എന്നാൽ ഇതുകണ്ട് ദേഷ്യം വന്ന സതീശൻ ശിവന്റെ പുറത്തൊരു ചവിട്ട് കൊടുത്തു... ശിവൻ മുന്നോട്ട് തെറിച്ചു വീണു... "കള്ളനായിന്റെ മോനേ ഈ സതീശന്റെ അടുത്താണോടാ നിന്റെ കളി... " സതീശൻ ശിവനു നേരെ വീണ്ടും ചെന്നു... എന്നാൽ ആദിയുടെ ചവിട്ടേറ്റ് സതീശൻ വീണു... ആദി ചെന്ന് സതീശന്റെ ഷട്ടിൽ കുത്തിപ്പിടിച്ച് അവനെ ഉയർത്തി അവന്റെ ഇരു കവിളത്തും മാറിമാറി അടിച്ചു... "എന്താടാ നിനക്ക് ഇനിയും ഞങ്ങളെ അടുക്കാമെന്ന് തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ പറയ്... ഇവിടെയുള്ള പാവം ജനങ്ങളുടെയടുത്ത് നിന്റെ പോക്കിരിത്തരം ചെലവാകും... ഇത് ആള് മാറിയിട്ടാണ്.... ഞങ്ങളെ വിരട്ടി ആളാവാമെന്ന് നി