Aksharathalukal

✨ ഹൃദയത്താൽ ചേർന്നവർ✨4

"ഡാ ഇതൊക്കെ ഒരു കോളേജ് ആണോ ? ഇവിടെ ഒരു വാകയെങ്കിലും ഉണ്ടോ ?" (നിച്ചു)

"അതെ പേരിനുപോലും ഒരു വാകയില്ല പിന്നെ പൊട്ടി പൊളിഞ്ഞ ബിൽഡിങ്ങും ഇല്ല്യ ഇതിനൊക്കെ ആരാണാവോ കോളേജ്ന്ന് പേരിട്ടത്. (പാറു )

ഞങ്ങൾ  കോളേജിനെക്കുറിച്ച് സംസാരിച്ചുക്കൊണ്ടിരിക്കുമ്പോഴാ വീട്ടിൽ നിന്നാരോ വിളിച്ചത്.

" ഹെലോ എക്സ്ക്യൂസ് മീ "
                   തുടരുന്നു............
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ആരാപ്പോത് എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺക്കുട്ടി . ആ എക്സ്ക്യൂസ്മി കേട്ടപ്പോൾ ഒന്ന് അന്തം വിട്ടു .എന്താന്നല്ലെ ഇന്നേവരെ ഇവിടെയാന്നും ആരും ഇങ്ങനെ പറഞ്ഞ്   കേട്ടിട്ടില്ല അപ്പോ ഇങ്ങനൊക്കെ കേട്ടാൽ ആരായാലും  ഒന്നു ഞെട്ടില്ലെ. പാറുവിന്റെ മനസ്സിലും ഇതു തന്നെയാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. ആ കുട്ടി ഇത്ര സ്റ്റാന്റേർഡ് ഇട്ട് പറഞ്ഞ സ്ഥിതിക്ക് ഞങ്ങളും ഒട്ടും കുറക്കാൻ പാടില്ലലോ, നമ്മളും അതൊക്കെ നല്ലോം ഉള്ള കൂട്ടത്തിലാണെന്ന് വിചാരിച്ചോട്ടെ.

"യെസ് " (നിച്ചു)

"ഈ ഫസ്റ്റ് ഇയർ BA എവിടെയാണ് ." (കുട്ടി)

"താൻ ഫസ്റ്റ് BA ആണോ " (നിച്ചു)

"അതെ" (കുട്ടി)

" എന്ന ഇവിടെ തന്നെ നിന്നോ . " (പാറു )

"അതെന്താ " (കുട്ടി)

" ഞങ്ങളും സെയിം ക്ലാസിൽ തന്നെയാണ് ടീച്ചേഴ്സും വേറെ സ്റ്റുഡന്റ് സൊന്നും വന്നിട്ടില്ല" (നിച്ചു)

" അപ്പോ ഇതല്ലാതെ വേറെ വഴിയില്ല. " (പാറു)

"നിങ്ങൾ ഫസ്റ്റ് ഇയർ ആണോ "

"അതെ ,എന്താ നീ അങ്ങനെ ചോദിച്ച് " (നിച്ചു)

" ഞാൻ വിചാരിച്ചു നിങ്ങൾ സീനിയേഴ്സാണെന്ന് , അതു കാരണം ചോദിക്കാൻ ചെറിയ പേടി ഉണ്ടായിരുന്നു." (കുട്ടി)

ഞാനും പാറുവും തമ്മിൽ മുഖത്തോട് മുഖം നോക്കി എന്നിട്ട് ചോദിച്ചു.

"ഞങ്ങളെ കണ്ടാൽ സീനിയേഴ്സായിട്ട് തോന്നാ ?" (പാറു)

"ഏയ് അതോണ്ടല്ലഡ പെട്ടന്ന് ഇങ്ങനെ രണ്ടു പേര് ഇവിടെ നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു ഡൗട്ട് ,നിങ്ങൾ വന്നിട്ട് ഒരുപാട് നേരമായോ ." (കുട്ടി)

" ആ കുറച്ചു സമയമായി വന്നിട്ട് ഇവിടെയൊക്കെയൊന്ന് ചുറ്റിയടിച്ചു കണ്ടു " (നിച്ചു)

"നിങ്ങൾടെ പേരെന്താ"

" ഞാൻ നക്ഷത്ര നിച്ചു എന്നു വിളിക്കും "

" ഞാൻ നീഹാരിക പാറുന്ന് വിളിക്കും തന്റെയോ ?"

