ചേട്ടൻ അവളെ കുട്ടി കൊണ്ട് വന്നു എന്റ അടുത്ത് വന്നപ്പോൾ തന്ന അവൾ ചോദിച്ചു ഏതാ ഡാഡി ഇ കൈ ഒടിഞ്ഞ കോഴി എന്ന് എന്നാ കണ്ടപ്പോൾ തൊട്ട് വായിൽ വെള്ളം ഇറക്കി നിക്കാണ് എന്ന് അവളുടെ സംസാരം കേട്ടു ചേട്ടനും ചിരി വന്നു ഞാൻ ആണെങ്കിൽ നാണം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ ...
പക്ഷെ ഒരു വളിച്ച ചിരി പാസ്സ് ആക്കി ഞാൻ എനി വേ ഐ ആം സാറ വിൽസൺ അവൾ കൈ തന്നു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു ഞാൻ അങ്ങനെ പരിചയ പെട്ടു അവളും പാരീസ് യൂണിവേഴ്സിറ്റിയിൽ ആണ് പഠിക്കണത് ബിസിനസ് മാനേജ്മെന്റ് 2 ഇയർ ആണ് സാറ പഠിക്കണത് .
ഞങ്ങളുടെ സംസാരത്തിന്റ ഇടയിൽ കയറി വന്നു വിൽസൺ ചേട്ടൻ ചോദിച്ചു ഇവിടെ എങ്ങനാ റൂമും മറ്റു കാര്യങ്ങളും എന്ന് നാട്ടിലെ ഏജൻസി പറഞ്ഞത്...
ഇവിടെ എയർപോർട്ടിൽ ഇറങ്ങി ഒരു ടാക്സി പിടിച്ചു പാലസ് ഡി ല മരിയ സ്ട്രീസിൽ 27 ആം നമ്പർ അപ്പാർട്മെന്റിൽ ചെല്ലാൻ ആണ് അവിടെ ആണ് റൂം നാട്ടിലെ കുറച്ചു പിള്ളേർ അവിടെ ഇണ്ട് എന്ന് ആണ് പറഞ്ഞത് എന്റെ സംസാരം കേട്ടു നിന്ന ചേട്ടൻ പറഞ്ഞു ഞങ്ങൾ ആ വഴിക്കു ആണ് അവിടെ ആക്കാം എന്ന് ഞാൻ വേണ്ട എന്ന് പറഞ്ഞു എങ്കിലും സാറായും ചേട്ടനും അതിനു സമ്മതിച്ചില്ല ഒടുക്കം അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാറിൽ കയറി.
അങ്ങനെ അവരുടെ കൂടെ പാരിസ് എയർപോർട്ടിൽ നിന്നും യാത്ര ആരംഭിച്ചു കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ള കാഴ്ചകളുടെ മായാ ലോകത്ത് ആർന്നു ഞാൻ യൂറോപ്പിലൂടെയും പാരിസ് ലൂടെയും ഒരു യാത്ര സ്വപ്നം ആർന്നു പക്ഷെ അത് ഒരിക്കലും ഇങ്ങനെ അർനില്ല..
ഒരുപക്ഷെ ആരൊക്കെയോ പേടിച്ചു ഉള്ള ഒരു ഒളിച്ചോട്ടം തന്ന അല്ല ഇത് ആവോ അറിയില്ല എന്റ ചിന്തകളെ അവസാനിപ്പിച്ചത് സാറായുടെ ജെറി എന്ന് ഉള്ള വിളി കേട്ടാണ്..
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് അവൾ റിയർ വ്യൂ മിററിൽ കൂടി എന്നെ നോക്കി ചോദിച്ചു ജെറിയുടെ കൈക്ക് എന്തു പറ്റിയതാണെന്ന്....
ഒരു നിമിഷം എന്തോ ആലോചിച്ചു ഞാൻ പെട്ടെന്ന് ബൈക്കിൽ നിന്നും വീണത് ആണെന്ന് അവർക്ക് മറുപടി കൊടുത്തു അവൾ ഒന്ന് ചെറുതായി പുഞ്ചിരിച്ചു...
