Aksharathalukal

വാക പൂക്കൾ 💕 - 9

വാക പൂക്കൾ 💕

 Part-9

ആതിര 


★★★★★★★★★★★★★★★★★★

   
ഗാഥയുടെ മുറിയിൽ നിന്നിറങ്ങിയ ഹരി എല്ലാവരും ഇരിക്കുന്നിടത്തേക്ക് ചെന്നു. അവർക്കെല്ലാർക്കും ഒന്ന് ചിരിച്ച് കൊട്ത്ത് അവിടെ ഇരുന്നു. ഹരിയെ കണ്ട ലച്ചു ആദ്യം ഒന്ന് ഞെട്ടി. അപ്പൊ അവൻ അവളെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു. അതിന് ലച്ചു ഹരിയെ ഒന്ന് ഉറ്റ് നോക്കികൊണ്ട് ഗാഥക്കടുത്തേക്ക് പോയി. ചാരിവച്ച മുറിയുടെ വാതിൽ ചെറുതായി തുറന്ന് നോക്കിയ ലച്ചു കാണുന്നത് കണ്ണ് നിറച്ച് തലതാഴ്ത്തി കിടക്കയിൽ ഇരിക്കുന്ന ഗാഥയെ ആണ്. ഇവൾക്കിത് എന്ത പറ്റി എന്നാ ഭാവത്തിൽ ലച്ചു ഗാഥക്കടുത്തേക്ക് ചെന്നു. 

" ഡീ നീ കരയാണോ, " ഗാഥയുടെ ചുമലിൽ തട്ടിക്കൊണ്ട് ലച്ചു ചോദിച്ചു.

ഗാഥ ഞെട്ടിപിടഞ്ഞ് എഴുന്നേറ്റു. കണ്ണ് തുടച്ച് ലച്ചുവിനോട് ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.

" എന്താടി എന്ത് പറ്റി. എന്തിനാ നീ കരഞ്ഞേ. എന്ധെങ്കിലും പ്രശ്നം ഉണ്ടോ " ലച്ചു ആവലാതിയോടെ ഗാഥയുടെ മുഖത്തേക്ക് കൈ വച്ചു നോക്കി.

ഗാഥക്ക് ഒന്ന് പൊട്ടി കരയണമെന്നുണ്ടായിരുന്നു. ലച്ചുവിനെ കാണും തോറും അവൾക്ക് അടക്കി വെച്ച കരച്ചിൽ പുറത്തേക്ക് വരുന്നതായി തോന്നി.

" ഒന്നുല്ലടി, ഹരിയേട്ടനെ കണ്ടത്തിന്റെ സന്തോഷം കൊണ്ടാവും "

ലച്ചു ഗാഥയെ മനസിലാവാത്ത രീതിയിൽ നോക്കി.

" കൊഴപ്പൊന്നൂല്ലല്ലോ ലെ ,, എന്തേലും ഉണ്ടേൽ പറയ് ട്ടോ നീ "

" ആ പറയാമേ " ഗാഥ ലച്ചുവിനെ കളിയാക്കുംവിതം പറഞ്ഞു. ഗാഥയുടെ ഉള്ളിലെ വേദനയുടെ കനൽ പുറത്തുള്ള ലച്ചു അറിയാതെ നിൽക്കാൻ വേണ്ടി അവൾ വിഷയം മാറ്റാൻ നോക്കി.

"പോടി,, ആ പിന്നെ നീ ഹരിയേട്ടനെ കണ്ടോ ഇത് മറ്റവനല്ലേ. നമ്മക്ക് അവരോട് പറഞ്ഞാലോ. അവരെല്ലാരും കൂടെ എന്താ അവ്ടെന്നു പറയിണെന്ന് അറിയോ നിനക്ക്. നിന്റെയും അവന്റെയും കല്യാണം നടത്താം ന്ന്. അവൻ ആള് ശെരിയല്ലന്ന് നമ്മക്ക് പറയാ വാ "


ലച്ചു ഗാഥയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

ഇപ്പോൾ ലച്ചുവിനെ തടയുക അല്ലാതെ അവളുടെ മുന്നിൽ വേറെ വഴിയൊന്നും ഇല്ല.