" ഞാൻ സായന്ദന  നന്ദു ."

പിന്നീട് ഞങ്ങൾ പരസ്പ്പരം അവരവരുടെ ഡീറ്റെൽസൊക്കെ പറഞ്ഞു. കുറച്ചു നേരത്തെ സംസാരത്തിൽ നിന്നു തന്നെ ഞങ്ങൾക്ക് മനസ്സിലായി നന്ദു ഞങ്ങൾക്ക് പറ്റിയ കൂട്ടാണെന്ന് . കുറച്ച്  കഴിഞ്ഞപ്പോഴേക്കും വേറെ കുറേ കുട്ടികളും ടീച്ചേഴ്സുമൊക്കെ വന്നു തുടങ്ങി. അതിൽ ഒരു ടീച്ചർ ഞങ്ങളോട്  സെമിനാർ ഹാളിൽ പോയിരിക്കാൻ പറഞ്ഞു ഏറ്റവും മുകളിലാണ് സെമിനാർ ഹാൾ ഞങ്ങൾ വേഗം പോയിട്ട് സെക്കന്റ്  ബഞ്ചിൽ ഇരുന്നു. അപ്പോഴാ നന്ദുവത് ചോദിച്ചത്.

"ഡാ നിങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്ന ഒരു വേദമിത്രയെ അറിയോ ."

" ആ അറിയാം മിച്ചു " (പാറു)

" ആ അവൾ നമ്മുടെ ക്ലാസിൽ ഉണ്ട് , ഞാൻ അഡ്മിഷന് വന്നപ്പോൾ അവളും ഒപ്പമുണ്ടായിരുന്നു " (നന്ദു )

" അപ്പോൾ കമ്പനിക്ക് വേറേം ആൾക്കാരെ കിട്ടിയല്ലോ ഇപ്പോഴാ ഒന്നു സധാമാനമായത്. " (നിച്ചു)

"അതെ അറിയുന്ന വേറേ പിള്ളേരുണ്ടായുമോ എന്ന് സംശയമായിരുന്നു. ഇപ്പോ ഇനി കുഴപ്പല്യ." (പാറു )

പിന്നെ ക്ലാസിൽ മുഴുവൻ ഒരു പരിചയപ്പെടലിന്റെ  ഒരു പൂരായിരുന്നു. എല്ലാവരും നല്ല കമ്പനിയാണ്. ഒരു വിധം എല്ലാവരേം പരിചയപ്പെട്ട് കഴിഞ്ഞപ്പോഴാണ് മിച്ചു വന്നത്. ആള് എന്നേയും പാറുവിനേയും കണ്ടപ്പോൾ പെട്ടന്നൊന്ന് ഞെട്ടിയ പോലെ .

"ഡാ നിങ്ങൾ രണ്ടാളും ഇവിടേണോ. " ( മിച്ചു )

"അതെന്താ നീ അങ്ങനെ ചോദിച്ച് ഞങ്ങൾക്ക് ഇവിടെ പഠിക്കാൻ പറ്റില്ലെ. " (പാറു)

" ഓ ഈ പെണ്ണിനെ ഞാൻ , ഡീ പോത്തേ അതല്ല കൂടെ ആരും ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് പെട്ടന്ന് നിങ്ങളെ കണ്ട സന്തോഷത്തിൽ ഒന്നു ചോദിച്ച് പോയതാണേ " ( മിച്ചു)

" എന്നെ ഓർമ്മയുണ്ടോ ." (നന്ദു)

" സായന്ദന അല്ലേ അന്ന് അഡ്മിഷന് വന്നപ്പോൾ കണ്ടതല്ലേ." (മിച്ചു )

" ആ അതെ അപ്പോ ഓർമ്മയുണ്ടല്ലേ ." (നന്ദു)

"അല്ല നിങ്ങളെങ്ങനെ പരിചയം. " (മിച്ചു )

" അതോ ഇവൾ ഞങ്ങളുടെ ഫ്രണ്ടാണ്. " (നിച്ചു)

" നിങ്ങൾക്കാദ്യമേ അറിയോ ." ( മിച്ചു)