അവൾ തുടർന്നു വണ്ടിയിൽ കയറിയപ്പോൾ തൊട്ട് ആകെ മൂഡ് ഓഫ് ആണല്ലോ എന്ന് അവളുടെ ചോദ്യത്തിന് വിൽസൺ ചേട്ടൻ ആണ് ഉത്തരം കൊടുത്തത് നാട്ടിൽ നിന്നും വന്നത് അല്ലേ ഉള്ളു വീട്ടുകാരയും കൂട്ടുകാരയും ഒകായ് മിസ്സ് ചെയ്യണ്ടാകും എന്ന് അതാകും എന്ന് ചേട്ടൻ അവൾക്കു ഉത്തരം
കൊടുത്തു.ഞാൻ ചുമ്മാ തല അട്ടി അതെ എന്ന് പറഞ്ഞു പക്ഷെ മനസ്സിൽ ( കോപ്പാണ് ആ നാറികൾ എല്ലാം കാരണം ആണ് ഇങ്ങോട്ട് കയറി പോന്നത്)
അവരുടെ സംസാരത്തിന്റ ഇടയിൽ ആണ് ഞാൻ ഫ്രണ്ട് ഗ്ലാസിൽ കൂടാ ദൂരേക്ക് നോക്കിയത് അങ്ങ് ദൂരെ പണ്ട് സഞ്ചാരത്തിൽ കണ്ടപ്പോൾ മുതൽ ഉള്ളിൽ കയറിയ ആ മഹാ നിർമ്മിതി ഞാൻ കണ്ടത് അതെ പാരീസിന്റയും ഫ്രാൻസിന്റയും ഐക്കണിക്ക് മാർക്ക് ആയ സാക്ഷാൽ ഈഫൽ ടവർ ജീന ബ്രിഡ്ജ് ഉം കടന്ന് അങ്ങനെ അതിന്റ അടുത്ത് എത്തി...
അത്ര നേരം ന്തൊക്കെ ആലോചിച്ചു ഇരുന്ന എന്റ മനസ്സിനെ ശാന്തമാക്കാൻ ആ ഒരു കാഴ്ച തന്നെ മതിയായിരുന്നു അത്ര മേൽ മനോഹരം ആയിരുന്നു ആ നിർമ്മിതി ആ ഒരു നിമിഷം കാറിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ളതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു....
യൂറോപ്പിന്റ ഐക്കണിക്ക് ആയ കെട്ടിടങ്ങളും വീടുകളിലൂടെ യുംഞാൻ കണ്ണോടിച്ചു അപ്പോഴാണ് പരിസരം മറന്നു ചുണ്ടോടു ചുണ്ട് ചേർത്ത് പ്രണയിക്കുന്ന പ്രണയ ജോഡികളെയും തന്റ കാമുകനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രണയിനികളെയും കണ്ടത് നമ്മുടെ നാട്ടിൽ ആർന്നു എങ്കിൽ സദാചാരം എന്ന് പറഞ്ഞു ഇരുന്നേന...
പെട്ടെന്നാണ് ഇതിനെല്ലാം സഡൻ ബ്രേക്ക് ഇട്ടു കൊണ്ട് സാറായുടെ ചോദ്യയം വന്നത് പാരീസ് കണ്ടു കണ്ണ് തള്ളി ഇരിക്കണലോ മോനെ എന്ന് ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കു അതെ എന്ന് മറുപടി കൊടുത്തു...
ഒരു പക്ഷെ അവൾ പറഞ്ഞത് ശെരി ആണ്...ഈ നഗരത്തിന്റെ ഭംഗി ആരെയും ഒന്ന് മത്ത് പിടിപ്പിക്കും..നല്ല വേഗത്തിൽ തന്നെ സാറ കാർ ഓടിച്ചു...
അങ്ങനെ ആർക് ഡീ ട്രീയോഫ് ഉം കടന്ന് വണ്ടി മുമ്പോട്ട് കുതിച്ചു...ഇടക്ക് അവർ എന്റെ വീട്ടുകാരയും കുറിച്ച് ചോദിച്ചു, അതിനു എല്ലാം ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ ഉത്തരം നൽകി അപ്പോഴേക്കും വണ്ടി പാലസ് ഡി ല മരിയ സ്ട്രീസിൽ 27 ആം നമ്പർ അപ്പാർട്ട്മെന്റിന്നിന് മുമ്പിൽ എത്തിയിരുന്നു...
ഞാൻ കാറിൽ നിന്നും എന്റെ ബാഗും എടുത്തു ഇറങ്ങി കൂടെ ചേട്ടനും ഇറങ്ങി ഇതുവരെ ചെയ്തു തന്ന ഉപകാരത്തിന് എല്ലാം ഞാൻ ചിരിച്ചു കൊണ്ട് ഒരു നന്ദി പറഞ്ഞു.....
കൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന സാറായും നോക്കി ചിരിച്ചു...അപ്പോഴാണ് ഇത്ര നേരം കൂളിംഗ് ഗ്ലാസ് വച്ചവൾ അത് ഊരി മാറ്റിയത് എന്റെ നോട്ടം അവളുടെ ഇളം നീല നിറത്തിൽ ഉള്ള ആരെയും വശീകരിക്കാൻ കഴിവുള്ള അവളുടെ കണ്ണുകളിലേക്കു നോക്കിയത്...
എന്റെ ഇൻസ്റ്റാഗ്രാം ഐഡി ചോദിച്ചു എങ്കിലും എല്ലാത്തിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ആയതു കൊണ്ട് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്സ്റ്റും കളഞ്ഞു ശേഷമാണ് ഞാൻ നാട്ടിൽ നിന്നും വന്നത്..
അവളോട് ഇല്ല എന്ന് പറഞ്ഞട്ടും അവൾ അത് വിശ്വസിച്ചില്ല..അപ്പോഴേക്കും വിൽസൺ ചേട്ടൻ എന്റെ ഫോൺ എടുത്തു ചേട്ടന്റ നമ്പർ സേവ് ചെയ്തത് എന്ത് ആവിശ്യം ഉണ്ടങ്കിലും ഒന്നും വിളിച്ചാമതി എന്ന് പറഞ്ഞു...
എന്നോട് ബൈ പറഞ്ഞു എനിക്ക് ഒരു പുഞ്ചിരി സമാനിച്ചുകൊണ്ട് അവർ യാത്രയായി.. അറിയില്ല, ഇന്നലെ ഫ്ലൈറ്റിൽ ഇരുന്നപ്പോൾ മാത്രം പരിചയപ്പെട്ട ചേട്ടൻ ഒരു ആത്മാർത്ഥ സുഹൃത്തിനെ പോലെ എന്നെ ഇത്രയും നേരം സഹായിച്ചു എന്ന് എനിക്ക് തോന്നി പോയി ഒരു പക്ഷെ മലയാളി ആയതു കൊണ്ട് ആകാം....
അവർ പോയതിനു ശേഷം ഞാൻ നേരെ അപ്പാർട്ട്മെന്റ് ഒന്നു നോക്കി...യൂറോപ്യൻ കൊളോണിയൽ ശൈലിയിൽ പണിത അതിമനോഹരമായ ഒരു മൂന്നു നില കെട്ടിടം...
ഞാൻ ചുറ്റും കണ്ണോടിച്ചു...അടുത്തുള്ള എല്ലാ കെട്ടിടങ്ങളും ഒരുപോല ആണ് എന്ന് തോന്നി പോയി...ആകെ വീട്ടു നമ്പർ മാത്രം ആണ് ഒരു വ്യത്യസ്ത ഉള്ളത്... റോഡിന്റെ ഇരു വശത്തും ഇല പൊഴിച്ചു ഡിസംബറിന്റ അതി ശൈത്യത്തെ വരവേറ്റു നിൽക്കുന്ന ഒക് മരങ്ങൾ എല്ലാം വീടുകളുടെയും മുൻപിൽ ക്രിസ്തുമസിനെ വരവേറ്റു നിൽക്കുന്ന ക്രിസ്തുമസ് ട്രീകളും കണ്ടു.....
ശേഷം അപ്പാർട്മെന്റിന്റ കാളിങ് ബെൽ അടിച്ചു ഒരു 60 ന് മുകളിൽ പ്രായം വരുന്ന ഒരു ഫ്രഞ്ച് വൃദ്ധ ആണ് ഡോർ തുറന്നു വന്നത്...
മാഡലിൻ എന്ന് ആണ് അവരുടെ പേര്.. അവരോട് സംസാരിച്ചതിന് ശേഷം അവർ എനിക്ക് മുകളിലക്കു ഉള്ള സ്റ്റേയർ കാണിച്ചു തന്നു...അതിലൂടെ മുകളിലക്കു കയറി രണ്ടാം നിലയിൽ എത്തി...
ഡോർ തുറന്ന് അകത്തേക്കു കയറി അവിടെ എന്നെ കാത്തു എന്നെ പോലെ ഒരു ചെറുക്കൻ ഇരിക്കുന്നുണ്ടായിരുന്നു....എന്നെ കണ്ടതും അടുത്തേക് വന്നു അവൻ പരിജയപ്പെട്ടു...