 *ഒന്നും പറയാൻ കഴിയില്ല ലച്ചു,, അത് പറഞ്ഞാൽ നിന്നെ ഞാൻ തകർക്കുന്നതിന് തുല്യമാണ്. എന്റെ നല്ലതിന് വേണ്ടി നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ
        കഴിയില്ല .*

ലച്ചുവിനോട് പറയണമെന്നുണ്ട് ഇത് ലച്ചുവറിഞ്ഞാൽ ഉള്ള അവളുടെ മാനസികാവസ്ഥ ഗാഥക്ക് ചിന്തിക്കാൻ കൂടെ കഴിയില്ലായിരുന്നു. ഈ കാര്യം അറിഞ്ഞപ്പോൾ ഗാഥക്ക് ഉണ്ടായ പ്രതികരണം ഇതാണെങ്കിൽ തന്റെ ഒരു വീഡിയോ ആണ് ആ ദുഷ്ട്ടന്റെ കയ്യിൽ ഉള്ളത് എന്ന് അറിയുമ്പോൾ ലച്ചു അത് എങ്ങനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള പേടി ഗാഥയെ വേട്ടയാടി.

'ലച്ചുവിനോട് എന്തെങ്കിലും പറഞ്ഞ് ഹരിയുടെ കാര്യം ആരും അറിയാതെ നോക്കണം. എന്റെ ജീവിതം എന്താകുമെന്നുള്ളതിന് എനിക്ക് ഒരു ഉറപ്പും ഇല്ല. അവൾ ഒരുപാട് സ്വപ്നം കണ്ടതാണ് കാശി സാറുമായിട്ടുള്ള ജീവിതം അത് ഞാൻ കാരണം തകരരുത്. '

ആ ഇത്തിരി സമയത്തിനുള്ളിൽ തന്നെ ഗാഥ ഒരുപാട് ചിന്തിച്ചു കൂട്ടി.

" ഡീ പൊട്ടി നീ ഇതേത് ലോകത്താ ഞാൻ പറഞ്ഞത് കേട്ടില്ലേ നീ. ന്നിട്ട് എന്താ നിനക്കൊരു അനക്കോം ഇല്ലാത്തെ. സത്യം പറ എന്താ നിന്റെ കൊഴപ്പം നിനക്കെന്താ പറ്റിയെ. "

"😁"

" ഒന്നുല്ലടി എനിക്കൊന്നും പറ്റീട്ടില്ല.
പിന്നെ നീയെന്ത അവരോട് പറയാൻ പോണെ. അന്ന് ഹരിയേട്ടൻ അങ്ങനൊക്കെ പറഞ്ഞതും ചെയ്തതും നമ്മളെ പറ്റിക്കാൻ വേണ്ടിയാത്രേ. അല്ലാതെ നമ്മടെ ഹരിയേട്ടൻ എന്നോട് അങ്ങനൊക്കെ ചെയ്യോ. ഇപ്പൊ അതൊക്കെ ഹരിയേട്ടൻ പറഞ്ഞപ്പോ ശെരിക്കും നാണം കെട്ടു. ഹരിയേട്ടനെ കുറിച് അങ്ങനൊക്കെ ചിന്തിച്ചതോർത്തപ്പോ വല്ലാതെ വേഷമായി അതാ നേരത്തെ കണ്ണ് നിറഞ്ഞെ അല്ലാതൊന്നുല്ല. "

ലച്ചുവിനെ വിശ്വസിപ്പിക്കാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ അവളെ പറഞ്ഞു കേപ്പിച്ചു കൊണ്ടിരുന്നു ഗാഥ.

എല്ലാം കേട്ടുകൊണ്ട് ലച്ചു ആണോ ന്ന്ള്ള മുഖഭാവത്തോടെ ഗാഥയെ നോക്കിയിരുന്നു.