"ഏയ് ഞങ്ങള് രണ്ടാളും  താഴത്ത് നിൽക്കുമ്പോൾ ഇവൾ വന്ന് ചോദിച്ചു , ഈ 1st BA എവിടെയാണെന്ന് .അപ്പോ ഞങ്ങൾ പറഞ്ഞു BA യിലേക്കാണെങ്കിൽ ഇവിടെ തന്നെ നിന്നോ ഞങ്ങളും അതിലാണെന്ന് . അങ്ങനെ കമ്പനിയായതാ." (പാറു)

പിന്നെം കുറേ കത്തിയടിച്ച് ഇരുന്നപ്പോൾ ടീച്ചേഴ്സും  , പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പാൾ പിന്നേയും ആരൊക്കെ വന്നു എന്തൊക്കെയോ പറഞ്ഞു. അതിനിടയിൽ ഒരു കുട്ടി കേറി വന്നു അപ്പോ തന്നെ ടീച്ചർ പേര് ചോദിച്ചു. നവന്യ എന്നാണ് ആളുടെ പേര് . കുറേ നേരം ടീച്ചേഴ്സ് എന്തൊക്കെയോ പറഞ്ഞിട്ട് ഇനി 10 മിനുട്ട് ബ്രേക്ക് ആണ് വേണെങ്കിൽ ഒന്നു പുറത്തുപോയി വന്നോളു എന്ന് പറഞ്ഞ് അവരൊക്കെ പോയി. കുറച്ച് പിള്ളേരൊക്കെ പുറത്തേക്ക് പോയി ഞങ്ങൾ ഉച്ചക്ക് പോവാം എന്നു പറഞ്ഞ് അവിടെ തന്നെ ഇരുന്ന് കത്തി വെക്കാൻ തുടങ്ങി. അപ്പോ ഞാൻ നവന്യയെ ശ്രദ്ധിക്കുന്നത്.ഞങ്ങളുടെ ഒപ്പം ആയിട്ടാണ് നവന്യ ഇരിക്കുന്നത് ആളാണെങ്കിൽ ഭയങ്കര സൈലന്റ് , എന്തോ അവളങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ ഒരു സുഖല്യ ബാക്കിയുള്ളവരൊക്കെ പരസ്പരം നല്ല കമ്പനിയായിട്ടാണ് . അങ്ങനെ അവളോടും പോയി കമ്പനിയാവാൻ തീരുമാനിച്ചു.

"ഡാ അങ്ങോട്ട് നോക്ക് നവന്യ ഒറ്റക്കിരിക്കുന്നത് നമ്മുക്ക് അവളോട് പോയി കമ്പനിയാവാം " (നിച്ചു)

"അതെ ഞാൻ ഇപ്പോ അത് വിചാരിച്ചിട്ടേ ഉള്ളു . " (പാറു)

അങ്ങനെ ഞങ്ങൾ നാലാളും കൂടെ അവളുടെ അടുത്തേക്ക് ചെന്നു.

"ഡോ നവന്യ താനെന്താ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കുന്നേ. നീ നല്ലോം സൈലന്റ് ആണല്ലോ. " (നിച്ചു)

"എയ് അങ്ങനൊന്നുമില്ല 1st ഡേ അല്ലെ എനിക്കിവിടെ ആരേയും പരിചയല്ല്യ അതോണ്ടാ." ( നവന്യ)

" ഓ അതാണോ എനിക്കും ഇവിടെ ആരേയും പരിചയല്ല്യ ഇവിടെ വന്നതിനു ശേഷ ഇവരായിട്ടൊക്കെ കമ്പനിയായത് ഇങ്ങനെയൊക്കയല്ലെ പരിചയപ്പെട. " (നന്ദു)
"

" നിങ്ങളുടെയൊക്കെ പേരെന്താ." (നവന്യ )

" ഞാൻ നീഹാരിക നിച്ചു എന്ന് വിളിച്ചാ മതീട്ടോ , പിന്നെ ഇത് നക്ഷത്ര പാറു ഇത് സായന്ദന നന്ദു , പിന്നെ ഇത് വേദ മിത്ര മിച്ചു. " (നിച്ചു)

"നിന്നെയെന്താ എല്ലാവരും വിളിക്ക . " (പാറു)

"നവന്യ എന്നു തന്നെ വിളിക്ക " (നവന്യ)

"അങ്ങനെ വിളിക്കാൻ ഒരു സുഖല്യ നിന്നെ ഞങ്ങൾ നീനു എന്ന് വിളിക്കാം എങ്ങനെയുണ്ട് . " (പാറു)

പിന്നേയും ഞങ്ങൾ ഒരുപാട് സംസാരിച്ചു .പിന്നെ പാറു അവളുടെ സ്ഥിരം പരിപാടി തുടങ്ങി.