ആൽബിൻ എന്ന് ആണ് അവന്റ പേര്....ഇവിടെ എന്നെ പോലെ തന്നെ പാരീസ് യൂണിവേഴ്സിറ്റിയിൽ ആണ് പഠിക്കുന്നത്....നാട്ടിൽ കോട്ടയത്ത് ആണ് വീട് ഇവിടെ വന്നട്ടു 1 വർഷം കഴിഞ്ഞു...
പക്ഷേ ആള് എന്നെക്കാളും ഇളയത് ആണ്, അവനു 20 വയസ് ആണ് ആയിട്ടുള്ളു.. ഞാൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു....
അവൻ എന്നിട്ട് എനിക്ക് റൂം കാണിച്ചു തന്നു...ഒരു 2 ബെഡ്ഡ്‌റൂം അപ്പാർട്മെന്റ് ആണ് കൂടെ ഒരു ചെറിയ കിച്ചനും ഒരു ചെറിയ ഹാളും ആണ് ഉള്ളത്...എനിക്ക് അത് കാണിച്ചു തന്നിട്ടു അവൻ പാർട്ട് ടൈം ജോലിക്കു പോണം എന്ന് പറഞ്ഞു അവിടെ നിന്നും പോയി...
ഞാൻ നേരെ റൂമിൽ കയറി ഫ്രഷ് ആയി...ഒന്ന് കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു...എന്നെ തന്നെ ഒന്ന് നോക്കി.. നെറ്റിയിലും മുഖത്തുള്ള മുറിവുകൾ ഓരോന്നായി ഉണങ്ങി തുടങ്ങിയിരിക്കുന്നു...
രണ്ടാഴ്ച കഴിഞ്ഞ് ഇവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കയ്യിലെ പ്ലാസ്റ്റർ വെട്ടണം..പക്ഷെ ശരീരത്തിൽ ചെറിയ ഒരു വേദന ഇണ്ട്.. വീണ്ടും പഴയ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ട് ഇരുന്നു....അതെ കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എല്ലം ഒരു സ്വപ്നം പോലെ എന്റെ ഉള്ളിലേയ്ക് കയറി വന്നു...
യാത്ര ക്ഷീണം ഒള്ളത് കൊണ്ട് ചെറുതായി ഒന്ന് മയങ്ങി....ആരുടെയൊക്കയോ ശബ്ദം കേട്ട് ആണ്....ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് അപ്പോൾ ആൽബിനും വേറെ 2 പേരും സംസാരിച്ചു ഇരിക്കുന്നു...എന്നെ കണ്ടതും അവർ 2 പേരും വന്നു പരിചയപ്പെട്ടു...
അശ്വിനും ജോണും രണ്ടു പേരും എറണാകുളംകാരാണ്... അവരും പാരീസ് യൂണിവേഴ്‌സിറ്റിയിൽ തന്നെ ആണ് പഠിക്കുന്നത് അവർ മാർക്കറ്റിംഗ് മാനേജ്മെന്റ് ആണ് പഠിക്കുന്നത്...എന്റെ അതെ വയസ് തന്നെ ആണെങ്കിലും സീനിയേഴ്സ് ആണ്...
കാരണം നാട്ടിൽ ഞാൻ ബികോം കഴിഞ്ഞു ചുമ്മാ തെണ്ടി തിരിഞ്ഞുനടന്നു....
അവരും ചോദിച്ചത് ശരീരത്തിൽ ഉള്ള മുറിവിനെ കുറിച്ചാണ്...അതിനു മറുപടി നൽകിയതിന് ശേഷം ചുമ്മാ സമയം നോക്കിയപ്പോൾ ആണ് രാത്രി 7 മണി കഴിഞ്ഞു...
ചുമ്മാ ഒന്ന് ഉറങ്ങിയത് ആണ് എത്ര പെട്ടെന്ന് ആണ് സമയം പോയത്... അവരുടെ കൂടെ രാത്രിയിലേ ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നു....പക്ഷെ ഉറക്കം വന്നില്ല...
അത് കൊണ്ട് തന്നെ ഞാൻ ചുമ്മ ബാൽക്കണിയിലേക്ക് ഇറങ്ങി ശരീരം തുളച്ചു കയറുന്ന തണുപ്പ് ആണ് അനുഭവപ്പെട്ടത്.... എന്നാലും അവിടെ ഏകാന്തതയിലേക്ക് കണ്ണും നട്ടു നിന്നു...