' എങ്ങനെയൊക്കയോ ലച്ചുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒന്നും അറിയാത്ത ആ പാവത്തിനോട് എന്തൊക്കെന്നുണകള തേച്ചുപിടിപ്പിച്ചിരിക്കുന്നെ. എല്ലാം നിന്റെ നല്ലതിന് വേണ്ടിയാ ലച്ചു. എനിക്ക് വേണ്ടിയാണ് ആ ചെകുത്താൻ നിന്നെ വെച്ച് കളിക്കുന്നത്. എന്ത് ചെയ്തിട്ടായാലും വേണ്ടീല അവന്റെ കയ്യിലുള്ള ആ വീഡിയോ ഞാൻ ഡിലീറ്റ് ചെയ്ത് കളയും '.


മുറിയിൽ നിന്ന് ഇറങ്ങിയ ലച്ചുവും ഗാഥയും അവർക്കടുത്തേക്ക് തന്നെ വന്നു. പോയപ്പോൾ മുഖം വീർപ്പിച്ചു പോയ ലച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട ഹരിക്ക് മനസിലായി ഗാഥ ലച്ചുവിനോട് അവൻ നല്ലവനാണെന്ന് പറഞ്ഞ് കാണുമെന്ന്. അവന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ആയിരുന്നു.

" മോളെ ഗാഥെ ഞങ്ങൾക്ക് നിന്റെയും ദേ ഹരിയുടെയും കല്യാണം നടത്തിയ കൊള്ളാമെന്നുണ്ട്. ലച്ചുവിന്റെ ഏതായാലും ഉറപ്പിച്ചല്ലോ ഇനി നിന്റെതും കൂടെ ആവാലോ. ഇവൻ പറഞ്ഞു നിന്നെ ഇവൻ ഇഷ്ട്ടാണെന്ന്. ന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ ന്ന് ഞങ്ങളും കരുതി. നിനക്ക് ഇതിരൊന്നും ഇല്ലല്ലോ അല്ലെ ഞാൻ ഉദ്ദേശിച്ചത് മനസിലായില്ലേ. നിന്റെ ഉള്ളിൽ വേറെ ആരേലും ഉണ്ടോ ഉണ്ടെങ്ങി പറഞ്ഞോ കേട്ടോ "

അമ്മായി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു നിർത്തി.
അതുവരെ തല താഴ്ത്തി നിന്ന ഗാഥ തലയുയർത്തി അമ്മായിയെ നോക്കി ശേഷം ഹരിയെയും.

മറുത്ത് ഒരു വാക്ക് പോലും ഉരിയാടാനാവില്ല. ഉള്ളിലെ സങ്കടങ്ങളെ പിടിച്ച് നിർത്തികൊണ്ട് അവർക്കൊന്ന് ചിരിച്ചു കൊടുത്തു.

" എനിക്ക് ഒരു എതിർപ്പും ഇല്ല അമ്മായി. നിങ്ങൾ തീരുമാനിച്ച പോലെ തന്നെ നടത്തിക്കോളൂ. എനിക്ക് സമ്മതമാണ്. "

" ഹാ സമാധാനായി. ന്നാ പിന്നെ നമുക്ക് ഇവരുടെ ജാതകം നോക്കാൻ കൊടുക്കാം അല്ലെ. "
അമ്മാവൻ എല്ലാവരോട്മായി പറഞ്ഞു.

" എന്നാലും ഇവളുടെ ഒരു ഭാഗ്യം നോക്കിക്കേ,, ഒരു വെടിക്ക് രണ്ട് പക്ഷിയാ. ഈ പൊട്ടനെ കാണാനും ആയി,
      കെട്ടും ഒറപ്പിച്ചു. അടിപൊളി. "

 കിച്ചു പറഞ്ഞതിന് എല്ലാവരും ചിരിച്ചു. ഗാഥയും മറ്റുള്ളവരെ ബോധിപ്പിക്കാനെന്നാവണം അവർക്കൊപ്പം കൂടി.


᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥


_തുടരും_

                         ✍︎ ആതിര