"ഡാ ഞാൻ നിങ്ങളോട് നാലാളോടും ഒരു ചോദ്യം ചോദിക്കാട്ടോ അറിയുന്നവർ പറ ചോദ്യം ഇതാണ്

നമ്മൾ ഒരു ഭക്ഷണം ഉണ്ടാക്കാൻ വിചാരിച്ചു. അപ്പോ അതിനുള്ള സാധാനങ്ങൾ വേടിക്കാൻ കടയിൽ പോയി വേടിച്ച സാധനത്തിന്റെ പേര് തിരിച്ചിട്ടാൽ ഉണ്ടാക്കിയ സാധനത്തിന്റെ പേരായി. എന്താണാ സാധനം അല്ലെങ്കിൽ അതുപയോഗിച്ചുണ്ടാക്കുന്ന വിഭവത്തിന്റെ പേര് ആർകെങ്കിലുമറിയുമോ ."

" എനിക്കിറയില്ല , നീ തന്നെ പറ ആദ്യ ദിവസo തന്നെ തുടങ്ങി. " (നിച്ചു)

" വേറെ ആർക്കെങ്കിലും അറിയോ ." (പാറു)

" ഇല്ല "

"ഞാൻ  ഉത്തരം പറയാട്ടോ മുളക് ബജി " (പാറു)

"മുളക് ബജിയോ "മിച്ചു

" ആ മുളക് ബജി എന്തുകൊണ്ടാ ഉണ്ടാക്കാ ബജി മുളകായിട്ടല്ലെ." (പാറു)