ജെറി ജെറി എന്ന വിളി കേട്ടു ആണ് ഞാൻ എണീറ്റത്..
എന്ത് ഉറക്കം ആണ് മോനെ, ഇന്ന് ഫസ്റ്റ് ഡേ അല്ലേ...കോളജിൽ പോവാൻ നോക്കു എന്ന പറച്ചിൽ കേട്ട് നോക്കുമ്പോൾ അശ്വിൻ ആണ് എന്നെ വിളിച്ചത് എന്ന് മനസിലായി.. നോക്കുമ്പോൾ അവർ എല്ലാരും കോളേജിൽ പോവാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു..
പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റു കുളിച്ചു ഒരു ബ്ലൂ കളർ ജീൻസും ഒരു വൈറ്റ് ടി ഷർട്ടും എടുത്തു ഇട്ടു.. അവർ ഇണ്ടാക്കി വച്ച ഒരു ബ്രെഡ് ഓംലറ്റ് എടുത്തു കഴിച്ചു...
എന്നിട്ട് അവരുടെ കൂടെ പുറത്തേക്കു ഇറങ്ങി നല്ല തണുപ്പുമായിരുന്നു പുറത്ത്...ഞാൻ എന്റെ ജാക്കറ്റ് എടുത്തു ഇട്ടു... പാരീസിന്റ തെരുവിലൂടെ അവരുടെ കൂടെ നടന്നു അപ്പോഴും എന്റെ ശ്രെദ്ധ ചുറ്റുമുള്ള കാഴ്ചകളിൽ ആയിരുന്നു..
അവരുടെ കൂടെ ഒരു ട്രാമിൽകയറി.. ഇയാള് ന്താ വലിയ പോസ് ഇട്ടു ഇരിക്കണേ...ന്താ ഒന്നും മര്യാദയ്ക്ക് സംസാരിക്കാത്തെ...
ഞങ്ങൾ ഒന്നും പോരെ നിന്റെ കമ്പനിക്ക്...എന്ന ചോദ്യം കേട്ടു നോക്കുമ്പോൾ അവർ 3 പേരും നല്ല കലിപ്പിൽ തന്നെ എന്നെ നോക്കി ഇരിക്കുന്നു... ജോൺ ആണ് എന്നോട് ചോദിച്ചത്..
അവർ പറഞ്ഞതിലും കാര്യമുണ്ട്, കാരണം ഇവിടെ വന്നപ്പോൾ തൊട്ട് കിളി പോയ അവസ്ഥയിൽ തന്നെ ആണ് ഇരിക്കുന്നത് എന്തേലും ഇങ്ങോട്ട് ചോദിച്ചാൽ അതിനുത്തരം കൊടുക്കും അത്രമാത്രം...
ഇല്ലടാ അത് ഒന്നും അല്ലടാ...മനസിന് ഒരു സുഖം ഇല്ലടാ, അതാണ് ഒന്നും ഞാൻ അങ്ങനെ ചോദിക്കാത്തെ, എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒപ്പിച്ചു.. പക്ഷെ പിന്നീട് കോളേജ് എത്തുന്നത് വരെ അവരോട് ഓരോന്ന് പറഞ്ഞു കത്തി അടിച്ചു കൊണ്ട് ഇരുന്നു..
പാരീസ് യൂണിവേഴ്‌സിറ്റിയുടെ മുമ്പിൽ എത്തിയതും ഒരു നിമിഷം ഞാൻ ഒന്ന് അത് നോക്കി നിന്ന് പോയി...
കാരണം നാട്ടിൽ ഉള്ള ഒരു പ്രൈവറ്റ് കോളേജിൽ പഠിച്ച എനിക്ക് ഇത് ഒക്കേ ഒരു അത്ഭുതം ആയി ആണ് തോന്നിയത്.. പക്ഷെ ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിരുന്ന ഫ്രഞ്ച് സുന്ദരികളെ കണ്ടതും എന്റെ കണ്ണുകൾ ഒന്ന് വിടർന്നു... അവരുടെ സ്വർണ തലമുടിയും ഗോതമ്പു നിറം ഉള്ള മുഖവും നോക്കി നിൽക്കുമ്പോൾ ആണ് പെട്ടന്ന് എന്റെ പുറത്തു ഒരു അടി വീണത്....