അത് പറഞ് കഴിഞ്ഞപ്പോഴേക്കും ടീച്ചേഴ്സ് വന്നു തുടങ്ങിയിരുന്നു ഞങ്ങൾ തിരികെ സീറ്റിൽ  തന്നെ പോയിയിരുന്നു. പിന്നീട് ഓരോ സബ്ജക്ടിന്റെ ടീച്ചേഴ്സ് വന്ന് അവരുടെ സബ്ജക്ട്‌നെക്കുറിച്ച് പറഞ്ഞു തന്നു . സബ്ജക്ട്സിന്റെ പേരൊക്കെ കേട്ട് ചെറുതായ് കിളിപോയോന്നൊരു സംശയമില്ലാതില്ല. പിന്നീട് പിള്ളേരെ പരിചയപ്പെടലായി. ഞങ്ങളുടെ ക്ലാസിൽ ഭൂരിഭാഗം പെൺക്കുട്ടികളാണ്. അങ്ങനെ ബോറടിച്ച് ഒരുവിധമായപ്പോൾ ലഞ്ച് ബ്രേക്ക് ആയി . ഞങ്ങളെല്ലാവരും ഒപ്പം തന്നെ ഇരുന്ന് കഴിക്കാം എന്ന് തീരുമാനിച്ചിരുന്നു , കൈ കഴുകാൻ പോവാൻ നിൽക്കുമ്പോൾ നീനു അവിടെ മടിച്ച് നിൽക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല അവളേയും കൂടെക്കുട്ടി . ഫുഡടിയുടെ ഇടയിലും ഞങ്ങൾ ഒരുപാട് സംസാരിച്ചു. അങ്ങനെ ഫുഡ് കഴിക്കൽ കഴിഞ്ഞപ്പോഴേക്കും നീനുവിന് ഞങ്ങളുമായി സംസാരിക്കാനുള്ള മടിയൊക്കെ പോയിരുന്നു.പിന്നെ ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ അഞ്ചാളും കൂടെ പുറത്തേക്ക് ഇറങ്ങി അപ്പോൾ തന്നെ നമ്പർ ഒക്കെ പരസ്പ്പരം ഷെയർ ചെയ്തു. ഫോട്ടോസ്  എടുത്തു. അപ്പോഴേക്കും ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു കഴിഞ്ഞിരുന്നു. അവിടെ വച്ചിട്ട് തന്നെ ഞങ്ങൾ പരസ്പ്പരം ഒരു വാക്ക് കൊടുത്തു ഈ മൂന്ന് വർഷം നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടാവില്ല . ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ നമ്മുടെ ഇടയിൽ തന്നെ അതൊക്കെ തീർക്കണം. നമ്മുടെ കലാലയ ജീവിതത്തിലെ  മൂന്ന് വർഷം മാത്രമല്ല ജീവിതവസാനം വരെ ഈ സൗഹൃദം ഇങ്ങനെ തന്നെ കൊണ്ടുപോകാണം. പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചു. പിന്നെ ഞങ്ങൾ അഞ്ച് പേർക്ക് ഉള്ള ഒരു പ്രത്യേകത എന്താന്നു വെച്ചാൽ ഈ സബ്ജക്ട് ആരും അങ്ങനെ ഇഷ്ടപ്പെട്ട് എടുത്തതല്ല. പിന്നെ ക്ലാസിൽ കയറാനുള്ള ബെല്ലടിച്ചപ്പോർ ഞങ്ങൾ ക്ലാസിലേക്ക് തന്നെ പോയി.പിന്നെ വീണ്ടും ക്ലാസ് തുടങ്ങി ഓരോരോ ടീച്ചേഴ്സ് വരും  അവരുടെ സബ്ജക്ടിനെക്കുറിച്ചു പറയും കേട്ട് കേട്ട് പ്രാന്താവൻ തുടങ്ങി ഉറക്ക വന്നിട്ട് തീരെ വയ്യ .കുറെ കഴിഞ്ഞപ്പോൾ ഒക്കെ കഴിഞ്ഞ് പോയ്ക്കോളാൻ പറഞ്ഞു. അപ്പോഴാ ഒന്ന് സമാധാനമായി . ഞങ്ങൾ ഇങ്ങോട്ട് വന്ന പോലെ അല്ല ബസ്സ്റ്റോപ്പിലേക്ക് തന്നെ ഏകദേശം രണ്ട് കിലോമീറ്ററോളം നടക്കാൻ ഉണ്ട് .അതിൽ ഏകദേശം ഒരു കിലോമീറ്ററിലധികം കുന്നാണ്. കുന്ന് ഇറങ്ങിയാൽ തന്നെ ബസ്സ് കിട്ടും പക്ഷെ നീനുവിന് അവിടെ നിന്നാൽ കിട്ടില്ല അതുകൊണ്ട് ഞാനും പാറുവും അവളുടെ കൂടെ സെന്ററിലേക്ക് നടന്നു. നന്ദു അവിടെ നിന്ന് ബസ്സ് കയറി വേറേയും കുട്ടികൾ ഉണ്ടായിരുന്നു. ഞാനും പാറുവും നീനുവും കൂടെ സംസാരിച്ച് സെന്ററിലേക്ക് നടന്നു.

"ഡാ പിന്നെ എനിക്ക് ഏതാ ബസ്സ് കേറേണ്ടന്ന് അറിയില്ല" ( നീനു )

"ഹേ " ഞാനും പാറുവുംകൂടെ അന്തം വിട്ട് നീനു വിനെ നോക്കി.

" നീ ഈ നാട്ടിലുള്ളതൊന്നും അല്ലെ" (പാറു )

"ഡാ അതല്ലഡ ഞാൻ 1-ാം ക്ലാസ് മുതൽ +2 വരെ ഒരേ സ്ക്കൂളിൽ തന്നെയാണ് പഠിച്ചത്. വീട്ടിൽ നിന്ന് രണ്ടടി നടന്നാൽ സ്ക്കൂൾ ആയി അതു കൊണ്ട് ഒറ്റക്ക് ബസ്സിലൊന്നും പോയി ശീലമില്ല, പിന്നെ മാമന്റെ വീട്ടിലേക്കൊക്കെ പോകുമ്പോൾ ഒപ്പം അമ്മേം ഉണ്ടാവും. " (നീനു )

"മ് ബെസ്റ്റ് ഞങ്ങള് പറഞ്ഞെരാം " (നിച്ചു)

"അല്ല ഇനി നിനക്ക് ബസ്സ്കേറിയാൽ എവിടേ ഇറങ്ങണ്ട്ന്ന് അറിയോ " (പാറു)

" ആ അതൊക്കെ അറിയാം."

"ഹാവു നല്ല കാലം " (പാറു)

😁😁😁😁 (നീനു )

പിന്നെ എന്റേയും പാറുവിന്റേം വക ഒരു നീണ്ട ക്ലാസ് തന്നെയായിരുന്നു നീനു വിന് "

" ഇപ്പോ മനസ്സിലായോ "  (നിച്ചു)

" ആ ഇപ്പോ ഒക്കെയായി " (നീനു )

" മിക്കവാറും നിനക്കുള്ള ബസ്സാവും ആദ്യം വരണ്ടാവ, അങ്ങനെയാണെങ്കിൽ പിന്നെ പേടിക്കണ്ട ഞങ്ങൾ കറക്റ്റ് ബസ്സിനു  തന്നെ കയറ്റിയായക്കാം. " (പാറു)

അങ്ങനെ ഒക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് വന്നപ്പോഴേക്കും സെന്ററിൽ എത്തി.പക്ഷെ നീനുവിന്റെ ബസ്റ്റ് വരുന്നതിന്നുനു മുൻപ് തന്നെ ഞങ്ങളുടെ ബസ്സ് വന്നിരുന്നു.

"ഡാ  നമ്മുടെ ബസ്സ് വന്നു " (നിച്ചു)

" എന്ന നിങ്ങൾ പോയ്ക്കോ. " (നീനു )

"ഡാ നിന്റെ ബസ്സ് വരുന്നവരെ വെയ്റ്റ് ചെയ്യണോ , പേടിയുണ്ടോ ?"

"ഇല്ലഡ നിങ്ങൾ പോയ്ക്കോ , എനിക്ക് മനസ്സിലായി, നിങ്ങക്ക് നടന്നെത്തണ്ടെ . "
അവൾ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞങ്ങൾ ബസ്സിൽ കയറി.ബസ്സിൽ കയറി ഒന്നും കൂടെ ആഗ്യ ഭാഷയിൽ ഒന്നുടെ ബസ്സ് ഒക്കെ പറഞ്ഞ് കൊടുത്തു.

"ഡാ അവൾ കറക്റ്റ് ബസ്സിന് തന്നെ കയറിയാ മതിയായിരുന്നു. " (നിച്ചു)

" കയറുന്നുണ്ടാവും എന്തായാലും വീട്ടിൽ എത്തിയിട്ട് മെസ്സേജ്  അയച്ച് നോക്കാം." (പാറു)

"ഹാ  , ഇനി  നമ്മളൊന്ന് വീട്ടിലെത്തണ്ടെ ."(നിച്ചു)

" അതൊർക്കുമ്പോഴാ😒, എന്തായാലും കുറെ കാലമായില്ലെ നടന്നിട്ട് . " (പാറു)

              തുടരും .....
അപ്പോ ഇനി നീനു വീട്ടിൽ തന്നെ എത്തി ല്ലേ , ഒരോരുത്തരുടെ അഭിപ്രായം പോരട്ടെ .

 


✨ ഹൃദയത്താൽ ചേർന്നവർ✨ 5

✨ ഹൃദയത്താൽ ചേർന്നവർ✨ 5

5
1842

"ഡാ അവൾ കറക്റ്റ് ബസ്സിന് തന്നെ കയറിയാ മതിയായിരുന്നു. " (നിച്ചു) " കയറുന്നുണ്ടാവും എന്തായാലും വീട്ടിൽ എത്തിയിട്ട് മെസ്സേജ്  അയച്ച് നോക്കാം." (പാറു) "ഹാ  , ഇനി  നമ്മളൊന്ന് വീട്ടിലെത്തണ്ടെ ."(നിച്ചു) " അതൊർക്കുമ്പോഴാ😒, എന്തായാലും കുറെ കാലമായില്ലെ നടന്നിട്ട് . " (പാറു) തുടരുന്നു ............ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിലേക്ക് പോകുന്നതിനെന്തിനാ ഇങ്ങനെ  പറയുന്നതെന്ന് സംഭവം വേറൊന്നുമല്ല ബസ്സിറങ്ങിയിട്ട് ഒരുപാട് നടക്കാനുണ്ട് വീട്ടിലേക്ക് ഞങ്ങൾക്ക് രണ്ടാൾക്കും നടക്കാൻ ഇഷ്ടമാണ് പക്ഷെ അതേപോലെ തന്നെ മടിയുമാണ്. അങ്ങനെ ഞങ്ങൾ രണ്ടാളും ആടിപാടി വീട്ടില